മുറ്റിച്ചൂർ:മുറ്റിച്ചൂരിൽ ഗുണ്ടാ സംഘം സ്ഫോടക വസ്തുക്കൾ എറിഞ്ഞ് തകർത്ത വീട് ഫോറൻസിക് വിഭാഗം പരിശോധന നടത്തി. മുറ്റിച്ചൂർ കടവിന് സമീപം പണിക്കവീട്ടിൽ ഖദീജയുടെ വീടാണ് ഫോറൻസിക് വിഭാഗം പരിശോധിച്ചത്. ഉഗ്രശബ്ദത്തോടെ പൊട്ടിതെറിച്ച വസ്തുവിന്റെ വിവിധ സാന്പിളുകൾ ശേഖരിച്ചു പരിശോധനക്കയച്ചു. ഫോറൻസിക് ഓഫീസർ പി.പി.സൗഫീനയുടെ നേതൃത്വത്തിലാണ് തെളിവുകൾ പരിശോധനക്കെടുത്തത്. രണ്ട് ടീമുകൾ ഫെയ്സ് ബുക്കിൽ തുടങ്ങിയ പോർവിളി പിന്നീട് രൂപം മാറി അക്രമത്തിൽ കലാശിക്കുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ അന്തിക്കാട് എസ്ഐ കെ.ജെ.ജിനേഷ് പറഞ്ഞു. വിവിധ കേന്ദ്രങ്ങളിൽ ഒളിവിൽ താമസിക്കുന്ന പ്രതികളെ കണ്ടെത്തുന്നതിന് വേണ്ടി പൊലിസ് രണ്ട് ടീമുകൾക്ക് രൂപം നൽകിയിട്ടുണ്ട്. മുറ്റിച്ചൂർ, പടിയം, കാരാമാക്കൽ പ്രദേശങ്ങളിലെ ഉൾപ്പടെ ഏഴ് വീടുകൾക്കു നേരെയാണ് ശനിയാഴ്ച അർധരാത്രി ആക്രമണം നടന്നത്. ഫോറൻസിക് ശേഖരിച്ച സ്ഫോടന അവശിഷ്ടങ്ങളുടെ പരിശോധന ഫലം പുറത്ത് വരുന്നതോടെ ഇത്തരം വസ്തുക്കൾ നിർമ്മിക്കുന്നവരെ കുറിച്ചും വിശദമായ അന്വേഷണത്തിനും പൊലിസ്…
Read MoreCategory: Thrissur
കനത്ത മഴ; ഒഴുക്കിൽപ്പെട്ട് ഒരു മരണം; നിരവധി വീടുകൾ തകർന്നു; കെഎസ്ഇബിയ്ക്കും ലക്ഷങ്ങളുടെ നഷ്ടം
തൃശൂർ: ജില്ലയിൽ കനത്ത മഴയെതുടർന്ന് തോട്ടിൽ ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു.ഞായറാഴ്ച മാള കരിങ്ങോൾച്ചിറ തോട്ടിൽ ഒഴുക്കിൽപ്പെട്ട് പുത്തൻചിറ തോർക്കയിൽ വീട്ടിൽ വിഷ്ണു (19) ആണ് മരിച്ചത്. മാല്യങ്കര എസ്എൻഎം കോളജ് വിദ്യാർത്ഥിയാണ്. മാള - കൊടുങ്ങല്ലൂർ ഫയർഫോഴ്സ് നടത്തിയ തിരച്ചിലിലാണ് കാണാതായി ഒരു മണിക്കൂറിനകം മൃതദേഹം കണ്ടെത്തിയത്. കനത്ത മഴയിൽ രണ്ട് വീടുകൾ തകർന്നു. തൃശൂർ താലൂക്കിൽ കൊഴുക്കുള്ളി കുന്നത്ത് രവീന്ദ്രന്റെ ഓട് മേഞ്ഞ വീട് മഴയിൽ പൂർണമായും തകർന്നു. ചാവക്കാട് താലൂക്കിൽ തൈക്കാട് പാലുവായിൽ രായംമരക്കാർ വീട്ടിൽ അബ്ദുൾ നൗഷാദിന്റെ വീട് ഭാഗികമായി തകർന്നു. ആകെ 2,25000 രൂപയുടെ നാശനഷ്ടമാണ് രണ്ടു വീടുകൾക്കുമായി കണക്കാക്കിയിട്ടുള്ളത്. കാലവർഷക്കെടുതിയെ തുടർന്ന് കെഎസ്ഇബിക്ക് 96,450 രൂപയുടെ നഷ്ടവും കണക്കാക്കിയിട്ടുണ്ട്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിനുള്ള കണക്കുപ്രകാരം ജില്ലയിൽ കഴിഞ്ഞ 24 മണിക്കൂറിനകം 46.51 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. പുതുതായി ആരംഭിച്ച രണ്ട്…
Read Moreആസ്വാദനത്തിന്റെ പുതിയ തലങ്ങളിലേക്ക് കാണാത്ത കലകൾക്ക് അരങ്ങൊരുക്കി കാലപ്രാമാണികം
സ്വന്തം ലേഖകൻ തൃശൂർ: ആസ്വാദനത്തിന്റെ പുതിയ തലങ്ങളിലേക്ക് കാഴ്ചക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന വ്യത്യസ്തമായ കലാഅവതരണങ്ങൾക്ക് വേദിയൊരുക്കി കാലപ്രാമാണികം തൃശൂരിന്റെ പുതിയ ആസ്വാദനകൂട്ടായ്മയാകുന്നു. മധ്യകേരളത്തിലെ പൂരോത്സവങ്ങൾക്ക് പലതരത്തിലുള്ള പ്രതിസന്ധികൾ നേരിട്ടുകൊണ്ടിരിക്കുന്ന കാലത്ത് തൃശൂർ ആസ്ഥാനമായി പൂരപ്രേമികൾ ചേർന്ന് രൂപീകരിച്ച പൂരപ്രേമിസംഘത്തിലെ അംഗങ്ങൾ ചേർന്നാണ് കാലപ്രാമാണികം എന്ന പ്രതിമാസ പരിപാടിക്ക് രൂപം നൽകിയത്. സംസ്ക്കാരിക രംഗത്ത് പുത്തൻ ഉണർവ് സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് കാലപ്രാമാണികം രൂപീകരിച്ചതെന്ന് സംഘാടകർ പറഞ്ഞു. തൃശൂരിൽ അധികം പ്രചാരത്തിലില്ലാത്ത പരിപാടികളെ സാംസ്ക്കാരിക തലസ്ഥാനമായ തൃശൂരിലേക്ക് എത്തിക്കുകയാണ് കാല പ്രാമാണികം പരിപാടിയിലൂടെ ഉദ്ദേശിക്കുന്നത്. പനമണ്ണ മനോഹരനും സംഘവും നയിച്ച കുറുംകുഴൽ കച്ചേരി, അതിര കിഴക്കുംപാട്ടുകരയുടെ കൈകൊട്ടികളി, അന്പലപുഴ വിജയകുമാറും സംഘവും നയിച്ച സോപാന സംഗീത കച്ചേരി, കാവിൽ ഉണ്ണികൃഷ്ണവാരിയരും സംഘവും നയിച്ച കുടുക്ക വീണ കച്ചേരി, കലാശ്രീ രാമചന്ദ്രപുലവരുടെയും സംഘത്തിന്റെയും തോൽപ്പാവ കൂത്ത്, കേളി കണ്യാർകളി സംഘത്തിന്റെ കണ്യാർകളി…
Read Moreതുടർച്ചയായി പതിനൊന്നാം വർഷവും കർക്കടക പുണ്യം! 400 കുടുംബങ്ങൾക്ക് ഉമ്മർ നൽകിയത് അഞ്ചുകിലോ അരിയും രണ്ടുകിലോ പഞ്ചസാരയും
അന്തിക്കാട്: തുടർച്ചയായി പതിനൊന്നാം വർഷവും അന്തിക്കാട് കല്ലിടവഴിയിൽ താമസക്കാരനായ കുരിക്കപിടിക ഉമ്മർ പ്രദേശത്തെ നിർധനരായ 400 കുടുംബങ്ങൾക്ക് കർക്കടക ദൈന്യം മറികടക്കാൻ ഭക്ഷ്യധാന്യങ്ങൾ നൽകി. അഞ്ചുകിലോ അരിയും രണ്ടുകിലോ പഞ്ചസാരയുമാണ് നിറഞ്ഞ ഹൃദയത്തോടെ ഈ കുടുംബം നൽകുന്നത്. അന്തിക്കാട് ആൽ സെന്ററിൽ പച്ചക്കറി കച്ചവടം നടത്തുന്ന ഇദ്ദേഹം അതിൽ നിന്നുള്ള ലാഭത്തിൽ നിന്നും ഒരു വിഹിതം ഇതിനായി ഉപയോഗിക്കുന്നു. കല്ലിടവഴിയിൽ താമസമാക്കിയ വർഷം ഒരുദിവസം ഉമ്മർ ഉച്ചഭക്ഷണം കഴിഞ്ഞ് വിശ്രമിക്കുന്ന സമയത്ത് വീടിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു വയോധിക വീട്ടിലെത്തി ഭാര്യ റംലയോട് രണ്ടു ദിവസമായി മോളെ ഭക്ഷണം കഴിച്ചിട്ട് എന്ന് പറഞ്ഞ് തേങ്ങിയതിൽ നിന്നുണ്ടായ വിങ്ങലാണ് കഴിഞ്ഞ പതിനൊന്ന് വർഷമായി തുടരുന്ന സക്കാത്തിന്റെ കനലെന്ന് ഉമ്മർ പറയുന്നു. അയൽവാസി പട്ടിണി കിടക്കുന്പോൾ വയർ നിറച്ചുണ്ണുന്നവൻ എന്നിൽപെട്ടവനെല്ലെന്ന് മുഹമ്മദ് നബിയുടെ വചനംകൂടി മനസിൽ ഒരു കടലിരന്പം സൃഷ്ടിച്ചതോടെ എല്ലാവർഷവും…
Read Moreമനസിൽ കനിവ് സൂക്ഷിക്കുന്നവർ കാണണം! പിതാവിന് തണലാകാത്ത അഞ്ചു മക്കളുടെ കനിവില്ലായ്മ; ശിഷ്ടകാലം സംരക്ഷിക്കാൻ ആരുമില്ലാതെ ദുര്യോഗവും പേറി ഒരു കാരണവർ
കൊരട്ടി: മനസിൽ കനിവ് സൂക്ഷിക്കുന്നവർ കാണണം ഈ വന്ദ്യവയോധികന്റെ ദുര്യോഗം. വാർധക്യത്തിൽ പിതാവിന് തണലാകാത്ത അഞ്ചു മക്കളുടെ കനിവില്ലായ്മയെയും കാണാതെ പോകരുത്. കൊരട്ടി നാലുകെട്ട് ആതപ്പിള്ളി രാമൻനായരാണ് അവസാനക്കാലത്ത് അരക്ഷിതാവസ്ഥയിൽ പെട്ട് വലയുന്ന ആ ഹതഭാഗ്യൻ. മക്കൾ പ്രായപൂർത്തിയായാൽ വാർധക്യത്തിൽ തങ്ങളെ സംരക്ഷിക്കുമെന്നും നിസഹായാവസ്ഥയിൽ ശുശ്രൂഷിക്കുമെന്നും കരുതിയ ഈ പിതാവിനാണ് തെറ്റിയത്. ദിവസങ്ങളായി വീട്ടിൽ കിടന്ന കട്ടിലിൽ മലവും മൂത്രവും ആയി അബോധാവസ്ഥയിൽ ഈ കാരണവർ കിടക്കുന്നുവെന്നറിഞ്ഞ് ജില്ലാ പഞ്ചായത്ത് അംഗം കെ.ആർ. സുമേഷ് സ്ഥലത്തെത്തി. വിവരം അറിയിച്ചതിനെ തുടർന്ന് പോലീസും സഹായത്തിനെത്തി. പാലിയേറ്റീവ് കെയറിന്റെ അവശ്യം വേണ്ട പ്രാഥമിക ശ്രുശ്രൂഷകൾക്ക് ശേഷം പോലീസിന്റെയും ജില്ലാപഞ്ചായത്ത് അംഗത്തിന്റെയും സഹായത്തോടെ ഇയാളെ ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഡിഎം.ഒയുടെ നിർദേശപ്രകാരമാണ് ആശുപത്രിയിലേക്ക് മാറ്റിയത്. പരിശോധനയിൽ രാമൻനായരുടെ രക്തസമ്മർദവും മറ്റും കൂടുതലായതിനാൽ സ്കാൻ അടക്കമുള്ള വിദഗ്ദ ചികിത്സക്ക് അടുത്ത ബന്ധുക്കളുടെ…
Read Moreആറുമണിക്ക് എത്തുമെന്ന് പറഞ്ഞ മകളെ ആറുദിവസമായിട്ടും കാണാനില്ല; ഷെണ്ണൂരിൽ നിന്നും പത്തനാപുരത്തേക്ക് ട്രെയിന്‍ കയറിയ വിദ്യാർഥിയെ കാണാതായ സംഭവത്തിൽ അന്വേഷണം എങ്ങുമെത്തിയില്ല
പത്തനാപുരം: ട്രെയിന്‍ യാത്രയ്ക്കിടെ കോളേജ് വിദ്യാര്‍ത്ഥിയെ കാണാതായതായിട്ട് ആറ് ദിവസം പിന്നിടുന്നു. പരാതി നല്‍കിയിട്ടും പോലീസ് അന്വേഷണം എങ്ങുമെത്തിയില്ല.പാമ്പാടി നെഹ്റു കോളേജിലെ മൂന്നാംവര്‍ഷ ബി ടെക് വിദ്യാര്‍ത്ഥിയായ പത്തനാപുരം കടയ്ക്കാമണ്‍ പാണുവേലില്‍ മണ്ണില്‍ വില്ലയില്‍ സാബു ജോസഫിന്റെ മകന് സിറില്‍ സാബുവിനെയാണ് (22) കാണാതായത്. ഇക്കഴിഞ്ഞ 18 നാണ് സംഭവം. നെഹ്റു കോളേജിലെ പരീക്ഷ കഴിഞ്ഞ് ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഉച്ചയ്ക്ക് ഒന്നിനാണ് ഏറനാട് എക്സ്പ്രസില്‍ വിദ്യാര്‍ത്ഥി കയറിയത്. ഈ സമയം മാതാപിതാക്കളുമായി ഫോണില്‍ സംസാരിക്കുകയും ആറിന് കായംകുളം റെയില്‍വേ സ്റ്റേഷനില്‍ എത്തുമെന്ന് അറിയിക്കുകയും ചെയ്തു. എന്നാല്‍ രണ്ട് മണിക്ക് ശേഷം സിറിലിനെ മൊബൈലില്‍ വീണ്ടും ബന്ധപ്പെടാന്‍ നോക്കിയെങ്കിലും സാധിച്ചിരുന്നില്ല. നിരവധി തവണ ഫോണില്‍ വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. രാത്രി വൈകിയും എത്താതിരുന്നതോടെ പത്തനാപുരം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.പത്തനാപുരം പോലീസ് കോളേജ് സ്ഥിതിചെയ്യുന്ന പഴയന്നൂര്‍…
Read More“തണ്ണീർത്തട’ത്തിൽ കുടുങ്ങി അപേക്ഷകർ; കെട്ടിട നിർമാണ അനുമതിയ്ക്കായി തൃശൂർ കോർപറേഷനിലെ അദാലത്തിൽ പരാതി പ്രളയം
തൃശൂർ: കെട്ടിട നിർമാണ അനുമതിക്കും പണിതതിന് അംഗീകാരവും കിട്ടാൻ തൃശൂർ കോർപറേഷൻ നടത്തുന്ന ഫയൽ അദാലത്തിൽ പരാതി പ്രളയം. ടൗണ്‍ ഹാളിൽ നടക്കുന്ന അദാലത്തിൽ അറുനൂറോളം പരാതികളാണ് ലഭിച്ചത്. വർഷങ്ങളായി തീർപ്പാക്കാത്ത പരാതികളും ഇക്കൂട്ടത്തിലുണ്ട്. അഞ്ചു സെന്റിനു താഴെയുള്ള കൃഷി സ്ഥലം നികത്തി വീടു പണിയുന്നതിന് അനുമതി തേടിയുള്ള 83 അപേക്ഷകളിൽ തീർപ്പാക്കി. തണ്ണീർത്തട സംരക്ഷണ നിയമം പ്രാബല്യത്തിലായ 2008 നു ശേഷമുള്ള അപേക്ഷകൾ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം സംരക്ഷണ സമിതിയുടെ പരിശോധനകൾക്കുശേഷമേ തീർപ്പാക്കൂ. നിയമം പ്രാബല്യത്തിലാകുന്നതിനു മുന്‍പുള്ള അപേക്ഷകൾ അനുവദിക്കാൻ തീരുമാനിച്ചു. മന്ത്രിമാരായ എ.സി. മൊയ്തീൻ, വി.എസ് സുനിൽകുമാർ, മേയർ അജിത വിജയൻ, അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ്, നഗരകാര്യ ഡയറക്ടർ ഗിരിജ എന്നിവർ നേത്യത്വം നൽകി. കോർപറേഷൻ കൗണ്‍സിലർമാരും ഉദ്യോഗസ്ഥരും അദാലത്തിന് എത്തിയിരുന്നു.
Read Moreചോദ്യങ്ങൾ ചോദിക്കുന്നവരെ അടിച്ചമർത്തുന്നതാണ് സമകാലിക ഇന്ത്യയുടെ അവസ്ഥയെന്ന് തുഷാർ ഗാന്ധി
തൃശൂർ: ചോദ്യങ്ങൾ ചോദിക്കുന്നവരെ അടിച്ചമർത്തുന്നതാണു സമകാലിക ഇന്ത്യയുടെ അവസ്ഥയെന്ന് എഴുത്തുകാരനും മഹാത്മാഗാന്ധിയുടെ കൊച്ചുമകനുമായ തുഷാർ ഗാന്ധി. രാജീവ് ഗാന്ധി പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ടൗണ്‍ഹാളിൽ സംഘടിപ്പിച്ച ഇംപാക്ട് ദേശീയ വിദ്യാഭ്യാസ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചോദ്യങ്ങളാണു ജനാധിപത്യത്തെ ശക്തിപ്പെടുത്തുക. എന്നാൽ നിയമസഭകളിലും പാർലമെന്റിലും കാതലായ ചോദ്യങ്ങൾ ഉയരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യയിൽ വിദ്യാഭ്യാസമേഖലയിലും ജനാധിപത്യം തീരെയില്ല. എന്തു പഠിപ്പിക്കണമെന്ന് അധ്യാപകർക്കും എന്തുപഠിക്കണമെന്ന് വിദ്യാർഥികൾക്കും സ്വാതന്ത്ര്യമില്ലാത്തതാണ് ഇവിടത്തെ രീതി. ചോദ്യങ്ങൾ ചോദിക്കാനല്ല കേട്ടിരിക്കാൻ മാത്രമാണു പഠിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചെയർമാൻ ജോസ് വള്ളൂർ അധ്യക്ഷനായി. ജീവിതവും വിദ്യാഭ്യാസവും എന്ന വിഷയത്തിൽ വി.ടി. ബൽറാം എംഎൽഎ പ്രഭാഷണം നടത്തി. മുൻ എംഎൽഎ തേറന്പിൽ രാമകൃഷ്ണൻ, ബിജോയ് ദേവസി, ടി. ഗോപാലകൃഷ്ണൻ, സുഷീർ ഗോപാൽ, അജിത് രാജ, ടി.എസ്. സജീവൻ എന്നിവർ പ്രസംഗിച്ചു.
Read Moreഓണം ബംബർ “അടിച്ചാൽ’ കിട്ടും “12 കോടി’ ; സംസ്ഥാന ബംബറുകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുക
തൃശൂർ: ഈ ഓണത്തിന് ഓണം ബംബർ എടുക്കുന്നവരിൽ ഒന്നാംസ്ഥാനക്കാരനായ ഭാഗ്യശാലിയെ കാത്തിരിക്കുന്നത് 12 കോടി രൂപയുടെ സമ്മാനം. സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയുള്ള ഈ വർഷത്തെ തിരുവോണം ബംബർ ഭാഗ്യക്കുറിയുടെ സംസ്ഥാനതല ടിക്കറ്റ് പ്രകാശനം തൃശൂർ കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ നടന്നു. മന്ത്രി പ്രഫ. സി. രവീന്ദ്രനാഥാണു പ്രകാശനം നിർവഹിച്ചത്. ആദ്യ വില്പന മന്ത്രി വി.എസ്. സുനിൽ കുമാർ നിർവഹിച്ചു. ആദ്യ ടിക്കറ്റ് മേയർ അജിത വിജയൻ ഏറ്റുവാങ്ങി. പാർശ്വവത്കരിക്കപ്പെട്ടവർക്ക് ആശ്വാസമാണു കേരള ഭാഗ്യക്കുറിയെന്നു മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. സുതാര്യതയാണ് അതിന്റെ വിജയം. ഇതുവരെയും അർഹിക്കുന്നവരുടെ കൈകളിലാണു സമ്മാനമെത്തിയിട്ടുള്ളതെന്ന കാര്യത്തിൽ സർക്കാരിന് അഭിമാനമുണ്ട്. തിരുവോണം ബംബർ ഭാഗ്യക്കുറി വില്പനയിലൂടെ ലഭിക്കുന്ന തുക നാടിന്റെ പുനരധിവാസം, പുനർനിർമാണ പ്രവർത്തനങ്ങൾ എന്നിവയ്ക്കും ആരോഗ്യ, കാർഷിക, വിദ്യാഭ്യാസ മേഖലകളിൽ വിനിയോഗിക്കാവുന്ന തരത്തിലും ചെന്നെത്തണമെന്നും മന്ത്രി പറഞ്ഞു.…
Read Moreപ്ലാസ്റ്റിക് മാലിന്യം കട്ടകളും ഓടുമാകും; തൃശൂരുകാരന്റെ തോളിൽ കൈയിട്ട് തമിഴ്നാട്; വർഷങ്ങളുടെ ഗവേഷണ പരീക്ഷണ വിജയത്തെക്കുറിച്ച് ജേക്കബ് പറയുന്നതിങ്ങനെ…
തൃശൂർ: പ്ലാസ്റ്റിക് മാലിന്യത്തിൽനിന്നു മേച്ചിൽ ഓടും കട്ടകളും വികസിപ്പിച്ചെടുത്ത തൃശൂരുകാരന്റെ പരിശ്രമത്തിനു തമിഴ്നാടിന്റെ പ്രോത്സാഹനം. നെല്ലിക്കുന്ന് സ്വദേശി ജേക്കബ് കൊള്ളന്നൂരിനെയാണ് ചെന്നൈയിൽ മൂന്നു പ്ലാസ്റ്റിക് റീസൈക്ലിംഗ് യൂണിറ്റുകൾ സ്ഥാപിക്കാൻ ചെന്നൈ കോർപറേഷൻ പ്രത്യേകം ക്ഷണിച്ചത്. പരീക്ഷണാടിസ്ഥാനത്തിൽ തമിഴ്നാട്ടിൽ തുടങ്ങിയ ആദ്യ യൂണിറ്റിൽനിന്നാണ് ഓടും കട്ടകളും പുറത്തിറക്കിയത്. ഇതിന്റെ വിജയം നേരിട്ടറിഞ്ഞാണ് കോർപറേഷൻ അധികൃതർ യൂണിറ്റ് സ്ഥാപിക്കാനുള്ള ചർച്ചകൾക്കായി ക്ഷണിച്ചതെന്നു ജേക്കബ് പറഞ്ഞു. ദിനംപ്രതി അഞ്ചു ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങൾ നൽകാമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. വിവിധയിനം പ്ലാസ്റ്റിക് മാലിന്യങ്ങൾ, ഫ്ളക്സുകൾ, സിന്തറ്റിക് തുണികൾ, റെക്സിൻ, സിമന്റ് ചാക്കുകൾ, ചെരുപ്പുകൾ, കോണ്‍ക്രീറ്റ്, സിറാമിക് തുടങ്ങി എല്ലാവിധ മാലിന്യങ്ങളും ഇത്തരത്തിൽ നിർമാണത്തിന് ഉപയോഗിക്കാം. മൂന്നുവർഷത്തെ ഗവേഷണ പരീക്ഷണങ്ങളിലൂടെയാണ് സംവിധാനം വികസിപ്പിച്ചെടുത്തത്. ഇതിനുള്ള യന്ത്രസാമഗ്രികളുടെ പാറ്റേണും ജേക്കബ് തന്നെയാണു തയാറാക്കിയത്. രണ്ട് ഉത്പന്നങ്ങളും തൃശൂർ എൻജിനിയറിംഗ് കോളജ് വകുപ്പു മേധാവികൾ പരിശോധിച്ചു ഗുണനിലവാരം…
Read More