തിരക്കിട്ട് പോകല്ലേ…ഈ “തിരക്ക് ‘ കാണാതെ; ട്രാഫി ബോധവൽക്കരണ ഷോർട്ട് ഫിലിം ശ്രദ്ധേയമാകുന്നു

തൃ​ശൂ​ർ: നി​സാ​ര അ​ശ്ര​ദ്ധ മൂ​ലം നി​ര​പ​രാ​ധി​ക​ളാ​യ നി​ര​വ​ധി ആ​ളു​ക​ളു​ടെ ജീ​വ​ൻ ന​ഷ്ട​പ്പെ​ടു​ന്ന​ത് ഇ​നി​യെ​ങ്കി​ലും ഇ​ല്ലാ​താ​ക്കാ​നു​ള്ള ഓ​ട്ടോ ഡ്രൈ​വ​റാ​യ ജോ​ബി ചു​വ​ന്ന​മ​ണ്ണി​ന്‍റെ ചെ​റി​യ ശ്ര​മ​ത്തി​നു സി​റ്റി പോ​ലീ​സ് സ​ഹാ​യ​ത്തി​നെ​ത്തി​യ​തോ​ടെ ഷോ​ർ​ട്ട് ഫി​ലിം വൈ​റ​ലാ​യി.

സീ​ബ്രാലൈ​ൻ പ്ര​ധാ​ന വി​ഷ​യ​മാ​ക്കി ര​ണ്ടു മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള ഷോ​ർ​ട്ട് ഫി​ലി​മി​ൽ തൃ​ശൂ​ർ വെ​സ്റ്റ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ സ​ലീ​ഷ് എ​ൻ.​ശ​ങ്ക​ര​ൻ ഓ​ട്ടോ ഡ്രൈ​വ​റു​ടെ കു​പ്പാ​യ​മി​ട്ട​തോ​ടെ​യാ​ണ് സം​ഭ​വം ഉ​ഷാ​റാ​യ​ത്. പോ​ലീ​സി​ൽ ജോ​ലി കി​ട്ടു​ന്ന​തി​നു മു​ന്പ് ഓ​ട്ടോ​ഡ്രൈ​വ​റു​ടെ ജോ​ലിചെ​യ്തി​ട്ടു​ള്ള സി​ഐ വീ​ണ്ടും പ​ഴ​യ ജോ​ലി​യു​ടെ ഓ​ർ​മ​യ്ക്കാ​യി കു​പ്പാ​യ​മി​ട്ട​തു വേ​റി​ട്ട അ​നു​ഭ​വ​മാ​യി.

റോ​ഡ് സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​മാ​യ​തി​നാ​ൽ തൃ​ശൂ​ർ സി​റ്റി പോ​ലീ​സി​ന്‍റെ സ​ഹാ​യം ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ ക​മ്മീ​ഷ​ണ​ർ യ​തീ​ഷ് ച​ന്ദ്ര പൂ​ർ​ണ പി​ന്തു​ണ ന​ൽ​കു​ക​യാ​യി​രു​ന്നു​വെ​ന്ന് ജോ​ബി പ​റ​ഞ്ഞു. ആ​റുമാ​സം​കൊ​ണ്ടാ​ണ് ഫി​ലിം പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഓ​ട്ടോ ഓ​ടി​ച്ചുകി​ട്ടി​യ തു​ക ഉ​പ​യോ​ഗി​ച്ചാ​ണ് ഷോ​ർ​ട്ട് ഫി​ലിം നി​ർ​മി​ച്ച​തെ​ന്ന് നി​ർ​മാ​താ​വും സം​വി​ധാ​യ​ക​നും കൂ​ടി​യാ​യ ജോ​ബി വ്യ​ക്ത​മാ​ക്കി.

ക​ഴി​ഞ്ഞ പ്ര​ള​യ​കാ​ല​ത്തു നാ​വി​ക​സേ​ന ര​ക്ഷി​ച്ച, പൂ​ർ​ണഗ​ർ​ഭി​ണി​യാ​യി​രു​ന്ന സ​ജി​ത​യും, മ​ക​നും കുട്ടൻപിള്ള ശിവരാത്രി ഫെയിം കുമാർ സേതു എന്നിവർ ഷോ​ർ​ട്ട് ഫി​ലി​മി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.കൂ​ടാ​തെ എ​ൻ.​ശ​ങ്ക​ര​ൻ ന​ജാ​സ് പ്ലേ ​സ്കൂ​ളി​ലെ ആ​റോ​ളം കു​ട്ടി​ക​ളും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ യ​തീ​ഷ് ച​ന്ദ്ര സി​ഡി​യു​ടെ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. കേ​ര​ള പോ​ലീ​സി​ന്‍റെ വി​വി​ധ സൈ​റ്റു​ക​ളി​ലാ​യി ഷോ​ർ​ട്ട് ഫി​ലിം കാ​ണു​ന്ന​തി​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്.

Related posts