അ​ച്ഛാ, ആ​ന​യൂ​ട്ട് കാ​ണി​ക്കാ​ൻ കൊ​ണ്ടോ​ണേ… മ​ഴേ​ണ്ടെ​ങ്കി​ലും പോ​ണം​ട്ടോ… തൃ​ശൂ​രി​ലെ മി​ക്ക വീ​ടു​ക​ളി​ലും കു​ട്ടി​ക​ൾ അ​ച്ഛ​ന​മ്മ​മാ​രോ​ട് പ​റ​യാ​ൻ 99 ശ​ത​മാ​നം സാ​ധ്യ​ത​യു​ള്ള ഡ​യ​ലോ​ഗാ​ണ്

തൃ​ശൂ​രി​ലെ മി​ക്ക വീ​ടു​ക​ളി​ലും കു​ട്ടി​ക​ൾ അ​ച്ഛ​ന​മ്മ​മാ​രോ​ട് പ​റ​യാ​ൻ 99 ശ​ത​മാ​നം സാ​ധ്യ​ത​യു​ള്ള ഡ​യ​ലോ​ഗാ​ണ്. ഞാ​യ​റാ​ഴ്ച​യാ​യ​തി​നാ​ൽ കു​ട്ടി​ക​ൾ​ക്ക് സ്കൂ​ളി​ൽ പോ​കണ്ട. രാ​വി​ലെ വ​ട​ക്കു​ന്നാ​ഥ ക്ഷേ​ത്ര​ത്തി​ന്‍റെ ഗോ​പു​ര​ത്തി​ന​ക​ത്ത് ക​യ​റി​യാ​ൽ ക​ണ്‍​നി​റ​യെ ക​രി​വീ​ര​ച്ച​ന്തം കാ​ണാം….​ആ​ന​വ​യ​ർ നി​റ​യും വ​രെ ആ​ന​യെ ഉൗ​ട്ടു​ന്ന​ത് കാ​ണാം… കാ​ണാ​ൻ പോ​ണ പൂ​രോം കാ​ണാ​ൻ പോ​ണ ഉൗ​ട്ടും പ​റ​ഞ്ഞ് പൊ​ലി​പ്പി​ക്കേ​ണ്ട​ത​ല്ല. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ ക​ല​ക്കും ഇ​ത്ത​വ​ണ​ത്തെ ആ​ന​യൂ​ട്ടെ​ന്ന് തൃ​ശൂ​രി​ലെ ആ​ന​പ്രേ​മി​ക​ളാ​ണ് ഗ്യാ​ര​ണ്ടി പ​റ​യു​ന്ന​ത്.മ​ണ്ണി​ലെ ക​രി​വീ​ര​ച്ച​ന്തം ക​ണി​ക​ണ്ടു​ണ​രാ​ൻ ഒ​ന്നാം തി​യ​തി ക​ഴി​യാ​തെ പോ​യ​തി​ന്‍റെ വി​ഷ​മം ക​ർ​ക്കട​ക​ത്തി​നു​മു​ണ്ട്. ച​ന്ദ്ര​ഗ്ര​ഹ​ണം ആ​ന​യൂ​ട്ടി​നെ​യും മ​റ​ച്ചു. സാ​ര​മി​ല്ല അ​വ​ധി​ദി​ന​മാ​യ​തി​നാ​ൽ നാ​ളെ ശ്രീ​മൂ​ല​സ്ഥാ​ന​വും ഇ​ല​ഞ്ഞി​ത്ത​റ ചു​വ​ടും തെ​ക്കേ​ഗോ​പു​ര​ന​ട​യ്ക്ക് സ​മീ​പ​വു​മെ​ല്ലാം പൂ​ര​ത്തി​ര​ക്കാ​യി​രി​ക്കും. ആ​ന​യൂ​ട്ട് കാ​ണാ​ൻ മ​റ്റു ജി​ല്ല​ക​ളി​ൽ നി​ന്ന് വ​രെ ഇ​ത്ത​വ​ണ ആ​ളു​ക​ളെ​ത്തും. വ​ട​ക്കു​ന്നാ​ഥ ക്ഷേ​ത്ര​ത്തി​ന​ക​ത്തേ​ക്ക് പ​ടി​ഞ്ഞാ​റേ ഗോ​പു​രം വ​ഴി​യും കി​ഴ​ക്കേ ഗോ​പു​രം വ​ഴി​യും ക​ട​ന്നെ​ത്താം. പ​ടി​ഞ്ഞാ​റേ ഗോ​പു​രം വ​ഴി​യാ​ണ് ആ​ന​ക​ളെ ക്ഷേ​ത്ര​മ​തി​ൽ​കെ​ട്ടി​ന​ക​ത്തേ​ക്ക് പ്ര​വേ​ശി​പ്പി​ക്കു​ക. ആ​ന​ക​ളെ വെ​റ്റ​റി​ന​റി ഡോ​ക്ട​ർ​മാ​രു​ടെ…

Read More

പോ​ട്ട​യി​ലെ കു​റി​ക്ക​മ്പി​നി പൂ​ട്ടി; ല​ക്ഷ​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ട് വ​രി​ക്കാ​ർ പരാതിയുമായി പോലീസിൽ

ചാ​ല​ക്കു​ടി: സ്വ​കാ​ര്യ കു​റി​ക​ന്പ​നി​യി​ൽ കു​റി​വെ​ച്ച​വ​രും ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ നി​ക്ഷേ​പി​ച്ച​വ​രും വ​ഞ്ചി​ത​രാ​യി. പോ​ട്ട​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന പ്രി​യ​ദ​ർ​ശ​നം ഫി​നാ​ൻ​സ് എ​ന്ന കു​റി​ക്ക​ന്പ​നി​യാ​ണ് അ​ട​ച്ചു​പൂ​ട്ടി​യ​ത്. കു​റി വ​ട്ട​മെ​ത്തി നി​ര​വ​ധി മാ​സ​ങ്ങ​ളാ​യി​ട്ടും നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ​ക്കു പ​ണം കൊ​ടു​ത്തി​ട്ടി​ല്ല. നി​ര​വ​ധി പേ​രി​ൽ​നി​ന്നും ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ നി​ക്ഷേ​പ​മാ​യി സ്വീ​ക​രി​ച്ചി​രു​ന്നു. സാ​ധാ​ര​ണ​ക്കാ​രാ​യ ആ​ളു​ക​ളാ​ണ് ത​ങ്ങ​ളു​ടെ അ​ധ്വാ​ന​ത്തി​ൽ​നി​ന്നും മി​ച്ചം​വെ​ച്ച സം​ഖ്യ കു​റി​വ​ച്ചി​രു​ന്ന​ത്.ത​ട്ടി​പ്പി​നി​ര​യാ​യി​ട്ടു​ള്ള​വ​രു​ടെ യോ​ഗം ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നു പോ​ട്ട വ്യാ​പാ​ര​ഭ​വ​നി​ൽ ചേ​രാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്ക​യാ​ണ്. നേ​ര​ത്തെ പ​ണം ല​ഭി​ക്കാ​ത്ത​വ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ല്കി​യി​രു​ന്നു.

Read More

’ജ​ന​കീ​യം ഈ ​അ​തി​ജീ​വ​നം’..! പ്ര​ള​യ​ബാ​ധി​ത​ർ​ക്ക് സ​ഹാ​യ​ങ്ങ​ൾ ഉ​റ​പ്പാ​ക്കുമെന്ന് മ​ന്ത്രി എ.​സി.​മൊ​യ്തീ​ൻ

തൃ​ശൂ​ർ: പ്ര​ള​യ ബാ​ധി​ത​ർ​ക്ക് എ​ല്ലാ വി​ധ സ​ഹാ​യ​ങ്ങ​ളും ഉ​റ​പ്പാ​ക്കു​മെ​ന്ന് മ​ന്ത്രി എ.​സി.​മൊ​യ്തീ​ൻ പ​റ​ഞ്ഞു. ടൗ​ണ്‍ ഹാ​ളി​ൽ പ്ര​ള​യാ​ന​ന്ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന ’ജ​ന​കീ​യം ഈ ​അ​തി​ജീ​വ​നം’ പൊ​തു​ജ​ന സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. പ്ര​ള​യ ദു​രി​താ​ശ്വാ​സ​ത്തി​ന് പ്ര​ത്യേ​ക പാ​ക്കേ​ജ് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും കേ​ന്ദ്ര സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യി​ട്ടി​ല്ല. ചു​വ​പ്പു നാ​ട​യു​ടെ കു​രു​ക്കി​ലാ​ണ് ഇ​പ്പോ​ഴും. എ​ല്ലാ മേ​ഖ​ല​യി​ലും ദി​രി​താ​ശ്വാ​സം എ​ത്തി​ക്കു​ക​യാ​ണ് ല​ക്ഷ്യം. ഇ​തി​നാ​യി ഉ​ദ്യോ​ഗ​സ്ഥ​ർ സ​ത്വ​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണം. പ്ര​ശ്ന സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് തീ​ര​ദേ​ശ മേ​ഖ​ല​യ്ക്ക് 1300 കോ​ടി രൂ​പ നീ​ക്കി​വ​ച്ചി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. മ​ന്ത്രി വി.​എ​സ്.​സു​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം​എ​ൽ​എ​മാ​രാ​യ ബി.​ഡി.​ദേ​വ​സി, വി.​ആ​ർ.​സു​നി​ൽ​കു​മാ​ർ, മു​ര​ളി പെ​രു​നെ​ല്ലി, കെ.​വി.​അ​ബ്ദു​ൾ​ഖാ​ദ​ർ, ഗീ​ത ഗോ​പി, മേ​യ​ർ അ​ജി​ത വി​ജ​യ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​രി തോ​മ​സ്, ക​ള​ക്ട​ർ എ​സ്.​ഷാ​ന​വാ​സ്, മു​ൻ മേ​യ​ർ ഐ.​പി.​പോ​ൾ, സി.​ആ​ർ.​വ​ത്സ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Read More

 തൃശൂർ മെഡിക്കൽ കോളജിൽ ഡോഗ് “സ്ക്വാഡ്’  ഡ്യൂട്ടിയിൽ ; തെ​രു​വ് നാ​യ്ക്ക​ളെ നി​യ​ന്ത്രി​ക്കു​ന്ന​തി​ൽ  അധികൃതർക്ക് നിസംഗത; പ്രതിഷേധിച്ച് നാട്ടുകാർ

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: ഗ​വ മെ​ഡി​ക്ക​ൽ കോ​ള​ജ് കാ​ന്പ​സി​ൽ തെ​രു​വ​നാ​യ്ക്ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​വു​ന്നു. ഏ​തു നി​മി​ഷ​വും ആ​ക്ര​മി​ക്കാ​മെ​ന്ന രീ​തി​യി​ൽ ഇ​വ​യു​ടെ വ​ര​വും പോ​ക്കും ഭീ​തി​യു​ള​വ​ക്കു​ക​യാ​ണ്. തെ​രു​വ് നാ​യ്ക്ക​ളെ നി​യ​ന്ത്രി​ക്കു​ന്ന​തി​ൽ അ​ധി​ക്യ​ത​ർ പാ​ലി​ക്കു​ന്ന നി​സം​ഗ മ​നോ​ഭാ​വം ജ​ന​ങ്ങ​ളെ ക്ഷു​ഭി​ത​രാ​ക്കി​യി​ട്ടു​ണ്ട്. കാ​ന്പ​സി​ലൂ​ടെ ന​ട​ന്ന് പോ​കു​ന്ന സ്കൂ​ൾ കു​ട്ടി​ക​ളും, കോ​ള​ജ് വി​ദ്യാ​ർ​ത്ഥി​ക​ളും, രോ​ഗി​ക​ളും അ​വ​രു​ടെ കൂ​ട്ടി​യി​രി​പ്പു​കാ​രും ,ജീ​വ​ന​ക്കാ​രും സ്ത്രീ​ക​ളു​മാ​ണ് കൂ​ടു​ത​ലാ​യി തെ​രു​വ് നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​വു​ന്ന​ത്. പാ​ഞ്ഞ് വ​രു​ന്ന തെ​രു​വ​നാ​യ്ക്ക​ളെ ക​ണ്ട് പേ​ടി​ച്ച് വാ​ഹ​ന​ങ്ങ​ൾ തി​രി​ക്കു​ന്പോ​ൾ ഉ​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ളും വ​ർ​ധി​ക്കു​ക​യാ​ണ്. അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​നു മു​ന്നി​ലും ആ​ശു​പ​ത്രി വാ​ർ​ഡു​ക​ളി​ലും നാ​യ്ക്ക​ൽ സ്വൈ​ര്യ​വി​ഹാ​രം ന​ട​ത്തു​ന്നു​ണ്ട്. ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് ഇ​ഷ്ടാ​നു​സ​ര​ണം ഭ​ക്ഷ​ണം ല​ഭി​ക്കു​ന്ന​തി​നാ​ൽ മ​റ്റു ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​വ​രെ നി​ര​വ​ധി തെ​രു​വു​നാ​യ്ക്ക​ളാ​ണ് ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് എ​ത്തു​ന്ന​ത്. കാ​ന്പ​സി​ൽ മാ​ത്രം നൂ​റ് ക​ണ​ക്കി​ന് തെ​രു​വ​നാ​ക്ക​ളാ​ണു​ള്ള​ത്. ജ​ന​ന നി​യ​ന്ത്ര​ണ​മാ​ർ​ഗ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് തെ​രു​വ് നാ​യ​ക​ൾ പെ​രു​കു​ന്ന​ത് ത​ട​യ​ണ​മെ​ന്നാ​ണ് മൃ​ഗ​സ്നേ​ഹി​ക​ൾ പ​റ​യു​ന്ന​ത്.വ​ന്ധ്യം​ക​ര​ണം ചെ​യ്താ​ൽ നാ​യ​ക​ളു​ടെ അ​ക്ര​മ​ണ​സ്വ​ഭാ​വ​വും ശൗ​ര്യ​വും…

Read More

മി​ന്ന​ലാ​യി ഋ​ഷി​രാ​ജ് സിം​ഗ്; ഉദ്യോഗസ്ഥരുടെ ക്രൂരവിനോദം കേട്ട് ഞെട്ടി ജയിൽ ഡിജിപി; ജ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കൂ​ട്ട സ്ഥ​ലം​മാ​റ്റം

തൃ​ശൂ​ർ: വി​യ്യൂ​ർ ജ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ കൂ​ട്ട ന​ട​പ​ടി. മൂ​ന്ന് അ​സി​സ്റ്റ​ന്‍റ് പ്രി​സ​ണ്‍ ഓ​ഫീ​സ​ർ​മാ​ർ ഉ​ൾ​പ്പെ​ടെ 41 പേ​ർ​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. ത​ട​വു​കാ​രെ മ​ർ​ദ്ദി​ച്ചു​വെ​ന്ന പ​രാ​തി​യി​ൽ ജ​യി​ൽ ഡി​ജി​പി ഋ​ഷി​രാ​ജ് സിം​ഗാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ജ​യി​ലി​ൽ ഋ​ഷി​രാ​ജ് സിം​ഗ് മി​ന്ന​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യി​രു​ന്നു. ഇ​തി​നി​ടെ ഉ​ദ്യോ​ഗ​സ്ഥ​ർ മ​ർ​ദ്ദി​ക്കു​ന്ന​താ​യി 30 ത​ട​വു​കാ​രാ​ണ് പ​രാ​തി​പ്പെ​ട്ട​ത്. ഇ​തേ​തു​ട​ർ​ന്നു ത​ട​വു​കാ​രെ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി. ഡോ​ക്ട​ർ​റു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഡി​ജി​പി​യു​ടെ ന​ട​പ​ടി. മൂ​ന്ന് അ​സി​സ്റ്റ​ന്‍റ് പ്രി​സ​ണ്‍ ഓ​ഫീ​സ​ർ​മാ​രെ സ​സ്പെ​ൻ​ഡു ചെ​യ്യു​ക​യും 38 പേ​രെ സ്ഥ​ലം​മാ​റ്റു​ക​യും ചെ​യ്തു. ഇ​ന്ന് ഉ​ച്ച​യോ​ടെ​യാ​ണ് ഉ​ത്ത​ര​വി​റ​ങ്ങി​യ​ത്. ത​ട​വു​കാ​രു​ടെ തു​ട​ർ പ​രി​ശോ​ധ​ന​യ്ക്കാ​യി ജ​യി​ൽ ഡി​ഐ​ജി​യെ ഋ​ഷി​രാ​ജ് സിം​ഗ് ചു​മ​ത​ല​പ്പെ​ടു​ത്തി.

Read More

ഭ​ർ​ത്താ​വ് ഓ​ടി​ര​ക്ഷ​പ്പെ​ട്ടു; കഞ്ചാവുമായി ഭാ​ര്യ പി​ടി​യി​ൽ; വീടിന്‍റെ അടുക്കളയിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു

ചാ​വ​ക്കാ​ട്: മൂ​ന്ന​യി​നി​യി​ൽ​നി​ന്ന് ക​ഞ്ചാ​വു​മാ​യി യു​വ​തി​യാ​യ വീ​ട്ട​മ്മ പി​ടി​യി​ൽ. നാ​യാ​ടി കോ​ള​നി​ക്കു സ​മീ​പം കൊ​ട്ടി​ലി​ങ്ങ​ൽ നൗ​ഷാ​ദി​ന്‍റെ ഭാ​ര്യ സ​ലീ​ന(35)​യെ​യാ​ണ് വ​ട​ക്കേ​ക്കാ​ട് എ​സ്ഐ കെ. ​അ​ബ്ദു​ൾ ഹ​ക്കീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റു ചെ​യ്ത​ത്. മൂ​ന്ന​യി​നി​യി​ൽ ക​ഞ്ചാ​വ് ക​ച്ച​വ​ടം ന​ട​ക്കു​ന്നു​ണ്ടെ​ന്ന് കു​ന്നം​കു​ളം എ​സി​പി ടി.​എ​സ്. സി​നോ​ജി​നു വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് വ​ട​ക്കേ​ക്കാ​ട് പോ​ലീ​സ് നൗ​ഷാ​ദി​ന്‍റെ വീ​ട്ടി​ലെ​ത്തി. പോ​ലീ​സി​ന്‍റെ വ​ര​വ് ക​ണ്ട് നൗ​ഷാ​ദ് ഓ​ടി. വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ആ​ടു​ക്ക​ള​യി​ൽ​നി​ന്ന് 160 ഗ്രാം ​ക​ഞ്ചാ​വ് ല​ഭി​ച്ചു. യു​വ​തി അ​റ​സ്റ്റി​ലാ​യി. നൗ​ഷാ​ദ് നേ​ര​ത്തെ അ​ഞ്ചു​ത​വ​ണ ക​ഞ്ചാ​വ് കേ​സി​ൽ പ്ര​തി​യാ​യി​ട്ടു​ണ്ട്. പോ​ലീ​സ് പ​റ​ഞ്ഞു.എ​സ്ഐ കെ. ​പ്ര​ദീ​പ്കു​മാ​ർ, എ​എ​സ്ഐ​മാ​രാ​യ അ​ക്ബ​ർ, സ​ന്തോ​ഷ്, സി​പി​ഒ പ്രേ​മ​ൻ, ലോ​ഫി​രാ​ജ്, ര​ണ്‍​ദീ​പ്, വ​നി​ത ഡി​പി​ഒ സൗ​മ്യ​ശ്രീ എ​ന്നി​വ​രും അ​റ​സ്റ്റു ചെ​യ്ത സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.

Read More

ജി​ല്ല​യി​ൽ ഡെ​ങ്കി​പ്പ​നി പ​ട​രാ​ൻ സാ​ധ്യ​ത; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ് 

തൃ​ശൂ​ർ: ജി​ല്ല​യി​ൽ ഡെ​ങ്കി​പ്പ​നി പ​ട​രാ​ൻ സാ​ധ്യ​ത​യെ​ന്നു ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്. ജ​ന​ങ്ങ​ൾ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കെ.​ജെ.​റീ​ന അ​റി​യി​ച്ചു. മ​ഴ തു​ട​ങ്ങി​യ​തി​നു ശേ​ഷം കൊ​തു​കു സാ​ന്ദ്ര​ത വ​ർ​ധി​ച്ച​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. അ​തി​നാ​ൽ ഡെ​ങ്കി​പ്പ​നി കൂ​ടു​ത​ൽ പ​ട​രു​വാ​നു​ള്ള സാ​ധ്യ​ത വ​ള​രെ​യേ​റെ​യാ​ണ്. ഈ ​വ​ർ​ഷം ജ​നു​വ​രി മു​ത​ൽ ആ​കെ 26 കേ​സു​ക​ളാ​ണ് ജി​ല്ല​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത്. നെ·​ണി​ക്ക​ര, ഇ​ട​വി​ല​ങ്, വേ​ളൂ​ക്ക​ര, ചേ​ർ​പ്പ്, വെ​ള്ളാ​നി​ക്ക​ര എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​ണ് കൂ​ടു​ത​ൽ ഡെ​ങ്കി പ​നി റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത്. ശു​ദ്ധ​ജ​ല​ത്തി​ൽ വ​ള​രു​ന്ന ഈ​ഡി​സ് കൊ​തു​കു​ക​ൾ വ​ഴി​യാ​ണ് ഈ ​രോ​ഗം പ​ക​രു​ന്ന​ത്. പെ​ട്ടെ​ന്നു​ണ്ടാ​കു​ന്ന തീ​വ്ര​മാ​യ പ​നി, ക​ടു​ത്ത ത​ല​വേ​ദ​ന, ക​ണ്ണു​ക​ൾ​ക്ക് പി​ന്നി​ലും പേ​ശി​ക​ളി​ലും സ​ന്ധി​ക​ളി​ലും വേ​ദ​ന,നെ​ഞ്ചി​ലും മു​ഖ​ത്തും ചു​വ​ന്ന ത​ടി​പ്പു​ക​ൾ, ഓ​ക്കാ​ന​വും ഛർ​ദി​യും എ​ന്നി​വ​യാ​ണ് ആ​രം​ഭ​ത്തി​ൽ കാ​ണു​ന്ന ല​ക്ഷ​ണ​ങ്ങ​ൾ. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടാ​ൽ സ്വ​യം ചി​കി​ത്സ ഒ​ഴി​വാ​ക്കി ഉ​ട​ൻ ത​ന്നെ ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ചി​കി​ത്സ തേ​ടേ​ണ്ട​താ​ണ്. രോ​ഗം…

Read More

പി​എ​സ്‌​സി ഓ​ണ്‍​ലൈ​ൻ പ​രീ​ക്ഷ; മ​ല​യാ​ളം ചോ​ദ്യ​ങ്ങ​ളി​ൽ അ​ക്ഷ​ര​ത്തെ​റ്റു​ക​ളേ​റെ

എ.​ജെ. വി​ൻ​സ​ൻ തൃ​പ്ര​യാ​ർ (തൃ​ശൂ​ർ): പി​എ​സ്‌​സി ഓ​ണ്‍​ലൈ​ൻ പ​രീ​ക്ഷ​യി​ൽ മോ​ണി​റ്റ​റി​ൽ മ​ല​യാ​ളം ചോ​ദ്യ​ങ്ങ​ളി​ലെ വാ​ക്കു​ക​ൾ തെ​റ്റി. പി​എ​സ്‌​സി​യു​ടെ പി​ഴ​വി​നു ബ​ലി​യാ​ടാ​കു​ന്ന​തു ത​ങ്ങ​ളെ​ന്ന് ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ.ക​ഴി​ഞ്ഞ 13 നു ​പി​എ​സ്‌​സി എ​റ​ണാ​കു​ള​ത്തു ന​ട​ത്തി​യ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം ലാ​ബ് അ​റ്റ​ൻ​ഡ​ർ ഓ​ണ്‍​ലൈ​ൻ പ​രീ​ക്ഷ​യെ​ഴു​തി​യ​വ​രാ​ണ് പ​രാ​തി​യു​മാ​യി രം​ഗ​ത്തു​വ​ന്നി​ട്ടു​ള്ളത്. മോ​ണി​റ്റ​റി​ൽ തെ​ളി​ഞ്ഞ മ​ല​യാ​ളം ചോ​ദ്യ​ങ്ങ​ളി​ൽ വാ​ക്കു​ക​ൾ മ​ന​സി​ലാ​ക്കാ​ൻ സാ​ധി​ക്കാ​ത്ത​വി​ധം അ​ക്ഷ​ര​ങ്ങ​ൾ തെ​റ്റാ​യും അ​വ്യ​ക്ത​മാ​യു​മാ​ണ് കാ​ണ​പ്പെ​ട്ട​ത്. ഇ​തു​മൂ​ലം അ​റി​യു​ന്ന ഉ​ത്ത​ര​ങ്ങ​ളും തെ​റ്റി​പ്പോ​കാ​ൻ കാ​ര​ണ​മാ​യെ​ന്ന് ഉ​ദ്യോ​ഗാ​ർഥിക​ൾ പ​രാ​തി​പ്പെ​ട്ടു. ഇ​ക്കാ​ര്യം അ​റി​യി​ക്കാ​ൻ പി​എ​സ്‌​സി​യു​ടെ പോ​ർ​ട്ട​ലി​ലു​ള്ള സം​വി​ധാ​നം പ​രീ​ക്ഷ ക​ഴി​ഞ്ഞ ഉ​ട​നെ​യോ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലോ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​യി​രു​ന്നി​ല്ലെ​ന്ന് ഇ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി. പിഎ​സ്‌​സി യു​ടെ ഓ​ണ്‍​ലൈ​ൻ ത​ക​രാ​ർ കാ​ര​ണം നെ​ഗ​റ്റീ​വ് മാ​ർ​ക്ക് ന​ൽ​കി​യാ​ൽ ത​ങ്ങ​ളു​ടെ പ​രീ​ക്ഷാ​ഫ​ല​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്നു പിഎ​സ്‌​സി ചെ​യ​ർ​മാ​നു ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. അ​ധ്യാ​പ​ക യോ​ഗ്യ​താ​പ​രീ​ക്ഷ​യാ​യ കെ​ടെ​റ്റ് പോ​ലു​ള്ള പ​രീ​ക്ഷ​ക​ളി​ൽ നെ​ഗ​റ്റീ​വ് മാ​ർ​ക്ക് ഒ​ഴി​വാ​ക്കാ​റു​ണ്ട്. അ​തു​പോ​ലെ ഈ ​ലാ​ബ് അ​റ്റ​ൻ​ഡ​ർ…

Read More

കേ​ര​ള ലോ​ട്ട​റി​യി​ൽ ചൂ​താ​ട്ടം;ക​ട​ത്തി​ൽ  മു​ങ്ങി നി​ർ​ഭാ​ഗ്യ​വാ​ന്മാർ ; ക​ച്ച​വ​ടം ഇ​ല്ലാ​തെ സാ​ധാ​ര​ണ ലോ​ട്ട​റി വി​ല്പ​ന​ക്കാ​ർ

സ്വ​ന്തം​ ലേ​ഖ​ക​ൻ തൃ​ശൂ​ർ: ചൂ​താ​ട്ട​ത്തി​ന്‍റെ പേ​രി​ൽ അ​ന്യ​സം​സ്ഥാ​ന ലോ​ട്ട​റി​ക​ളെ നാ​ടു​ക​ട​ത്തി​യ സം​സ്ഥാ​ന സ​ർ​ക്കാ​ർ കേ​ര​ള ലോ​ട്ട​റി​യി​ൽ വ​ൻ തോ​തി​ൽ ചൂ​താ​ട്ട​ക്ക​ളി​ക്ക് അ​വ​സ​ര​മൊ​രു​ക്കു​ന്നു. സം​സ്ഥാ​ന​ത്തു മു​ഴു​വ​ൻ വി​വി​ധ സീ​രി​യ​ലു​ക​ളി​ൽ ഒ​രേ ന​ന്പ​റു​ള്ള ലോ​ട്ട​റി​ക​ൾ ഒ​ന്നി​ച്ചുന​ൽ​കി​യാ​ണ് ചൂ​താ​ട്ട​ത്തി​ന് ക​ള​മൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്. പ​തി​ന​യ്യാ​യി​രം മു​ത​ൽ നാ​ല്പതി​നാ​യി​രം രൂ​പ​യ്ക്കുവ​രെ ഒ​റ്റ​യ​ടി​ക്ക് ഇ​ത്ത​രം ലോ​ട്ട​റി സെ​റ്റു​ക​ളെ​ടു​ത്ത് സ​മ്മാ​ന​ങ്ങ​ളൊ​ന്നും ല​ഭി​ക്കാ​തെ ക​ട​ത്തി​ൽ മു​ങ്ങി​യ നി​ര​വ​ധി പേ​രാ​ണ് ആ​ത്മ​ഹ​ത്യ​യു​ടെ വ​ക്കി​ലെ​ത്തി​യി​രി​ക്കു​ന്ന​ത്. ഒ​ട്ട​ന​വ​ധി പേ​ർ ആ​ത്മ​ഹ​ത്യ ചെ​യ്ത​തി​ന്‍റെ കാ​ര​ണം ചൂ​താ​ട്ട ലോ​ട്ട​റി​യാ​ണെ​ന്നു ലോ​ട്ട​റി വി​ല്പന​ക്കാ​രും സ​മ്മ​തി​ക്കു​ന്നു. കേ​ര​ള ലോ​ട്ട​റി​യി​ൽ മൂ​ന്നു വ​ർ​ഷം മു​ന്പു​വ​രെ ഒ​രേന​ന്പ​റി​ൽ അ​ഞ്ചു സീ​രി​യ​ൽ ലോ​ട്ട​റി മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. ഒ​രേ ന​ന്പ​റി​ലു​ള്ള ലോ​ട്ട​റി​ക​ൾ പ​ല ജി​ല്ല​ക​ളി​ലേ​ക്കാ​ണ് കൊ​ടു​ത്തി​രു​ന്ന​ത്. ഒ​രു ജി​ല്ല​യി​ലേ​ക്ക് ഒ​രു ന​റു​ക്കെ​ടു​പ്പി​ന്‍റെ അ​ഞ്ചു ല​ക്ഷം ടി​ക്ക​റ്റു​ക​ൾ കൊ​ടു​ക്കു​ന്നു​ണ്ടെ​ങ്കി​ൽ അ​ഞ്ചു സീ​രി​യ​ലും പ​ല ന​ന്പ​ർ ആ​യി​ട്ടാ​ണ് കൊ​ടു​ത്തി​രു​ന്ന​ത്. ഒ​ന്നി​ൽ തു​ട​ങ്ങു​ന്ന ടി​ക്ക​റ്റ് ഒ​രു ല​ക്ഷം, ര​ണ്ടി​ൽ തു​ട​ങ്ങു​ന്ന ടി​ക്ക​റ്റ്…

Read More

വ്യാജപരാതിയിൽ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​രി​ശോ​ധ​ന​; പൊ​റു​തി​മു​ട്ടി ആ​ദി​വാ​സി കു​ടും​ബം;  മുഖ്യമന്ത്രിക്ക് കത്തെഴുതി വിദ്യാർഥിനി

പു​തു​ക്കാ​ട്: വ്യാ​ജ പ​രാ​തി​യി​ൽ വീ​ട്ടി​ൽ ക​യ​റി ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന​യി​ൽ മ​നം​നൊ​ന്ത് വി​ദ്യാ​ർ​ഥി​നി മു​ഖ്യ​മ​ന്ത്രി​ക്ക ു പ​രാ​തി ന​ൽ​കി.മ​രോ​ട്ടി​ച്ചാ​ൽ പ​ഴ​വ​ള്ളം ആ​ദി​വാ​സി കോ​ള​നി​യി​ലെ വെ​ള്ളാ​നി സ​ജീ​വ​ന്‍റെ മ​ക​ൾ ശ​ര​ണ്യ​യാ​ണ് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ മു​ഖ്യ​മ​ന്ത്രി​ക്കു പ​രാ​തി ന​ൽ​കി​യ​ത്. പു​തു​ക്കാ​ട് സെ​ന്‍റ് ആ​ന്‍റ​ണീ​സ് സ്കൂ​ളി​ലെ പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ത്ഥി​യാ​യ ശ​ര​ണ്യ​ക്ക് ത​ന്‍റെ വീ​ട്ടി​ൽ എ​ക്സൈ​സു​കാ​ർ നി​ര​ന്ത​രം ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന മൂ​ലം മ​നോ​വി​ഷ​മം അ​നു​ഭ​വി​ക്കു​ന്ന​താ​യും പ​ഠ​നം മു​ട​ങ്ങു​ന്ന​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു. വീ​ട്ടി​ൽ ചാ​രാ​യം വാ​റ്റ് ന​ട​ക്കു​ന്നു​ണ്ടെ​ന്ന് പ​റ​ഞ്ഞാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. ര​ണ്ട് വ​ർ​ഷ​ത്തി​നി​ടെ നി​ര​വ​ധി ത​വ​ണ ഇ​തേ കാ​ര​ണം പ​റ​ഞ്ഞ് എ​ക്സൈ​സ് വീ​ട്ടി​ൽ ക​യ​റി​യി​റ​ങ്ങി​യി​ട്ടു​ണ്ട്. ഇ​തു​വ​രെ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ വീ​ട്ടി​ൽ നി​ന്ന് യാ​തൊ​ന്നും ക​ണ്ടെ​ത്താ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നും പ​റ​യു​ന്നു. വ്യാ​ജ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ നി​ര​ന്ത​രം എ​ക്സൈ​സ് ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന നി​ർ​ത്തി​വെ​ക്ക​ണ​മെ​ന്നും പ​രാ​തി​ക്കാ​രെ ക​ണ്ടെ​ത്തി ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നു​മാ​ണ് ശ​ര​ണ്യ​യു​ടെ അ​ഭ്യ​ർ​ത്ഥ​ന. നി​ർ​ധ​ന കു​ടും​ബാം​ഗ​മാ​യ…

Read More