ചാലക്കുടി: നേതൃത്വഗുണമുള്ള നേതാവായിരുന്നു സി.എൻ. ബാലകൃഷ്ണനെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി.സതീശൻ. ചാലക്കുടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സി.എൻ.ബാലകൃഷ്ണന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ചു നടത്തിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. താഴെയുള്ളവരെ ഹൃദയത്തോട് ചേർത്ത് നിർത്തിയ സിഎൻ നടന്നുപോയ വഴികളിലെല്ലാം സ്മാരകങ്ങൾ ഉണ്ടെന്ന് അദ്ദേഹം തുടർന്നു പറഞ്ഞു. സിഎൻ ഇരുന്ന സ്ഥലങ്ങളിലെല്ലാം അദ്ദേഹം ഹൈക്കമാൻഡായിരുന്നുവെന്നും വി.ഡി.സതീശൻ പറഞ്ഞു.മികച്ച സേവനത്തിന് മുൻ താലൂക്ക് ആശുപത്രി സൂപ്രണ്ട് എം.ജി.ശിവദാസിന് സി.എൻ.ബാലകൃഷ്ണൻ പുരസ്കാരം സമ്മാനിച്ചു. മണ്ഡലം പ്രസിഡന്റ് ഷിബു വാലപ്പൻ അധ്യക്ഷത വഹിച്ചു.ജോസഫ് ചാലിശേരി, ജോസ് വള്ളൂർ, അഡ്വ. ജോസഫ് ടാജറ്റ്, വി.ഒ. പൈലപ്പൻ, പി.കെ. ജേക്കബ്, മേരി നളൻ, ജെയിംസ് പോൾ, പി.കെ.ഭാസി, സി.ജി.ബാലചന്ദ്രൻ, എബി ജോർജ്, ഒ.സ്െ.ചന്ദ്രൻ, തോമസ് മാളിയേക്കൽ, ജോണി പുല്ലൻ തുടങ്ങിയവർ പ്രസംഗിച്ചു.ടി.കെ. ചാത്തുണ്ണി ഉപഹാര സമർപ്പ ണവംു ജോണി മേച്ചേരി ചികി…
Read MoreCategory: Thrissur
തൃശൂരിനും നാട്ടികയ്ക്കും അഭിമാനമായി ദേശീയ സ്കൂൾ മീറ്റിൽ വേഗമേറിയ താരമായി ആൻസി സോജൻ
സ്വന്തം ലേഖകൻ തൃശൂർ: ദേശീയ സ്കൂൾ മീറ്റിൽ വേഗമേറിയ താരമായി കേരളത്തിന്റെ ആൻസി സോജൻ സ്വർണം നേടുന്പോൾ തൃശൂർ ജില്ലയും നാട്ടിക ഫിഷറീസ് സ്കൂളും അഭിമാനത്തിന്റെ സ്വർണമണിയുകയാണ്. പെണ്‍കുട്ടികളുടെ 100 മീറ്ററിൽ 12.08 സെക്കൻറിൽ ഓടിയെത്തിയാണ് സ്വർണം നേടിയത്. നാട്ടിക ഫിഷറീസ് സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ് ആൻസി സോജൻ. കണ്ണൂരിൽ നടന്ന സംസ്ഥാന സ്്കൂൾ കായികമേളയിൽ സീനിയർ പെണ്‍കുട്ടികളുടെ നൂറു മീറ്ററിൽ 12.05 സെക്കന്റിൽ ഫിനിഷ് ചെയ്ത് ആൻസി സോജൻ വേഗമേറിയ താരമായിരുന്നു. ലോംഗ് ജംപിലും ആൻസി സോജൻ ദേശീയ റെക്കോർഡ് തിരുത്തിക്കുറിച്ച പ്രകടനമാണ് കാഴ്ചവെച്ചത്. തന്റെ അവസാനത്തെ സ്കൂൾ മേളയിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലായിരുന്നു ആൻസി സോജൻ അന്ന് ട്രാക്കിൽ നിന്നും കയറിയത്. സംസ്ഥാന സ്കൂൾ കായികമേളയിൽ മീറ്റ് റെക്കോർഡോടെയാണ് ആൻസി സോജൻ പുതിയ വേഗം കുറിച്ചത്. 2015ൽ ഉഷ സ്കൂളിലെ…
Read Moreഹാപ്പി ഡേയ്സിൽ ഹാപ്പിയായി… നഗരത്തിന് നൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവൽ സമ്മാനമായി പുതിയ സബ് വേ
സ്വന്തം ലേഖകൻ തൃശൂർ: നഗരം കാത്തിരിക്കുന്ന നൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവൽ ഹാപ്പി ഡേയ്സിൽ ഹാപ്പിയായി റോഡു മുറിച്ചു കടക്കാൻ പുതിയ സബ് വേ തുറന്നു കൊടുത്തു. നൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവൽ സമ്മാനമായാണ് എം.ഒ.റോഡിലെ പുതിയ സബ് വേ നഗരത്തിലെത്തുന്നവർക്ക് ലഭിച്ചിരിക്കുന്നത്. ഏറെ കാത്തിരിപ്പുകൾക്കൊടുവിലാണ് തൃശൂർ നഗരത്തിലെ മൂന്നാമത്തെ സബ് വേ തുറന്നുകൊടുത്തത്. ബസുകളും ഓട്ടോറിക്ഷകളും സ്വകാര്യ വാഹനങ്ങളുമടക്കം നിരവധി വാഹനങ്ങൾ കടന്നുപോകുന്ന എം.ഒ.റോഡിൽ റോഡു മുറിച്ചു കടക്കുകയെന്നത് കാൽനടയാത്രക്കാർക്ക് ഏറെ പ്രയാസമുള്ള കാര്യമായിരുന്നു. സീബ്രലൈനുകളും ഗതാഗതം നിയന്ത്രിക്കാൻ പോലീസുമൊക്കെയുണ്ടെങ്കിലും കാൽനടയാത്രക്കാർ നിരന്തരമായി എം.ഒ.റോഡിൽ അങ്ങോട്ടുമിങ്ങോട്ടും റോഡു മുറിച്ചു കടക്കുന്നതിനാൽ ഈ സംവിധാനങ്ങളും സജ്ജീകരണങ്ങളുമെല്ലാം അപര്യാപ്തമായിരുന്നു. എം.ഒ.റോഡിൽ സബ് വേ വേണമെന്ന ആവശ്യം വ്യാപകമായിരുന്നു. ഇക്കഴിഞ്ഞ തൃശൂർ പൂരത്തിന് സമ്മാനമായി സബ് വേ തുറന്നുകൊടുക്കുമെന്നാണ് മേയർ പ്രഖ്യാപിച്ചിരുന്നതെങ്കിലും പല കാരണങ്ങൾ മൂലം പണികൾ അനന്തമായി വൈകിയതോടെ സബ് വേ…
Read Moreലോകത്തെ രണ്ടായിരത്തിലധികം സ്ക്രീനുകള്‍! തീയറ്ററുകളിൽ ആഘോഷ – ആവേശ മാമാങ്കത്തോടെ “മാമാങ്കം’; ഫസ്റ്റ് റിപ്പോർട്ട് ഓസ്ട്രേലിയയിൽ നിന്ന്
സ്വന്തം ലേഖകൻ തൃശൂർ: കാത്തിരിപ്പുകൾക്കൊടുവിൽ ആഘോഷത്തിന്റെയും ആവേശത്തിന്റെയും മാമാങ്കത്തോടെ ലോകത്തെ രണ്ടായിരത്തിലധികം സ്ക്രീനുകളിൽ മാമാങ്കം തുടങ്ങി. 45 രാജ്യങ്ങളിലായി രണ്ടായിരത്തിൽ പരം സ്ക്രീനുകളിൽ രാവിലെ തന്നെ മാമാങ്കത്തിന്റെ ആർപ്പുവിളികൾ തുടങ്ങിയിരുന്നു.തൃശൂർ നഗരത്തിലും മമ്മൂട്ടി ഫാൻസ് അസോസിയേഷൻ പ്രവർത്തകരടക്കമുള്ളവർ അതിരാവിലെ തന്നെ തീയറ്ററുകളിലെത്തി മാമാങ്കത്തിന്റെ വരവ് ആഘോഷപൂർവം കൊണ്ടാടി. ആട്ടവും പാട്ടുമൊക്കെയായാണ് മാമാങ്കത്തെ ലോകമെങ്ങും വരവേറ്റത്. ഏറെ വിവാദങ്ങൾക്കും കാത്തിരിപ്പുകൾക്കുമൊടുവിൽ തീയറ്ററുകളിലെത്തിയ മാമാങ്കം മമ്മൂട്ടിയുടെ ആരാധകരെ എല്ലാ രീതിയിലും തൃപ്തിപ്പെടുത്തുന്ന കിടിലൻ ചിത്രമാണെന്നാണ് ആദ്യ തീയറ്റർ റിപ്പോർട്ടുകൾ. തൃശൂർ രാഗം തീയറ്ററിൽ ഇന്നു രാത്രി ഒന്നിന് സ്പെഷ്യൽ ഷോ ഉണ്ട്.രാവിലെ പത്തിന് ഫാൻസ് അസോസിയേഷൻ പ്രവർത്തകർക്കും ഭാരവാഹികൾക്കുമുള്ള പ്രത്യേക ഷോ ആയിരുന്നു. രണ്ടേമുക്കാൽ മണിക്കൂറിലധികമാണ് ചിത്രത്തിന്റെ ദൈർഘ്യം. മാമാങ്കത്തിന്റെ ആദ്യ പ്രീമിയർ ഷോ നടന്ന ഓസ്ട്രേലിയയിൽ നിന്ന് ഗംഭീര റിപ്പോർട്ടാണ് വന്നത്. കേരളത്തിൽ ഷോ തുടങ്ങുന്നതിനും മുൻപേ തന്നെ…
Read Moreആന നിരോധനത്തിനെതിരേ ഗുരുവായൂരിൽ 14 നു ഭക്തജന പ്രതിഷേധം
ഗുരുവായൂർ: ഗുരുവായൂർ ഏകാദശിദിവസം തന്നെ ഗജരത്നം ഗുരുവായൂർ പത്മനാഭനെയും വലിയ കേശവനെയും എഴുന്നള്ളിക്കുന്നതു നിരോധിച്ച വനം വകുപ്പിന്റെ ഉത്തരവിനെതിരേ ശനിയാഴ്ച ഗുരുവായൂരിൽ ഭക്തജന പ്രതിഷേധ സംഗമം. ദേവസ്വം ഭാരവാഹികളുടെയും കേരള ഫെസ്റ്റിവൽ കോഓർഡിനേഷൻ കമ്മിറ്റിയുടെയും നേതൃത്വത്തിൽ ഭക്തജനങ്ങളുടെയും യഥാർത്ഥ ആനസ്നേഹികളുടെയും വിവിധ ദേവസ്വങ്ങളുടെയും ഉത്സവ ആഘോഷ കമ്മിറ്റികളുടെയും സഹകരണത്തോടെയാണ് പ്രതിഷേധ സംഗമം. ശനിയാഴ്ച രാവിലെ ഒന്പതിനു ഗുരുവായൂർ കിഴക്കെനടയിലുള്ള മഞ്ജുളാൽ പരിസരത്തു വനം വകുപ്പ് ഉദ്യേഗസ്ഥർക്കു നല്ല ബുദ്ധി ഉണ്ടാകാനാണ് പ്രതിഷേധസംഗമം സംഘടിപ്പിക്കുന്നതെന്നു കേരള ഫെസ്റ്റിവൽ കോ ഓർഡിനേഷൻ കമ്മിറ്റി ജനറൽ സെക്രട്ടറി വൽസൻ ചന്പക്കരയും കേരള എലിഫന്റ് ഓണേഴ്സ് ഫെഡറേഷൻ ജനറൽ സെക്രട്ടറി പി. ശശികുമാർ എന്നിവർ അറിയിച്ചു.
Read Moreലണ്ടനിൽ പോകണം; സംസ്ഥാനത്ത് സാമ്പത്തിക തകർച്ചയുണ്ടെങ്കിലും ലണ്ടൻ യാത്ര അനിവാര്യമാണെന്ന് എസ്എഫ്ഐ
തൃശൂർ: പ്രളയവും സാമ്പത്തിക തകർച്ചയുമൊക്കെ ഉണ്ടെങ്കിലും കോളജ് യൂണിയൻ ചെയർമാൻമാരുടെ ലണ്ടൻ യാത്ര അനിവാര്യമാണെന്ന് എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് വി.പി. സാനു, സംസ്ഥാന സെക്രട്ടറി സച്ചിൻ ദേവ് എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു. പ്രളയത്തിൽ ദുരിതമനുഭവിക്കുന്നരുടെ പ്രശ്നങ്ങൾക്കു മുൻഗണന കൊടുക്കേണ്ട സമയത്ത് ഇത്തരം കാര്യങ്ങൾക്കു പണം ചെലവഴിക്കുന്നത് ശരിയാണോയെന്ന ചോദ്യത്തിന്, പ്രളയത്തിൽപ്പെട്ടവർക്ക് എല്ലാ സഹായങ്ങളും സർക്കാർ ചെയ്തുവെന്നായിരുന്നു എസ്എഫ്ഐനേതാക്കളുടെ മറുപടി. കോളജുകളുടെയും യൂണിവേഴ്സിറ്റികളുടെയും അടിസ്ഥാന സൗകര്യ വികസനത്തിനായി നീക്കിവച്ചിരിക്കുന്ന തുക ഉപയോഗിച്ച് വിദ്യാർഥികൾ വിദേശയാത്ര നടത്തുന്നതിൽ യാതൊരു തെറ്റുമില്ലെന്നായിരുന്നു നേതാക്കളുടെ അഭിപ്രായം. എസ്എഫ്ഐ ജില്ലാ സെക്രട്ടറി സി.എസ്.സംഗീത്, കമ്മിറ്റിയംഗം വി.പി. ശരത് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Read Moreവൈകല്യമുള്ളവരെ സംരക്ഷിക്കുന്നത് വലിയ ദൈവിക ശുശ്രൂഷ! ചെന്നിത്തല ഒരു മാസത്തെ ശന്പളം 90,000 രൂപ നൽകി
അത്താണി: ദൈവശുശ്രൂഷയെന്നതു ശാരീരിക മാനസിക വൈകല്യമുള്ളവരെ സംരക്ഷിക്കുന്നതാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇവരുടെ പുരോഗതിക്കുവേണ്ടി പ്രവർത്തിക്കുന്ന പോപ്പ്പോൾ മേഴ്സി ഹോമിനെപ്പോലെയുള്ള സ്ഥാപനങ്ങൾ നാടിനു മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. ഭിന്നശേഷിയുള്ളവർക്കുവേണ്ടി പെരിങ്ങണ്ടൂർ പോപ്പ്പോൾ മേഴ്സിഹോമിൽ ആരംഭിച്ച ബേക്കിംഗ് പരിശീലനകേന്ദ്രം ഉദ് ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബേക്കിംഗ് യൂണിറ്റ് സ്ഥാപിച്ച് ഉത്പന്നങ്ങൾ പുറത്തിറക്കി മാർക്കറ്റിംഗ് വ്യാപകമാക്കണം. മേഴ്സിഹോമിലെ അന്തേവാസികൾക്കായി തന്റെ ഒരു മാസത്തെ ശന്പളമായ തൊണ്ണൂറായിരം രൂപ സമർപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. അതിരൂപത ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷനായി. അനിൽ അക്കര എംഎൽഎയുടെ ആവശ്യപ്രകാരം പൊതുജനങ്ങളിൽനിന്നു സ്വരൂപിച്ച തുക ഉപയോഗിച്ചാണ് കേന്ദ്രം ആരംഭിച്ചത്. അനിൽ അക്കര എംഎൽഎ, ഫാ. ജോജു ആളൂർ, കെ. അജിത്ത്കുമാർ, സി.വി. കുരിയാക്കോസ്, മധു അന്പലപുരം, ജിജോ കുര്യൻ, എൻ.ആർ. രാധക്യഷണൻ, ഫാ. ജോണ്സണ് അന്തിക്കാട്ട്, ഫാ. അനീഷ് ചിറ്റിലപ്പിള്ളി തുടങ്ങിയവർ പ്രസം…
Read Moreവൃശ്ചികമാസത്തിലെ ഏകാദശിയിൽ പുനർജനി നൂഴ്ന്ന് വിശ്വാസികൾ
തിരുവില്വാമല: വൃശ്ചികമാസത്തിലെ വെളുത്തപക്ഷ ഏകാദശി (ഗുരുവായൂർ ഏകാദശി) നാളിൽ പുനർജനി പുണ്യംതേടി ശ്രീ വില്വാദ്രിനാഥ ക്ഷേത്രത്തിനു സമീപമുള്ള വില്വാമലയിൽ വിശ്വാസികളെത്തി. പാപമോചനം തേടി നിരവധി ഭക്തരാണ് അതിരാവിലെ മുതൽ പുനർജനി നൂഴാനായി തങ്ങളുടെ ഊഴവും കാത്ത് ഗുഹാമുഖത്തെത്തിയത്. പുലർച്ചെ അഞ്ചിനു ചടങ്ങുകൾ ആരംഭിച്ചു. ക്ഷേത്രത്തിലെ മേൽശാന്തി ഗുഹാമുഖത്ത് പ്രത്യേക പൂജകൾ നടത്തി നെല്ലിക്ക ഉരുട്ടിയാണു നൂഴൽ ആരംഭിച്ചത്. ഇടുങ്ങിയതും ഇരുട്ട് നിറഞ്ഞതുമായ ഗുഹയിലൂടെ പിന്നിലും മുന്നിലും ഉള്ളവരുടെ സഹായം തേടിയാണ് ഇരുളടഞ്ഞ ഗുഹയിലൂടെ ഓരോരുത്തരായി അകത്തുകടന്ന് മറുവശത്തുകൂടി പുറത്തുവന്നത്. പാറപ്പുറത്ത് ചന്തുവാണ് ആദ്യം ഗുഹയിൽ പ്രവേശിച്ചത്. പിന്നീട് ഓരോരുത്തരായി അകത്തുകടന്നു. കഴിഞ്ഞ 40 വർഷമായി തുടർച്ചയായി ആദ്യമായി പുനർജനി നൂഴുന്ന ഭക്തനായി ചന്തു തുടരുന്നു. കർമപാപങ്ങളൊടുക്കി പുനർജനി നൂഴ്ന്ന് വരുന്നവരെ കാത്ത് ഉറ്റവർ പ്രാർഥനാപൂർവം കാത്തുനിന്നു. ഗുരുവായൂർ ഏകാദശി നാളിലെ പരിപാവനമായ നൂഴൽ ചടങ്ങ് കാണാനായി സ്ത്രീകളും…
Read Moreപൗരത്വ രജിസ്റ്റര്‍ ബില്‍ മതപരമായി രാജ്യത്തെ വിഭജിക്കാനെന്ന് ടീസ്ത സെതില്‍വാദ്
തൃശൂര്‍: പൗരത്വ രജിസ്റ്റര്‍ ബില്‍ രാജ്യത്തിന്റെ മതനിരപേക്ഷത തകര്‍ക്കാനുള്ള ഫാസിസത്തിന്റെ മൂടുപടമാണെന്നു പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്ത സെതില്‍വാദ്. തൃശൂര്‍ സാംസ്കാരിക കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ടൗണ്‍ ഹാളില്‍ ‘ബഹുസ്വരതയുടെ സ്വാതന്ത്ര്യം’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. മുസ്ലീങ്ങള്‍ക്ക് പുറമേ റോഹിന്‍ഗ്യന്‍, പാക്, ശ്രീലങ്കന്‍ വംശജരെല്ലാം പൗരത്വ രജിസ്റ്ററിന് പുറത്താണ്. നാനാത്വത്തില്‍ ഏകത്വം ഉയര്‍ത്തിപ്പിടിക്കുന്ന ഭരണഘടന വിഭാവനം ചെയ്യുന്ന അവകാശങ്ങള്‍ പിച്ചിചീന്താനാണ് പൗരത്വ ബില്ലിലൂടെ ബിജെപി ശ്രമിക്കുന്നത്. ബിജെപിയും ആര്‍എസ്എസും ഫാസിസത്തിന്റെ വിത്തുകള്‍ നേരത്തെ ഇവിടെ പാകിക്കഴിഞ്ഞു. കോര്‍പറേറ്റ് അധിഷ്ഠിത പൊളിറ്റിക്സ് ഇതിന്റെ സൂചകങ്ങളാണ്. ലഹളകളുണ്ടാക്കി അരക്ഷിതാവസ്ഥ സൃഷ്ടിച്ചെടുക്കുന്നത് ബോധപൂര്‍വമാണ്. വിഭജിച്ച് ഭരിക്കുക എന്ന ആര്‍എസ്എസ് ആശയമാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും സ്വാതന്ത്രത്തിലൂടെ നാം നേടിയെടുത്ത അവകാശങ്ങള്‍ നിലനിര്‍ത്താന്‍ യോജിച്ച പോരാട്ടങ്ങള്‍ അനിവാര്യമാണെന്നും അവര്‍ പറഞ്ഞു. ചെയര്മാന് പി.എസ്. ഇക്ബാല്‍ അധ്യക്ഷനായിരുന്നു. കെ. അജിത, പ്രഫ.…
Read Moreസവാളകൃഷിയങ്കട് തൊടങ്യാലോ…; ഉള്ളിക്കും സവാളയ്ക്കും വേണ്ടി ഉത്തരേന്ത്യൻ കനിവു കാത്തിരിക്കേണ്ട, സവാള കൃഷിയെക്കുറിച്ച് ചിന്തിച്ച് തൃശൂർക്കാർ
തൃശൂർ: സവാള കൃഷി നടത്യാ ക്ലിക്കാവ്വ്വോ പിടിച്ചു നിർത്താൻ കഴിയാതെ സവാള, ഉള്ളി വില പായുന്നത് കണ്ട് തൃശൂരിലെ ബിസിനസ് അറിയുന്ന കച്ചോടക്കാരൻ ചോദിച്ച ചോദ്യാണിത്. പലരും മനസിൽ ഒളിപ്പിച്ചു വെച്ച ചോദ്യാട്ടോദ്… സംഗതി ശരിയാണ്. സവാള കൃഷി നമുക്കും നടത്താം. ഉത്തരേന്ത്യക്കാരനേം അയൽ രാജ്യങ്ങളേം കാത്തിരിക്കണ്ട. ഇറക്കുമതിയുടെ കോടികൾ കണക്കും കേൾക്കണ്ട. നമുക്കും കൃഷി ചെയ്യാൻ പറ്റും സവാള. ഇവിടത്തെ മണ്ണ്, കാലാവസ്ഥ ഇതൊക്കെ സവാളകൃഷിക്ക് ചേര്വോ എന്നായി അടുത്ത ഡൗട്ട്. അപ്പോഴാണ് സവാള കൃഷിയെക്കുറിച്ച് അത്യാവശ്യം നോളജുള്ള വേറൊരു ഗഡി അക്കാര്യം പറഞ്ഞത് തൃശൂരിലെ കൃഷി വിജ്ഞാന കേന്ദ്രത്തിൽ പരീക്ഷണാടിസ്ഥനത്തിൽ ഉള്ളി കൃഷി നടത്തി വിജയിച്ചിട്ടുണ്ടത്രെ. ആ വിജയം കണ്ട് പത്തനംതിട്ട ജില്ല ഐസിഎആർ കൃഷി വിജ്ഞാപന കേന്ദ്രത്തിലും സവാള കൃഷി വിളവെടുത്തൂന്ന്…. ഹായ്…ഈ തൃശൂർക്കാര് കൊള്ളാലോ…പ്രാഞ്ചിയേട്ടൻ പറയണ പോലെ തൃശൂർക്കാരന്റെ ബുദ്ധ്യേ….അപ്പോൾ വീട്ടുവളപ്പില്‍…
Read More