തൃശൂർ: ഫേസ്ബുക്ക് വഴി തത്തകളെ വിൽക്കാൻ ശ്രമിച്ച യുവാവിനെ വനംവകുപ്പ് പിടികൂടി. കുറ്റുമുക്ക് അറയ്ക്കൽ വീട്ടിൽ അഭിലാഷ്(37) ആണ് അറസ്റ്റിലായത്. നാലു തത്തകളെയാണ് ഫേസ്ബുക്ക് വഴി വിൽക്കാൻ ശ്രമിച്ചത്. വനം – വന്യജീവി നിയമപ്രകാരം തത്തകളെ കൈവശം വയ്ക്കുന്നതും വില്പന നടത്തുന്നതും ഏഴുവർഷംവരെ തടവു ലഭിക്കാവുന്ന കുറ്റമാണ്. ഫേസ്ബുക്കിലൂടെ തത്തകളുടെ വില്പന നടക്കുന്ന വിവരം തൃശൂർ സെൻട്രൽ സർക്കിൾ ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്റർ ദീപക് മിശ്ര എറണാകുളം ഫ്ലയിംഗ് സ്ക്വാഡ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ രാജു കെ. ഫ്രാൻസിസിനു കൈമാറുകയായിരുന്നു. സെക്ഷൻ ഓഫീസർ എം.എസ്. ഷാജി, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ഇ.പി.പ്രതീഷ്, ടി.യു. രാജ്കുമാർ, കെ.വി. ജിതേഷ് ലാൽ, എഫ്ഡിസിപി സജീവ്കുമാർ എന്നിവർ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ തുടർനടപടിക്രമങ്ങൾക്കായി പട്ടിക്കാട് റേ ഞ്ചിലെ പൊങ്ങണംകാട് ഫോറസ്റ്റ് സ്റ്റേഷനു കൈ മാറി.
Read MoreCategory: Thrissur
മെഡിക്കൽ കോളജ് ആശുപത്രിയിലെ കോവിഡ് വാർഡുകൾ അണുവിമുക്തമാക്കാൻ ‘സാനിറ്റൈസർ കുഞ്ഞപ്പൻ’; വാർഡുകളിൽ ഭക്ഷണവും മരുന്നും എത്തിക്കാനും തയാര്‍
തൃശൂർ: മെഡിക്കൽ കോളജ് ആശുപത്രിയിലെ കോവിഡ് വാർഡുകളുടെ അണുനശീകരണത്തിനും വാർഡുകളിൽ ഭക്ഷണവും മരുന്നും എത്തിക്കാനും തയ്യാറായി സാനിറ്റൈസർ കുഞ്ഞപ്പൻ 2.0 റോബോട്ട്. തൃശൂർ ഗവ. എൻജിനീയറിംഗ് കോളജിലെ ഫാബ് ലാബാണ് റോബോട്ട് രൂപകല്പന ചെയ്തത്. മെഡിക്കൽ കോളജിൽ മന്ത്രി എ.സി. മൊയ്തീൻ റോബോട്ട് സ്വിച്ച് ഓണ്‍ ചെയ്തു. കോവിഡ് വാർഡ് പരിപൂർണമായും മനുഷ്യസഹായമില്ലാതെ അണുവിമുക്തമാക്കാൻ ഈ റോ ബോട്ടിന് കഴിയും. ഏതു ദിശയിലേക്കും സഞ്ചരിക്കാൻ കഴിയുന്ന റോബോട്ടിന്റെ നോസിൽ രണ്ട് മീറ്റർ ദൂരത്തിൽ വരെ സാനിറ്റൈസ് ചെയ്യാവുന്ന രീതിയിലാണ് ഘടിപ്പിച്ചിരിക്കുന്നത്. 27 കിലോഗ്രാംവരെ താങ്ങാനും ഇതിനു കഴിവുണ്ട്. അതിനാൽ രോഗികൾക്കു ഭക്ഷണവും മരുന്നും എത്തിക്കാനും പ്രയാസമില്ല. ഒരേ നെറ്റ് വർക്കിലുള്ള ഏതു കന്പ്യൂട്ടറിൽ നിന്നും സ്മാർട്ട് ഫോണുകളിൽ നിന്നും ഈ റോബോട്ടിനെ നിയന്ത്രിക്കാൻ കഴിയും. സ്വയം സാനിറ്റൈസ് ചെയ്യാനുള്ള കഴിവും ഇതിനുണ്ട്. വൈഫൈ സംവിധാനം ഉപയോഗിച്ചും റോബോട്ടിനെ…
Read Moreബോറടിച്ചോ.? ഒരു ഗാനമേളയായാലോ..! അതിഥി തൊഴിലാളികൾക്കു മാനസികോല്ലാസത്തിനു ഗാനമേളയൊരുക്കി കൊരട്ടി പോലീസ്
മേലൂർ മേലൂർ: അതിഥി തൊഴിലാളികൾക്കു മാനസികോല്ലാസത്തിനു മേലൂരിൽ ഗാനമേളയൊരുക്കി കൊരട്ടി പോലീസ്. ലോക്ക് ഡൗണ്‍ മൂലം വീട്ടിലിരിക്കുന്ന അതിഥി തൊഴിലാളികൾക്കും പ്രദേശവാസികൾക്കുമായിട്ടാണു പോലീസ് ഇത്തരത്തിലുള്ള പരിപാടി സംഘടിപ്പിച്ചത്. സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുന്നതു മൂലം ജനങ്ങളിൽ ഉണ്ടാവുന്ന വിരസതയും മാനസിക പിരിമുറുക്കവും മറ്റു ബുദ്ധിമുട്ടുകളും കണക്കിലെടുത്താണു മേലൂർ പാലമുറിയിൽ ഗാനമേള ഒരുക്കിയത്. പോലീസിലെ ഗായകരാണ് അതിഥി തൊഴിലാളികൾക്കായി ഗാനങ്ങൾ ആലപിച്ചത്. ഗാനമേളക്കെത്തിയ എല്ലാവരെയും ഒരു മീറ്റർ വീതം മാറ്റി നിർത്തിയിരുന്നു. കൂടാതെ മാസ്ക്കും വിതരണം ചെയ്തിരുന്നു. കൊരട്ടി സിഐ ബി.കെ. അരുണ്‍, എസ്ഐ സി.ഒ. ജോഷി, എഎസ്ഐമാരായ പ്രദീപ്, സെബി, സിപിഒ സിജു എന്നിവർ പങ്കെടുത്തു. സിപിഒ ടി.ജി. മനോജ്, ശ്യാം പി. ആന്റണി, കലാഭവൻ മനോജ് ചാലക്കുടി ചേർന്നാണു ഗാനമേള അവതരിപ്പിച്ചത്. കൊരട്ടി കൊരട്ടി: കിൻഫ്ര വ്യവസായ പാർക്കിലെ അങ്കണത്തിൽ കൊറോണയ്ക്കെതിരെയുള്ള ബോധവത്കരണത്തിനൊപ്പം ഗാനമേളയും സംഘടിപ്പിച്ചു വേറിട്ട…
Read Moreഓർമയുണ്ടോ ഗഡീ…നാളെയാണ് പൂരത്തിനു കൊടിയേറേണ്ടിയിരുന്നത്….
സ്വന്തം ലേഖകൻ തൃശൂർ: ഓർമയുണ്ടോ ഗഡീ…നാളെയാണ് പൂരത്തിനു കൊടിയേറേണ്ടിയിരുന്നത്…. തൃശൂർക്കാരും ലോകമെന്പാടുമുള്ള പൂരപ്രേമികളും വേദനയോടെ പരസ്പരം പറയുന്നതിതാണ്. 26നു കൊടിയേറ്റമെന്നു പൂരക്കന്പക്കാർ കഴിഞ്ഞവർഷമേ മനസിലുറപ്പിച്ചതാണ്. അതാണ് ഇല്ലാതായിരിക്കുന്നത്. ജനലക്ഷങ്ങൾ സ്വപ്നംകണ്ട പൂരമാണ് കോവിഡ് കാരണം മറ്റ് ഉത്സവങ്ങളും തിരുനാളുകളും പോലെ ഇല്ലാതായത്. സാധാരണ കൊടിയേറ്റം മുതൽ പൂരംവരെ തൃശൂരിന് ഉറക്കമില്ലാത്ത ആഘോഷ രാപ്പകലുകളായിരുന്നു. ആകെ തിക്കും തിരക്കും. കൊടിയേറ്റത്തിനും ദിവസങ്ങൾക്കു മുൻപേ റൗണ്ടിൽ മണികണ്ഠനാലിലും നടുവിലാലിലും നായ്ക്കനാലിലും നിലപ്പന്തലുകൾ തലയെടുപ്പോടെ ഉയരാൻ തുടങ്ങിയിരിക്കും. തിരുവന്പാടിയും പാറമേക്കാവും ചെറുപൂരങ്ങളെത്തുന്ന എട്ടു ഘടകക്ഷേത്രങ്ങളും പുതിയ ചായമടിച്ച് അലങ്കാര വിളക്കുകളാൽ അലങ്കരിച്ച് കൊടിയേറ്റ ദിവസം സ്വിച്ച് ഓണ്‍ ചെയ്യാറുണ്ട്. ഇത്തവണ ഒന്നുമില്ല. കൊടിയേറ്റം കാണാൻ തിരുവന്പാടിയിലും പാറമേക്കാവിലും ഘടകക്ഷേത്രങ്ങളിലും വൻതിരക്കാണ് അനുഭവപ്പെടാറുള്ളത്. ഉച്ചതിരിഞ്ഞു തേക്കിൻകാട് മൈതാനത്തു കൊടിയേറുന്ന ചടങ്ങ് കാണാനും ആൾക്കൂട്ടമുണ്ടാകാറുണ്ട്. ഇക്കുറി കൊടിയേറ്റം പാറമേക്കാവിൽ മാത്രമേയുള്ളു. തിരുവന്പാടി പൂരം കൊടിയേറ്റം…
Read Moreആദ്യം ലഭിച്ച കരിമീന്‍ വായില്‍ കടിച്ചുപിടിച്ച് അടുത്ത മീനിനായി തപ്പുന്നതിനിടയില്‍ തൊണ്ടയില്‍ മീന്‍ കുടുങ്ങി; ജീവന് തിരിച്ചുകിട്ടിയത് മീന്‍ ശ്വാസനാളത്തില്‍ അനങ്ങിക്കൊണ്ടിരുന്നതിനാല്‍
തൃശൂർ: പുഴയിൽ മീൻ പിടിക്കുന്പോൾ ആദ്യം ലഭിച്ച കരിമീൻ വായിൽ കടിച്ചുപിടിച്ച് അടുത്ത മീനിനായി തപ്പുന്നതിനിടയിൽ തൊണ്ടയിൽ മീൻ കുടുങ്ങി. ചാവക്കാട് എടക്കഴിയൂർ കടലാപറന്പിൽ കൃഷ്ണന്റെ(60) തൊണ്ടയിലാണ് കുടുങ്ങിയത്. മീനിന്റെ വാൽഭാഗം മാത്രമേ പുറത്തേക്ക് അല്പമെങ്കിലും കണ്ടിരുന്നുള്ളൂ. ഉൗമയായ കൃഷ്ണൻ ആംഗ്യഭാഷയിൽ പറഞ്ഞതൊന്നും സഹായത്തിനെത്തിയവർക്കും മനസിലായില്ല. മരണവെപ്രാളം കാട്ടിയ കൃഷ്ണനെ വാഹനം ലഭിക്കാത്തതിനെതുടർന്ന് ഒരു മോട്ടോർ സൈക്കിളിൽ ചാവക്കാട്ടെ ആശുപത്രിയിലെത്തിച്ചു. അപകടം മനസിലാക്കിയ അവർ അമല ആശുപത്രിയിലേക്കു റഫർ ചെയ്യുകയായിരുന്നു. ഇഎൻടി വിഭാഗം ഡോക്ടർമാരായ ഡോ.അർജുൻ ജി.മേനോൻ, ഡോ.ലിന്റ ജേക്കബ്, ഡോ.അനൂപ് കുരുവിള, സിസ്റ്റർ റീമ റാഫി എന്നിവരുടെ നേതൃത്വത്തിൽ മീനെ പുറത്തെടുത്തു. സാധാരണ ശ്വാസനാളം അടഞ്ഞാൽ ആറുമിനിറ്റിനുള്ളിൽ മസ്തിഷ്കമരണം സംഭവിക്കും. മീൻ ശ്വാസനാളത്തിൽ അനങ്ങിക്കൊണ്ടിരുന്നതിനാൽ ഇടയ്ക്ക് അൽപം വായു ലഭിച്ചതിനാലാണ് കൃഷണനു മരണം സംഭവിക്കാതെ ജീവൻ തിരിച്ചുകിട്ടിയത്. നിറച്ചു മുള്ളുള്ള കരിമീനായതിനാൽ പുറത്തെടുക്കാൻ നന്നേ ബുദ്ധിമുട്ടിയെന്ന്…
Read Moreതെരുവിലാരും പട്ടിണിയാകരുത്, ഭക്ഷണം ഈ ഫ്രിഡ്ജിലുണ്ട്; വിശക്കുന്നവന് അന്നം നൽകി ഫ്രണ്ട്സ് ഫോർ എവർ വാട്സ്ആപ്പ് ചാരിറ്റി കൂട്ടായ്മ
ഇരിങ്ങാലക്കുട: കഴിഞ്ഞ വർഷം സ്ഥാപിച്ച ഇരിങ്ങാലക്കുട ബോയ്സ് സ്കൂളിനു സമീപത്തെ ഒരുമ മാർട്ടിനു മുന്നിലുള്ള അശരണർക്കായുള്ള ഫ്രിഡ്ജിലാണ് ഈ ലോക്ക് ഡൗണ്‍ കാലത്തും തെരുവിൽ കഴിയുന്നവർക്കായി വിഭവ സമൃദ്ധമായ ഭക്ഷണം ഒരുക്കിയിരിക്കുന്നത്. ഇരിങ്ങാലക്കുടയിലെ തെരുവിൽ കഴിയുന്ന നിരവധിപേരെ നഗരസഭയുടെയും പോലീസിന്റെയും സഹകരണത്തോടെ ചെട്ടിപറന്പ് ഗേൾസ് സ്കൂളിൽ താമസിപ്പിച്ച് സമൂഹ അടുക്കള വഴി ഭക്ഷണം നൽകുന്നുണ്ടെങ്കിലും ഇപ്പോഴും തെരുവോരങ്ങളിൽ നിരവധി പേരാണു കഴിയുന്നത്. ഫ്രണ്ട്സ് ഫോർ എവർ എന്ന വാട്സ്ആപ്പ് ചാരിറ്റി കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ഈ ഫ്രിഡ്ജ് വഴി ഇവിടെ എന്നും ഭക്ഷണം വിതരണം നടത്തുന്നത്. ഉച്ചയ്ക്കു കൃത്യം 12 ന് ഈ ഫ്രിഡ്ജ് തുറക്കുന്നതും കാത്തു നിരവധി പേരാണ് പരിസരത്ത് കാത്തുനില്‍ക്കാറുള്ളത്. ഭക്ഷണത്തോടൊപ്പം ഹൽവയും നേന്ത്രപ്പഴവും ലഭിച്ചപ്പോൾ പലർക്കും കണ്ണു നിറഞ്ഞു പോകുന്നതു കാണാമായിരുന്നു.
Read Moreഒന്ന് ഓർക്കാൻപോലും ആരുമില്ല; ലോക്ക് ഡൗണിൽ ബാന്റ് സംഗീതം വഴിമാറി ദുരിത താളത്തിന്; നഷ്ടം കോടികളുടെ
ചാവക്കാട്: ആവേശത്തിന്റെ ബാന്റ് സംഗീതം ലോക്ക്ഡൗൺ കാലത്ത് വഴിമാറിയതു ദുരിത താളത്തിന്. ബാന്റ് സെറ്റ് കലാകാരന്മാരെ ഓർക്കാൻ ആരുമില്ലെന്നു ബാന്റ് മ്യൂസിക് അസോസിയേഷൻ. ഒരു വർഷത്തിൽ അഞ്ചുമാസമാണ് സീസണ്. ഏഴു മാസം കാര്യമായി പണിയില്ല. ഒരുവർഷത്തെ ജീവിതമാർഗത്തിനു സീസണിൽ ശരിക്കും ഓടണം. ലോക്ക്ഡൗണിൽ കുരുങ്ങിയതോടെ ഒരു വലിയ സീസണ് തന്നെ നഷ്ടമായെന്നു സ്നേഹരാഗം (അസീസി) ബാന്റ് സെറ്റ് ഉടമയും വാദ്യകലാകാരനുമായ സി.എൽ.പിയൂസ് പറഞ്ഞു. ജില്ലയിൽ ഇരുപതോളം വരുന്ന ബാന്റ് സെറ്റിലായി 600 കലാകാരൻമാരുണ്ട്. അവരുടെ ജീവിത ദുരിതവും ഉടമകളുടെ നഷ്ടവും ആരും കാണുന്നില്ല. സർക്കാർ പലതരം ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുന്പോൾ ഈ കലാകാരൻമാർക്ക് പരിഗണന നൽകുന്നില്ലെന്നു അസോസിയേഷൻ അംഗങ്ങളായ ജോസ് ചെറുവത്തൂർ, ജെയ്സണ്‍ കോട്ടപ്പടി, ജയൻ നിലന്പൂർ, യൂസഫ് തിരൂർ എന്നിവർ പറഞ്ഞു. 24 അംഗങ്ങളുള്ള സ്നേഹരാഗം ബാന്റ് ടീമിനു മാത്രം ലോക്ക് ഡൗണിൽ 15 പരിപാടി റദ്ദായി.…
Read Moreബാറും ബിവറോജും അടഞ്ഞു തന്നെ; കോലഴിയിൽ വാറ്റു കേന്ദ്രങ്ങൾ സജീവം; 200 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്ത് എക്സൈസ്
കോലഴി: മാറ്റാംപുറത്തുനിന്നും ചാരായം വാറ്റുന്നതിനു തയാറാക്കിയ വാഷ് എക്സൈസ് സംഘം പിടികൂടി. മാറ്റാംപുറം കതുവാൻകാട കനാൽ ബണ്ടിനു സമീപത്തുള്ള കുറ്റിക്കാട്ടിൽനിന്നാണ് 200 ലിറ്റർ വാഷും വാറ്റുപകരണങ്ങളും കോലഴി എക്സൈസ് സംഘവും തൃശൂർ എക്സൈസ് ഇന്റലിജൻസ്് വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. മാറ്റാംപുറം, താണിപ്പാടം, കരുവാൻകാട്, കുണ്ടുകാട് മേഖലകളിൽ വ്യാപകമായി വ്യാജ ചാരായ വില്പന നടക്കുന്നതായി റിപ്പോർട്ട് കിട്ടിയതിനെതുടർന്ന് എക്സൈസ് ഇന്റലിജൻസ് വിഭാഗം ഇവിടെ പരിശോധന നടത്തിവരികയായിരുന്നു. ദിവസങ്ങൾക്കുമുന്‍പ് 200 ലിറ്റർ വ്യാജചാരായം സംഘം പിടികൂടിയിരുന്നു. പീച്ചി ഡാമിൽനിന്നും വെള്ളം തുറന്നുവിട്ടതിനെതുടർന്ന് ഇവിടങ്ങളിലെ കനാലുകൾക്കടുത്തുള്ള കുറ്റിക്കാടുകൾ കേന്ദ്രീകരിച്ചു കനാൽ വെള്ളം ഉപയോഗിച്ച് ചാരായം വാറ്റ് നടന്നുവരികയാണെന്നു കോലഴി എക്സൈസ് ഇൻസ്പെക്ടർ പി.കെ. രഘുവിന്റെ നേത്യത്വത്തിലാണ് റെയ്ഡ് നടന്നത്. സജീഷ് കുമാർ, പി.ഒ. മോഹൻദാസ്, സിഇഒമാരായ പരമേശ്വരൻ, വി.എസ്. സുരേഷ്കുമാർ, വൈശാഖ്, രാജു, സംഗീത്, വനിതാ സീനിയർ എക്സൈസ്…
Read Moreലോക്ക് ഡൗണില്ല, യാത്രയ്ക്ക് പാസും വേണ്ട; പ്രകൃതിയുടെ കൂടൊരുക്കിയ മാളിയേക്കൽ ശ്രീജിത്തിന്റെ വീട്ടിലേക്ക് അതിഥികളായി പക്ഷി-മൃഗാദികൾ…
കയ്പമംഗലം: ലോക്ക് ഡൗണില്ല, യാത്രയ്ക്ക് പാസ് വേണ്ട, അതിർത്തികൾ കടന്ന് അന്നം തരുന്നവന്റെ അടുക്കലേക്ക് അവരെത്തി തുടങ്ങും. വണ്ണാത്തിപ്പുള്, കുയിൽ, ചെന്പോത്ത്, ഓലഞ്ഞാലികിളി, മരംകൊത്തി , ആറ്റക്കിളി, മൈന, തേൻകുരുവി, കുളക്കോഴി, അണ്ണാൻ, അപൂർവങ്ങളായ ചിത്രശലഭങ്ങൾ ഉൾപ്പെടെയുള്ള ജീവജാലങ്ങൾക്കു പെരിഞ്ഞനം ശ്രീജിത് മാളിയേക്കലിന്റെ വീട്ടുപറമ്പ് സ്വൈര്യവിഹാരത്തിനുള്ള ഇടങ്ങളാണ്. വീട്ടുപറമ്പിലെ മാങ്ങയും പപ്പായയും പേരയ്ക്കയും ഉൾപ്പെടെയുള്ള ഫലങ്ങൾ ഈ ജീവജാലങ്ങൾക്കു മാത്രമുള്ളതാണ്. പക്ഷി-മൃഗാദികൾക്കു കലപിലക്കൂട്ടി നീരാടുന്നതിനും ഭക്ഷണം നല്‍കുന്നതിനും പ്രത്യേകം സംവിധാനം തന്നെ ഒരുക്കിയിട്ടുണ്ട്. ചപ്പാത്തി, ചോറ്, ഇഡലി, നൂലപ്പം അങ്ങനെ വിഭവ സമൃദ്ധമായ ഭക്ഷണം തന്നെ ഒരുക്കിയിട്ടുണ്ടാകും. രാവിലെ മുതൽ ഭക്ഷണം കഴിക്കുന്നതിനായുള്ള തിരക്ക്, സമയമൊന്നു തെറ്റിയാൽ പിന്നെ പ്രതിഷേധസ്വരങ്ങളാകും അവ പുറപ്പെടുവിക്കുക. വൈൽഡ്ലൈഫ് ഫോട്ടൊഗ്രാഫിയെ സ്നേഹിക്കുന്ന ശ്രീജിത് തന്റെ ക്യാമറയിൽ ഒപ്പിയെടുത്ത ചിത്രങ്ങൾ ആരെയും ആകർഷിക്കുന്നതാണ്. കഠിനാധ്വാനത്തിന്റെയും സാഹസികതയുടെയും പിൻബലത്തിൽ ഒപ്പിയെടുത്ത അപൂർവ ദൃശ്യങ്ങളും ഇദ്ദേഹത്തിന്റെ…
Read Moreദേശീയ പൊതുഗതാഗത മന്ത്രാലയത്തിന്റെ ഉത്തരവ്; പാലിയേക്കര ടോൾപ്ലാസയിൽ ടോൾ പിരിവ് വീണ്ടും തുടങ്ങി
ദേശീയ പൊതുഗതാഗത മന്ത്രാലയത്തിന്റെ ഉത്തരവ്; പാലിയേക്കര ടോൾപ്ലാസയിൽ ടോൾ പിരിവ് വീണ്ടും തുടങ്ങി പുതുക്കാട്: പാലിയേക്കര ടോൾപ്ലാസയിൽ ടോൾ പിരിവ് വീണ്ടും തുടങ്ങി. തിങ്കളാഴ്ച പ്രതിഷേധം കാരണം നിർത്തിവച്ച ടോൾ പിരിവാണ് പുനഃരാരംഭിച്ചത്. ടോള്‍ പിരിവ് കോവിഡ് 19 രോഗവ്യാപനത്തിന് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസായിരുന്നു പ്രതിഷേധം ഉയർത്തിയത്. ലോക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവച്ച ടോള്‍പിരിവ് ഇന്നലെ മുതൽ ആരംഭിച്ചിരുന്നു. ദേശീയ പൊതുഗതാഗത മന്ത്രാലയത്തിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു പിരിവ് വീണ്ടും തുടങ്ങിയത്. ഇതിനിടെ യൂത്ത് കോൺഗ്രസ് പ്രതിഷേധവുമായി ഇറങ്ങുകയായിരുന്നു. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കിയിരുന്നു. നേരത്തേ കോവിഡ് 19 വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നടപ്പാക്കിയിട്ടും തുടർന്ന ടോൾപിരിവ് മാർച്ച് 24 നാണ് കളക്ടർ ഇടപെട്ട് നിർത്തിവച്ചത്. ദിവസേന ലക്ഷങ്ങൾ വിനിമയം നടത്തുന്ന ടോൾപിരിവ് വൈറസ് വ്യാപനത്തിനിടയാക്കുമെന്ന പരാതി വ്യാപകമായതിനെ തുടർന്നായിരുന്നു തീരുമാനം. രാജ്യത്ത് ലോക്ക്…
Read More