സ്വന്തം ലേഖകൻ തൃശൂർ: പഞ്ചസാരയുമായി കർണാടകത്തിൽനിന്നും മഹാരാഷ്ട്രയിൽനിന്നും ലോറികൾ വരുന്നില്ല. ജില്ല പഞ്ചസാര ക്ഷാമത്തിലേക്ക്. സർക്കാർ ഇടപെട്ടില്ലെങ്കിൽ അടുത്തയാഴ്ച പഞ്ചസാരയ്ക്കു കയ്പാകും. അരിയും പലചരക്കിനങ്ങളും പച്ചക്കറിയും നാമമാത്രമായാണ് ഇന്നലെ തൃശൂരിൽ എത്തിയത്. തൃശൂർ നഗരത്തിൽ മൂന്നു ലോ ഡ് അരിയാണ് എത്തിയത്. പലയിനം അരികളും വിപണിയിൽ ലഭ്യമല്ലാതായിത്തുടങ്ങി. തമിഴ്നാട്ടിൽനിന്ന് വളരെക്കുറച്ചു പച്ചക്കറി ഇനങ്ങളാണ് ഇന്നലെ തൃശൂരിലെത്തിയത്. കാബേജ്, കാരറ്റ്, ബീൻസ് എന്നീ ഇനങ്ങളാണ് കൂടുതലായും എത്തിയത്. തക്കാളിയും നേന്ത്രക്കായയും നാമമാത്രമായാണ് എത്തിയത്. അതിനാൽ വിലയും കൂടി. തക്കാളിക്ക് മൊത്തവില അന്പതൂരൂപ. ചില്ലറ വില 70 രൂപയും. നേന്ത്രക്കായക്ക് മൊത്തവില 28 രൂപയും ചില്ലറ വില 40 രൂപയുമായി. കാബേജിന് വില വർധനയില്ല. 20 രൂപ മാത്രം. പച്ചക്കറി മാർക്കറ്റിൽ പുലർച്ചെ മൂന്നര മുതൽ രാവിലെ ഏഴര വരെയാണ് കച്ചവടം. തൃശൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള കടകളിലേക്കു തൃശൂർ…
Read MoreCategory: Thrissur
ആ നിലവിളി ശബ്ദമിടോ..! വിയ്യൂർ ജയിലിൽ മോഹനന് വൈദ്യർക്ക് കോവിഡ് ലക്ഷണങ്ങൾ; ആരോഗ്യവകുപ്പിന്റെ ആംബുലൻസിൽ ആലുവ സബ് ജയിലിലേക്ക് മാറ്റി; കാരണം ഇങ്ങനെ…
തൃശൂര്‍: വ്യാജ ചികിത്സ നടത്തി അറസ്റ്റിലായ മോഹനന് വൈദ്യരെ കോവിഡ് ലക്ഷണങ്ങളുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ആലുവ സബ് ജയിലിലേക്ക് മാറ്റി. കോവിഡ് സംശയങ്ങളുള്ള തടവുകാരെ ആലുവയിലാണ് പാര്‍പ്പിക്കുന്നത്. വിയ്യൂര്‍ ജയിലില്‍ കഴിയുന്നതിനിടെ പോലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടാനുള്ള അപേക്ഷ കോടതി പരിഗണിക്കുമ്പോഴാണ് വൈദ്യര്‍ക്ക് കോവിഡ് സംശയമുള്ളതായും നിരീക്ഷണത്തിലാണെന്നും ജയില്‍ അധികൃതര്‍ കോടതിയെ അറിയിച്ചത്. ഇതോടെ കോടതി വൈദ്യരെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന പോലീസിന്റെ അപേക്ഷ തള്ളുകയും വൈദ്യരെ വിയ്യൂര്‍ ജയിലിലേക്ക് തന്നെ തിരിച്ചയക്കുകയുമായിരുന്നു. എന്നാല്‍ കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്ന ആളെ വിയ്യൂര്‍ ജയിലില്‍ മറ്റു തടവുകാര്‍ക്കൊപ്പം പാര്‍പ്പിക്കാന്‍ പാടില്ലെന്ന് കാണിച്ച് ഡിഎംഒ വിയ്യൂര്‍ ജയില്‍ അധികൃതര്‍ക്ക് കത്തുനല്‍കിയതിനെ തുടര്‍ന്നാണ് വൈദ്യരെ ആലുവയിലേക്ക് മാറ്റിയത്. കഴിഞ്ഞ ദിവസം രാത്രി ആരോഗ്യവകുപ്പിന്റെ ആംബുലന്‍സിലാണ് ഇയാളെ വിയ്യൂരില്‍ നിന്നും ആലുവയിലേക്ക് മാറ്റിയത്.
Read Moreകോവിഡ് പ്രതിരോധം; തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയെ കോവിഡ് സെന്ററാക്കും; നടപടികൾ തുടങ്ങി
മുളങ്കുന്നത്തുകാവ്: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിലെ പ്രധാന നിരീക്ഷണകേന്ദ്രമാക്കി തൃശൂര്‍ ഗവൺമെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയെ മാറ്റാന്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. ഇതു നടപ്പാകുന്നതോടെ ജില്ലയിലെ കോവിഡ് ബാധിതരായ രോഗികളേയും ഐസൊലേഷനില്‍ കഴിയുന്നവരേയും തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മാത്രമായിരിക്കും പ്രവേശിപ്പിച്ച് ചികിത്സയും നിരീക്ഷണവും നടത്തുക. നിലവില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്ററുകളും മറ്റു സൗകര്യങ്ങളും ഉള്ളതിനാലാണ് കോവിഡിന്റെ ചികിത്സ പ്രതിരോധ കേന്ദ്രമാക്കി മെഡിക്കല്‍ കോളജ് ആശുപത്രിയെ മാറ്റുന്നത്. ഇപ്പോള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന മറ്റു രോഗികളെ വിവിധ ആശുപത്രികളിലേക്ക് മാറ്റും. ഗുരുതരാവസ്ഥയില്‍ അല്ലാത്ത രോഗികളെ തുടര്‍ ചികിത്സക്കായി സമീപത്തെ പ്രാഥമിക ആശുപത്രികളിലേക്കാണു മാറ്റുക. പുതിയ രോഗികളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സ്വീകരിക്കില്ല. മെഡിക്കല്‍ കോളജ് ആശുപത്രിയെ പൂര്‍ണമായും കോവിഡ് 19നുവേണ്ടി സജ്ജമാക്കും. ഇതുമൂലം മറ്റ് ആശുപത്രികളില്‍ രോഗികള്‍ക്ക് കോവിഡ് ഭീതി കൂടാതെ പോകാനും ചികിത്സ തേടാനും…
Read Moreനാടിന്റെ നന്മയ്ക്കായ്… കോവിഡ് ബാധിച്ചയാളുടെ മകൻ കെഎസ്ആർടിസി കണ്ടക്ടർ ഡ്യൂട്ടിയിലുണ്ടായിരുന്ന പാലക്കാട് -തിരുവനന്തപുരം ബസിൽ യാത്ര ചെയ്തവര്‍ 1056ല്‍ വിളിക്കണം
സ്വന്തം ലേഖകന്‍ തൃശൂര്‍: കോവിഡ് സ്ഥിരീകരിച്ച രോഗിയുടെ മകന് കണ്ടക്ടറായി ജോലി ചെയ്ത പാലക്കാട് -തിരുവനന്തപുരം കെഎസ്ആര്‍ടിസി ബസില്‍ യാത്രചെയ്തവര് കോവിഡ് കണ്ട്രോള് റൂം നമ്പറായ 1056ല്‍ വിളിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. പാലക്കാട് ഡിഎംഒ ഓഫീസ് കേന്ദ്രീകരിച്ചാണ് ഈ കണ്ടക്ടറുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ പേരുവിവരങ്ങളും മറ്റു വിശദാംശങ്ങളും ശേഖരിക്കുന്നത്. ദിശ നമ്പറില്‍ ബന്ധപ്പെടുമ്പോള്‍ പാലക്കാട് ആരോഗ്യവകുപ്പുമായി ബന്ധപ്പെടാന്‍ നിര്‍ദ്ദേശം നല്‍കുന്നുണ്ട്. ഈ ബസില്‍ യാത്ര ചെയ്തവരില്‍ അഞ്ചുപേര്‍ കഴിഞ്ഞ ദിവസം തൃശൂരിലെ കോവിഡ് കണ്ട്രോള് റൂമിലേക്ക് വിളിച്ചിരുന്നു. മാര്‍ച്ച് 18ന് രാവിലെ 10ന് തൃശൂരിലെത്തിയ ബസിലാണ് രോഗബാധിതന്റെ മകന് കണ്ടക്ടറായിരുന്നത്. ഇയാള്‍ തൃശൂര്‍ കെഎസ്ആര്‍ടിസി ഓഫീസിലും ചെന്നിരുന്നതായാണ് വിവരം.
Read Moreതൃശൂർ ജില്ലയില്‍ ജാഗ്രത ശക്തം; ശക്തന് മാര്‍ക്കറ്റില്‍ പ്രവേശന നിയന്ത്രണം; നിരത്തിലിറങ്ങുന്നവരെക്കൊണ്ട് വലഞ്ഞ് പോലീസ്
സ്വന്തം ലേഖകന്‍ തൃശൂര്‍: കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി തൃശൂര്‍ ശക്തന് മാര്‍ക്കറ്റില്‍ പ്രവേശത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. പ്രവേശനം ഒരു വഴിയിലൂടെ മാത്രമാക്കിയാണ് നിയന്ത്രിച്ചിരിക്കുന്നത്. മാര്‍ക്കറ്റിനകത്തേക്ക് കടക്കുന്നവരെ വിശദമായി പരിശോധിച്ചാണ് കടത്തി വിടുന്നത്. കോവിഡിന്റെയും ലോക്ക് ഡൗണിനന്റെയും ഭാഗമായി ജില്ലയിലെമ്പാടും ജാഗ്രതയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നവരെക്കൊണ്ട് വലഞ്ഞിരിക്കുകയാണ് പോലീസ്. പ്രധാന വഴികളിലും ഇടവഴികളിലും പോലീസ് നിരീക്ഷണത്തിനായി രാവിലെ മുതല്‍ നിലയുറപ്പിച്ചിട്ടുണ്ട്. പല സ്ഥലങ്ങളിലും ബാരിക്കേഡുകളും വടങ്ങളും ഉപയോഗിച്ച് വഴിയടച്ചിട്ടുണ്ട്. പലരും സത്യവാങ്മൂലം സഹിതമാണ് യാത്രക്കിറങ്ങിയിരിക്കുന്നത്. സത്യവാങ്മൂലം നല്കിയാല് യാത്രപോകാം എന്ന ധാരണയിലായിരുന്നു പലരും. ഒട്ടേറെ പേരെ പോലീസ് തിരിച്ചയക്കുന്ന കാഴ്ചയുമുണ്ടായി.
Read Moreകോവിഡിനെക്കുറിച്ചുള്ള സംശയങ്ങൾക്കും ഉപദേശങ്ങൾക്കും വിളിക്കാം; ഫോൺ നമ്പർ 9072571608
സ്വന്തം ലേഖകന്‍ തൃശൂര്‍: കോവിഡിനെക്കുറിച്ചുള്ള സംശയങ്ങള്‍ക്കും ഉപദേശങ്ങള്‍ക്കുമായി ഡോക്ടര്‍മാരുടെ കോളിംഗ് സേവനം ലഭ്യമാക്കി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് തൃശൂര്‍ ശാഖ. കേരളത്തിലെ ഒട്ടേറെ ഡോക്ടര്‍മാരെ അണിനിരത്തിയാണ്ഐഎംഎ കോവിഡ് സംശയദുരീകരണവും ഉപദേശവും നല്‍കുന്നത്. ഐഎംഎ കോള്‍ സെന്ററിലെ 9072571608 എന്ന നമ്പറില്‍ വിളിച്ചാല്‍ ഡോക്ടറെ ലൈനില്‍ കിട്ടും. കോവിഡ് സംബന്ധിച്ച നിങ്ങളുടെ സംശയങ്ങള്‍ക്കെല്ലാം ഡോക്ടര്‍ മറുപടി പറയും. ഒരു നമ്പറേ ഉള്ളുവെങ്കിലും ഈ നമ്പര്‍ എന്‍ഗേജ്ഡ് ആകാനുള്ള സാധ്യത വളരെ കുറവാണെന്നും ഒരേസമയം ഒന്നിലേറെ ആളുകള്‍ക്ക് ഈ നമ്പറില്‍ വിളിച്ചാല്‍ ഡോക്ടര്‍മാരുമായി സംസാരിക്കാമെന്നും അധികൃതര്‍ പറഞ്ഞു.
Read Moreപെഡലിൽ ചവിട്ടിയാൽ പൈപ്പിൽനിന്നും വെള്ളം വരും! ടാർവീപ്പകൾ ഉപയോഗിച്ചു നിർമിച്ച വാഷ് ബേസിനുകൾ കൗതുകമായി
ചാലക്കുടി: കോവിഡ് വൈറസിനെ പ്രതിരോധിക്കാൻ ഉപയോഗത്തിനുശേഷം തള്ളിക്കളഞ്ഞ വീപ്പകൾ ഉപയോഗിച്ച് ഉണ്ടാക്കിയ വാഷ്ബേസിനുകൾ കൗതുകമായി. ചാലക്കുടി സെൻട്രൽ റോട്ടറി ക്ലബാണ് ടൗണിന്റെ വിവിധ സ്ഥലങ്ങളിൽ സ്ഥാപിക്കുന്നതിനുവേണ്ടി ടാർ വീപ്പകൾ ഉപയോഗിച്ച് മനോഹരമായ ഹാൻഡ് വാഷ് ബേസിനുകൾ ഒരുക്കിയത്. ടാർവീപ്പയിൽ വെള്ള പെയിന്റടിച്ച് “ബ്രേക്ക് ദി ചെയിൻ’ കൊറോണ പ്രതിരോധ എംബ്ലം രേഖ പ്പെടുത്തിയ ടാർ വീപ്പക്ക് മുകളിൽ സ്റ്റീൽ വാഷ് ബേസിൻ ഘടിപ്പിച്ച് മുകളിൽ പൈപ്പ് ഘടിപ്പിച്ചിരിക്കുന്നത് ആധുനിക രീതിയിലുള്ള വാഷ് ബേസിനുകളെ വെല്ലുന്ന രീതിയിലാണ്. പൈപ്പിൽ വരുന്നവരെല്ലാം കൈ തൊട്ട് അണുബാധയുണ്ടാകുമെന്ന ഭീതിയും വേണ്ട. പെഡലിൽ ചവിട്ടിയാൽ പൈപ്പിൽനിന്നും വെള്ളം വരുന്ന രീതിയാണ്. ഇതിനാൽ പൊതുവേ ഉപയോഗിക്കേണ്ട 40 ശതമാനം കുറവു വെള്ളം മതിയാകും. കോഴിക്കോട് ഉള്ള ഒരു സ്റ്റാർട്ടപ്പ് കന്പനിയാണ് ഇതു രൂപകല്പന ചെയ്തത്. കഴിഞ്ഞദിവസം മുനിസിപ്പൽ ജംഗ്ഷനിൽ 10 വാഷ് ബേസനുകൾ ഓരോ…
Read Moreപുതിയ എൻഫീൽഡ് മോഡലിലുള്ള ആധുനിക വാഹനം രജിസ്റ്റർ ചെയ്യാൻ കഴിഞ്ഞില്ല; ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാവ്; ഒടുവില്‍…
കൊടുങ്ങല്ലൂർ: വാഹനം രജിസ്റ്റർ ചെയ്യാൻ കഴിഞ്ഞില്ല, ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിന്റെ വാഹനം തട്ടി ഒരാൾക്കു പരിക്ക്. കോട്ടപ്പുറം ചേരമാൻ പറന്പിൽ മോട്ടോർ വാഹന ഉദ്യോഗസ്ഥരുടെ മുന്‍പിലാണ് ഇന്നലെ രാവിലെ നാടകീയ രംഗങ്ങൾ നടന്നത്. അപകടത്തിൽ കോട്ടപ്പുറം സ്വദേശി പുളിക്കത്തെ ജോസ് (50)നു പരിക്കു പറ്റി. എടവിലങ്ങ് സ്വദേശിയായ അമൽറോസ് (20) പുതിയ എൻഫീൽഡ് മോഡലിലുള്ള ആധുനിക വാഹനം രജിസ്റ്റർ ചെയ്യാൻ എത്തി. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ അഞ്ചുപേരിൽ കൂടുതൽ ആളുകൾ കൂട്ടംകൂടാൻ പാടില്ലന്ന വ്യവസ്ഥ ലംഘിച്ചാണ് മോട്ടോർ വാഹന വകുപ്പ് പരിശോധന തുടർന്നത്. ആളുകളുടെ എണ്ണം വർധിച്ചതോടെ സംഭവം നാട്ടുകാർ ചോദ്യം ചെയ്തു. അതോടെ മോട്ടോർ വാഹന വകുപ്പ് രജിസ്ട്രേഷൻ നടപടികൾ നിറുത്തി. മാർച്ച് 31ന് മുന്‍പ് രജിസ്ട്രേഷൻ നടന്നില്ലങ്കിൽ ചില സാങ്കേതിക പ്രശ്നങ്ങൾ വരും.ആ വാഹനത്തിന് പകരം ബിഎസ്6 എന്നായി മാറും എന്നാണ് പറയപെടുന്നത്.തന്റെ…
Read Moreതൃശൂരിൽ ലോക്കിട്ട് പോലീസ്! കറങ്ങാനിറങ്ങിയവരെ തിരിച്ചോടിച്ചു; നഗരത്തിലും പരിസരത്തും കർശന പരിശോധന
സ്വന്തം ലേഖകൻ തൃശൂർ: സംസ്ഥാനത്തു ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെതുടർന്നു നഗരത്തിലും പരിസരത്തും നിരത്തിലിറങ്ങിയവരെ തടഞ്ഞു നിർത്തി പോലീസ് പരിശോധന നടത്തി. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ വാഹനങ്ങളുമായി എത്തിയവരെ പോലീസ് താക്കീത് നൽകി തിരിച്ചയച്ചു. നഗരത്തിലെ പ്രധാന ജംഗ്ഷനുകളിൽ പോലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു. എല്ലാ സ്വകാര്യവാഹനങ്ങളും ഇരുചക്ര വാഹനങ്ങളും പരിശോധിച്ചതിനുശേഷം മാത്രമാണ് കടത്തിവിട്ടത്. പടിഞ്ഞാറേകോട്ടയിൽ ബാരിക്കേഡ് വച്ച് കയർ കെട്ടിയാണ് പോലീസ് തടഞ്ഞത്. ഇതോടെ അയ്യന്തോൾ, കാഞ്ഞാണി തുടങ്ങിയ സ്ഥലങ്ങളിൽനിന്നു വരുന്നവരെ നഗരത്തിലേക്കു കടത്തിവിട്ടില്ല. അത്യാവശ്യക്കാരെ പോലീസ് ചോദ്യം ചെയ്യലിനുശേഷം മാത്രമാണ് കടത്തിവിട്ടിരുന്നത്. നഗരത്തിലെ എല്ലാ ജംഗ്ഷനുകളിലും പോലീസ് പരിശോധന തുടർന്നു. നഗരത്തിലെ ഏതാനും കടകൾ മാത്രമാണ് തുറന്നത്. ഹോട്ടലുകൾ അടഞ്ഞുകിടന്നു. മണ്ണുത്തി ദേശീയപാതയിൽ വൻ പോലീസ് സന്നാഹമാണ് നിലയുറപ്പിച്ചിരിക്കുന്നത്. രാത്രിയിലും ഇവിടെ പോലീസ് സാന്നിധ്യം ഉണ്ട്. എറണാകുളം, പാലക്കാട് ഭാഗത്തുനിന്നു വരുന്ന പല വാഹനങ്ങളും പോലീസ് ഇവിടെ തടഞ്ഞിട്ടു.…
Read Moreമഴപ്പേടിയിൽ കര്‍ഷകര്‍; സംസ്ഥാനം അടച്ചു പൂട്ടിയതോടെ നെല്ല് കൊയ്യാനും വാങ്ങാനും ആളില്ല; സഹായിക്കണമെന്ന അപേക്ഷയുമായി കർഷകർ
സ്വന്തം ലേഖകന്‍ തൃശൂര്‍: അടച്ചുപൂട്ടലിനിടയില്‍ കുടുങ്ങി നെല്‍ കര്‍ഷകര്‍. കൊയ്തെടുത്ത നെല്ല് സിവില്‍ സപ്ലൈസോ മില്ലുകാരോ ഏറ്റെടുത്തിട്ടില്ല. വിളഞ്ഞു കൊയ്യാറായ ഏക്കര്‍ കണക്കിനു നെല്ല് ഉതിര്‍ന്നുവീണു നശിക്കുന്ന അവസ്ഥയിലാണ്. കൊയ്യാന്‍ യന്ത്രവും ആളും ഇല്ലാത്ത അവസ്ഥയാണ്. കൊയ്ത്തുവേളയില് സമ്പൂര്‍ണ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് കൊയ്തെടുത്തു പാടത്തു കൂട്ടിയിട്ട നെല്ലു പോലും പാഴാകുന്ന അവസ്ഥയിലായത്. നാലു ദിവസമായി പാടത്തു കൂട്ടിയിട്ടിരിക്കുകയാണു നെല്ല്. രണ്ടു ദിവസത്തിനകം മഴ പെയ്യുമെന്ന അവസ്ഥയാണ്. മഴ പെയ്താല്‍ പാടത്തു കുന്നുകൂട്ടിയിട്ട നെല്ലും കൊയ്യാനുള്ള നെല്ലും കേടാകും. പറപ്പൂര് സര്‍വീസ് സഹകരണ ബാങ്കിനു കീഴിലുള്ള എടക്കളത്തൂര്‍ വളകുളം പാടശേഖരത്തില്‍ 150 ടണ്‍ നെല്ല് കുന്നുകൂട്ടിയിട്ടിരിക്കുകയാണ്. ഈ മേഖലയില്‍ 1,500 ഏക്കര്‍ ഭൂമിയിലെ വിളഞ്ഞ നെല്ല് കൊയ്തെടുക്കാനുമുണ്ട്. ലോക് ഡൗണ്‍ നിയന്ത്രണങ്ങളുണ്ടെങ്കിലും കൊയ്തെടുത്ത നെല്ല് ഏറ്റെടുക്കാനും കൊയ്യാനുള്ളവ കൊയ്തെടുക്കാനും സൗകര്യം ഒരുക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു. മഴ പെയ്താല്‍…
Read More