തൃശൂർ: ഒരു വേദിയിൽ ഒരു അതിഥിക്കു പതിനായിരം പുസ്തകങ്ങൾ സമ്മാനമായി നൽകുന്ന നിമിഷത്തിനു തൃശൂർ സാക്ഷിയാകുന്നു. കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളന നഗരിയിലാണ് ഈ അപൂർവ ചടങ്ങ്. പൊതുചടങ്ങുകളിൽ അതിഥിയായി എത്തുന്ന തനിക്കു പൂച്ചെണ്ടുകൾക്കും മറ്റ് ഉപഹാരങ്ങൾക്കും പകരം പുസ്തകങ്ങൾ നൽകിയാൽ മതിയെന്നു തീരുമാനിച്ച തൃശൂർ ലോക്സഭാമണ്ഡലം എംപി ടി.എൻ. പ്രതാപനാണ് പതിനായിരം അധ്യാപകർ ഓരോ പുസ്തകം വീതം സമ്മാനിക്കുന്നത്. വായനയെ പ്രോത്സാഹിപ്പിക്കാനുള്ള എംപിയുടെ ഇടപെടലുകൾക്കുള്ള അംഗീകാരമായിട്ടാണ് പുസ്തകങ്ങൾ സമ്മാനിക്കുന്നതെന്നു കെപിഎസ്ടിഎ ഭാരവാഹികൾ പറഞ്ഞു. ലോകചരിത്രത്തിൽതന്നെ ഇടംപിടിക്കുന്ന ഈ നിമിഷത്തിനു സാക്ഷ്യം വഹിക്കാൻ ഗിന്നസ് റിക്കാർഡ് പ്രതിനിധികളും എത്തുന്നുണ്ട്. ഇന്നു വൈകീട്ട് നാലിനു തേക്കിൻകാട് മൈതാനിയിലെ വിദ്യാർത്ഥികോർണറിലാണ് ചടങ്ങ് നടക്കുക. ഗിന്നസ് നേട്ടം ഗിന്നസ് റിക്കാർഡ് അധികൃതർ പ്രഖ്യാപിക്കും.
Read MoreCategory: Thrissur
യുവതിയെ കാറിലിരുത്തി ഭർത്താവും സഹോദരനും ബാറിൽ കയറി; തനിച്ചിരുന്ന യുവതിയെ സംഘം ചേർന്ന് അപമാനിക്കാൻ ശ്രമം; ചാലക്കുടിയിൽ നടന്ന സംഭവം ഞെട്ടിക്കുന്നത്
ചാലക്കുടി: സൗത്ത് ജംഗ്ഷനിൽ ഹൈവേയ്ക്ക് അരികിലുള്ള ബാർ ഹോട്ടലിനു മുന്നിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിലുണ്ടായിരുന്ന യുവതിയെ അപമാനിക്കാൻ ശ്രമം. ഇന്നലെ രാത്രിയിലാണ് സംഭവമുണ്ടായത്. രാത്രി ഹൈവേയ്ക്ക് അരികിലുള്ള ബാറിനുമുന്നിൽ കാർ നിർത്തി കാറിലുണ്ടായിരുന്ന യുവതിയുടെ ഭർത്താവും സഹോദരനും ബാറിലേക്ക് പോയ സമയത്താണ് സംഭവമുണ്ടായത്. കാറിനകത്ത് തനിച്ചായിരുന്ന യുവതിയുടെ അടുത്തേക്ക് ഏതാനും യുവാക്കൾ വന്ന് യുവതിയെ കാറിൽനിന്നും ഇറക്കിക്കൊണ്ടുപോകാൻ ശ്രമിച്ചു. ബാറിൽനിന്നും തിരിച്ചുവന്ന ഭർത്താവും സഹോദരനും ചേർന്ന് തടയാൻ ശ്രമിച്ചപ്പോൾ യുവാക്കൾ ഭർത്താവിനെയും സഹോദരനെയും ആക്രമിച്ചു. ഇതേത്തുടർന്ന് ഇരുകൂട്ടരും തമ്മിൽ അടിപിടിയും നടന്നു. യുവതി ചാലക്കുടി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പോലീസ് ഏതാനും യുവാക്കളെ പിടികൂടി ചോദ്യം ചെയ്ത് വരുന്നു.
Read Moreപോക്സോ കേസിൽപ്പെട്ടയാൾക്ക് ഒറ്റദിവസം കൊണ്ട് ജാമ്യം; വിദ്യാർഥിനിയെ ശാരീരികമായി പീഡിപ്പിച്ച അധ്യാപകനെ രക്ഷിക്കാൻ സ്കൂളും പോലീസും ഒത്തുകളിക്കുന്നുവെന്ന് ഇരയുടെ അമ്മ
തൃശൂർ: പ്രായപൂർത്തിയാവാത്ത ദളിത് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ഇടതുപക്ഷ അധ്യാപക സംഘടനയിൽ അംഗമായ അധ്യാപകനു ജാമ്യം ലഭിക്കാൻ പോലീസും സ്കൂൾ അധികൃതരും ഒത്തുകളിച്ചതായി ഇരയായ പെണ്കുട്ടിയുടെ അമ്മ ആരോപിച്ചു. പീഡനവിവരം അറിഞ്ഞിട്ടും ഇക്കാര്യം സ്കൂൾ അധികൃതർ പോലീസിനെ അറിയിക്കാതെ മറച്ചുവച്ചുവെന്നും അവർ പറഞ്ഞു. വിഷയത്തിൽ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരേയും സ്കൂൾ അധികൃതർക്ക് എതിരേയും നടപടി ആവശ്യപ്പെട്ടു മുഖ്യമന്ത്രി അടക്കമുള്ളവർക്കു പരാതി നൽകാനാണ് മാതാപിതാക്കളുടെ നീക്കം. ചേലക്കര സ്കൂളിലെ അധ്യാപകൻ നീളംപള്ളിയാൽ ഗോപകുമാറിനെതിരെയാണ് ആരോപണം. ക്ലാസ് മുറിയിലേക്ക് വിളിച്ചുവരുത്തി വാതിലടച്ചശേഷം അധ്യാപകൻ ഉപദ്രവിച്ചെന്നാണ് പെണ്കുട്ടി നൽകിയ മൊഴി. വീട്ടുകാരോടും സുഹൃത്തുക്കളോടുമാണ് വിദ്യാർഥിനി ആദ്യം ഈ വിവരം പറഞ്ഞത്. തുടർന്നു വീട്ടുകാർ സ്കൂൾ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. അടിയന്തര പിടിഎ എക്സിക്യൂട്ടീവ് യോഗം ചേർന്ന് അധ്യാപകനെ മൂന്നുദിവസത്തേക്കു മാറ്റിനിർത്തിയെങ്കിലും സ്കൂൾ അധികൃതർ വിഷയം പോലീസിൽ അറിയിച്ചില്ല. ഒടുവിൽ നാട്ടുകാർ ഇടപെട്ടാണ് പോലീസിൽ പരാതിപ്പെട്ടത്.…
Read Moreതൃശൂർ അന്താരാഷ്ട്ര ചലച്ചിത്രോത്സവം മാർച്ച് ആറുമുതൽ 12 വരെ
തൃശൂർ: ഐഎഫ്എഫ്ടിയുടെ 15-ാമത് ചലച്ചിത്രോത്സവം മാർച്ച് ആറുമുതൽ 12 വരെ നടക്കുമെന്നു ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. വിവിധ വിഭാഗങ്ങളിലായി 26 വിദേശസിനിമകൾ ഉൾപ്പടെ 100 സിനിമകൾ പ്രദർശിപ്പിക്കും. തൃശൂർ ചലച്ചിത്ര കേന്ദ്രം, ബാനർജി ക്ലബ്, സെന്റ്് തോമസ് കോളജ്, കെ.ഡബ്ല്യു. ജോസഫ് മെമ്മോറിയൽ, പ്രസ് ക്ലബ് എന്നിവരുടെ ആഭിമുഖ്യത്തിലാണ് മേള സംഘടിപ്പിക്കുന്നത്. രാമദാസ്, രവികൃഷ്ണ തിയറ്ററുകളാണ് മുഖ്യവേദി. സെമിനാർ, പ്രഭാഷണം, മാസ്റ്റർ ക്ലാസ് എന്നിവ ബാനർജി ക്ലബിലാണ് നടക്കുക. മഹാത്മാഗാന്ധിയുടെ 150-ാം ജന്മിനം ആഘോഷിക്കുന്ന വേളയിൽ നവാഗത സംവിധായകരുടെ വിഭിന്ന കാഴ്ചപ്പാടുകളെ പ്രോത്സാഹിപ്പിക്കാനായി ആഫ്രോ-ഏഷ്യൻ സിനിമയ്ക്കായുള്ള “മഹാത്മാഗാന്ധി ആഫ്രോ-ഏഷ്യൻ അവാർഡ്’ ഏർപ്പെടുത്തുന്നുണ്ട്. രണ്ടുലക്ഷം രൂപയാണ് അവാർഡ് തുക. ടുണീഷ്യ, അൾജീരിയ, സുഡാൻ, മൊറോക്കോ, സൗത്ത് കൊറിയ, തായ്ലൻഡ്, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളിൽനിന്നുള്ള ഒന്പതു സിനിമകളാണ് ഈ വിഭാഗത്തിൽ മത്സരത്തിനുള്ളത്. സുപ്രിയ മടങ്ങർലി ഫെസ്റ്റിവെൽ ഡയറക്ടറും അരുണ…
Read Moreമൊബൈൽ ടവറിനേക്കാൾ പ്രധാനം ജനങ്ങളുടെ ആരോഗ്യം; മനുഷ്യാവകാശ കമ്മീഷൻ
തൃശൂർ: ശാസ്ത്ര സാങ്കേതിക മേഖലയിൽ ഉണ്ടായിട്ടുള്ള വികാസത്തിന്റെ ഭാഗമായി മൊബൈൽ ഫോണ് ടവറുകൾ സ്ഥാപിക്കുന്പോൾ അത് ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കാത്ത തരത്തിലാകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ഇക്കാര്യം ജില്ലാ ടെലികോം കമ്മിറ്റി ഉറപ്പാക്കണമെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് ഉത്തരവിൽ പറഞ്ഞു. തൃശൂർ പാഴായിയിൽ രണ്ടാമത്തെ മൊബൈൽ ടവർ സ്ഥാപിക്കുന്നതിനെതിരെ പ്രദേശവാസികൾ സി. കെ. ബാബുവിന്റെ നേതൃത്വത്തിൽ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. പരിസരത്ത് 15 ഓളം പേർക്ക് ക്യാൻസർ ബാധിച്ചിട്ടുണ്ട്. ചിലർ മരിച്ചു. ഇപ്പോൾ കരിപ്പാട്ടിൽ മുരളി എന്നയാളിന്റെ വസ്തുവിൽ എയർടെൽ ടവർ സ്ഥാപിക്കാൻ നടപടി തുടങ്ങിയിരിക്കുകയാണെന്ന് പരാതിയിൽ പറയുന്നു. തൃശൂർ ജില്ലാ കളക്ടറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് തേടി. നെ·ണിക്കര ഗ്രാമപഞ്ചായത്ത് ഭരണസമിതി ഇക്കാര്യം ചർച്ച ചെയ്തെങ്കിലും സമവായത്തിലെത്തിയില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. തുടർന്ന് ജില്ലാ ടെലികോം കമ്മിറ്റിയുടെ പരിഗണനക്ക് വിഷയം സമർപ്പിച്ചിരിക്കുകയാണ്. എന്നാൽ കമ്മിറ്റിയിൽ പരാതി…
Read Moreമോട്ടോർ വാഹന പരിശോധന; ചാലക്കുടി താലൂക്കിൽ നിന്നും മാത്രം പിരിച്ചത് 1.18 കോടി
ചാലക്കുടി: മോട്ടോർ വാഹന പരിശോധന കർശനമാക്കിയതോടെ ചാലക്കുടി താലൂക്കിൽ ടാക്സ് പിഴത്തുക ഇനത്തിൽ സർക്കാരിലേക്ക് അടച്ചത് 1.18 കോടി രൂപ. അപകടങ്ങളും അപകട മരണങ്ങളും കുറച്ചു കൊണ്ടുവരുന്നതിനായി കേരള സർക്കാരിന്റെ 1000 ദിനകർമ പദ്ധതിയിൽ പ്രഖ്യാപിച്ച സേഫ് കേരള എൻഫോഴ്സ്മെന്റ് സ്ക്വാഡ് കഴിഞ്ഞ ഒരു വർഷമായി താലൂക്കിൽ പ്രവർത്തിച്ചു വരുന്നു. വാഹന പരിശോധന, റോഡ് അപകടങ്ങൾ കുറക്കുന്നതിനുള്ള പ്രവർത്തനങ്ങൾ എന്നിവക്കായി നിയോഗിക്കപ്പെട്ട മോട്ടോർ വാഹനവകുപ്പിന്റെ പുതിയ വിഭാഗമാണ് സേഫ് കേരള സ്ക്വാഡ്. ചാലക്കുടി താലൂക്കിൽ കഴിഞ്ഞ നവംബർ മാസം മുതൽ വിവിധ പോലീസ് സ്റ്റേഷനുകളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട അപകടങ്ങളുടെ സ്ഥിതി വിവരക്കണക്കുകൾ പരിശോധിച്ചതിൽ അപകടനിരക്ക് 19 ശതമാനവും മരണനിരക്ക് 75 ശതമാനവും പരിക്ക് പറ്റിയവർ 15 ശതമാനവും കുറവ് വന്നതായി കണ്ടെത്തി. ശരാശരി ഒരു മാസത്തിൽ നാല് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്ന സ്ഥാനത്ത് കഴിഞ്ഞ ജനുവരിയിൽ പൊലിഞ്ഞത്…
Read Moreകൊറോണ വൈറസ്; കേരളത്തിൽനിന്നുള്ളവരെ മറ്റു സംസ്ഥാനങ്ങൾക്ക് പേടി; അതിർത്തിയിൽ തടയുന്നു; കേരളത്തിലേക്ക് എത്തുന്നവർക്ക് പരിശോധനയില്ല
തൃശൂർ: കേരളത്തിലുള്ളവരെ കണ്ടാൽ ഇതര സംസ്ഥാനങ്ങൾക്ക് കൊറോണ പേടി. റോഡ് മാർഗം പോകുന്നവരെയാണ് പ്രത്യേകം പരിശോധന നടത്തി കടത്തിവിടുന്നത്. കർണാടക, തമിഴ്നാട് അതിർത്തികളിലാണ് പരിശോധന. പ്രത്യേക ഉപകരണം ഉപയോഗിച്ച് ശരീരത്തിന്റെ ഉൗഷ്മാവ് അളന്ന് പനിയില്ലെന്ന് ഉറപ്പാക്കിയതിനുശേഷമേ ഈ സംസ്ഥാനങ്ങളിലേക്ക് ആളുകളെ കടത്തി വിടുന്നുള്ളൂ. ഇതിനായി പ്രത്യേക ആരോഗ്യ സംഘത്തെ തന്നെ അതിർത്തി ചെക്ക്പോസ്റ്റുകളിൽ നിയമിച്ചിരിക്കയാണ്. ഇവർ സ്വകാര്യ വാഹനങ്ങളിൽ വരുന്നവരെയും ബസിൽ വരുന്നവരെയും പ്രത്യേകം പരിശോധിച്ചതിനുശേഷം മാത്രമേ അവരുടെ സംസ്ഥാനങ്ങളിലേക്ക് കടത്തിവിടുന്നുള്ളൂ. ഇതിൽ പനിയുണ്ടെന്ന് കണ്ടെത്തുന്നവരെ നിർബന്ധമായും തിരിച്ചയക്കുകയാണ് ചെയ്യുന്നത്. ഇത് നിരവധി പ്രശ്നങ്ങൾക്കും അതിർത്തികളിൽ കാരണമാകുന്നുണ്ട്. ചിലർക്ക് യാത്രതന്നെ ഉപേക്ഷിക്കേണ്ടിയും വന്നു. എന്നാൽ കർണാടകം, തമിഴ്നാട് സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് വരുന്നവർക്ക് യാതൊരു പരിശോധനകളുമില്ല. കേരളത്തിലേക്ക് ചൈനയിൽ നിന്നു വന്നവരെപ്പോലെ മറ്റു സംസ്ഥാനങ്ങളിലേക്കും നിരവധി വിദ്യാർഥികൾ എത്തിയിട്ടുണ്ടെന്നാണ് വിവരം. ഇവർ യാത്ര ചെയ്യുകയും വിനോദ സഞ്ചാരത്തിന് പോകുകയും…
Read Moreഒരു മര്യാദയെല്ലാം വേണ്ടേ ? തീരദേശ പരിപാലന നിയമത്തിന് പുല്ലുവില; ഇടയിലക്കാട് കായലോരത്ത് ചെങ്കല്ല് കൊണ്ടു കെട്ടിടനിർമാണം
വലിയപറമ്പ്: ജൈവവൈവിധ്യ പൈതൃകകേന്ദ്രമാകാൻ കാത്തിരിക്കുന്ന ഇടയിലക്കാടിനു സമീപം കായലോരത്ത് സ്വകാര്യവ്യക്തിയുടെ നേതൃത്വത്തിൽ ചെങ്കല്ല് കെട്ടി അനധികൃത കെട്ടിടനിർമാണം. പരിസ്ഥിതി സ്നേഹികളും നാട്ടുകാരും വലിയപറമ്പ് പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയെങ്കിലും ഇതുവരെയും നിർമാണം നിർത്തിവയ്ക്കാൻ നടപടി കൈക്കൊണ്ടിട്ടില്ല. സിആർസെഡ് നിയമപരിധിയിൽപ്പെടുന്ന രണ്ടാം വാർഡിലെ ഇടയിലക്കാട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ കായലിൽ നിന്ന് നിശ്ചിത അകലത്തിൽ കെട്ടിടങ്ങൾ നിർമിക്കാൻ പോലും സാധാരണഗതിയിൽ അനുമതി ലഭിക്കാറില്ല. എന്നാൽ കായലിലെ കണ്ടൽച്ചെടികൾ പോലും നശിപ്പിച്ചുകൊണ്ടു നടക്കുന്ന നിർമാണത്തിനെതിരേ പഞ്ചായത്ത് ഒന്നും ചെയ്യുന്നില്ലെന്ന ആക്ഷേപമാണ് പരിസ്ഥിതിപ്രവർത്തകർ ഉയർത്തുന്നത്. ഇതുസംബന്ധിച്ച് പഞ്ചായത്ത് അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ നിർമാണം നിർത്തിവയ്ക്കാൻ നോട്ടീസ് നൽകുന്നതിനുള്ള നടപടികൾ തുടങ്ങിയതായി അറിയിച്ചിട്ടുണ്ട്. കടലിനും കായലിലും ഇടയിൽ 24 കിലോമീറ്റർ നീളത്തിൽ കിടക്കുന്ന വലിയപറമ്പ് പഞ്ചായത്തിലെ കടലോരത്ത് റിസോർട്ട് ഗ്രൂപ്പുകൾ നടത്തിയ അനധികൃത നിർമാണങ്ങൾ പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രക്ഷോഭം നടത്തിവരികയാണ്.
Read Moreസിനിമാ തിയേറ്ററിൽ മാതാപിതാക്കളോടൊപ്പം സിനിമ കണ്ടുകൊണ്ടിരുന്ന എട്ടുവയസുകാരിയെ ശല്യപ്പെടുത്തി; മധ്യവയസ്കൻ പിടിയിൽ
തിരുവില്വാമല: സിനിമാ തീയറ്ററിൽ മാതാപിതാക്കളോടൊപ്പം സിനിമ കണ്ടുകൊണ്ടിരിക്കുന്നതിനിടെ എട്ടുവയസുകാരിയെ ശല്യപ്പെടുത്തിയ 45 കാരൻ അറസ്റ്റിൽ. പഴയന്നൂർ എസ്ഐ കെ.ജി. ജയപ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റു ചെയ്തത്. കണിയാർക്കോട് ഒരലാശേരി മൂത്തേടത്ത് സുരേഷാണ് പിടിയിലായത്. സിനിമ കണ്ടുകൊണ്ടിരിക്കുന്നവരും കുട്ടിയുടെ രക്ഷിതാക്കളും പ്രതിയെ കൈയോടെ പിടികൂടി പോലീസിൽ ഏല്പിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Read Moreശബരീശന്റെ ആത്മധൈര്യം തുണയായി! കനാലിൽ ചാടിയ യുവതിക്കു ജീവൻ തിരിച്ചു കിട്ടി
ചാവക്കാട്: കനോലി കനാലിലേക്കു ചാടിയ യുവതിയെ ബൈക്ക് യാത്രികൻ രക്ഷിച്ചു. താലൂക്ക് ആശുപത്രിയുടെ സമീപത്തെ ചലിക്കുന്ന പാലത്തിൽ നിന്നു കനാലിലേക്കു ചാടിയ യുവതിയെയാണ് ബൈക്ക് യാത്രികനായ ശബരീശൻ രക്ഷിച്ചത്. കച്ചവട ആവശ്യത്തിനുള്ള സാധനങ്ങൾ വാങ്ങി ഭാര്യ ശരണ്യയുമായി തിരികെ വരികയായിരുന്നു ശബരീശൻ. പാലത്തിനു സമീപത്തേയ്ക്ക് ആളുകൾ ഓടുന്നതു കണ്ട ശബരീശൻ ബൈക്ക് നിർത്തി ഇറങ്ങി ചെന്നപ്പോഴായിരുന്നു കനാലിൽ യുവതി മുങ്ങി താഴുന്നതു കണ്ടത്. ഉടൻ തന്നെ കനാലിൽ ചാടി യുവതിയെ രക്ഷിക്കുകയായിരുന്നു. നാട്ടുകാർ ഓട്ടോ വിളിച്ചു യുവതിയെ ആശുപത്രിയിൽ എത്തിച്ചു. ഗുരുവായൂർ മമ്മിയൂർ മൂപ്പൻ കോളനിയിൽ മുത്തേടത്ത് ശബരീരൻ നല്ലൊരു നീന്തൽ താരമാണ്. കേരളോത്സവം ജില്ലാ മത്സരത്തിൽ നീന്തലിന് സമ്മാനം ലഭിച്ചിട്ടുണ്ട്. യുവതിയെ രക്ഷിച്ച ശബരീശന് അഭിനന്ദനമറിയിക്കാൻ ധാരാളം ആളുകൾ വീട്ടിലെത്തി.മുൻ നഗരസഭ ചെയർപേഴ്സണ് പ്രഫ.പി.കെ.ശാന്തകുമാരി വീട്ടിലെത്തി പൊന്നാട ചാർത്തി അഭിനന്ദിച്ചു. നഗരസഭ ആക്ടിംഗ് ചെയർമാൻ അഭിലാഷ്…
Read More