തൃശൂർ: സിനിമാ ലൊക്കേഷനിൽനിന്നു ദുരിതാശ്വാസവുമായി നടൻ ധർമജനെത്തി. തൃശൂർ പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രളയദുരിതബാധിതരെ സഹായിക്കാൻ ആരംഭിച്ച കളക്ഷൻ സെന്ററിലേക്കാണ് നിരവധി സാധനങ്ങളുമായി ഇന്നലെ ഉച്ചയോടെ ധർമജനും സിനിമയുടെ അണിയറപ്രവർത്തകരുമെത്തിയത്. തൃശൂരിൽ ഷൂട്ടിംഗ് പുരോഗമിക്കുന്ന “ധമാക്ക’ സിനിമയുടെ അണിയറപ്രവർത്തകരുടെ നേതൃത്വത്തിലാണ് പ്രസ് ക്ലബിലേക്കു സഹായമെത്തിച്ചത്. ഒരിക്കലും തിരിച്ചുവരരുതേയെന്നു പ്രാർഥിച്ച ദുരന്തമാണ് വീണ്ടുമെത്തിയിരിക്കുന്നതെന്നു ധർമജൻ പറഞ്ഞു. സങ്കടകരമായ നിമിഷങ്ങളിലൂടെ കടന്നുപോകുന്പോഴും ദുരിതബാധിതരെ സഹായിക്കാനുള്ള ആളുകളുടെ കൂട്ടായ്മ സന്തോഷം നൽകുന്നു. കഴിഞ്ഞ പ്രളയസമയത്തു കുറേ സ്ഥലത്തു പോകാനും പ്രവർത്തിക്കാനും കഴിഞ്ഞു. സിനിമയുടെ തിരക്കായതിനാൽ ഇക്കുറി കഴിഞ്ഞില്ല. കഴിഞ്ഞ തവണ വെള്ളത്തിൽ എന്റെ വീട് മുങ്ങിയിരുന്നു. ഇത്തവണ വീടിന്റെ അടുത്തുവരെ എത്തിയെന്ന് അറിയിച്ച് വെള്ളം പോയി. ലൊക്കേഷനിൽ വളരെ സീനിയറായ നടൻമാരുണ്ട്. അവരുടെയൊക്കെ പ്രതിനിധിയായിട്ടാണ് ഞാനിവിടെ എത്തിയത്. എന്റെ ഉടമസ്ഥതയിൽ കേരളത്തിൽ 11 ഫിഷ് ഹബ്ബുകളുണ്ട്. വരുംദിവസങ്ങളിൽ ഇവിടെനിന്നും സാധനങ്ങൾ ശേഖരിച്ച്…
Read MoreCategory: Thrissur
പുന്ന നൗഷാദ് വധം; പ്രതികൾക്ക് പോലീസ് സുഖവാസം ഒരുക്കുന്നുവെന്ന് കെ.സി.വേണുഗോപാൽ
ചാവക്കാട്: എസ്ഡിപിഐ നേതാക്കളുടെ നിർദേശങ്ങൾ അനുസരിച്ചാണ് പോലീസ് പ്രവർത്തിക്കുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ആരോപിച്ചു.പുന്നയിൽ കൊല്ലപ്പെട്ട കോണ്ഗ്രസ് ബൂത്ത് പ്രസിഡന്റ് പുന്ന നൗഷാദിന്റെ കുുടുംബാംഗങ്ങളെ സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതികൾക്ക് സുഖവാസം ഒരുക്കുകയാണ് പോലീസ് ചെയ്യുന്നതെന്ന് പറഞ്ഞ വേണുഗോപാൽ മുഴുവൻ പ്രതികളെയും പിടിക്കണമെന്നും ആവശ്യപ്പെട്ടു.എഐസിസിയും കെപിസിസിയും നൗഷാദിന്റെ കുടുംബത്തെ സഹായിക്കാൻ ഉണ്ടാകും. ടി.എൻ.പ്രതാപൻ എംപി, ഡിസിസി ജനറൽ സെക്രട്ടറി പി.യതീന്ദ്രദാസ്, മണ്ഡലം പ്രസിഡന്റ് കെ.വി.ഷാനവാസ് തുടങ്ങിയവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
Read Moreചതിക്കുഴിയായി പൈപ്പു ചാൽ; വെള്ളം കെട്ടിക്കിടന്ന റോഡരുകിലേക്ക് ഇറങ്ങിയ ചരക്കു ലോറി കുടുങ്ങി; ചക്രങ്ങൾ ചെളിയിൽ താഴ്ന്ന നിലയിൽ
സ്വന്തം ലേഖകൻ തൃശൂർ: പൈപ്പു ലൈൻ സ്ഥാപിക്കാൻ കുഴിച്ച ചാലിൽ ചരക്കുലോറി കുടുങ്ങി. പൈപ്പുലൈൻ സ്ഥാപിച്ചു മണ്ണിട്ടു മൂടിയിട്ടുണ്ടെങ്കിലും മണ്ണ് ഉറയ്ക്കാത്ത അവസ്ഥയിലായിരുന്നു. റോഡിന്റെ ഈ ഭാഗം ടാറിടുകയും ചെയ്തില്ല. മഴവെള്ളം കെട്ടിനിന്നിരുന്ന ഈ പ്രദേശം ഉറപ്പുള്ള റോഡുതന്നെയാണെന്നു കരുതി മുന്നോട്ടു പോയ ലോറിയുടെ ചക്രങ്ങൾ താഴ്ന്നുപോകുകയായിരുന്നു. നഗരത്തിന്റെ കിഴക്കൻ മേഖലയിലെല്ലാം കോർപറേഷൻ ഇത്തരം ചതിച്ചാലുകളാണ് ഒരുക്കിവച്ചിരിക്കുന്നത്. പൈപ്പു സ്ഥാപിക്കാൻ കുഴിച്ച ചാലുകളിൽ മണ്ണിട്ടു നിറച്ചിട്ടുണ്ടെങ്കിലും ടാറിടൽ പണികൾ നടത്തിയിട്ടില്ല. കഴിഞ്ഞ ഫെബ്രുവരി മുതൽ റോഡ് പൊളിച്ചിട്ടതാണ്. നഗരത്തിലെ തിരക്കേറിയ ഹൈറോഡ്, ബസിലിക്ക, അരിയങ്ങാടി തുടങ്ങിയ റോഡുകൾ അടക്കമുള്ളിടത്തെ കടകളെ മാസങ്ങളോളം പൊടിയിൽ മുക്കിക്കളഞ്ഞിരുന്നു. പൈപ്പു സ്ഥാപിച്ച് നാലു മാസം കഴിഞ്ഞിട്ടും റോഡ് ടാറിടാൻ കോർപറേഷൻ തയാറായിട്ടില്ല. പ ഹൈറോഡ് ഉൾപ്പെടെ പല റോഡുകളുടേയും പകുതിയോളം ഭാഗങ്ങളും ഇപ്പോൾ ഉപയോഗ ശുന്യമായ അവസ്ഥയിലാണ്. ഹൈറോഡിൽ ഈ പ്രദേശം…
Read Moreഡാമുകളിൽ നീരൊഴുക്ക് കൂടി; പീച്ചി ഡാമിൽ ജലനിരപ്പ് 77.45 മീറ്ററിലെത്തി; തീരദേശത്ത് താമസിക്കുന്നവർക്ക് ജാഗ്രത
തൃശൂർ: കനത്ത മഴയെ തുടർന്ന് ഡാമുകളിലേക്കുള്ള നീരൊഴുക്ക് കൂടി. ഇതോടെ ജില്ലയിലെ ഡാമുകളിൽ സംഭരിക്കാവുന്ന വെള്ളത്തിന്റെ മുക്കാൽ ഭാഗവും എത്തിക്കഴിഞ്ഞു. നീരൊഴുക്കിന്റെ ശക്തിയുള്ളതിനാൽ ഡാമുകൾ അതിവേഗമാണ് നിറഞ്ഞുകൊണ്ടിരിക്കുന്നത്. തീരദേശത്ത് താമസിക്കുന്നവർക്ക് ജാഗ്രതയുണ്ടായിരിക്കണമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. പീച്ചി ഡാമിലെ ജലനിരപ്പ് ഇന്നുച്ചയോടെ 77.45 മീറ്ററിലെത്തി. വൈകീട്ടോടെ ജലനിരപ്പ് കൂടും. 78 മീറ്ററിലെത്തിയാൽ ആദ്യ മുന്നറിയിപ്പു നൽകും. 78.60 മീറ്ററിലെത്തിയാൽ മൂന്നാമത്തെ മുന്നറിയിപ്പു നൽകും. 79.25 മീറ്ററാണ് ഡാമിലെ പരമാവധി സംഭരണ ശേഷി. സംഭരണശേഷിയുടെ 74 ശതമാനത്തോളം വെള്ളം നിറഞ്ഞു കഴിഞ്ഞു. പീച്ചിയിൽ 86.4 മില്ലിമീറ്റർ മഴയാണ് പെയ്തത്. ഇപ്പോഴും മഴ തുടരുകയാണ്. വാഴാനി ഡാമിൽ 77.10 ശതമാനം വെള്ളമാണ് നിറഞ്ഞിരിക്കുന്നത്. ചിമ്മിനി ഡാമിൽ 60.53 ശതമാനം വെള്ളമെത്തിയിട്ടുണ്ട്. ഡാമുകൾ നിറയുന്നതോടെ വെള്ളം തടഞ്ഞു നിർത്തി ഒറ്റയടിക്ക് തുറന്നു വിടുന്നത് ഒഴിവാക്കിയാൽ കൂടുതൽ ദുരിതം ഒഴിവാക്കാനാകും. കഴിഞ്ഞ വർഷം ഒറ്റയടിക്ക്…
Read Moreഇന്നസെന്റിന്റെ ഒരു വർഷത്തെ പെൻഷൻ ദുരിതാശ്വാസത്തിന്; നിക്ഷിപ്ത താൽപര്യക്കാരുടെ കള്ള പ്രചാരണത്തെ ചെറുത്തു തോൽപ്പിക്കണം
തൃശൂർ: മുൻ എംപിയെന്ന നിലയിൽ ലഭിക്കുന്ന ഒരു വർഷത്തെ പെൻഷൻ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നൽകി ഇന്നസെന്റ്. മൂന്നുലക്ഷം രൂപയുടെ ചെക്ക് അദ്ദേഹം കളക്ടറേറ്റിലെത്തി ജില്ലാ കളക്ടർ എസ്. ഷാനവാസിനു കൈമാറി. 25,000 രൂപയാണ് ഇന്നസെന്റിന് ലഭിക്കുന്ന പ്രതിമാസ പെൻഷൻ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ നടക്കുന്ന നിക്ഷിപ്ത താൽപര്യക്കാരുടെ പ്രചാരണത്തെ ചെറുക്കേണ്ടത് ഓരോ മലയാളിയുടേയും കടമയാണെന്ന് അദ്ദേഹം പറഞ്ഞു.
Read Moreനൗഷാദിനെ ഒരാഴ്ച യുഎഇയിലേക്ക് കൊണ്ടുപോകും; ഒരു ലക്ഷം രൂപ സമ്മാനമായി നൽകും; വാഗ്ദാനവുമായി പ്രവാസി മലയാളി
സ്വന്തം ലേഖകൻ തൃശൂർ: പ്രളയബാധിതർക്ക് തന്റെ വരുമാന മാർഗമായ മുഴുവൻ തുണികളും നൽകിയ പി.എം.നൗഷാദിനെ ഒരാഴ്ചത്തെ സന്ദർശനത്തിന് യു.എ.ഇയിലേക്ക് കൊണ്ടുപോകും. ഷാർജയിലെ സ്മാർട്ട് ട്രാവൽസ് എം.ഡി.അഫി അഹമ്മദാണ് സമൂഹമാധ്യമങ്ങളിൽ നൽകിയ സന്ദേശത്തിൽ നൗഷാദിനെ ഗൾഫിലേക്ക് ഒരാഴ്ചത്തെ സന്ദർശനത്തിനായി കൊണ്ടുവരുന്ന കാര്യം അറിയിച്ചത്. നൗഷാദിന് ഒരു ലക്ഷം രൂപ സമ്മാനമായി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ദുരിതമനുഭവിക്കുന്നവരുടെ സങ്കടം തീർക്കാൻ സ്വന്തം വരുമാനം വിട്ടുകൊടുത്ത നൗഷാദിന് സങ്കടം വരാൻ പാടില്ലെന്നതുകൊണ്ടാണ് അദ്ദേഹത്തിന് ഒരുലക്ഷം രൂപ സമ്മാനമായി നൽകുന്നതെന്നും അഫി അഹമ്മദ് വ്യക്തമാക്കി. കോടിക്കണക്കിന് രൂപ കയ്യിലുള്ളവർ പോലും സഹായം നൽകാതിരിക്കുന്പോൾ തനിക്കുള്ളതെല്ലാം കൊടുത്ത ്കോടിക്കണക്കിന് ആളുകളുടെ മനസിൽ നൗഷാദ് ഇടം നേടിയിരിക്കുകയാണെന്നും പ്രവാസികൾക്കും നൗഷാദിനെ അഭിനന്ദിക്കണമെന്നുണ്ടെന്നും ഒരാഴ്ചത്തെ സന്ദർശനത്തിന് നൗഷാദിനെ ഗൾഫിലേക്ക് കൊണ്ടുവരുന്നത് അതുകൊണ്ടാണെന്നും അഫി അഹമ്മദ് പറഞ്ഞു. ലോകത്തിന് നല്ലൊരു സന്ദേശം പകർന്നു നൽകിയ നൗഷാദിന് പ്രവാസികളുടെ സ്നേഹം…
Read Moreവയലുകൾ നികത്തി: വില്വാമല ഗ്രാമത്തിൽ പ്രളയംവന്ന വഴി; ചീരക്കുഴിയിൽ പ്രളയത്തിൽ മുങ്ങിയ 20ഓളം വീടുകൾ നെൽപ്പാടങ്ങൾ നികത്തി നിർമിച്ചത്
തിരുവില്വാമല: നെൽവയലുകൾ നികത്തിയതും വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്കിനെ തടസപ്പെടുത്തിയുള്ള നിർമ്മാണ പ്രവർത്തനങ്ങളുമാണ് ചീരക്കുഴിയിൽ വില്വാമലഗ്രാമത്തെയും പരിസര പ്രദേശത്തെയും പ്രളയത്തിൽ മുക്കിയത്. തിരുവില്വാമല – തൃശൂർ സംസ്ഥാന പാതയോരത്ത് ചീരക്കുഴിയിൽ പ്രളയത്തിൽ മുങ്ങിയ 20ഓളം വീടുകൾ നെൽപ്പാടങ്ങൾ നികത്തി നിർമിച്ചതാണ്. അതുപോലെ പഴയന്നൂർ ബസ് സ്റ്റാൻഡ് പരിസരവും ടൗണും മുങ്ങാനുള്ള കാരണവും മറ്റൊന്നല്ല. സമീപത്തെ കലുങ്കുകളും വെള്ളച്ചാലുകളും അടച്ചാണ് നിർമാണങ്ങൾ നടത്തിയിട്ടുള്ളതെന്ന് നാട്ടുകാർ പറയുന്നു. തിരുവില്വാമലയിൽ കുറുമങ്ങാട്ട്, കിണറ്റിൻകര, അപ്പേക്കാട്ട് പാടശേഖരങ്ങളിൽ കൃഷിനാശത്തിന്റെ കാരണങ്ങളിലെ പകവത്ത് റോഡിന്റെ അശാസ്ത്രീയ നിർമാണമാണ്. പകവത്ത് നീർത്തട പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ നടക്കുകയാണ്. കുറുമങ്ങാട്ട് പാടശേഖരത്തിനു സമീപം തോട്ടുവരന്പിനെ സംരക്ഷിച്ചിരുന്ന കൈതക്കൂട്ടം പിഴുതുമാറ്റിയതാണ് നിർമാണ പ്രവർത്തനങ്ങൾ നടത്തിയത്. ജെസിബി ഉപയോഗിച്ച് പിഴുതെടുത്ത കൈതക്കൂട്ടം തോട്ടിൽ തന്നെ നിക്ഷേപിക്കുകയായിരുന്നു. ഇത് സാധാരണ ഒഴുക്കിനെ തടസപ്പെടുത്തി. തോട്ടുവരന്പുകൾ പൊട്ടാനും കതിരായ നെൽകൃഷി നശിക്കാനും ഇതു കാരണമായി.…
Read Moreപുന്ന നൗഷാദ് വധം; മുഖ്യപ്രതി പോപ്പുലർ ഫ്രണ്ട് മന്ദലാംകുന്ന് ഏരിയ പ്രസിഡന്റ് ഫെബീർ പോലീസ് പിടിയിൽ
തൃശൂർ: ചാവക്കാട് കോണ്ഗ്രസ് ബൂത്ത് പ്രസിഡന്റ് പുതുവീട്ടിൽ നൗഷാദിനെ ബൈക്കിലെത്തി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി റിമാൻഡിൽ. എസ്ഡിപിഐ സജീവ പ്രവർത്തകനും പോപ്പുലർ ഫ്രണ്ട് മന്ദലാംകുന്ന് ഏരിയ പ്രസിഡന്റുമായ വടക്കേക്കാട് അവിയൂർ വാലിപറന്പിൽ ഫെബീറിനെയാണ് (30) ആണ് അറസ്റ്റുചെയ്തു കോടതി റിമാൻഡ് ചെയ്തത്. നൗഷാദിനെ ബൈക്കിലെത്തി വെട്ടിവീഴ്ത്തിയ സംഘത്തിൽ ഉൾപ്പെട്ടയാളാണ് പിടിയിലായ ഫെബീർ. കൃത്യത്തിനുശേഷം വിവിധയിടങ്ങളിലായി ഒളിവിൽ കഴിഞ്ഞുവരികയായിരുന്നുവെന്നു പോലീസ് പറഞ്ഞു. ചങ്ങരംകുളത്തുനിന്നായിരുന്നു അറസ്റ്റ്. കേസിലെ മറ്റൊരു പ്രതി എടക്കഴിയൂർ നാലാംകല്ല് സ്വദേശിയും എസ്ഡിപിഐ പ്രവർത്തകനുമായ മുബീറിനെ നേരത്തേ പോലീസ് അറസ്റ്റുചെയ്തിരുന്നു. മറ്റു പ്രതികളെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചതായും മുഴുവൻ പ്രതികളും ഉടൻ അറസ്റ്റിലാവുമെന്നും ജില്ലാ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണർ സി.ഡി. ശ്രീനിവാസൻ പറഞ്ഞു. കുന്നംകുളം എസിപി ടി.എസ്. മനോജ്, ജില്ലാ ക്രൈംബ്രാഞ്ച് എസിപി എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസിൽ അന്വേഷണം നടത്തുന്നത്.
Read Moreതൃശൂർ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ 600 കുട്ടികൾ; ക്യാമ്പുകളിൽ കുട്ടികൾക്ക് പ്രത്യേക പരിഗണന നൽകണമെന്ന നിർദേശം നൽകി സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി
സ്വന്തം ലേഖകൻ തൃശൂർ: ജില്ലയിലെ ദുരിതാശ്വാസ ക്യാന്പുകളിൽ കഴിയുന്നത് ആറായിരത്തിലധികം കുട്ടികൾ. ഇന്നലെ വരെയുള്ള കണക്കുപ്രകാരം 6219 കുട്ടികളാണ് ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാന്പുകളിലുള്ളത്. ദിവസങ്ങൾ പ്രായമുള്ള കുഞ്ഞുങ്ങളടക്കം ഇക്കൂട്ടത്തിലുണ്ട്.ദുരന്തങ്ങളുടെ ആഘാതം മറ്റുള്ളവരേക്കാൾ അധികം കുട്ടികളെ ബാധിക്കുമെന്നതിനാൽ 18 വയസിനു താഴെയുള്ള കുട്ടികൾക്ക് ക്യാന്പുകളിൽ പ്രത്യേക പരിഗണന നൽകണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. പതിനഞ്ച് നിർദ്ദേശങ്ങൾ അഥോറിറ്റി ദുരിതാശ്വാസ ക്യാന്പുകളിൽ കുട്ടികളുടെ സുരക്ഷയ്ക്കും മുൻഗണനയ്ക്കുമായി നൽകിയിട്ടുണ്ട്.ക്യാന്പ് രജിസ്റ്ററിൽ കുട്ടികളുടെ പേരുവിവരങ്ങൾ രേഖപ്പെടുത്തണമെന്നതാണ് ഇതിൽ പ്രധാനം. ക്യാന്പുകളിൽ എത്ര കുട്ടികളുണ്ടെന്നതിന്റെ കൃത്യമായ വിവരങ്ങൾ ലഭ്യമാക്കാനാണ് ഇത്.കുട്ടികളെ മാതാപിതാക്കൾക്കൊപ്പം ഒരേ ക്യാന്പിൽ തന്നെ താമസിപ്പിക്കണം. ദുരന്തത്തെ കുറിച്ചുള്ള ഓർമകൾ കുട്ടികളോട് വീണ്ടും വീണ്ടും ചോദിച്ച് ഭയപ്പെടുത്താതിരിക്കണമെന്ന കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. കുട്ടികൾക്ക് മാനസിക സാമൂഹിക പരിചരണം നൽകാൻ ആരോഗ്യവകുപ്പിന്റെ സേവനം തേടാവുന്നതാണ്.മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളെ…
Read Moreവെള്ളത്തിൽ വീണ അനുജനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സഹോദരിയും ബന്ധും തോട്ടിൽ വീണ് മരിച്ചു; ഇരിങ്ങാലക്കുട ക്രൈസ്റ്റ് എൻജിനിയറിംഗ് കോളജിലെവിദ്യാർഥിയാണ് മരിച്ച ആൻ റോസ്
ചേറ്റുപുഴ: തൃശൂർ – കാഞ്ഞാണി റോഡിലെ ചേറ്റുപുഴ പാലത്തിന്റെ സമീപത്തെ തോട്ടിൽ ഇന്നലെ മുങ്ങിമരിച്ച എൻജിനീയറിംഗ് കോളജ് വിദ്യാർഥിനിയുടെയും, പിതാവിന്റെ സഹോദരന്റെയും സംസ്കാരം ഇന്ന് നടക്കും. മനക്കൊടി കിഴക്കുംപുറത്തെ കണ്ണനായ്ക്കൽ ജോർജിന്റെ മകൻ സുരേഷ് (50), സഹോദരൻ വിൽസന്റെ മകൾ ആൻ റോസ്(22) എന്നിവരാണ് ഇന്നലെ വൈകിട്ട് മുങ്ങിമരിച്ചത്. ഇരുവരുടെയും സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് 3.30ന് അരിന്പൂർ സെന്റ് ആന്റണീസ് പള്ളിയിൽ നടക്കും. ഇന്നലെ വൈകീട്ട് പാലത്തിനടുത്ത് എൻജിൻതറ പരിസരത്തു കുടുംബസമേതം മീൻപിടിത്തും കാണാൻ പോകുന്നതിനിടെയാണ് അപകടം. എൻജിൻ തറയിൽനിന്ന് വെള്ളം പുറത്തേക്ക് പോകുന്നിടത്ത് വഴുതി വിൽസന്റെ മകൻ എബിൻ തോട്ടിൽ വീഴുകയായിരുന്നു. എബിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയാണ് മറ്റുള്ളവർ തോട്ടിൽ വീഴുകയായിരുന്നു. തൃശൂരിൽനിന്ന് ഫയർഫോഴ്സെത്തി തോട്ടിൽ വീണവരെ കരയ്ക്കു കയറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും സുരേഷിന്റെയും, ആൻറോസിന്റെയും ജീവൻ രക്ഷിക്കാനായില്ല. ഇരിങ്ങാലക്കുട ക്രൈസ്റ്റ് എൻജിനിയറിംഗ് കോളജിലെ കന്പ്യൂട്ടർ സയൻസ്…
Read More