ഗുരുവായൂർ: ക്ഷേത്രത്തിൽ തുലാഭാരം വഴിപാട് ഒരുവർഷത്തേക്ക് 19,00,091 രൂപക്ക് ടെൻഡർ നൽകി.ക്ഷേത്രത്തിൽ ജൂലൈ ഒന്നുമുതൽ അടുത്ത ഒരു വർഷം തുലാഭാരം നടത്തുന്നതിന് ദേവസ്വത്തിന് കരാറുകാരൻ 19,00,091 രൂപ നൽകും. കഴിഞ്ഞ വർഷം ഇത് 25,000 രൂപക്കാണ് ടെൻഡർ നൽകിയത്. ഭക്തർക്ക് തുലാഭാരം നടത്തുന്നതിനായി ദേവസ്വത്തിന്റെ ലിസ്റ്റിലുള്ള ആവശ്യമായ എല്ലാ സാധനങ്ങളും കരാറുകാരൻ കരുതണം. ഇതിന് ദേവസ്വം കരാറുകാരന് പൈസ നൽകില്ല. തുലാഭാരത്തിലേക്ക് ആവശ്യമായ താൽക്കാലിക ജീവനക്കാർക്ക് ശന്പളം നൽകേണ്ടതും കരാറുകാരാണ്. ഭക്തർ നടത്തുന്ന തുലാഭാരത്തിന്റെ തുക ദേവസ്വത്തിനാണ്. ഭക്തരുടെ കൈയിൽ നിന്ന് തുലാഭാരം തൂക്കുന്ന സാധനത്തിന്റെ തുകയും, തട്ടിൽപണം നൂറ് രൂപ ഉൾപ്പെടയുള്ള തുക ദേവസ്വം ഈടാക്കും. എന്നാൽ ഭക്തർ രശീതിലുള്ള തുക ദേവസ്വത്തിന് നൽകുന്നതിന് പുറമെ തട്ടിൽ പണമെന്ന പേരിൽ ഒരു തുക വീണ്ടും തട്ടിൽ പണമായി തുലാഭാരതട്ടിൽ നിക്ഷേപിക്കും. ഈതുകയാണ് കരാറുകാരന് ലഭിക്കുക. നൂറ്കണക്കിന്…
Read MoreCategory: Thrissur
അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ…! പി.ഡി. ഫ്രാൻസിസ്; ഹിറ്റുകള്ക്കു പിറകിലെ സംഗീതജ്ഞൻ
സ്വന്തം ലേഖകൻ തൃശൂർ: അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ… ദേവരാജൻ മാസ്റ്റർ സംഗീതം പകർന്ന് യേശുദാസിന്റെ ശബ്ദത്തിൽ മലയാളി എക്കാലവും ഓർമയിൽ സൂക്ഷിക്കുന്ന വിരഹഗാനം. 1987ൽ പുറത്തിറങ്ങിയ നീയെത്ര ധന്യയിലെ ഈ പാട്ടുൾപ്പെടെ മലയാളത്തിൽ ഹിറ്റായ നിരവധി ഗാനങ്ങളുടെ പശ്ചാത്തലത്തിൽ കീബോർഡിസ്റ്റായി ഉണ്ടായിരുന്നു ഇന്നലെ അന്തരിച്ച പി.ഡി. ഫ്രാൻസിസ്. ജി. ദേവരാജൻ മാസ്റ്ററുടെ ഓർക്കസ്ട്ര സംഘത്തിൽ അംഗമായിരുന്ന ഫ്രാൻസിസ് അദ്ദേഹത്തിന്റെ ഒട്ടു മിക്ക ഹിറ്റ് ഗാനങ്ങൾക്കായും കീബോർഡ് വായിച്ചു. ജയചന്ദ്രൻ, യേശുദാസ്, ചിത്ര തുടങ്ങി പ്രമുഖരായ ഏതാണ്ടെല്ലാ ഗായകരുടെ ശബ്ദത്തിനൊപ്പവും ഫ്രാൻസിസിന്റെ കൈകൾ സംഗീതം ചാലിച്ചിട്ടുണ്ട്. അന്തിക്കാട്ടെ പ്രശസ്ത സംഗീത കുടുംബത്തിലായിരുന്നു ജനനം. പിതാവ് പുത്തൂർ ദേവസി അറിയപ്പെടുന്ന വയലിനിസ്റ്റായിരുന്നു. പത്തു മക്കളായിരുന്നു ദേവസിക്ക്. ഏഴ് ആണും മൂന്നു പെണ്ണും. ഏഴ് ആണ്മക്കളിൽ പി.ഡി. ഫ്രാൻസിസ് ഉൾപ്പെടെ ആറുപേരും പിതാവിന്റെ പാത പിന്തുടർന്ന് സംഗീതത്തിന്റെ വഴിയിലേക്കു തിരിഞ്ഞു. വയലിൻ,…
Read Moreഇന്ന് രാജ്യാന്തര യോഗാദിനം! ചൈനക്കാരെ യോഗ അഭ്യസിപ്പിക്കുന്ന തൃശൂർക്കാരനെ കാണണോ….
ഋഷി തൃശൂർ: ഇന്ന് രാജ്യാന്തര യോഗാദിനം ആഘോഷിക്കുകയും ആചരിക്കുകയും ചെയ്യുന്ന വേളയിൽ ചൈനക്കാരെ യോഗ അഭ്യസിപ്പിക്കുന്ന ഒരു തൃശൂർക്കാരനെ കാണണോ…. ആയോധനകലകളിലടക്കം എല്ലാറ്റിനും കേമൻമാരായ ചൈനക്കാരെ യോഗവിദ്യ അഭ്യസിപ്പിക്കുന്ന തൃശൂർ നാട്ടിക സ്വദേശി സുധീർ ഉൗരാളത്ത് കഴിഞ്ഞ നാലു കൊല്ലമായി ചൈനയിൽ യോഗ പഠിപ്പിക്കുന്നു. ഏഴു വർഷം തായ്ലാൻഡിൽ യോഗ അഭ്യസിപ്പിച്ചിരുന്നു. കിഴക്കൻ ചൈനയിലെ നിങ്ബോ എന്ന തുറമുഖ നഗരത്തിൽ സുധീർ നടത്തുന്ന യോഗ സ്കൂളിന്റെ പേര് വെയ് യി യോഗ സ്കൂൾ എന്നാണ്. ഇന്ത്യൻ യോഗയോട് വിദേശികൾക്ക് പ്രത്യേക മമതയും താത്പര്യവുമുണ്ടെന്നും സ്പിരിച്വൽ എന്നതിനപ്പുറം ശാരീരികമായി ഫിറ്റ്നസ് നേടുന്നതിനാണ് ഇവർ യോഗ അഭ്യസിക്കുന്നതെന്നും സുധീർ പറഞ്ഞു. നിങ്ബോ എന്ന ചെറുനഗരത്തിൽ നൂറോളം ഇന്ത്യൻ യോഗ സ്കൂളുകൾ പ്രവർത്തിക്കുന്നുണ്ടത്രെ. ചൈനീസ് സർക്കാരിന്റെ അംഗീകരത്തോടും അനുമതിയോടും മാത്രമേ യോഗ ക്ലാസുകൾ നടത്താൻ പാടുള്ളുവെന്നാണ് നിയമം. ശരീരം ഫിറ്റ് ആയി…
Read Moreനിപ ഭീതിയൊഴിഞ്ഞു; തൃശൂർ മെഡിക്കൽ കോളജിലെ പനി ക്ലിനിക്കിൽ കിടത്തി ചികിത്സ ഒഴിവാക്കി
മുളങ്കുന്നത്തുകാവ്: നിപ്പഭീതി ഒഴിഞ്ഞ സാഹചര്യത്തിൽ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രത്യേകം സജ്ജമാക്കിയ പനിക്ലിനിക്കിൽ കിടത്തി ചികിത്സ ഒഴിവാക്കി ഒപി പരിശോധന മാത്രമാക്കി. മഴക്കാലം കഴിയുന്നതുവരെ പനി ക്ലിനിക്കിൽ ഒപി പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു. നിപ്പ വൈറസ് സംസ്ഥാനത്ത് വീണ്ടും കണ്ടെത്തിയ ഉടൻ തന്നെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ യുദ്ധകാലടിസ്ഥാനത്തിൽ പനി ക്ലിനിക്ക് പ്രവർത്തനമാരംഭിച്ചിരുന്നു. സർക്കാർ നിർദ്ദേശത്തെ തുടർന്നാണ് പ്രത്യേകമായി പനി ക്ലിനിക്ക് സജ്ജമാക്കിയത്. ആശുപത്രിക്ക് സമീപമുള്ള ആർട്ടിഫിഷ്യൽ ലിംപ് സെന്ററിലാണ് പനി ക്ലിനിക്ക് തുറന്നത്. നിപയുടെ രണ്ടാം വരവിൽ നിരവധി പേരാണ് ഇവിടെ ചികിത്സ തേടിയെത്തിയത്. ഇവിടേക്ക് ആവശ്യമായ ജീവനക്കാരെ ജില്ല ആരോഗ്യവകുപ്പിൽ നിന്നും ആരോഗ്യവിദ്യാഭ്യാസ വകുപ്പിൽ നിന്നും നിയോഗിച്ചിരുന്നു. ഡോക്ടർമാരെയും നേഴ്സുമാരെയും ഇവിടേക്ക് വിന്യസിച്ചിട്ടുണ്ട്. ശുചീകരണമടക്കമുള്ള പ്രവർത്തനങ്ങൾക്കായി ആശുപത്രി വികസന ഫണ്ട് ഉപയോഗപ്പെടുത്തി കുടുംബശ്രീ പ്രവർത്തകരേയും നൽകിയിരുന്നു. ജനറേറ്റർ അടക്കമുള്ള സൗകര്യങ്ങളും…
Read Moreസമരകാഹളങ്ങൾക്കു പകരം ഇനി ആർപ്പുവിളികൾ ഉയരും; ലാലൂരിന്റെ മുഖച്ഛായ മാറുന്നു
സ്വന്തം ലേഖകൻ തൃശൂർ : തൃശൂർ നഗരത്തിന്റെ മാലിന്യം ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ട ലാലൂരിന്റെ മുഖച്ഛായ മാറുന്നു. കേരളത്തിന്റെ കായിക ഭൂപടത്തിൽ ഇടം നേടാൻ ലാലൂർ മാറുകയാണ്. ഫുട്ബോൾ താരം ഐ.എം.വിജയന്റെ പേരിൽ ലാലൂരിൽ സ്ഥാപിക്കുന്ന ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയതോടെയാണ് ലാലൂരിന്റെ ജാതകം തിരുത്തിക്കുറിക്കാൻ പോകുന്നത്. ആദ്യഘട്ടത്തിൽ ഇൻഡോർ സ്റ്റേഡിയത്തിനൊപ്പം സ്വിമ്മിങ്ങ് പൂളും ഒരുങ്ങുന്നു. തൃശൂർ കോർപറേഷന്റെ കീഴിലുള്ള ലാലൂർ ട്രഞ്ചിങ്ങ് ഗ്രൗണ്ടിലാണ് ഐ.എം വിജയന്റെ പേരിൽ അന്താരാഷ്ട്ര നിലവാരത്തിൽ സ്റ്റേഡിയം ഒരുങ്ങുന്നത്. ഇൻഡോർ സ്റ്റേഡിയത്തിന് പുറമേ ടെന്നീസ് കോർട്ട്, സ്വിമ്മിങ്ങ് പൂൾ, ഹോക്കി സ്റ്റഡിയം, പവലിയൻ, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് എന്നിവയാണ് ഒരുങ്ങുന്നത്. സംസ്ഥാന സ്പോർട്സ് വകുപ്പിന് കൈമാറിയ ലാലൂർ ട്രഞ്ചിങ്ങ് ഗ്രൗണ്ടിലെ 13.37 ഏക്കർ സ്ഥത്താണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഇൻഡോർ സ്റ്റേഡിയവും അനുബന്ധ സ്റ്റേഡിയങ്ങളും ഒരുങ്ങുന്നത്. കിറ്റ്കോയാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്. 46 കോടി…
Read Moreഇനി നീന്താം ഹാപ്പിയായി..! തൃശൂർ അക്വാട്ടിക് കോംപ്ലെക്സ് 30ന് തുറന്നുകൊടുക്കും
സ്വന്തം ലേഖകൻ തൃശൂർ: ചൂളില്ല ഇനി ഈ പൂൾ കണ്ടാൽ. അത്രയ്ക്ക് സൂപ്പർ ലുക്കിലാണ് മ്മടെ തൃശൂരിലെ സ്വന്തം സ്വിമ്മിംഗ് പൂൾ പുതുക്കിപണിതിരിക്കുന്നത്. കുറച്ചുകാലം മുന്പ വരെ കണ്ടാൽ വിഷമം തോന്നുന്ന രൂപത്തിലായിരുന്ന തൃശൂർ അക്വാട്ടിക് കോംപ്ലെക്സിലെ സ്വിമ്മിംഗ് പൂൾ ഇപ്പോൾ ന്യൂജെൻ ലുക്കിലാണ്. പ്രാരാബ്ധങ്ങളും പോരായ്മകളും പഴങ്കഥയാക്കിക്കൊണ്ട് അക്വാട്ടിക് കോംപ്ലെക്സ് കിടു ലുക്കിൽ ഒരുങ്ങിക്കഴിഞ്ഞു. അത്യാധുനിക സൗകര്യങ്ങളോടെ നവീകരിച്ച തൃശൂർ അക്വാട്ടിക് കോംപ്ലക്സിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. ഈ മാസം 30ന് അക്വാട്ടിക് കോംപ്ലക്സ് തുറന്നു കൊടുക്കും. 1987ൽ നിർമ്മിച്ച തൃശൂർ അക്വാട്ടിക് കോപ്ലക്സ് കുറെ വർഷങ്ങളായി അറ്റകുറ്റപ്പണികൾ നടത്താതെ ശോചനീയാവസ്ഥയിൽ കിടക്കുകയായിരുന്നു. എ.സി.മൊയ്തീൻ കായികമന്ത്രിയായിരുന്ന സമയത്താണ് ഇവിടെ സന്ദർശിച്ച് നീന്തൽകുളത്തിന്റേയും മറ്റും ദുരവസ്ഥ മനസിലാക്കി പുനർനിർമാണത്തിനായി ഫണ്ട് അനുവദിച്ചത്. ഇപ്പോൾ അത്യാധുനിക രീതിയിൽ മനോഹരമായാണ് അക്വാട്ടിക് കോംപ്ലക്സ് പുനർനിർമ്മിച്ചിരിക്കുന്നത്. അഞ്ചു കോടി രൂപ ചെലവിട്ടാണ്…
Read Moreആൽമരകൊന്പ് വീണത് കൈയെത്തുംദൂരെ…. അപകടം മുന്നിൽകണ്ട ഭീതിയിൽ ശിവശങ്കരൻ
പഴയന്നൂർ: ആൽമരകൊന്പ് വീണത് കൈയെത്തുംദൂരെ…. എന്താണ് സംഭവിച്ചതെന്ന് ശിവശങ്കരനും കടയിലുണ്ടായിരുന്നവർക്കും മനസിലായില്ല. വലിയശബ്ദത്തോടൊപ്പം മുന്നിൽ 11 കെ.വി. ലൈനും കൂട്ടിയിടിച്ച് തീയും സ്ഫോടനവും കേട്ടു… എന്താണ് സംഭവിക്കുന്നതെന്ന് ചിന്തിക്കുന്പോഴേക്കും, മുന്നിൽ ആൽമരത്തിന്റെ വലിയൊരുഭാഗം വന്നുവീണു. രണ്ടുമിനിട്ടു കഴിഞ്ഞാണ് മനസിലായത് കാവിനു സമീപത്തുള്ള ആൽമരത്തിന്റെ കുറ്റൻ കൊന്പ് ഒടിഞ്ഞുവീണതാണെന്ന്. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെ പഴയന്നൂർ പാട്ടുകൊട്ടി കാവിനു സമീപമാണ് സംഭവം ഉണ്ടായത്. ശിവശങ്കരന്റെ കടയുടെ മുന്നിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുടെ മുകളിലൂടെ മരത്തിന്റെ കൊന്പ് വീഴുകയായിരുന്നു. ഓട്ടോയിൽ ഇരിക്കുകയായിരുന്ന കിഷോർ അത്ഭുതകരമായി പോറൽപോലും ഏൽക്കാതെ നഷ്ടപ്പെട്ടു. വൈദ്യുതി ലൈനിൽ മരം തങ്ങിനിന്നതിനാൽ മരം പൂർണമായും ഓട്ടോയുടെ മുകളിൽ വീണില്ല. വീഴ്ചയുടെ അഘാതത്തിൽ വൈദ്യുതി തൂണുകൾ മണ്ണിൽ നിന്നും കടപ്പുഴകി ഉയർന്ന് വായുവിൽ തൂങ്ങിയാണ് നിന്നത്. ആളുകൾ ഓടിയെത്തിയപ്പോഴും ശിവശങ്കരന് വിറയിൽ മാറിയിരുന്നില്ല. ഒടിഞ്ഞുവീണ ആൽമരത്തിന്റെ ബാക്കിഭാഗം കടയുടെ പുറകിലുള്ള ശിവശങ്കരന്റെ…
Read Moreതെരുവുവിളക്കുകൾ കത്തുന്നില്ല; സാമൂഹ്യവിരുദ്ധർ അഴിഞ്ഞാടുന്നു; മെഡിക്കൽ കോളജ് വിദ്യാർഥിനികളടക്കം ഭീതിയിൽ
മുളങ്കുന്നത്തുകാവ്: തൃശൂർ മെഡിക്കൽ കോളജ് കാന്പസിൽ തെരുവ് വിളക്കുകൾ കത്താത്തത് മെഡിക്കൽ കോളജ് വിദ്യാർഥിനികളുൾപ്പെടെയുള്ള കാൽനടയാത്രക്കാരെ ഭീതിയിലാഴ്ത്തുന്നു. നെഞ്ചുരോഗ ആശുപത്രിക്ക് മുന്നിലും പുതിയ ആശുപത്രിക്ക് പിൻവശത്തും, ത്യശൂർ ഭാഗത്ത് നിന്നും വരുന്ന റോഡായ അലുമിനി അസോസിയേഷൻ ഓഡിറ്റേറിയം വഴി, മോർച്ചറി പ്രദേശം, നഴ്സിംഗ് കോളജ് വഴി, മെൻസ് ഹോസ്റ്റൽ വഴി എന്നിവിടങ്ങളിൽ ആണ് ആഴ്ച്ചകളായി തെരുവ് വിളക്കുകൾ കത്താതായിട്ട.് ഇതുമൂലം സാമൂഹ്യവിരുദ്ധരുടെ ഇടത്താവളമായി മെഡിക്കൽ കോളജ് കാന്പസ് മാറിയിരിക്കുകയാണ്. നഴ്സിംഗ്, മെഡിക്കൽ, പാര മെഡിസിൻ വിദ്യാർഥികൾ, സ്ത്രി ജീവനക്കാർ അടക്കമുള്ളവർ രാത്രി കാലങ്ങളിൽ ജോലി കഴിഞ്ഞ് ക്വാർട്ടേഴസുകളിലേക്കും ഹോസ്റ്റലുകളിലേക്കും പോകാൻ സാധിക്കാത്ത അവസ്ഥയാണ്. മഴക്കാലം ആയതോടെ ദുരിതം വർധിച്ചു. മെഡിക്കൽ കോളജ് പരിസരത്ത് പകൽ പോലും പിടിച്ചുപറിയും മോഷണവും പതിവായിരിക്കയാണ്. ദിവസങ്ങൾക്ക് മുന്പാണ് വനിത നഴ്സിനെ പിൻതുടർന്നെത്തിയ മോഷ്ടാവ് ആക്രമിച്ച് ബാഗ് തട്ടിയെടുത്തത്. നഴ്സിംഗ് വിദ്യാർഥിയുടെ മാല…
Read Moreബംഗളൂരുവിലേക്കു സ്വകാര്യ ബസുകളുടെ ചൂഷണം! കൂടുതൽ ട്രെയിൻ വേണമെന്നു മന്ത്രി സുധാകരൻ
തൃശൂർ: സ്വകാര്യബസുകളുടെ ചൂഷണം ഒഴിവാക്കുന്നതിനും യാത്രാക്ലേശം പരിഹരിക്കുന്നതിനും കൂടുതൽ ട്രെയിനുകളും കോച്ചുകളും അനുവദിക്കണമെന്നാവശ്യപ്പെട്ട് റെയിൽവേ ബോർഡ് ചെയർമാനു കത്തയിച്ചിട്ടുണ്ടെന്നു മന്ത്രി ജി.സുധാകരൻ നിയമസഭയിൽ അറിയിച്ചു. യാത്രക്കാരെ ചൂഷണത്തിനു വിധേയമാക്കുന്നുവെന്നു ചൂണ്ടിക്കാട്ടി, കൂടുതൽ ട്രെയിൻ സർവീസുകൾ ആരംഭിക്കണമെന്നാവശ്യപ്പെട്ട് തൃശൂർ റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ നൽകിയ പരാതി ലഭിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. സ്വകാര്യബസിലെ ജീവനക്കാർ യാത്രക്കാരെ കൈയേറ്റം ചെയ്ത സംഭവം ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ കേരളത്തിൽനിന്നും ദിനംതോറും 300 സ്വകാര്യ ബസുകൾ ബംഗളൂരുവിലേക്കു സർവീസ് നടത്തുന്നതായി കണ്ടെത്തി. ബംഗളൂരുവിലേക്കും കർണാടകയിലെ വിവിധ സ്ഥലങ്ങളിലേക്കുമായി പഠനത്തിനും ജോലിക്കുമായി കേരളത്തിൽനിന്നും ധാരാളം പേർ യാത്ര ചെയ്യുന്നുണ്ട്. ഇത്രയും ഉയർന്ന യാത്രാ ആവശ്യം പരിഹരിക്കുന്നതിന് ഏകദേശം പന്ത്രണ്ടായിരത്തോളം അധിക സീറ്റുകൾ ആവശ്യമാണ്. ഈ വിവരങ്ങൾ ചൂണ്ടിക്കാട്ടി കേരള-ബംഗളൂരു സെക്ടറിൽ ദിവസേന രണ്ട് അധിക ട്രെയിൻ സർവീസുകൾ ആരംഭിക്കണമെന്നും നിലവിലെ ട്രെയിനുകളിൽ അധിക ബോഗികൾ…
Read Moreപോലീസ് ചോദ്യംചെയ്ത് വിട്ടയച്ച മധ്യവയസ്കൻ മരിച്ചനിലയിൽ; ജോസഫിനെതിരേ പരാതി നൽകിയയാളുടെ വീട്ടുവളപ്പിലാണ് മൃതദേഹം കണ്ടെത്തിയത്
ചാലക്കുടി: മേട്ടിപ്പാടത്ത് സ്വകാര്യവ്യക്തിയുടെ കൃഷിസ്ഥലത്തെ മോട്ടോർ ഷെഡ് കത്തിനശിച്ചതിന് പരാതയിൽ പോലീസ് വിളിച്ച് മൊഴിയെടുത്ത ആൾ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു. മേട്ടിപ്പാടം ഊക്കൻ പൗലോസ് മകൻ ജോസഫ് (59) ആണ് മരിച്ചത്. പരാതി നൽകിയ ആളുടെ പറന്പിലെ റബർ മരത്തിൽ ഇന്നലെ രാത്രിയാണ് ജോസഫിനെ മരിച്ചനിലയിൽ കണ്ടത്. കഴിഞ്ഞ ദിവസം മേട്ടിപ്പാടത്ത് സ്വകാര്യ വ്യക്തിയുടെ പറന്പിലെ മോട്ടോർ ഷെഡ് കത്തിനശിച്ചിരുന്നു. മോട്ടോർ ഷെഡ് തീവച്ചതാണെന്നാരോപിച്ച് സ്ഥലഉടമ പോലീസിൽ പരാതിനൽകിയിരുന്നു. പരാതിയനുസരിച്ച് അയൽവാസിയായ ജോസഫിനെ പോലീസ് ഇന്നലെ സ്റ്റേഷനിൽ വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നിന് മേട്ടിപ്പാടം സെന്റ് ജോസഫ് പള്ളിയിൽ. ഭാര്യ ആനി. മക്കൾ സിസ്റ്റർ ജെയ്നി, ജിഷ. മരുമകൻ സന്തോഷ് ഫ്രാൻസീസ്.
Read More