ഭൂ​ഗ​ർ​ഭ കേ​ബി​ൾ സ്ഥാ​പി​ക്കൽ; ഭാഗിക ഗതാഗത നിയന്ത്രണത്തിന്‍റെ ഭാഗമായി കു​തി​രാ​നി​ൽ 28നും 29​നും മോ​ക്ഡ്രി​ൽ

തൃ​ശൂ​ർ: പ​വ​ർ​ഗ്രി​ഡ് കോ​ർ​പ​റേ​ഷ​ൻ ഭൂ​ഗ​ർ​ഭ കേ​ബി​ൾ സ്ഥാ​പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​തി​രാ​നി​ൽ ഭാ​ഗി​ക​മാ​യി ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള മോ​ക് ഡ്രി​ൽ 28, 29 ദി​വ​സ​ങ്ങ​ളി​ൽ ന​ട​ക്കും. ചീ​ഫ് സെ​ക്ര​ട്ട​റി ടോം ​ജോ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ഉ​ന്ന​ത​ല യോ​ഗ​ത്തി​ന്‍റെ തീ​രു​മാ​ന​പ്ര​കാ​ര​മാ​ണ് ഗ​താ​ഗ​ത​നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്. പാ​ല​ക്കാ​ടു ഭാ​ഗ​ത്തു​നി​ന്നു തൃ​ശൂ​ർ, എ​റ​ണാ​കു​ളം ഭാ​ഗ​ങ്ങ​ളി​ലേ​ക്കു പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കു നി​യ​ന്ത്ര​ണം ഉ​ണ്ടാ​വി​ല്ല. തൃ​ശൂ​ർ ഭാ​ഗ​ത്തു​നി​ന്നു പാ​ല​ക്കാ​ട്ടേ​ക്കു പോ​കു​ന്ന​വ​യ്ക്കാ​ണ് നി​യ​ന്ത്ര​ണം. എ​ൽ​പി​ജി ടാ​ങ്ക​റു​ക​ൾ, എ​മ​ർ​ജ​ൻ​സി വാ​ഹ​ന​ങ്ങ​ൾ, കെ​എ​സ്ആ​ർ​ടി​സി-​സ്വ​കാ​ര്യ ബ​സു​ക​ൾ ഒ​ഴി​കെ​യു​ള്ള ഹെ​വി വാ​ഹ​ന​ങ്ങ​ളും മ​ൾ​ട്ടി ആ​ക്സി​ൽ വാ​ഹ​ന​ങ്ങ​ളും രാ​വി​ലെ ഏ​ഴു​മു​ത​ൽ വൈ​കീ​ട്ട് ആ​റു​വ​രെ കു​തി​രാ​ൻ​വ​ഴി പോ​കാ​ൻ അ​നു​വ​ദി​ക്കി​ല്ല. ആം​ബു​ല​ൻ​സ്, അ​ടി​യ​ന്ത​ര വാ​ഹ​ന​ങ്ങ​ൾ എ​ന്നി​വ​യ്ക്കു ത​ട​സ​മി​ല്ലാ​ത്ത സ​ർ​വീ​സ് ഒ​രു​ക്കും. പാ​സ​ഞ്ച​ർ കാ​റു​ക​ൾ, ലൈ​റ്റ് മോ​ട്ടോ​ർ വാ​ഹ​ന​ങ്ങ​ൾ എ​ന്നി​വ ഈ ​സ​മ​യ​പ​രി​ധി​യി​ൽ കു​തി​രാ​ൻ​പാ​ത ഒ​ഴി​വാ​ക്കി മ​ണ്ണു​ത്തി-​ചേ​ല​ക്ക​ര-​പ​ഴ​യ​ന്നൂ​ർ-​ആ​ല​ത്തൂ​ർ റൂ​ട്ടി​ലൂ​ടെ പോ​കേ​ണ്ട​താ​ണെ​ന്ന് അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു. എ​റ​ണാ​കു​ളം, തൃ​ശൂ​ർ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു പു​റ​പ്പെ​ടു​ന്ന ട്രെ​യി​ല​റു​ക​ളും…

Read More

രാ​ഷ്ട്രീ​യ​ത്തി​ൽ ലീ​ഡ​ർ ത​ന്ന​തേ എ​നി​ക്കു​ള്ളൂ, ആ ​ലീ​ഡ​ർ പ​റ​ഞ്ഞാ അ​നു​സ​രി​ക്കും; പാ​ർ​ട്ടി​ക്കു​വേ​ണ്ടി എം​എ​ൽ​എസ്ഥാ​നം രാ​ജി​വ​ച്ച നേ​താ​വ്

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: നി​യ​മ​സ​ഭാം​ഗ​മ​ല്ലെ​ങ്കി​ലും യു​ഡി​എ​ഫ് മ​ന്ത്രി​സ​ഭ​യി​ൽ വൈ​ദ്യു​തി മ​ന്ത്രി​യാ​യ കെ. ​മു​ര​ളീ​ധ​ര​നെ ഏ​തെ​ങ്കി​ലും സു​ര​ക്ഷി​ത മ​ണ്ഡ​ല​ത്തി​ൽ മ​ൽ​സ​രി​പ്പി​ച്ചു ജ​യി​പ്പി​ക്ക​ണം. കോ​ണ്‍​ഗ്ര​സി​ൽ, പ്ര​ത്യേ​കി​ച്ച് ലീ​ഡ​ർ കെ. ​ക​രു​ണാ​ക​ൻ നേ​തൃ​ത്വം ന​ൽ​കു​ന്ന ഐ ​ഗ്രൂ​പ്പി​ൽ ച​ർ​ച്ച​യും കൂ​ടി​യാ​ലോ​ച​ന​ക​ളും ആ​രം​ഭി​ച്ചു.വ​ട​ക്കാ​ഞ്ചേ​രി​യി​ൽ​നി​ന്നു നി​യ​മ​സ​ഭ​യി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അ​ഡ്വ. വി. ​ബ​ലറാം എം​എ​ൽ​എ സ്ഥാ​നം രാ​ജി​വ​ച്ചു. ലീ​ഡ​റു​ടെ മ​ക​ൻ മു​ര​ളീ​ധ​ര​നു മ​ൽ​സ​രി​ക്കാ​ൻ വ​ഴി​മാ​റി​ക്കൊ​ടു​ത്തു. അ​ങ്ങ​നെ വ​ട​ക്കാ​ഞ്ചേ​രി നി​യ​മ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ്ര​ചാ​ര​ണ​ത്തി​നു തു​ട​ക്ക​മാ​യി. ബ​ലറാം ത​ന്നെ​യാ​യി​രു​ന്നു പ്ര​ചാ​ര​ണ​ത്തി​നു ചു​ക്കാ​ൻ പി​ടി​ച്ച ക​ണ്‍​വീ​ന​ർ. പ്ര​ചാ​ര​ണ​ത്തി​ര​ക്കു​മാ​യി ഓ​ടി ന​ട​ക്കു​ക​യാ​യി​രു​ന്ന ബലറാ​മിനോ​ടു ചോ​ദി​ച്ചു: ’വ​ട​ക്കാ​ഞ്ചേ​രി എം​എ​ൽ​എ സ്ഥാ​നം രാ​ജി​വ​ച്ച് വ​ഴി​മാ​റി​ക്കൊ​ടു​ത്ത​ത് ഒ​രു ന​ഷ്ട​മാ​യി​പ്പോ​യി​ല്ലേ? ദ്വേ​ഷ്യം തോ​ന്നു​ന്നു​ണ്ടോ?’ ക​ന​പ്പി​ച്ചൊ​രു നോ​ട്ട​മാ​യി​രു​ന്നു ആ​ദ്യ പ്ര​തി​ക​ര​ണം. ’എ​ന്തു ന​ഷ്ടം, എ​ന്തി​നു ദ്വേ​ഷ്യം? രാ​ഷ്ട്രീ​യ​ത്തി​ൽ ലീ​ഡ​ർ ത​ന്ന​തേ എ​നി​ക്കു​ള്ളൂ. ആ ​ലീ​ഡ​ർ പ​റ​ഞ്ഞാ അ​നു​സ​രി​ക്കും. അ​താ ശീ​ലം. അ​തി​ന് വി​ഷ​മ​മോ ദേ​ഷ്യ​മോ ഇ​ല്ല. അ​ദ്ദേ​ഹ​ത്തി​നു വേ​ണ്ടി​യാ​കു​ന്പോ​ൾ…

Read More

തേ​ക്കി​ൻ​കാ​ട് മൈ​താ​നി​യി​ൽ സം​സ്കാ​ര​ത്തി​നു യോ​ജി​ക്കാ​ത്ത പ​രി​പാ​ടി പാ​ടി​ല്ലെ​ന്നു കോ​ട​തി

കൊ​ച്ചി: തൃ​ശൂ​രി​ലെ തേ​ക്കി​ൻ​കാ​ട് മൈ​താ​നി​യി​ൽ സം​സ്ഥാ​ന​ത്തി​ന്‍റെ സം​സ്കാ​ര​ത്തി​നു യോ​ജി​ക്കാ​ത്ത പ​രി​പാ​ടി​ക​ൾ ന​ട​ത്തു​ന്നി​ല്ലെ​ന്നു കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡും തൃ​ശൂ​ർ ന​ഗ​ര​സ​ഭ​യും ഉ​റ​പ്പാ​ക്ക​ണ​മെ​ന്നു ഹൈ​ക്കോ​ട​തി. തേ​ക്കി​ൻ​കാ​ട് മൈ​താ​ന​ത്തു ഹി​ന്ദു​മ​ത വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തു​ന്ന ത​ര​ത്തി​ലു​ള്ള പ​രി​പാ​ടി​ക​ൾ പാ​ടി​ല്ലെ​ന്ന ഹൈ​ക്കോ​ട​തി​യു​ടെ മു​ൻ ഉ​ത്ത​ര​വു പാ​ലി​ക്ക​ണ​മെ​ന്നും ദേ​വ​സ്വം ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി. മു​ഖ്യ​മ​ന്ത്രി പ​ങ്കെ​ടു​ക്കു​ന്ന ഫെ​സ്റ്റി​വ​ൽ സ​മാ​പ​ന​ചട​ങ്ങി​ന് ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ലൂ​ടെ അ​നു​മ​തി ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും ഇ​തി​നു​ശേ​ഷം സം​സ്കാ​ര​ത്തി​നു നി​ര​ക്കാ​ത്ത ത​ര​ത്തി​ലു​ള്ള നൃ​ത്തപ​രി​പാ​ടി ന​ട​ന്നെ​ന്നു ഹ​ർ​ജി​ക്കാ​ര​ൻ ആ​രോ​പി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ വീ​ഡി​യോ​യും ചി​ത്ര​ങ്ങ​ളും ഹ​ർ​ജി​ക്കാ​ര​ൻ ഹാ​ജ​രാ​ക്കി. വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ കോ​ട​തി പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന ഹ​ർ​ജി​ക്കാ​ര​ന്‍റെ ആ​വ​ശ്യം ഡി​വി​ഷ​ൻ ബെ​ഞ്ച് നി​രാ​ക​രി​ച്ചു. പ​രി​പാ​ടി​ക്ക് അ​നു​മ​തി ന​ൽ​കു​ന്പോ​ൾ ഹി​ന്ദു​മ​ത വി​കാ​രം വ്ര​ണ​പ്പെ​ടു​ന്ന ത​ര​ത്തി​ലു​ള്ള പ​രി​പാ​ടി​ക​ൾ പാ​ടി​ല്ലെ​ന്ന ഹൈ​ക്കോ​ട​തി​യു​ടെ മു​ൻ ഉ​ത്ത​ര​വ് കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡ് ഉ​റ​പ്പാ​ക്കേ​ണ്ടി​യി​രു​ന്നെ​ന്നു ഡി​വി​ഷ​ൻ ബെ​ഞ്ച് അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​നു​ചി​ത​മാ​യ പ​രി​പാ​ടി​ക​ൾ ന​ട​ന്നെ​ന്നു പാ​റ​മേ​ക്കാ​വ് ദേ​വ​സ്വ​വും കോ​ട​തി​യി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഫെ​സ്റ്റി​വ​ലി​ന്‍റെ സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന…

Read More

ടോൾ കടന്നില്ല; പ​ക്ഷേ, ഫാ​സ്ടാ​ഗി​ൽനി​ന്നു പ​ണം പോ​യി;  ചാ​വ​ക്കാ​ട് സ്വദേശി ആരിഫിനുണ്ടായ അനുഭവം ഇങ്ങനെ…

തൃ​ശൂർ: പാ​ലി​യേ​ക്ക​ര ടോ​ൾ​പ്ലാ​സ​യി​ലൂ​ടെ പോ​കാ​ത്ത വാ​ഹ​ന​ത്തി​ലെ ഫാ​സ്ടാ​ഗി​ൽനി​ന്നു പ​ണം ന​ഷ്ട​മാ​യി. 335 രൂ​പ​യാ​ണ് ചാ​വ​ക്കാ​ട് പൂ​വത്തൂ​ർ മ​ങ്കാ​ശേ​രി ആ​രി​ഫി​ന്‍റെ അ​ക്കൗ​ണ്ടി​ൽ നി​ന്നും ബു​ധ​നാ​ഴ്ച ന​ഷ്ട​മാ​യ​ത്. ഈ ​മാ​സം 11,12 തീ​യതി​ക​ളി​ൽ ആ​രി​ഫ് ഫാ​സ്ടാ​ഗ് ഉ​പ​യോ​ഗ​പ്പെ​ടു​ത്തി യാ​ത്ര​ചെ​യ്തി​രു​ന്നു. തൃ​ശൂ​രി​ൽനി​ന്നും കോ​ട്ട​യ​ത്തേ​ക്ക് 11നും ​തി​രി​ച്ചു കോ​ട്ട​യ​ത്തുനി​ന്നു തൃ​ശൂ​രി​ലേ​ക്കു 12നു​മാ​യി​രു​ന്നു യാ​ത്ര. 75 രൂ​പ വീ​തം ര​ണ്ടു​യാ​ത്ര​ക​ൾ​ക്കു​മാ​യി 150 രൂ​പ വാ​ങ്ങു​ക​യും ചെ​യ്തു. പി​ന്നീ​ട് പാ​ലി​യേ​ക്ക​ര വ​ഴി​ക്കുപോ​ലും പോ​കാ​ത്ത ആ​രി​ഫി​ന്‍റെ അ​ക്കൗ​ണ്ടി​ൽനി​ന്നും 15നാ​ണ് തു​ക പോ​യി​രി​ക്കു​ന്ന​ത്. കാ​റി​ന് 75 രൂ​പ​യും ബ​സി​നു 100 രൂ​പ​യു​മാ​ണെന്നിരി​ക്കെ 335 രൂ​പ​യു​ടെ ക​ണ​ക്ക് എ​ന്താ​ണെ​ന്ന് ഇ​പ്പോ​ഴും മ​ന​സി​ലാ​യി​ട്ടി​ല്ല. വെ​ബ്സൈ​റ്റി​ൽ പ​രാ​തി അ​യ​ച്ചു​വെ​ങ്കി​ലും ഇ​തു​വ​രെ മ​റു​പ​ടി​യൊ​ന്നും ന​ൽ​കി​യി​ട്ടുമില്ല. പരാതി പറയാൻ പാ​ലി​യേ​ക്ക​ര ടോ​ൾ​പ്ലാ​സ​യി​ൽ വി​ളി​ച്ചി​ട്ടും ആ​രും എ​ടു​ക്കു​ന്നി​ല്ല​. ഇ​ത്ത​രം സാ​ഹ​ച​ര്യ​ത്തി​ൽ ബ​ന്ധ​പ്പെ​ടു​ന്ന​തി​നു ടോ​ൾ​ഫ്രീ ന​ന്പ​ർ​പോ​ലും നല്കിയി​ട്ടുമി​ല്ല. രാ​ജ്യ​ത്താ​ക​മാ​നം ഇ​ത്ത​രം കു​രു​ക്കു​ക​ൾ മു​റു​ക്കി ജ​ന​ങ്ങ​ളെ പി​ഴ​യു​ന്ന സാ​ഹ​ച​ര്യ​മാ​ണ് ഒ​രു​ക്കു​ന്ന​തെ​ന്ന്…

Read More

കച്ചവടക്കാരന്‍റെ സംശയം ശരിയായി ; 1.16 ല​ക്ഷത്തിന്‍റെ ക​ള്ള​നോ​ട്ടു​ക​ളു​മാ​യി മും​ബൈക്കാരാ​യ ദമ്പ​തി​കൾ പി​ടി​യി​ൽ

പു​ന്ന​യൂ​ർ​ക്കു​ളം: ഒ​രു ല​ക്ഷ​ത്തി പ​തി​നാ​റാ​യി​രം രൂ​പ​യു​ടെ ക​ള്ള​നോ​ട്ടു​ക​ളു​മാ​യി മും​ബൈ സ്വ​ദേ​ശി​ക​ളാ​യ ദ​ന്പ​തി​മാ​ർ പെ​രു​ന്പ​ട​പ്പ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. മും​ബൈ സ്വ​ദേ​ശി അ​ക്ഷ​യ് ശ​ർ​മ ( 38), ഭാ​ര്യ ജ്യോ​ന്യ ആ​ന്ദ്രൂ​സ് (28)എ​ന്നി​വ​രാ​ണ് ബു​ധ​നാ​ഴ്ച പി​ടി​യി​ലാ​യ​ത്. ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റി​ൽ​നി​ന്നാ​ണ് ക​ള്ള​നോ​ട്ടു​ക​ൾ ക​ണ്ടെ​ത്തി​യ​ത്. ഒ​രേ ന​ന്പ​റി​ലു​ള്ള 2000 രൂ​പ​യു​ടെ നോ​ട്ടു​ക​ളാ​യിരുന്നു എല്ലാം. ക​ള്ള​നോ​ട്ട​ടി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന പേ​പ്പ​ർ, പ്രി​ന്‍റ​ർ എ​ന്നി​വ​യും ഒ​രു ലാ​പ്ടോ​പ്പും ഇ​വ​രി​ൽ​നി​ന്നു ക​ണ്ടെ​ടു​ത്തു. ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ മാ​റ​ഞ്ചേ​രി ആ​വു​ണ്ടി​ത്ത​റ​യി​ലെ സ്വ​കാ​ര്യ വ​സ്ത്ര​വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ​നി​ന്ന് അ​ക്ഷ​യ് ശ​ർ​മ​യും ഭാ​ര്യ​യും ചേ​ർ​ന്ന് 650 രൂ​പ വി​ല​വ​രു​ന്ന ചു​രി​ദാ​റി​ന്‍റെ ടോ​പ്പ് വാ​ങ്ങു​ക​യും 2000 രൂ​പ​യു​ടെ നോ​ട്ട് ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. സ്ഥാ​പ​ന​മു​ട​മ ബാ​ക്കി പ​ണം ന​ൽ​കി​യ​ശേ​ഷം ഇ​വ​ർ പെ​രു​ന്പ​ട​പ്പ് ഭാ​ഗ​ത്തേ​ക്കു പോ​യി. ഇ​തി​നി​ടെ ക​ട ഉ​ട​മ​യ്ക്ക് ഇ​വ​ർ ന​ൽ​കി​യ 2000 രൂ​പ​യു​ടെ നോ​ട്ട് ക​ള്ള​നോ​ട്ടാ​ണെ​ന്നു ബോ​ധ്യ​പ്പെ​ട്ട​തി​നാ​ൽ പെ​രു​ന്പ​ട​പ്പ് പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ച്ചു. തു​ട​ർ​ന്ന് പോ​ലീ​സ് കാ​ർ…

Read More

“സ്കൂ​ളി​ൽ പോ​കാ​ത്ത’ ജ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​തു വാ​യി​ക്കു​ക… സ്കൂളിൽ പോകാതെ മുങ്ങി നടക്കുന്ന  ഉദ്യോഗസ്ഥരെ  സ്കൂൾ കയറ്റാനൊരുങ്ങി ജയിൽ ഡിജിപി ഋഷിരാജ് സിംഗ്

തൃശൂർ: സ്കൂ​ളി​ലും കോ​ള​ജി​ലും പോ​കാ​ത്ത ജ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​തു വാ​യി​ക്ക​ണ​മെ​ന്ന ത​ല​ക്കെ​ട്ട് ക​ണ്ട് അ​ന്പ​ര​ക്ക​ണ്ട. സ്വ​ന്തം മ​ക്ക​ളു​ടെ സ്കൂ​ൾ – കോ​ള​ജ് വാ​ർ​ഷി​കാ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​തെ മു​ങ്ങിന​ട​ക്കു​ന്ന ജ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​രെ​ക്കു​റി​ച്ചാ​ണ് വാർത്ത. ജ​യി​ൽ ഡി​ജി​പി ഋ​ഷി​രാ​ജ് സിം​ഗാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രെ സ്കൂ​ളി​ലും കോ​ള​ജി​ലും ക​യ​റ്റാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. മി​ക്ക​വാ​റും സ്കൂ​ളു​ക​ളി​ലും കോ​ള​ജു​ക​ളി​ലും വാ​ർ​ഷി​കാ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ൻ പോ​കു​ന്പോ​ൾ ജ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മ​ക്ക​ൾ പ​ഠി​ക്കു​ന്നി​ട​ത്ത് അ​വ​രു​ടെ അ​മ്മ​മാ​രെ മാ​ത്ര​മേ കാ​ണാ​ൻ സാ​ധി​ക്കാ​റു​ള്ളു​വെ​ന്ന് ഋ​ഷി​രാ​ജ് സിം​ഗ് പ​റ​യു​ന്നു. കു​ട്ടി​ക​ളും അ​മ്മ​മാ​രും സ്കൂ​ൾ കോ​ള​ജ് അ​ധി​കൃ​ത​രും കു​ട്ടി​ക​ളു​ടെ അ​ച്ഛ​ന്മാ​ർ ഒ​രു ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളി​ലും പി​ടി​എ യോ​ഗ​ങ്ങ​ളി​ലും പ​ങ്കെ​ടു​ക്കാ​റി​ല്ലെ​ന്ന് ത​ന്നോ​ട് പ​രാ​തി​പ്പെ​ട്ടു​വെ​ന്നും ഋ​ഷി​രാ​ജ് സിം​ഗ് പ​റ​ഞ്ഞു. ഇ​തി​ന് പ​രി​ഹാ​രം കാ​ണാ​നാ​ണ് ജ​യി​ൽ ഡി​ജി​പി തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. മ​ക്ക​ൾ പ​ഠി​ക്കു​ന്ന സ്കൂ​ളു​ക​ളി​ലോ കോ​ള​ജു​ക​ളി​ലോ ഇ​ത്ത​രം ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളോ പി​ടി​എ യോ​ഗ​ങ്ങ​ളോ ഉ​ണ്ടാ​കു​ന്പോ​ൾ ജ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​രാ​യ അ​ച്ഛ​ന്മാ​ർ അ​മ്മ​മാ​ർ​ക്കൊ​പ്പം പ​ങ്കെ​ടു​ക്കാ​ൻ പ​ര​മാ​വ​ധി…

Read More

പാലിയേക്കരയിൽ ഇരട്ടയാത്ര പാസ് റദ്ദാക്കി! ഇ​നി അ​ങ്ങോ​ട്ടു​മി​ങ്ങോ​ട്ടും പോ​കാ​ൻ പ​ണം കൊ​ടു​ക്ക​ണം; വ​ൻ പ്ര​തി​ഷേ​ധം

സ്വ​ന്തം ലേ​ഖ​ക​ൻ പു​തു​ക്കാ​ട്: പാ​ലി​യേ​ക്ക​ര ടോ​ൾ​പ്ലാ​സ​യി​ലൂ​ടെ ഇ​നി അ​ങ്ങോ​ട്ടു​മി​ങ്ങോ​ട്ടും ക​ട​ന്നു​പോ​ക​ണ​മെ​ങ്കി​ൽ ഫാ​സ്ടാ​ഗി​ല്ലാ​ത്ത വാ​ഹ​ന​ങ്ങ​ൾ പ്ര​ത്യേ​കം പ്ര​ത്യേ​കം പാ​സെ​ടു​ക്ക​ണം. ഇ​ന്ന​ലെ രാ​ത്രി വ​രെ​യു​ണ്ടാ​യി​രു​ന്ന ഇ​ര​ട്ട​യാ​ത്ര പാ​സ് റ​ദ്ദാ​ക്കി​ക്കൊ​ണ്ടു​ള്ള ഉ​ത്ത​ര​വ് രാ​ത്രി വ​രി​ക​യും ഇ​ന്നു പു​ല​ർ​ച്ചെ മു​ത​ൽ ഇ​ത് ന​ട​പ്പാ​ക്കു​ക​യു​മാ​യി​രു​ന്നു. നേ​ര​ത്തെ ഒ​രു ത​വ​ണ ക​ട​ന്നു​പോ​കു​ന്ന​ത​ന് 75 രൂ​പ​യും റി​ട്ടേ​ണ്‍ പാ​സെ​ടു​ക്കു​ക​യാ​ണെ​ങ്കി​ൽ 105 രൂ​പ​യു​മാ​യി​രു​ന്നു നി​ര​ക്ക്. ഇ​തു​പ്ര​കാ​രം 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ എ​ത്ര ത​വ​ണ വേ​ണ​മെ​ങ്കി​ലും ടോ​ൾ​പ്ലാ​സ വ​ഴി അ​ങ്ങോ​ട്ടു​മി​ങ്ങോ​ട്ടും ക​ട​ന്നു​പോ​കാ​മാ​യി​രു​ന്നു. ഇ​താ​ണ് ഇ​പ്പോ​ൾ റ​ദ്ദാ​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​പ്പോ​ൾ ഒ​രോ ത​വ​ണ ടോ​ൾ​പ്ലാ​സ ക​ട​ന്നു​പോ​ക​ണ​മെ​ങ്കി​ലും 75 രൂ​പ ന​ൽ​ക​ണം. ഫാ​സ്ടാ​ഗു​കാ​ർ​ക്ക് ഇ​ത് ബാ​ധ​ക​മ​ല്ല. അ​വ​ർ 105 രൂ​പ ത​ന്നെ ന​ൽ​കി​യാ​ൽ മ​തി. ക​ന​ത്ത ബാ​ധ്യ​ത​യാ​ണ് ഫാ​സ്ടാ​ഗ് എ​ടു​ക്കാ​ത്ത വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്ക് ഇ​തോ​ടെ വ​ന്നി​രി​ക്കു​ന്ന​ത്. ഫാ​സ്ടാ​ഗി​ലേ​ക്ക് മാ​റി​ക്കോ​ളൂ…​ പ​ണ​വും സ​മ​യ​വും ലാ​ഭി​ച്ചോ​ളൂ…. വാ​ഹ​ന​ഉ​ട​മ​ക​ൾ ഫാ​സ്ടാ​ഗി​ലേ​ക്ക് മാ​റാ​ൻ ഇ​നി​യും വൈ​കേ​ണ്ട. പ​ണ​വും സ​മ​യ​വും ലാ​ഭി​ക്കാ​ൻ ഫാ​സ്ടാ​ഗ് എ​ടു​ക്കു​ന്ന​താ​ണ്…

Read More

ആ​റു കി​ലോ​മീ​റ്റ​റി​ലേ​റെ നീ​ള​വും ര​ണ്ടു ട​ണ്ണി​ലേ​റെ ഭാ​ര​വും! തൃ​ശൂ​രി​ലെ ഭീ​മ​ൻ കേ​ക്ക് ഇ​നി ഗി​ന്ന​സ് ബു​ക്കി​ൽ

തൃ​ശൂ​ർ: ആ​റു കി​ലോ​മീ​റ്റ​റി​ലേ​റെ നീ​ള​വും ര​ണ്ടു ട​ണ്ണി​ലേ​റെ ഭാ​ര​വു​മു​ള്ള തൃ​ശൂ​രി​ലെ ഭീ​മ​ൻ കേ​ക്ക് ഇ​നി ഗി​ന്ന​സ് ബു​ക്കി​ൽ. 2018ൽ ​ചൈ​നീ​സ് ബേ​ക്ക​റി അ​സോ​സി​യേ​ഷ​ൻ 3.18 മീ​റ്റ​ർ നീ​ള​ത്തി​ൽ നി​ർ​മി​ച്ച കേ​ക്കി​ന്‍റെ റി​ക്കാ​ർ​ഡാ​ണ് ഹാ​പ്പി ഡേ​യ്സ് ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ൽ സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് തൃ​ശൂ​രി​ൽ നി​ർ​മി​ച്ച കേ​ക്ക് പ​ഴ​ങ്ക​ഥ​യാ​ക്കു​ന്ന​ത്. കേ​ര​ള ബേ​ക്കേ​ഴ്സ് ഓ​ണേ​ഴ്സ് അ​സോ​ഷി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 160 യൂ​ണി​റ്റു​ക​ളി​ൽ​നി​ന്ന് ആ​യി​ര​ത്തി​ല​ധി​കം ഷെ​ഫു​മാ​ർ പ​ങ്കെ​ടു​ത്താ​യി​രു​ന്നു കേ​ക്ക് നി​ർ​മാ​ണം. രാ​മ​നി​ല​യ​ത്തി​നു മു​ന്നി​ൽ​നി​ന്നു തു​ട​ങ്ങി റീ​ജ​ണ​ൽ തി​യേ​റ്റ​ർ, കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി, ബാ​ല​ഭ​വ​ൻ, കെ​എ​സ്എ​ഫ്ഇ എ​ന്നി​വ​യു​ടെ മു​ന്നി​ൽ 3000 ടേ​ബി​ളു​ക​ളി​ൽ ഏ​ഴു നി​ര​ക​ളി​ലാ​യാ​ണ് കേ​ക്ക് ത​യാ​റാ​ക്കി​യ​ത്. സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം നൂ​റു​ക​ണ​ക്കി​നു പേ​ർ കേ​ക്ക് നി​ർ​മാ​ണം കാ​ണാ​നെ​ത്തി​യി​രു​ന്നു. അ​ഞ്ച് ഇ​ഞ്ച് വീ​തി​യി​ലും അ​ഞ്ച് ഇ​ഞ്ച് ഉ​യ​ര​ത്തി​ലു​മാ​യി​രു​ന്നു നി​ർ​മാ​ണം. 30 മീ​റ്റ​ർ ദൂ​ര​ത്തി​ൽ അ​ഞ്ച് ഷെ​ഫു​മാ​ർ വീ​തം അ​ണി​നി​ര​ന്നു. വാ​നി​ല കേ​ക്കു​ക​ൾ ഘ​ടി​പ്പി​ച്ച് അ​തി​ൽ ചോ​ക്ക​ലേ​റ്റ് ഐ​സിം​ഗ് ന​ട​ത്തി​യാ​യി​രു​ന്നു…

Read More

 സമ്പൂ​ർ​ണ പ്ലാ​സ്റ്റി​ക് നി​രോ​ധ​നം; ഇരിങ്ങാലക്കുടയിൽ തുണിസഞ്ചിക്കു സ്വാഗതം; ബോധവൽക്കരണത്തിന് ഒരുങ്ങി നഗരസഭ

ഇ​രി​ങ്ങാ​ല​ക്കു​ട:​ സ​ന്പൂ​ർ​ണ പ്ലാ​സ്റ്റി​ക് നി​രോ​ധ​നം ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്ന് പ്ലാ​സ്റ്റി​ക് കാ​രി ബാ​ഗു​ക​ൾ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കാ​ൻ തീ​രു​മാ​നം. ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ്യാ​പാ​രി പ്ര​തി​നി​ധി​ക​ളു​ടെ​യും വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ക്കാ​രു​ടെ പ്ര​തി​നി​ധി​ക​ളു​ടേ​യും യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ‌ ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ന​ഗ​ര​ത്തി​ലെ എ​ല്ലാ വ്യാ​പാ​രി​ക​ളു​ടെ​യും വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രു​ടേ​യും യോ​ഗം വി​ളി​ച്ച് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തും. പ​ല ക​ട​ക​ളി​ലും ഇ​പ്പോ​ഴും നി​രോ​ധി​ച്ച പ്ലാ​സ്റ്റി​ക് കാ​രി ബാ​ഗു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് ആ​രോ​ഗ്യ​വി​ഭാ​ഗം വ്യ​ക്ത​മാ​ക്കി. പ്ലാ​സ്റ്റി​ക് കാ​രി ബാ​ഗു​ക​ൾ​ക്ക് പ​ക​രം തു​ണി​സ​ഞ്ചി​ക​ൾ ഉ​പ​യോ​ഗി​ക്കാ​ൻ എ​ല്ലാ​വ​രും ത​യാ​റാ​ക​ണ​മെ​ന്ന് ന​ഗ​ര​സ​ഭ ആ​വ​ശ്യ​പ്പെ​ട്ടു. വ്യാ​പാ​രി​ക​ൾ​ക്കൊ​പ്പം ത​ന്നെ റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​നു​ക​ളു​മാ​യി ചേ​ർ​ന്ന് ഓ​രോ വീ​ട്ടി​ലും ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തും. സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട് ന​ഗ​ര​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണ റാ​ലി​യും സം​ഘ​ടി​പ്പി​ക്കും. ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ​ക്കൊ​പ്പം ത​ന്നെ ആ​രോ​ഗ്യ​വി​ഭാ​ഗം ക​ട​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തും. എ​ന്നാ​ൽ ആ​ദ്യ​ഘ​ട്ട​ത്തി​ൽ വ്യാ​പാ​രി​ക​ളി​ൽ നി​ന്ന് പി​ഴ​യീ​ടാ​ക്കി​യി​ല്ല. സ​മ​യ​പ​രി​ധി​ക്ക് ശേ​ഷം പ​രി​ശോ​ധ​ന​യി​ൽ…

Read More

പാ​ലി​യേ​ക്ക​ര ടോ​ൾ​പ്ലാ​സ​യി​ൽ   ത​ദ്ദേ​ശീയ വാ​ഹ​ന​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ  ക​ണ്‍​ഫ്യൂ​സ്ടാ​ഗ്…

തൃശൂർ: പാ​ലി​യേ​ക്ക​ര ടോ​ൾ​പ്ലാ​സ​യി​ൽ ഫാ​സ്ടാ​ഗ് സം​വി​ധാ​നം നി​ല​വി​ൽ വ​ന്നെ​ങ്കി​ലും ത​ദ്ദേ​ശി​യ വാ​ഹ​ന​ങ്ങ​ളു​ടെ ടോ​ൾ​തു​ക ന​ൽ​കു​ന്ന പ്ര​ശ്ന​ത്തി​ൽ സ​ർ​ക്കാ​ർ തീ​രു​മാ​നം ഇ​പ്പോ​ഴും എ​ങ്ങു​മെ​ത്താ​ത്ത നി​ല​യാ​ണ്. ടോ​ൾ​പ്ലാ​സ​യു​ടെ പ​ത്ത് കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ താ​മ​സി​ക്കു​ന്ന വാ​ഹ​ന​ഉ​ട​മ​ക​ൾ പ്ര​തി​മാ​സം 150 രൂ​പ കൊ​ടു​ത്ത് യാ​ത്ര ചെ​യ്യേ​ണ്ട സ്ഥി​തി​യാ​ണ്. സം​സ്ഥാ​ന സ​ർ​ക്കാ​രും മ​ന്ത്രി​മാ​രും യാ​ത്രാ​സൗ​ജ​ന്യം നി​ർ​ത്ത​ലാ​ക്കി​ല്ലെ​ന്ന് ആ​വ​ർ​ത്തി​ച്ചു പ​റ​യു​ന്നു​ണ്ട്. ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ലും സ​ർ​ക്കാ​രാ​ണ് പ്ര​ശ്ന പ​രി​ഹാ​രം കാ​ണേ​ണ്ട​തെ​ന്ന് പ​റ​യു​ന്നു.ത​ദ്ദേ​ശീ​യ​ർ​ക്കു​വേ​ണ്ടി മു​ൻ സ​ർ​ക്കാ​ർ ന​ൽ​കി​യി​രു​ന്ന സൗ​ജ​ന്യ ടോ​ൾ​തു​ക തു​ട​ർ​ന്നു ന​ൽ​കാ​മെ​ന്ന് ഇ​പ്പോ​ഴ​ത്തെ സ​ർ​ക്കാ​ർ കോ​ട​തി​യി​ൽ പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ പു​തി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് സാ​ജ​ന്യ പാ​സ് ആ​വ​ശ്യ​പ്പെ​ട്ടെ​ത്തു​ന്ന വാ​ഹ​ന ഉ​ട​മ​ക​ളോ​ട് പ്ര​തി​മാ​സം 150 രൂ​പ​യു​ടെ പാ​സ് എ​ടു​ക്കാ​നാ​ണ് ടോ​ൾ​ക​ന്പ​നി അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ക്കു​ന്ന​ത്.എ​ല്ലാ​വ​രും ഫാ​സ്ടാ​ഗി​ലേ​ക്ക് മാ​റു​ക മാ​ത്ര​മാ​ണ് ടോ​ൾ​പ്ലാ​സ​യി​ലെ ഗ​താ​ഗ​ത​പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മെ​ന്ന് ടോ​ൾ​പ്ലാ​സ അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

Read More