തൃശൂർ: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നാളെ തൃശൂരിൽ. പൗരത്വ ബില്ലുമായി ബന്ധപ്പെട്ട വിവാദ പരാമർശങ്ങളെത്തുടർന്നുണ്ടായ കോലാഹലങ്ങൾ കെട്ടടങ്ങിയിരിക്കേയാണ് ഗവർണറുടെ സന്ദർശനം. ഗവർണറെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ടു പ്രതിപക്ഷ പ്രമേയത്തിന് കഴിഞ്ഞ ദിവസം സർക്കാർ അനുമതി നിഷേധിച്ചിരുന്നു. സേക്രഡ് ഹാർട്ട് കോണ്വെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപനം ഉദ്ഘാടനം ചെയ്യാനാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തൃശൂരിൽ എത്തുന്നത്. നാളെ ഉച്ചയ്ക്കു 11.30 നാണ് ഗവർണറുടെ പരിപാടി. വിവാദ പരാമർശങ്ങൾക്കെതിരേ പ്രതിഷേധം ശക്തമായിരുന്ന ദിവസങ്ങളിൽ ഗവർണർ പൊതുപരിപാടികൾ ഒഴിവാക്കിയിരുന്നു. ഇപ്പോൾ പ്രതിഷേധങ്ങളെല്ലാം ഒതുങ്ങിയിട്ടുണ്ടെങ്കിലും യൂത്ത് കോണ്ഗ്രസ്, കഐസ്യു പ്രവർത്തകർ പ്രതിഷേധവുമായി വരുമെന്ന ആശങ്ക പോലീസിനുണ്ട്. അതിനാൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ക്ഷണക്കത്തുമായി രാവിലെ പത്തരയ്ക്കു മുന്പുതന്നെ എത്തി ഇരിപ്പിടങ്ങളിൽ ഉപവിഷ്ഠരാകണമെന്ന് പോലീസ് നിർദേശം നൽകിയിട്ടുണ്ട്. സമാപന സമ്മേളനത്തിൽ തൃശൂർ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്…
Read MoreCategory: Thrissur
പതിമൂന്നുകാരിയെ പീഡിപ്പിച്ചു; രണ്ടുപേർ അറസ്റ്റിൽ; സംഭവം മാളയില്
മാള: പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ രണ്ടു യുവാക്കളെ പോക്സോ നിയമപ്രകാരം മാള പോലീസ് അറസ്റ്റുചെയ്തു. പറവൂർ കുളത്തിപറന്പിൽ അനന്തു (25), വടമ ഇഞ്ചിപുല്ല്പറന്പിൽ ശരത് (28) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് ആറരയോടെ മാള സ്വകാര്യ സ്റ്റാൻഡിന്റെ പരിസരത്തുനിന്നും പെണ്കുട്ടിയെ ശരത്തിന്റെ ഓട്ടോയിൽ കയറ്റിക്കൊണ്ടുപോകുകയായിരുന്നു. ഓട്ടോയിൽവച്ചും പിന്നീട് മാള പള്ളിപ്പുറത്തെ ആളൊഴിഞ്ഞ പറന്പിൽവച്ചും പീഡിപ്പിച്ചതായി പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Read Moreകൊടുങ്ങല്ലൂരിൽ ബിജെപി- ആർഎസ്എസ് നേതാക്കളുടെ വാഹനങ്ങൾ തീവച്ച് നശിപ്പിച്ച നിലയിൽ; കത്തിക്കാനുള്ള കാരണത്തെക്കുറിച്ച് നേതാക്കൾ പറയുന്നതിങ്ങനെ…
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൽ ആർഎസ്എസ് – ബിജെപി നേതാക്കളുടെ വീടുകളിൽ വാഹനങ്ങൾ വ്യാപകമായി തീവച്ച് നശിപ്പിച്ചു. ആർഎസ്എസ് നേതാവും ബിജെപി എടവിലങ്ങ് പഞ്ചായത്ത് ഏഴാം വാർഡ് അംഗവുമായ പറക്കോട്ട് സുരേഷ് കുമാറിന്റെയും, ഇയാളുടെ അയൽവാസിയും ബിജെപി നേതാവുമായ തെക്കൂട്ട് അനിൽകുമാർ, എടവിലങ്ങ് തണ്ടാംകുളത്തുള്ള ബിജെപി നേതാവ് വലിയപറന്പിൽ ഉണ്ണി എന്നിവരുടെ വാഹനങ്ങളാണ് വ്യാപകമായി തീവയ്പ്പിനിരയായത്. സുരേഷ് കുമാറിന്റെ സ്കൂട്ടറും, അനിൽ കുമാറിന്റെ കാറും, ഉണ്ണിയുടെ ബുള്ളറ്റും തീവയ്പ്പിൽ കത്തിനശിച്ചു. ഇന്നലെ രാത്രിയും, ഇന്നുപുലർച്ചെയുമാണ് അജ്ഞാതർ വാഹനങ്ങൾക്ക് തീയിട്ടത്. പഞ്ചായത്ത് അംഗം സുരേഷ് കുമാറിന്റെ വീട്ടിലുണ്ടായിരുന്ന കാർ ഇന്നലെ നെടുന്പാശേരി എയർപോർട്ടിലേക്ക് ഓട്ടം പോയതുമൂലം തീവയ്പ്പിൽ നിന്നും രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം പൗരത്വഭേദഗതി ബില്ലിനെ അനുകൂലിച്ച് കൊടുങ്ങല്ലൂർ ചന്തപ്പുരയിൽ വത്സൻ നെല്ലങ്കേരി പങ്കെടുത്ത പൊതു സമ്മേളനത്തിലേക്ക് പ്രവർത്തകരെ എത്തിച്ച വാഹനങ്ങളാണ് തീവയ്പ്പിനിരയായതെന്ന് പറയപ്പെടുന്നു. കൊടുങ്ങല്ലൂർ പോലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു.
Read Moreകലകളുടെ നിലനിൽപ്പ് കലാകാരനിലൂടെ… കലാകാരന്മാർക്ക് മെഡിക്കൽ ക്യാമ്പ് തുറന്നു; എന്തുകൊണ്ടെന്ന ചോദ്യത്തിനുള്ള ഉത്തരം ഇങ്ങനെ…
സ്വന്തം ലേഖകൻ തൃശൂർ: കലകളുടെ നിലനിൽപ്പ് കലാകാരനിലൂടെ…..എന്ന ഓർമപ്പെടുത്തലോടെ വാദ്യകലാകാരൻമാർക്കായി മെഡിക്കൽ ക്യാന്പ് സംഘടിപ്പിക്കുന്നു. തൃശൂരിലെ കലാസാംസ്കാരിക രംഗത്ത് സജീവ സാന്നിധ്യമായ പൂരപ്രേമിസംഘം സേവനകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് മെഡിക്കൽ ക്യാന്പ് നടത്തുന്നത്. 16ന് ഞായറാഴ്ച പാലിയേക്കര ചേന്ദംകുളങ്ങര ശ്രീഭദ്ര ഓഡിറ്റോറിയത്തിലാണ് ക്യാന്പ്. രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് രണ്ടുവരെയാണ് ക്യാന്പ്. സരോജ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിലും ചേന്ദംകുളങ്ങര ഭഗവതി ക്ഷേത്ര ട്രസ്റ്റുമായി സഹകരിച്ചാണ് ക്യാന്പ്. പൊതുജനങ്ങൾക്കും ക്യാന്പിലെത്തി ചികിത്സ തേടാം. വാദ്യകലാകാരൻമാർക്ക് ക്യാന്പിൽ പ്രത്യേക കൗണ്ടർ ഉണ്ടായിരിക്കുമെന്ന് പൂരപ്രേമിസംഘം ഭാരവാഹികൾ അറിയിച്ചു. എന്തുകൊണ്ട് വാദ്യകലാകാരൻമാർക്ക് പ്രത്യേക കൗണ്ടർ…? ഉത്സവസീസണ് തുടങ്ങിയാൽ കേരളത്തിലെ വാദ്യകലാകാരൻമാർക്ക് പിന്നെ വിശ്രമമില്ലാത്ത രാപ്പകലുകളാണ്. സ്വന്തം ആരോഗ്യം നോക്കാൻ ഇവർക്കാർക്കും നേരവും സൗകര്യവും കാണില്ല. ചെറുതും വലുതുമായ അസുഖങ്ങൾ ഇത്തരത്തിൽ അവഗണിച്ച് ആസ്വാദകരെ താളമേള ലഹരിയിലാറാടിക്കുന്ന കലാകാരൻമാരുടെ ആരോഗ്യപരിരക്ഷ മുന്നിൽ കണ്ടാണ് ഇത്തരമൊരു ക്യാന്പ്…
Read Moreവൃദ്ധരായ അച്ഛനും അമ്മയ്ക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു; ക്ഷേത്രത്തിൽ ഉച്ചത്തിൽ പാട്ടുവയ്ക്കുന്നതിനെതിരേ പരാതിപ്പെട്ട യുവാവിന് ഭീഷണി
തൃശൂർ: ക്ഷേത്രത്തിൽ ഉച്ചത്തിൽ പാട്ടുവയ്ക്കുന്നതിനെതിരേ പരാതിപ്പെട്ട യുവാവിനെ നാട്ടുകാർ ഭീഷണിപ്പെടുത്തുന്നതായി പരാതി. തൃശൂർ കോരച്ചാൽ സ്വദേശി വിനോദാണു സമീപവാസികൾക്കെതിരേ പോലീസിൽ പരാതി നൽകിയത്. വീടിനു സമീപത്തെ കിരാത പാർവതി ക്ഷേത്രത്തിൽ പുലർച്ചെയും വൈകിട്ടും ഉച്ചത്തിൽ പാട്ടു വയ്ക്കുന്നതിനെതിരേ പ്രവാസിയായ വിനോദ് പോലീസിൽ പരാതി നൽകിയിരുന്നു. ഇതേതുടർന്നു ക്ഷേത്ര കമ്മിറ്റി ഒന്നാകെ തനിക്കെതിരേ തിരിഞ്ഞെന്നാണു വിനോദ് പറയുന്നത്. ഉച്ചത്തിൽ പാട്ടുവയ്ക്കുന്നതു വൃദ്ധരായ അച്ഛനും അമ്മയ്ക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നാണു വിനോദിന്റെ പരാതി. സംഭവത്തിൽ വെള്ളിക്കുളങ്ങര പോലീസ് അന്വേഷണം തുടങ്ങി. എന്നാൽ അനുവദനീയമായ ശബ്ദത്തിൽ മാത്രമാണ് ഉച്ചഭാഷിണി പ്രവർത്തിപ്പിക്കുന്നതെന്നാണു ക്ഷേത്രം അധികൃതരുടെ വിശദീകരണം.
Read Moreഅധികൃതരുടെ അവഗണന, പെരുവഴിയിലായി കുടുംബം; മഴയിൽ വീട് തകർന്ന കുടുംബത്തിന് സർക്കാർ സഹായങ്ങൾ ലഭിച്ചില്ലെന്ന് പരാതി
ഇരിങ്ങാലക്കുട: അധികൃതരുടെ വീഴ്ചയെ തുടർന്ന് കനത്ത മഴയിൽ വീട് പൂർണമായും തകർന്ന കുടുംബത്തിന് സർക്കാർ തലത്തിലുള്ള സഹായങ്ങൾ ഒന്നും ലഭിക്കാത്ത അവസ്ഥയിൽ. പടിയൂർ പഞ്ചായത്ത് 12-ാം വാർഡിൽ ഷണ്മുഖം ബണ്ടിൽ താമസിച്ചിരുന്ന കല്ലിക്കാടൻ രവിക്കും കുടുംബത്തിനുമാണ് ഈ ദുർഗതി. കഴിഞ്ഞ വർഷം ജൂണ് 13 നാണ് തുടർച്ചയായ മഴയിൽ രവിയും ഭാര്യ സജിനിയും മക്കളായ അരുണും ആർദ്രയും താമസിച്ചിരുന്ന ഓടിട്ട വീട് പൂർണമായും തകർന്ന് വീണത്. വിഷയം അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടു വന്നതിനെ തുടർന്ന് വില്ലേജിൽ നിന്നുള്ള ഉദ്യോഗസ്ഥർ വന്ന് സ്ഥലം സന്ദർശിക്കുകയും ചെയ്തിരുന്നു. പിന്നീട് രവിയും കുടുംബവും വാടകവീട്ടിലേക്ക് താമസം മാറുകയും ചെയ്തു. റേഷൻ കാർഡുമായി ബന്ധപ്പെട്ട കാര്യത്തിന് സപ്ലൈ ഓഫീസിൽ ചെന്ന ശേഷം താലൂക്ക് ഓഫീസിൽ അന്വേഷിച്ചപ്പോൾ വീടുമായി ബന്ധപ്പെട്ട ഒരു റിപ്പോർട്ടും താലൂക്കിൽ എത്തിയിട്ടില്ലെന്ന മറുപടിയാണ് ലഭിച്ചതെന്ന് സജിനി പറഞ്ഞു. തുടർന്ന് എടതിരിഞ്ഞി…
Read Moreതോളിലേറിയ ജീവിത ഭാരത്തെ നേരിടാൻ വീട്ടമ്മ ചുമട്ടുതൊഴിലാളിയായി; അഞ്ചുവർഷത്തിമുമ്പ് തളർന്നു വീണ ഭർത്താവിനും കുട്ടികളുടെ പഠനത്തിനും വേണ്ടി ചുമട്ടുതൊഴിലാളിയായ റംലത്തിന്റെ ജീവിത ഭാരം ഇങ്ങനെ…
കൊടുങ്ങല്ലൂർ: ജീവിതസമരത്തെ നേരിടാൻ വീട്ടമ്മ മാർക്കറ്റിലെ ചുമട്ടുതൊഴിലാളിയായി. കോട്ടപ്പുറം മേനക തീയ്യറ്ററിനരികിൽ താമസിക്കുന്ന കാടാപറന്പത്ത് സഹീറിന്റെ ഭാര്യ റംലത്ത് എന്ന 43 കാരിയാണ് ഇന്നലെ മുതൽ കോട്ടപ്പുറം മാർക്കറ്റിൽ ചുമട്ട് തൊഴിലാളിയായി ജോലിക്ക് ഇറങ്ങിയത്. മാർക്കറ്റിലെ ചുമട്ട് തൊഴിലാളി ക്ഷേമനിധി ബോർഡിനു കീഴിൽ തൊഴിൽ ചെയ്തിരുന്ന സഹിറിന് അഞ്ച് വർഷം മുന്പ് പക്ഷഘാതം പിടിപ്പെട്ട് ശയ്യാവലംബിയായതോടെയാണ് ഭാര്യ റംലത്താന്റെയും കുടുംബത്തിന്റെയും ജീവിതം നരകതുല്യമായത്. അഞ്ച് മക്കളടക്കമുള്ള കുടുംബം മുന്നോട്ടു കൊണ്ടുപോകാൻ കഴിയാതെ വന്നതോടെയാണ് റംലത്ത് ചുമട്ടുതൊഴിലാളിയായി മാറുകയായിരുന്നു. ഭർത്താവിന്റെ ചികിത്സ ചിലവും കുട്ടികളുടെ പഠന ചിലവുകളും ഏറെ പ്രയാസങ്ങൾ ഉണ്ടാക്കി. ഇതോടെ റംലത്ത് തൊഴിൽ അന്വേഷിച്ച് ഇറങ്ങുകയായിരുന്നു. ഒന്നര വർഷം ദുബായിൽ ജോലി ചെയ്തു.നാട്ടിൽ ബജിക്കട നടത്തി. ഇതൊന്നും കാര്യമായ വരുമാനം ഉണ്ടാക്കിയില്ല. ഇതിനെ തുടർന്നാണ് സഹിറിന്റെ ആശ്രിത നിയമനത്തിൽ മാർക്കറ്റിൽ ചുമട്ട് തൊഴിലാളിയായി നിയമനം നേടിയത്.…
Read Moreബൈക്ക് യാത്രക്കാരോട് ലിഫ്റ്റ് ചോദിച്ച് പണം തട്ടുന്ന വിരുതൻ അറസ്റ്റിൽ; ഡേവിന്റെ തട്ടിപ്പ് രീതിയിങ്ങനെ…
പുതുക്കാട്: ദേശീയപാതയിൽ ലിഫ്റ്റ് ചോദിച്ച് ബൈക്കുകളിൽ കയറി യാത്രക്കാരുടെ പണവും വിലപിടിപ്പുള്ള വസ്തുക്കളും കവരുന്ന യുവാവിനെ പുതുക്കാട് പോലീസ് അറസ്റ്റുചെയ്തു. പുതുക്കാട് തെക്കെതൊറവ് പണ്ടാരി വീട്ടിൽ ഡേവിഡ് (22) ആണ് അറസ്റ്റിലായത്. കഴിഞ്ഞ രണ്ട് വർഷമായി നിരവധി ബൈക്ക് യാത്രക്കാരുടെ ആയിരക്കണക്കിന് രൂപയാണ് ഇയാൾ കവർന്നത്. രണ്ട് ദിവസം മുൻപ് നെല്ലായി സ്വദേശി നിധിന്റെ ബാഗിൽ നിന്ന് 14000 രൂപ മോഷ്ടിച്ച കേസിലാണ് ഇയാൾ പിടിയിലായത്. പുതുക്കാട് സെന്ററിലെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞ വീഡിയോ ദൃശ്യങ്ങളാണ് ഇയാളെ പിടികൂടാൻ സഹായകമായത്. പുതുക്കാട് സെന്ററിലും പാലിയേക്കര ടോൾ പ്ലാസയിലും നിന്നാണ് ഇയാൾ ബൈക്കുകളിൽ ലിഫ്റ്റ് ചോദിച്ച് കയറുന്നത്. പുറകിൽ ബാഗുമായി വരുന്ന ബൈക്ക് യാത്രക്കാരെ കേന്ദ്രീകരിച്ചാണ് ഇയാൾ മോഷണം നടത്തുന്നത്. ബാഗിൽ നിന്ന് പണവും വിലപിടിപ്പുള്ള വസ്തുക്കളും കവർന്നയുടനെ ബൈക്ക് യാത്രക്കാർക്ക് സംശയം തോന്നാത്ത രീതിയിൽ പാതിവഴിയിൽ ഇറങ്ങുകയാണ്…
Read Moreപാപ്പാൻ മർദിച്ചു, എഴുന്നള്ളിപ്പിനിടെ ആനകൾ ഇടഞ്ഞോടി; സംസ്ഥാന പാതയിലൂടെ ഓടിയത് കിലോമീറ്ററുകളോളം; ഒടുവിൽ മണിക്കൂറുകൾക്ക് ശേഷം തളച്ചു
ഇരിങ്ങാലക്കുട: വിശ്വനാഥപുരം ക്ഷേത്രത്തിലെ ഷഷ്ഠി മഹോത്സവത്തിന്റെ ഭാഗമായുള്ള എഴുന്നള്ളിപ്പിനെത്തിയ ആനകൾ ഇടഞ്ഞു. ഇന്ന് രാവിലെ ആറിനായിരുന്നു സംഭവം. പുലർച്ചെ ക്ഷേത്രത്തിലെ എല്ലാ ചടങ്ങുകളും പൂർത്തിയായതിനു ശേഷം നടപന്തലിനു സമീപം നിൽക്കുകയായിരുന്ന ആനകളിൽ ഒന്നിനെ പാപ്പാന്മാർ അടിച്ചതിനെ തുടർന്നുണ്ടായ ബഹളത്തിലാണ് ആനകൾ ഇടഞ്ഞത്. ഇടഞ്ഞ മൂന്നു ആനകളിൽ രണ്ടെണ്ണത്തിനെയും ക്ഷേത്രാങ്കണത്തിൽ വച്ച് അൽപ്പ സമയത്തിനകം തളച്ചതിനാൽ അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല. എന്നാൽ ഉഴവൂർ കണ്ണൻ എന്ന ആന ഇരിങ്ങാലക്കുടയിൽ നിന്നും കൊടുങ്ങല്ലൂർ സംസ്ഥാന പാതയിലൂടെ ഓടുകയായിരുന്നു. നടവരന്പിലെത്തിയ ആന കല്ലംകുന്ന്, വഴിക്കിലിച്ചിറ, കൊറ്റനെല്ലൂർ ആക്കംപിള്ളി പൊക്കം വഴിയാണ് ഓടിയത്. വഴിക്കിലിച്ചിറയ്ക്കു സമീപമുള്ള ആളൊഴിഞ്ഞ പറന്പിൽ ആനയെ തളച്ചു. തൃശൂരിൽ നിന്നും എത്തിയ എലിഫന്റ് സ്ക്വാഡിലെ പത്തു പേർ ചേർന്നാണ് ആനയെ തളച്ചത്. ഇരിങ്ങാലക്കുട സിഐ പി.ആർ. ബിജോയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട, ആളൂർ സ്റ്റേഷനുകളിലെ പോലീസും സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു.…
Read Moreവടക്കഞ്ചേരിയിൽ ടിപ്പർ ഇടിച്ച് ബൈക്ക് യാത്രികനായ എൻജിനിയറിംഗ് വിദ്യാർഥി മരിച്ചു; പുലർച്ചെ സുഹൃത്തിനെ കാണാൻ പോകുന്നതിനിടെയായിരുന്നു അപകടം
വടക്കഞ്ചേരി: ദേശീയ പാത ചുവട്ടുപ്പാടത്ത് ടിപ്പർ ഇടിച്ച് ബൈക്ക് യാത്രികനായ എൻജിനിയറിംഗ് വിദ്യാർത്ഥി മരിച്ചു.ആലത്തൂർ ഗാന്ധി ജംഗ്ഷനിൽ ഷാജി നിവാസിൽ കോഴിക്കോട് ഇൻകം ടാക്സ് ഓഫീസ് ജീവനക്കാരനായ പി.കെ.ഷാജിയുടെ മകൻ അശ്വിൻ(19)ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടു മണിയോടെയായിരുന്നു അപകടം. ആലത്തൂരിലെ വീട്ടിൽനിന്നു തൃശൂരിലുള്ള കൂട്ടുകാരന്റെ വീട്ടിലേക്ക് ബൈക്കിൽ പോകുന്പോഴാണ് അപകടമുണ്ടായത്. ബൈക്ക് പൂർണ്ണമായും തകർന്ന നിലയിലാണ്. കണ്ണൂർ ഗവണ്മെന്റ് എൻജിനീയറിംഗ് കോളജ് വിദ്യാർത്ഥിയാണ്. വടക്കഞ്ചേരി പോലീസ് സ്ഥലത്തെത്തി ടിപ്പർ ഡ്രൈവറേയും ടിപ്പറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വലതു ഭാഗത്തെ പോക്കറ്റ് റോഡിൽനിന്നു ടിപ്പർ ഹൈവെയിലേക്ക് കയറി തൃശൂർ ലൈനിലേക്ക് കടക്കുന്നതിനിടെയാണ് അപകടം. ആലത്തൂർ ഗുരുകുലം സ്കൂൾ അധ്യാപിക മായയാണ് അമ്മ.ഇതേ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി പവൻകുമാർ സഹോദരനാണ്.
Read More