ചാലക്കുടി: വീട് പണിതു നൽകാമെന്ന് പറഞ്ഞ് 12ലക്ഷത്തിൽപരം രൂപ വാങ്ങുകയും വീടുപണി പൂർണമാക്കാതെ കബളിപ്പിക്കുകയും പലതവണ പീഡിപ്പിക്കുകയും ചെയ്തുവെന്ന വീട്ടമ്മയുടെ പരാതിയിൽ ഒരാളെ പോലീസ് അറസ്റ്റു ചെയ്തു. മറ്റത്തൂർ ഇത്തുപാടം സ്വദേശി മുതുപറന്പിൽ സുന്ദരനെ(40)യാണ് എസ്ഐ ബി.കെ. അരുൺ അറസ്റ്റു ചെയ്തത്. കോടാലിയിൽ വീട് പണിത് തരാമെന്ന് പറഞ്ഞ് പലതവണകളായി 12,37,000 രൂപ സുന്ദരൻ കൈപ്പറ്റിയെന്നാണ് പരാതി. എന്നാൽ, വീടിന്റെ തറ കെട്ടി ബെൽറ്റ് വാർക്കാതെ ചുമർപൊക്കം വരെ പണി നടത്തി നിർത്തിവയ്ക്കുകയായിരുന്നു. ഇതിനിടയിൽ തന്നെ പലപ്പോഴായി ഇയാൾ പീഡിപ്പിച്ചുവെന്നുമാണ് പരാതി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read MoreCategory: Thrissur
മയക്കുമരുന്ന് നൽകി സ്വർണം കവർന്ന സ്ത്രീ അറസ്റ്റിൽ; അൻസിയയുടെ തന്ത്രം ഇങ്ങനെ…
ഇരിങ്ങാലക്കുട: മയക്കുമരുന്ന് നൽകി സ്വർണാഭരണങ്ങൾ കവർന്ന യുവതി അറസ്റ്റില്‍. പാവപ്പെട്ട സ്ത്രീകളെ വീട്ടുജോലിയ്ക്ക് കൂടുതൽ പണം വാഗ്ദാനം ചെയ്ത് പടിയൂരിലെ സ്വന്തം വീട്ടിലേയ്ക്ക് കൂട്ടികൊണ്ട് വന്ന് ചായയിലോ ശീതളപാനീയങ്ങളിലോ മയക്ക് മരുന്ന് കലർത്തി നൽകി ബോധം കെടുത്തി അവരുടെ സ്വർണാഭരണങ്ങൾ കവർന്ന സംഭവത്തിൽ പടിയൂർ സ്വദേശിയായ കൊല്ലത്ത് വീട്ടിൽ അൻസിയ എന്ന 22 വയസുകാരിയെ ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫേമസ് വർഗീസിന്റെ നിർദേശാനുസരണം കാട്ടൂർ എസ്ഐ വി.വി. വിമലും സംഘവും അറസ്റ്റ് ചെയ്തു. ആഭരണങ്ങൾ കവർന്ന ശേഷം സ്ത്രീകളെ ബസ് സ്റ്റോപ്പുകളിൽ എത്തിക്കുകയായിരുന്നു പതിവ്. പ്രതിയെ സമാന രീതിയിലുള്ള കുറ്റകൃത്യത്തിന് തൃശൂർ മെഡിക്കൽ കോളജ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മണലൂർ സ്വദേശിയായ ഒരു സ്ത്രീയെയും കല്ലൂര്‍ സ്വദേശിയായ സ്ത്രീയുടെയുമാണ് ഇത്തരത്തിൽ ആഭരണങ്ങൾ കവർന്നത്. ഒരു വർഷം മുൻപ് എടിഎം നന്പർ കരസ്ഥമാക്കി 75000 രൂപ തട്ടിച്ചതിന് തിരുവനന്തപുരം പൂന്തുറ…
Read Moreതാരകങ്ങൾ മിന്നുന്ന വാണിജ്യോത്സവത്തിനു കളമൊരുക്കാൻ ചൂലുമായി താരങ്ങൾ; യാത്രക്കാരും നാട്ടുകാരും അമ്പരന്നു
തൃശൂർ: താരകങ്ങൾ മിന്നുന്ന നിശാ വാണിജ്യോത്സവത്തിനു കളമൊരുക്കാൻ സിനിമാതാരങ്ങൾ ചൂലുമായെത്തി. വെള്ളിത്തിരയിലെ താരങ്ങൾ തൃശൂർ ശക്തൻ തന്പുരാൻ നഗർ ബസ്് സ്റ്റാൻഡിൽ ചൂലും കുട്ടയുമായി എത്തിയപ്പോൾ യാത്രക്കാരും കടകളിലുമുണ്ടായിരുന്നവർ അന്പരന്നു. പതിനെട്ടാംപടി ഫെയിം അക്ഷയ്, അഡാർ ലൗ താരം നൂറിൽ ഷെറിഫ്, ജൂണ്‍ ഫെയിം ഫാഹിം, റോമ, വൈശാഖ്, സംവിധായകൻ പ്രവീണ്‍, നിർമാതാവ് ജിൻസ് തുടങ്ങിയരാണ് ശുചീകരണ യജ്ഞത്തിനിറങ്ങിയത്. ഈ മാസം 15 നു തൃശൂരിൽ ആരംഭിക്കുന്ന ഹാപ്പി ഡേയ്സ് തൃശൂർ നൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവലിനു മുന്നോടിയായാണ് താരങ്ങളുടെ ശുചീകരണ പരിപാടി ഒരുക്കിയത്. തൃശൂരിൽ ഷൂട്ടിംഗ് നടക്കുന്ന “വെള്ളേപ്പം’ എന്ന പുതിയ സിനിമയുടെ ഷൂട്ടിംഗിൽ പങ്കെടുക്കുന്ന താരങ്ങളും പ്രവർത്തകരുമാണ് തൃശൂരിന്റെ ഉത്സവത്തിനു ശുചീകരണ സന്ദേശവുമായി എത്തിയത്. നഗരത്തിൽ തിരക്കു തുടങ്ങുന്നതിനുമുന്പ് രാവിലെ എട്ടോടെ ശക്തൻ ബസ് സ്റ്റാൻഡ്് പരിസരത്ത് ഇറങ്ങിയ താരങ്ങൾക്കു സംരക്ഷണവുമായി പോലീസും എത്തി. ബസ്…
Read Moreപാപമുക്തിക്കായി തിരുവില്വാമല പുനർജനി നൂഴൽ നാളെ
തിരുവില്വാമല: പ്രസിദ്ധമായ തിരുവില്വാമല പുനർജനി നൂഴൽ ചടങ്ങ് നാളെ നടക്കും. വിശ്ചികമാസത്തിലെ വെളുത്ത പക്ഷ ഏകാദശി (ഗുരുവായൂർ ഏകാദശി) നാളിലാണ് ശ്രീവില്വാദ്രിനാഥ ക്ഷേത്രത്തിലെ പരിപാവനമായ നൂഴൽ ചടങ്ങ്. ഭക്തിനിർഭരമായ പുനർജനി നൂഴൽ ചടങ്ങിന് നാടിന്റെ നാനാഭാഗങ്ങളിൽനിന്നായി നിരവധിയാളുകൾ ഈ ദിവസം പുനർജനിപുണ്യം തേടി ഇവിടെയെത്തും. തിരുവില്വാമല ശ്രീവില്വാദ്രിനാഥ ക്ഷേത്രത്തിനു സമീപമുള്ള വില്വാമലയുടെ കിഴക്കേ അടിവാരത്തിലാണ് പുനർജനി ഗുഹ. പുലർച്ചെ അഞ്ചിന് വാദ്യഘോഷങ്ങളോടെ ക്ഷേത്രത്തിലെ മേൽശാന്തി പ്രത്യേക പൂജകൾ നടത്തി നെല്ലിക്ക ഉരുട്ടിയാണ് നൂഴൽ ആരംഭിക്കുക. രാവിലെ മുതൽ രാത്രിവരെ തുടരുന്ന നൂഴൽ ചടങ്ങിൽ ആയിരത്തോളം ഭക്തർക്കാണ് പങ്കെടുക്കുക. എന്നാൽ സാക്ഷ്യം വഹിക്കാൻ പതിനായിരത്തോളം ആളുകളാണ് എത്താറുള്ളത്. തിരുവില്വാല ടൗണിൽനിന്ന് രണ്ട് കിലോമീറ്റർ ദൂരമാണ്. ഗുഹ സ്ഥിതി ചെയ്യുന്നിടത്തേക്ക് ശ്രീവില്വാദ്രിനാഥ ക്ഷേത്രത്തിന്റെ കിഴക്കേ നടവഴിയും ഇവിടെയെത്താം. നൂറുകണക്കിന് സ്ത്രീകളും പുനർജനി നൂഴൽ കാണാനെത്തുമെങ്കിലും സ്ത്രീകൾ ഗുഹക്കകത്തേക്ക് പ്രവേശിക്കാറില്ല. പരശുരാമൻ…
Read Moreഗുരുവായൂരിന്റെ സമഗ്ര വികസന മാസ്റ്റർ പ്ലാൻ; ഇ.ശ്രീധരനെ മുഖ്യ ഉപദേശകനാക്കാൻ മന്ത്രിതല യോഗം തീരുമാനം
ഗുരുവായൂർ; ഗുരുവായൂരിന്റെ സമഗ്ര വികസനത്തിന് മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ മെട്രോമാൻ ഇ.ശ്രീധരനെ മുഖ്യ ഉപദേശകനാക്കാൻ തിരുവനന്തപുരത്തു ചേർന്ന മന്ത്രിതല യോഗത്തിൽ തീരുമാനിച്ചു. ഗുരുവായൂരിൽ നടന്നുകൊണ്ടിരിക്കുന്ന എല്ലാ നിർമാണ പ്രവർത്തനങ്ങളും സമയബന്ധിതമായി പൂർത്തീകരിക്കാൻ ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി. ദേവസ്വവും, നഗരസഭയും യോജിച്ചാവണം മാസ്റ്റർ പ്ലാൻ തയ്യാറാക്കേണ്ടത്.അഴുക്കുചാൽപദ്ധതി, കരുവന്നൂർ ശുദ്ധജല പദ്ധതി, റെയിൽവേ മേൽപ്പാലം എന്നിവ ഉടൻ പൂർത്തീകരിക്കണം. അഴുക്കുചാൽ പദ്ധതിയുടെ പുരോഗതി ആഴ്ച തോറും കെ.വി.അബ്ദുൾ ഖാദർ എംഎൽഎയെ അറിയിക്കണം.റെയിൽവേ മേൽപ്പാലം നിർമാണത്തിന് തടസം റവന്യു വകുപ്പിന്റെ അനാസ്ഥയാണെന്ന് യോഗം വിലയിരുത്തി. സ്ഥലം ഏറ്റെടുക്കൽ നടപടികൾ ഉടൻ പൂർത്തീകരിക്കാൻ റവന്യു വകുപ്പിനോട് ആവശ്യപ്പെടും.അടിപ്പാതക്കാവശ്യമായ തുടർനടപടികൾ വേഗത്തിലാക്കാനും യോഗത്തിൽ തീരുമാനിച്ചു. ദേവസ്വത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ നഗരസഭ തടയുന്നതായി ദേവസ്വം യോഗത്തിൽ അറിയിച്ചു.നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ അത്യാധുനീക സാങ്കേതിക വിദ്യ പ്രയോജനപെടുത്തണം.ഇതിന് ഇ.ശ്രീധരന്റെ ഉപദേശം തേടണമെന്നും യോഗത്തിൽ നിർദ്ദേശിച്ചു. മന്ത്രി…
Read Moreഇങ്ങനെ കൂട്ട്യാലോ….സവാളവിലയും മൊബൈൽ റീചാർജ് നിരക്കും കൂടുന്പോൾ ഹൃദയമിടിപ്പ് കൂടി അന്യസംസ്ഥാനക്കാർ; ലേബർ ക്യാന്പുകളിൽ സവാളയില്ലാ സബ്ജി
സ്വന്തം ലേഖകൻ തൃശൂർ: പ്യാജ് ക ബാവ് ഏക്ദം ആസ്മാൻ പഹൂൻച ഗയ, സാബ്…. (സവാളയുടെ വില ആകാശത്തു എത്തിയില്ലേ സാറേ), മൈബൈൽ റീചാർജിങ് ക റേറ്റ് ഭി ബട് ഗയ…. (മൊബൈൽ റീചാർജ് ചെയ്യുന്ന റേറ്റ് കൂടി വർധിപ്പിച്ചില്ലേ) – ദൈവത്തിന്റെ സ്വന്തം നാട്ടിൽ പണി തേടിയെത്തിയ അന്യസംസ്ഥാന തൊഴിലാളികൾ സവാള വില വർധിപ്പിച്ചതിലും മൊബൈൽ ഫോണ്‍ നിരക്കുകൾ കൂട്ടിയതിലുമുള്ള വിഷമവും രോഷവും മറയില്ലാതെ പ്രകടിപ്പിച്ചു. തൃശൂരിലടക്കം സംസ്ഥാനത്തെ നിരവധി ഭാഗങ്ങളിൽ കെട്ടിട നിർമാണ പ്രവർത്തനങ്ങളടക്കമുള്ള പണികൾക്കായി എത്തുന്ന ഉത്തരേന്ത്യൻ തൊഴിലാളികളുടെ ഭക്ഷണത്തിൽ ഒഴിച്ചുകൂടാനാവാത്തതായിരുന്നു സവാള. വൈകീട്ട് പണി കഴിഞ്ഞു പോകുന്പോൾ പ്ലാസ്റ്റിക് കിറ്റിൽ സവാളയും പരിപ്പും കോഴിമുട്ടയുമൊക്കെയായി താമസ സ്ഥലത്തേക്ക് മടങ്ങുന്ന അന്യസംസ്ഥാനക്കാർ ഇപ്പോൾ സവാളയെ ഒഴിവാക്കിയിരിക്കുന്നു. കിട്ടുന്ന പൈസ കൊണ്ട് സവാള മാത്രം വാങ്ങിയാൽ പോരല്ലോ എന്നാണ് ഇവരുടെ ചോദ്യം. മലയാളികളെ പോലെ…
Read Moreതൃശൂരിലെത്തി ഒരു ചായ… ഓർഡർ ചെയ്യൂ… കുടിച്ചുതീരുംവരെ കൂടെയുണ്ടാകും എംടിയും, ബഷീറും, ഡാവിഞ്ചിയുമെല്ലാം…
തൃശൂര്‍: ചര്‍ച്ചകള്‍ നിലയ്ക്കാത്ത ചായക്കടകള്‍ ഇന്നും നാട്ടിന്പുറങ്ങളുടെ അഴകാണ്. ഈ അഴകിനെ തൃശൂര്‍ നഗരമധ്യത്തിലും ഇന്നുമുതല്‍ കാണാം. ഇത്തിരി ഹൈടെക്കായി, ഒത്തിരി കളര്‍ഫുള്ളായി. ചായ കുടിക്കാന്‍ മാത്രമല്ല, ചിന്തിക്കാനും സംവദിക്കാനും ഇവിടെ വരാം. രാജ്യത്തെ ആദ്യത്തെ ആര്‍ട്ട് കഫേ ശൃംഖലയായ മെറിസ് ആര്‍ട്ട് കഫേയുടെ തൃശൂര്‍ ശാഖ അരിയങ്ങാടിയില്‍ ആദം ബസാറിനു സമീപം ഇന്നുമുതല്‍ പ്രവര്‍ത്തനം തുടങ്ങും. ആര്‍ട്ട് ഗാലറിയും സംഗീതവും കഥകളും പുസ്തകങ്ങളും ചര്‍ച്ചകളും രുചിയുള്ള ഭക്ഷണവുമെല്ലാം ഒരേയിടത്തു ലഭിക്കുമെന്നതാണ് ആര്‍ട്ട് കഫേയുടെ പ്രത്യേകത. നഗരമധ്യത്തില്‍ ചിന്തയുടെ, സര്‍ഗവാസനയുടെ പച്ചപ്പാണ് ഒരുങ്ങിയിട്ടുള്ളത്. സൈബര്‍ യുഗത്തില്‍ മുഖത്തോടു മുഖം നോക്കാതെയുള്ള ഇടപെടലുകളെ തത്കാലം മാറ്റിനിര്‍ത്തി നേരിട്ടു സംവദിക്കാനുള്ള ക്രിയേറ്റീവ് ഇടമാണ് മെറിസ് ആര്‍ട്ട് കഫേ. ഒത്തുചേരാനുള്ള എല്ലാ അവസരങ്ങളും ഒരുക്കാന്‍ തയാറായിത്തന്നെയാണ് അണിയറക്കാരും. വീട്ടിലെ ആഘോഷങ്ങള്‍ മുതല്‍ ഓഫീസ് ആഘോഷങ്ങള്വരെയും കവിതയെഴുത്തും ചിത്രരചനയും എന്തിന് മിനി ഫിലിംഷോ…
Read Moreപറഞ്ഞ വാക്കുകൾ എഡിറ്റ് ചെയ്ത് തെറ്റിദ്ധരിപ്പിച്ചു; തെറ്റായി പറഞ്ഞ വാക്കിനെ ട്രോളിക്കൊല്ലുന്നു; കേരള പത്രപ്രവർത്തക യൂണിയൻ സമ്മേളനത്തിൽ ദുരനുഭവങ്ങൾ പങ്കുവച്ച് കാനം, തിരുവഞ്ചൂർ, സികെപി
സ്വന്തം ലേഖകൻ തൃശൂർ: വാർത്താചാനലുകൾ തമ്മിലുള്ള കടുത്ത മത്സരം വളച്ചൊടിച്ചും മായം കലർത്തിയുമുള്ള വാർത്തകളും തെറ്റായ വാർത്തകളും ജനങ്ങളിലേക്ക് എത്തിക്കുന്ന ദുരവസ്ഥയിലേക്കെത്തിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. നിയമസഭയിൽ അബദ്ധവശാൽ ഒരു വാക്കു തെറ്റായി ഉച്ചരിച്ചുപോയത് ട്രോളാക്കി അധിക്ഷേപിക്കുന്ന സംസ്കാരത്തിലേക്കു മാധ്യമരംഗം മാറിയെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. അതെല്ലാം തമാശയാണെന്ന് മാധ്യമപ്രവർത്തകർ പറയും, എന്നാൽ അതു ഞങ്ങളുടെ ജീവിതത്തിന്മേലാണ് ആ തമാശകളിയെന്ന് ഓർക്കണം. തിരുവഞ്ചൂർ പറഞ്ഞു. തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ബഹളമെല്ലാം കഴിഞ്ഞ് രണ്ടു ദിവസം വിശ്രമിക്കാൻ കുടുംബസമേതം കന്യാകുമാരിയിലേക്കു പോയ തന്നെ ചാനൽ കാമറകളുമായി പിറകേ നടന്നു വേട്ടയാടിയതിന്റെ വിശേഷമാണ് ബിജെപി സംസ്ഥാന പ്രസിഡന്റായിരുന്ന സി.കെ. പത്മനാഭൻ അവതരിപ്പിച്ചത്. കേരള പത്രപ്രവർത്തക യൂണിയൻ 55-ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ജവഹർ ബാലഭവനിൽ നടന്ന “ദുരനുഭവങ്ങൾ’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു നേതാക്കൾ കൊച്ചിയിൽ സിപിഐയുടെ എൽദോ ഏബ്രഹാം എംഎൽഎക്ക്…
Read Moreസദാചാര പോലീസ് ചമഞ്ഞ് ആക്രമണം; ഒരാൾ പിടിയിൽ; മറ്റു പ്രതികൾ ഒളിവിലെന്ന് പോലീസ്
പുന്നയൂർക്കുളം: സദാചാര പോലീസ് ചമഞ്ഞ് യുവാവിനെ ആക്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റുചെയ്തു. പാലപ്പെട്ടി അജ്മീർ നഗറിൽ ബീരാന്റെകത്ത് അമീർ രഹ്്മാൻ എന്ന യുവാവിനെയാണ് പെരുന്പടപ്പ് എസ്ഐ സുരേഷും എഎസ്ഐ പ്രദീപും സംഘവും അറസ്റ്റുചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയിൽ 15ഓളം പേരടങ്ങുന്ന സംഘമാണ് പെരുന്പടപ്പ് സ്വദേശി ബാദുഷ (32) എന്ന യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ചത്. പെരുന്പടപ്പിലെ ഒരു വീട്ടിൽ കയറിയ യുവാവിനെ സംഘം വീട്ടിൽനിന്നും പിടിച്ചിറക്കിയാണ് മർദിച്ചതത്രെ. മറ്റു പ്രതികളെല്ലാം ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. സിഐ ബിജുവിന്റെ നേതൃത്വത്തിൽ അന്വേഷണം ഉൗർജിതമാക്കിയിട്ടുണ്ട്.
Read Moreപുകവലിക്ക് വലിയ വില കൊടുക്കേണ്ടി വരും… പൊതു സ്ഥലത്തെ പുകവലിക്ക് ഈ വർഷം പിടിയിലായത് 73,000 അധികം പേർ; പിഴയടപ്പിച്ചത് 1,45,29,600 രൂപ
സ്വന്തം ലേഖകൻ തൃശൂർ: പൊതു സ്ഥലത്ത് പുകവലിച്ചതിന് ഈ വർഷം ഒക്ടോബർ അവസാനം വരെ സംസ്ഥാനത്ത് പിടിയിലായത് 73,392 പേർ. ഇവരിൽ നിന്നും പിഴയായി ഈടാക്കിയത് ഒന്നരക്കോടിയോളം രൂപ!! കഴിഞ്ഞ വർഷം പൊതുസ്ഥലത്ത് പുകവലിക്കരുതെന്ന നിയമം ലംഘിച്ചതിന് 1,10,028 പേരെയാണ് പിടികൂടിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നൂറുമീറ്റർ പരിധിയിൽ പുകയില ഉത്പന്നങ്ങൾ വിറ്റതിന് ഈ വർഷം 2,635 പേരാണ് പിടിയിലായത്. കഴിഞ്ഞ വർഷം 3,513 പേരെയാണ് പിടികൂടിയത്.കേരളത്തിൽ ഈ വർഷം ഒക്ടോബർ വരെ 76,470 കോട്പ നിയമലംഘനങ്ങൾ റിപ്പോർട്ടു ചെയ്തു. പൊതുസ്ഥലത്ത് പുകവലിച്ചതിന് പിടിയിലായവരിൽ നിന്നും ഈ വർഷം ഒക്ടോബർ അവസാനം വരെ പിഴയായി ഈടാക്കിയത് 1,45,29,600 രൂപയാണ്. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് പുകയില ഉത്പന്നങ്ങൾ നൽകിയതിന് പിടിയിലായ 394 പേരിൽ നിന്ന് 5,54,500 രൂപ പിഴയീടാക്കി. വിദ്യാലയങ്ങൾക്ക് സമീപം പുകയില ഉത്പന്നങ്ങൾ വിറ്റ 2635 പേരിൽ നിന്ന് 2,79,150…
Read More