ലോ​ക്കി​ലും സീൻ ഡാർക്കല്ല! മ​ന്ത്രി​മാ​രു​ടെ നി​ർ​ദേ​ശം അ​പ്പാ​ടെ പ്രാവ​ർ​ത്തി​ക​മാ​ക്കി അ​പ്പു​ക്കു​ട്ട​ൻ

കൊ​ര​ട്ടി: രാ​ജ്യം ലോ​ക്ക് ഡൗ​ണി​ലാ​യാ​പ്പോ​ൾ മ​ന്ത്രി​മാ​രു​ടെ നി​ർ​ദേ​ശം അ​പ്പാ​ടെ പ്ര​ാവ​ർ​ത്തി​ക​മാ​ക്കി അ​പ്പു​ക്കു​ട്ട​ൻ. മാ​മ്പ്ര യൂ​ണി​യ​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ അ​വ്യ​യ് എ​ന്ന അ​പ്പു​ക്കു​ട്ട​നാ​ണ് ശോ​ക​കാ​ല​ത്തെ ലോ​ക്കാ​ക്കാ​തെ അ​ടി​ച്ചു​പൊ​ളി​ക്കു​ന്ന​ത്. യൂ​ട്യൂ​ബി​ൽ നി​ന്ന് ക​ണ്ടു​പ​ഠി​ച്ച് അ​ച്ഛ​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഡം​ബ​ൽ നി​ർ​മി​ച്ച് വ്യാ​യാ​മം തു​ട​ങ്ങി, പി​ന്നെ പ​ച്ച​ക്ക​റി കൃ​ഷി, ചേ​ച്ചി​യോ​ടൊ​പ്പം ടി​ക് ടോ​ക് അ​ഭി​ന​യി​ക്ക​ൽ, ഡ​യ​റി​യെ​ഴു​ത​ൽ, നീ​ന്ത​ൽ, ബാ​ഡ്മി​ൻ്റ​ൺ അ​ങ്ങ​നെ ദി​വ​സം മു​ഴു​വ​ൻ പൊ​ളി​ച്ച​ട​ക്കു​ക​യാ​ണ് അ​പ്പു​കു​ട്ട​ൻ. മാ​ന്പ്ര സ്കൂ​ളി​ലെ അ​ധ്യാ​പ​ക​രാ​ണ് അ​വ്യ​യു​ടെ അ​ച്ഛ​നാ​യ ദേ​വ​ദാ​സും, അ​മ്മ രേ​ണു​ക​യും. അ​വ്യ​യു​ടെ ചേ​ച്ചി വ​ര​ദ ഇ​തേ സ്ക്കൂ​ളി​ൽ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ്.

Read More

ഒ​പ്പ​മു​ണ്ട് പോ​ലീ​സ്! വാ​ട്സ്ആ​പ്പി​ൽ ചാ​റ്റുചെ​യ്യാ​ൻ വ​രും, ഒപ്പം വീ​ഡി​യോ കോളിംഗും…

തൃ​ശൂ​ർ: കോ​വി​ഡ് 19 പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഹോം ​ക്വാ​റ​ന്‍റൈനി​ൽ ക​ഴി​യു​ന്ന​വ​രു​ടെ സു​ഖ​വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷി​ച്ചും വേ​ണ്ട മാ​ർ​ഗ​നി​ർ​ദേശ​ങ്ങ​ൾ ന​ൽ​കി ആ​ത്മ​വി​ശ്വാ​സം വ​ള​ർ​ത്തി​യും കേ​ര​ള പോ​ലീ​സും രം​ഗ​ത്ത്. ജ​ന​ങ്ങ​ളോ​ട് ഒ​പ്പ​മു​ണ്ട് പോ​ലീ​സ് എ​ന്ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ഹോം​ ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്ന​വ​രു​ടെ വാ​ട്സ്ആ​പ്പ് ന​ന്പ​റു​ക​ളി​ലേ​ക്ക് വി​ളി​ച്ച് ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ വീ​ഡി​യോ ചാ​റ്റ് ന​ട​ത്തി. തൃ​ശൂ​ർ റേ​ഞ്ച് ഡി​ഐ​ജി എ​സ്. സു​രേ​ന്ദ്ര​ൻ രാ​വി​ലെ 10.30 മു​ത​ൽ ഹോം ​ക്വാ​റ​ന്‍റൈയി​നി​ൽ ഉ​ള​ള​വ​രു​മാ​യി വീ​ഡി​യോ കോ​ൾ ന​ട​ത്തി സു​ഖ​വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷി​ച്ചു. മ​രു​ന്ന്, ഭ​ക്ഷ​ണം തു​ട​ങ്ങി എ​ന്താ​വ​ശ്യ​ത്തി​നും വി​ളി​പ്പാ​ട​ക​ലെ കേ​ര​ള പോ​ലീ​സ് സ​ഹാ​യ​ത്തി​നു​ണ്ടെ​ന്ന കാ​ര്യം അ​ദ്ദേ​ഹം​ ക്വാ​റ​ന്‍റൈ​നി​ൽ ഉ​ള്ളവ​രെ ഓ​ർ​മി​പ്പി​ച്ചു. തൃ​ശൂ​ർ റേ​ഞ്ചി​നു കീ​ഴി​ൽ 47000 ത്തി​ല​ധി​കം പേ​ർ ഹോം ​ക്വാ​റന്‍റൈനി​ൽ ക​ഴി​യു​ന്ന​താ​യാ​ണ് ക​ണ​ക്കു​ക​ൾ. വ​രും ദി​വ​സ​ങ്ങ​ളി​ൽ ഇ​വ​രോ​ടൊ​പ്പ​വും ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ വീ​ഡി​യോ ചാ​റ്റ് ന​ട​ത്തും. പോ​ലീ​സ് നേ​രി​ട്ട് ഹോം ​ക്വാ​റ​ന്‍റൈ​നി​ൽ ഉ​ള്ളവ​രു​മാ​യി ബ​ന്ധ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും…

Read More

ഈ ​ലോ​ക്ക്ഡൗ​ണ്‍ കാ​ലം കൃ​ഷി​ക്കൊ​പ്പ​മാ​യാ​ലോ…? ലോ​ക്ക്ഡൗ​ണ്‍ കാ​ലം അ​ക്വാ​പോ​ണി​ക്സ് കൃ​ഷി​യു​മാ​യി പു​ലി​ക​ൾ…

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: ഈ ​ലോ​ക്ക്ഡൗ​ണ്‍ കാ​ലം കൃ​ഷി​ക്കൊ​പ്പ​മാ​യാ​ലോ…​പു​റ​ത്തി​റ​ങ്ങി കൃ​ഷി ചെ​യ്യാ​ൻ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​മാ​യ​തി​നാ​ൽ കൃ​ഷി വീ​ടി​ന്‍റെ മ​ട്ടു​പ്പാ​വി​ലാ​ക്കാ​മെ​ന്ന പ്ര​ഖ്യാ​പ​ന​വു​മായി അ​ക്വാ​പോ​ണി​ക്സ് കൃ​ഷി​യി​ലേ​ക്കി​റ​ങ്ങു​ന്ന​തു പു​ലി​ക​ളാ ണ്. അ​യ്യ​ന്തോ​ൾ ദേ​ശം പു​ലി​ക്ക​ളി സം​ഘ​മാ​ണ് അ​ക്വാ​പോ​ണി​ക്സ് കൃ​ഷി​രീ​തി​യെ ഈ ​ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്ത് കൂ​ടു​ത​ൽ പ്ര​ച​രി​പ്പി​ക്കാ​ൻ ചു​വ​ടു​വെ​യ് ക്കു​ന്ന​ത്. പു​റ​ത്തി​റ​ങ്ങാ​ൻ പ​റ്റാ​ത്ത​തു​കൊ​ണ്ട് വാ​ട്സാ​പ്പും ഫേസ് ബു​ക്കും വ​ഴി​യാ​ണ് അ​ക്വാ​പോ​ണി​ക്സ് കൃ​ഷി​യെ​ക്കു​റി​ച്ച് അ​യ്യ​ന്തോ​ൾ ദേ​ശം പു​ലി​ക്ക​ളി സം​ഘം വി​വ​ര​ങ്ങ​ൾ ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​ത്. പു​ലി​ക്ക​ളി സം​ഘാ​ട​ക​സ​മി​തി അം​ഗ​വും ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യ ര​ജീ​ഷ് നെ​ടു​ന്പി​ള്ളി​യാ​ണ് ഈ ആ​ശ​യ​ത്തി​നു ചു​ക്കാ​ൻ​പി​ടി​ക്കു​ന്ന​ത്. സ്വ​ന്തം വീ​ടി​ന്‍റെ മ​ട്ടു​പ്പാ​വി​ൽ ര​ണ്ടു​വ​ർ​ഷ​മാ​യി ര​ജീ​ഷ് അ​ക്വാ​പോ​ണി​ക്സ് കൃ​ഷി ന​ട​ത്തി വി​ജ​യം ക​ണ്ട​പ്പോ​ഴാ​ണ് ആ​റു മാ​സം മു​ന്പ് പു​ലി​ക്ക​ളി സം​ഘം ഇ​തേ​റ്റെ​ടു​ത്ത് കൂ​ടു​ത​ൽ വീ​ടു​ക​ളി​ലെ​ത്തി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. പ​തി​ന​ഞ്ചോ​ളം വീ​ടു​ക​ളി​ൽ ഇ​തു ന​ട​പ്പാ​ക്കി​ക്ക​ഴി​ഞ്ഞു. ലോ​ക്ക്ഡൗ​ണും നി​യ​ന്ത്ര​ണ​ങ്ങ​ളു​മൊ​ക്കെ കാ​ര​ണം പ​ച്ച​ക്ക​റി കി​ട്ടാ​നി​ല്ലാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ അ​തി​നെ നേ​രി​ടാ​ൻ കൂ​ടു​ത​ൽ വീ​ടു​ക​ളി​ലേ​ക്കും…

Read More

കളിയും ചിരിയുമില്ലാതെ കളിവീട്! ഇങ്ങനെയൊരു അവധിക്കാലം ഇതാദ്യം; ജവഹർബാലഭവനിൽ അവധിക്കാലം ആഘോഷിക്കാൻ കുട്ടികളെത്തിയില്ല

സ്വ​ന്തം ലേ​ഖ​ക​ന്‍ തൃ​ശൂ​ര്‍: ക​ളി​വീ​ടു​റ​ങ്ങി​ക്കി​ത്ത​ന്നെ കി​ട​ക്കു​ന്നു… ​ക​ളി​വാ​ക്കു​ക​ളു​മി​ല്ല…​ ഇ​ങ്ങ​നെ ഒ​രു അ​വ​ധി​ക്കാ​ലം ഒ​രു​പ​ക്ഷേ ഇ​താ​ദ്യം. തൃ​ശൂ​രി​ല്‍ മ​ധ്യ​വേ​ന​ല​വ​ധി​ക്കാ​ല​ത്ത് കു​ട്ടി​ക്കു​റു​മ്പു​ക​ള്‍ നി​റ​യു​ന്ന ജ​വ​ഹ​ര്‍​ബാ​ല​ഭ​വ​ന്‍റെ ക​ളി​മു​റ്റം ഇന്ന് ഒ​രു കു​ഞ്ഞു​കാ​ല്‍​പാ​ദം പോ​ലും പ​തി​യാ​തെ വെ​റു​തെ കി​ട​ക്കു​ന്നു. സാ​ധാ​ര​ണ​യാ​യി തി​ക്കും തി​ര​ക്കു​മു​ള്ള ബാ​ല​ഭ​വ​ന്‍റെ ക​ളി​മു​റ്റം ശൂ​ന്യം. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സ്കൂ​ളു​ക​ളെ​ല്ലാം നേ​ര​ത്തെ​യ​ട​ച്ചെ​ങ്കി​ലും കു​ട്ടി​ക​ള്‍​ക്ക് അ​വ​ധി​ക്കാ​ല​ത്തി​ന്‍റെ ഫീ​ലും മൂ​ഡും വ​ന്നി​ട്ടി​ല്ല. കാ​ര​ണം വീ​ട്ടി​ല്‍നി​ന്ന് കു​ട്ടി​ക​ളെ പു​റ​ത്തേ​ക്ക് വി​ടാ​ന്‍ ര​ക്ഷി​താ​ക്ക​ള്‍ സ​മ്മ​തി​ക്കു​ന്നി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ വീ​ടി​ന​ക​ത്തു​ള്ള ക​ളി​ക​ള്‍ മാ​ത്ര​മാ​ണ് കു​ട്ടി​പ്പ​ട​യ്ക്കി​പ്പോ​ള്‍ ആ​ശ്വാ​സം. അ​വ​ധി​ക്കാ​ല​ത്ത് തൃ​ശൂ​രി​ല്‍ ന​ട​ത്താ​റു​ള്ള പ​ല അ​വ​ധി​ക്കാ​ല ക്യാ​മ്പു​ക​ളും കോ​വി​ഡ് മൂ​ലം ഇ​ത്ത​വ​ണ​യി​ല്ല. ക​രാ​ട്ടേ, ടെ​ന്നി​സ്, ഡാ​ന്‍​സ് ക്ലാ​സു​ക​ള്‍, സ്കെ​യ്റ്റിം​ഗ് തു​ട​ങ്ങി വൈ​വി​ധ്യ​മാ​ര്‍​ന്ന നി​ര​വ​ധി ക്ലാ​സു​ക​ള്‍ വെ​ക്കേ​ഷ​ന്‍ സ​മ​യ​ത്ത് ന​ട​ത്താ​റു​ള്ള​തെ​ല്ലാം ഇ​ക്കു​റി വേ​ണ്ടെ​ന്നു വച്ചി​രി​ക്കു​ക​യാ​ണ്. ലോ​ക്ക്ഡൗ​ണ്‍ അ​വ​സാ​നി​ക്കു​മ്പോ​ള്‍ ക്ലാ​സു​ക​ള്‍ തു​ട​ങ്ങു​മോ എ​ന്ന കാ​ര്യ​ത്തി​ല്‍ ഇ​പ്പോ​ള്‍ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടു​മി​ല്ല. ഫ്ളാ​റ്റു​ക​ളി​ല്‍ കു​ട്ടി​ക​ളെ കൂ​ട്ട​മാ​യി ക​ളി​ക്കാ​ന്‍ വി​ടു​ന്ന​തും നി​ര്‍​ത്തി​വച്ചി​രി​ക്കു​ക​യാ​ണ്.…

Read More

വള്ളിവട്ടത്തെ വിദ്യാർഥികൾ ഒരുക്കി മാപ്പ് അറിയാൻ ആ​പ്പ്! കൊ​റോ​ണ സ​മൂ​ഹ​ത്തി​ലേ​ക്കു പ​ട​രാ​തി​രി​ക്കാ​ൻ അ​ശ്രാ​ന്ത പ​രി​ശ്ര​മ​ത്തി​ലാ​ണ് ഒ​രു കൂ​ട്ടം വി​ദ്യാ​ർ​ഥി​ക​ൾ…

വ​ള്ളി​വ​ട്ടം: കൊ​റോ​ണ​യെ​ന്ന മ​ഹാ​മാ​രി വ്യ​ക്തി​ക​ളി​ൽ നി​ന്ന് സ​മൂ​ഹ​ത്തി​ലേ​ക്കു പ​ട​രാ​തി​രി​ക്കാ​ൻ അ​ശ്രാ​ന്ത പ​രി​ശ്ര​മ​ത്തി​ലാ​ണ് ഒ​രു കൂ​ട്ടം വി​ദ്യാ​ർ​ഥി​ക​ൾ. കൊ​റോ​ണ ബാ​ധി​ച്ച രോ​ഗി അ​ധി​കൃ​ത​ർ അ​റി​യാ​തെ നി​രീ​ക്ഷ​ണ​ത്തി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ടാ​ൽ അ​വ​രു​ടെ സ​ഞ്ചാ​ര​പാ​ത ക​ണ്ടെ​ത്തി അ​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന മൊ​ബൈ​ൽ ആ​പ്പ് ത​യാ​റാ​ക്കി​യി​രി​ക്കു​ക​യാ​ണ് വ​ള്ളി​വ​ട്ടം എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ്. ഏ​കാ​ന്ത​വാ​സ​ത്തി​ലോ, സ​ഞ്ചാ​ര​പാ​ത​യി​ലോ ഉ​ള്ള വ്യ​ക്തി​യു​ടെ മൊ​ബൈ​ലി​ൽ ഈ ​ആ​പ്പ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്താ​ൽ വ്യ​ക്തി നി​രീ​ക്ഷ​ണ​ത്തി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ടാ​ലോ, മ​റ്റു വ്യ​ക്തി​ക​ളു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ട്ടാ​ലോ, സ​ഞ്ചാ​ര​പാ​ത ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ശ​ദാം​ശ​ങ്ങ​ൾ നി​രീ​ക്ഷ​ണ​കേ​ന്ദ്ര​ത്തി​നു ല​ഭി​ക്കും. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള സം​ശ​യ​ങ്ങ​ൾ ദു​രീ​ക​രി​ക്കു​ന്ന​തി​നാ​യു​ള്ള ചാ​റ്റ് ബോ​ട്ട്, ആ​ശു​പ​ത്രി സ​ന്ദ​ർ​ശ​നം കൂ​ടാ​തെ ഡോ​ക്ട​റു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​വാ​നു​ള്ള സൗ​ക​ര്യം എ​ന്നി​വ ഈ ​മൊ​ബൈ​ൽ ആ​പ്പി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്.

Read More

അതിഥി തൊഴിലാളികൾക്കു സഹായം; ഈ ചാലക്കുടിക്കാരൻ തിരക്കിലാണ്…

ചാ​ല​ക്കു​ടി: ജീ​വ​ൻ ര​ക്ഷാ​വേ​ദി ഇ.​ജി. ഗോ​പാ​ല​കൃ​ഷ്ണ​ൻ തി​ര​ക്കി​ലാ​ണ്. വ​ർ​ഷ​ങ്ങ​ളാ​യി ചാ​ല​ക്കു​ടി​യി​ൽ അ​പ​ക​ട​രം​ഗ​ങ്ങ​ളി​ൽ ഓ​ടി​യെ​ത്തി പ​രി​ക്കേ​റ്റ​വ​രു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ആ​ശു​പ​ത്രി​യി​ലേ​ക്ക് എ​ത്തി​ച്ചി​രു​ന്ന ഗോ​പാ​ല​കൃ​ഷ്ണ​ൻ കൊ​റോ​ണക്കാ​ല​ത്ത് സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു. ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അ​വ​രു​ടെ രീ​തി​യി​ലു​ള്ള ഭ​ക്ഷ​ണ​മൊ​രു​ക്കാ​ൻ ആ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ൾ ഗോ​പാ​ല​കൃ​ഷ്ണ​ൻ എ​ത്തി​ച്ചു കൊ​ടു​ത്തു കൊ​ണ്ടി​രി​ക്ക​യാ​ണ്. ചാ​ല​ക്കു​ടി സ​തേ​ൺ കോ​ള​ജി​നു സ​മീ​പം താ​മ​സി​ക്കു​ന്ന 30ഓ​ളം ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ​യാ​ണ് ഗോ​പാ​ല​കൃ​ഷ്ണ​ൻ സ​ഹാ​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. വാ​ർ​ഡ് കൗ​ൺ​സി​ല​ർ കെ.​എം. ഹ​രി​നാ​രാ​യ​ണ​നും ഇ​ദേ​ഹ​ത്തി​ന്‍റെ സ​ഹാ​യ​ത്തി​നു​ണ്ട്. ആ​ശു​പ​ത്രി​യി​ൽ പോ​കാ​ൻ വാ​ഹ​നം ല​ഭി​ക്കാ​തെ വ​രു​ന്ന​വ​ർ ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ സ​ഹാ​യം തേ​ടു​ന്നു​ണ്ട്. ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ ബ​ലോ​റ വാ​ഹ​നം എ​പ്പോ​ഴും ഇ​തി​നു റെ​ഡി​യാ​ണ്. ഇ​തി​ൽ ക​യ​റാ​ൻ പ​റ്റി​യി​ല്ലെ​ങ്കി​ൽ ആം​ബു​ല​ൻ​സ് വി​ളി​ച്ചു കൊ​ടു​ക്കും. 1996ൽ ​അ​പ​ക​ട​രം​ഗ​ങ്ങ​ളി​ൽ സ​ഹാ​യി​ക്കാ​ൻ ഫ​യ​ർ​ഫോ​ഴ്സോ ഇ​ന്ന​ത്തെ പോ​ലെ സൗ​ക​ര്യ​ങ്ങ​ളോ ഇ​ല്ലാ​തി​രു​ന്ന കാ​ല​ത്താ​ണ് ഇ.​ജി. ഗോ​പാ​ല​കൃ​ഷ്ണ​ൻ ജീ​വൻ ര​ക്ഷാ​വേ​ദി രൂ​പീ​ക​രി​ച്ച് അ​പ​ക​ട​രം​ഗ​ങ്ങ​ളി​ൽ ര​ക്ഷ​ക​നാ​യി എ​ത്തി​യി​രു​ന്ന​ത്. ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കു മു​ന്പ് മി​ന്ന​ൽ…

Read More

ഒ​ന്നു വി​ളി​ച്ചാ​ൽ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ തൃശൂരില്‍ വീ​ട്ടി​ലെ​ത്തും! മറ്റ് വിവരങ്ങളും ഫോണ്‍നമ്പരുകളും ഇങ്ങനെ…

തൃ​ശൂ​ർ: കോ​വി​ഡ് 19 ലോ​ക്ക​് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ വീ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള സം​വി​ധാ​നം ഒ​രു​ക്കി​യ​താ​യി മേ​യ​ർ അ​ജി​ത ജ​യ​രാ​ജ​ൻ അ​റി​യി​ച്ചു. കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ലെ സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ൾ, നീ​തി സ്റ്റോ​റു​ക​ൾ, സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ എ​ന്നി​വ​രു​ടെ യോ​ഗം വി​ളി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കു​ട്ട​നെ​ല്ലൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ്, ഒല്ലൂർ പ​നം​കു​റ്റി​ച്ചി​റ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് എ​ന്നി​വ​ സാ​ധ​ന​ങ്ങ​ൾ അ​വ​രു​ടെ ഫോ​ണ്‍ ന​ന്പ​റി​ൽ വി​ളി​ച്ച് ആവശ്യപ്പെട്ടാൽ വീ​ടു​ക​ളി​ൽ എ​ത്തി​ച്ചുന​ല്കാ​മെ​ന്ന് അ​റി​യി​ച്ച​താ​യി മേ​യ​ർ പ​റ​ഞ്ഞു. ഇ​തോ​ടൊ​പ്പം മ​രു​ന്നു​ക​ൾ ആ​വ​ശ്യ​മു​ള്ള​വ​ർ​ക്കു മൂ​സ്പെ​റ്റ് നീ​തി മെ​ഡി​ക്ക​ൽ​സ്, കു​ട്ട​നെ​ല്ലൂ​ർ നീ​തി മെ​ഡി​ക്ക​ൽ​സ്, വി​ൽ​വ​ട്ടം നീ​തി മെ​ഡി​ക്ക​ൽ​സ് എ​ന്നി​വ​രും വീ​ടു​ക​ളി​ൽ എ​ത്തി​ച്ചു കൊ​ടു​ക്കും. ഫോ​ണ്‍ ന​ന്പ​റു​ക​ൾ- കു​ട്ട​നെ​ല്ലൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ്- 9946332167, ഒല്ലൂർ പ​നം​കു​റ്റി​ച്ചി​റ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് – 8129888048, 0487 2357175. മൂ​സ്പെ​റ്റ് നീ​തി മെ​ഡി​ക്ക​ൽ​സ്-9895051856.…

Read More

നാ​ല്പതുകാ​രി​ക്കു കോവിഡ്, പ​ക​ർ​ന്ന​ത് ഭ​ർ​ത്താ​വി​ൽനി​ന്ന്; തൃശൂരില്‍ ജി​ല്ല​യി​ൽ 20588 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ

തൃ​ശൂ​ർ: ജി​ല്ല​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തു നാ​ല്പതുവ​യ​സു​കാ​രി​ക്ക്. ദു​ബാ​യി​ൽനി​ന്നു വ​ന്ന ഭ​ർ​ത്താ​വി​ൽനി​ന്നാ​ണ് ഇ​വ​ർ​ക്കു രോ​ഗം പ​ക​ർ​ന്ന​തെ​ന്നു ക​ണ്ടെ​ത്തി. ഇ​വ​ർ മെ​ഡി​ക്ക​ൽ കോ​ളജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഭ​ർ​ത്താ​വും ഐസൊ​ലേ​ഷ​ൻ വാ​ർ​ഡി​ലാ​ണ്. ഇ​വ​രു​ടെ ഏ​കമ​ക​ൻ ചാ​ല​ക്കു​ടി ആ​ശു​പ​ത്രി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​വരുൾ​പ്പെ​ടെ ആ​റുപേ​രാ​ണ് അ​സു​ഖം ബാ​ധി​ച്ചു ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 20,588 ആ​ണ്. 2753 പേ​രെ കൂ​ടി പു​തു​താ​യി വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. വീ​ടു​ക​ളി​ൽ 20,541 പേ​രും ആ​ശു​പ​ത്രി​ക​ളി​ൽ 47 പേ​രുമാണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ളത്. പു​തു​താ​യി എ​ട്ടുപേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മൂ​ന്നു പേ​രെ ഡി​സ്ചാ​ർ​ജ് ചെ​യ്തു. ഇ​ന്ന​ലെ 25 സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ള്ളത്. ഇ​തുവ​രെ 692 സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. അ​തി​ൽ 655 സാ​ന്പി​ളു​ക​ളു​ടെ ഫ​ലം വ​ന്നി​ട്ടു​ണ്ട്. 37 എ​ണ്ണ​ത്തി​ന്‍റെ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. ശ​ക്ത​ൻ മാ​ർ​ക്ക​റ്റി​ൽ ച​ര​ക്കുവാ​ഹ​ന​ങ്ങ​ളി​ലെ​ത്തു​ന്ന ഡ്രൈ​വ​ർ​മാ​രെ​യും മ​റ്റു​ള​ള​വ​രെ​യും ഉ​ൾ​പ്പെ​ടെ 2175 പേ​രെ സ്ക്രീ​ൻ ചെ​യ്തു. അ​ഗ​തി​ക​ളെ പാ​ർ​പ്പി​ച്ച കേ​ന്ദ്ര​ങ്ങ​ളി​ൽ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ…

Read More

വി​ഷു​ക്ക​ണി ച​ട​ങ്ങാ​കും! ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ ഭ​ക്ത​ർ​ക്കു ദ​ർ​ശ​ന​മു​ണ്ടാ​കി​ല്ല

ഗു​രു​വാ​യൂ​ർ: ക്ഷേ​ത്ര​ത്തി​ൽ ഇ​ക്കു​റി വി​ഷു​ക്ക​ണി ച​ട​ങ്ങാ​കും. പ​തി​വു പോ​ലെ ഭ​ക്ത​ർ​ക്കു ദ​ർ​ശ​ന​മു​ണ്ടാ​വി​ല്ല. 14 ന് ​പു​ല​ർ​ച്ചെ 2.30 മു​ത​ൽ അ​ര​മ​ണി​ക്കൂ​റോ​ളം സ​മ​യ​മാ​ണ് വി​ഷു​ക്ക​ണി. ത​ലേ​ദി​വ​സം രാ​ത്രി അ​ത്താ​ഴ​പൂ​ജ​യ്ക്കു​ശേ​ഷം കീ​ഴ്ശാ​ന്തി ന​ന്പൂ​തി​രി​മാ​ർ ചേ​ർ​ന്ന് ക്ഷേ​ത്ര മു​ഖ​മ​ണ്ഡ​പ​ത്തി​ൽ ക​ണി ഒ​രു​ക്കും. മേ​ൽ​ശാ​ന്തി സു​മേ​ഷ് ന​ന്പൂ​തി​രി അ​ദ്ദേ​ഹ​ത്തി​ന്‍റെ മു​റി​യി​ൽ ക​ണി​ക​ണ്ട​തി​നു​ശേ​ഷം പു​ല​ർ​ച്ചെ 2.15 ന് ​ക്ഷേ​ത്ര മു​ഖ​മ​ണ്ഡ​പ​ത്തി​ലെ വി​ള​ക്കു​ക​ൾ തെ​ളി​യി​ക്കും. നാ​ളി​കേ​ര മു​റി​യി​ൽ നെ​യ് വി​ള​ക്ക് തെ​ളി​യി​ച്ചശേ​ഷം 2.30 ന് ​മേ​ൽ​ശാ​ന്തി ഗു​രു​വാ​യൂ​ര​പ്പ​നെ ക​ണി​കാ​ണി​ക്കും. ക്ഷേ​ത്രം ഉ​ദ്യോ​ഗ​സ്ഥ​ർ, ക്ഷേ​ത്ര​പ്ര​വ​ർ​ത്തി​ക്കാ​ർ, ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ മാ​ത്ര​മാ​കും ഉ​ണ്ടാ​വു​ക. ഉ​ച്ച​യ്ക്കു വി​ഷു ന​മ​സ്കാ​ര​വും പ​തി​വു​ണ്ട്. ഇ​തും ച​ട​ങ്ങു മാ​ത്ര​മാ​യി ന​ട​ത്തും.​ സാ​ധാ​ര​ണ വി​ഷു​ക്ക​ണി ദ​ർ​ശ​ന​ത്തി​നു വ​ൻ ഭ​ക്ത​ജ​ന​ത്തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടാ​റു​ള്ള​ത്. ക​ണ്ണ​നെ ക​ണിക​ണ്ട് അ​നു​ഗ്ര​ഹം നേ​ടാ​ൻ ആ​യി​ര​ങ്ങ​ളാ​ണ് എ​ത്താ​റു​ള്ള​ത്. കു​റെ വ​ർ​ഷ​ങ്ങ​ളാ​യി വി​ഷു ദി​വ​സം ല​ണ്ട​നി​ലെ വ്യ​വ​സാ​യി തെ​ക്കു​മു​റി ഹ​രി​ദാ​സി​ന്‍റെ വ​ക​യാ​യി സ​ന്പൂ​ർ​ണ നെ​യ്‌​വി​ള​ക്കോ​ടു കൂ​ടി​യ…

Read More

നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​രു​ന്ന ഇ​രു​പ​തോ​ളം ആ​രോ​ഗ്യ​വ​കു​പ്പ് ജീ​വ​ന​ക്കാ​ര്‍ ക്വാ​റ​ന്‍റൈനി​ല്‍

തൃ​ശൂ​ര്‍: നെ​ടു​മ്പാ​ശേ​രി​യി​ല്‍ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​രു​ന്ന തൃ​ശൂ​രി​ലെ ആ​രോ​ഗ്യ​വ​കു​പ്പ് ജീ​വ​ന​ക്കാ​ര്‍ ക്വാ​റ​ന്‍റൈ​നി​ല്‍. ഇ​രു​പ​തോ​ളം ജീ​വ​ന​ക്കാ​രാ​ണ് നെ​ടു​മ്പാ​ശേ​രി​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ക്വാ​റ​ന്‍റൈ​നി​ലേ​ക്ക് മാ​റി​യ​ത്. ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ര്‍​ദ്ദേ​ശാ​നു​സ​ര​ണ​മാ​ണ് ഇ​വ​ര്‍ ക്വാ​റ​ന്‍റൈനി​ലേ​ക്ക് മാ​റി​യ​ത്. 23, 24 തി​യ​തി​ക​ളി​ല്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ജോ​ലി ചെ​യ്തി​രു​ന്ന ആ​രോ​ഗ്യ​വ​കു​പ്പി​ലെ ജീ​വ​ന​ക്കാ​രാ​ണ് ഇ​പ്പോ​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്.

Read More