ജാമ്യത്തിലിറങ്ങി വീണ്ടും മോഷണ ശ്രമം; നാട്ടുകാർ കൈയോടെ പൊക്കി പോലീസിൽ ഏൽപിച്ചു; കുന്നംകുളത്ത് നടന്ന സംഭവം ഇങ്ങനെ…

കു​ന്നം​കു​ളം: വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലിൽ നി​ന്നും ക​ഴി​ഞ്ഞ ദി​വ​സം ജാ​മ്യ​ത്തി​ൽ പു​റ​ത്തി​റ​ങ്ങി നി​ര​വ​ധി മോ​ഷ​ണ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ യു​വാ​വി​നെ മോ​ഷ​ണ ശ്ര​മ​ത്തി​നി​ടെ വീ​ണ്ടും അ​റ​സ്റ്റു ചെ​യ്തു. നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ കു​ന്നം​കു​ളം എസ്എച്ച്ഒ കെ.ജി.​സു​രേ​ഷിന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്.

അ​ക്കി​കാ​വ്, കു​പ്പി​ക്കു​ന്ന്, വെ​ളു​ത്ത​വ​ള​പ്പി​ൽ വീ​ട്ടി​ൽ ഫൈ​സ​ലി​ന്‍റെ വീ​ട്ടി​ൽ നി​ന്നും മോ​ട്ടോ​ർ സൈ​ക്കി​ൾ മോ​ഷ്ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ നാ​ഗ​ല​ശേ​രി, മൂ​ളി​പ്പ​റ​ന്പ് മ​ഞ്ഞ​ക്കാ​ട്ടു​വ​ള​പ്പി​ൽ വീ​ട്ടി​ൽ അ​ജീ​ഷി​നെ​യാ​ണ്(32) അ​റ​സ്റ്റു ചെ​യ്ത​ത്.

കഴിഞ്ഞദിവസം രാ​ത്രി 11.00 മ​ണി​യോ​ടെ​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. വീ​ടി​ന്‍റെ ഗേ​റ്റി​നു സ​മീ​പം പൂ​ട്ടി​വെ​ച്ചി​രു​ന്ന വാ​ഹ​നം മോ​ഷ്ടി​ച്ചു കൊ​ണ്ടു പോ​കാ​ൻ ശ്ര​മി​ക്കു​ന്ന​ത് ക​ണ്ട ഫൈ​സ​ൽ ഒ​ച്ച വെ​ച്ച് കൂ​ട്ടു​കാ​രു​ടെ​യും പോ​ലീ​സി​ന്‍റെ​യും സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

കു​ന്നം​കു​ളം സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ക​ഴി​ഞ്ഞ 2018 ന​വം​ബ​ർ മാ​സ​ത്തി​ൽ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളു​ടെ ബാ​റ്റ​റി​ക​ൾ മോ​ഷ്ടി​ച്ച കേ​സി​ൽ പ്ര​തി​യെ കു​ന്നം​കു​ളം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

തു​ട​ർ​ന്ന് ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി​യ പ്ര​തി പ​ട്ടാ​ന്പി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ മ​റ്റൊ​രു വാ​ഹ​ന മോ​ഷ​ണ കേ​സി​ൽ അ​ന്ന് പ​ട്ടാ​ന്പി പോ​ലീ​സ് സ്റ്റേ​ഷ​ൻ എസ്എച്ച്ഒ ആ​യി​രു​ന്ന കെ.ജി. സു​രേ​ഷ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

പ്ര​തി ആ​ല​ത്തൂ​ർ, ചാ​ലി​ശേ​രി സ്റ്റേ​ഷ​നു​ക​ളി​ലും മോ​ഷ​ണ​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്. അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ എ​സ്ഐ ​ഇ.ബാ​ബു. എഎസ് ഐമാ​രാ​യ ഷി​ബു, സ​തീ​ശ​ൻ, വ​ർ​ഗീ​സ്, സിപിഒ മാ​രാ​യ സോ​ജു​മോ​ൻ, ഇ​ക്ബാ​ൽ, എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.​

Related posts

Leave a Comment