തൃശൂർ: ലളിതകലാ അക്കാദമിയുടെ ചിത്ര-ശില്പകലാ ക്യാന്പ് ഉദ്ഘാടന ചടങ്ങിൽ സംഘാടകനും വിശിഷ്ടാതിഥിയും തമ്മിൽ വാക്കേറ്റം. തുടർന്നു വിശിഷ്ടാതിഥിയുടെയും പ്രത്യേക ക്ഷണിതാവിന്റെയും ഇറങ്ങിപ്പോക്ക്. ചെയർമാൻ നേമം പുഷ്പരാജും, കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ നന്പൂതിരിയും തമ്മിലായിരുന്നു കൊന്പുകോർക്കൽ. ഇതിനിടെ ബഹളക്കൂട്ടത്തിൽ ഇരിക്കാനില്ലെന്നറിയിച്ച് സംഗീത നാടക അക്കാദമി സെക്രട്ടറി എൻ. രാധാകൃഷ്ണൻ നായരും വേദിവിട്ടു. കാർട്ടൂണ്‍ വിവാദത്തിൽ നിന്നും കരകയറാനൊരുങ്ങുന്ന ലളിതകലാ അക്കാദമിയുടെ പ്രസ്റ്റീജ് പരിപാടിയുടെ ആദ്യദിനത്തിൽതന്നെ കല്ലുകടി. പണ്ട് നേമം പുഷ്പരാജിന്റെ സിനിമയ്ക്കു പാട്ടെഴുതിയതിനു പണം നൽകിയിട്ടില്ലെന്നു കൈതപ്രം പ്രസംഗത്തിനിടെ പരാമർശിച്ചതാണ് തർക്കത്തിനിടയാക്കിയത്. പ്രസംഗത്തിനുശേഷം ഇരിപ്പിടത്തിലേക്കു കൈതപ്രം മടങ്ങുന്പോൾ താൻ പണം നൽകിയിരുന്നെന്നും കൈതപ്രത്തിന് ഓർമയില്ലാത്തതാകാമെന്നും ചെയർമാൻ മറുപടി നൽകി. ഇല്ലെന്ന് ഉടൻതന്നെ കൈതപ്രവും പറഞ്ഞു. ഇതോടെ വാക്കേറ്റമായി. ഇതോടെ പരിപാടിയിൽ ഇരിക്കുന്നില്ലെന്ന് അറിയിച്ച് പ്രത്യേക ക്ഷണിതാവ് സംഗീത നാടക അക്കാദമി സെക്രട്ടറി എൻ.രാധാകൃഷ്ണൻ നായർ വേദിവിട്ടു. വാക്കേറ്റത്തിനൊടുവിൽ…
Read MoreCategory: Thrissur
സിസിലിയുടെ കൊലപാതകി ആര്? ആനയും പുലിയുമെല്ലാം വിഹരിക്കുന്ന പ്രദേശം; ലഹരിവസ്തുക്കള്‍ക്ക് അടിമപ്പെട്ടവരാകാം കൃത്യത്തിന് പിന്നിലെന്ന് നിഗമനം; അല്ലെങ്കില്‍…
വടക്കഞ്ചേരി: കണിച്ചിപ്പരുതയ്ക്കടുത്ത് കൊടുമ്പാല പെരുംപരുത പാറക്കുന്നിലെ കുറ്റിക്കാട്ടിൽവെച്ച് വീട്ടമ്മയെ കൊലപ്പെടുത്തിയകേസിൽ പോലീസ് അന്വേഷണം വിവിധതലങ്ങളിൽ ആരംഭിച്ചു. പ്രദേശത്തെ വീടുകളിലും മറ്റുംകയറി പ്രാഥമിക പരിശോധനകൾ തുടങ്ങി. ആലത്തൂർ ഡിവൈഎസ്പി കെ.എം. ദേവസ്യയുടെ നേതൃത്വത്തിൽ വടക്കഞ്ചേരി സിഐ ബി. സന്തോഷ്, എസ്ഐ, എ എസ് ഐമാർ, മറ്റു കുറ്റാന്വേഷണ വിഭാഗങ്ങൾ എന്നിവരുൾപ്പെടുന്ന പ്രത്യേക സംഘമാണ് കേസന്േവേഷണം നടത്തുന്നത്. ലഹരിവസ്തുക്കൾക്ക് അടിമപ്പെട്ടവരാകാം കൃത്യത്തിന് പിന്നിലെന്നാണ് ആദ്യ വിലയിരുത്തലുകൾ. കഞ്ചാവ് ഉൾപ്പടെ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്ന സംഘങ്ങൾ ഈ പാറക്കുന്നിലെ പൊന്തക്കാടുകളിൽ കേന്ദ്രീകരിക്കാറുണ്ട്. മദ്യപ സംഘങ്ങളുടെ താവളവും ഇവിടെയാണ്. തിങ്കളാഴ്ച രാവിലെ ആറിന് മുന്‍പ് സംഭവം നടന്നിരിക്കാമെന്നാണ് നിഗമനം. ഇതിനാൽ പ്രദേശവാസികളെ കേന്ദ്രീകരിച്ചും അന്വേഷണം ഉൗർജിതമാക്കും. ഇത്ര അതിരാവിലെ പുറമെനിന്നുള്ള ഒരാൾ പൊന്തക്കാടായ സ്ഥലത്ത് എത്തിചേരാൻ ബുദ്ധിമുട്ടാണ്. സുബോധമുള്ളവർ ഈ കൃത്യം ചെയ്യില്ലെന്നാണ് നാട്ടുകാർ പറയുന്നത്. മരിച്ച സിസിലി പ്രായാധിക്യത്തിന്റെ അവശതകളും അസുഖങ്ങളുമായി നന്നേ…
Read Moreധന്യയുടെ ആഗ്രഹം സഫലമാകും; വേൾഡ് മീറ്റിന് മുമ്പ് ധന്യയെ കാണാൻ സുരേഷ് ഗോപിയെത്തും
സ്വന്തം ലേഖകൻ തൃശൂർ: ഇന്ത്യയ്ക്ക് വേണ്ടി ഇന്റർ നാഷണൽ മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റിൽ മൂന്നു സ്വർണം നേടിയ അവ ണൂർ സ്വദേശിനി ധന്യ രാമചന്ദ്രനെ കണ്ട് അഭിനന്ദിക്കാൻ നടനും എംപിയുമായ സുരേഷ് ഗോപി യെത്തും. ബ്രൂണെയിൽ നടക്കാൻ പോ കുന്ന വേൾഡ് മാസ്റ്റേഴ്സ് അത് ലറ്റിക് മീറ്റിൽ ഇന്ത്യയ്ക്കു വേണ്ടി മത്സരിക്കാൻ പോകും മുൻപ് തന്റെ ഇഷ്ടതാരമായ സുരേഷ്ഗോപിയെ കാണണമെന്ന ആഗ്രഹം ധന്യ രാഷ്ട്രദീപികയോട് പങ്കുവെ ച്ചിരു ന്നു. ധന്യയുടെ ഈ ആഗ്രഹം കഴി ഞ്ഞ ദിവസം രാഷ്ട്രദീപിക പ്രസിദ്ധീ കരിച്ചിരുന്നു. ഇത് വായിച്ച സുരേഷ് ഗോപി രാഷ്ട്രദീപിക യിലേ ക്ക് വിളിക്കുകയും എത്രയും വേഗം ധന്യയെ കാണാൻ നേരിട്ട െത്തു മെന്ന് അറിയിക്കുകയുമാ യിരുന്നു. ഇപ്പോൾ ഡൽഹിയിലാണ് താനെ ന്നും ഞായറാഴ്ച തൃശൂർ വടക്കു ന്നാഥ ക്ഷേത്രത്തിൽ നടക്കു ന്ന ആനയൂട്ട് കാണാൻ വരണ മ…
Read Moreനഗരസഭ ടൗണ്‍ഹാളിലെ സ്ത്രീകളുടെ മുറിയിൽ ഒളികാമറ കണ്ടെത്തിയ സംഭവം; അന്വേഷണ സംഘത്തിനു നൽകിയത് യഥാർഥ കാമറയല്ലെന്ന് കോണ്‍ഗ്രസ്
ഗുരുവായൂർ: നഗരസഭ ടൗണ്‍ഹാളിൽ സ്ത്രീകൾ വസത്രം മാറുന്ന സ്ഥലത്ത് കാമറ സ്ഥാപിച്ചതുമായി ബന്ധപെട്ട വിവാദം പുതിയ തലത്തിലേക്ക്. കാമറ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട പരാതി അന്വേഷിക്കാനെത്തിയ പോലീസിനു നൽകിയത് യഥാർഥ കാമറയല്ലെന്ന് ഗുരുവായൂർ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആരോപിച്ചു. കുറ്റക്കാരെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി അധികാരികൾ കാമറയിൽ തിരിമറി നടത്തി. ഭരണ സ്വാധീനം ഉപയോഗിച്ച് അന്വേഷണ റിപ്പോർട്ട് അനുകൂലമാക്കിയതായും മണ്ഡലം ഭാരവാഹികൾ പറഞ്ഞു.കാമറ സ്ഥാപിച്ചതുമായി ബന്ധപെട്ട് ആരോപണ വിധേയനായ സിപിഎം പ്രവർത്തകനെ രക്ഷപെടുത്താനുള്ള ശ്രമമാണ് നടത്തുന്നത്. ആരോപണം ഉയർന്നപ്പോൾ തെറ്റ് സമ്മതിച്ച ഭരണാധികാരികൾ ഇപ്പോൾ ഡമ്മി കാമറയാണെന്ന് പറഞ്ഞ് കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ഇത് സ്തീ തൊഴിലാളികളെ അപമാനിക്കുന്നതിന് തുല്യമാണ്. കാമറ വിവാദവുമായി ബന്ധപെട്ട് കാര്യങ്ങൾ അന്വേഷിക്കാനെത്തിയ യുഡിഎഫ് നേതാക്കൾക്കെതിരെ പോലീസിൽ പരാതി നൽകാനുള്ള കൗണ്‍സിലിന്റെ ഏകപക്ഷീയമായ തീരുമാനത്തിൽ യുഡിഎഫ് വിയോജനകുറിപ്പ് നൽകിയാതായും ഭാരവാഹികൾ പറഞ്ഞു.…
Read Moreഏവർക്കും സ്വാഗതം..! മലയാളത്തിന്റെ എക്കാലത്തേയും സൂപ്പർ താരം ജയന്റെ ജന്മദിനം ആഘോഷിക്കാൻ ജയൻ ആരാധകർ തൃശൂരിൽ ഒത്തു ചേരുന്നു
സ്വന്തം ലേഖകൻ തൃശൂർ: മലയാള സിനിമയിലെ എക്കാലത്തേയും സൂപ്പർതാരം ജയന്റെ ജൻമദിനം ആഘോഷിക്കാൻ ജയൻ ആരാധകർ തൃശൂരിലൊത്തുകൂടുന്നു. ഈ വരുന്ന ഞായറാഴ്ച സാഹിത്യ അക്കാദമി ഹാളിൽ രാവിലെ ഒന്‍പതിന് തുടങ്ങി വൈകീട്ട് അഞ്ചുവരെ ആഘോഷപരിപാടികളും തുടർന്ന് ജയന്റെ സിനിമ പ്രദർശനവും നടക്കും. തൃശൂരിൽ നാലുവർഷം മുൻപ് രൂപീകൃതമായ ജയൻ സാംസ്കാരിക വേദിയുടെ വാർഷികാഘോഷവും ഇതോടൊപ്പം നടത്തും. മേഘം മറയ്ക്കാത്ത താരം എന്ന പേരിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ജയൻ ആരാധകർ ഞായറാഴ്ച തൃശൂരിലെത്തുമെന്ന് സംഘാടകർ പറഞ്ഞു.ജയന്റെ കടുത്ത ആരാധകനായ റോബിൻ തിരുവനന്തപുരം തൃശൂരിലെ പരിപാടിയിൽ പങ്കെടുക്കാനായി തിരുവനന്തപുരത്തു നിന്ന് തൃശൂരിലേക്ക് മോട്ടോർസൈക്കിളിൽ ആരാധക സന്ദേശയാത്ര നടത്തിയാണ് എത്തുക. 20ന് പുറപ്പെട്ട് 21ന് റോബിൻ തിരുവനന്തപുരത്തു നിന്ന്് തൃശൂരിലെത്തും.ജയന്റെ മറ്റൊരു ആരാധകനായ മജീഷ്യൻ ഷാജി കക്കുഴി പെരുന്പാവൂർ മാജിക് ഷോയും അവതരിപ്പിക്കും. ജയന്റെ മേക്കപ്പ്മാനായിരുന്ന…
Read Moreബ്ലേഡിൽ കുരുങ്ങുന്ന ബസ്മുതലാളിമാർ… സ്റ്റാന്റിൽ നിർത്തിയിട്ടിരുന്ന ബസ് മോഷണം പോയി; കൊള്ളപ്പലിശക്കാർ തട്ടിക്കൊണ്ടുപോയതാണെന്ന് കാട്ടി ഉടമയുടെ പരാതി
ചാലക്കുടി: മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ നിന്നും കൊള്ളപ്പലിശക്കാർ സ്വകാര്യ ബസ് തട്ടിക്കൊണ്ടുപോയി. കനകമല-പാലപ്പിള്ളി റൂട്ടിലോടുന്ന ഗോഡ്സണ്‍ എന്ന സ്വകാര്യ ബസാണ് തട്ടിക്കൊണ്ടുപോയത്. ബസുടമ കനകമല സ്വദേശി കുയിലാടൻ റോബിൻ ഇതു സംബന്ധിച്ച് പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് വരന്തരപ്പിള്ളി പള്ളിക്കുന്ന് സ്വദേശി ഷാറ്റോയുടെ പേരിൽ പോലീസ് കേസെടുത്തു. ഇന്നലെ വൈകിട്ട് 5.30നാണ് ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസ് കി കണക്ഷൻ മാറ്റിയാണ് ഓടിച്ചുകൊണ്ടുപോയത്. ബസുടമ റോബിൻ പണം പലിശയ്ക്ക് കൊടുക്കുന്ന ഷാറ്റോയുടെ കൈയിൽ നിന്നും രണ്ട് ലക്ഷം രൂപ പലിശയക്ക് വാങ്ങിയിരുന്നു. ഇതിന്റെ പലിശ കൃത്യമായി കൊടുക്കാറുണ്ടെന്ന് പോലീസ് നൽകിയ പരാതിയിൽ പറയുന്നു. മുനിസിപ്പൽ ബസ് സ്റ്റാൻഡ് കൊള്ളപ്പലിശക്കാരുടെ വിഹാരരംഗമാണ്. ബസുടമകളും ബസ് ജീവനക്കാരും കൊള്ളപ്പലിശക്കാരുടെ ഇരകളാണ്.
Read Moreപ്രളയത്തിൽ നശിച്ച കൃഷിക്ക് ഇൻഷുറൻസ് തുക നൽകുന്നില്ല; കർഷകർ സമരത്തിലേക്ക്
തൃശൂർ: നടത്തറ, പാണഞ്ചേരി മണ്ഡലത്തിലെ നൂറുകണക്കിന് കർഷകരുടെ നേന്ത്രവാഴകളും നെല്ലും പച്ചക്കറി കൃഷിയും എല്ലാം പ്രളയത്തിൽ നശിച്ചു പോയതിന്റെ ഇൻഷുറൻസ് തുക 11 മാസം കഴിഞ്ഞിട്ടും നൽകാത്തതിൽ പ്രതിഷേധം ശക്തമായി. സർക്കാരിന്റെ വിള ഇൻഷുറൻസ് പദ്ധതിയിൽ ചേർന്ന് പണം അടച്ചിട്ടുള്ള കർഷകർക്കാണ് ഇതുവരെ തുക ലഭിക്കാത്തത്. പലവട്ടം കൃഷി ഓഫീസിൽ പരാതി പറഞ്ഞിട്ടും ഒരു ഫലവുമില്ലാത്ത സാഹചര്യമാണ്. ഇനിയും തുക നൽകാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ സമരത്തിനിറങ്ങാൻ കേരള പ്രദേശ് കിസാൻ കോണ്‍ഗ്രസ് നടത്തറ മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് രവി പോലുവളപ്പിൽ ഉദ്ഘാടനം ചെയ്തു. നടത്തറ മണ്ഡലം പ്രസിഡന്റ് രാമൻകുട്ടി അധ്യക്ഷത വഹിച്ചു. കെ.എൻ.വിജയകുമാർ, അനിരുദ്ധൻ, റാഫേൽ പൊന്നാരി, എം.എൽ.ബേബി, പഞ്ചായത്തംഗം ജിന്നി ജോയ്, കുഞ്ഞുമോൻ, സജി ആന്റണി എന്നിവർ പ്രസംഗിച്ചു.
Read Moreകലയും സാഹിത്യവും സമൂഹത്തിൽ സൃഷ്ടിക്കുന്ന സ്വാധീനം വലുതെന്ന് ടി.എൻ.പ്രതാപൻ എം.പി
ചാവക്കാട്: കലയും സാഹിത്യവും സമൂഹത്തിൽ സൃഷ്ടിക്കുന്ന സ്വാധീനം വലുതാണെന്ന് ടി.എൻ.പ്രതാപൻ എംപി. സമൂഹത്തെ തിരുത്താനും ജനങ്ങളെ പ്രബുദ്ധരാക്കാനും സാഹിതീയ പ്രവർത്തനങ്ങൾക്ക് കഴിയുമെന്ന് എംപി പറഞ്ഞു. ഇരുപത്തിയാറാമത് എസ്എസ്എഫ് സംസ്ഥാന സാഹിത്യോത്സവിന്റെ സ്വാഗതസംഘം ഓഫീസിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. വർക്കിംഗ് ചെയർമാൻ സയ്യിദ് ഹൈദ്രോസ് കോയ തങ്ങൾ അധ്യക്ഷനായിരുന്നു.ഉസ്മാൻ സഖാഫി തിരുവത്ര, ഇസ്ഹാഖ് ഫൈസി ചേറ്റുവ, ഹുസൈൻ ഹാജി പെരിങ്ങാട്, ആർവിഎം ബഷീർ മൗലവി, പി.കെ.ജാഫർ മാസ്റ്റർ, എ.എ.ജാഫർ, ഷമീർ എറിയാട്, വഹാബ് വരവൂർ, എം.എം.ഇസ്ഹാഖ് സഖാഫി, പി.സി.റൗഫ്, പി.എസ്.എം. റഫീഖ്, ഉമ്മർ സഖാഫി, ഷാഹുൽ ഹമീദ്, യഹിയ, ലത്തീഫ് ഹാജി, അൻവർ സാദാത്ത്, കെ.ബി.ബഷീർ മുസ്ലിയാർ, നൗഷാദ് പട്ടിക്കര എന്നിവർ പ്രസംഗിച്ചു.
Read Moreസൈക്കിൾ റാലിയിൽ തൃശൂർ സ്വദേശിക്ക് അപൂർവ നേട്ടം; 78-ാം വയസിൽ ബ്രെവെ പദവി പൂർത്തിയാക്കി ജോസേട്ടൻ
തൃശൂർ: എഴുപത്തിയെട്ടാം വയസിൽ 200 കിലോമീറ്റർ സൈക്കിൾറാലിയിൽ പങ്കെടുത്ത് ബ്രെവെ പദവി സ്വന്തമാക്കി തൃശൂർ സ്വദേശിയായ എഴുപത്തിയെട്ടുകാരൻ. അത്താണി സ്വദേശി എം.പി. ജോസിനാണ് നേട്ടം. 15 മണിക്കൂറിനുള്ളിൽ ഇരുന്നൂറു കിലോമീറ്റർ സൈക്കിളിൽ പൂർത്തിയാക്കുന്നതാണ് ബ്രെവെ പദവി. കോഴിക്കോട് ജില്ലയിൽ നടന്ന റാലിയിൽ 13.5 മണിക്കൂറിലാണ് അദ്ദേഹം ലക്ഷ്യം കൈവരിച്ചത്. ഫ്രാൻസിലെ ഒഡാക്സ് ഡി പാരീസിയാൻ സൈക്കിൾ ക്ലബ്, കോഴിക്കോട് പെഡലേഴ്സ് ക്ലബുമായി സഹകരിച്ചാണ് സൈക്കിൾ റാലി സംഘടിപ്പിച്ചത്. കോഴിക്കോടുനിന്നും മഞ്ചേരി, നിലന്പൂർ, മേലെച്ചാടം വരെയെത്തി തിരികെ കോഴിക്കോട് എത്തുന്നതായിരുന്നു യാത്ര. തൃശൂർ ഓണ്‍ എ സൈക്കിൾ എന്ന കൂട്ടായ്മയെ പ്രതിനിധീകരിച്ചാണ് എം.പി. ജോസ് മത്സരത്തിൽ പങ്കെടുത്തത്. 26 പേർ പങ്കെടുത്ത റാലിയിൽ ഇതേ സംഘടനയിൽനിന്നു പി.ആർ. ഗോകുലും പങ്കെടുത്തിരുന്നു. ഇരുവരും ഒന്നിച്ചാണ് മത്സരത്തിനു പുറപ്പെട്ടതും. സൈക്കിളിന്റെ ടയറും ട്യൂബും പഴക്കംമൂലം തുടരെത്തുടരെ പഞ്ചറായതിനാൽ ഗോകുലിന്റെ സൈക്കിൾ ഉപയോഗിച്ചാണ്…
Read Moreടിവി കാണുന്നതുമായ തർക്കം; വെള്ളിക്കുളങ്ങരയിൽ അച്ഛനെ മകൻ വിറകിൻ മുട്ടിക്ക് അടിച്ചു കൊന്നു; കൊലപാതകമെന്ന് പോലീസ് കണ്ടെത്തിയതിങ്ങനെ…
വെള്ളിക്കുളങ്ങര: മോനൊടിയിൽ വയോധികൻ മകന്റെ അടിയേറ്റാണ് മരിച്ചതെന്ന് സ്ഥിരികരിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വെള്ളിക്കുളങ്ങര പോലിസ് മകൻ ശിവന്റെ (34) അറസ്റ്റ് രേഖപ്പെടുത്തി. മോനൊടി കൂടപ്പുഴക്കാരൻ വീട്ടിൽ 69 വയസുള്ള വേലായുധനെ ഞായറാഴ്ച സന്ധ്യക്കാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മദ്യലഹരിയിലായിരുന്ന ഇയാളുടെ ഇളയ മകൻ ശിവനെ അന്നുതന്നെ പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു. സംഭവത്തെ കുറിച്ച് പോലിസ് പറയുന്നതിങ്ങനെ: ഞായറാഴ്ച വൈകീട്ട് ടിവി കണ്ടുകൊണ്ടിരുന്ന ശിവനെ വേലായുധൻ വിറകുകൊള്ളികൊണ്ട് തലക്കടിച്ചു. ഇതിൽ പ്രകോപിതനായ ശിവൻ അടുക്കളയിൽ നിന്ന് മറ്റൊരു വിറകുകൊള്ളി എടുത്തുകൊണ്ടുവന്ന് വേലായുധനെ തലയിലും ദേഹത്തും അടിച്ചു. അടിയേറ്റ വേലായുധൻ വൈകാതെ വീടിനുള്ളിൽവച്ചുതന്നെ മരിച്ചു. ഇന്നലെ തൃശൂർ മെഡിക്കൽ കോളജിൽ നടന്ന പോസ്റ്റുമോർട്ടത്തിലാണ് വേലായുധൻ അടിയേറ്റാണ് മരിച്ചതെന്ന് വ്യക്തമായത്. അടിയേറ്റ് രണ്ട് വാരിയെല്ലുകൾ ഒടിഞ്ഞിട്ടുള്ളതായും കണ്ടെത്തി. പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ശിവനെ ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റസമ്മതം നടത്തിയതായി…
Read More