രണ്ടര പതിറ്റാണ്ടിന്‍കാത്തിരിപ്പ് തീരുന്നു;വരന്തരപ്പിള്ളി തോട്ടുമുഖം ജലസേചന പദ്ധതി യാഥാർഥ്യമാകുന്നു

പു​തു​ക്കാ​ട് : മ​ണ്ഡ​ല​ത്തി​ലെ സ്വ​പ്ന പ​ദ്ധ​തി​ക​ളി​ലൊ​ന്നും ഇ​രു​പ​ത് വ​ർ​ഷ​ത്തി​ലേ​റെ​യാ​യി മു​ട​ങ്ങി​കി​ട​ക്കു​ന്ന​തു​മാ​യ തോ​ട്ടു​മു​ഖം ജ​ല​സേ​ച​ന പ​ദ്ധ​തി​യ്ക്ക് വീ​ണ്ടും പ​ച്ച​ക്കൊ​ടി. വ​ര​ന്ത​ര​പ്പി​ള്ളി, അ​ള​ഗ​പ്പ​ന​ഗ​ർ, തൃ​ക്കൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ല​സേ​ച​ന, ശു​ദ്ധ​ജ​ല ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ശാ​ശ്വ​ത പ​രി​ഹാ​ര​മാ​യ പ​ദ്ധ​തി​യു​ടെ അ​വ​സാ​ന​ഘ​ട്ട നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ടെ​ണ്ട​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി. പ​ദ്ധ​തി​യു​ടെ നി​ർ​വ​ഹ​ണ​ത്തി​നാ​യി സ​ർ​ക്കാ​ർ 10.17 കോ​ടി രൂ​പ​യാ​ണ് വ​ക​യി​രു​ത്തി​യി​ട്ടു​ള്ള​ത്.

2005ൽ ​മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന ഉ​മ്മ​ൻ​ചാ​ണ്ടി​യാ​ണ് തോ​ട്ടു​മു​ഖം ജ​ല​സേ​ച​ന പ​ദ്ധ​തി നി​ർ​മാ​ണോ​ദ്ഘാ​ട​നം ന​ട​ത്തി​യ​ത്. പ​ല​കാ​ര​ണ​ങ്ങ​ളാ​ൽ 2008ഓ​ടെ പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണം മു​ട​ങ്ങി. ഈ ​പ​ദ്ധ​തി​യാ​ണ് വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം വീ​ണ്ടും നി​ർ​മാ​ണം ആ​രം​ഭി​ക്കു​ന്ന​ത്.കൊ​ട​ക​ര മ​ണ്ഡ​ല​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്ന കാ​ല​ത്ത് എം​എ​ൽ​എ​യാ​യി​രു​ന്ന കെ.​പി. വി​ശ്വ​നാ​ഥ​നാ​ണ് പ​ദ്ധ​തി​യ്ക്ക് സ​ർ​ക്കാ​രി​ൽ നി​ന്ന് ഭ​ര​ണാ​നു​മ​തി വാ​ങ്ങി​യ​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ര​ണ്ടു കോ​ടി​യാ​ണ് ബ​ജ​റ്റി​ൽ വ​ക​യി​രു​ത്തി​യ​ത്.

വ​ര​ന്ത​ര​പ്പി​ള്ളി പൊ​ലി​സ് സ്റ്റേ​ഷ​നു​സ​മീ​പ​മു​ള്ള കു​റു​മാ​ലി​പ്പു​ഴ​യി​ലെ തോ​ട്ടു​മു​ഖ​ത്ത് പ​ന്പ് ഹൗ​സ് സ്ഥാ​പി​ച്ച് അ​വി​ടെ​നി​ന്നും പ​ന്പ് ചെ​യ്യു​ന്ന വെ​ള്ളം2.5 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തു​ള്ള അ​ള​ഗ​പ്പ​ന​ഗ​ർ പ​ഞ്ചാ​യ​ത്തി​ലെ വേ​പ്പൂ​രി​ൽ എ​ത്തി​ച്ച് ഇ​റി​ഗേ​ഷ​ൻ ക​നാ​ലി​ലൂ​ടെ അ​ള​ഗ​പ്പ​ന​ഗ​ർ, തൃ​ക്കൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പ്ര​ദേ​ശ​ങ്ങ​ളി​ലേ​യ്ക്ക് ജ​ല​വി​ത​ര​ണം ന​ട​ത്തു​ക​യും, അ​വി​ടെ നി​ന്ന് 2.25 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ വ​ര​ന്ത​ര​പ്പി​ള്ളി പ​ഞ്ചാ​യ​ത്തി​ലെ പാ​ല​ന്പ്ര കു​ന്നി​ലെ ടാ​ങ്കി​ലെ​ത്തി​ച്ച് ഫീ​ൽ​ഡ് ക​നാ​ൽ നി​ർ​മി​ച്ച് പ​ഞ്ചാ​യ​ത്തി​ലെ പ്ര​ദേ​ശ​ങ്ങ​ളി​ലേ​യ്ക്ക് വെ​ള്ള​മെ​ത്തി​ക്കു​ന്ന​താ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.

പ​ദ്ധ​തി യാ​ഥാ​ർ​ത്ഥ്യ​മാ​കു​ന്ന​തോ​ടെ 842 ഹെ​ക്ട​ർ പ്ര​ദേ​ശ​ത്തെ ജ​ല​സേ​ച​നം സാ​ധ്യ​മാ​കു​മെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ട​ൽ. പ​ദ്ധ​തി​യി​ലൂ​ടെ മൂ​ന്ന് പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​യും കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ വ​ൻ​മാ​റ്റ​ത്തി​ന് വ​ഴി​യൊ​രു​ക്കും. പു​തു​ക്കാ​ട്, നെ​ന്മ​ണി​ക്ക​ര പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ചി​ല ഭാ​ഗ​ങ്ങ​ൾ​ക്കും പ​ദ്ധ​തി​കൊ​ണ്ട് പ്ര​യോ​ജ​നം ല​ഭി​ക്കും. പീ​ച്ചി​യി​ലെ ഇ​ട​തു​ക​ര ക​നാ​ൽ വെ​ള്ള​ത്തെ മാ​ത്രം ആ​ശ്ര​യി​ക്കു​ന്ന പ്ര​ദേ​ശ​ത്തെ ക​ർ​ഷ​ക​ർ​ക്ക് കു​റു​മാ​ലി​പ്പു​ഴി​യി​ൽ നി​ന്നും ല​ഭ്യ​മാ​കു​ന്ന ജ​ലം വ​ലി​യ ആ​ശ്വാ​സ​മേ​കും.

പ​ദ്ധ​തി പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ ക​നാ​ൽ നി​ർ​മി​ക്കേ​ണ്ട ഭാ​ഗ​ങ്ങ​ളി​ൽ പാ​റ ക​ണ്ട​താ​ണ് പ്ര​ശ്ന​ങ്ങ​ൾ​ക്ക് തു​ട​ങ്ങി​യ​ത്. ക​രാ​റി​ൽ പാ​റ പൊ​ട്ടി​ക്ക​ൽ ഉ​ൾ​പ്പെ​ടു​ത്താ​ത്തി​നാ​ൽ ക​രാ​റു​കാ​ര​ൻ ക​രാ​റി​ൽ നി​ന്ന് ഒ​ഴി​ഞ്ഞു. മ​റ്റൊ​രാ​ൾ വീ​ണ്ടും ക​രാ​റെ​ടു​ത്ത് ക​നാ​ലി​ന്‍റെ ഭൂ​രി​ഭാ​ഗം പ​ണി​ക​ളും തീ​ർ​ത്തു. ബാ​ക്കി​യു​ള്ള​വ പു​തി​യ ടെ​ണ്ട​റി​ൽ തീ​ർ​ക്കും. വ​ർ​ഷ​ങ്ങ​ളാ​യി മു​ട​ങ്ങി​കി​ട​ന്ന തോ​ട്ടു​മു​ഖം പ​ദ്ധ​തി ഏ​റെ പ്ര​യാ​സ​പ്പെ​ട്ടാ​ണ് ടെ​ണ്ട​ർ ന​ട​പ​ടി​ക​ളി​ലേ​യ്ക്ക് എ​ത്തി​ച്ച​തെ​ന്ന് മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥ് അ​റി​യി​ച്ചു.

പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ക്കേ​ണ്ട​തി​ന് സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ൽ, പ്ര​ള​യം തു​ട​ങ്ങി​യ പ്ര​തി​സ​ന്ധി​ക​ൾ​ക്കു​ശേ​ഷം ഒ​രു വ​ർ​ഷ​ത്തി​ന് ശേ​ഷ​മാ​ണ് വീ​ണ്ടും ടെ​ണ്ട​ർ ന​ട​പ​ടി​ക​ളി​ലേ​യ്ക്കെ​ത്തി​യ​ത്. ഈ ​വ​ർ​ഷം പ​ദ്ധ​തി ക​മ്മി​ഷ​ൻ ചെ​യ്യാ​നാ​ണ് ഉ​ദ്യേ​ശി​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥി​ന്‍റെ ഓ​ഫി​സും ജ​ല​സേ​ച​ന വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും അ​റി​യി​ച്ചു.

റെ

Related posts