ഗുരുവായൂർ ക്ഷേത്രത്തിൽ അ​ഷ്ട​മി​രോ​ഹി​ണി​ക്കു 19.17 ല​ക്ഷ​ത്തി​ന്‍റെ എ​സ്റ്റി​മേ​റ്റ്;പി​റ​ന്നാ​ൾ സ​ദ്യ 20,000 പേ​ർ​ക്ക്

ഗു​രു​വാ​യൂ​ർ: ക്ഷേ​ത്ര​ത്തി​ലെ അ​ഷ്ട​മി​രോ​ഹി​ണി ആ​ഘോ​ഷ​ങ്ങ​ൾ​ക്കാ​യി 19,17,630 രൂ​പ​യു​ടെ എ​സ്റ്റി​മേ​റ്റി​ന് ദേ​വ​സ്വം ഭ​ര​ണ​സ​മി​തി അം​ഗീ​കാ​രം ന​ൽ​കി. 20000 പേ​ർ​ക്ക്ഭ​ഗ​വാ​ന്‍റെ പി​റ​ന്നാ​ൾ സ​ദ്യ ന​ൽ​കു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് ഒ​രു​ക്കു​ന്ന​ത്. തെ​ക്കേ ന​ട​യി​ലെ പ്ര​ത്യേ​ക പ​ന്ത​ലി​ലും അ​ന്ന ല​ക്ഷ്മി ഹാ​ളി​ലു​മാ​ണ് സ​ദ്യ ന​ൽ​കു​ക. അ​ഷ്ട​മേേി​രാ​ഹി​ണി​യു​ടെ പ്ര​ധാ​ന വ​ഴി​പാ​ടാ​യ അ​പ്പം ശീ​ട്ടാ​ക്കാ​ൻ ക്ഷേ​ത്ര​ത്തി​ൽ പ്ര​ത്യ​ക കൗ​ണ്ട​ർ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ഭ​ക്ത​ർ​ക്ക് ഒ​രു പ്രാ​വ​ശ്യം മി​നി​മം 50 രൂ​പ​ക്കും പ​ര​മാ​വ​ധി 450 രൂ​പ​ക്കും ശീ​ട്ടാ​ക്കാം. പി​റ​ന്നാ​ൾ സ​ദ്യ രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​ക്ക് ര​ണ്ട് വ​രെ​യാ​ണ് ന​ൽ​കു​ക. ദ​ർ​ശ​ന​ത്തി​ന് വി​ഐപി​ക​ൾ​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പെ​ടു​ത്തി. രാ​വി​ലെ ആ​റ് മു​ത​ൽ ഉ​ച്ച​ക്ക് ര​ണ്ട് വ​രെ വി​ഐ​പി ദ​ർ​ശ​നം അ​നു​വ​ദി​ക്കി​ല്ല.​മു​തി​ർ​ന്ന പൗ​രന്മാാ​രു​ടെ പ്ര​ത്യേ​ക വ​രി​യും അ​ന്നു​ണ്ടാ​വി​ല്ല. ദ​ർ​ശ​ന​ത്തി​നു​ള്ള വ​രി കി​ഴ​ക്കേ ന​ട​യി​ൽ നി​ന്ന് ആ​രം​ഭി​ച്ച് സ​ത്രം ഗേ​റ്റ് വ​ഴി പൂ​ന്താ​നം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ക്ര​മീ​ക​രി​ക്കും. ഈ ​മാ​സം 23നാ​ണ് അ​ഷ്ട​മി​രോ​ഹി​ണി റ്

Read More

പെ​രു​മ​ഴ പെ​യ്തൊ​ഴി​ഞ്ഞെ​ങ്കി​ലും  മലയോരമേഖലയിലെ വാഴ കർഷകരുടെ കണ്ണീർമഴ പൊയ്തൊഴിയുന്നില്ല

സ്വന്തം ലേഖകൻ കൊ​ട​ക​ര: പെ​രു​മ​ഴ പെ​യ്തൊ​ഴി​ഞ്ഞെ​ങ്കി​ലും ക​ർ​ഷ​ക​ദി​ന​മാ​യ ഇ​ന്നും ക​ർ​ഷ​ക​രു​ടെ ക​ണ്ണീ​രു​മാ​ത്രം പെ​യ്തൊ​ഴി​ഞ്ഞി​ട്ടി​ല്ല. ക​ന​ത്തു​പെ​യ്ത മ​ഴ മ​ല​യോ​ര​ത്തെ കാ​ർ​ഷി​ക മേ​ഖ​ല​യു​ടെ ന​ടു​വൊ​ടി​ച്ചാ​ണ് വി​ട​വാ​ങ്ങി​യ​ത്. ഓ​ണ​വി​പ​ണി ല​ക്ഷ്യ​മി​ട്ട് നേ​ന്ത്ര​വാ​ഴ​ക​ൾ കൃ​ഷി ചെ​യ്ത ക​ർ​ഷ​ക​രു​ടെ സ്വ​പ്ന​ങ്ങ​ളാ​ണ് മ​ല​വെ​ള്ള​ത്തി​ൽ കു​ത്തി​യൊ​ലി​ച്ചു​പോ​യ​ത്. നേ​ന്ത്ര​വാ​ഴ​യും ക​ദ​ളി​യും അ​ട​ക്കം വി​വി​ധ​യി​നം വാ​ഴ​ക​ൾ വ​ൻ​തോ​തി​ൽ കൃ​ഷി​ചെ​യ്യു​ന്ന മ​റ്റ​ത്തൂ​രി​ൽ വ്യാ​പ​ക​മാ​യ ന​ഷ്ട​മാ​ണ് മ​ഴ വ​രു​ത്തി വെ​ച്ച​ത്. മ​റ്റ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ൽ മാ​ത്രം മൂ​ന്നു​ല​ക്ഷ​ത്തി​ലേ​റെ വാ​ഴ​ക​ൾ​ക്ക് മ​ഴ​ക്കെ​ടു​തി​യി​ൽ നാ​ശ​മു​ണ്ടാ​യി​ട്ടു​ണ്ടെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്. ഇ​തി​ലേ​റെ​യും നേ​ന്ത്ര​വാ​ഴ​ക​ളാ​ണ്. പാ​ള​യ​ൻ​കോ​ട​ൻ, ഞാ​ലി​പ്പൂ​വ​ൻ, ക​ദ​ളി തു​ട​ങ്ങി​യ വാ​ഴ​യി​ന​ങ്ങ​ളും ന​ശി​ച്ചു​പോ​യി​ട്ടു​ണ്ട്. മ​ഴ​യി​ലും കാ​റ്റി​ലും ന​ശി​ച്ചു പോ​യ​തി​ലേ​റെ വാ​ഴ​ക​ൾ വെ​ള്ള​ക്കെ​ട്ടു മൂ​ലം ന​ശി​ക്കു​ന്ന സ്ഥി​തി​യാ​ണ് ഇ​പ്പോ​ൾ മ​ല​യോ​ര​ത്തു​ള്ള​ത്. തോ​ട്ട​ങ്ങ​ളി​ൽ ദി​വ​സ​ങ്ങ​ളോ​ളം വെ​ള്ളം കെ​ട്ടി​നി​ന്ന​തി​നാ​ൽ വാ​ഴ​ക​ളു​ടെ ത​ണ്ട് പ​ഴു​പ്പു ബാ​ധി​ച്ച് ഒ​ടി​ഞ്ഞു വീ​ഴു​ന്ന അ​വ​സ്ഥ​യാ​ണ്. വെ​ള്ള​ക്കെ​ട്ട് മാ​റി നാ​ലോ അ​ഞ്ചോ ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞാ​ണ് വാ​ഴ​ക​ൾ ഇ​ങ്ങ​നെ ഒ​ടി​ഞ്ഞു​വീ​ഴു​ക. ഇ​ത് മു​ൻ​കൂ​ട്ടി ക​ണ്ട്…

Read More

മു​ത്ത​ശ്ശി​യെ കൊ​ന്ന് സ്വ​ർ​ണ​മാ​ല ക​വ​ർ​ന്നു; മാലവിറ്റ്  കിട്ടിയ പണവുമായി കടന്ന ചെറുകൻ പോലീസ് പിടിയിൽ 

തൃ​ശൂ​ർ: മു​ത്ത​ശ്ശി​യെ കൊ​ന്ന് സ്വ​ർ​ണ​മാ​ല ക​വ​ർ​ന്ന ചെ​റു​മ​ക​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തൃ​ശ്ശൂ​ർ കൊ​ര​ട്ടി​യി​ലാ​ണ് സം​ഭ​വം. മാ​മ്പ്ര സ്വ​ദേ​ശി സാ​വി​ത്രി (70)യെ ​അ​വ​രു​ടെ മ​ക​ളു​ടെ മ​ക​ൻ പ്ര​ശാ​ന്താ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​ത്. ക​വ​ർ​ന്നെ​ടു​ത്ത മൂ​ന്ന് പ​വ​ന്‍റെ മാ​ല പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ത്തി​ൽ നി​ന്നും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. സ്വ​കാ​ര്യ ബ​സി​ലെ ക​ണ്ട​ക്ട​റാ​ണ് അ​റ​സ്റ്റി​ലാ​യ പ്ര​ശാ​ന്ത്.

Read More

“എ​ല്ലാ​വ​ർ​ക്കും നന്മ ​വ​ര​ട്ടെ​” ..! സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തി​ന്‍റെ ഓ​ർ​മ​ക​ളു​മാ​യി 91 കാ​രി ത്രേ​സ്യ പ​താ​ക ഉ​യ​ർ​ത്തി

കോ​ള​ങ്ങാ​ട്ടു​ക​ര: യൗ​വ​ന​കാ​ല​ത്തെ സ്വാ​ത​ന്ത്ര്യ​സ​മ​ര ചി​ന്ത​ക​ളു​ടെ ചോ​ർ​ന്നു​പോ​കാ​ത്ത ആ​വേ​ശ​വു​മാ​യി 91 കാ​രി ത്രേ​സ്യ അ​മ്മൂ​മ്മ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി. മ​ഹാ​ത്മാ ഗാ​ന്ധി​ജി​ക്കു ജ​യ് വി​ളി​ച്ച​തും സ​മൂ​ഹ​ത്തോ​ടു​ചേ​ർ​ന്ന് ദേ​ശീ​യ ഗാ​നം ആ​ല​പി​ച്ച​തും കാ​ണി​ക​ളി​ൽ അ​ദ്ഭു​തം ഉ​ണ​ർ​ത്തി. ന​വ​തി ക​ഴി​ഞ്ഞി​ട്ടും യു​വ​ത്വ​ത്തി​ന്‍റെ പ്ര​സ​രി​പ്പോ​ടെ​യാ​ണ് നീ​ല​ങ്കാ​വി​ൽ അ​ന്തോ​ണി ഭാ​ര്യ ത്രേ​സ്യ കോ​ള​ങ്ങാ​ട്ടു​ക​ര സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യ​ങ്ക​ണ​ത്തി​ൽ പ​താ​ക വ​ന്ദ​ന ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യ​തും പ​താ​ക ഉ​യ​ർ​ത്തി​യ​തും. “എ​ല്ലാ​വ​ർ​ക്കും നന്മ ​വ​ര​ട്ടെ​” എ​ന്ന് ഒ​റ്റ​വാ​ക്യ​ത്തി​ൽ അ​മ്മൂ​മ്മ സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ചു​രു​ക്കി. ഇ​ളം ത​ല​മു​റ​ക്കാ​ർ സ​മ്മാ​നി​ച്ച മ​ധു​രം നു​ണ​ഞ്ഞ് കാ​ണി​ക​ൾ​ക്കു ദേ​ശ​സ്നേ​ഹ സ​ന്ദേ​ശം പ​ക​ർ​ന്ന് അ​മ്മൂ​മ്മ സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ലെ താ​ര​മാ​യി. പ​ത്തു മാ​സം പ്രാ​യ​മു​ള്ള ജു​വ​ൽ അ​നൂ​പ് പി​താ​വി​ന്‍റെ കൈ​ത്ത​ണ്ട​യി​ൽ ഇ​രു​ന്ന് പ​താ​ക ഉ​യ​ർ​ത്താ​ൻ ത്രേ​സ്യാ അ​മ്മൂ​മ്മ​യെ സ​ഹാ​യി​ച്ച​തും കൗ​തു​ക​മാ​യി. ഫാ. ​ഡോ. ഫ്രാ​ൻ​സി​സ് ആ​ല​പ്പാ​ട്ട് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ട്ര​സ്റ്റി​മാ​രാ​യ എ​ൻ.​എ​ൽ. അ​ന്തോ​ണി, ഡെ​ന്നി ലോ​റ​ൻ​സ്, അ​നൂ​പ് ദേ​വ​സി, ഇ.​ആ​ർ.…

Read More

തെ​റ്റാ​യ​തും ജ​ന​വി​രു​ദ്ധ​വു​മാ​യ പ്ര​ച​ര​ണ​ങ്ങ​ളെ ത​ള്ളി​ക്കളയണം;  പ്ര​ള​യാ​തി​ജീ​വ​ന​ത്തി​നു നാ​ടാ​കെ ഒ​ന്നി​ക്ക​ണമെന്ന് മ​ന്ത്രി മൊ​യ്തീ​ൻ

തൃ​ശൂ​ർ: തെ​റ്റാ​യ​തും ജ​ന​വി​രു​ദ്ധ​വു​മാ​യ പ്ര​ച​ര​ണ​ങ്ങ​ളെ ത​ള്ളി​ക്ക​ള​ഞ്ഞ് പ്ര​ള​യാ​തി​ജീ​വ​ന​ത്തി​നു നാ​ടാ​കെ ഒ​ന്നി​ക്ക​ണ​മെ​ന്ന് ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ മ​ന്ത്രി എ.​സി. മൊ​യ്തീ​ൻ പ​റ​ഞ്ഞു. 73-ാം സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തൃ​ശൂ​ർ വി​ദ്യാ​ർ​ഥി കോ​ർ​ണ​റി​ൽ സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ൽ​കി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്ര​ള​യം ബാ​ധി​ച്ച ആ​യി​ര​ക​ണ​ക്കി​നു പേ​ർ ഇ​പ്പോ​ഴും ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലാ​ണ്. നൂ​റി​ല​ധി​കം​പേ​ർ മ​രി​ക്കു​ക​യും നി​ര​വ​ധി​പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. അ​തി​ജീ​വ​ന​ത്തി​നും പു​ന​ര​ധി​വാ​സ​ത്തി​നും നാ​ട് ഒ​ന്നി​ക്കേ​ണ്ട സ​മ​യ​മാ​ണി​ത്. ദു​രി​താ​ശ്വാ​സ​ത്തി​നാ​യി വി​ശ്ര​മ​മി​ല്ലാ​ത്ത പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലാ​ണ് സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന​ത്. കൈ​ത്താ​ങ്ങാ​കാ​ൻ ജാ​തി -മ​ത ചി​ന്ത​ക​ൾ​ക്ക​തീ​ത​മാ​യി ന​മ്മു​ക്ക് സാ​ധി​ക്ക​ണം. എ​ന്നാ​ൽ ഈ ​ദു​ര​ന്ത​സ​മ​യ​ത്തും ജ​ന​വി​രു​ദ്ധ​വും ഹീ​ന​വു​മാ​യ പ്ര​ചാ​ര​ണ​മാ​ണ് സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള​വ വ​ഴി ചി​ല​ർ അ​ഴി​ച്ചു​വി​ടു​ന്ന​ത്. മ​ല​യാ​ളി​ക​ളു​ടെ ഐ​ക്യ​ബോ​ധ​ത്തെ ത​ക​ർ​ക്കാ​നു​ള്ള ഇ​ത്ത​രം ശ്ര​മ​ങ്ങ​ൾ​ക്കെ​തി​രെ ജാ​ഗ്ര​ത​പു​ല​ർ​ത്ത​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. മ​ന്ത്രി എ.​സി. മൊ​യ്തീ​ൻ ദേ​ശീ​യ​പ​താ​ക ഉ​യ​ർ​ത്തു​ക​യും സ​ല്യൂ​ട്ട് സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു. ചീ​ഫ് വി​പ്പ് അ​ഡ്വ. കെ. ​രാ​ജ​ൻ, ജി​ല്ലാ ക​ള​ക്ട​ർ എ​സ്. ഷാ​ന​വാ​സ്, സി​റ്റി…

Read More

പീ​ച്ചി ഡാമിലേക്ക് നീരൊഴുക്ക് കൂടി; രണ്ട് ഷട്ടറുകൾ തുറന്നു; ഡാം ​തു​റ​ക്കു​ന്ന​ത് കാ​ണാ​നാ​യി നി​ര​വ​ധിയാളുകൾ

തൃ​ശൂ​ർ: പീ​ച്ചി ഡാ​മി​ന്‍റെ ര​ണ്ടു ഷ​ട്ട​റു​ക​ൾ അ​ഞ്ചു സെ​ന്‍റി​മീ​റ്റ​ർ വീ​തം ഉ​യ​ർ​ത്തി വെ​ള്ളം തു​റ​ന്നു​വി​ട്ടു. ഡാ​മി​ലേ​ക്കു നീ​രൊ​ഴു​ക്കു കൂ​ടി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്. പീ​ച്ചി​യി​ലെ​ത്തി​യ മ​ന്ത്രി എ.​സി. മൊ​യ്തീ​ന്‍റെ സാ​ന്നി​ദ്ധ്യ​ത്തി​ൽ ചേ​ർ​ന്ന ഉ​ന്ന​ത​ല യോ​ഗം സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി​യ​ശേ​ഷ​മാ​ണ് ഡാം ​തു​റ​ക്കാ​ൻ തീ​രു​മാ​ന​മാ​യ​ത്. യോ​ഗ​ത്തി​ൽ ചീ​ഫ് വി​പ്പ് അ​ഡ്വ. കെ ​രാ​ജ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ണ്ട് മേ​രി തോ​മ​സ്, വൈ​സ് പ്ര​സി​ഡ​ണ്ട് ഉ​ദ​യ​പ്ര​കാ​ശ്, മേ​യ​ർ അ​ജി​ത വി​ജ​യ​ൻ, മ​റ്റ് ജ​ന​പ്ര​തി​നി​ധി​ക​ൾ, ജി​ല്ലാ ക​ള​ക്ട​ർ എ​സ് ഷാ​ന​വാ​സ്, സി​റ്റി പോ​ലീ​സ് മേ​ധാ​വി യ​തീ​ഷ് ച​ന്ദ്ര തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ഡാം ​തു​റ​ക്കു​ന്ന​ത് കാ​ണാ​നാ​യി നി​ര​വ​ധി പേ​രാ​ണ് പീ​ച്ചി ഡാം ​പ​രി​സ​ര​ത്തെ​ത്തി​യ​ത്. ജ​ല​മൊ​ഴു​ക്ക് ആ​ഘോ​ഷി​ച്ച് ആ​ളു​ക​ൾ അ​പ​ക​ട​ത്തി​ലാ​കു​ന്ന​ത് ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഡാം ​ക​നാ​ൽ പ​രി​സ​ര​ത്തെ മീ​ൻ​പി​ടു​ത്തം ക​ർ​ശ​ന​മാ​യി വി​ൽ​ക്കാ​നും യോ​ഗം പോ​ലീ​സി​ന് നിേ​ർ​ദ​ശം ന​ൽ​കി.

Read More

പ്ര​ള​യ​ത്തി​ന്‍റെ ഒ​ന്നാം വാ​ർ​ഷി​ക​ത്തി​ലും റോ​ക്കി ജെ​യിം​സി​ന്‍റെ ഓ​ർ​മ​ക​ൾ പെ​യ്തു​തീ​രു​ന്നി​ല്ല; രക്ഷപ്രവർത്തനത്തിനിടെ റോക്കി വെള്ളത്തിൽ വീണ് മരണപ്പെടുകയായിരുന്നു

ചാ​ല​ക്കു​ടി: പ്ര​ള​യം ക​ഴി​ഞ്ഞ് ഒ​രു വ​ർ​ഷ​മാ​കു​ന്പോ​ഴും റോ​ക്കി ജെ​യിം​സി​നെ കു​റി​ച്ചു​ള്ള ഓ​ർ​മ​ക​ൾ പെ​യ്ത് തീ​രു​ന്നി​ല്ല. പ്ര​ള​യ​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നി​ട​യി​ൽ ജീ​വ​ൻ ന​ഷ്ട​മാ​യ റോ​ക്കി ജെ​യിം​സി​ന്‍റെ ജീ​വ​ത്യാ​ഗ​ത്തി​ന് ഇ​ന്ന് ഒ​രു വ​യ​സ് തി​ക​യു​ന്നു. വ​ല്ല​ക്കു​ന്ന് സ്വ​ദേ​ശി ഉൗ​ക്ക​ൻ റോ​ക്കി ജെ​യിം​സ് 2018 ഓ​ഗ​സ്റ്റ് 15ന് ​ചാ​ല​ക്കു​ടി കൊ​ന്പ​ടി​ഞ്ഞാ​മാ​ക്ക​ൽ റോ​ഡി​ൽ വെ​ള്ളം ഉ​യ​ർ​ന്ന​പ്പോ​ൾ വ​ഞ്ചി​യി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്പോ​ൾ വ​ഞ്ചി മ​റി​ഞ്ഞാ​ണ് റോ​ക്കി ജെ​യിം​ സ് മ​രി​ച്ച​ത്. പ്ര​ള​യ​ത്തി​ൽ അ​ക​പ്പെ​ട്ട​വ​രെ വ​ഞ്ചി​യി​ൽ ക​യ​റ്റി ര​ക്ഷ​പ്പെ​ടു​ത്തു​ന്പോ​ഴാ​ണ് അ​ത്യാ​ഹി​തം സം​ഭ​വി​ച്ച​ത്. വ​ഞ്ചി​യി​ലു​ണ്ടാ​യി​രു​ന്ന​വ​രെ​യെ​ല്ലാം ര​ക്ഷ​പ്പെ​ടു​ത്തി​യ​ങ്കി​ലും റോ​ക്കി ജെ​യിം​സ് മാ​ത്രം തി​രി​ച്ചെ​ത്തി​യി​ല്ല. ര​ണ്ടാം ദി​വ​സം റോ​ക്കി​യു​ടെ മൃ​ത​ദേ​ഹ​മാ​ണ് ല​ഭി​ച്ച​ത്. ഗ്രാ​ഫി​ക് ആ​ർ​ട്ടി​സ്റ്റാ​യി​രു​ന്ന റോ​ക്കി ജെ​യിം​സ് ജീ​വി​ച്ച ചു​രു​ങ്ങി​യ വ​ർ​ഷ​ങ്ങ​ൾ​കൊ​ണ്ടു​ത​ന്നെ യു​വ​ജ​ന​ങ്ങ​ൾ​ക്കി​ട​യി​ലും നാ​ട്ടി​ലും സ​ജീ​വ​സാ​ന്നി​ധ്യ​മാ​യി​രു​ന്നു. റോ​ക്കി ജെ​യിം​സി​ന്‍റെ ച​ര​മ​വാ​ർ​ഷി​ക​ദി​ന​ത്തി​ൽ റോ​ക്കി ജെ​യിം​സ് ഫൗ​ണ്ടേ​ഷ​നും വ​ല്ല​ക്കു​ന്ന് കെ​സി​വൈ​എം ന​ട​ത്തു​വാ​നി​രു​ന്ന അ​ഖി​ല കേ​ര​ള ചി​ത്ര​ര​ച​ന മ​ത്സ​രം വീ​ണ്ടും പ്ര​ള​യ​ഭീ​തി​യി​ൽ ഓ​ഗ​സ്റ്റ് 15ൽ​നി​ന്നും സെ​പ്റ്റം​ബ​ർ…

Read More

ബ​ണ്ട് പൊ​ട്ടി​ച്ചി​ട്ടും പ്ര​ള​യം;  ജനജീവിതം ദുസ്സഹമാക്കിയ സർക്കാരിനെതിരേ പ്രതിഷേധവുമായി സ്ത്രീകളുടെയും കുട്ടികളുടെയും ഉപരോധം

തൃ​ശൂ​ർ: ന​ഗ​ര​ത്തോ​ടു ചേ​ർ​ന്നു കി​ട​ക്കു​ന്ന അ​യ്യ​ന്തോ​ൾ ഉ​ദ​യ​ന​ഗ​ർ, പു​ഴ​ക്ക​ൽ പ്രി​യ​ദ​ർ​ശി​നി, മൈ​ത്രിന​ഗ​ർ, പുതൂർ​ക്ക​ര, പു​ല്ല​ഴി മേ​ഖ​ല​യി​ലെ വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ സ്ത്രീ​ക​ളും കു​ട്ടി​ക​ളും അ​ട​ക്ക​മു​ള്ള​വ​ർ റോ​ഡ് ഉ​പ​രോ​ധ സ​മ​രം ന​ട​ത്തി. ജി​ല്ലാ ക​ള​ക്ട​ർ എ​ത്തി ത​ട​സ​ങ്ങ​ൾ എ​ന്തെ​ന്നു പ​രി​ശോ​ധി​ക്കു​ക​യും ത​ട​സ​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​മെ​ന്ന് ഉ​റ​പ്പു ന​ൽ​കു​ക​യും ചെ​യ്ത​ശേ​ഷ​മാണ് സ​മ​രം അ​വ​സാ​നി​പ്പി​ച്ച​ത്. മ​ഴ കു​റ​ഞ്ഞി​ട്ടും ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ള​പ്പൊ​ക്കം വ​ർ​ധി​ക്കു​ക​യാ​ണു​ണ്ടാ​യ​തെ​ന്നാ​ണു നാ​ട്ടു​കാ​രു​ടെ പ​രാ​തി. ഈ ​പ്ര​ദേ​ശ​ത്തെ വെ​ള്ളം പ​ടി​ഞ്ഞാ​റോ​ട്ട് ഒ​ഴി​ഞ്ഞുപോ​കു​ന്നി​ല്ല. ത​ട​സ​ങ്ങ​ളു​ണ്ടെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ജ​ന​ങ്ങ​ൾ ഉ​പ​രോ​ധ സ​മ​രം ന​ട​ത്തി. കോ​ണ്‍​ഗ്ര​സ് കൗ​ണ്‍​സി​ല​ർ എ. ​പ്ര​സാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​റെ അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ക​ള​ക്ട​ർ എസ്. ഷാ​ന​വാ​സ് എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. അ​നി​ൽ അ​ക്ക​ര എം​എ​ൽ​എ​യും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. വെ​ള്ള​ക്കെ​ട്ടി​നു കാ​ര​ണ​മാ​കു​ന്ന തടസങ്ങൾ ക​ണ്ടെ​ത്തി ഇ​ന്നു രാ​വി​ലെ പൊ​ളി​ച്ചുനീ​ക്കാ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. വ​ള​യം​കെ​ട്ടും ബ​ണ്ടു​ക​ളും പൊ​ട്ടി​ച്ചു വെ​ള്ളം തു​റ​ന്നു​വി​ടാ​ത്ത​തു​മൂ​ല​മാ​ണു നെ​ടു​പു​ഴ അ​ട​ക്ക​മു​ള്ള…

Read More

 വെള്ളക്കെട്ടിലായ യുവതിക്കു പ്ര​സ​വ വേ​ദ​ന ; കാട്ടൂർ പോലീസുകാരുടെ സമയോചിതമായ ഇടപെടലിൽ ആശുപത്രിയിൽ യുവതിക്ക് സുഖ പ്രസവം

കാ​ട്ടൂ​ർ: വെ​ള്ള​ക്ക​ട്ടി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഗ​ർ​ഭ​സ്ഥയു​വ​തി​യെ പ്ര​സ​വ വേ​ദ​ന​യെതു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് കാ​ട്ടൂ​ർ പോ​ലീ​സ് ര​ക്ഷ​ക​രാ​യി. രൂ​ക്ഷ​മാ​യ വെ​ള്ള​ക്കെ​ട്ട് അ​നു​ഭ​വ​പ്പെ​ടു​ന്ന കാ​ട്ടൂ​ർ മു​ന​യം മ​ന​പ്പ​ടി സ്വ​ദേ​ശി​യാ​യ യു​വ​തി​യെ​യാ​ണ് പു​ല​ർ​ച്ചെ അ​ഞ്ചുമ​ണി​യോ​ടെ പോ​ലീ​സ് വാ​ഹ​ന​ത്തി​ൽ ക​രാ​ഞ്ചി​റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. പി​ന്നീ​ട് യു​വ​തി പെ​ണ്‍​കു​ഞ്ഞി​നു ജന്മം ​ന​ൽ​കി. കാ​ട്ടൂ​ർ പോ​ലീ​സി​ലെ എ​എ​സ്ഐ സു​കു​മാ​ർ, ഡ്രൈ​വ​ർ നി​ഖി​ൽ ജോ​ണ്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ര​ക്ഷാ​പ്ര​വ​ർ​ത്ത​നം. ക​ന​ത്ത വെ​ള്ള​ക്കെ​ട്ടി​ലൂ​ടെ ഓ​ടി​ച്ച​തുമൂ​ലം പോ​ലീ​സ് വാ​ഹ​ന​ത്തി​നു കാ​ര്യ​മാ​യ കേ​ടു​പാ​ടു​ക​ൾ പ​റ്റി​യി​ട്ടു​ണ്ട്.

Read More

ആ​ന​ത്ത​ല​യോ​ളം  സ​ഹാ​യ​ങ്ങ​ളു​മാ​യി രാ​മ​ര​ഥം പു​റ​പ്പെ​ട്ടു; ഏ​കഛ​ത്രാ​ധി​പ​തി തെ​ച്ചി​ക്കോ​ട്ടു​കാ​വ് രാ​മ​ച​ന്ദ്ര​ന്‍റെ ആ​രാ​ധ​ക​വൃ​ന്ദം വ​യ​നാ​ട​ൻ മ​ണ്ണി​ലേ​ക്ക്

തൃ​ശൂ​ർ: പൂ​ര​പ്പ​റ​ന്പി​ൽ ആ​ർ​പ്പു​വി​ളി​ക്കാ​ൻ മാ​ത്ര​മ​ല്ല ദു​രി​ത​ബാ​ധി​ത​രെ സ​ഹാ​യി​ക്കാ​നും ത​ങ്ങ​ൾ മു​ന്നി​ലാ​ണെ​ന്നു തെ​ളി​യി​ച്ച് തെ​ച്ചി​ക്കോ​ട്ടു​കാ​വ് രാ​മ​ച​ന്ദ്ര​ൻ ഫാ​ൻ​സു​കാ​ർ വ​യ​നാ​ട്ടി​ലേ​ക്കു തി​രി​ച്ചു. പ്ര​കൃ​തി​യു​ടെ താ​ണ്ഡ​വ​ത്തി​ന് ഇ​ര​യാ​യ​വ​ർ​ക്കു ഒ​രു കൈ​ത്താ​ങ്ങാ​യി “ഏ​കഛ​ത്രാ​ധി​പ​തി തെ​ച്ചി​ക്കോ​ട്ടു​കാ​വ് രാ​മ​ച​ന്ദ്ര​ന്‍റെ ആ​രാ​ധ​ക​വൃ​ന്ദം വ​യ​നാ​ട​ൻ മ​ണ്ണി​ലേ​ക്ക്’ എ​ന്ന ആ​ഹ്വാ​ന​ത്തോ​ടെ​യാ​ണ് രാ​മ​ന്‍റെ ആ​രാ​ധ​ക​ർ ദു​രി​ത​ബാ​ധി​ത​ർ​ക്കാ​യി സാ​ധ​ന​സാ​മ​ഗ്രി​ക​ൾ ശേ​ഖ​രി​ക്കാ​ൻ തു​ട​ങ്ങി​യ​ത്. ചു​രു​ങ്ങി​യ ദി​വ​സം കൊ​ണ്ടു​ത​ന്നെ ന​ല്ല രീ​തി​യി​ൽ സാ​ധ​ന​സാ​മ​ഗ്രി​ക​ൾ ശേ​ഖ​രി​ക്കാ​ൻ ഇ​വ​ർ​ക്കാ​യി. തു​ട​ർ​ന്ന് ഇ​ന്ന​ലെ രാ​വി​ലെ വ​യ​നാ​ട്ടി​ലേ​ക്കു തി​രി​ച്ചു. അ​രി, പ​ഞ്ച​സാ​ര തു​ട​ങ്ങി​യ പ​ല​ച​ര​ക്കു സാ​ധ​ന​ങ്ങ​ളും ബ്ലീ​ച്ചിം​ഗ് പൗ​ഡ​ർ, നാ​പ്കി​നു​ക​ൾ, സോ​പ്പ്, ക്ലീ​നിം​ഗ് ലോ​ഷ​ൻ, ഡെ​റ്റോ​ൾ, വ​സ്ത്ര​ങ്ങ​ൾ, മ​രു​ന്ന്, പാ​യ, പു​ത​പ്പ്, മെ​ഴു​കു​തി​രി, വാ​ഴ​ക്കു​ല തു​ട​ങ്ങി​യ​വ​യെ​ല്ലാം സ​മാ​ഹ​രി​ക്കാ​ൻ സാ​ധി​ച്ചു. തെ​ച്ചി​ക്കോ​ട്ടു​കാ​വ് ദേ​വ​സ്വം കോ​ള​ജി​ലാ​ണ് സാ​ധ​ന​സാ​മ​ഗ്രി​ക​ൾ സം​ഭ​രി​ച്ച​ത്.തെ​ച്ചി​ക്കോ​ട്ടു​കാ​വ് രാ​മ​ച​ന്ദ്ര​നെ ഉ​ത്സ​വ​പ്പ​റ​ന്പു​ക​ളി​ലേ​ക്ക് ക​യ​റ്റി​ക്കൊണ്ടു​പോ​കു​ന്ന രാ​മ​ര​ഥം എ​ന്ന​റി​യ​പ്പെ​ടു​ന്ന ലോ​റി​യാ​ണ് വ​യ​നാ​ട്ടി​ലേ​ക്കു സാ​ധ​ന​ങ്ങ​ളു​മാ​യി പോ​യ​ത്.

Read More