സ്വന്തം ലേഖകൻ തൃശൂർ: കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തൃശൂർ സ്വദേശിനിയുടെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടു. ഇവരുടെ സ്രവത്തിന്റെ പുതിയ സാന്പിളുകൾ പൂനെയിലെ ലാബിലേക്ക് അയച്ചിട്ടുണ്ട്. രോഗബാധ സ്ഥിരീകരിച്ച തൃശൂർ ജില്ലയിൽ 125 പേർ നിരീക്ഷണത്തിലാണ്. ഇതിൽ 15 പേർ ആശുപത്രിയിലും 110 പേർ വീടുകളിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്. 10 പേർക്കാണ് രോഗലക്ഷണങ്ങൾ ഉളളത്. അഞ്ചു പേരെ മുൻകരുതൽ എന്ന നിലയിൽ നിരീക്ഷണത്തിൽ വച്ചിരിക്കുന്നത്. പോസിറ്റീവ് ആയ കുട്ടിയോടൊപ്പം വിമാനയാത്ര ചെയ്തവരടക്കം 58 പേരെ കണ്ടെത്തിയിട്ടുണ്ട്. ഇവർ നിരീക്ഷണത്തിലാണ്. എല്ലാം ക്ലിയർ ആയാൽ മാത്രം ആശുപത്രി വിടാം കൊറോണ വൈറസ് സ്ഥിരീകരിച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർക്ക് വൈറസ് ബാധമൂലമുണ്ടാകുന്ന എല്ലാ രോഗങ്ങളും പൂർണമായി മാറിയാൽ മാത്രമേ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് അനുവദിക്കൂ. പനി, ചുമ, ശ്വാസതടസം, തൊണ്ടവേദന എന്നീ…
Read MoreCategory: Thrissur
ടവറിൽ കയറി യുവതിയുടെ ആത്മഹത്യാഭീഷണി! പ്രതിഷേധ സമരത്തിനിടെ നാടകീയ രംഗങ്ങൾ
പെരിങ്ങോട്ടുകര: ജനവാസകേന്ദ്രത്തിൽ മൊബൈൽ ടവർ സ്ഥാപിക്കുന്നതിനെതിരേ സമീപവാസികളുടെ സമരത്തിനിടെ യുവതി മൊബൈൽ ടവറിൽ കയറി ആത്മഹത്യാഭീഷണി മുഴക്കിയതു പരിഭ്രാന്തി പരത്തി. അന്തിക്കാട് പോലീസ് സ്ഥലത്തെത്തി യുവതിയെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും കുറെനേരം നാടിനെ മുൾമുനയിലാക്കിയായിരുന്നു യുവതിയുടെ പ്രതിഷേധം. നാട്ടികയിൽ നിന്ന് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. ഏറെ നേരത്തിനു ശേഷം പ്രശ്നങ്ങൾക്കു രമ്യമായി പരിഹാരം കാണാമെന്ന അന്തിക്കാട് സിഐ പി.കെ. മനോജ്കുമാറിന്റെ ഉറപ്പിന്മേൽ യുവതി താഴെയിറങ്ങുകയായിരുന്നു. വെള്ളിയാഴ്ച വൈകീട്ടു അഞ്ചിനായിരുന്നു സംഭവം. താന്ന്യം പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിലെ ജനവാസകേന്ദ്രത്തിൽ സമീപവാസികളുടെ അനുമതി വാങ്ങാതെയാണ് മൊബൈൽ ടവറിന്റെ നിർമാണമെന്നു പരിസരവാസികൾ പറയുന്നു. ടവറിനു സമീപത്തായി അങ്കണവാടിയും ക്ഷേത്രവുമുണ്ട്. ടവർ നിർമാണത്തിനായി കുഴിയെടുത്തപ്പോൾ ഇതിനോടു ചേർന്നുള്ള വീട്ടിലെ കിണർ ഇടിഞ്ഞു താഴ്ന്നതായും തങ്ങളുടെ ജീവനു ഭീഷണിയുള്ളതായും ടവറിന്റെ സമീപമുള്ള വീട്ടുകാർ പറഞ്ഞു. ജനങ്ങൾ തിങ്ങിതാമസിക്കുന്ന പ്രദേശത്തു മൊബൈൽ ടവർ സ്ഥാപിക്കുന്നതിനെതിരെ സമരവുമായി വെള്ളിയാഴ്ച വെണ്ടര…
Read Moreപ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച രണ്ടുപേർ അറസ്റ്റിൽ; ഒന്നാംപ്രതി മറ്റൊരു കുട്ടിയെയും പീഡിപ്പിച്ചതായി സൂചന
തളിക്കുളം: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ. തളിക്കുളം ഇത്തിക്കാട്ട് വീട്ടിൽ ഉണ്ണിമോൻ (49), തന്പാൻകടവ് സ്വദേശി കുട്ടൻപാറൻ വീട്ടിൽ സുബ്രഹ്മണ്യൻ (60) എന്നിവരാണ് അറസ്റ്റിലായത്. വാടാനപ്പള്ളി എസ്എച്ച്ഒ കെ.ആർ.ബിജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണു പ്രതികളെ അറസ്റ്റ് ചെയ്തത്. പോക്സോ നിയമപ്രകാരമാണ് പ്രതികൾക്കെതിരേ കേസെടുത്തിരിക്കുന്നത്. തന്റെ അധ്യാപികയോടു കുട്ടി പീഡന വിവരം പറഞ്ഞിരുന്നു. തുടർന്ന് അധ്യാപിക വീട്ടുകാരെയും പിന്നീടു പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി പോലീസ് ശക്തമായ നിരീക്ഷണം നടത്തിവരുന്നതിനിടെ തളിക്കുളം പത്താംകല്ലിൽ നിന്നു പ്രതികളെ പിടികൂടുകയായിരുന്നു. കേസിൽ ഒന്നാംപ്രതിയായ ഉണ്ണിമോൻ മറ്റൊരു കുട്ടിയെയും പീഡിപ്പിച്ചതായി പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. എഎസ്ഐമാരായ ഷാബു, അരുണ്‍കുമാർ, സീനിയർ സിപിഒമാരായ രാജേഷ്,ഷോണി,സുനീഷ് എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.പ്രതികളെ ചാവക്കാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read Moreതിരുവില്വാമലയിൽ തെരുവുനായ്ശല്യം രൂക്ഷമായി; രാവിലെ പോലും പുറത്തിറങ്ങാനാവാത്ത അവസ്ഥ; പ്രതിഷേധിച്ച് നാട്ടുകാർ
തിരുവില്വാമല: തിരുവില്വാമലയിൽ തെരുവുനായ്ശല്യം രൂക്ഷമായി. പകൽസമയങ്ങളിൽ പോലും തെരുവു നായ്ക്കളുടെ വിളയാട്ടമാണ്. തിരുവില്വാമല മടപ്പുള്ളിക്കളം പരിസരം, ബസ് സ്റ്റാൻഡ് ആശുപത്രിപരിസരം എന്നിവിടങ്ങളിലും റോഡുകളിലും തെരുവു നായ്ക്കൾ കറങ്ങിനടക്കുകയാണ്. കൂട്ടത്തോടെ എത്തുന്ന തെരുവുനായ്ക്കൾ ജനങ്ങളുടെ സഞ്ചാരത്തിന് ഭീഷണിയായിട്ടുണ്ട്. ഒഴിഞ്ഞ കെട്ടിടങ്ങളും വരാന്തകളും റോഡുകളുമാണ് ഇവയുടെ ആവാസകേന്ദ്രങ്ങൾ. സ്കൂൾ വിദ്യാർഥികളും സ്ത്രീകളും ഭയന്നാണ് സഞ്ചരിക്കുന്നത്. വയോധികർ മാത്രമുള്ള വീടുകളിൽ ഭയത്തോടെയാണ് കഴിയുന്നത്. ആഴ്ചകൾക്കുമുന്പ് തെരുവുനായ്ക്കൾ കാൽനടയാത്രക്കാരെ കടിച്ച് പരിക്കേല്പിച്ചിരുന്നു. റോഡിനു കുറുകെ ചാടി ഇരുചക്രവാഹനയാത്രക്കാർക്ക് പരിക്കേറ്റ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരണം ചെയ്യുന്ന പ്രവർത്തനം ആരംഭിക്കണമെന്ന് ജനങ്ങൾ ആവശ്യപ്പെട്ടു.
Read Moreനെടുങ്കണ്ടം കസ്റ്റഡി മരണം; മജ്സ്ട്രേറ്റിനു വീഴ്ചയുണ്ടായിട്ടില്ലെന്നു ഹൈക്കോടതി രജിസ്ട്രാർ
‘തൃശൂർ: നെടുങ്കണ്ടം രാജ്കുമാർ കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട സംഭവത്തിൽ ഇടുക്കി മജിസ്ട്രേറ്റിനെതിരായ ആരോപണങ്ങളിൽ കഴന്പില്ലെന്നു ഹൈക്കോടതി രജിസ്ട്രാറുടെ മറുപടി. പരാതിയിൽ രഹസ്യാന്വേഷണം നടത്തിയതായും വീഴ്ചകളൊന്നും കണ്ടെത്താത്ത സാഹചര്യത്തിൽ പരാതി തീർപ്പായതായും കത്തിൽ പറയുന്നു. വിവരാവകാശ പ്രവർത്തകനും മണ്ണുത്തി നേർക്കാഴ്ച സമിതി സെക്രട്ടറിയുമായ പി.ബി. സതീഷിനു ലഭിച്ച വിവരാവകാശ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കസ്റ്റഡി മരണക്കേസിൽ ഇടുക്കി ഒന്നാംക്ലാസ് മജിസ്ട്രേറ്റിനു വീഴ്ച സംഭവിച്ചെന്നു നേരത്തെ തൊടുപുഴ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് റിപ്പോർട്ട് നല്‍കിയിരുന്നു. മജിസ്ട്രേറ്റിനു പ്രഥമദൃഷ്ട്യാ വീഴ്ച സംഭവിച്ചതായി കാണുന്നില്ലെന്നും, എന്നാൽ കുറേക്കൂടി ജാഗ്രത ആകാമായിരുന്നുവെന്നും ഹൈക്കോടതി വിജിലൻസ് രജിസ്ട്രാറും നേരത്തെ റിപ്പോർട്ടു ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സതീഷ് നടപടി ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്കു പരാതി നല്‍കിയിരുന്നു. ഇതിനെതുടർന്ന് പരാതി ഹൈക്കോടതി രജിസ്ട്രാർക്കു കൈമാറുകയായിരുന്നു.
Read Moreകേച്ചേരി ബാങ്ക് കവർച്ചാ ശ്രമം; ഇതര സംസ്ഥാനക്കാരൻ സദാൻ സർക്കാറിനെ അറസ്റ്റു ചെയ്തു പോലീസ്
കേച്ചേരി: കേച്ചേരിയിലെ എസ്ബിഐയിൽ കവർച്ചാശ്രമം നടത്തിയ ഇതര സംസ്ഥാനക്കാരൻ അറസ്റ്റിൽ. വെസ്റ്റ് ബംഗാൾ സ്വദേശി സദാൻ സർക്കാറിനെ ( 29) യാണ് സിറ്റി പോലീസ് കമ്മിഷണർ ആർ. ആദിത്യയുടെ നേതൃത്വത്തിലുള്ള ഷാഡൊ പോലീസും കുന്നംകുളം പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഡിസംബർ എട്ടിനു രാത്രിയാണ് എസ്ബിഐയുടെ കേച്ചേരിയിലെ ശാഖയിൽ കവർച്ചാ ശ്രമം നടന്നത്. ബാങ്കിന്റെ ജനൽ കമ്പി അറുത്തു മാറ്റി ഉള്ളിൽ കടന്ന് സ്ട്രോങ് റൂം തകർത്തു കവർച്ച നടത്താനായിരുന്നു ശ്രമം. കവർച്ചാ കേസുകളിൽപ്പെട്ട ഇതര സംസ്ഥാനക്കാരെയും ജാമ്യത്തിലിറങ്ങിയ പ്രതികളെയും പറ്റിയ അന്വേഷണത്തിനൊടുവിലാണു സദാൻ സർക്കാർ പിടിയിലാകുന്നത്. ജനലിന്റെ കമ്പി കൊണ്ട് ഇയാളുടെ മുതുകിൽ മുറിവുണ്ടായതു ദേഹപരിശോധനയിൽ കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. കുന്നംകുളം അസിസ്റ്റന്റ് പോലീസ് കമ്മിഷണർ സിനോജിന്റെ നേതൃത്വത്തിൽ കുന്നംകുളം സിഐ കെ.ജി. സുരേഷ്, എസ്ഐ ബാബു, ഷാഡൊ പോലീസിലെ…
Read Moreആളുകൾക്ക് ഭീതി! തൃശൂരിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ ആശുപത്രികളിൽ തിരക്കൊഴിഞ്ഞു; ഒപി കൾ ശൂന്യം
തൃശൂർ: തൃശൂരിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ രോഗിയെ പ്രവേശിപ്പിച്ചിരുന്ന ജനറൽ ആശുപത്രിയിലും ഇപ്പോൾ പ്രവേശിപ്പിച്ചിട്ടുള്ള തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും ഇന്ന് തിരക്കില്ലാത്ത ദിനം. കൊറോണ ഭീതിയെ തുടർന്ന് രണ്ട് ആശുപത്രികളിലും ഇന്ന് പതിവുള്ള തിരക്ക് ഒപി വിഭാഗത്തിലില്ല. രണ്ടിടത്തും രാവിലെ ഒപികൾ ശൂന്യമായിരുന്നു. കൊറോണ വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ഈ ആശുപത്രികളിൽ ചികിത്സ തേടാൻ രോഗികൾ മടിക്കുന്ന കാഴ്ചയാണുള്ളത്. ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതരും ഡോക്ടർമാരും ആവർത്തിച്ച് പറയുന്പോഴും ആളുകൾക്ക് ഭീതിയാണ്. വെള്ളിയാഴ്ചകളിൽ മെഡിക്കൽ കോളജിലും മറ്റും ഒപികളിൽ വൻതിരക്കാണ് സാധാരണ അനുഭവപ്പെടാറുള്ളത്. എന്നാൽ ഇന്ന് തിക്കും തിരക്കുമൊഴിഞ്ഞ ഒപികളാണ് മെഡിക്കൽ കോളജിലും കണ്ടത്.
Read Moreവൈറസ് ബാധ സ്ഥിരീകരിച്ച തൃശൂരിലെ വിദ്യാർഥിനിയുടെ നില തൃപ്തികരം
തൃശൂർ: രോഗ ഭീഷണിയെ നേരിടാൻ അർധരാത്രി മണിക്കൂറുകൾ നീണ്ട ചർച്ച. ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുടെ നേതൃത്വത്തിൽ മന്ത്രിമാരും എംഎൽഎമാരും മെഡിക്കൽ കോളജിലെ ഡോക്ടർമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗം പുലർച്ചെ രണ്ടുമണിയോടെയാണ് അവസാനിച്ചത്. തൃശൂർ ഗവണ്മെന്റ് മെഡിക്കൽ കോളജിലായിരുന്നു യോഗം. നോവൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച വിദ്യാർഥിനിയെ ഇന്നു രാവിലെയോടെയാണ് തൃശൂർ ജില്ലാ ജനറൽ ആശുപത്രിയിൽനിന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ പ്രത്യേകം സജ്ജമാക്കിയ ഐസൊലേഷൻ വാർഡിലേക്കു മാറ്റിയത്. രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ചൈനയിലെ വുഹാനിലുള്ള മെഡിക്കൽ കോളജിലെ ഒന്നാം വർഷ വിദ്യാർഥിനിയായ രോഗി ഇക്കഴിഞ്ഞ 27 നാണു തൃശൂർ ജില്ലാ ജനറൽ ആശുപത്രിയിൽ ചികിൽസ തേടി എത്തിയത്. വുഹാനിൽനിന്നു മടങ്ങിയെത്തിയ രോഗലക്ഷണങ്ങളുള്ള മൂന്നു പേർ ഇന്ന് എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. രോഗമുണ്ടെന്നു സംശയമുണ്ടായിരുന്നതിനാൽ ആശുപത്രി അധികൃതർ വളരെ കരുതലോടെയാണ്…
Read Moreകൊറോണ വൈറസ്! എംബിബിഎസ് വിദ്യാർഥിക്കു രോഗലക്ഷണമില്ല; നിരീക്ഷണത്തിലുള്ളത് 806 പേർ
മുളങ്കുന്നത്തുകാവ്: കൊറോണ വൈറസ് രോഗലക്ഷണമാണന്ന് കരുതി ഇന്നലെ തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയ ചൈനയിലെ എംബിബിഎസ് വിദ്യാർഥിനിക്കു രോഗലക്ഷണം ഇല്ലെന്നു പ്രാഥമിക പരിശോധനയിൽ സ്ഥിരീകരണം. ഇതോട ആശുപത്രി പരിസരത്തു നിലനിന്നിരുന്ന ആശങ്കയും നിങ്ങി. ഇന്നലെ രാത്രി ഏഴരയോടെയാണ് ചൈനയിൽ നാലംവർഷ എംബിബിഎസിനെ പഠിക്കുന്ന തൃശൂർ സ്വദേശിനിയായ ഇരുപത്തിമൂന്നുകാരിയെ മെഡിക്കൽ കോളജിൽ എത്തിച്ചത്. ചൈനയിൽ വ്യപകമായി രോഗം പടരുന്ന സാഹചര്യത്തിൽ ഇവർ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. നെടുന്പാശ്ശേരി വിമാനത്താവളത്തിൽ മെഡിക്കൽ ടീമിന്റെ പരിശോധനയിൽ യുവഡോക്ടർക്ക് തൊണ്ടവേദന ഉള്ളതായി കണ്ടെത്തിയിരുന്നു. തുടർന്ന് വിദഗ്ധ പരിശോധനയ്ക്ക് ആംബുലൻസിൽ തൃശൂർ മെഡിക്കൽ കോളജിലേക്ക് എത്തിക്കുകയായിരുന്നു. എയർപോർട്ടിൽ നിന്നും ലഭിച്ച അറിയിപ്പിനെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ ആവശ്യമായ മുൻകരുതലുമെടുത്തു. രോഗപ്രതിരോധ വസ്ത്രങ്ങൾ ധരിച്ച് സ്ട്രച്ചറുകളുമായി കാത്തു നിന്നിരുന്ന ജിവനക്കാർക്കിടയിലൂടെ യുവതി കൂളായി നടന്ന് വാർഡിലേക്ക് പോയി. അത്യാഹിത വിഭാഗത്തിനു മുന്നിൽ ഉണ്ടായിരുന്നവരെ ഒഴുപ്പിക്കുകയും…
Read Moreമോഡലിംഗ് രംഗത്ത് അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തി; മറ്റു പലര്‍ക്കും കാഴ്ചവച്ചു; ഒരാള്‍കൂടി അറസ്റ്റില്‍
ചാലക്കുടി: മോഡലിംഗ് രംഗത്ത് അവസരങ്ങൾ വാഗ്ദാനം ചെയ്ത് പെൺകുട്ടിയെ പീഡനത്തിനിരയാക്കുകയും മറ്റു പലർക്കും കാഴ്ചവയ്ക്കുകയും ചെയ്ത സംഭവത്തിൽ ഒരു യുവാവു കൂടി അറസ്റ്റിലായി. ചാലക്കുടി കലിക്കൽകുന്ന് പനങ്ങാട്ടിൽ വിനയനെ(27)യാണ് തൃശൂർ റൂറൽ സിസിആർസി ഡിവൈഎസ്പി പ്രദീപ്കുമാർ, ചാലക്കുടി ഡിവൈഎസ്പി സി.ആർ. സന്തോഷ് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 19 ആയി. മുന്‍പ് അറസ്റ്റിലായ കൂടപ്പുഴ സ്വദേശി വഴിയാണ് പെൺകുട്ടി മുഖ്യപ്രതി സുഷിയുടെ കെണിയിൽപെടുന്നത്. പിന്നീട് വാട്സ്ആപ്പ് വഴി പെൺകുട്ടിയുടെ ചിത്രങ്ങൾ ഇയാൾ പലർക്കും അയയ്ക്കുകയായിരുന്നു. സുഷി വഴിയാണ് മരപ്പണിക്കാരനായ വിനയൻ പെൺകുട്ടിയെ പരിചയപ്പെടുന്നത്. തുടർന്നു പൂച്ചാക്കുളത്തെ വീട്ടിൽ സുഷിയുടെ സഹായത്തോടെ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എസ്ഐ പി.ഡി. അനിൽകുമാർ, ക്രൈം സ്ക്വാഡ് അംഗങ്ങളായ ജിനുമോൻ തച്ചേത്ത്, സതീശൻ മടപ്പാട്ടിൽ, റോയി പൗലോസ്, പി.എം. മൂസ,…
Read More