ഒന്നു തുറക്കാമോ… !  മൂന്നാമത്തെ  ഉദ്ഘാടനവും  അടിപിടിയിൽ;  പെരുവഴിയിലായി യാത്രക്കാരും

ചാ​ല​ക്കു​ടി: പ​ണി പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടും പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​ൻ ക​ഴി​യാ​തെ നോ​ർ​ത്ത് ബ​സ് സ്റ്റാ​ൻ​ഡ്. 13 വ​ർ​ഷം മു​ന്പ് നി​ർ​മാ​ണം ആ​രം​ഭി​ച്ച ബ​സ് സ്റ്റാ​ൻ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം ര​ണ്ടു​വ​ട്ടം ക​ഴി​ഞ്ഞു. എ​ൽ​ഡി​എ​ഫ് ഭ​ര​ണ​കാ​ല​ത്തും യു​ഡി​എ​ഫ് ഭ​ര​ണ​കാ​ല​ത്തു​മാ​ണ് ര​ണ്ടു​ത​വ​ണ ഉ​ദ്ഘാ​ട​നം ന​ട​ത്തി​യ​ത്. എ​ന്നി​ട്ടും നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കാ​ത്ത​തി​നാ​ൽ ബ​സ് സ്റ്റാ​ൻ​ഡ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. ഭ​ര​ണം മാ​റി എ​ൽ​ഡി​എ​ഫ് വീ​ണ്ടും അ​ധി​കാ​ര​ത്തി​ൽ​വ​ന്നു. ഒ​രു​വ​ർ​ഷ​ത്തി​ന​കം ബ​സ് സ്റ്റാ​ൻ​ഡ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​മെ​ന്നാ​യി​രു​ന്നു ഭ​ര​ണ​സ​മി​തി അ​ധി​കാ​രം ഏ​റ്റ​പ്പോ​ൾ പ്ര​ഖ്യാ​പി​ച്ച​ത്. ഓ​രോ വ​ർ​ഷം ക​ഴി​യു​ന്പോ​ഴും ബ​സ് സ്റ്റാ​ൻ​ഡ് ഉ​ട​നെ തു​റ​ക്കും എ​ന്ന പ്ര​ഖ്യാ​പ​ന​മ​ല്ലാ​തെ ഒ​ന്നും ന​ട​ന്നി​ല്ല. ഇ​പ്പോ​ൾ ബ​സ് സ്റ്റാ​ൻ​ഡ് ഏ​ക​ദേ​ശം പ​ണി പൂ​ർ​ത്തീ​ക​രി​ച്ച​പ്പോ​ൾ ഭ​ര​ണ​ക​ക്ഷി​യി​ലെ അ​ഭി​പ്രാ​യ​ഭി​ന്ന​ത​യാ​ണ് ത​ട​സ​മാ​യി നി​ൽ​ക്കു​ന്ന​ത്. ഇ​ന്ന​ലെ ചേ​ർ​ന്ന ന​ഗ​ര​സ​ഭ യോ​ഗ​ത്തി​ൽ ഇ​ത് മ​റ​നീ​ക്കി പു​റ​ത്തു​വ​രി​ക​യും ചെ​യ്തു. ഭ​ര​ണ​മു​ന്ന​ണി​യെ പി​ന്താ​ങ്ങു​ന്ന സ്വ​ത​ന്ത്ര​ൻ​മാ​രാ​യ വൈ​സ് ചെ​യ​ർ​മാ​ൻ വി​ൻ​സ​ൻ പാ​ണാ​ട്ടു​പ​റ​ന്പി​ലും പി​ഡ​ബ്ല്യു​ഡി സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ യു.​വി. മാ​ർ​ട്ടി​നും…

Read More

പെ​ണ്‍​കാ​റ്റു വീ​ശി​യ പു​ല​ർ​വേ​ള​യി​ൽ…  വനിതാ ദിനത്തിൽ തൃശൂരിന്‍റെ നഗരവീഥികളിലൂടെ

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: വാ​ട്സാ​പ്പു​ക​ളി​ൽ ഇ​ന്നു നി​റ​ഞ്ഞ​തും പ​ര​സ്പ​രം കൈ​മാ​റി​യ​തും വ​നി​താ​ദി​ന​ത്തി​ന്‍റെ ആ​ശം​സ​ക​ളാ​യി​രു​ന്നു. ആ​ണ്‍ പെ​ണ്‍ ഭേ​ദ​മി​ല്ലാ​തെ അ​വ വ​ന്നും പൊ​യ്ക്കൊ​ണ്ടു​മി​രു​ന്നു…വ​നി​താ​ദി​ന​മ​ല്ലെ​ങ്കി​ലും തൃ​ശൂ​രി​ന്‍റെ പ്ര​ഭാ​ത​ങ്ങ​ളി​ൽ എ​ന്നും പെ​ണ്‍​കാ​റ്റ് വീ​ശാ​റു​ണ്ട്. ഇ​ന്നു​വീ​ശി​യ കാ​റ്റി​ന് വ​നി​താ​ദി​ന​ത്തി​ന്‍റെ ഭം​ഗി​യും കൂ​ടി​യു​ണ്ടാ​യി​രു​ന്നു.എ​ന്ന​ത്തേ​യും പോ​ലെ ന​ഗ​ര​ത്തി​ലാ​ദ്യ​മെ​ത്തി​യ​ത് അ​വ​രാ​യി​രു​ന്നു – ന​ഗ​ര​ത്തെ സു​ന്ദ​രി​യാ​ക്കി മാ​റ്റി വ​നി​താ​ദി​ന​ത്തി​ലേ​ക്ക് ഒ​രു​ക്കി വി​ടാ​ൻ. കോ​ർ​പ​റേ​ഷ​ന്‍റെ വ​നി​താ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ. അ​വ​രെ ക​ണി​ക​ണ്ടാ​ണ് ഈ ​ന​ഗ​ര​മെ​ന്നും ഉ​ണ​രാ​റു​ള്ള​ത്. ഇ​ന്നും പ​തി​വ് തെ​റ്റി​യി​ല്ല.തേ​ക്കി​ൻ​കാ​ട് മൈ​താ​നി​യി​ൽ ജോ​ഗിം​ഗി​നെ​ത്തി​യ സ്ത്രീ​ക​ൾ പ​ര​സ്പ​രം വ​നി​താ​ദി​നം വി​ഷ് ചെ​യ്യു​ന്നു​ണ്ടാ​യി​രു​ന്നു.തെ​ക്കേ​ഗോ​പു​ര​ന​ട​യ്ക്ക് താ​ഴെ അ​ന്യ​സം​സ്ഥാ​ന​ക്കാ​രാ​യ സ്ത്രീ ​തൊ​ഴി​ലാ​ളി​ക​ൾ വ​നി​താ​ദി​ന​ത്തി​ലെ അ​ന്ന​ത്തി​നാ​യി ജോ​ലി കാ​ത്തി​രി​പ്പു​ണ്ടാ​യി​രു​ന്നു. നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ളാ​യ സ്ത്രീ​ക​ളാ​യി​രു​ന്നു കൂ​ട്ട​ത്തി​ൽ കൂ​ടു​ത​ൽ. വ​ട​ക്കു​ന്നാ​ഥ​നി​ലേ​ക്കും പു​ത്ത​ൻ​പ​ള്ളി​യി​ലേ​ക്കും ലൂ​ർ​ദ്ദി​ലേ​ക്കു​മൊ​ക്കെ വീ​ട്ട​മ്മ​മാ​ർ വ​ന്ന​ണ​ഞ്ഞു​കൊ​ണ്ടേ​യി​രു​ന്നു. എ​ന്ന​ത്തേ​യും പോ​ലെ ഇ​ന്നും ന​ല്ലൊ​രു ദി​ന​മാ​ക്ക​ണേ എ​ന്ന പ്രാ​ർ​ത്ഥ​ന​യോ​ടെ…ഓ​ഫീ​സു​ക​ളി​ലേ​ക്കും ജോ​ലി​ക്കു​മൊ​ക്കെ​യാ​യി അ​പ്പോ​ഴേ​ക്കും ന​ഗ​ര​ത്തി​ര​ക്കി​ലേ​ക്ക് സ്ത്രീ​ക​ൾ എ​വി​ടെ നി​ന്നൊ​ക്കെ​യോ വ​ന്നെ​ത്തി​ക്കൊ​ണ്ടി​രു​ന്നു. ഈ ​ന​ഗ​ര​ത്തി​ൽ പു​രു​ഷ​ൻ​മാ​രേ​ക്കാ​ൾ…

Read More

വ​നി​താ​ദി​ന​മാ​യാ​ലും സാ​ധാ​ര​ണ​ദി​വ​സ​മാ​യാ​ലും വനി​ത​ക​ൾ​ക്ക്  വ​ഴി​ന​ട​ക്കാ​ൻ വെ​ളി​ച്ച​മി​ല്ലാതെ തൃശൂർ നഗരം

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: വ​നി​താ​ദി​ന​മാ​യാ​ലും സാ​ധാ​ര​ണ​ദി​വ​സ​മാ​യാ​ലും വ​നി​ത​ക​ൾ​ക്ക് വ​ഴി​ന​ട​ക്കാ​ൻ വെ​ളി​ച്ച​മി​ല്ലാ​ത്ത സ്ഥി​തി​യാ​ണ് തൃ​ശൂ​ർ ടൗ​ണ്‍​ഹാ​ൾ പ​രി​സ​ര​ത്ത്.ചെ​ന്പു​ക്കാ​വ് – ടൗ​ണ്‍​ഹാ​ൾ – രാ​മ​നി​ല​യം – റീ​ജ്യ​ണ​ൽ തീ​യ​റ്റ​ർ ഭാ​ഗ​ത്ത് സ​ന്ധ്യ​മ​യ​ങ്ങ​ളി​ൽ ഒ​ട്ടും വെ​ളി​ച്ച​മി​ല്ലാ​ത്ത സ്ഥി​തി​യാ​ണ്. വൈ​കീ​ട്ട് ഏ​ഴു​മ​ണി​യാ​കു​ന്ന​തോ​ടെ ഈ ​പ​രി​സ​രം മു​ഴു​വ​ൻ ഇ​രു​ട്ടി​ലാ​ഴു​ന്നു. വ​ഴി​ന​ട​ക്ക​ണ​മെ​ങ്കി​ൽ കൈയിൽ ടോ​ർ​ച്ച് ക​രു​തേ​ണ്ട അ​വ​സ്ഥ. ഇ​തു​വ​ഴി ആ​ളു​ക​ൾ ന​ട​ന്നു​പോ​കു​ന്ന​ത് എ​തി​ർ​ദി​ശ​യി​ൽ നി​ന്നും മ​റ്റും വ​രു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ ലൈ​റ്റു​ക​ളു​ടെ പ്ര​കാ​ശ​ത്തി​ലാ​ണ്. തൃ​ശൂ​ർ ടൗ​ണ്‍​ഹാ​ളി​ലെ കെ.​ക​രു​ണാ​ക​ര​ന്‍റെ പ്ര​തി​മ​യ്ക്ക് മു​ന്നി​ൽ നി​ന്നു​ള്ള പ്ര​കാ​ശം മാ​ത്ര​മാ​ണ് പ​ല​പ്പോ​ഴും ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്ന​വ​ർ​ക്ക് സ​ഹാ​യ​മാ​കു​ന്ന​ത്.ടൗ​ണ്‍​ഹാ​ളി​നു സ​മീ​പ​മു​ള്ള ബ​സ് സ്റ്റോ​പ്പി​ൽ സ​ന്ധ്യ​യ്ക്ക് ബ​സ് കാ​ത്തു​നി​ൽ​ക്കു​ന്ന നി​ര​വ​ധി സ്ത്രീ​ക​ൾ ആ​ശ​ങ്ക​യോ​ടും ഭ​യ​ത്തോ​ടു​മാ​ണ് ഇ​രു​ട്ടി​ൽ നി​ൽ​ക്കു​ന്ന​ത്. പാ​ല​സ് റോ​ഡി​ലെ വി​വി​ധ ടെ​ക്സ്റ്റൈ​ൽ ഷോ​പ്പു​ക​ളി​ൽ നി​ന്നും മ​റ്റു വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന നി​ര​വ​ധി സ്ത്രീ​ക​ൾ ഈ ​ഭാ​ഗ​ത്ത് നി​ന്ന് ബ​സ് ക​യ​റാ​ൻ…

Read More

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ  നാലുപേർക്ക്  അഞ്ചുവർഷം കഠിനതടവ്

ചാ​വ​ക്കാ​ട്: യു​വാ​വി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ നാ​ലു​പേ​രെ അ​ഞ്ച് വ​ർ​ഷം ക​ഠി​ന​ത​ട​വി​ന് ചാ​വ​ക്കാ​ട് അ​സി​സ്റ്റ​ന്‍റ് സെ​ഷ​ൻ​സ് കോ​ട​തി ശി​ക്ഷി​ച്ചു.​ വ​ട​ക്കേ​ക്കാ​ട് കാ​ഞ്ഞി​ര​പ്പു​ള്ളി ഫാ​ജി​ദ് (​ഷാ​ജി 44), സ​ഹോ​ദ​ര​ൻ കാ​ഞ്ഞി​ര​പ്പു​ള്ളി ഫൈ​സ​ൽ(42), വൈ​ല​ത്തൂ​ർ നാ​റാ​ണ​ത്ത് അ​ബ്ദു​ൽ ഖ​യും(45), വൈ​ല​ത്തൂ​ർ ഞ​മ​നേ​ങ്ങാ​ട് വെ​ള്ള​ത്ത​ട​ത്തി​ൽ ക​രീം(43) എ​ന്നി​വ​രെ​യാ​ണ് കോ​ട​തി ശി​ക്ഷി​ച്ച​ത്. 2014 ജ​നു​വ​രി ഒ​ന്പ​തി​നാണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.​ വ​ട​ക്കേ​ക്കാ​ട് പു​ക്ക​യി​ൽ അ​സീ​ക്കി​നെ മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി സം​ഘം ചേ​ർ​ന്ന് ആ​ക്ര​മി​ച്ചെ​ന്നാ​ണ് കേ​സ്.​ വ​ട​ക്കേ​ക്കാ​ട് മു​ക്കി​ല​പ്പീ​ടി​ക ക​ല്ലു​ങ്ങ​ൽ റോ​ഡി​ൽവ​ച്ച് സ്കൂ​ട്ട​റി​ൽ വ​രി​ക​യാ​യി​രു​ന്ന അ​സീ​ക്കി​നെ ജീ​പ്പു​പ​യോ​ഗി​ച്ച് ത​ട​ഞ്ഞു​നി​ർ​ത്തി നാ​ലം​ഗ​സം​ഘം ഇ​രു​ന്പു പൈ​പ്പു​ക​ൾ ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.​ ആ​ക്ര​മ​ണ​ത്തി​ൽ അ​സീ​ക്കി​ന്‍റെ ത​ല​യ്ക്കും ശ​രീ​ര​ത്തി​നും സാ​ര​മാ​യ പ​രി​ക്കേ​റ്റി​രു​ന്നു. സി​ഐ​മാ​രാ​യി​രു​ന്ന കെ.​ജി.​ സു​രേ​ഷ്, സി​ബി​ച്ച​ൻ ജോ​സ​ഫ്, കെ.​ടി.​ സ​ലീ​ൽ എ​ന്നി​വ​രാ​ണ് കേ​സ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.​ പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി കെ.​ബി.​ സു​നി​ൽ​കു​മാ​ർ ഹാ​ജ​രാ​യി.

Read More

വ​ഴി​വി​ട്ട ബ​ന്ധ​ങ്ങ​ൾ! ബി​സി​ന​സു​കാ​ർ​ക്ക് ലോ​ൺ വാ​ഗ്ദാ​നം ന​ൽ​കി ത​ട്ടി​പ്പുനടത്തിയ സം​ഘ​ത്തി​ന്‍റെ ജീ​വി​ത​രീ​തി അ​ത്ഭു​ത​പ്പെ​ടു​ത്തും

മാ​ള: താ​മ​സി​ക്കാ​ൻ മൂ​ന്നു​നി​ല മാ​ളി​ക, സ​ഞ്ച​രി​ക്കാ​ൻ ഓ​ഡി, ജാ​ഗ്വ​ർ, പ​ജീ​റോ ഉ​ൾ​പ്പെ​ടെ​യു​ള്ള മു​ന്തി​യ ഇ​നം കാ​റു​ക​ൾ, വ​ഴി​വി​ട്ട ബ​ന്ധ​ങ്ങ​ൾ. ഇ​താ​യി​രു​ന്നു ത​ട്ടി​പ്പു സം​ഘ​ത്തി​ന്‍റെ ആ​ഡം​ബ​ര ജീ​വി​ത​രീ​തി. ചോ​ദ്യം ചെ​യ്യ​ലി​ൽ പ്ര​തി​ക​ൾ വി​വി​ധ കോ​ള​ജു​ക​ളി​ൽ പ​ഠി​ക്കു​ന്ന​വ​രാ​ണെ​ന്നു ക​ണ്ടെ​ത്തി. ത​ട്ടി​പ്പു സം​ഘാം​ഗ​ങ്ങ​ളു​ടെ വ്യാ​ജ​പേ​രി​ൽ ബം​ഗ​ളൂ​രു വി​ലാ​സ​ത്തി​ൽ വ്യാ​ജ ഐ​ഡ​ന്‍റി​റ്റി കാ​ർ​ഡു​ക​ൾ നി​ർ​മി​ച്ച് അ​തു​പ​യോ​ഗി​ച്ചാ​ണ് ബാ​ങ്ക് അ​ക്കൗ​ണ്ട് തു​ട​ങ്ങി​യ​ത്. തി​ര​ക്കേ​റി​യ ബ​സ് സ്റ്റാ​ൻ​ഡ് പോ​ലു​ള്ള സ്ഥ​ല​ത്തെ ചെ​റിയ മൊ​ബൈ​ൽ ഷോ​പ്പു​ക​ളി​ൽ​നി​ന്നാ​ണ് സിം ​കാ​ർ​ഡു​ക​ൾ എ​ടു​ത്തി​രു​ന്ന​ത്. ഇ​വ ഉ​പ​യോ​ഗി​ച്ചാ​ണ് ത​ട്ടി​പ്പി​നു​ള്ള സ​ന്ദേ​ശ​ങ്ങ​ളും മ​റ്റ് ഓ​ൺ​ലൈ​ൻ ആ​വ​ശ്യ​ങ്ങ​ളും ന​ട​ത്തി​യി​രു​ന്ന​ത്. ആ​ഡം​ബ​ര വാ​ഹ​ന​ങ്ങ​ളി​ലെ യാ​ത്ര ഇ​ര​ക​ളെ വി​ശ്വ​സി​പ്പി​ക്കാ​നാ​യി​രു​ന്നു. ഉ​ത്ത​രേ​ന്ത്യ​ൻ യു​വ​തി​ക​ളെ ഭാ​ര്യ​മാ​രാ​യി ചി​ത്രീ​ക​രി​ച്ചാ​ണ് വാ​ട​ക​യ്ക്ക് വീ​ടു​ക​ൾ എ​ടു​ത്തി​രു​ന്ന​ത്. ഇ​ര​ക​ളെ വി​ശ്വ​സി​പ്പി​ക്കാ​ൻ ഓ​ഫീ​സ് എ​ന്ന് പ​റ​യു​ന്ന സ്ഥ​ല​ത്ത് ഈ ​യു​വ​തി​ക​ളെ ജീ​വ​ന​ക്കാ​രാ​യി നി​ർ​ത്തു​ക​യും ചെ​യ്തു. വാ​ട​ക​വീ​ട്ടി​ൽ പു​റ​മെ​നി​ന്നു വ​രു​ന്ന​വ​രെ നി​രീ​ക്ഷി​ക്കാ​നാ​യി സി​സി​ടി​വി ഉ​ൾ​പ്പെ​ടെ​യു​ള്ള സം​വി​ധാ​ന​ങ്ങ​ളും ക്ര​മീ​ക​രി​ച്ചി​രു​ന്നു. ബം​ഗ​ളൂ​രി​ലെ…

Read More

പ്രളയത്തെ അതിജീവിച്ച് നൂറുമേവി വിളവിൽ കു​ട്ടാ​ട​ൻ പാ​ട​ത്ത് കൊ​യ്ത്തുത്സ​​വം

മ​റ്റ​ത്തൂ​ർ: പ്ര​ള​യ​ദു​രി​ത​ത്തെ അ​തി​ജീ​വി​ച്ച് മ​റ്റ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ കു​ട്ടാ​ട​ൻ പാ​ട​ത്ത് ഇ​റ​ക്കി​യ നെ​ൽ​കൃ​ഷി​യി​ൽ നൂ​റു​മേ​നി വി​ള​വ്. മ​റ്റ​ത്തൂ​ർ പാ​ട​ശേ​ഖ​ര സ​മി​തി​യു​ടെ കീ​ഴി​ലു​ള്ള അ​ഞ്ചേ​ക്ക​റി​ല​ധി​കം വ​രു​ന്ന പാ​ട​ശേ​ഖ​ര​ത്താ​ണ് തേ​ജ​സ് സ്വാ​ശ്ര​യ സം​ഘ​വും ക​ർ​ഷ​ക​രും ചേ​ർ​ന്ന് കൃ​ഷി​യി​റ​ക്കി​യ​ത്. ഈ ​കൂ​ട്ടാ​യ്മ പ​തി​വാ​യി കൃ​ഷി ഇ​റ​ക്കാ​റു​ണ്ടെ​ങ്കി​ലും പ്ര​ള​യം സാ​ര​മാ​യി ബാ​ധി​ച്ച നി​രാ​ശ​യി​ൽ പ്ര​ദേ​ശ​ത്ത് ഇ​ക്കു​റി കൃ​ഷി​യി​റ​ക്കു​ന്നി​ല്ല എ​ന്നാ​യി​രു​ന്നു സം​ഘ​ത്തി​ന്‍റെ തീ​രു​മാ​നം. എ​ന്നാ​ൽ മ​റ്റ​ത്തൂ​ർ കൃ​ഷി ഓ​ഫീ​സ​ർ വി​നോ​ദി​ന്‍റെ പ്രോ​ത്സാ​ഹ​ന​വും, കൂ​ട്ടാ​യ്മ​യു​ടെ തീ​രു​മാ​ന​വും കൃ​ഷി​യി​റ​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. വെ​ള്ള​ക്ഷാ​മം കൃ​ഷി​യെ ഉ​ണ​ക്കു​മോ​യെ​ന്ന ആ​ശ​ങ്ക​യും ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ക​ഷ്ട​പ്പാ​ടു​ക​ളെ​യെ​ല്ലാം അ​തി​ജീ​വി​ച്ച് നൂ​റു​മേ​നി വി​ള​വെ​ടു​ത്ത ക​ർ​ഷ​ക​ർ കൊ​യ്ത്ത് ഉ​ത്സ​വം ആ​ഘോ​ഷ​മാ​ക്കി. ജ്യോ​തി വി​ത്താ​ണ് ഇ​വ​ർ കൃ​ഷി​യി​റ​ക്കി​യ​ത്. മ​റ്റ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് 19-ാം വാ​ർ​ഡ് അം​ഗം ജ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​റ്റ​ത്തൂ​ർ പാ​ട​ശേ​ഖ​ര​സ​മി​തി പ്ര​സി​ഡ​ന്‍റ് ഉ​ണ്ണി​കൃ​ഷ്ണ​ൻ കു​ന്നു​മ്മ​ൽ, മു​ൻ കൃ​ഷി​ഓ​ഫീ​സ​ർ ന​ന്ദ​ൻ ക​ണ്ണാ​ട്ടു​പ​റ​ന്പി​ലി​നെ സി​ഡി​എ​സ് മെ​ന്പ​ർ രാ​മ​ദേ​വ​ൻ കു​ഴു​പ്പി​ള്ളി പൊ​ന്നാ​ട…

Read More

അ​ള​ഗ​പ്പ​ന​ഗ​റി​ലെ കു​ട്ടി​ക​ളു​ടെ പാ​ർ​ക്കിൽ മ​ണ്ണ് ത​ള്ളി​യ നി​ല​യി​ൽ

പു​തു​ക്കാ​ട്: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ കീ​ഴി​ലു​ള്ള നാ​ഷ​ണ​ൽ ടെ​ക്സ്റ്റൈ​ൽ​സ് കോ​ർ​പ​റേ​ഷ​ന്‍റെ അ​ള​ഗ​പ്പ​ന​ഗ​റി​ലു​ള്ള കു​ട്ടി​ക​ളു​ടെ പാ​ർ​ക്കി​ൽ മ​ണ്ണ് ത​ള്ളി​യ​താ​യി പ​രാ​തി.​സ​മീ​പ​ത്ത് നി​ർ​മി​ക്കു​ന്ന സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ കെ​ട്ടി​ട​ത്തി​ന് അ​സ്ഥി​വാ​രം കോ​രി​യ ലോ​ഡ് ക​ണ​ക്കി​നു മ​ണ്ണാ​ണ് പാ​ർ​ക്കി​ൽ ത​ള്ളി​യി​രി​ക്കു​ന്ന​ത്. ഒ​രേ​ക്ക​ർ വി​സ്തീ​ർ​ണ​മു​ള്ള പാ​ർ​ക്കി​ന്‍റെ പ​കു​തി​യോ​ളം ഭാ​ഗം മ​ണ്ണി​ട്ട നി​ല​യി​ലാ​ണ്. ബാ​ങ്ക് കെ​ട്ടി​ട നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളും ഈ ​പാ​ർ​ക്കി​ലാ​ണു കൊ​ണ്ടി​ട്ടി​രി​ക്കു​ന്ന​ത്. പാ​ർ​ക്കി​ലെ ഇ​രി​പ്പി​ട​ങ്ങ​ളും ദേ​ശീ​യ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ന​ട്ടു​പി​ടി​പ്പി​ച്ച വൃ​ക്ഷ​ത്തൈ​ക​ളും മ​ണ്ണി​ന​ടി​യി​ലാ​യി. ടെ​ക്സ്റ്റൈ​ൽ​സ് അ​ധി​കൃ​ത​രു​ടെ അ​റി​വോ​ടെ​യാ​ണ് പാ​ർ​ക്കി​ൽ മ​ണ്ണ് ത​ള്ളി​യി​രി​ക്കു​ന്ന​തെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​രോ​പ​ണം. ഒ​രാ​ഴ്ച​മു​ന്പാ​ണ് ടി​പ്പ​ർ ലോ​റി​ക​ളി​ൽ കൊ​ണ്ട ുവ​ന്ന മ​ണ്ണ് പാ​ർ​ക്കി​ൽ കു​ന്നു​കൂ​ട്ടി​യി​ട്ട​ത്. അ​ധി​കൃ​ത​രു​ടെ അ​വ​ഗ​ണ​ന​യി​ൽ പാ​ർ​ക്കി​ലെ ഭൂ​രി​ഭാ​ഗം ക​ളി​യു​പ​ക​ര​ണ​ങ്ങ​ളും ന​ശി​ച്ചു​കൊ​ണ്ടിരി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പാ​ർ​ക്കി​ൽ മ​ണ്‍​കൂ​ന​ക​ൾ നി​റ​ഞ്ഞ​ത്. ഉ​പ​ക​ര​ണ​ങ്ങ​ൾ തു​രു​ന്പെ​ടു​ത്ത് ന​ശി​ച്ച​തോ​ടെ കു​ട്ടി​ക​ൾ മൈ​താ​ന​മാ​യാ​ണ് പാ​ർ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ടെ​ക്സ്റ്റൈ​ൽ​സി​ൽ ജ​ന​റ​ൽ മാ​നേ​ജ​രാ​യി​രു​ന്ന പോ​ൾ ഫ്രാ​ൻ​സീ​സാ​ണ് 1986 ൽ ​പാ​ർ​ക്ക് സ്ഥാ​പി​ച്ച​ത്. അ​ള​ഗ​പ്പ ചെ​ട്ടി​യാ​ർ…

Read More

കനത്ത ചൂട്; ജോ​ലി​ക്കാ​ർ നേ​ര​ത്തെ ഇ​റ​ങ്ങി; ട്രെ​യി​നു​ക​ൾ വൈ​കി

തൃ​ശൂ​ർ: ഗ​താ​ഗ​ത നി​യ​ന്ത്ര​ണം മൂ​ലം ട്രെ​യി​നു​ക​ൾ ഒ​ന്ന​ര മ​ണി​ക്കൂ​റോ​ളം വൈ​കി​യോ​ടി​യ​ത് യാ​ത്ര​ക്കാ​രെ വ​ല​ച്ചു. ഇ​ന്നു രാ​വി​ലെ​യാ​ണ് പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ള​ട​ക്കം എ​ല്ലാ ട്രെ​യി​നു​ക​ളും ഒ​ന്ന​ര മ​ണി​ക്കൂ​റോ​ളം വൈ​കി​യോ​ടി​യ​ത്. ഇ​തോ​ടെ എ​റ​ണാ​കു​ളം ഭാ​ഗ​ത്തേ​ക്ക് ജോ​ലി​ക്ക് പോ​കു​ന്ന സ്ഥി​രം യാ​ത്ര​ക്കാ​ര​ട​ക്ക​മു​ള്ള​വ​ർ​ക്ക് സ​മ​യ​ത്തെ​ത്താ​ൻ ക​ഴി​യാ​തെ പെ​രു​വ​ഴി​യി​ൽ ഇ​രി​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​യി. ചൂ​ട് കൂ​ടി​യ​തി​നാ​ൽ ഉ​ച്ച​യ്ക്ക് ജോ​ലി ചെ​യ്യി​ക്കാ​ൻ പാ​ടി​ല്ലെ​ന്ന നി​ബ​ന്ധ​ന മൂ​ലം രാ​വി​ലെ ത​ന്നെ ജോ​ലി തു​ട​ങ്ങി​യ​താ​ണ് ട്രെ​യി​നു​ക​ൾ വൈ​കി​യോ​ടാ​ൻ കാ​ര​ണ​മാ​യ​തെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ മ​റു​പ​ടി. എ​ന്നാ​ൽ ട്രെ​യി​നു​ക​ൾ വൈ​കി​യോ​ടു​മെ​ന്ന് മു​ൻ​കൂ​ട്ടി അ​റി​യി​ക്കാ​തി​രു​ന്ന​താ​ണ് യാ​ത്ര​ക്കാ​ർ​ക്ക് വി​ന​യാ​യ​ത്. ഇ​ത്ത​ര​ത്തി​ൽ മു​ന്ന​റി​യി​പ്പു​ണ്ടെ​ങ്കി​ൽ നേ​ര​ത്തെ ത​ന്നെ ഇ​റ​ങ്ങി ല​ക്ഷ്യ​സ്ഥാ​ന​ത്ത് സ​മ​യ​ത്തെ​ത്താ​ൻ ശ്ര​മി​ക്കു​മാ​യി​രു​ന്നു​വെ​ന്ന് യാ​ത്ര​ക്കാ​ർ പ​റ​ഞ്ഞു. എ​ന്നാ​ൽ രാ​വി​ലെ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ട്രെ​യി​നു​ക​ൾ വൈ​കി​യോ​ടു​ന്ന​ത് പ​ല​രും അ​റി​ഞ്ഞ​ത്. കാ​ര​ണം അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് ചൂ​ടു കൂ​ടു​ന്ന​തു കാ​ര​ണം ജോ​ലി​ക്കാ​ർ​ക്ക് ഉ​ച്ച​യ്ക്ക് 12 മു​ത​ൽ മൂ​ന്നു വ​രെ ജോ​ലി ചെ​യ്യാ​ൻ പാ​ടി​ല്ലെ​ന്ന നി​ർ​ദ്ദേ​ശ​മു​ള്ള​തി​നാ​ൽ ജോ​ലി​ക്കാ​ർ നേ​ര​ത്തെ…

Read More

ഇന്നസെന്‍റ് വന്നു, എല്ലാം ശരിയാകും; ചാലക്കുടി പിടിക്കാൻ വീണ്ടും ഇന്നസെന്‍റിന് അവസരം നൽകി സിപിഎം

തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ചാ​ല​ക്കു​ടി​യി​ൽ വീ​ണ്ടും ഇ​ന്ന​സെ​ന്‍റി​നെ മ​ത്സ​രി​പ്പി​ക്കാ​ൻ സി​പി​എം തീ​രു​മാ​നം. ചൊ​വ്വാ​ഴ്ച ചേ​ർ​ന്ന പാ​ർ​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗ​ത്തി​ലാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച തീ​രു​മാ​നം വ​ന്ന​ത്. നേ​ര​ത്തെ, ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ ഉ​ള്ള​തി​നാ​ൽ ഒ​രി​ക്ക​ൽ കൂ​ടി മ​ത്സ​രി​ക്കാ​ൻ താ​നി​ല്ലെ​ന്ന് ഇ​ന്ന​സെ​ന്‍റ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Read More

ക​ലാ​ഭ​വ​ൻ മ​ണി അ​നു​സ്മ​ര​ണം; ചാലക്കുടി  താ​ലൂ​ക്ക് ആ​ശു​പ​ത്രി റിം​ഗ് റോ​ഡി​ന് ക​ലാ​ഭ​വ​ൻ മ​ണി​യു​ടെ പേ​ര് 

ചാ​ല​ക്കു​ടി: ക​ലാ​ഭ​വ​ൻ മ​ണി​യു​ടെ മൂ​ന്നാം ച​ര​മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്നും നാ​ളെ​യും ന​ഗ​ര​സ​ഭ​യു​ടെ​യും ക​ലാ​ഭ​വ​ൻ മ​ണി സ്മാ​ര​ക ട്ര​സ്റ്റി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ലാ​ഭ​വ​ൻ മ​ണി അ​നു​സ്മ​ര​ണം ന​ട​ത്തും. ടൗ​ൺ ഹാ​ൾ മൈ​താ​നി​യി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന ക​ലാ​ഭ​വ​ൻ മ​ണി ന​ഗ​റി​ലാ​ണ് അ​നു​സ്മ​ര​ണ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ന്ന് വൈ​കീ​ട്ട് നാ​ലി​ന് മ​ണി​യു​ടെ സ്മൃ​തി മ​ണ്ഡ​പ​ത്തി​ൽ​നി​ന്നും ചാ​ല​ക്കു​ടി​യി​ലേ​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലേ​യും ക​ലാ​കാ​ര​ന്മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ദീ​പ​ശി​ഖ പ്ര​യാ​ണം ആ​രം​ഭി​ക്കും. ടൗ​ൺ​ഹാ​ൾ മൈ​താ​ന​ത്ത് പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ മ​ണി​യു​ടെ ഛായ​ചി​ത്ര​ത്തി​നു മു​ന്പി​ൽ ജി​ല്ലാ ക​ള​ക്ട​ർ ടി.​വി. അ​നു​പ​മ ദീ​പം തെ​ളി​യി​ക്കും. തു​ട​ർ​ന്ന് ഫോ​ക് മെ​ഗാ​ഷോ അ​ര​ങ്ങേ​റും. നാ​ളെ വൈ​കീ​ട്ട് അ​ഞ്ചി​ന് ക​ലാ​ഭ​വ​ൻ മ​ണി അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും മി​മി​ക്രി ക​ലാ​കാ​ര​ന്മാ​ർ​ക്കു​ള്ള ക​ലാ​ഭ​വ​ൻ മ​ണി പു​ര​സ്കാ​ര സ​മ​ർ​പ്പ​ണ​വും ന​ട​ത്തും. തു​ട​ർ​ന്ന് പ്ര​ശ​സ്ത ടി.​വി, സി​നി​മ ക​ലാ​കാ​ര​ന്മാ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന മെ​ഗാ ​ഷോ ഉ​ണ്ടാ​യി​രി​ക്കും. ചാ​ല​ക്കു​ടി: താ​ലൂ​ക്ക് ആ​ശു​പ​ത്രി റിം​ഗ് റോ​ഡി​ന് ക​ലാ​ഭ​വ​ൻ മ​ണി​യു​ടെ പേ​ര് ന​ൽ​കി.…

Read More