തൃശൂർ: പ്രളയാനന്തരം എന്തു നടന്നുവെന്നു മാത്രം കളക്ടറേറ്റിൽ ചോദിക്കരുത്. ഇതു സംബന്ധിച്ച് ഒരു വിവരവുമില്ലെന്നായിരിക്കും മറുപടി. കളക്ടറേറ്റിൽ പ്രളയാനന്തര പ്രവർത്തനവുമായി ബന്ധപ്പെട്ട് ഒരു വിവരുമില്ലെന്നാണ് കൗണ്‍സിലർ എ.പ്രസാദ് വിവരാവകാശ നിയമ പ്രകാരം ചോദിച്ചപ്പോൾ കിട്ടിയ മറുപടി. പ്രളയാനന്തര പ്രവർത്തനത്തിന്റെ ഭാഗമായി 2019 ഡിസംബർ 15ന് മന്ത്രി വി.എസ്.സുനിൽകുമാറും, മേയറും, അനിൽ അക്കര എംഎൽഎയും, കളക്ടർ ഷാനവാസും കോർപറേഷൻ കൗണ്‍സിലർമാരും പങ്കെടുത്ത യോഗത്തിന്റെ മിനിട്സ് പോലും ഇറങ്ങിയിട്ടില്ല. മിനിട്സ് ആവശ്യപ്പെട്ട് കോർപറേഷൻ സെക്രട്ടറി കത്ത് നൽകിയിട്ടും മറുപടിയില്ല. കത്തിന്റെ അടിസ്ഥാനത്തിൽ അഡീഷണൽ സെക്രട്ടറി ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തിയപ്പോഴാകട്ടെ, യോഗത്തിൽ എന്താണ് നടന്നതെന്ന് അറിയാത്തതിനാലാണ് മിനിട്സ് തയ്യാറാക്കാൻ സാധിക്കാത്തതെന്നായിരുന്നു മറുപടിയത്രേ. അങ്ങനെ പ്രളയാനന്തര യോഗവും പ്രളയത്തിൽ മുങ്ങിപ്പോയെന്നർഥം. പ്രളയാനന്തര പ്രവർത്തനത്തിന്റെ നോഡൽ ഓഫീസറായി ജില്ലാ കളക്ടറെ നിയമിച്ചതായി മന്ത്രി വി.എസ്.സുനിൽകുമാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ അതും വെറും പ്രഖ്യാപനത്തിൽ ഒതുങ്ങി. മന്ത്രിയും…
Read MoreCategory: Thrissur
മാലിന്യത്തിൽനിന്ന് വൈദ്യുതി, ലാലൂരിൽനിന്നു പുറത്താക്കപ്പെട്ട മാലിന്യ പദ്ധതി മുളയത്തേക്ക്
പ്രത്യേക ലേഖകൻ തൃശൂർ: ലാലൂരിൽനിന്ന് പുറന്തള്ളിയ “മാലിന്യത്തിൽനിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന പദ്ധതി’ ഒല്ലൂക്കര വില്ലേജിലേക്ക്. മുല്ലക്കര- മുളയം റോഡിലെ ഒരു കുന്നിലാണ് മാലിന്യ പ്ലാന്റ് സ്ഥാപിക്കുന്നത്. ഇതിനായി വിജയകമാർ, ശോഭ വിജയകുമാർ എന്നിവരുടെ ഉടമസ്ഥതയിലുള്ള 6.21 ഹെക്ടർ സ്ഥലം ഏറ്റെടുക്കാൻ സർക്കാർ ഉത്തരവായി. കളക്ടർ നിശ്ചയിക്കുന്ന വിലയ്ക്കാണ് സ്ഥലം ഏറ്റെടുക്കുക. ലാലൂരിൽനിന്നു പുറത്താക്കപ്പെട്ട മാലിന്യ പ്ലാന്റ് തങ്ങളുടെ നാട്ടിലേക്കു കൊണ്ടുവരരുതെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ മാർച്ച് നടത്തി. ഗ്രാമസഭയിൽ ചർച്ച ചെയ്യാതെ അടിച്ചേൽപിക്കുന്ന പ്ലാന്റ് അനുവദിക്കില്ലെന്നാണു നാട്ടുകാരുടെ നിലപാട്. പദ്ധതിക്കൈതിരേ ശക്തമായ എതിർപ്പ് ഉണ്ടാകുമെന്നു മനസിലാക്കിയ സർക്കാർ അതീവ രഹസ്യമായാണ് നടപടിക്രമങ്ങളുമായി മുന്നോട്ടു പോകുന്നത്. പദ്ധതിക്കെതിരേ നാട്ടുകാർ ആരും രേഖാമൂലം പരാതി നൽകിയിട്ടില്ല. ഭൂമി ഏറ്റെടുത്ത് കേരള ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് കോർപറേഷനു കൈമാറണമെന്നാണ് സ്പെഷൽ സെക്രട്ടറി ഉത്തരവിൽ പറഞ്ഞിരിക്കുന്നത്. ലാലൂരിൽ 15 ഏക്കർ സ്ഥലത്തു നടപ്പാക്കാനുദ്ദേശിച്ചതായിരുന്നു ഈ മാലിന്യ…
Read Moreരാവും പകലുമെന്ന ഭേദമില്ലാതെ കടിച്ചുകീറാന്‍ തെരുവുനായ്ക്കള്‍; ഭയന്നുവിറച്ച് ജനം
സ്വന്തം ലേഖകന്‍ തൃശൂര്‍: കടിച്ചുകീറികുടയാന് തെരുവുകള്‍ നിറയെ ആക്രമണകാരികളായ തെരുവുനായ്ക്കള്‍. രാവും പകലുമെന്ന ഭേദമില്ലാതെ വഴിനീളെ അവയുടെ അഴിഞ്ഞാട്ടം. പുറത്തിറങ്ങാന്‍ ഭയന്ന് ജനം. ഇരുചക്രവാഹനയാത്രക്കാര് മരണഭീതിയില്‍ പായുന്നു. ഇതാണ് ഇപ്പോള്‍ തൃശൂരിലെ അവസ്ഥ. തൃശൂര്‍ ജില്ലയുടെ മിക്ക ഭാഗങ്ങളില്‍ നിന്നും തെരുവുനായ ആക്രമണത്തിന്റെ റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. വീട്ടിനകത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളെയും വഴിയാത്രക്കാരേയും എന്നുവേണ്ട എവിടേയും എപ്പോഴും തെരുവുനായ്ക്കളുടെ ആക്രമണത്തിന് സാധ്യതയേറെയാണ്. കഴിഞ്ഞ ദിവസം മാത്രം പതിനഞ്ചോളം പേരെയാണ് രണ്ടു സ്ഥലങ്ങളിലായി തെരുവുനായ കടിച്ച് പരിക്കേല്‍പ്പിച്ചത്. ഇതില്‍ എടത്തിരുത്തിയില്‍ കടിക്കാന്‍ വന്ന തെരുവുനായയെയ കവുങ്ങിന് പട്ടയെടുത്ത് അടിച്ചോടിക്കാന്‍ ശ്രമിച്ച അധ്യാപികയുടെ നേരെ കുരച്ചുചാടി വീണ് ആക്രമിക്കുകയായിരുന്നു തെരുവുനായ. അടിച്ചോടിക്കാന്‍ ശ്രമിച്ചാല്‍ പോലും രക്ഷയില്ലാത്ത സ്ഥിതി. പീച്ചിയില്‍ രണ്ടുവയസുകാരനും അഞ്ചുവയസുകാരിക്കും കടിയേറ്റു ഒല്ലൂര്‍: പീച്ചി മയിലാട്ടുംപാറയില്‍ തെരുവുനായയുടെ കടിയേറ്റ് രണ്ടുവയസുകാരനും അഞ്ചുവയസുകാരിക്കും പരിക്ക്. ഇവരടക്കം അഞ്ചുപേര്‍ക്ക് കഴിഞ്ഞ ദിവസം തെരുവുനായയുടെ…
Read Moreഇന്റർനെറ്റ് കോളിലൂടെ അസഭ്യം; പരാതി നൽകിയിട്ടും നടപടിയെടുക്കാതെ പോലീസ്; ഒടുവിൽ പ്രതിക്കെതിരേ നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ
തൃശൂർ: രാത്രിസമയങ്ങളിൽ ഇന്റർനെറ്റ് കോൾ വിളിച്ച് അസഭ്യം പറയുന്നയാൾക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ചാലക്കുടി ഡിവൈഎസ്പിക്കാണ് കമ്മീഷൻ ജുഡീഷൽ അംഗം പി. മോഹനദാസ് നിർദേശം നൽകിയത്. ഹ്യൂമനിസ്റ്റിക്സ് റൈറ്റ് പ്രൊട്ടക്ഷൻ മൂവ്മെന്റ് എന്ന സംഘടനയുടെ പ്രതിനിധി തൃശൂർ പുതുക്കാട് സ്വദേശി ജോണ്സണ് പുല്ലൂത്തിയെ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തുന്നുവെന്നാണ് പരാതി. കുവൈറ്റിൽ ജോലിചെയ്യുന്ന തൃശൂർ സ്വദേശി രഞ്ജിത്ത് എന്നയാളാണ് തന്നെ ഫോണിൽ വിളിച്ച് അസഭ്യം പറയുന്നതെന്നു പരാതിയിൽ പറയുന്നു. തനിക്കെതിരെ വധഭീഷണി മുഴക്കുന്നുണ്ടെന്നും പരാതി നൽകിയിട്ടും പോലീസ് നടപടിയെടുത്തില്ലെന്നും പരാതിയിൽ പറയുന്നു. കമ്മീഷൻ ചാലക്കുടി ഡിവൈഎസ്പിയിൽനിന്നും റിപ്പോർട്ട് വാങ്ങി. പരാതിക്കാരന്റെ ഫോണിലേക്ക് വന്നതു നെറ്റ് കോളുകളാണെന്ന കാര്യത്തിൽ അന്വേഷണം നടത്തിയെങ്കിലും വിവരങ്ങൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നു റിപ്പോർട്ടിൽ പറയുന്നു. എതിർകക്ഷിയായ രഞ്ജിത്ത് വിദേശത്താണെന്നും റിപ്പോർട്ടിലുണ്ട്. എന്നാൽ, രഞ്ജിത്ത് നാട്ടിൽ മടങ്ങിയെത്തിയിട്ടുണ്ടെന്നു പരാതിക്കാരൻ കമ്മീഷനെ അറിയിച്ചു.
Read Moreചിന്നംവിളിച്ച് വിഹരിച്ച് കൊമ്പന്! സ്ത്രീകളും കുട്ടികളും ഓടി രക്ഷപെട്ടു; ആനയുടെ അടിയേറ്റ മുഹമ്മദുകുട്ടിക്കു ജീവന് തിരിച്ചു കിട്ടിയത് തലനാരിഴയ്ക്ക്
പാലക്കയം: പാലക്കയം മലയോരമേഖലയെ വിറപ്പിച്ചുള്ള കാട്ടാനയുടെ വിളയാട്ടത്തില്‍ പാലക്കയം, വാക്കോടന്‍, കാഞ്ഞിരപ്പുഴ പ്രദേശങ്ങളില്‍ വ്യാപക നാശനഷ്ടം. കാട്ടാന ഒരാളെ തുന്പിക്കൈകൊണ്ട് അടിക്കുകയും കിണറിന്റെ ആള്‍മറ തകര്‍ക്കുകയും ചെയ്തു. തുടര്‍ന്ന് കാറും സ്കൂട്ടറും നശിപ്പിച്ചു. ആനയുടെ അടിയേറ്റ മുഹമ്മദുകുട്ടിക്കു തലനാരിഴയ്ക്കാണ് ജീവന് തിരിച്ചു കിട്ടിയത്. ഇന്നലെ രാവിലെ ഏഴിനാണ് കാഞ്ഞിരപ്പുഴ പിച്ചളമുണ്ടയില്‍ നാട്ടുകാര്‍ കാട്ടാനയെ കണ്ടത്. കാഞ്ഞിരപ്പുഴ കൂമ്പാടത്തുനിന്നും പുളിക്കല്‍ സ്കൂളിന് പിറകിലൂള്ള ക്വാര്‍ട്ടേഴ്സ് വഴി എത്തിയ കാട്ടാന മാട്ടുമ്മലില്‍ സ്കൂട്ടര്‍ ആക്രമിക്കാന്‍ ഒരുങ്ങി. എന്നാല്‍ കനാല്‍പാലം മുറിച്ചു കടക്കവേ ആനയെ കണ്ട ഇയാള്‍ സ്കൂട്ടര്‍ ഇട്ട് ഓടിരക്ഷപ്പെട്ടു. പുഴയില്‍ ആനയെകണ്ട് ഓടിയ കല്ലുവളപ്പില്‍ അബുവിന് വീണും പരിക്കേറ്റു. പിച്ചളമുണ്ട കനാലില്‍ ഇറങ്ങിയ കാട്ടാന കുറച്ചുദൂരം കനാലിലൂടെ നടന്നു. ചിന്നംവിളിച്ച് വിഹരിച്ച കൊമ്പന് പിന്നീട് കരയിലേക്കുകയറി അധികാരിപ്പടി കൈയുണ്ടപ്പടി വഴി പാലക്കയം പായപ്പുല്ലിലെത്തി. തുടര്‍ന്നു ആനയെ അച്ചിലട്ടി മൂന്നേക്കര്‍…
Read Moreപുല്ലൂറ്റിലും കോട്ടപ്പടിയിലുമായി ആറുപേരെ കടിച്ച നായകൾ ചത്തു; നാട്ടുകാർ ഭീതിയിൽ; കിടിയേറ്റർ ചികിത്സ തേടി
കൊടുങ്ങല്ലൂർ: പുല്ലൂറ്റ് മൂന്ന് പേർക്ക് നായയുടെ കടിയേറ്റു. കടിച്ച നായ ചത്തത് പരിഭ്രാന്തി പരത്തി. പുല്ലൂറ്റ് കോഴിക്കട കോളജ് പ്രദേശവാസികളായ കോയം പറന്പത്ത് പരിമിള (59), കൊന്പടാത്ത് ദേവി (45), ഉന്പാടൻ ഹരിഹരൻ (60) എന്നിവർക്കാണ് കടിയേറ്റത്. ഇവർ തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സ തേടി. ഇതിനിടെ കടിച്ച നായ ചത്തത് ജനങ്ങളിൽ പരിഭ്രാന്തി പരത്തി. തെരുവ് നായ്ക്കളെ ഇല്ലാതാക്കാൻ നഗരസഭ എത്രയും വേഗം നടപടി സ്വീകരിക്കണമെന്ന് പുല്ലൂറ്റ് എൻ.എസ്.എസ് കരയോഗം യോഗം ആവശ്യപ്പെട്ടു.പുലർച്ചെയും രാത്രി കാലങ്ങളിലുമാണ് നായ്ക്കളുടെ ശല്യം ഏറുന്നത്. പുല്ലൂറ്റ് പന്തലാലുക്കൽ ക്ഷേത്രം, കെ.കെ.ടി.എം കോളേജ് ഗ്രൗണ്ട്, പള്ളത്ത് കാട്, വില്ലേജ് റോഡുകൾ എന്നിവിടങ്ങളിലാണ് നൂറുക്കണക്കിന് നായ്ക്കൾ യഥേഷ്ടം വിലസുന്നത്.പുലർച്ചെ തൊഴിലിന് പോകുന്നവർക്കും സ്കൂളിൽ പോകുന്ന കുട്ടികൾക്കും യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥയാണ് പ്രദേശം.ഇതിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് എൻ.എസ് എസ് ആവശ്യപ്പെട്ടു. പ്രസിഡന്റ്്…
Read More20 രൂപയ്ക്ക് ഊണ്! ആദ്യ സുഭിക്ഷ കാന്റീൻ കുന്നംകുളത്ത്, 28നു തുറക്കും
തൃശൂർ: സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ പദ്ധതിപ്രകാരം തൃശൂർ ജില്ലയിലെ ആദ്യത്തെ വിശപ്പുരഹിത നഗരമാവാൻ കുന്നംകുളം നഗരസഭ തയാറെടുക്കുന്നു. ഇതിന്റെ ഭാഗമായി 28നു നഗരസഭയോടു ചേർന്ന് 20 രൂപയ്ക്ക് ഉൗണു ലഭിക്കുന്ന കാന്റീൻ തുറക്കും. ജില്ലയിൽ ഇത്രയും കുറഞ്ഞ വിലയ്ക്ക് ഉൗണു ലഭിക്കുന്ന ആദ്യത്തെ സംരംഭം കൂടിയാണ് കുന്നംകുളത്ത് ആരംഭിക്കുന്നത്. രാവിലെ 11 ന് ഭക്ഷ്യ – സിവിൽ സപ്ലൈസ് മന്ത്രി പി. തിലോത്തമൻ ഉദ്ഘാടനം ചെയ്യും. മന്ത്രി എ.സി. മൊയ്തീൻ, കുന്നംകുളം നഗരസഭ ചെയർപേഴ്സൻ സീത രവീന്ദ്രൻ, ജില്ലാ കളക്ടർ എസ്. ഷാനവാസ് തുടങ്ങിയവർ പങ്കെടുക്കും. ഉച്ചയ്ക്ക് 12 മുതൽ രണ്ടുവരെ 500 പേർക്കു ഭക്ഷണം നൽകാനാണ് പദ്ധതിയിട്ടിട്ടുള്ളത്. ചോറ്, സാന്പാർ, ഉപ്പേരി, കൂട്ടുകറി, പപ്പടം എന്നിവയാണ് 20 രൂപയുടെ വിഭവങ്ങൾ. എന്നാൽ ദിവസവും പണിയില്ലാതെ വരുന്നവരോ രോഗികളോ മറ്റ് അശരണരോ ആയ 10 പേർക്കുവീതം ഇതേ…
Read Moreമികച്ച വിലകിട്ടുമെന്ന പ്രതീക്ഷയിൽ വെള്ളരി വിളവെടുപ്പിനൊരുങ്ങി പന്തല്ലൂരിലെ കർഷകർ
കൊടകര: പറപ്പൂക്കര പഞ്ചായത്തിലെ പന്തല്ലൂർ പാടത്തെ കർഷകർ വെള്ളരികൃഷിയുടെ തിരക്കിലാണ്. വേനലിൽ ജില്ലയിലെ പച്ചക്കറി കടകളിലെത്തുന്ന വെള്ളരിക്കായ്കൾ ഭൂരിഭാഗവും പന്തല്ലൂർ പാടത്ത് വിളയുന്നതാണ്. മകരകൊയത്തുകഴിഞ്ഞതോടെ പന്തല്ലൂർപാടത്തെ കർഷകർ വെള്ളരി വിളയിക്കുന്ന തിരക്കിലായി കഴിഞ്ഞു. മൂന്നുപതിറ്റാണ്ടോളമായി ഈ പാടത്ത് വേനൽവിളയായി വെള്ളരി കൃഷിചെയ്യുന്ന കർഷകർ ഇക്കൊല്ലം മികച്ച വിലകിട്ടുമെന്ന പ്രതീക്ഷയിലാണ്. പന്തല്ലൂരിലെ അറുപതേക്കറോളം വരുന്ന പാടത്താണ് കർഷകർ വെള്ളരി കൃഷി ചെയ്തിട്ടുള്ളത്. കൃഷിക്കാവശ്യമായ വിത്ത് തലേ വർഷത്തെ വിളവെടുപ്പു കാലത്ത് തന്നെ ഇവർ സംഭരിച്ചുവെക്കും. കൊയ്ത്ത് കഴിഞ്ഞാൽ ഉടൻ വെള്ളരികൃഷിക്കുള്ള ഒരുക്കം തുടങ്ങും. മണ്ണിളക്കി നിലമൊരുക്കി കഴിഞ്ഞാൽ വെള്ളരിവിത്തുകൾ നടും. ഇവ മുളയെടുക്കുന്നതോടെ ചാണകപ്പൊടി വളമായി ചേർക്കും. പിന്നീട് മുടങ്ങാതെ ജലസേചനവും വളപ്രയോഗവും അടക്കമുള്ള പരിചരണം നൽകിയാണ് വെള്ളരിവള്ളികൾ വളർത്തിയെടുക്കുന്നത്. ഒരു മാസത്തിനകം പൂവിട്ട് കായ്കൾ ഉണ്ടായിത്തുടങ്ങും. മാർച്ച് ആരംഭത്തോടെ വിളവെടുപ്പ് ആരംഭിക്കുമെങ്കിലും മാർച്ച് അവസാനം മുതൽ ഏപ്രിൽ…
Read Moreവേഗ ട്രാക്കിൽ ലോറികളുടെ ഓട്ടം; നിയന്ത്രണം “വഴിപാടാക്കി’ മോട്ടോർ വാഹന വകുപ്പ്
സ്വന്തം ലേഖകൻ തൃശൂർ: ദേശീയപാത നാലുവരിയിലും ആറുവരിയിലും ലോറികൾ വലതുവശത്തെ വേഗ ട്രാക്കിലൂടെ ഓടിക്കുന്നത് നിയന്ത്രിക്കാതെ മോട്ടോർ വാഹന വകുപ്പ്. ലോറികൾ വലതുവശത്തെ ട്രാക്കിലൂടെ ഓടിക്കുന്നതിനെതിരെ മോട്ടോർ വാഹനവകുപ്പ് നേരത്തെ നടപടിയെടുത്തിരുന്നു. കമ്മീഷണർ ഋഷിരാജ്സിംഗിന്റെ നിർദ്ദേശ പ്രകാരമാണ് വലതുവശത്തെ വേഗ ട്രാക്കിലൂടെ ഓടിക്കുന്ന ലോറികൾക്കെതിരെ നടപടിയെടുക്കാൻ നിർദ്ദേശിച്ചിരുന്നത്. ഇതേ തുടർന്ന് കുറച്ചു നാളുകൾ നടപടി സ്വീകരിച്ചെങ്കിലും പിന്നീട് ആരും ഇതിനെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. അവിനാശിയിൽ കണ്ടെയ്നർ ലോറി വലതുവശത്തെ ട്രാക്കിലൂടെ കടന്നാണ് ഡിവൈഡറിലൂടെ കയറി കഐസ്ആർടിസി ബസിലിടിച്ച് വൻ ദുരന്തം ഉണ്ടായത്. ലോറികൾ വേഗത കുറഞ്ഞ ഇടതുവശത്തെ ട്രാക്കിലൂടെ മാത്രമേ ഓടിക്കാവൂവെന്നാണ് നിർദ്ദേശം. ദേശീയപാതയിൽ 70 കിലോമീറ്റർ വേഗതയിൽ മാത്രമേ ഓടിക്കാവൂവെന്ന് പറയുന്നുണ്ടെങ്കിലും രാത്രിയിലും മറ്റും ഒരു നിയന്ത്രണവുമില്ലാതെയാണ് ലോറികളുടെ മരണപാച്ചിൽ. ലോറികൾ വേഗ ട്രാക്കിലൂടെ ഓടിക്കുന്നതുമൂലം മറ്റു വാഹനങ്ങൾക്ക് ദേശീയപാതയിൽ സുഗമമായ യാത്രയ്ക്ക് പലപ്പോഴും…
Read Moreഅല്ലെങ്കിലേ തിരക്ക്… അതിന്റെയിടയില് 2 കൗണ്ടറുകളും; ഈ മെഡിക്കൽ കോളജെന്താ ഇങ്ങനെ…
സ്വന്തം ലേഖകൻ മുളങ്കുന്നത്തുകാവ്: സ്വതവേ ദുർബല പോരെങ്കിൽ….എന്നു പറയുന്ന പോലെ…അല്ലെങ്കിലേ തിരക്ക് അതിന്റെയിടയില് രണ്ട് കൗണ്ടറുകളും എന്ന അവസ്ഥയിൽ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗം ശ്വാസം മുട്ടുന്നു. അത്യാഹിത വിഭാഗത്തിലേക്കുള്ള പ്രധാന പ്രവേശ കവാടത്തിന്റെ ഇരുവശത്തുമായി രണ്ടു പുതിയ കൗണ്ടറുകൾ സ്ഥാപിച്ചതോടെ അത്യാഹിത വിഭാഗത്തിലേക്ക് കടക്കുക എന്നത് വലിയൊരു പണിയായിരിക്കുകയാണ്. അത്യാഹിത വിഭാഗത്തിന്റെ ഫാർമസിയും ഒപി ടിക്കറ്റിന്റെയും അഡ്മിഷൻ പൈസ അടക്കുന്നതിന്റെയും കൗണ്ടറുകളുമാണ് വഴിമുടക്കികളായിരിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയാണ് എന്ന് പറയുന്നുണ്ടെങ്കിലും ഈ കൗണ്ടറുകൾ അത്യാഹിതവിഭാഗത്തിലേക്കുള്ള വഴി തടസപ്പെടുത്തുന്നവയായി. ഈ പുതിയ പരിഷ്കാരം ആവശ്യമില്ലാതെ പണം പാഴാക്കിയെന്ന പരാതിയും ഉയർന്നിട്ടുണ്ട്. പുതിയ കൗ്ണ്ടറുകൾ വന്നതോടെ അത്യാഹിത വിഭാഗത്തിനു മുന്നിൽ തിരക്ക് കൂടി. ഈ തിരക്കിനിടയിലൂടെ വേണം അപകടത്തിൽ പെട്ട രോഗികളടക്കമുള്ളവർക്ക് ഉള്ളിലേക്ക് എത്താൻ. രണ്ടു കൗണ്ടറുകളുടേയും ക്യൂവിൽ നിൽക്കുന്നവരെ മാറ്റിനിർത്തിയോ അവരെ തട്ടിമുട്ടിയോ വേണം…
Read More