ആ​റു കി​ലോ​മീ​റ്റ​റി​ലേ​റെ നീ​ള​വും ര​ണ്ടു ട​ണ്ണി​ലേ​റെ ഭാ​ര​വും! തൃ​ശൂ​രി​ലെ ഭീ​മ​ൻ കേ​ക്ക് ഇ​നി ഗി​ന്ന​സ് ബു​ക്കി​ൽ

തൃ​ശൂ​ർ: ആ​റു കി​ലോ​മീ​റ്റ​റി​ലേ​റെ നീ​ള​വും ര​ണ്ടു ട​ണ്ണി​ലേ​റെ ഭാ​ര​വു​മു​ള്ള തൃ​ശൂ​രി​ലെ ഭീ​മ​ൻ കേ​ക്ക് ഇ​നി ഗി​ന്ന​സ് ബു​ക്കി​ൽ. 2018ൽ ​ചൈ​നീ​സ് ബേ​ക്ക​റി അ​സോ​സി​യേ​ഷ​ൻ 3.18 മീ​റ്റ​ർ നീ​ള​ത്തി​ൽ നി​ർ​മി​ച്ച കേ​ക്കി​ന്‍റെ റി​ക്കാ​ർ​ഡാ​ണ് ഹാ​പ്പി ഡേ​യ്സ് ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ൽ സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് തൃ​ശൂ​രി​ൽ നി​ർ​മി​ച്ച കേ​ക്ക് പ​ഴ​ങ്ക​ഥ​യാ​ക്കു​ന്ന​ത്. കേ​ര​ള ബേ​ക്കേ​ഴ്സ് ഓ​ണേ​ഴ്സ് അ​സോ​ഷി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 160 യൂ​ണി​റ്റു​ക​ളി​ൽ​നി​ന്ന് ആ​യി​ര​ത്തി​ല​ധി​കം ഷെ​ഫു​മാ​ർ പ​ങ്കെ​ടു​ത്താ​യി​രു​ന്നു കേ​ക്ക് നി​ർ​മാ​ണം.

രാ​മ​നി​ല​യ​ത്തി​നു മു​ന്നി​ൽ​നി​ന്നു തു​ട​ങ്ങി റീ​ജ​ണ​ൽ തി​യേ​റ്റ​ർ, കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി, ബാ​ല​ഭ​വ​ൻ, കെ​എ​സ്എ​ഫ്ഇ എ​ന്നി​വ​യു​ടെ മു​ന്നി​ൽ 3000 ടേ​ബി​ളു​ക​ളി​ൽ ഏ​ഴു നി​ര​ക​ളി​ലാ​യാ​ണ് കേ​ക്ക് ത​യാ​റാ​ക്കി​യ​ത്. സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം നൂ​റു​ക​ണ​ക്കി​നു പേ​ർ കേ​ക്ക് നി​ർ​മാ​ണം കാ​ണാ​നെ​ത്തി​യി​രു​ന്നു. അ​ഞ്ച് ഇ​ഞ്ച് വീ​തി​യി​ലും അ​ഞ്ച് ഇ​ഞ്ച് ഉ​യ​ര​ത്തി​ലു​മാ​യി​രു​ന്നു നി​ർ​മാ​ണം. 30 മീ​റ്റ​ർ ദൂ​ര​ത്തി​ൽ അ​ഞ്ച് ഷെ​ഫു​മാ​ർ വീ​തം അ​ണി​നി​ര​ന്നു. വാ​നി​ല കേ​ക്കു​ക​ൾ ഘ​ടി​പ്പി​ച്ച് അ​തി​ൽ ചോ​ക്ക​ലേ​റ്റ് ഐ​സിം​ഗ് ന​ട​ത്തി​യാ​യി​രു​ന്നു കേ​ക്ക് നി​ർ​മാ​ണം.

തി​രു​വ​ന​ന്ത​പു​രം മു​ത​ൽ കാ​സ​ർ​കോ​ട് വ​രെ​യു​ള്ള ജി​ല്ല​ക​ളി​ലെ ചെ​റു​തും വ​ലു​തു​മാ​യ ബേ​ക്ക​റി​ക​ളി​ലെ ഷെ​ഫു​മാ​രാ​ണ് നി​ർ​മാ​ണ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യ​ത്. ഓ​രോ ജി​ല്ല​ക​ൾ​ക്കും പ്ര​ത്യേ​കം സ്ഥ​ല​ങ്ങ​ൾ സ​ജ്ജ​മാ​ക്കി​യി​രു​ന്നു. ഗി​ന്ന​സ് ബു​ക്ക് അ​ധി​കൃ​ത​രു​ടെ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​യ​തി​നു​ശേ​ഷം കേ​ക്ക് പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി പ്ര​ദ​ർ​ശി​പ്പി​ച്ചു. തു​ട​ർ​ന്ന് കേ​ക്ക് മു​റി​ച്ച് കാ​ണി​ക​ൾ​ക്കും അ​നാ​ഥാ​ല​യ​ങ്ങ​ൾ​ക്കും സ്കൂ​ളു​ക​ൾ​ക്കും സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്തു. 60 ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ് ഭീ​മ​ൻ കേ​ക്കി​ന്‍റെ നി​ർ​മാ​ണ​ച്ചെ​ല​വ്.

ഗി​ന്ന​സ് ബു​ക്ക് പ്ര​തി​നി​ധി സ്വ​പ്നി​ൽ മ​ഹേ​ഷ് ഡ​ങ്കാ​രി​ക​റി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ മേ​യ​ർ അ​ജി​ത വി​ജ​യ​ൻ കേ​ക്കി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. നൈ​റ്റ് ഷോ​പ്പിം​ഗ് ഫെ​സ്റ്റ് ക​ണ്‍​വീ​ന​റും ക​ല്യാ​ണ്‍ സി​ൽ​ക്സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ ടി.​എ​സ്. പ​ട്ടാ​ഭി​രാ​മ​ൻ, കൗ​ണ്‍​സി​ല​ർ​മാ​ർ, ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്സ് ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Related posts