തൃശൂര്‍; ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍ പൂരം ഈ വര്‍ഷം ആഘോഷിക്കില്ല. ആചാരാനുഷ്ടാനങ്ങള്‍ അഞ്ച് പേര് മാത്രം ചേര്‍ന്ന് നടത്തും. മന്ത്രി വി.എസ്. സുനില്‍ കുമാര്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്ത സമ്മേളനത്തിലാണ് ഈ കാര്യം അറിയിച്ചത്. നേരത്തെ പൂരം നടത്താന്‍ സാധിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നുവെങ്കിലും ലോക്ക്ഡൗണ്‍ നീട്ടിയ പശ്ചാത്തലത്തിലാണ് ഇത് ഒഴിവാക്കിയത്. 58 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്ത്യ-ചൈന യുദ്ധകാലത്താണ് തൃശുപൂര് പൂരം ഇതിനു മുന്‍പ് മുടങ്ങിയത്.
Read MoreCategory: Thrissur
ഇറ്റലിയില്‍നിന്ന് ഡല്‍ഹിയിലെത്തിയവര്‍ കേരളത്തിലേക്ക്; രണ്ടു ബസുകളിലെത്തുന്നത് 45 യാത്രക്കാര്‍; വീടുകളില്‍ ക്വാറന്റൈന് തുടരും
സ്വന്തം ലേഖകന്‍ തൃശൂര്‍: കേരളത്തിലേക്ക് 45 യാത്രക്കാരുമായി ഡല്‍ഹിയില്‍നിന്ന് രണ്ടു ബസുകളെത്തി. ഇറ്റലിയില്‍നിന്നു ഡല്‍ഹിയിലെത്തി അവിടെ 20 ദിവസത്തെ ക്വാറന്റൈനില്‍ കഴിഞ്ഞവരാണ് ഇവര്‍. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള 45 പേരാണ് ബസിലുള്ളത്. ഇവര്‍ ഇന്നുരാവിലെയാണ് കേരളത്തിലേക്ക് പ്രവേശിച്ചത്. ഡല്‍ഹിയില്‍നിന്ന് ഇവരുടെ സ്രവം പരിശോധിച്ച് കോവിഡ് 19 ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. നെഗറ്റീവ് ആയിട്ടുള്ളവര്‍ മാത്രമാണ് ബസിലുള്ളതെന്ന് അധികൃതര്‍ പറയുന്നു. തൃശൂരില്‍ നിന്നുള്ള നാലോ അഞ്ചോ പേര് ബസിലുണ്ട്. മണ്ണുത്തിയില്‍ ബസ് എത്തിക്കഴിഞ്ഞാല്‍ അവരെ അവിടെ നിന്നും ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ആംബുലന്‍സുകളില്‍ അവരവരുടെ വീടുകളിലെത്തിക്കും. ഇവരോട് വീടുകളില്‍ ക്വാറന്റൈനില്‍ കഴിയാന്‍ അധികൃതര്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. ഡല്‍ഹിയില്‍നിന്ന് കേരളം വരെയുള്ള ബസ് യാത്രക്കിടെ കോവിഡ് സ്ഥിരീകരിച്ച പലയിടങ്ങളിലും ഇവര്‍ ഭക്ഷണം കഴിക്കാനും മറ്റുമായി ഇറങ്ങിയിട്ടുണ്ടാകാമെന്ന നിഗമനത്തിലാണ് വീടുകളില്‍ ക്വാറന്റൈനില്‍ കഴിയാന്‍ നിര്‍ദ്ദേശിക്കുന്നത്. സംസ്ഥാനത്തെ എല്ലാ ആരോഗ്യവകുപ്പ് അധികൃതര്‍ക്കും ഇതു സംബന്ധിച്ച് അറിയിപ്പ്…
Read Moreകോവിഡ് 19; രോഗബാധിതരുടെ എണ്ണങ്ങള്‍ കുറയുന്നതില്‍ ആശ്വസിച്ച് തൃശൂരുകാരും ആരോഗ്യവകുപ്പും
തൃശൂര്‍: ഇന്ത്യയില്‍ കോവിഡ് 19 ആദ്യം സ്ഥിരീകരിച്ച തൃശൂരില്‍ രോഗബാധിതര്‍ കുറയുന്നതിന്റെയും നിരീക്ഷണത്തില്‍ കഴിയുന്നവരുടെയും എണ്ണം കുറയുന്നതും ആരോഗ്യവകുപ്പിന് ആശ്വാസം പകരുന്നു. ഇന്നലെ മൂന്നുപേരെ കൂടി ഡിസ്ചാര്‍ജ് ചെയ്തത് ജില്ലയ്ക്ക് കൂടുതല്‍ ആശ്വാസമേകി. ഇനി രണ്ടു പേര് മാത്രമാണ് ചികിത്സയില്‍ കഴിയുന്നത്. നാലുപേരെയാണ് പുതുതായി ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. നിരീക്ഷണത്തിലുണ്ടായിരുന്ന 13 പേരെ വിട്ടയച്ചു. ജില്ലയില്‍ വീടുകളില്‍ 10,019പേരും ആശുപത്രികളില്‍ 11 പേരും ഉള്‍പ്പെടെ ആകെ 10,030 പേരാണ് നിരീക്ഷണത്തിലുളളത്. ഒരാളെ പുതുതായി വീട്ടില്‍ നിരീക്ഷണത്തിലാക്കി. ഇന്നലെ 12 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതു വരെ 904 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. അതില്‍ 891 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. 13എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. 175 ഫോണ്‍കോളുകള്‍ ജില്ലാ കണ്ട്രോള് സെല്ലില്‍ ലഭിച്ചു. നിരീക്ഷണത്തിലുളളവര്‍ക്ക് മാനസിക പിന്തുണയേകുന്നതിനായി സൈക്കോസോഷ്യല്‍ കൗണ്‍സിലര്‍മാരുടെ സേവനം തുടരുന്നുണ്ട്. ഇന്നലെ 121 പേര്‍ക്ക് കൗണ്‍സലിംഗ് നല്കി.…
Read Moreകണ്ണനെ കണികാണാൻ ഭക്തർ ഇല്ലെങ്കിലും കണ്ണന്റെ ആനകൾക്ക് മധുരമൂറുന്ന ചക്ക വിഷുസദ്യയാകും
തൃശൂർ: കോവിഡ് മൂലം കണികാണാൻ ഭക്തർ എത്തില്ലെങ്കിലും കണ്ണന്റെ ഗജവീരന്മാർക്ക് ഈ വിഷു മോശമാകില്ല. ഗുരുവായൂർ ദേവസ്വത്തിന്റെ ആനക്കോട്ടയിലുള്ള 48 ആനകൾക്ക് ഇത്തവണ വിഷു മധുരമൂറുന്നതാകും. വിഷുസദ്യയായി പഴുത്ത തേൻവരിക്കച്ചക്കയാണ് എത്തുന്നത്. ഓരോ ആനയ്ക്കും രണ്ടു ചക്ക. കേച്ചേരിക്കടുത്ത കുറുമാലിലെ ആയുർജാക്ക് ഫാമിൽനിന്നാണ് നാളെ രാവിലെ നൂറിലേറെ ചക്ക ആനക്കോട്ടയിലെത്തുക. ആയുർജാക്ക് ഫാം ഉടമയായ ജൈവകർഷകൻ വർഗീസ് തരകനാണ് ഇത്രയും ആനകൾക്ക് മധുരമൂറുന്ന വിഷുക്കൈനീട്ടം സമ്മാനിക്കുന്നത്. ആനകൾക്കു പഴുത്ത ചക്ക വാഗ്ദാനം ചെയ്തപ്പോൾ ദേവസ്വം അധികൃതർക്കു സന്തോഷം. ലോക് ഡൗണ്‍ ആണെങ്കിലും ആനകൾക്കു ചക്ക എത്തിക്കാൻ വാഹന സൗകര്യം ഏർപ്പെടുത്തി. ആനകൾക്കു പ്രിയങ്കരമായ പഴുത്ത ചക്ക രാവിലെ പത്തരയോടെ ആനക്കോട്ടയിലെത്തിക്കും. ചക്ക സ്വീകരിച്ച് ആനകളെ ഉൗട്ടാൻ ദേവസ്വം ബോർഡ് അധ്യക്ഷൻ ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ അഡ്വ. കെ.ബി. മോഹൻദാസ് അടക്കമുള്ളവർ എത്തും.
Read Moreകള്ളനായാലും സാമൂഹ്യവിരുദ്ധനായാലും കുടുക്കിയിട്ടേ കാര്യമുള്ളൂ..! ഉറക്കമൊഴിച്ച് ഓണ്‍ലൈനിൽ ജാഗ്രതയോടെയിരിക്കുകയാണ് ഒരു ഗ്രാമം! കള്ളനെ കുടുക്കാൻ വാട്സ്ആപ്പ് കൂട്ടം
സ്വന്തം ലേഖകൻ തൃശൂർ: ബ്ലാക്ക്മാനും അജ്ഞാത രൂപങ്ങളും ചർച്ചയാകുന്ന കാലത്ത് കള്ളനെ കൈയോടെ പിടിക്കാൻ ഉറക്കമൊഴിഞ്ഞ് കാത്തിരിക്കുകയാണ് ഒരുസംഘം യുവാക്കൾ. തൃശൂരിലെ പെരിഞ്ചേരിയിലാണ് വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ പരസ്പരം ബന്ധപ്പെട്ട് യുവാക്കൾ രാത്രി കാവലിരിക്കുന്നത്. കഴിഞ്ഞദിവസം രാത്രിയാണ് ഈ മേഖലയിൽ മോഷ്ടാവ് എന്നു സംശയിക്കുന്നയാളെ ആദ്യം കണ്ടത്. മുണ്ടു മാത്രം ധരിച്ച ഒരാളെ എൽപിസ്കൂളിനു ചുറ്റുവട്ടത്തുള്ള മൂന്നിടങ്ങളിൽ കണ്ടു. രണ്ടിടത്ത് റോഡിലും മറ്റൊരിടത്ത് വീട്ടുമുറ്റത്തുമാണ് അർധരാത്രിയോടെ ഇയാൾ എത്തിയത്. തടഞ്ഞുവയ്ക്കാൻ ശ്രമിക്കുന്പോഴേക്കും ഇയാൾ ഓടി രക്ഷപ്പെട്ടു. മൂന്നിടത്തും ആൾബലമില്ലാത്തതിനാൽ പിൻതുടരാൻ കഴിഞ്ഞതുമില്ല. പിറ്റേന്നുതന്നെ ക്വിക് ആക്ഷൻ ഫോഴ്സ് എന്ന പേരിൽ പെരിഞ്ചേരി എൽ.പി സ്കൂളിന് ഒരുകിലോമീറ്റർ ചുറ്റളവിൽ യുവാക്കളുടെ വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി. നൂറ്ററുപതിലേറയുള്ള ഗ്രൂപ്പ് അംഗങ്ങൾ രാത്രി പരസ്പരം ആശയവിനിമയം നടത്തി നാടിനു കാവലിരിക്കുകയാണ്. സംശയാസ്പദമായ നിലയിൽ എന്തെങ്കിലുമുണ്ടായാൽ ഉടനെ ഗ്രൂപ്പിൽ ശബ്ദസന്ദേശങ്ങൾ അയച്ച് ഒരു സംഘത്തെ…
Read Moreവിഷമിക്കേണ്ട, കരുതലായി പോലീസുണ്ട്! പതിറ്റാണ്ടുകളായി തെരുവിൽ കഴിഞ്ഞിരുന്ന തമിഴ് ദമ്പതികൾക്കു ആശ്രയമൊരുക്കി മതിലകം ജനമൈത്രി പോലീസ്…
മതിലകം: പതിറ്റാണ്ടുകളായി തെരുവിൽ കഴിഞ്ഞിരുന്ന തമിഴ് ദന്പതികൾക്കു ആശ്രയമൊരുക്കി മതിലകം ജനമൈത്രി പോലീസ്. മതിലകം പുന്നക്ക ബസാർ പ്രദേശത്ത് ഭിക്ഷാടനം നടത്തി ജീവിച്ചിരുന്ന ദന്പതികളായ മണി (70), അജിത (60) എന്നിവർ കടത്തിണ്ണിയിലാണ് അന്തിയുറങ്ങിയിരുന്നത്. അജിതയുടെ കാലുകളിൽ നിരു വന്ന് വീർത്തതോടെ നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു.സംഭവമറിഞ്ഞ മതിലകം എസ്എച്ച്ഒ പ്രേമാനന്ദകൃഷ്ണനും മതിലകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.ജി.സുരേന്ദ്രനനും ചേർന്നു മേത്തല ദയ അഗതിമന്ദിരത്തിൽ ഇരുവർക്കും അഭയം ഒരുങ്ങുകയായിരുന്നു. തുടർന്ന് ഷിഹാബ് തങ്ങൾ ഫൗണ്ടേഷന്റെ ആംബുലൻസിൽ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു പ്രാഥമിക പരിശോധനക്ക് ശേഷം ദയയിൽ എത്തിച്ചു. മതിലകം എസ്എച്ച്ഒ സി. പ്രേമാനന്ദകൃഷ്ണൻ, പഞ്ചായത്ത് പ്രസിഡന്റ് ഇ.ജി. സുരേന്ദ്രൻ, ജനമൈത്രി ബീറ്റ് ഓഫീസർമാരായ ഫസൽ, അജന്ത, ഹോം ഗാർഡ് അൻസാരി, ജനമൈത്രി അംഗം ഷെമീർ എളേടത്ത് തുടങ്ങിയവർ നേതൃത്വം നൽകി. കൊടുങ്ങല്ലൂർ: ഭക്ഷണസാധനങ്ങളും കൈയിലുള്ള പണവും തീർന്നതോടെ…
Read More‘കിറ്റ്’ തന്നില്ലെങ്കിൽ യാത്രയ്ക്കു ക്വിറ്റ് ! സംസ്ഥാന സർക്കാരിന്റെ സൗജന്യ ഭക്ഷ്യ കിറ്റുകളുമായി പോയ വാഹനം ആന തടഞ്ഞു
അതിരപ്പിള്ളി: ലോക്ക് ഡൗണ്‍ കാലത്തെ സംസ്ഥാന സർക്കാരിന്റെ സൗജന്യ ഭക്ഷ്യ കിറ്റുകളുമായി പോയ വാഹനം ആന തടഞ്ഞു. ആനമല റോഡിൽ പുളിയിലപ്പാറ മേഖലയിൽ ഇന്നലെ ഉച്ചയ്ക്കു 12.30നാണ് മലക്കപ്പാറ മേഖയിലെ ആദിവാസികൾക്കു വിതരണം ചെയ്യാനായി ഭക്ഷ്യ കിറ്റുകളുമായി പോയ പൊതു വിതരണ വകുപ്പിന്റെ സഞ്ചരിക്കുന്ന മാവേലി സ്റ്റോർ കാട്ടാന തടഞ്ഞത്. റോഡിൽ നിലയുറപ്പിച്ച ആന കുറച്ച് സമയം കഴിഞ്ഞപ്പോൾ വാഹനത്തിനുനേരെ ആക്രമിക്കാൻ വരികയായിരുന്നു. ഡ്രൈവറുടെ സമയോചിതമായ ഇടപെടലാണ് ആനയുടെ ആക്രമണത്തിൽ നിന്ന് വാഹനം രക്ഷപ്പെടാൻ കാരണം.
Read Moreഈസ്റ്റർ – വിഷു ആഘോഷം ആഘോഷം ‘കലക്കാൻ’ ചങ്ങല പൊട്ടിച്ചു; ഒടുവിൽ കൈയിൽ ചങ്ങല വീണു! സംഭവം മേലൂരില്‍…
മേലൂർ: ഈസ്റ്റർ – വിഷു ആഘോഷം കലക്കാൻ ലോക്ക് ഡൗണ്‍ പൊട്ടിച്ച് വ്യാജമദ്യം നിർമിച്ച വാറ്റുകാരനേയും വാഷും പോലീസ് പൊക്കി. സംഭവവുമായി ബന്ധപ്പെട്ട് ചെമ്മനാട്ടിൽ സുബിൻ എന്ന കോക്കാൻ സുബിനെയാണ് (39) കൊരട്ടി പോലീസ് അറസ്റ്റ് ചെയ്തത്. സുബിയുടെ വീടിന് സമീപമുള്ള ഒഴിഞ്ഞ വലിയ പറന്പിലെ സിമന്റ് ടാങ്കിൽ മൂന്ന് ടാങ്ക് വാഷും തൊട്ടടുത്ത കശുമാവിൻ ചുവട്ടിൽ നിന്ന് മറ്റൊരു വാഷ് നിറച്ച ടാങ്കും വാറ്റ് ഉപകരണങ്ങളും മറ്റും പോലീസ് കണ്ടെടുത്തു.600 ലിറ്റർ വാഷാണ് പിടിച്ചെടുത്തത്. ഓടി രക്ഷപ്പെടുന്നതിനിടയിലാണ് സുബിയെ പോലീസ് കൈയോടെ പിടികൂടിയത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് വ്യാജമദ്യനിർമാണം പിടികൂടിയത്. കൊരട്ടി പോലീസ് എസ്.എച്ച്.ഒ ബി.കെ.അരുണ്‍, എസ്ഐമാരായ രാമു ബാലചന്ദ്ര ബോസ്, സി.എ.ജോഷി, സിപിഒ എ.യു.റെജി, വി.ആർ.രെജിത്ത്, എഎസ്ഐമാരായ എം.എസ്. പ്രദീപ്, കെ.വി.തന്പി,മുരുകേഷ്, കെ.പി. ഫസ്റ്റ് എം.എം.ഷിഫാസ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
Read Moreകുപ്പി റെഡി, വില രണ്ടിരട്ടി! 800 രൂപ വിലയുള്ള ഒരു കുപ്പി മദ്യത്തിന് 2500 രൂപ നൽകണം; എക്സൈസ് വലയിൽപ്പെടാതെ കച്ചവടം തകൃതി
ചാലക്കുടി: മദ്യവില്പന കേന്ദ്രങ്ങളും ബാറുകളും അടച്ചുപൂട്ടിയെങ്കിലും കൈയിൽ നന്നായി പണമുണ്ടെങ്കിൽ മദ്യം റെഡി. 800 രൂപ വിലയുള്ള ഒരു കുപ്പി മദ്യത്തിന് 2500 രൂപ നൽകണം. അടഞ്ഞുകിടക്കുന്ന ചില ബാറുകളിൽനിന്നാണ് ഈ മദ്യം കരിഞ്ചന്തയിൽ എത്തുന്നതെന്നറിയുന്നു. ബാറിൽനിന്നും രഹസ്യമായി പുറത്തേക്ക് എത്തിക്കുന്ന മദ്യമാണ് വൻ വിലയ്ക്ക് വില്‍ക്കുന്നത്. ബാറുകളുടെ പരിസരത്ത് ചെന്നാലും മദ്യം കിട്ടുകയില്ല. ബാറുമായി യാതൊരു ബന്ധമില്ലാത്തവരാണ് മദ്യവില്പനയുമായി രംഗത്തുള്ളത്. ചില പ്രത്യേക കേന്ദ്രങ്ങളിൽവച്ചാണ് അധികൃതരുടെ ശ്രദ്ധയിൽപെടാതെ രഹസ്യമായിട്ടാണ് മദ്യം കൈമാറുന്നത്. ചാരായവില്പനയും പല പ്രദേശങ്ങളിലും നടക്കുന്നുണ്ട്. ചാരായ വാറ്റുകേന്ദ്രങ്ങൾ വ്യാപകമായിട്ടുണ്ടെങ്കിലും എക്സൈസിന് കാര്യമായി പിടികൂടാൻ കഴിഞ്ഞിട്ടില്ല. ബിവറേജുകൾ അടച്ചതോടെ വ്യാജവാറ്റുകേന്ദ്രങ്ങൾ സജീവമായിട്ടുണ്ട്. പുഴയോരങ്ങൾ കേന്ദ്രീകരിച്ചാണ് വ്യാജവാറ്റ് നടക്കുന്നത്. ഇപ്പോൾ ചാരായം വില്പന വ്യാപകമായിട്ടുണ്ട്. അരിഷ്ടത്തിൽ ചാരായം ചേർത്ത് അരിഷ്ടം എന്ന വ്യാജേനയാണ് വില്പന നടക്കുന്നത്.
Read Moreതൃശൂര്‍ പൂരത്തിന്റെ ആശങ്കയും ആശയക്കുഴപ്പവും തീര്‍ക്കാന്‍ തീരുമാനം സര്‍ക്കാരിന് വിട്ടുകൊടുത്ത് ദേവസ്വങ്ങള്‍
സ്വന്തം ലേഖകന്‍ തൃശൂര്‍: കോവിഡ് ഭീതി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഇത്തവണ തൃശൂര്‍ പൂരം നടക്കുമോ എന്ന ആശങ്കയും ആശയക്കുഴപ്പവും തീര്‍ക്കാന്‍ തീരുമാനം സര്‍ക്കാരിന് വിട്ടുകൊടുത്ത് ദേവസ്വങ്ങള്‍. സര്‍ക്കാരിന്റെയും ജില്ലഭരണകൂടത്തിന്റെയും നിര്‍ദ്ദേശങ്ങള്‍ മാനിച്ച് തീരുമാനമെടുക്കുമെന്നാണ് കഴിഞ്ഞ ദിവസം പൂരം നടത്തിപ്പ് സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് തിരുവമ്പാടി ദേവസ്വം സെക്രട്ടറി പ്രഫ.എം.മാധവന്‍കുട്ടി പ്രസ്താവന വഴി വ്യക്തമാക്കിയത്. ഇപ്പോഴത്തെ നമ്മുടെ നാട്ടിലെ സാഹചര്യങ്ങള്‍ ബോധ്യമുള്ളവരാണ് പൂരം സംഘാടകരെന്നും വരും ദിവസങ്ങളിലെ സാഹചര്യങ്ങള്‍ കൂടി കണക്കിലെടുത്തായിരിക്കും അന്തിമ തീരുമാനമെന്നും മാധവന്‍കുട്ടി പറഞ്ഞു. തൃശൂര്‍ പൂരം ചടങ്ങ് മാത്രമായി നടത്തുമെന്നും, അതല്ല പൂരം പതിവുപോലെ ആഘോഷിക്കുമെന്നുമുള്ള അഭ്യൂഹങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായതോടെയാണ് തിരുവമ്പാടി ദേവസ്വം വിശദീകരണക്കുറിപ്പിറക്കാന്‍ തീരുമാനിച്ചത്. പൂരത്തിന്റെ നടത്തിപ്പ് സംബന്ധിച്ച് ഓണ്‍ലൈന്‍ മാധ്യമങ്ങളിലും സോഷ്യല്‍മീഡിയകളിലും വരുന്ന വാര്‍ത്തകള്‍ വെറും ഊഹാപോഹങ്ങള്‍ മാത്രമാണെന്നും ഏതെങ്കിലും ഒരു കൂട്ടായ തീരുമാനത്തിന്റെ ഭാഗമല്ലെന്നും തിരുവമ്പാടി ദേവസ്വം വ്യക്തമാക്കി. വിഷുവിന്…
Read More