ഗി​ന്ന​സ് ലക്ഷ്യമിട്ട്  മു​ര​ളി നാ​രാ​യ​ണ​ന്‍റെ  108 മ​ണി​ക്കൂ​ര്‍ പു​ല്ലാ​ങ്കു​ഴ​ല്‍ വാ​ദ​നം ഇന്നുമു​ത​ല്‍

തൃ​ശൂ​ര്‍: സ​മ​യ സ​ര്‍​ഗ​സം​ഗ​മം സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പു​ല്ലാ​ങ്കു​ഴ​ല്‍ വാ​ദ​ക​ന്‍ മു​ര​ളി നാ​രാ​യ​ണ​ന്‍ ഗി​ന്ന​സ് റിക്കാർഡ് ഭേ​ദി​ക്കു​ന്ന​തി​ന് 108 മ​ണി​ക്കൂ​ര്‍ പു​ല്ലാ​ങ്കു​ഴ​ല്‍ വാ​യി​ക്കും. ഇന്നുരാ​ത്രി ഏ​ഴി​നു തു​ട​ങ്ങു​ന്ന “സം​ഗീ​ത മ​ഹാ​യാ​നം’ 108 മ​ണി​ക്കൂ​ര്‍ പി​ന്നി​ട്ട് 28നു വൈ​കു​ന്നേ​രം അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണ് ല​ക്ഷ്യം. തേ​ക്കി​ന്‍​കാ​ട് മൈ​താ​നം തെ​ക്കേഗോ​പു​ര​ന​ട​യി​ലാ​ണ് ഗി​ന്ന​സ് റിക്കാർഡ് പ​രി​ശ്ര​മം. നേ​ര​ത്തെ 27 മ​ണി​ക്കൂ​ര്‍ തു​ട​ര്‍​ച്ച​യാ​യി വാ​യി​ച്ച് ഗി​ന്ന​സ് ബ​ഹു​മ​തി നേ​ടി​യി​രു​ന്നു ഇ​ദ്ദേ​ഹം. ഗി​ന്ന​സ് ശ്ര​മ​ത്തി​നോ​ടു​ ചേ​ര്‍​ന്നു ന​ട​ത്തു​ന്ന ക​ലാ​പ​രി​പാ​ടി​ക​ളി​ല്‍ ക​ലാ​മ​ണ്ഡ​ലം ഗോ​പി, മ​ഞ്ജു വാ​ര്യ​ര്‍, ജ​യ​റാം, പാ​ര്‍​വ​തി ജ​യ​റാം, മ​ജീ​ഷ്യ​ന്‍ ഗോപിനാഥ് മു​തു​കാ​ട് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും. ഇന്നു വൈ​കു​ന്നേ​രം അ​ഞ്ചി​നു മേ​ള​പ്ര​മാ​ണി പെ​രു​വ​നം കു​ട്ട​ന്‍​മാ​രാ​ര്‍, അ​ര്‍​ജു​ന പു​ര​സ്‌​കാ​ര ജേ​താ​വ് ഐ.​എം. വി​ജ​യ​ന്‍ എ​ന്നി​വ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ടി.​എ​ന്‍. പ്ര​താ​പ​ന്‍ എം​പി, ഗീ​ത ഗോ​പി എം​എ​ല്‍എ തു​ട​ങ്ങി​യ​വ​ര്‍ മു​ഖ്യാ​തി​ഥി​ക​ളാ​വും. മേ​യ​ര്‍ അ​ജി​ത വി​ജ​യ​ന്‍ അ​ധ്യ​ക്ഷ​യാ​വും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ എ.​പി.…

Read More

ചെറുതല്ല  ഈ  ലഹരിവേട്ട; തൃശൂരിൽ  30 ലക്ഷം രൂപയുടെ ഹാൻസ് പിടികൂടി എക്സൈസ് സംഘം

തൃ​ശൂ​ർ: എ​ട​പ്പാ​ളി​ൽ മി​നി​ലോ​റി​യി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന 30 ല​ക്ഷം രൂ​പ​യു​ടെ ഹാ​ൻ​സ് എ​ക്‌​സൈ​സ് സം​ഘം പി​ടി​കൂ​ടി. ഞാ​യ​റാ​ഴ്ച രാ​വി​ല പ​ത്ത് മ​ണി​യോ​ടെ എ​ട​പ്പാ​ൾ കു​റ്റി​പ്പു​റം റോ​ഡി​ൽ നി​ന്നാ​ണ് ബൊ​ലോ​റ പി​ക്ക​പ്പി​ൽ ക​ട​ത്തി​യി​രു​ന്ന വി​പ​ണി​യി​ൽ 30 ല​ക്ഷ​ത്തോ​ളം വി​ല​വ​രു​ന്ന 78000 പാ​ക്ക​റ്റ് ഹാ​ൻ​സ് എ​ക്‌​സൈ​സ് സം​ഘം പി​ടി​ച്ചെ​ടു​ത്ത​ത്. വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​ർ ഓ​ടി വെ​ളി​യം​കോ​ട് സ്വ​ദേ​ശി​യാ​യ മു​ഹ​മ്മ​ദ് ബ​ഷീ​ർ എ​ന്ന​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ൽ ഉ​ള്ള വാ​ഹ​ന​മാ​ണ് എ​ക്‌​സൈ​സ് സം​ഘം ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്.

Read More

മ​ന്ത്രി​യു​ടെ ഉ​റ​പ്പ് പാ​ഴാ​യി! മു​​​ഖ്യ​​​മ​​​ന്ത്രി ച​​​ർ​​​ച്ച ന​​​ട​​​ത്തി​​​യി​​​ല്ല; ബ​സു​ട​മ​ക​ൾ ആ​ശ​ങ്ക​യി​ൽ; സ​​​മ​​​ര​​​ത്തി​​​ലേ​​​ക്കു നീ​​​ങ്ങാന്‍ ബ​​​സു​​​ട​​​മ​​​ക​​​ളു​​​ടെ നീ​​​ക്കം.

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ തൃ​​​ശൂ​​​ർ: വി​​​ദേ​​​ശ​​​പ​​​ര്യ​​​ട​​​നം ക​​​ഴി​​​ഞ്ഞു മു​​​ഖ്യ​​​മ​​​ന്ത്രി തി​​​രി​​​ച്ചെ​​​ത്തി​​​യാ​​​ലു​​​ട​​​ൻ ബ​​​സ് ഉ​​​ട​​​മ​​​ക​​​ളു​​​മാ​​​യി ച​​​ർ​​​ച്ച ന​​​ട​​​ത്താ​​​മെ​​​ന്ന ഗ​​​താ​​​ഗ​​​ത​​​മ​​​ന്ത്രി​​​യു​​​ടെ ഉ​​​റ​​​പ്പ് പാ​​​ഴാ​​​യി. നാ​​​ലി​​ന് വി​​​ദേ​​​ശ​​​പ​​​ര്യ​​​ട​​​നം ക​​​ഴി​​​ഞ്ഞു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ തി​​​രി​​​ച്ചെ​​​ത്തി​​​യെ​​​ങ്കി​​​ലും ഇ​​​തു​​​വ​​​രെ​​​യും മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​മാ​​​യി ഗ​​​താ​​​ഗ​​​ത​​​മ​​​ന്ത്രി ച​​​ർ​​​ച്ച ന​​​ട​​​ത്തു​​​ക​​​യോ, ബ​​​സു​​​ട​​​മ​​​ക​​​ൾ ഉ​​​ന്ന​​​യി​​​ച്ച വി​​​ഷ​​​യ​​​ങ്ങ​​​ൾ സം​​​സാ​​​രി​​​ക്കു​​​ക​​​യോ ചെ​​​യ്തി​​​ട്ടി​​​ല്ല. ന​​​വം​​​ബ​​​ർ 18നു ​​​ഗ​​​താ​​​ഗ​​​ത​​​മ​​​ന്ത്രി​​​യും ബ​​​സു​​​ട​​​മ​​​ക​​​ളും ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ച​​​യെ​​​തു​​​ട​​​ർ​​​ന്ന് ബ​​​സു​​​ട​​​മ​​​ക​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്ന സ​​​മ​​​രം വേ​​​ണ്ടെ​​​ന്നു​​​വ​​​ച്ചി​​​രു​​​ന്നു. മു​​​ഖ്യ​​​മ​​​ന്ത്രി മ​​​ട​​​ങ്ങി​​​യെ​​​ത്തി​​​യാ​​​ലു​​​ട​​​ൻ ച​​​ർ​​​ച്ച ന​​​ട​​​ത്തി പ്ര​​​ശ്ന​​​ങ്ങ​​​ൾ​​​ക്കു പ​​​രി​​​ഹാ​​​രം കാ​​​ണു​​​മെ​​​ന്ന ഗ​​​താ​​​ഗ​​​ത​​​മ​​​ന്ത്രി​​​യു​​​ടെ ഉ​​​റ​​​പ്പി​​​ൻ​​​മേ​​​ലാ​​​ണ് അ​​​ന്നു സ​​​മ​​​രം ഉ​​​പേ​​​ക്ഷി​​​ച്ച​​​ത്. എ​​​ന്നാ​​​ൽ, ര​​​ണ്ടാം​​​വ​​​ട്ട ച​​​ർ​​​ച്ച​​​ക​​​ളൊ​​​ന്നും ന​​​ട​​​ക്കാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ബ​​​സു​​​ട​​​മ​​​ക​​​ൾ സ​​​ർ​​​വീ​​​സു​​​ക​​​ൾ നി​​​ർ​​​ത്തി​​​വ​​​ച്ച് സ​​​മ​​​ര​​​പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ലേ​​​ക്കു നീ​​​ങ്ങേ​​​ണ്ട അ​​​വ​​​സ്ഥ​​​യി​​​ലാ​​​ണി​​​പ്പോ​​​ൾ. ഏ​​താ​​നും ദി​​​വ​​​സ​​​ങ്ങ​​​ളാ​​​യി ഡീ​​​സ​​​ലി​​​ന്‍റെ വി​​​ല കു​​​തി​​​ച്ചു​​​യ​​​രു​​​ക​​​യാ​​​ണെ​​​ന്നും രൂ​​​ക്ഷ​​​മാ​​​യ ഗ​​​താ​​​ഗ​​​ത​​​ക്കു​​​രു​​​ക്കും റോ​​​ഡു​​​ക​​​ളു​​​ടെ ശോ​​​ച്യാ​​​വ​​​സ്ഥ​​​യും ഡീ​​​സ​​​ലി​​​ന്‍റെ അ​​​ധി​​​ക ചെ​​​ല​​​വു​​​മെ​​​ല്ലാം സ്വ​​​കാ​​​ര്യ ബ​​​സ് സ​​​ർ​​​വീ​​​സി​​​നെ ക​​​ടു​​​ത്ത സാ​​​മ്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​ക്കി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും തൃ​​​ശൂ​​​ർ ഡി​​​സ്ട്രി​​​ക്ട് പ്രൈ​​​വ​​​റ്റ് ബ​​​സ് ഓ​​​പ്പ​​​റേ​​​റ്റേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​റ​​​ഞ്ഞു.…

Read More

ഗുരുവായൂരിൽ നടപടി വൈകിച്ച് നഗരസഭ; പ്രീ ​പെ​യ്ഡ് ഓ​ട്ടോ സം​വി​ധാ​നം വീ​ണ്ടും വൈ​കു​ന്നു

ഗു​രു​വാ​യൂ​ർ: റെ​യി​ൽ​വെ​സ്റ്റേ​ഷ​നി​ലെ പ്രി ​പെ​യ്ഡ് ഓ​ട്ടോ സം​വി​ധാ​നം ന​ട​പ്പി​ലാ​ക്കാ​തെ പൊ​തു​ജ​ന​ങ്ങ​ളേ​യും തീ​ർ​ഥാ​ട​ക​രേ​യും ന​ഗ​ര​സ​ഭ ബു​ദ്ധി​മു​ട്ടി​ക്കു​ന്നു. ന​ഗ​ര​സ​ഭ റെ​യി​ൽ​വേ​ക്ക് അ​ട​ക്കാ​നു​ള്ള തു​ക​യും ജി​എ​സ്ടി​യും അ​ട​ക്കാ​ത്ത​താ​ണ് പ്രീ​പെ​യ്ഡ് സം​വി​ധാ​നം വൈ​കി​പ്പി​ക്കു​ന്ന​ത്. 50000രൂ​പ​യും ജി​എ​സ്ടി​യു​മാ​ണ് റെ​യി​ൽ​വേ​യി​ൽ അ​ട​ക്കേ​ണ്ട​ത്. ഈ​തു​ക ന​ൽ​കാ​ൻ പ​ല സം​ഘ​ട​ന​ക​ളും ത​യാ​റാ​ണ്. ഇ​ക്കാ​ര്യ​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കാ​ൻ ന​ഗ​ര​സ​ഭ​യി​ലെ ഭ​ര​ണ സം​വി​ധാ​ന​ത്തി​ന് ക​ഴി​യു​ന്നി​ല്ല. ഓ​രോ ത​ട​സ​വാ​ദ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് പ്രി​പെ​യ്ഡ് സം​വി​ധാ​നം നീ​ട്ടി​കൊ​ണ്ടു പോ​കാ​നാ​ണ് ന​ഗ​ര​സ​ഭ ഭ​ര​ണാ​ധി​കാ​രി​ക​ൾ ശ്ര​മി​ക്കു​ന്ന​ത്. ഓ​ട്ടോ​റി​ക്ഷ​ക​ൾ റെ​യി​ൽ​വേ​യു​ടെ പെ​ർ​മി​റ്റ് എ​ടു​ക്കു​ന്നി​ല്ലെ​ന്നാ​യി​രു​ന്നു ന​ഗ​ര​സ​ഭ​യു​ടെ ആ​ദ്യ ത​ട​സ​വാ​ദം. എ​ന്നാ​ൽ റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ൽ തു​ക അ​ട​ച്ച് 21 ഓ​ട്ടോ​റി​ക്ഷ​ക​ളും 18 ഓ​ട്ടോ ടാ​ക്സി​ക​ളും റെ​യി​ൽ​വേ പെ​ർ​മി​റ്റ് എ​ടു​ത്തി​ട്ടു​ണ്ട്. ഗു​രു​വാ​യൂ​രി​ലെ റോ​ട്ട​റി ക്ല​ബ് ഓ​ഫ് ഹെ​റി​റ്റേ​ജ് പ്രി​പെ​യ്ഡ് ഓ​ട്ടോ തു​ട​ങ്ങു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ മ​നോ​ഹ​ര​മാ​യ കൗ​ണ്ട​ർ നി​ർ​മി​ച്ചു ന​ൽ​കു​ക​യും ക​ന്പ്യൂ​ട്ട​റും സോ​ഫ്റ്റ് വെ​യ​റും ഒ​രു മാ​സം മു​ന്പ് കൈ​മാ​റു​ക​യും ചെ​യ്തി​രു​ന്നു. ഗു​രു​വാ​യൂ​ർ പോ​ലീ​സും ടെ​ന്പി​ൾ പോ​ലീ​സും…

Read More

അ​ടി​യ​ന്ത​രാ​വ​സ്ഥ​യേ​ക്കാ​ൾ ഭീ​ക​ര​മാ​യ അ​വ​സ്ഥ​യാ​ണു രാ​ജ്യ​ത്തു നി​ല​വി​ലു​ള്ള​തെ​ന്ന് മന്ത്രി സു​നി​ൽ​കു​മാ​ർ

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: അ​ടി​യ​ന്ത​രാ​വ​സ്ഥ​യേ​ക്കാ​ൾ ഭീ​ക​ര​മാ​യ അ​വ​സ്ഥ​യാ​ണു രാ​ജ്യ​ത്തു നി​ല​വി​ലു​ള്ള​തെ​ന്ന് മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​റും ടി.​എ​ൻ. പ്ര​താ​പ​ൻ എം​പി​യും. ദീ​പി​ക പ​ത്രാ​ധി​പ സ​മി​തി അം​ഗ​മാ​യി​രു​ന്ന ഫ്രാ​ൻ​സി​സ് ത​ട​ത്തി​ൽ ര​ചി​ച്ച ’നാ​ലാം തൂ​ണി​ന​പ്പു​റം’ എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ഇ​രു​വ​രും. വി​വ​ര​ങ്ങ​ൾ പു​റ​ത്ത​റി​യാ​തി​രി​ക്കാ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ വേ​ട്ട​യാ​ടു​ക​യാ​ണെ​ന്ന് മ​ന്ത്രി സു​നി​ൽ​കു​മാ​ർ ചൂ​ണ്ടി​ക്കാ​ട്ടി. മാ​ധ്യ​മ​ങ്ങ​ളു​ടെ പ്രാ​ധാ​ന്യം വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. കൂ​ട്ടാ​യ്മ​യോ​ടെ ചെ​റു​ത്തു നി​ന്നി​ല്ലെ​ങ്കി​ൽ ജ​നാ​ധി​പ​ത്യം​ത​ന്നെ ഇ​ല്ലാ​താ​കു​മെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു. ജാ​തീ​യ​മാ​യും പ്ര​ദേ​ശി​ക​മാ​യും വി​ഭ​ജി​ക്കു​ന്ന അ​പ​ക​ട​ക​ര​മാ​യ ഘ​ട്ട​ത്തി​ലൂ​ടെ​യാ​ണ് രാ​ജ്യം ക​ട​ന്നു​പോ​കു​ന്ന​തെ​ന്ന് ടി.​എ​ൻ. പ്ര​താ​പ​ൻ ചൂ​ണ്ടി​ക്കാ​ട്ടി. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും ജ​ന​ങ്ങ​ളും ജാ​ഗ്ര​ത​യോ​ടെ​യും ഒ​രു​മ​യോ​ടെ​യും പ്ര​തി​ക​രി​ച്ചി​ല്ലെ​ങ്കി​ൽ ഇ​നി പ്ര​തി​ക​രി​ക്കാ​ൻ അ​വ​സ​ര​മു​ണ്ടാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ര​ക്താ​ർ​ബു​ദം ബാ​ധി​ച്ച് ആ​റു​വ​ർ​ഷം അ​മേ​രി​ക്ക​യി​ലെ ആ​ശു​പ​ത്രി​യി​ൽ വെ​ന്‍റി​ലേ​റ്റ​റി​ലും തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലു​മാ​യി ക​ഴി​ച്ചു​കൂ​ട്ടി​യ ഫ്രാ​ൻ​സി​സ് ത​ട​ത്തി​ൽ രോ​ഗ​ശ​യ്യ​യി​ലി​രു​ന്നു ര​ചി​ച്ച പ​ത്ര​പ്ര​വ​ർ​ത്ത​ന അ​നു​ഭ​വ​ങ്ങ​ളു​ടെ ഓ​ർ​മ​ക​ൾ അ​വി​സ്മ​ര​ണീ​യ​മാ​യ വി​വ​ര​ണ​ങ്ങ​ളാ​ണെ​ന്ന് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു സം​സാ​രി​ച്ച ഫാ. ​ഡോ. ഫ്രാ​ൻ​സി​സ്…

Read More

ഉ​ത്ത​ര​വാ​ദി​ത്വം മ​റ​ന്നു​ള്ള ഉ​ദ്യോ​ഗ​സ്ഥ സ​മീ​പ​നം  വെ​ച്ചു​പൊ​റു​പ്പി​ക്കി​ല്ലെ​ന്ന് കൃഷി  മ​ന്ത്രി സുനിൽ കുമാർ

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: വി​ത്തു​ത്പാ​ദ​നം മു​ത​ൽ വി​ള​വെ​ടു​പ്പു വ​രെ കാ​ലാ​നു​സൃ​ത മാ​റ്റ​ങ്ങ​ളെ ഉ​ൾ​ക്കൊ​ണ്ട് ക​ർ​ഷ​ക​ർ​ക്കു തു​ണ​യാ​കാ​ൻ വി ​എ​ഫ് പി ​സി കെ ​യ്ക്കു ക​ഴി​യ​ണ​മെ​ന്ന് കൃ​ഷി​വ​കു​പ്പു​മ​ന്ത്രി വി.​എ​സ്.​സു​നി​ൽ കു​മാ​ർ. വി​പ​ണി​യെ അ​റി​ഞ്ഞു കൊ​ണ്ടു​ള്ള കൃ​ഷി​രീ​തി​ക​ൾ ക​ർ​ഷ​ക​രി​ൽ എ​ത്തി​യാ​ലേ ഇ​നി ര​ക്ഷ​യു​ള്ളു. ക​യ​റ്റു​മ​തി അ​ട​ക്ക​മു​ള്ള അ​ന​ന്ത സാ​ധ്യ​ത​ക​ൾ അ​റി​ഞ്ഞ് പു​തി​യ കൃ​ഷി​രീ​തി​ക​ൾ ക​ർ​ഷ​ക​ർ അ​വ​ലം​ബി​ച്ചേ മ​തി​യാ​കൂ. ഉ​ത്പാ​ദ​ന ക്ഷ​മ​ത​യു​ള്ള ജൈ​വ കൃ​ഷി​യി​ലേ​ക്ക് മാ​റേ​ണ്ട കാ​ല​ഘ​ട്ട​മാ​ണി​ത്. പ​ര​ന്പ​രാ​ഗ​ത കൃ​ഷി​രീ​തി​ക​ളെ​ന്ന ക​ടും​പി​ടു​ത്തം ഉ​പേ​ക്ഷി​ച്ച് പ്ര​ഫ​ഷ​ണ​ലി​സം ക​ർ​ഷ​ക​രി​ലേ​ക്കം വ്യാ​പി​പ്പി​ക്ക​ണ​മെ​ന്നു മ​ന്ത്രി പ​റ​ഞ്ഞു. വെ​ജി​റ്റ​ബി​ൾ ആ​ൻ​ഡ് ഫ്രൂ​ട്ട് പ്ര​മോ​ഷ​ൻ കൗ​ണ്‍​സി​ൽ കേ​ര​ളം വാ​ർ​ഷി​ക പൊ​തു​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി. ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ​യും കൃ​ഷി​മ​ന്ത്രി ആ​ഞ്ഞ​ടി​ച്ചു. വി​എ​ഫ്പി​സി​കെ എ​ന്ന സ്ഥാ​പ​നം ത​ങ്ങ​ൾ​ക്കു വേ​ണ്ടി​യാ​ണെ​ന്ന ധാ​ര​ണ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു വേ​ണ്ടെ​ന്നും ഇ​ത് ക​ർ​ഷ​ക​ർ​ക്ക് വേ​ണ്ടി​യു​ള്ള​താ​ണെ​ന്നും മ്ന്ത്രി ​ഓ​ർ​മി​പ്പി​ച്ചു. ഉ​ത്ത​ര​വാ​ദി​ത്വം മ​റ​ന്നു കൊ​ണ്ടു​ള്ള ഉ​ദ്യോ​ഗ​സ്ഥ സ​മീ​പ​നം വെ​ച്ചു​പൊ​റു​പ്പി​ക്കി​ല്ല. ക​ർ​ഷ​ക​രി​ലേ​ക്ക് ഇ​റ​ങ്ങി​ച്ചെ​ന്നു…

Read More

ഭ​ര​ണ​ഘ​ട​ന അ​ട്ടി​മ​റി​ച്ച് “ഹി​ന്ദു​ത്വ’  ന​ട​പ്പാ​ക്കാ​ൻ നീ​ക്കം നടക്കുന്നതായി  ശ​ശി ത​രൂ​ർ

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: ഹി​ന്ദു​രാ​ഷ്ട്ര​മെ​ന്ന ആ​ർ​എ​സ്എ​സ് അ​ജൻഡ ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ മു​ന്നോ​ടി​യാ​യാണ് ഭ​ര​ണ​ഘ​ട​നാവി​രു​ദ്ധ​മാ​യ പൗ​ര​ത്വ ര​ജി​സ്റ്റ​ർ ബി​ജെ​പി സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്ന​തെ​ന്നു ശ​ശി ത​രൂ​ർ എം​പി. തൃ​ശൂ​ർ സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ൽ സം​ഘ​ടി​പ്പി​ച്ച “ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യും യു​വാ​ക്ക​ളും’ എ​ന്ന വി​ഷ​യ​ത്തി​ലു​ള്ള സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ആ​ർ​എ​സ്എ​സി​ന്‍റെ ഭ​ര​ണ​ഘ​ട​ന “ഹി​ന്ദു​ത്വ’ ആ​ണ്. ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന ഇ​ല്ലാ​താ​ക്കി ഹി​ന്ദു​ത്വ ഭ​ര​ണ​ഘ​ട​ന ന​ട​പ്പാ​ക്കാ​നാ​ണു ശ്ര​മം. മാ​തൃ​ഭൂ​മി, പി​തൃ​ഭൂ​മി, പു​ണ്യ​ഭൂ​മി എ​ന്നൊ​ക്കെ​യാ​ണ് സ​വ​ർ​ക്ക​ർ പ​ഠി​പ്പി​ച്ചി​ട്ടു​ള്ള​ത്. രാ​ജ്യ​ത്തെ മു​സ്ലിം, ക്രി​സ്ത്യ​ൻ എ​ന്നി​ങ്ങ​നെ​യു​ള്ള ഇ​ത​ര ജാ​തി​യി​ലു​ള്ള​വ​ർ ഈ ​സ​ങ്ക​ൽ​പ​ത്തി​നു പു​റ​ത്താ​ണ്. ഹി​ന്ദി സം​സാ​രി​ക്കു​ന്ന ഹി​ന്ദു​ക്ക​ൾ മാ​ത്ര​മാ​ണ് അ​വ​ർ​ക്കു യ​ഥാ​ർ​ഥ ഹി​ന്ദു​ക്ക​ൾ. ഇ​ത​ര ഭാ​ഷ സം​സാ​രി​ക്കു​ന്ന ഹി​ന്ദു​ക്ക​ളെ​പ്പോ​ലും അ​വ​ർ അം​ഗീ​ക​രി​ക്കു​ന്നി​ല്ല. പൗ​ര​ത്വ ബി​ൽ ന​ട​പ്പാ​ക്കു​ന്ന​തോ​ടെ ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്റ്റ​റും ന​ട​പ്പാ​ക്കും. കേ​ര​ള​ത്തി​ലു​ള്ള​വ​രെ ഇ​തു സാ​ര​മാ​യി ബാ​ധി​ക്കി​ല്ല. എ​ന്നാ​ൽ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലെ ഗ്രാ​മ​ങ്ങ​ളി​ലും ചേ​രി​ക​ളി​ലും താ​മ​സി​ക്കു​ന്ന​വ​ർ​ക്കു പൗ​ര​ത്വം തെ​ളി​യി​ക്കാ​നു​ള്ള…

Read More

കേ​ര​ള​വ​ർ​മ കോ​ള​ജി​ലെ സം​ഘ​ട്ട​നം;  ഏ​ഴ് എ​സ്എ​ഫ്ഐ​ക്കാ​ർ​ക്കു സ​സ്പെ​ൻ​ഷ​ൻ

തൃ​ശൂ​ർ: കേ​ര​ള​വ​ർ​മ കോ​ള​ജി​ൽ പൗ​ര​ത്വ ബി​ല്ലി​നെ അ​നു​കൂ​ലി​ച്ച് സെ​മി​നാ​ർ ന​ട​ത്താ​ൻ ശ്ര​മി​ച്ച എ​ബി​വി​പി പ്ര​വ​ർ​ത്ത​ക​രെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ ഏ​ഴ് എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രെ സ​സ്പെ​ൻ​ഡ് ചെ​യ്യാ​ൻ കോ​ള​ജ് സ്റ്റാ​ഫ് കൗ​ണ്‍​സി​ൽ തീ​രു​മാ​നി​ച്ച​താ​യി പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചു. ഒ​രു മാ​സ​ത്തേ​ക്കാ​ണ് ഇ​വ​രെ സ​സ്പെ​ൻ​ഡ് ചെ​യ്തി​രി​ക്കു​ന്ന​ത്. അ​ച്ച​ട​ക്ക സ​മി​തി ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്താ​നും സം​ഭ​വ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ​യും ന​ട​പ​ടി​യെ​ടു​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ക്ലാ​സ് മു​റി​യി​ൽനി​ന്നും വ​ലി​ച്ചി​റ​ക്കി സം​ഘം ചേ​ർ​ന്നാ​ണ് മ​ർ​ദി​ച്ച​ത്. മ​ർദ​ന​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​റ​ത്തുവ​ന്നി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ൾ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Read More

തിരക്കിട്ട് പോകല്ലേ…ഈ “തിരക്ക് ‘ കാണാതെ; ട്രാഫി ബോധവൽക്കരണ ഷോർട്ട് ഫിലിം ശ്രദ്ധേയമാകുന്നു

തൃ​ശൂ​ർ: നി​സാ​ര അ​ശ്ര​ദ്ധ മൂ​ലം നി​ര​പ​രാ​ധി​ക​ളാ​യ നി​ര​വ​ധി ആ​ളു​ക​ളു​ടെ ജീ​വ​ൻ ന​ഷ്ട​പ്പെ​ടു​ന്ന​ത് ഇ​നി​യെ​ങ്കി​ലും ഇ​ല്ലാ​താ​ക്കാ​നു​ള്ള ഓ​ട്ടോ ഡ്രൈ​വ​റാ​യ ജോ​ബി ചു​വ​ന്ന​മ​ണ്ണി​ന്‍റെ ചെ​റി​യ ശ്ര​മ​ത്തി​നു സി​റ്റി പോ​ലീ​സ് സ​ഹാ​യ​ത്തി​നെ​ത്തി​യ​തോ​ടെ ഷോ​ർ​ട്ട് ഫി​ലിം വൈ​റ​ലാ​യി. സീ​ബ്രാലൈ​ൻ പ്ര​ധാ​ന വി​ഷ​യ​മാ​ക്കി ര​ണ്ടു മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള ഷോ​ർ​ട്ട് ഫി​ലി​മി​ൽ തൃ​ശൂ​ർ വെ​സ്റ്റ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ സ​ലീ​ഷ് എ​ൻ.​ശ​ങ്ക​ര​ൻ ഓ​ട്ടോ ഡ്രൈ​വ​റു​ടെ കു​പ്പാ​യ​മി​ട്ട​തോ​ടെ​യാ​ണ് സം​ഭ​വം ഉ​ഷാ​റാ​യ​ത്. പോ​ലീ​സി​ൽ ജോ​ലി കി​ട്ടു​ന്ന​തി​നു മു​ന്പ് ഓ​ട്ടോ​ഡ്രൈ​വ​റു​ടെ ജോ​ലിചെ​യ്തി​ട്ടു​ള്ള സി​ഐ വീ​ണ്ടും പ​ഴ​യ ജോ​ലി​യു​ടെ ഓ​ർ​മ​യ്ക്കാ​യി കു​പ്പാ​യ​മി​ട്ട​തു വേ​റി​ട്ട അ​നു​ഭ​വ​മാ​യി. റോ​ഡ് സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​മാ​യ​തി​നാ​ൽ തൃ​ശൂ​ർ സി​റ്റി പോ​ലീ​സി​ന്‍റെ സ​ഹാ​യം ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ ക​മ്മീ​ഷ​ണ​ർ യ​തീ​ഷ് ച​ന്ദ്ര പൂ​ർ​ണ പി​ന്തു​ണ ന​ൽ​കു​ക​യാ​യി​രു​ന്നു​വെ​ന്ന് ജോ​ബി പ​റ​ഞ്ഞു. ആ​റുമാ​സം​കൊ​ണ്ടാ​ണ് ഫി​ലിം പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഓ​ട്ടോ ഓ​ടി​ച്ചുകി​ട്ടി​യ തു​ക ഉ​പ​യോ​ഗി​ച്ചാ​ണ് ഷോ​ർ​ട്ട് ഫി​ലിം നി​ർ​മി​ച്ച​തെ​ന്ന് നി​ർ​മാ​താ​വും സം​വി​ധാ​യ​ക​നും കൂ​ടി​യാ​യ ജോ​ബി വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ പ്ര​ള​യ​കാ​ല​ത്തു…

Read More

ക​ൺ​സ്യൂ​മ​ർ ഫെ​ഡ് ജീ​വ​ന​ക്കാ​ര​ന്‍റെ മ​ര​ണം; റീ​ജി​യ​ണ​ൽ മാ​നേ​ജ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്ന്

വ​ട​ക്കാ​ഞ്ചേ​രി: ക​ണ്‍​സ്യൂ​മ​ർ ഫെ​ഡ് ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന കു​ന്പ​ള​ങ്ങാ​ട് സ്വ​ദേ​ശി ത​ല​ക്കോ​ട്ടൂ​ർ​വീ​ട്ടി​ൽ ജോ​ഷി​യു​ടെ മ​ര​ണം റീ​ജി​യ​ണ​ൽ മാ​നേ​ജ​രു​ടെ പേ​രി​ൽ കേ​സെ​ടു​ക്ക​ണ​മെ​ന്ന് ഐ​എ​ൻ​ടി​യു​സി നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.വ​ട​ക്കാ​ഞ്ചേ​രി ത്രി​വേ​ണി സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു ജോ​ഷി. ഹൃ​ദ്രോ​ഗം മൂ​ലം അ​വ​ധി​യെ​ടു​ത്ത​തി​ന് റീ​ജി​യ​ണ​ൽ മാ​നേ​ജ​ർ ജോ​ഷി​യെ ഓ​ഫീ​സി​ന് പു​റ​ത്ത് നി​ർ​ത്തി​യ​താ​യി പ​റ​യു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം പൂ​ത്തോ​ളി​ലു​ള്ള ക​ണ്‍​സ്യൂ​മ​ർ ഫെ​ഡ് റീ​ജി​യ​ണ​ൽ മാ​നേ​ജ​ർ ഓ​ഫീ​സി​ലാ​ണ് ജോ​ഷി കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ച​ത്. നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ർ​ന്ന് അ​ഞ്ച് ദി​വ​സം അ​വ​ധി​യെ​ടു​ത്ത ജോ​ഷി​യോ​ട് എ​റ​ണാ​കു​ള​ത്തു​ള്ള മാ​നേ​ജി​ങ്ങ് ഡ​യ​റ​ക്ട​റെ ക​ണ്ട​തി​ന് ശേ​ഷം ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചാ​ൽ മ​തി​യെ​ന്ന് റീ​ജി​യ​ണ​ൽ മാ​നേ​ജ​ർ പ​റ​ഞ്ഞി​രു​ന്നു​വ​ത്രെ. ഇ​തി​നി​ടെ വി​ഷ​യ​ത്തി​ൽ യൂ​ണി​യ​ൻ നേ​താ​ക്ക​ൾ ഇ​ട​പ്പെ​ട്ട് വീ​ണ്ടും തൃ​ശൂ​രി​ലു​ള്ള റീ​ജ്യ​ണ​ൽ മാ​നേ​ജ​രു​ടെ ഓ​ഫീ​സി​ലെ​ത്തി​യ​താ​യി​രു​ന്നു. എ​ന്നാ​ൽ മാ​നേ​ജ​ർ ജോ​ഷി​യെ ഉ​ച്ച​വ​രെ പു​റ​ത്ത് നി​ർ​ത്തി​യ​താ​യും ഇ​തി​നു ശേ​ഷ​മാ​ണ് വി​ളി​ച്ച് വ​രു​ത്തി ശ​കാ​രി​ച്ച​തെ​ന്നും ഐ.​എ​ൻ.​ടി.​യു.​സി നേ​താ​ക്ക​ൾ കു​റ്റ​പ്പെ​ടു​ത്തി. ഇ​തി​നി​ടെ കു​ഴ​ഞ്ഞു വീ​ണ ജോ​ഷി​യെ ഉ​ട​ൻ ത​ന്നെ തൃ​ശൂ​രി​ലെ…

Read More