ഫ്രാങ്കോ ലൂയിസ് തൃശൂർ: സിറ്റിംഗ് എംപി സി.എൻ. ജയദേവനെ മാറ്റി സിപിഐ പഴയ യുവതുർക്കിയെ കളത്തിലിറക്കുന്നു. അപൂർവമായാണ് മിക്ക പാർട്ടികളും സിറ്റിംഗ് എംപിയെ മാറ്റി പരീക്ഷിക്കുന്നത്. ഭാഗ്യപരീക്ഷണത്തിനല്ല, ഈ മാറ്റം. മുൻ നിയമസഭാംഗവും ജനയുഗം പത്രത്തിന്റെ പത്രാധിപരുമായ രാജാജി മാത്യു തോമസിനെ തൃശൂരിൽ സ്ഥാനാർഥിയാക്കുന്നതു ജയദേവനേക്കാൾ വിജയങ്ങളുടെ രാജാവാകാൻ രാജാജിക്കു കഴിയുമെന്ന കണക്കുകൂട്ടലിലാണ്. എല്ലാവരോടും പുഞ്ചിരിയോടെ ഇടപഴകുന്ന ജനകീയ മുഖമാണ് രാജാജിയുടേത്. സിറ്റിംഗ് എംപിയായ സി.എൻ. ജയദേവൻ ഇത്തവണയും മത്സരത്തിനു തയാറായിരുന്നു. മുൻ മന്ത്രിയും മുന്‍പ് ലോക്സഭാ സ്ഥാനാർഥിയുമായിരുന്ന കെ.പി. രാജേന്ദ്രന്റെ പേരും ജില്ലാ കമ്മിറ്റി ശിപാർശ ചെയ്തിരുന്നതാണ്. എന്നാൽ പട്ടികയിലെ മൂന്നാമത്തെ പേരുകാരനായ രാജാജിക്കാണ് സംസ്ഥാന നേതൃത്വത്തിന്റെ അംഗീകാരം കിട്ടിയത്. സിപിഐ മുൻ ജില്ലാ സെക്രട്ടറിയായ സി.എൻ. ജയദേവൻ സ്വതവേയുള്ള ഗൗരവ സ്വഭാവക്കാരനാണ്. ചിരിക്കാൻ അൽപം പിശുക്കു കാണിക്കാറുമുണ്ട്. എന്നാൽ നാലഞ്ചു വർഷമായി പ്രസംഗ വേദിയിൽ…
Read MoreCategory: Thrissur
എട്ടേമുക്കാൽ കോടി നൽകി ദിവാൻജിമൂലം വികസനത്തിന് തടസമായി നിന്നിരുന്ന സ്വകാര്യ വ്യക്തിയുടെ ഭൂമി വലയ്ക്ക് വാങ്ങി കോർപ്പറേഷൻ
സ്വന്തംലേഖകൻ തൃശൂർ: ദിവാൻജിമൂലം വികസനത്തിന് തടസമായി നിന്നിരുന്ന സ്വകാര്യ വ്യക്തിയുടെ ഭൂമി കോർപറേഷൻ വില കൊടുത്തു വാങ്ങി. സെന്റിന് 35 ലക്ഷം രൂപ നൽകി 25 സെന്റ് സ്ഥലമാണ് കോർപറേഷൻ വാങ്ങിയത്. എട്ടേമുക്കാൽ കോടി രൂപയാണ് ദിവാൻജി മൂല വികസനത്തിന് തടസം നീക്കാൻ കോർപറേഷൻ ഭൂമിക്കു മാത്രമായി ചെലവാക്കിയത്. മാസങ്ങൾക്കു മുന്‍പ് ദിവാൻജി മൂലയിൽ ഓവർ ബ്രിഡ്ജ് പണിതിരുന്നെങ്കിലും അപ്രോച്ച് റോഡിന്റെ പണികൾ സ്തംഭനാവസ്ഥയിലായിരുന്നു. തടസമായി നിന്നിരുന്ന പാസ്പോർട്ട് ഓഫീസിന് സമീപത്തുള്ള ഭൂമിയാണ് വാങ്ങിയത്. രാജൻ പല്ലൻ മേയറായിരുന്ന കാലത്താണ് ഓവർബ്രിഡ്ജ് പണിയാൻ കോർപറേഷനിൽ പണം കെട്ടിവച്ചിരുന്നത്. എന്നാൽ പാലം പണി കഴിഞ്ഞപ്പോൾ ഭരണം മാറി എൽഡിഎഫ് അധികാരത്തിൽ വന്നു. പിന്നീട് റെയിൽവേ മേൽപാലം പണിതെങ്കിലും റോഡിന്റെ നിർമാണം നടന്നില്ല. ഇതോടെ ദിവാൻജി മൂലയിലെ ഗതാഗത തടസം തുടരുകയാണ്. പാലം പണിതിട്ടും റോഡ് നിർമാണം പൂർത്തിയാകാതെ കിടക്കുന്നത്…
Read Moreവിദ്യാർഥികൾ അച്ചടക്കമുള്ള മനോഭാവം വളർത്തണമെന്ന് ജസ്റ്റിസ് കുര്യൻ ജോസഫ്
സ്വന്തം ലേഖകൻ തൃശൂർ: പണം, അധികാരം, സ്ഥാനം, സുഖസൗകര്യങ്ങൾ തുടങ്ങിയവയോടുള്ള മനോഭാവമാണ് ഓരോരുത്തരുടേയും ഭാവിജീവിതത്തെ സ്വാധീനിക്കുന്നതെന്ന് റിട്ടയേഡ് ജസ്റ്റിസ് കുര്യൻ ജോസഫ്. സെന്റ് തോമസ് കോളജിന്റെ ശതാബ്ദി അവാർഡായ തോമൈറ്റ് പുരസ്കാരം ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്തിൽനിന്ന് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർഥികൾ വിട്ടുവീഴ്ചയില്ലാത്ത അച്ചടക്കത്തോടെ മുന്നോട്ടുപോകണം. മനോഭാവമാണ് അഭിരുചിയെ സ്വാധീനിക്കുക. അച്ചടക്കമുള്ള മനോഭാവമാണു വളർത്തേണ്ടത്. അദ്ദേഹം വിദ്യാർഥികളോടു പറഞ്ഞു. സമൂഹത്തിലെ നന്മയുടെ പ്രതീകങ്ങളെയാണ് കോളജ് ശതാബ്ദിയോടനുബന്ധിച്ച് അവാർഡു നൽകി ആദരിക്കുന്നതെന്ന് ആർച്ച്ബിഷപ് മാർ താഴത്ത് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. സഹപാഠിക്കൊരു വീട് പദ്ധതിയുടെ ചെക്ക് ചടങ്ങിൽ കൈമാറി. റവ. ഡോ. ദേവസി പന്തല്ലൂക്കാരൻ വിവർത്തനം ചെയ്ത മാർക്കസ് ഒൗറേലിയസിന്റെ ’മനനങ്ങൾ’ എന്ന ഗ്രന്ഥം ജസ്റ്റിസ് കുര്യൻ ജോസഫ് പുസ്തകത്തിന്റ കവർചിത്രം വരച്ച ഫ്രാൻസിസ് കോടങ്കണ്ടത്തിനു നൽകി പ്രകാശനം ചെയ്തു. വിദ്യാഭ്യാസ മേഖലയിലെ സംഭാവനകൾക്കുള്ള മെഡ്ലിക്കോട്ട് അവാർഡ്…
Read More‘ക’സിനിമയുടെ ലൊക്കേഷനിൽ ആളൂർ എൽസി എത്തി,പിന്നെ എല്ലാം പെട്ടെന്നായിരുന്നു
പി. പ്രശാന്ത് തൃശൂര്‍ ജില്ലയിലെ ആളൂരില്‍ ജനിച്ചുവളര്‍ന്ന് സിനിമയില്‍ ചെറിയ ചെറിയ വേഷങ്ങള്‍ ചെയ്ത് ജീവിതം സിനിമയ്ക്കു സമര്‍പ്പിച്ച കഥയാണ് എല്‍സിക്കു പറയാനുള്ളത്. ആളൂര്‍ എല്‍സിയെ ഓർമയില്ലേ ..? 1988ല്‍ ഇറങ്ങിയ പട്ടണപ്രവേശം എന്ന സിനിമയില്‍ വീട്ടുജോലിക്കാരിയുടെ വേഷം ചെയ്ത ആളൂര്‍ ആക്കനത്ത് ഹൗസില്‍ പരേതനായ ലോലപ്പന്- ത്രേസ്യാമ്മ ദമ്പതികളുടെ മകള്‍ ആളൂര്‍ എല്‍സി. അഭിനയപാരമ്പര്യമൊന്നുമില്ലാത്ത കുടുംബത്തില്‍ ജനിച്ച് ചെറുപ്പത്തില്‍ത്തന്നെ നാടകത്തില്‍ അഭിനയിച്ച് അവാര്‍ഡ് നേടുകയും പിന്നീട് സിനിമയില്‍ സജീവമാകുകയും ചെയ്ത കലാകാരി. കുറച്ചുനാളത്തെ ഇടവേളയ്ക്കുശേഷം വീണ്ടും സിനിമയില്‍ സജീവമാകണമെന്ന ഒടുങ്ങാത്ത മോഹവുമായി തിരുവനന്തപുരത്ത് എത്തിയ ആളൂര്‍ എല്‍സി അഭിനയത്തിന് ചാന്‍സുചോദിച്ച് ‘ക’ എന്ന സിനിമയുടെ ലൊക്കേഷനില്‍ എത്തിയതും അങ്ങനെ ആ അഭിനേത്രിയെ തിരിച്ചറിഞ്ഞ് അണിയറ പ്രവര്‍ത്തകര്‍ ഫേസ്ബുക്ക് പോസ്റ്റിട്ടതും അതു വൈറലായതും പിന്നീടുള്ള കഥകള്‍ . അഭിനയമോഹം മനസിലുണ്ടായിരുന്ന എല്‍സി ആദ്യം മുഖം കാണിച്ചത് ‘ഹിരണ്യഗര്‍ഭം’…
Read More‘കൂട്ടമണി’പ്രദർശനത്തിനൊരുങ്ങി; വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് സിഡി പ്രകാശനം ചെയ്തു
റസാക്ക് കേച്ചേരി കേച്ചേരി: വിദ്യാലയത്തിന്റെ പശ്ചാത്തലത്തിൽ വിദ്യാർഥികളുടെയും, അധ്യാപകരുടെയും രക്ഷിതാക്കളുടെയും കഥ പറയുന്ന ’കൂട്ടമണി’ എന്ന കുട്ടികളുടെ സിനിമ പ്രദർശനത്തിന് തയാറായി. സംസ്ഥാന സർക്കാരിന്റെ വിദ്യാഭ്യാസ സംരക്ഷണയജ്ഞം പരിപാടിക്ക് ഊന്നൽ നൽകി നിർമിച്ച കൂട്ടമണി വർത്തമാന സാമൂഹ്യ പ്രശ്ങ്ങളിലേക്കും മിഴി തുറക്കുന്നുണ്ട്. ഒരു കർഷകന്റെയും അയാളുടെ കുടുംബത്തിന്റേയും കഥകൂടിയാണ് കൂട്ടമണി. അധ്യയനദിവസാരംഭത്തിലെ ആദ്യമണി മുതൽ കൂട്ടമണിവരെയുള്ള വ്യത്യസ്ത കാഴ്ചകളാണ് ചിത്രം അനാവരണം ചെയ്യുന്നത്. 84-ാം വാർഷികം ആഘോഷിക്കുവാൻ തയാറെടുക്കുന്ന എളവള്ളി പഞ്ചായത്തിലെ വാക മാലതി യുപി സ്കൂൾ ഇതാദ്യമായാണ് അധ്യാപക -രക്ഷാകർത്തൃ സമിതിയുടെയും വിദ്യാർഥികളുടെയും പൂർവ വിദ്യാർഥികളുടെയും സഹകരണത്തോടെ അരമണിക്കൂർ നീളുന്ന ഹ്രസ്വചിത്രം നിർമിക്കുന്നത്. സ്കൂളിലെ അറബി-സംസ്കൃതം അധ്യാപികമാരായ ഷംനയും നിഷയും ചേർന്ന് നിർമിച്ച ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരു നാടൻ കവിതയും രചിച്ചിരിക്കുന്നത് പാലക്കാട് വിക്ടോറിയ കോളജ് അസിസ്റ്റന്റ് പ്രഫസറായ ഉണ്ണികൃഷ്ണൻ തെക്കേപ്പാട്ടാണ്. ബാബു വാകയാണ്…
Read Moreപ്രളയാനന്തര നിർമിതിക്കു മറക്കേണ്ട, സ്ട്രക്ചറൽ എൻജിനീയറിംഗ് വിദ്യ
സ്വന്തം ലേഖകൻ തൃശൂർ: പ്രളയാനന്തര കേരളത്തിൽ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ പുനർനിർമിക്കുകയും നിർമിക്കാനിരിക്കുകയും ചെയ്യുന്ന വീടുകളുടേയും കെട്ടിടങ്ങളുടേയും നിർമിതിയിൽ സിവിൽ എൻജിനീയറിംഗിലെ സ്ട്രക്ചറൽ എൻജിനീയറിംഗിന് പ്രാധാന്യമേറെ. പലപ്പോഴും ചെറിയ നിർമാണ പ്രവർത്തനങ്ങളിൽ സ്ട്രക്ചറൽ എൻജിനീയറിംഗിന് പ്രാധാന്യം നൽകാതിരിക്കുന്ന പ്രവണതയാണ് കാണുന്നതെങ്കിലും പ്രളയം തകർത്ത കേരളത്തിൽ കെട്ടിട നിർമാണം നടത്തുന്പോൾ സ്ട്രക്ചറൽ എൻജിനീയറിംഗിന് പ്രാമുഖ്യം നൽകണമെന്ന് അബുദാബിയിൽ എൻജിനീയറിംഗ് കണ്‍സൾട്ടൻസി സ്ഥാപനം നടത്തുന്ന തൃശൂർക്കാരനായ അബ്ദുൾ അസീസ് നിർദ്ദേശിക്കുന്നത്. നിർമാണ സാമഗ്രികളുടെ അമിതോപയോഗം ഒഴിവാക്കി ചെലവു കുറച്ച് പ്രളയാനന്തര പുനർനിർമിതി സ്ട്രക്ചറൽ എൻജിനീയറിംഗ് വഴി സാധ്യമാക്കാമെന്ന് അബ്ദുൾ അസീസ് പൊന്നാനി ഉറപ്പിച്ചു പറയുന്നു. കെട്ടിടത്തിന് ആത്മാവ് കൊടുക്കുന്ന ജോലിയാണ് ഒരു സ്ട്രക്ചറൽ എൻജിനീയറുടേതെന്നും ഒരു കെട്ടിട നിർമാണത്തിന് ആവശ്യമായ കോണ്‍ക്രീറ്റ്, കന്പി, എന്നിവയുടെ അളവുകൾ നിശ്ചയിക്കുന്നത് സ്ട്രക്ചറൽ എൻജിനീയറാണെന്നും അബ്ദുൾ അസീസ് ഓർമിപ്പിക്കുന്നു. കൊടുങ്കാറ്റിനേയും ഭൂകന്പത്തേയും അതിജീവിക്കാനുള്ള കെട്ടിടം…
Read More“നമുക്കോരോ നാരങ്ങാവെള്ളം കുടിച്ചാലോ…” ചൂട് കനത്തതോട് കൂടി സർബത്തിനും നാരങ്ങാ സോഡയ്ക്കും ഡിമാന്റ് കൂടി; കരിക്കിനും ആവശ്യക്കാരേറെ
സ്വന്തം ലേഖകൻ തൃശൂർ: ചൂട് കത്തിക്കാളുന്പോൾ സർബത്തിനും നാരങ്ങാവെള്ളത്തിനും നാരങ്ങാസോഡയ്ക്കും ഡിമാന്റ് കൂടി. കരിക്കിനും ആവശ്യക്കാരേറെയാണ്. കുപ്പിയിലുള്ള കുടിവെള്ളവും വൻതോതിൽ വിറ്റുപോകുന്നു. നാട്ടിൻപുറമെന്നോ നഗരമെന്നോ വ്യത്യാസമില്ലാതെയാണ് ദാഹം ശമിപ്പിക്കാനുള്ള പാനീയങ്ങൾ വിറ്റഴിയുന്നത്. പലയിടത്തും സൗജന്യമായി കുടിവെള്ളം മണ്പാത്രങ്ങളിൽ വെച്ചിട്ടുണ്ട്. ചെറുതും വലുതുമായ കടകളിലെല്ലാം സോഡ-സർബത്ത് കച്ചവടം പൊടിപൊടിക്കുകയാണ്.നന്നാറി സർബത്ത് സോഡ ചേർത്ത് കഴിക്കുന്നവരും വെള്ളമൊഴിച്ച് കഴിക്കുന്നവരും ഏറെ. സോഡയിൽ നാരങ്ങ പിഴിഞ്ഞ് ഉപ്പിട്ട് കുടിക്കുന്നത് ഉത്തമമെന്ന് മറ്റൊരു കൂട്ടർ. കരിക്ക് വിൽപന മുൻവർഷത്തേക്കാൾ കൂടിയിട്ടുണ്ടെന്ന് കച്ചവടക്കാർ പറയുന്നു. ഐസ്ബോക്സിൽ കരിക്ക് സൂക്ഷിച്ച് കൂൾ കരിക്ക് വിൽക്കുന്നവർക്കും നല്ല കച്ചവടം.തണ്ണിമത്തനുകൾ കുന്നുകൂട്ടിയിട്ടിരിക്കുന്ന കാഴ്ചതന്നെ ഉള്ളു തണുപ്പിക്കുന്ന കാഴ്ച. തണ്ണിമത്തൻ ജ്യൂസിന് ആവശ്യക്കാർ കൂടിയിട്ടുണ്ട്.പനനൊങ്ക് കച്ചവടക്കാർ പാലക്കാട് ഭാഗത്തു നിന്നും നഗരത്തിൽ എത്തിയിട്ടുണ്ട്. ഇവർ കൊണ്ടുവരുന്ന പനനീരിനും രുചിയേറെ. നീര എന്ന പ്രകൃതിദത്ത പാനീയത്തിന് ആവശ്യക്കാർ ഏറെയാണെങ്കിലും നീര കിട്ടാനില്ലെന്നതാണ്…
Read Moreതെരഞ്ഞെടുപ്പിന് എൽഡിഎഫ് സജ്ജം; കേരളത്തിൽ 2004 ആവർത്തിക്കുമെന്ന് കോടിയേരി
തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പ് എന്നു നടന്നാലും നേരിടാൻ എൽഡിഎഫ് സജ്ജമാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എൽഡിഎഫ് കേരള സംരക്ഷണയാത്രയുടെ സമാപന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 2004ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒരു കോണ്ഗ്രസുകാരൻ പോലും കേരളത്തിൽനിന്നു വിജയിച്ചില്ല. 2019ലും ഇതാണ് ആവർത്തിക്കാൻ പോകുന്നത്. ബിജെപിക്കു സീറ്റു കിട്ടില്ലെന്നും കോടിയേരി പറഞ്ഞു. വിശ്വാസത്തിന്റെ പേരിൽ കേരളത്തിലെ ജനങ്ങളെ ഭിന്നിപ്പിക്കാനാകില്ലെന്നതിന്റെ തെളിവാണ് എൽഡിഎഫ് ജാഥകൾക്കു ലഭിച്ച ആവേശകരമായ സ്വീകരണങ്ങളിൽ വ്യക്തമായതെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. കോടിയേരി ബാലകൃഷ്ണൻ നയിച്ച തെക്കൻ മേഖലാ ജാഥയും കാനം രാജേന്ദ്രൻ നയിച്ച വടക്കൻ മേഖലാ ജാഥയുമാണ് തൃശൂരിൽ സംഗമിച്ചത്. സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രൻ, കെ. കൃഷ്ണൻകുട്ടി, വി.എസ്. സുനിൽകുമാർ, എ.സി. മൊയ്തീൻ, സംഘാടകസമിതി ചെയർമാൻ സി.എൻ. ജയദേവൻ എംപി,…
Read Moreചുട്ടുപൊള്ളുന്നു; കേരളത്തിൽ രണ്ടു ദിവസം ഉഷ്ണതരംഗത്തിന് സാധ്യത; പൊതുജനം ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് കാലാവസ്ഥാ കേന്ദ്രം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഉഷ്ണതംരഗത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കോഴിക്കോട് ജില്ലയ്ക്ക് തിരുവനന്തപുരം കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. തൃശൂർ മുതൽ കണ്ണൂർ വരെയുള്ള മേഖലയിലുള്ള ജനങ്ങൾ ജാഗ്രത പാലിക്കണം. തൊഴിൽ ദാതാക്കളും മുന്നറിയിപ്പുകൾ കൃത്യമായി പാലിക്കമെന്നും നിർദേശം. പൊതുജനങ്ങൾ പാലിക്കേണ്ടുന്ന സുരക്ഷാക്രമങ്ങളും കാലാവസ്ഥാ കേന്ദ്രം പുറപ്പെടുവിച്ചു. നിർദേശങ്ങൾ *പൊതുജനങ്ങള്‍ രാവിലെ 11 മുതല്‍ വൈകുന്നേരം മൂന്നുവരെ വരെ എങ്കിലും നേരിട്ട് സൂര്യപ്രകാശം ഏല്ക്കുന്നതിന് ഒഴിവാക്കണം. *നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ചെറിയ കുപ്പിയില്‍ കൈയിൽ കരുതുക. *രോഗങ്ങള്‍ ഉള്ളവര്‍ 11 മുതല്‍ വൈകുന്നേരം മൂന്നുവരെ എങ്കിലും സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക. *പരമാവധി ശുദ്ധജലം കുടിക്കുക *അയഞ്ഞ, ലൈറ്റ് കളര്‍ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക *വിദ്യാര്‍ഥികളുടെ പരീക്ഷാക്കാലമായതിനാല്‍ സ്കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്. *ദുരന്തനിവാരണ അതോറിറ്റിയും ആരോഗ്യവകുപ്പും തൊഴില്‍ വകുപ്പും നല്കുന്ന നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണം.…
Read Moreചുട്ടുപൊള്ളുന്ന വേനലിൽ കിളിക്കൂട്ടങ്ങൾക്ക് സ്നേഹത്തണ്ണീർകുടങ്ങളൊരുക്കി പ്രകൃതിസംരക്ഷണസംഘം പ്രവർത്തകരും കുട്ടികളും
കേച്ചേരി: ചുട്ടുപൊള്ളുന്ന വേനലിൽ ദാഹജലത്തിനായി കേഴുന്ന കിളിക്കൂട്ടങ്ങൾക്ക് സ്നേഹത്തണ്ണീർ കുടങ്ങളൊരുക്കി ചൂണ്ടൽ പഞ്ചായത്തിലെ പ്രകൃതിസംരക്ഷണസംഘം പ്രവർത്തകർ. ചൂണ്ടൽ ഗവ. യുപി സ്കൂളിൽ അതിഥികളായെത്തി വൃക്ഷശിഖരങ്ങളിൽ കൂടുണ്ടാക്കി താമസിക്കുന്ന വിവിധയിനം പക്ഷികൾക്കും ദേശാടനക്കിളികൾക്കുമാണ് പ്രകൃതിസംരക്ഷണസംഘവും ചൂണ്ടൽ ഗവ. യുപി സ്കൂളും ചേർന്ന് സ്നേഹത്തണ്ണീർകുടങ്ങൾ വൃക്ഷങ്ങളിൽ സ്ഥാപിച്ചത്. പ്രകൃതി സ്നേഹികൾക്കൊപ്പം ജനപ്രതിനിധികളും വിദ്യാർഥികളും അധ്യാപകരും കിളിക്കൂട്ടം പരിരക്ഷണ പരിപാടിയിൽ പങ്കെടുത്തു. സ്കൂൾ അങ്കണത്തിലെ വൃക്ഷച്ചുവട്ടിൽ സംഘടിപ്പിച്ച ചടങ്ങിൽ ചൂണ്ടൽ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.കരീം സ്നേഹത്തണ്ണീർ കുടം പദ്ധതി ഉദ്ഘാടനംചെയ്തു. പ്രകൃതി സംരക്ഷണ വിഷയങ്ങളുമായി ബന്ധപ്പെട്ട് സംഘം നടത്തിയ സ്കൂൾതല ക്വിസ് മത്സരത്തിൽ വിജയികളായവർക്കുള്ള അവാർഡുകളും അദ്ദേഹം സമ്മാനിച്ചു.പ്രകൃതിസംരക്ഷണസംഘം ചൂണ്ടൽ പഞ്ചായത്ത് കമ്മിറ്റി കോ-ഓർഡിനേറ്റർ പി.എസ്. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഷാജി തോമസ് മുഖ്യപ്രഭാഷണം നടത്തി. ഷാജൻ സി.ജേക്കബ്, സ്കൂൾ പ്രധാനാധ്യാപിക അന്പളി എന്നിവർ പ്രസംഗിച്ചു.
Read More