പുന്നയൂർക്കുളം: നാലുവർഷം മുന്‍പ് രണ്ട് കുട്ടികളുമായി കാമുകന്റെ കൂടെ പോയ കേസിൽ അമ്മയെയും രണ്ട് കുട്ടികളെയും കാമുകനെയും വടക്കേക്കാട് പോലീസ് പിടികൂടി. ഡ്രൈവിംഗ് പഠിപ്പിച്ചിരുന്ന സജന രണ്ട് കുട്ടികളുമായി പുറങ്ങ് സ്വദേശിയും ബസ് കണ്ടക്ടറായ സുരേഷിനോടൊപ്പമാണ് സ്ഥലം വിട്ടത്. പോലീസിന്റെ അന്വേഷണത്തിൽ ഇവർ കോയന്പത്തൂരിലുണ്ടെന്ന വിവരമനുസരിച്ച് വടക്കേക്കാട് എസ്ഐ കെ. പ്രദീപ്കുമാറും എഎസ്ഐമാരായ സന്തോഷ്, എം.ജെ. ജോഷി, ജെയ്സൺ, സിപിഒമാരായ അനൂപ്, സൗമ്യശ്രീ എന്നിവർ ചേർന്നാണ് കോയന്പത്തൂരിൽവച്ച് ഇവരെ അറസ്റ്റു ചെയ്തത്. 2016ൽ മകളയും കുഞ്ഞുങ്ങളെയും കാണാനില്ലെന്ന് സജനയുടെ മാതാവ് സെഫിയ നൽകിയ പരാതിയെത്തുടർന്നാണ് പോലീസ് അന്വേഷണം നടത്തി ഇവരെ പിടികൂടിയത്. സുരേഷിനെ പെരുന്പടപ്പ് പോലീസിന് കൈമാറി. സജനയെയും കുട്ടികളുടെയും കോടതിയിൽ ഹാജരാക്കുകയും കോടതിയുടെ നിർദേശപ്രകാരം സജനയുടെ സഹോദരന്റെ കൂടെ വിടുകയായിരുന്നു.
Read MoreCategory: Thrissur
തിരക്കുളള റോഡിൽ അഭ്യാസ പ്രകടനം; പോലീസിനെ കണ്ടതോടെ രണ്ട് ബൈക്കുകൾ ഉപേക്ഷിച്ച് നാലുപേർ ഓടി രക്ഷപ്പെട്ടു; ഒടുവില്‍…
അതിരപ്പിള്ളി: വെറ്റിലപ്പാറയിൽ റോഡിൽ അപകടകരമായ രീതിയിൽ അമിത വേഗതയിൽ അഭ്യാസ പ്രകടനങ്ങൾ നടത്തിയ മൂന്ന് ആഡംബര ബൈക്കുകൾ അതിരപ്പിള്ളി പോലീസ് പിടികൂടി. തിരക്കുളള റോഡിൽ മൂന്നു ബൈക്കുകളിലായി ആറ് കുട്ടികളാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് ചിക്ലായി, വെറ്റിലപ്പാറ മേഖലകളിലായിരുന്നു കുട്ടികൾ അഭ്യാസ പ്രകടനങ്ങൾ നടത്തിയത്. നാട്ടുകാർ വിവരം അറിയിച്ചതോടെ അതിരപ്പിള്ളി പൊലീസ് പരിശോധനക്കെത്തി. പോലീസിനെ കണ്ടതോടെ രണ്ട് ബൈക്കുകൾ ഉപേക്ഷിച്ച് നാലുപേർ ഓടി രക്ഷപ്പെട്ടു.പിന്നീട് വാഹനങ്ങൾ കസ്റ്റഡിയിലെടുത്ത് പോലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി. തിരുത്തിപ്പുറം സ്വദേശികളായ കുട്ടികളാണ് അമിത വേഗതയിൽ ബൈക്ക് പായിച്ചത്. പിടികൂടിയ ബൈക്ക് ഓടിച്ചിരുന്നത് പ്രായപൂർത്തിയാകാത്ത കുട്ടിയായിരുന്നു. ഇതേത്തുടർന്ന് ബൈക്ക് ഉടമയായ തിരുത്തിപ്പുറം ഒളരിക്കൽ വീട്ടിൽ സെൽവന്റെ മകൻ ജെസ്റ്റിനിൽ നിന്ന് പൊലീസ് 5000 രൂപ പിഴ ഈടാക്കി. ഉപേക്ഷിച്ചുപോയ ബൈക്കുകളുടെ ഉടമകളെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.കൂടാതെ അമിത വേഗതയിൽ വാഹനം ഓടിച്ചതിന്് കേസുകളും പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.…
Read Moreഎറണാകുളം-തൃശൂർ സെക്ഷനിൽ ട്രാക്ക് അറ്റകുറ്റപ്പണി; ഗതാഗതത്തിനു നിയന്ത്രണം; രണ്ടു ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി
തിരുവനന്തപുരം: എറണാകുളം-തൃശൂർ സെക്ഷനിൽ ട്രാക്ക് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ മുതൽ മാർച്ച് അഞ്ച് വരെ ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതായി റെയിൽവേ അറിയിച്ചു. നിയന്ത്രണങ്ങളുടെ ഭാഗമായി കോട്ടയം വഴിയുള്ള കൊല്ലം-എറണാകുളം, എറണാകുളം-കായംകുളം എന്നീ പാസഞ്ചർ ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി. ഇതനുസരിച്ച് ഈ ട്രെയിനുകൾ നാളെ കോട്ടയത്തു സർവീസ് അവസാനിപ്പിക്കും. 29, മാർച്ച് ഒന്ന് തീയതികളിൽ നിലന്പൂർ-കോട്ടയം പാസഞ്ചർ കളമശേരിക്കും കോട്ടയത്തിനുമിടയിലും കണ്ണൂർ-എറണാകുളം ഇന്റർസിറ്റി ആലുവയ്ക്കും എറണാകുളത്തിനുമിടയിലും ഭാഗികമായി റദ്ദാക്കി. കോട്ടയം-നിലന്പൂർ പാസഞ്ചർ തിങ്കളാഴ്ച ഒരു മണിക്കൂർ 10 മിനിറ്റ് വൈകി മാത്രമേ പുറപ്പെടുകയുള്ളൂ. ഇന്ന് പുറപ്പെടാനിരിക്കുന്ന തിരുവനന്തപുരം-നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് അര മണിക്കൂർ വൈകി പുലർച്ചെ ഒന്നിന് മാത്രമേ സർവീസ് ആരംഭിക്കൂ.
Read Moreപരിചയം നടിച്ച് ഓട്ടോയിൽ വിളിച്ചു കയറ്റിയ ശേഷം വൃദ്ധയെ തലയ്ക്കടിച്ച് സ്വർണം കവർന്ന പ്രതികൾ പിടിയിൽ; പിടിയിലായത് കോട്ടയം, തൊടുപുഴ സ്വദേശികള്‍
സ്വന്തം ലേഖകന്‍ വിയ്യൂര്‍: വൃദ്ധയെ ഓട്ടോയില്‍ കയറ്റി കൊണ്ടുപോയി ആക്രമിച്ച് പരിക്കേല്‍പ്പിച്ച സ്വര്‍ണം കവര്‍ന്ന കേസിലെ പ്രതികള്‍ പിടിയിലായതായി സൂചന. തൊടുപുഴ, കോട്ടയം സ്വദേശികളായ യുവാവും യുവതിയുമാണ് പിടിയിലായത്. ഇവരുടെ അറസ്റ്റ് ഇന്നു വൈകുന്നേരത്തോടെ രേഖപ്പെടുത്തും. ഈ മാസം ഒമ്പതിനാണ് പറമ്പായ് വട്ടായി കരിമ്പത്ത് വീട്ടില്‍ പരേതനായ ബാലന്റെ ഭാര്യ സുശീല(73)യെ തിരൂര്‍ സെന്ററില്‍ നിന്ന് ഓട്ടോയില്‍ കയറ്റി കൊണ്ടുപോയി ആക്രമിച്ച സ്വര്‍ണം കവര്‍ന്നത്. വീടിനടുത്ത് ഇറക്കാമെന്ന് പറഞ്ഞ് ഓട്ടോയില്‍ വന്ന യുവതി സുശീലയെ കൂടെ കയറ്റുകയും പിന്നീട് വിജനമായ വഴിയില്‍ വെച്ച് യുവതിയും ഓട്ടോ ഓടിച്ചിരുന്ന യുവാവും ചേര്‍ന്ന് സുശീലയെ ആക്രമിക്കുകയും കഴുത്തില്‍ കയര്‍ മുറുക്കി ചുറ്റിക കൊണ്ട് തലക്കടിച്ച് മൂന്നുപവന്റെ മാല തട്ടിയെടുക്കുകയുമായിരുന്നു. കൈയിലെ വളകള്‍ ഊരാന്‍ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. എല്ലാം മുക്കുപണ്ടമാണെന്ന് സുശീല വിളിച്ചുപറഞ്ഞപ്പോള്‍ യുവതിയും യുവാവും മോഷണശ്രമം ഉപേക്ഷിക്കുയും ഇതിനിടെ സുശീല…
Read Moreഅവിനാശി ദുരന്തം; കണ്ടെയ്നർ ലോറി ഓടിച്ചതാര്? പോലീസ് സിസി ടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നു
സ്വന്തം ലേഖകൻ തൃശൂർ: അവിനാശി അപകടത്തിൽ കണ്ടൈനർ ലോറി ഓടിച്ചിരുന്നത് ഡ്രൈവർ ഹേമരാജ് തന്നെയാണോ എന്ന കാര്യത്തിൽ അഭ്യൂഹങ്ങൾ. ഹേമരാജല്ല മറിച്ച് ലോറിയിലുണ്ടായിരുന്ന സഹായിയാണ് വണ്ടി ഓടിച്ചിരുന്നതെന്നാണ് തമിഴ്നാട്ടിൽ പ്രചരിക്കുന്നത്. എന്നാൽ താനാണ് ലോറി ഓടിച്ചതെന്ന് സമ്മതിച്ച് ഹേമരാജ് പോലീസിൽ കീഴടങ്ങിയിട്ടുണ്ട്. അഭ്യൂഹം വന്ന പശ്ചാത്തലത്തിൽ ഇതെക്കുറിച്ച് തമിഴ്നാട് പോലീസ് വിശദമായി അന്വേഷിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ലോറിയിൽ ഹേമരാജ് മാത്രമേയുണ്ടായിരുന്നുള്ളുവെന്നാണ് പോലീസിന്റെ നിഗമനം. ലോറി കടന്നുവന്ന വഴികളിലെ സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ച് ഇക്കാര്യം ഉറപ്പുവരുത്താൻ തമിഴ്നാട് പോലീസ് നടപടികളാരംഭിച്ചിട്ടുണ്ട്. സഹായിയാണ് വണ്ടി ഓടിച്ചതെന്ന അഭ്യൂഹത്തെക്കുറിച്ച് കേട്ടിരുന്നുവെന്നും ചിലർ നേരിട്ട് ഇക്കാര്യം തന്നോട് ചോദിച്ചെന്നും എന്നാൽ പോലീസാണ് ഇതെക്കുറിച്ച് വ്യക്തമായ അഭിപ്രായം പറയേണ്ടതെന്നും പാലക്കാട് എൻഫോഴ്സ്മെന്റ് ആർടിഒ പി.ശിവകുമാർ രാഷ്ട്രദീപികയോട് പറഞ്ഞു.
Read Moreചങ്കടപ്പൻ രോഗം ബാധിച്ച് കന്നുകാലി ചത്തു; രോഗം പകരാൻ സാധ്യതയുള്ളതായി സൂചന
കൊരട്ടി: വെസ്റ്റ് കൊരട്ടി വാപ്പറന്പിൽ ചങ്കടപ്പൻ രോഗം ബാധിച്ച് കന്നുകാലി ചത്തു. രോഗം പകരാൻ സാധ്യതയുള്ളതായി പറയപ്പെടുന്നു. പ്രദേശവാസി കൂരൻ പൗലോസിന്റെ എട്ടര മാസം ഗർഭിണിയായ പശുവാണ് രോഗം ബാധിച്ച് ചത്തുവീണത്. പശുവിനെ ഇന്നലെ രാവിലെ പറന്പിൽ അഴിച്ചു കെട്ടിയതായിരുന്നു. തുടർന്ന് പരിസരത്ത് പണിയെടുത്ത തൊഴിലുറപ്പ് തൊഴിലാളികളായിരുന്നു അസ്വസ്ഥത പ്രകടിപ്പിച്ച പശുവിനെ ആദ്യം കണ്ടത്. തുടർന്ന് ഉടമയെ അറിയിക്കുകയായിരുന്നു. ഉടനെ ഡോക്ടറെ കൊണ്ടുവന്ന് പരിശോധിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. പശുവിനെ പോസ്റ്റ്മോർട്ടം ചെയ്ത് പരിശോധിച്ച മാന്പ്ര വെറ്ററിനറി ആശുപത്രിയിലെ ഡോക്ടർ അഭിലാഷ് രോഗം സ്ഥിരീകരിച്ചു. ഈ രോഗം പടരാതിരിക്കാൻ കന്നുകാലികൾക്ക് അടിയന്തരമായി പ്രതിരോധ കുത്തിവയ്പുകൾ എടുക്കണമെന്നും അദ്ദേഹം നിർദേശിച്ചു. വേനലിൽ നിന്നും തണുപ്പിലേക്കും തണുപ്പുകാലത്തു നിന്നും വേനലിലേക്കും കാലാവസ്ഥ വ്യതിയാനം സംഭവിക്കുന്പോൾ ഈ രോഗത്തിന്റെ സാധ്യതയേറുമെന്നും ഡോക്ടർ പറഞ്ഞു. പരിസര പ്രദേശത്ത് കന്നുകാലികൾക്ക് രോഗം പടരാതിരിക്കാൻ വാക്സിനേഷൻ ഉടൻ…
Read Moreഅമലയിൽ അപൂർവ്വ ശസ്ത്രക്രിയ ! യുവതിയുടെ കിഡ്നിയിലെ ഒന്നരകിലോ മുഴ നീക്കം ചെയ്തു
തൃശൂർ: അമല മെഡിക്കൽ കോളജ് യൂറോളജി വിഭാഗം നടത്തിയ അപൂർവ ശസ്ത്രക്രിയയിലൂടെ യുവതിയുടെ ഇടത്തെ കിഡ്നിയിൽ ഇരുപത് സെന്റിമീറ്റർ വലുപ്പത്തിൽ രൂപപ്പെട്ട ഒന്നര കിലോഗ്രാം തൂക്കമുള്ള മുഴ നീക്കം ചെയ്തു. കൊടുങ്ങല്ലൂർ സ്വദേശിയായ 47കാരിക്കാണ് സർജറി നടത്തിയത്. കിഡ്നിക്ക് യാതൊരു കേടും കൂടാതെ ഇത്രയും വലുപ്പമുള്ള മുഴ നീക്കം ചെയ്യുന്നത് ഇത് ആദ്യമായാണ്. യൂറോളജിസ്റ്റ് ഡോ.ബിനു ജോസിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്. ഡോ.സച്ചിൻ, ഡോ.രാജഗോപാൽ എന്നിവരെ കൂടാതെ കാർഡിയോതൊറാസിക് സർജൻ ഡോ.അജയകുമാർ, കാർഡിയോളജിസ്റ്റ് ഡോ.രൂപേഷ് ജോർജ്, ഇന്റർവെൻഷണൽ റേഡിയോളജിസ്റ്റ് ഡോ.ജിജോയ് ജോണ്‍ എന്നിവരും പങ്കെടുത്തു.
Read Moreഹൈക്കോടതി ഇടപെട്ടു; കുന്നംകുളം – വടക്കാഞ്ചേരി റോഡിലെ ഓട്ടോറിക്ഷ പാർക്ക് മാറ്റി
കുന്നംകുളം: വടക്കാഞ്ചേരി റോഡിലെ വ്യാപാര സ്ഥാപനങ്ങൾക്ക് തടസമാകുന്ന രീതിയിൽ നിലനില്‍ക്കുന്ന ഓട്ടോറിക്ഷ പാർക്കിംഗ് ഹൈക്കോടതി ഉത്തരവിലൂടെ നിർത്തലാക്കി. ടൗണിൽ വടക്കാഞ്ചേരി റോഡിലെ കച്ചവട സ്ഥാപനങ്ങൾക്ക് മുന്പിൽ കാലങ്ങളായി ഓട്ടോറിക്ഷ പാർക്കിംഗ് ഉണ്ടായിരുന്നു. എന്നാൽ ഇവിടുത്തെ സ്ഥാപനങ്ങളിലേക്ക് വരുന്നവർക്കും മറ്റും വലിയ രീതിയിൽ ബുദ്ധിമുട്ട് ഉണ്ടാകുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ ഇവിടുത്തെ കച്ചവടക്കാർ ചേർന്ന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്നാണ് കഴിഞ്ഞ ദിവസം ഇവിടുത്തെ ഓട്ടോറിക്ഷ പാർക്കിംഗ് മാറ്റി കൊണ്ട് ഹൈകോടതി ഉത്തരവ് പുറപ്പെടുവിച്ചത്. നേരത്തെ പാർക്കിംഗ് ഉണ്ടായിരുന്ന സ്ഥലത്ത് വ്യാപാര സ്ഥാപനങ്ങൾ ഇല്ലാത്ത ഭാഗത്ത് വണ്ടികൾക്ക് പാർക്ക് ചെയ്ത് വാടക എടുക്കാനുള്ള അനുരഞ്ജനാ ശ്രമങ്ങളും നടക്കുന്നുണ്ട്. ബാക്കിയുള്ള വണ്ടികൾ പോലീസ് നിർദ്ദേശിച്ച സ്ഥലത്തിന് അപ്പുറത്തേക്ക് പാർക്ക് ചെയ്ത് ഓടേണ്ടി വരും. ഉത്തരവ് കഴിഞ്ഞ ദിവസം മുതൽ നിലവിൽ വന്നു. കുന്നംകുളം സി ഐ കെ ജി സുരേഷ്, എസ്.ഐ ബാബു…
Read Moreപട്ടയം തരാമെന്നു പറഞ്ഞു പറ്റിച്ചു ; മലയോരകർഷകർ അനിശ്ചിതകാല നിരാഹാര സമരത്തിന്
തൃശൂർ: പട്ടയം തരാമെന്നു പറഞ്ഞ് ചീഫ് വിപ്പും മന്ത്രിമാരും വാക്കുപറഞ്ഞിട്ടും യാതൊരു നടപടിയുമെടുക്കാത്തതിൽ പ്രതിഷേധിച്ച് മലയോര കർഷകർ അനിശ്ചിതകാല നിരാഹാര സമരത്തിനൊരുങ്ങുന്നു. 24 മുതൽ കളക്ടറേറ്റിലാണ് സമരമാരംഭിക്കുന്നത്. സർക്കാരിന്റെ നിരന്തരമായ വാഗ്ദാന ലംഘനത്തിനെതിരെ മരണംവരെ കളക്ടറേറ്റിനു മുന്നിൽ നിരാഹരസമരം അനുഷ്ഠിക്കാനാണ് മലയോര സംരക്ഷണ സമിതിയുടെ തീരുമാനമെന്നു ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ഒല്ലൂർ നിയോജകമണ്ഡലത്തിലെ പുത്തൂർ, നടത്തറ, മാടക്കത്തറ, പാണഞ്ചേരി പഞ്ചായത്തുകളിലായി പതിനായിരം കുടുംബങ്ങളാണ് പട്ടയത്തിനായി വർഷങ്ങളായി കാത്തിരിപ്പു തുടരുന്നത്. പ്രതിഷേധങ്ങളെത്തുടർന്ന് ഇക്കഴിഞ്ഞ ഓഗസ്റ്റ് എട്ടിനു ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ 2019 ഡിസംബറിനുള്ളിൽ സംയുക്ത പരിശോധന കഴിഞ്ഞതും, പട്ടയം മുൻപ് അനുവദിച്ചതും യഥാസമയം നൽകാതെ പോയതുമായ 2500 പേർക്കു വേഗത്തിലും ബാക്കിയുള്ളവർക്കു നടപടിക്രമങ്ങൾ പൂർത്തിയാകുന്നതനുസരിച്ചും പട്ടയം നൽകുമെന്നു ധാരണയായിരുന്നു. മന്ത്രിമാരായ വി.എസ്. സുനിൽകുമാർ, എ.സി. മൊയ്തീൻ, ചീഫ് വിപ്പും ഒല്ലൂർ എംഎൽഎയുമായ കെ. രാജൻ എന്നിവരുടെ…
Read Moreഗുരുവായൂർ ഉത്സവത്തിന് 2.96 കോടിയുടെ ബജറ്റ്; മാർച്ച് ആറിനു കൊടിയേറ്റം 15ന് ആറാട്ടും
ഗുരുവായൂർ: ക്ഷേത്രോത്സവത്തിനു 2.96 കോടിയുടെ ബജറ്റിനു ദേവസ്വം ഭരണസമിതി അംഗീകാരം നൽകി. പ്രസാദ ഉൗട്ടിനു 2.30 കോടിയാണു വകയിരുത്തിയിട്ടുള്ളത്. കലാപരിപാടികൾക്കു 35 ലക്ഷം, ദീപാലങ്കാരം 10.55 ലക്ഷം, വാദ്യം 15ലക്ഷം എന്നിങ്ങനെയാണു മറ്റു ചെലവുകൾ. ഇക്കുറി അഗ്രശാല,കലവറ,പാചകം എന്നിവയെല്ലാം ഒരാൾക്കു നൽകാനാണ് തീരുമാനിച്ചിട്ടുള്ളത്. മുൻ വർഷങ്ങളിൽ ഇതെല്ലാം പലർക്കായാണു നൽകിയിരുന്നത്. മാർച്ച് ആറിനു കൊടിയേറ്റവും 15ന് ആറാട്ടുമാണ്. കലശചടങ്ങുകൾ 27ന് ആരംഭിക്കും. ഭക്തിഗാനങ്ങൾ പുറത്തിറക്കുന്നു ഗുരുവായൂർ: ദേവസ്വം ആദ്യമായി ഗുരുവായൂരപ്പൻ ഭക്തിഗാനങ്ങൾ ഓഡിയോ മ്യൂസിക് ആൽബമായി പുറത്തിറക്കുന്നതായി ദേവസ്വം ചെയർമാൻ കെ.ബി.മോഹൻദാസ് പത്രസമ്മേളനത്തിൽ അറിയിച്ചു. മാർച്ച് ഒന്നിനു രാവിലെ 10.30ന് മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ മന്ത്രി വി.എസ്.സുനിൽകുമാർ ഉദ്ഘാടനം നിർവഹിക്കും. ഇതോടൊപ്പം ദേവസ്വത്തിന്റെ യുട്യൂബ് ചാനൽ , ഫെയിസ് ബുക്ക് പേജ് എന്നിവയുടെയും ഉദ്ഘാടനം മന്ത്രി നിർവഹിക്കും. കവി എസ്.രമേശൻ നായർ രചനയും എം.ജയചന്ദ്രൻ സംഗീത സംവിധാനവും നിർവഹിച്ചിട്ടുള്ളത്.…
Read More