സ്വന്തം ലേഖകന്‍ തൃശൂര്‍: ഇന്ത്യന്‍ റെയില്‍വേ അയ്യായിരം കോച്ചുകള്‍ ക്വാറന്റൈന്-ഐസൊലേഷന്‍ വാർഡുകളായി രൂപമാറ്റം നടത്തും. ഇരുപതിനായിരം കോച്ചുകള്‍ ഇത്തരത്തില്‍ രൂപമാറ്റം വരുത്തി കോവിഡ് പ്രതിരോധത്തിനും രോഗബാധിതര്‍ക്ക് ചികിത്സാര്‍ഥം കഴിയാനും ഇന്ത്യന്‍ റെയില്‍വേ സജ്ജമാക്കുന്നുണ്ട്. പതിനഞ്ചുവര്‍ഷം പഴക്കമുള്ള കോച്ചുകളാണ് ഇത്തരത്തില്‍ ക്വാറന്റൈന്, ഐസൊലേഷന്‍ കോച്ചുകളാക്കുന്നത്. ഇതു സംബന്ധിച്ച് എല്ലാ സോണുകളിലേക്കും ഇന്ത്യന്‍ റെയില്‍വേ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. കോച്ചുകളിലെ ഒരു ഇന്ത്യന്‍ സ്റ്റൈല്‍ ടോയ്ലറ്റ് കുളിമുറിയാക്കി മാറ്റും. ഹാന്‍ ഡ് ഷവറും ബക്കറ്റും കപ്പും കുളിമുറിയിലുണ്ടാകും. കോച്ചുകളിലെ നടുവിലെ ബര്‍ത്തുകള്‍ അഴിച്ചുമാറ്റും. മെഡിക്കല്‍ ഉപകരണങ്ങള്‍ ഘടിപ്പിക്കാനായി 220 വോള്‍ട്ടിന്റെ ഇലക്ട്രിക്കല്‍ പോയിന്റുകള്‍ സജ്ജമാക്കും. ഓക്സിജന്‍ സിലിണ്ടറുകളും ഉണ്ടാകും. ഒരു കോച്ചില്‍ 10 ഐസൊലേഷന്‍ വാര്‍ഡുകളുണ്ടാകും. കൊതുകുവല, ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും മെഡിക്കല്‍ വേസ്റ്റും നിക്ഷേപിക്കാന്‍ പ്രത്യേകം പ്രത്യേകം ബിന്നുകൾ എന്നിവയുണ്ടാകും. ഒരു ആശുപത്രിയില്‍ എങ്ങിനെയാണ് ക്വാറന്റൈന്, ഐസൊലേഷന്‍ വാര്‍ഡ സജ്ജമാക്കുന്നത്…
Read MoreCategory: Thrissur
കോവിഡിന്റെ പ്രാദേശിക വ്യാപനം; തൃശൂർ സേഫ് പൊസിഷനിലെന്ന് ഡിഎംഒ
സ്വന്തം ലേഖകന്‍ തൃശൂര്‍: കോവിഡിന്റെ പ്രാദേശിക വ്യാപനം തടയുന്നതില്‍ ജില്ല ആരോഗ്യവകുപ്പ് കൈക്കൊണ്ട നടപടികള്‍ മൂലം ജില്ല ഇപ്പോള്‍ സേഫ് പൊസിഷിനലാണെന്നും എങ്കിലും ജാഗ്രതയും നിരീക്ഷണങ്ങളും ശക്തമായി തുടരുമെന്നും ഡിഎംഒ ഡോ.കെ.ജെ. റീന പറഞ്ഞു. അസുഖം ബാധിച്ചവരെല്ലാം വിദേശത്തുനിന്ന്, പ്രത്യേകിച്ച് കോവിഡ് രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിടങ്ങളില്നിന്ന് വന്നവരാണെന്നും അവരെല്ലാം ചികിത്സയിലാണെന്നും രോഗം സുഖപ്പെട്ടുവരുന്നതായും ഡിഎംഒ പറഞ്ഞു. ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത് അഞ്ചു പേരാണ്. ഫ്രാന്‍സില്‍ നിന്നെത്തി ദമ്പതികള്‍, മൗറീഷ്യസില്‍ നിന്നെത്തിയ ആള്, മറ്റു രണ്ടുപേര്‍ എന്നിവരാണ് ചികിത്സയിലുള്ളത്. രണ്ടുപേര്‍ അസുഖംമാറി ഡിസ്ചാര്‍ജായിട്ടുണ്ട്. തൃശൂര്‍ ജില്ല സുരക്ഷിതമാണെങ്കിലും രോഗം പടരുന്ന മറ്റു ജില്ലകളില്‍നിന്നു തൃശൂരിലെത്തുന്നവരെ ക്വാറന്റൈന് ചെയ്യുന്നുണ്ട്. കൂടുതല്‍ പേര് നിരീക്ഷണത്തില്‍ കഴിയുന്ന ജില്ലകളിലൊന്ന് തൃശൂരായത് ആരോഗ്യവകുപ്പിന്റെ കരുതല്‍ കൊണ്ടാണെന്നും നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം കൂടുന്നതില്‍ ആശങ്ക വേണ്ടെന്നും ഡിഎംഒ പറഞ്ഞു. വിദേശത്തു നിന്നുള്ള അവസാനത്തെ വിമാനത്തില്‍…
Read Moreതൃശൂരിലെ അതിഥി തൊഴിലാളികളെ ഡിഐജി നേരിട്ടെത്തി കണ്ടു; തൊഴിലാളികള്‍ പോലീസിന്റെ നിരീക്ഷണത്തില്‍
സ്വന്തം ലേഖകന്‍ തൃശൂര്‍: തൃശൂരിലെ അതിഥി തൊഴിലാളികളെ ഡിഐജിയടക്കമുള്ളവര് നേരിട്ടെത്തി കണ്ടു. ഇന്നുരാവിലെ കുട്ടനെല്ലൂരിലെ ബൈപാസിന് സമീപമുള്ള അടിപ്പാതയ്ക്കരികില് വെച്ചാണ് ഡിഐജി സുരേന്ദ്രന് ഇവരെ കണ്ടത്. അതിഥി തൊഴിലാളികള്‍ സാധാരണയായി കൂട്ടംകൂടാറുള്ള സ്ഥലമാണിത്. കഴിഞ്ഞ ദിവസം കോട്ടയത്ത് അതിഥി തൊഴിലാളികള്‍ നിരത്തിലിറങ്ങി പ്രശ്നമുണ്ടാക്കിയ സാഹചര്യത്തിലാണ് ഡിഐജി നേരിട്ടെത്തി തൃശൂരിലെ തൊഴിലാളികളുമായി സംസാരിച്ചത്. തൃശൂരില്‍ അതിഥി തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്നും അവര്‍ക്കാവശ്യമായ ഭക്ഷണവും മറ്റു സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും ഡിഐജി പറഞ്ഞു. നാട്ടില്‍ പോകാന്‍ തത്ക്കാലം നിര്‍വാഹമില്ലെന്നും ഇപ്പോള്‍ കഴിയുന്നിടത്തു തന്നെയോ അല്ലെങ്കില്‍ തങ്ങളൊരുക്കുന്ന സ്ഥലത്തോ താമസിക്കുകയേ നിര്‍വാഹമുള്ളൂവെന്നും അധികൃതര്‍ തൊഴിലാളികളോടു പറഞ്ഞു. എങ്ങിനെയും നാട്ടിലേക്ക് പോകണമെന്ന ആവശ്യം തന്നെയാണ് തൊഴിലാളികള്‍ ഡിഐജി അടക്കമുള്ളവര്‍ക്കു മുന്നില്‍ ഉന്നയിച്ചത്. അതിഥി തൊഴിലാളികളെ കൊണ്ടുവന്ന കരാറുകാര്‍ക്ക് ഇവരുടെ ഉത്തരവാദിത്വങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്നും ഡിഐജി വ്യക്തമാക്കി. അതിഥി തൊഴിലാളികള്‍ പോലീസിന്റെ നിരീക്ഷണത്തില്‍ തൃശൂര്‍: കോട്ടയത്തെ സംഭവ…
Read Moreഎല്ലാം തകിടം മറിച്ചു കോവിഡ്; കേരള വിഷുവിപണി ഇല്ല, തിരിച്ചടിയിൽ പകച്ച് ശിവകാശി
സ്വന്തം ലേഖകൻ തൃശൂർ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടേയും ലോക്ക് ഡൗണിന്റെയും സാഹചര്യത്തിൽ കേരളത്തിൽ ഇക്കുറി വിഷുവിപണിയില്ലാത്തത് രാജ്യത്തെ പ്രധാന പടക്ക നിർമാണ കേന്ദ്രമായ ശിവകാശിക്ക് കനത്ത തിരിച്ചടി. രാജ്യത്തിന്റെ എല്ലായിടത്തേയും ആഘോഷങ്ങളെല്ലാം ഉപേക്ഷിച്ചിരിക്കുന്നതിനാൽ ഇന്നേവരെ ഉണ്ടാകാത്ത പ്രതിസന്ധിയിലാണ് ശിവകാശി. ശിവകാശിയിലെ പ്രധാന കുടിൽവ്യവസായംകൂടിയാണ് പടക്ക നിർമാണം. രാജ്യത്തെ പ്രധാന പടക്ക നിർമാണ കേന്ദ്രമായ ഇവിടെനിന്നും വിഷു സീസണിൽ കേരളത്തിലേക്കും മറ്റിടങ്ങളിലേക്കും കോടികളുടെ പടക്കമാണ് കയറ്റി അയക്കാറുള്ളത്. എന്നാൽ ഇത്തവണ കോവിഡ് എല്ലാം തകിടം മറിച്ചു. പ്രധാനമായും പടക്ക നിർമാണത്തെ മാത്രം ആശ്രയിച്ച് നിലനിൽക്കുന്ന ശിവകാശിയുടെ സാന്പത്തികാവസ്ഥ ഇനി കരകയറണമെങ്കിൽ ഏറെക്കാലമെടുക്കുമെന്ന് സാന്പത്തിക വിദഗ്ധർ പറയുന്നു. രാജ്യം കോവിഡ് ഭീതിയിൽ നിന്നും മുക്തിനേടി പഴയപോലെയുള്ള അവസ്ഥയിലേക്കും ആഘോഷങ്ങളിലേക്കും എത്തണമെങ്കിൽ ഏറെ കാലമെടുക്കുമെന്നതിനാൽ പടക്കനിർമാണം അടുത്തൊന്നും പഴയരീതിയിലെത്തില്ല. രാജ്യത്ത് പടക്കങ്ങൾക്കും വെടിക്കെട്ടുകൾക്കുമൊക്കെ ഉള്ള നിയന്ത്രണങ്ങൾ ശിവകാശിയിലെ കച്ചവടത്തേയും പ്രതികൂലമായി ബാധിച്ചിരുന്നുവെങ്കിലും…
Read Moreകൊറോണയേക്കാൾ വേഗത്തിൽ; സംസ്ഥാനത്തെ സമ്പൂർണ്ണ മദ്യനിരോധനത്തിൽ നാലു ജില്ലകളിലായി ഓരോമരണം
കൊല്ലം: സംസ്ഥാനത്ത് മദ്യാസക്തിയുള്ള രണ്ട് പേർക്കൂടി ജീവനൊടുക്കി. കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് മരണം. ഇന്നലെ തിരുവനന്തപുരത്തും തൃശൂരും രണ്ടുപേർ ജീവനൊടുക്കിയിരുന്നു. കൊല്ലം കുണ്ടറ എസ്.കെ. ഭവനിൽ സുരേഷാണ് തൂങ്ങി മരിച്ചത്. സ്ഥിരം മദ്യപാനിയായ ഇയാൾ രണ്ടു ദിവസമായി മാനസിക സമ്മർദത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ആലപ്പുഴയിൽ കിടങ്ങംപറമ്പ് ശ്രീഭുവനേശ്വരി ക്ഷേത്രത്തിനു സമീപം കടത്തിണ്ണയിൽ കിടന്ന വൃദ്ധനെ മരിച്ച നിലയിൽ കണ്ടെത്തി. കാർത്തികപ്പള്ളി സ്വദേശി ഹരിദാസാണ് മരിച്ചത്. മദ്യം ലഭിക്കാഞ്ഞതിനേത്തുടർന്ന് ഇയാൾ കഴിഞ്ഞ ദിവസങ്ങളിൽ അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നുവെന്നാണ് വിവരം.
Read Moreജാമ്യത്തിലിറങ്ങി വീണ്ടും മോഷണ ശ്രമം; നാട്ടുകാർ കൈയോടെ പൊക്കി പോലീസിൽ ഏൽപിച്ചു; കുന്നംകുളത്ത് നടന്ന സംഭവം ഇങ്ങനെ…
കുന്നംകുളം: വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നും കഴിഞ്ഞ ദിവസം ജാമ്യത്തിൽ പുറത്തിറങ്ങി നിരവധി മോഷണ കേസുകളിൽ പ്രതിയായ യുവാവിനെ മോഷണ ശ്രമത്തിനിടെ വീണ്ടും അറസ്റ്റു ചെയ്തു. നാട്ടുകാരുടെ സഹായത്തോടെ കുന്നംകുളം എസ്എച്ച്ഒ കെ.ജി.സുരേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റു ചെയ്തത്. അക്കികാവ്, കുപ്പിക്കുന്ന്, വെളുത്തവളപ്പിൽ വീട്ടിൽ ഫൈസലിന്റെ വീട്ടിൽ നിന്നും മോട്ടോർ സൈക്കിൾ മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ നാഗലശേരി, മൂളിപ്പറന്പ് മഞ്ഞക്കാട്ടുവളപ്പിൽ വീട്ടിൽ അജീഷിനെയാണ്(32) അറസ്റ്റു ചെയ്തത്. കഴിഞ്ഞദിവസം രാത്രി 11.00 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. വീടിന്റെ ഗേറ്റിനു സമീപം പൂട്ടിവെച്ചിരുന്ന വാഹനം മോഷ്ടിച്ചു കൊണ്ടു പോകാൻ ശ്രമിക്കുന്നത് കണ്ട ഫൈസൽ ഒച്ച വെച്ച് കൂട്ടുകാരുടെയും പോലീസിന്റെയും സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. കുന്നംകുളം സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ 2018 നവംബർ മാസത്തിൽ നിരവധി വാഹനങ്ങളുടെ ബാറ്ററികൾ മോഷ്ടിച്ച കേസിൽ പ്രതിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ജാമ്യത്തിൽ…
Read Moreതൃശൂർ പൂരം എക്സിബിഷൻ ഇല്ല, പൂരം ചടങ്ങു മാത്രമാകും; അധികൃതർ പറയുന്നതിങ്ങനെ…
സ്വന്തം ലേഖകൻ തൃശൂർ: കോവിഡ് 19 ന്റെ ഭീതിയും വ്യാപനവും നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഈ വർഷത്തെ തൃശൂർ പൂരം എക് സി ബിഷൻ വേണ്ടെന്നുവച്ചു. രാജ്യത്തു ലോക്ക് ഡൗണ്‍ തുടരുന്ന പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഉള്ളതിനാൽ പൂരം എക്സിബിഷൻ വേണ്ടെന്ന തീരുമാനമാണ് എക്സിബിഷൻ കമ്മിറ്റിയും തിരുവന്പാടി - പാറമേക്കാവ് ദേവസ്വങ്ങളും കൈക്കൊണ്ടിരിക്കുന്നത്. ഏപ്രിൽ ഒന്നിനു പൂരം എക്സിബിഷൻ സംബന്ധിച്ചു യോഗം ചേരാൻ നിശ്ചയിച്ചിരുന്നുവെങ്കിലും 14 വരെ ലോക്ക് ഡൗണ്‍ തുടരുന്നതിനാൽ യോഗം ചേരേണ്ടെന്നാണ് തീരുമാനം. എക്സിബിഷന്റെ നിർമാണ പ്രവർത്തനങ്ങളെല്ലാം നിർത്തിവച്ചിരിക്കുകയാണ്. 14നുശേഷം ഇളവുകൾ വരികയാണെങ്കിൽപോലും പണികൾ പൂർത്തിയാകാൻ സമയമെടുക്കും. കടുത്ത നിയന്ത്രണങ്ങളോടെ എക്സിബിഷൻ നടത്താൻ സാധിക്കില്ലെന്നിരിക്കെ 57-ാമതു പൂരം എക്സിബിഷൻ വേണ്ടെന്നുവയ്ക്കാനാണ് ഇപ്പോഴത്തെ തീരുമാനം. എക്സിബിഷൻ കമ്മിറ്റിയും ദേവസ്വങ്ങളും യോഗം ചേർന്ന് അന്തിമപ്രഖ്യാപനം വൈകാതെ നടത്തും. അതേസമയം, തൃശൂർ പൂരത്തിന്റെ കാര്യത്തിലും അനിശ്ചിതത്വം തുടരുകയാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ…
Read Moreകൊടുങ്ങല്ലൂർ ഭരണിക്ക് പരിവാരങ്ങളും പല്ലക്കും ഒഴിവാക്കി; തമ്പുരാൻ കാവുതീണ്ടാനെത്തിയത് നടന്ന്
കൊടുങ്ങല്ലൂർ: ആചാരപ്പെരുമയിൽ ശ്രീകുരുംബ ഭഗവതിക്കാവിൽ കാവുതീണ്ടൽ. പതിനായിരങ്ങൾ കാവുതീണ്ടേണ്ടതിനുപകരം ഇന്നലെ പാലക്കവേലൻ മാത്രമാണു കാവുതീണ്ടിയത്. ഇന്നലെ രാവിലെ എട്ടിന് വലിയ തന്പുരാന്റെ ചുമതല വഹിക്കുന്ന ചിറക്കൽ കോവിലകത്തെ രഘുനന്ദനൻ രാജ കോട്ട കോവിലകത്തുനിന്ന് ക്ഷേത്രത്തിലേക്ക് എഴുന്നള്ളി. പരിവാരങ്ങളും പല്ലക്കും ഒഴിവാക്കി തന്പുരാൻ നാലാളുമായി നടന്നാണ് ഇത്തവണ ക്ഷേത്രത്തിലെത്തിയത്. രാജകുടുംബാഗങ്ങളടക്കം നൂറു കണക്കിന് ആളുകൾ പങ്കെടുക്കുന്ന ചടങ്ങാണ് കൊറോണ മൂലം മാറ്റിവെയ്ക്കപ്പെട്ടത്. ക്ഷേത്ര ദർശനത്തിനുശേഷം തന്പുരാൻ പൂജകൾക്ക് അനുമതി കൊടുത്തു. ഉച്ചയോടെ തൃച്ചന്ദനച്ചാർത്ത് പൂജയ്ക്കായി നടയടച്ചു. ഏഴര നാഴിക നീണ്ടുനിൽക്കുന്ന പൂജയ്ക്കു ശേഷം നാലുമണിയോടെ ക്ഷേത്രനട തുറന്നു. രാജാവും പരിവാരങ്ങളും ക്ഷേ ത്രത്തിനു പുറത്തുവന്നപ്പോൾ കിഴക്കെ നടയിലെ നടപ്പുരയിൽ വച്ച് പോലീസ് ഗാർഡ് ഓഫ് ഓണർ നൽകി. തന്പുരാൻ ആൽത്തറയിൽ ഉപവിഷ്ടനായി. തുടർന്ന് കോയ്മ വാസുദേവൻ പട്ടുകുട ഉയർത്തിയതോടെ പാലക്കവേലൻ ദേവീദാസൻ കാവുതീണ്ടി. മറ്റാരെയും കാവുതീണ്ടാൻ അനുവദിച്ചില്ല. തഹസിൽദാർ…
Read Moreകോവിഡിനെ തുരത്താം ഒപ്പം, ഇവരെയും കരുതണം..! ദുരിതം പേറി കാതിക്കുടത്തു താമസിക്കുന്ന നേപ്പാളി കുടുംബങ്ങൾ
കാടുകുറ്റി: കൊറോണ വൈറസിന്റെ വ്യാപനത്തിൽ ദുരിതം പേറുകയാണ് കാടുകുറ്റി പഞ്ചായത്തിലെ കാതിക്കുടത്തു താമസിക്കുന്ന നേപ്പാളി കുടുംബങ്ങൾ. തോട്ടത്തിക്കടവ് ലിഫ്ട് ഇറിഗേഷൻ പന്പ് ഹൗസിനോടു ചേർന്ന വളപ്പിൽ വർഷങ്ങൾക്കു മുന്‍പ് ചേക്കേറിയ 22 നേപ്പാളി കുടുംബങ്ങളാണ് പ്രതിസന്ധിയിലായിരിക്കുന്നത്. ഇവർക്കു പുറമെ നേപ്പാളിൽ നിന്നും ജോലിക്കായെത്തിയ ധാരാളം യുവാക്കളും താത്കാലിക ഷെൽട്ടറുകളിൽ താമസിക്കുന്നുണ്ട്. നാട് ലോക്ക് ഡൗണായപ്പോൾ ഇവിടെ താമസിക്കുന്ന നേപ്പാളികളാണ്. ദിവസ വേതനത്തിന് ജോലി ചെയ്യുന്ന ഇവർക്ക് ഭക്ഷ്യവസ്തുക്കളുടെ കാര്യത്തിൽ കരുതൽ ശേഖരമില്ല. അപ്രതീക്ഷിതമായി വന്നെത്തിയ ലോക്ക് ഡൗണ്‍ പ്രഖ്യാപനത്തിൽ കൈയിൽ പണമില്ലാത്തത് ഇവരിൽ ഏറെ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ലോക്ക് ഡൗണ്‍ പ്രാബല്യത്തിൽ വന്നതോടെ കൂലിവേലക്ക് പോകുവാനാകാതെ സ്വന്തം താമസസ്ഥലങ്ങളിൽ ഇവർ കുടുംബത്തോടൊപ്പം കഴിയുകയാണ്. കൈ കുഞ്ഞുങ്ങളും, കുട്ടികളും ഇവരോടൊപ്പമുണ്ട്. മൂന്നു ആഴ്ചക്കാലം പണിയില്ലാതാകുന്നതോടെ ഭക്ഷണമടക്കമുള്ള ദൈനംദിന ചെലവുകൾ തള്ളി നീക്കാൻ എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുക യാണ് ഇവർ.…
Read Moreറോഡിലിറങ്ങി; മാനം പോയി, കേസുമായി! മൂന്ന് വർഷം തടവും പിഴയും ലഭിക്കാവുന്ന ശിക്ഷയാണെന്നും വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും പോലീസ്
ഇരിങ്ങാലക്കുട: ലോക്ക് ഡൗണ്‍ ദിനത്തിൽ മതിയായ കാരണമില്ലാതെ വണ്ട ികളിൽ കറങ്ങിയ ആറു പേർക്കെതിരെ പോലീസ് കേസെടുത്തു. എട്ട് ഇരുചക്രവാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. മൂന്ന് വർഷം തടവും പിഴയും ലഭിക്കാവുന്ന ശിക്ഷയാണെന്നും വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. പിടിച്ചെടുത്ത വാഹനങ്ങൾ ലോക്ക് ഡൗണിനുശേഷം മാത്രമേ വിട്ടുനല്‍കുകയുള്ളൂ. മതിലകത്ത് മതിലകം: ലോക്ക് ഡൗണ്‍ തീരദേശത്ത് സർക്കാർ നിർദേശങ്ങൾ ലംഘിച്ച പത്തിലധികം പേർക്കെതിരെ കേസ്. കയ്പമംഗലം പോലീസ് സ്റ്റേഷൻ പരിധിയിൽ എട്ടും, മതിലകത്ത് മൂന്നുപേർക്കുമെതിരെയുമാണ് കേസെടുത്തിട്ടുള്ളത്. മതിലകത്ത് അഞ്ച് വാഹനങ്ങൾ പിടികൂടുകയും രണ്ടുപേരിൽ നിന്ന് പിഴ ഈടാക്കുകയും ചെയ്തു. കൊടുങ്ങല്ലൂരിൽ കൊടുങ്ങല്ലൂർ: ലോക്ക് ഡൗണിനെ ഭയക്കാതെ പൊതുനിരത്തിലിറങ്ങിയവരുടെ നൂറോളം വാഹനങ്ങൾ പിടിച്ചെടുത്ത് പോലീസ്. ഏഴ് പേർക്കെതിരെ കേസെടുക്കുകയും ഇരുപതോളം വാഹനം പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. മതിലകം,കയ്പമംഗലം പോലീസുകൾ വെസ്റ്റ്,ഈസ്റ്റ് ടിപ്പു സുൽത്താൻ റോഡുകൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന.…
Read More