തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച വരെ ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഇടുക്കി ജില്ലയിൽ ബുധനാഴ്ചയും വെള്ളിയാഴ്ചയും ശനിയാഴ്ചയും കോട്ടയം, എറണാകുളം ജില്ലകളിൽ ബുധനാഴ്ചയും തൃശൂരിൽ ശനിയാഴ്ചയുമാണ് കനത്ത മഴയ്ക്കുളള സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ 11 സെന്റീമീറ്റർ വരെയുള്ള അതിശക്തമായ മഴയ്ക്കാണ് സാധ്യത. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഇടുക്കി ജില്ലയിൽ ബുധനാഴ്ചയും വെള്ളിയാഴ്ചയും ശനിയാഴ്ചയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം ജില്ലകളിൽ ബുധനാഴ്ചയും തൃശൂരിൽ ശനിയാഴ്ചയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച ഏറ്റവും കൂടുതൽ മഴ പെയ്തത് വയനാട് ജില്ലയിലെ കുപ്പാടിയിലാണ്.
Read MoreCategory: Thrissur
കുന്നംകുളം കുടുംബശ്രീയുടെ സഹായധനം ദുരിതാശ്വാസ ക്യാന്പുകൾക്ക് കൈമാറി
കുന്നംകുളം: നഗരസഭയിലെ നാനൂറിൽ പരം അയൽക്കൂട്ടങ്ങളിലെ കുടുംബശ്രീ സഹോദരിമാർ വീടുകൾ തോറും കയറിയിറങ്ങി അരി, പലചരക്ക്, പച്ചക്കറി, തുണിത്തരങ്ങൾ, പാത്രങ്ങൾ, പായ, പുതപ്പ്, തലയിണ, പുസ്തകങ്ങൾ, ബാഗുകൾ തുടങ്ങി ഉദ്ദേശം ഒരു ലക്ഷം രൂപയോളം വിലമതിക്കുന്ന സാധനസാമാഗ്രികൾ സമാഹരിച്ചു. ഇതിന് പുറമേ 25,000 രൂപയോളം പണമായും സമാഹരിച്ച് നഗരസഭ ചെയർപേഴ്സണ് സീത രവീന്ദ്രന് വൈസ് ചെയർമാൻ പി.എം.സുരേഷ്, സെക്രട്ടറി കെ.കെ.മനോജ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ മെന്പർ സെക്രട്ടറി സിനി കൈമാറി. സാധനസാമാഗ്രികൾ നിലന്പൂർ, കോഴിക്കോട്, വയനാട് മേഖലകളിലെ ദുരിതാശ്വാസ ക്യാന്പുകളിൽ നൽകി. മനുഷ്യ ജീവനുകൾ സുരക്ഷിതമാക്കുക എന്നത് പ്രധാനമാണ്. അതോടൊപ്പം വളർത്തു മൃഗങ്ങളുടെ വിശപ്പകറ്റാൻ സാധ്യമായത് ചെയ്യണമെന്ന് പല ദിക്കുകളിൽ നിന്നും വിവരം ലഭിച്ചതിന്റെ വെളിച്ചത്തിൽ കുടുംബശ്രീ പ്രവർത്തകർ സമാഹരിച്ച തുകയ്ക്ക് കാലിത്തീറ്റ വാങ്ങി ആലപ്പാട് പുളള് ,വയനാട് തുടങ്ങിയ മേഖലകളിലേക്ക് എത്തിച്ചു. കുടുംബശ്രീ സഹോദരിമാർക്ക്, ചെയർ പേർസണ്…
Read Moreമന്ത്രി പറഞ്ഞിട്ടും പുഴയ്ക്കൽ പാലത്തിൽ എൻജിനിയറുടെ ഉടക്ക്; എംഎൽഎയുടെ നേതൃത്വത്തിൽ കോണ്ഗ്രസിന്റെ രാപ്പകൽ സമരം
തൃശൂർ: പുനർനിർമിച്ച പുഴയ്ക്കൽ പാലത്തിനു ഫിറ്റനസ് സർട്ടിഫിക്കറ്റ് നൽകാത്തത് മരാമത്ത് വകുപ്പ് എൻജിനിയറുടെ അട്ടിമറിയാണെന്ന് അനിൽ അക്കര എംഎൽഎ. ഈ റോഡിലെ ഗതാഗത കുരുക്ക് അഴിക്കാൻ പാലത്തിലൂടെ ചെറുവാഹനങ്ങളെ കടത്തിവിടാമെന്ന് മരാമത്തു മന്ത്രി ജി. സുധാകരൻ തന്നോടു പറഞ്ഞിരുന്നു. എന്നാൽ അപ്രോച്ച് റോഡിന്റെ പണി തീരാത്തതിനാൽ ഫിറ്റനസ് സർട്ടിഫിക്കറ്റ് നൽകാനോ പാലം ഗതാഗതത്തിനു തുറന്നുകൊടുക്കാനോ കഴിയില്ലെന്ന നിലപാടാണ് ചീഫ് എൻജിയിർ കൈക്കൊണ്ടത്. ഉയർന്നു നിൽക്കുന്ന പാലത്തിലേക്കുള്ള റോഡ് മണ്ണിട്ടുയർത്തി ഉടനേ തുറന്നുകൊടുക്കുന്നതിനു പകരം തടസമുണ്ടാക്കി നീട്ടിക്കൊണ്ടുപോകുന്നത് അംഗീകരിക്കാനാവില്ല. ചെറുവാഹനങ്ങളെ കടത്തിവിട്ട് കോഴിക്കോട് റോഡിൽ പുഴയ്ക്കലിലുള്ള ഗതാഗത കുരുക്കു കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് നാളെ കോണ്ഗ്രസിന്റെ നേതൃത്വത്തിൽ പുഴയ്ക്കലിൽ രാപകൽ സമരം ആരംഭിക്കും. വടക്കാഞ്ചേരി മണ്ഡലത്തിലെ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നാളെ രാവിലെ പത്തു മുതൽ വ്യാഴാഴ്ച രാവിലെ പത്തുവരെയാണു സമരം. റോഡ് തുറന്നില്ലെങ്കിൽ സെപ്റ്റംബർ 12 മുതൽ അനിശ്ചിതകാല സമരം…
Read Moreക്വാറി മാഫിയക്ക് വഴങ്ങി പോലീസ്; നിർമാണ മേഖല സ്തംഭിച്ചു; തമിഴ്നാട്ടിൽ നിന്നുള്ള പാറപ്പൊടിക്കും വിലക്ക്
സ്വന്തംലേഖകൻ തൃശൂർ: കേരളത്തിൽ ക്വാറി പ്രവർത്തനങ്ങൾക്ക് വിലക്കേർപ്പെടുത്തിയതോടെ അന്യസംസ്ഥാനങ്ങളിൽ നിന്ന് നിർമാണ വസ്തുക്കൾ എത്തിച്ച് പണികൾ നടത്താമെന്ന് കരുതിയാലും ക്വാറി മാഫിയ വിടില്ല. പോലീസിനെ ഉപയോഗിച്ച് ഇത്തരം സാധനങ്ങൾ കടത്തുന്നത് തടയും. ക്വാറി മാഫിയയുടെ പണക്കിഴിയുടെ കനത്തിനനുസരിച്ച് പോലീസും നിൽക്കുന്നതോടെ അന്യസംസ്ഥാനങ്ങളിൽ നിന്ന കേരളത്തിലേക്കു കൊണ്ടുവരുന്ന പാറപ്പൊടിയടക്കമുള്ള സാധന സാമഗ്രികൾക്ക് വിലക്കേർപ്പെടുത്തിയിരിക്കയാണ്. അഥവാ ആരെങ്കിലും കൊണ്ടുവന്നാൽ അത് വഴിയിൽ തടയുക മാത്രമല്ല വൻ തുക പിഴയീടാക്കുകയും ചെയ്യും. മണൽ വാരൽ നിർത്തിയതോടെയാണ് തമിഴ്നാട്ടിൽ നിന്ന് കുറഞ്ഞ ചെലവിൽ കേരളത്തിലേക്ക് പാറപ്പൊടി കൊണ്ടുവരാൻ തുടങ്ങിയത്. എന്നാൽ ക്വാറി മാഫിയകൾ പോലീസിനെ ഉപയോഗിച്ച് ഇത് തടഞ്ഞു. ടോറസ് ലോറികളിൽ കൊണ്ടുവരുന്ന പാറപ്പൊടിക്ക് ഭാരം കൂടുതലാണെന്നു പറഞ്ഞാണ് ആദ്യം തടഞ്ഞത്. പിന്നീട് പാറപ്പൊടിയുമായി വരുന്ന ലോറികൾക്ക് വൻ തുക പിഴയീടാക്കിയതോടെ ഇവരും പിൻമാറി. ക്വാറികളിൽ ഉൽപാദിപ്പിക്കുന്ന പാറപ്പൊടി വൻ തുകയ്ക്കാണ്…
Read Moreഅടുത്ത ഇര നമ്മൾ ആവാതിരിക്കട്ടെ..! മഴക്കാല മോഷണം; മുന്നറിയിപ്പുമായി പേലീസ്
സ്വന്തം ലേഖകൻ തൃശൂർ: സംസ്ഥാനത്ത് മോഷണം പെരുകാൻ സാധ്യതയുള്ളതിനാൽ പഴയ മുന്നറിയിപ്പുകൾ വീണ്ടും നൽകി കേരള പോലീസ്. മോഷണം തടയാനും മോഷ്ടാക്കളിൽ നിന്ന് രക്ഷനേടാനുമുള്ള വിവിധ മാർഗനിർദ്ദേശങ്ങൾ മുൻവർഷങ്ങളിൽ നൽകിയ പോലെ ഇത്തവണയും പോലീസ് നൽകുന്നുണ്ട്. പോലീസിന്റെ നിർദ്ദേശങ്ങൾ ഇത്തവണ വാട്സാപ്പ് വഴി നിരവധി പേർ ഷെയർ ചെയ്യുന്നത് കൊണ്ട് മുൻ വർഷങ്ങളേക്കാൾ കൂടുതൽ പേരിലേക്ക് ഇത്തവണ ഈ മുന്നറിയിപ്പ് എത്തുന്നുണ്ട്.വാട്ടസ് ആപ്പും മറ്റും ഉപയോഗിക്കാത്തവർ അറിയാനായി പൊതുജന സുരക്ഷിതാർത്ഥം ഞങ്ങൾ ഇത് പ്രസിദ്ധീകരിക്കുന്നു. – അർധരാത്രി രണ്ടിന്റേയും പുലർച്ചെ നാലിന്റേയും ഇടയിലാണ് കവർച്ച നടക്കുന്നതെന്നും മാരകായുധങ്ങളുമായി സംഘടിതമായി വരുന്ന കവർച്ചക്കാരുടെ അടുത്ത ഇര നമ്മൾ ആവാതിരിക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കുന്നത് ഗുണം ചെയ്തേക്കാമെന്നുമുള്ള ആമുഖത്തോടെയാണ് പോലീസ് മുന്നറിയിപ്പുകൾ നൽകുന്നത്. – കവർച്ച നടന്ന ഭൂരിഭാഗം വീടുകളിലും അടുക്കള വാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്ത് കയറിയതെന്നും അതിനാൽ…
Read Moreസെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രിയുടെ ഉപദേശകരെ തട്ടി നടക്കാനാവാത്ത അവസ്ഥയെന്ന് രമേശ് ചെന്നിത്തല
തൃശൂർ: കെയർടേക്കർ സർക്കാരാണു കേരളം ഭരിക്കുന്നതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലോക്സഭാ തെരഞ്ഞെടുപ്പിലെ വൻ പരാജയത്തോടെ എൽഡിഎഫ് സർക്കാരിനു ജനപിന്തുണ നഷ്ടമായെന്നു തെളിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ദേശീയ ചുമട്ട് തൊഴിലാളി യൂണിയൻ- ഐഎൻടിയുസി ജില്ലാ സമ്മേളനം ടൗണ് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല. ഓരോ ദിവസവും ക്യാബിനറ്റ് പദവികൾ സൃഷ്ടിച്ച് കേരള ഖജനാവിനെ കൊള്ളയടിക്കുകയാണു സർക്കാർ. ഇത്രയും ഉപദേശകരുടെ നിർദേശം കിട്ടിയിട്ടും കേരളത്തിന്റെ അവസ്ഥ പരിതാപകരമാണ്. പ്രളയ ക്യാന്പുകളിൽ വേണ്ടത്ര സഹായം എത്തിക്കാൻ പോലും കഴിഞ്ഞിട്ടില്ലെന്നും ചെന്നിത്തല ആരോപിച്ചു. ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് സുന്ദരൻ കുന്നത്തുള്ളി അധ്യക്ഷനായി. യുഡിഎഫ് കണ്വീനർ ബെന്നി ബഹനാൻ എംപി, ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖർ, മുൻ സ്പീക്കർ തേറന്പിൽ രാമകൃഷ്ണൻ, പി.എ. മാധവൻ, ഡോ. ശൂരനാട് രാജശേഖരൻ, എ.കെ. ഹഫീസ്, ടി.യു. രാധാകൃഷ്ണൻ, ജോസഫ് ചാലിശേരി, ഒ. അബ്ദുറഹിമാൻകുട്ടി,…
Read Moreഉരുൾപൊട്ടൽ സാധ്യത; വിദഗ്ധ സംഘം ബുധനാഴ്ച മുതൽ പഠനം നടത്തും
പത്തനംതിട്ട: ജില്ലയിൽ ഉരുൾപൊട്ടൽ സാധ്യതയുള്ള സ്ഥലങ്ങളിൽ വിദഗ്ധ സംഘം ബുധനാഴ്ച മുതൽ പഠനം നടത്തും. ശക്തമായ മഴയെത്തുടർന്ന് വിവിധ ജില്ലകളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, ഭൂമിയിൽ വിള്ളൽ എന്നിവ കണ്ടെത്തിയ സ്ഥലങ്ങൾ വേഗത്തിൽ പരിശോധിച്ച് ജനവാസയോഗ്യം ആണോ അല്ലയോ എന്ന് വ്യക്തമായ ശാസ്ത്രീയ ശിപാർശ ജില്ലാ ദുരന്ത നിവാരണ അഥോറിറ്റികൾക്ക് നല്കുന്നതിന് മണ്ണ് സംരക്ഷണ വകുപ്പ്, മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ്, ഭൂജല വകുപ്പ് എന്നിവയിലെ ഉദ്യോഗസ്ഥരെ ഉപയോഗപ്പെടുത്തി കേരളത്തിൽ 50 സംഘങ്ങളെയാണ് വിവിധ ജില്ലകളിലെ പരിശോധനകൾക്കായി ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇവർക്കുള്ള പരിശീലനം സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയുടെ ആസ്ഥാനത്ത് നടന്നു. പ്രമുഖ ഭൗമശാസ്ത്രജ്ഞൻ ജി. ശങ്കർ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഡെപ്യൂട്ടി ഡയറക്ടർ സി. മുരളീധരൻ, കേന്ദ്ര ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ, സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയിലെ ഉദ്യോഗസ്ഥർ എന്നിവർ നേതൃത്വം നൽകി. പഠനസംഘം സ്ഥല പരിശോധനയ്ക്ക്…
Read Moreയുവസംവിധായകനെ തട്ടിക്കൊണ്ടുപോയ കേസ്; മൊഴികളിൽ ദുരൂഹതകളേറെ; സംവിധായകനേയും ഭാര്യയേയും വീണ്ടും ചെയ്യാനൊരുങ്ങി പോലീസ്
സ്വന്തം ലേഖകൻ തൃശൂർ: യുവസംവിധായകനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് വഴിയിലുപേക്ഷിച്ച സംഭവത്തിൽ പോലീസ് അന്വേഷണം നിർണായക ഘട്ടത്തിൽ. സംവിധായകന്റെയും ഭാര്യയുടേയും മൊഴികളിൽ ദുരൂഹതകളും വൈരുധ്യവും ഉള്ളതിനാൽ ഇരുവരേയും വീണ്ടും ചോദ്യം ചെയ്യുമെന്നാണ് പുതിയ സൂചന. സംഭവത്തിലെ പ്രതികളെല്ലാം മുഖംമൂടിധാരികളായതിനാൽ ആരെക്കുറിച്ചും സംവിധായകന് ഒരു വിവരവും നൽകാൻ ഇതുവരെയും കഴിയുന്നില്ല.സിസി ടിവി ദൃശ്യങ്ങളോ മറ്റു തെളിവുകളോ പോലീസിന് ലഭിച്ചിട്ടില്ല. എന്നാൽ സംഭവത്തിലെ യാഥാർഥ്യം പുറത്തുകൊണ്ടുവരുമെന്ന് കേസ് അന്വേഷിക്കുന്ന പോലീസ് പറഞ്ഞു.
Read More33 വർഷം മുമ്പുള്ള പോസ്റ്റുമോർട്ടം റിപ്പോർട്ട് തപ്പിയെടുത്ത് നൽകി മെഡിക്കൽ കോളജ് ഫോറൻസിക് വിഭാഗം; ജീവനക്കാരുടെ സത്പ്രവർത്തിയിൽ മനോജിന് ആശ്രിത നിയമനത്തിലൂടെയുളള ജോലി ലഭ്യമാകും
സ്വന്തം ലേഖകൻ മുളംകുന്നത്തുകാവ്: 33 വർഷം മുൻപുള്ള പോസ്റ്റുമോർട്ടം റിപ്പോർട്ട് തപ്പിയെടുത്ത് നൽകി തൃശൂർ മെഡിക്കൽ കോളജിലെ ഫോറൻസിക് വിഭാഗം ഉദ്യോഗാർത്ഥിക്ക് തുണയായി. 33 വർഷം മുൻപ് മരണമടഞ്ഞ അച്ഛന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് തേടിയെത്തിയ മകനാണ് കിട്ടില്ലെന്ന് കരുതിയ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചത്.അത്താണി നടുവിൽപുരയ്ക്കൽ ധർമജന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ടാണ് മകൻ മനോജിന് കഴിഞ്ഞ ദിവസം ലഭിച്ചത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിന് അപേക്ഷ നൽകി ഒരു മണിക്കൂറിനകം ഇത് തപ്പിയെടുത്ത് നൽകിയാണ് ഫോറൻസിക് വിഭാഗം പുതിയ മാതൃകയായത്. ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡിൽ ജീവനക്കാരനായിരിക്കെ അത്താണിയിൽ വെച്ചാണ് ധർമജൻ ട്രെയിൻ തട്ടി പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്പോൾ മരണമടഞ്ഞത്. അന്ന് മെഡിക്കൽ കോളജ് ആശുപത്രി പ്രവർത്തിച്ചിരുന്നത് തൃശൂർ നഗരത്തിലായിരുന്നു. ധർമജന്റെ ഭാര്യ പിന്നീട് ആശ്രിത നിയമനം വഴി ജോലിയിൽ പ്രവേശിച്ചിരുന്നു. അന്ന് അവർക്ക് നിയമനം ലഭിക്കുന്നതിന് പോസ്റ്റുമോർട്ടം റിപ്പോർട്ട്…
Read Moreഉദ്യോഗസ്ഥരെ സമ്മതിക്കണം, പ്രളയത്തിനിടയിലും കാന നിർമാണം; തൃശൂരിലെ കാനനിർമ്മാണം ചർച്ചയാവുന്നു
തൃശൂർ: കാനകൾ വൃത്തിയാക്കാത്തതിനാൽ മഴവെള്ളം ഒഴുകി പോകുന്നില്ലെന്ന പരാതി വ്യാപാകമാകുന്പോഴാണ് പ്രളയത്തിനിടയിലും കാന നിർമാണം നടത്തുന്നത്. തൃശൂർ-മണ്ണുത്തി റോഡിൽ കിഴക്കുന്പാട്ടുകര മുതൽ പറവട്ടാനി ഭാഗത്തേക്കാണ് കാന നിർമാണം തകൃതിയായി നടക്കുന്നത്. വെള്ളം വരുന്നത് ഒഴുകിപോകാൻ നിർമിക്കുന്ന കാന പക്ഷേ മഴ വെള്ളം തടഞ്ഞു നിർത്തിയാണ് സ്ലാബ് വാർക്കുന്നത്. മഴയിൽ സ്ലാബ് വാർത്തിട്ടാൽ എത്ര ബലമുണ്ടാകുമെന്നൊന്നും ചോദിക്കരുത്. എങ്ങനെയെങ്കിലും കാന നിർമാണം നടത്തണം. അത്രമാത്രം. കോർപറേഷൻ ആരോഗ്യവിഭാഗം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സന്റെ വാർഡിൽ തന്നെയാണ് മഴക്കാലത്ത് കാന നിർമാണം പുരോഗമിക്കുന്നത്. പണിക്കാർ ബംഗാളികളായതിനാൽ കേരളത്തിൽ മഴ വരുന്ന സമയം അറിയാത്തതാണ് കാന നിർമാണം ഈ മഴക്കാലത്തു തന്നെ നടത്താൻ തീരുമാനിച്ചതെന്നാണ് ആളുകളുടെ അഭിപ്രായം. പിഡബ്ല്യൂഡി റോഡിന്റെ വശത്തുള്ള കാനകൾ കോണ്ക്രീറ്റ് ചെയ്താണ് നിർമിക്കുന്നത്. മഴയ്ക്കുമുന്പേ കാന നിർമാണങ്ങളും കാന വൃത്തിയാക്കലും നടത്തണമെന്ന് എല്ലാവർക്കും നിർദ്ദേശം കൊടുക്കുന്ന കോർപറേഷൻ സ്റ്റാൻഡിംഗ്…
Read More