തൃശൂർ: കഴിഞ്ഞ തവണ നഷ്ടമായ തൃശൂർ ലോക്സഭ മണ്ഡലം ഇത്തവണ കോണ്‍ഗ്രസ് തിരിച്ചുപിടിക്കുമെന്ന് ഡിസിസി പ്രസിഡന്റ് ടി.എൻ.പ്രതാപൻ. തൃശൂരിൽ ആരാണ് കോണ്‍ഗ്രസ് സ്ഥാനാർത്ഥിയെന്നത് ഒരു വിഷയമേ അല്ലെന്നും തൃശൂർ കോണ്‍ഗ്രസിന്റെ ഉറച്ച കോട്ടയാണെന്നും പ്രതാപൻ പത്രസമ്മേളനത്തിൽ പറഞ്ഞു. താങ്കൾ തൃശൂരിൽ സ്ഥാനാർത്ഥിയാകുമോ എന്ന ചോദ്യത്തിന് അത് പാർട്ടിയാണ് തീരുമാനിക്കുകയെന്നും തീരുമാനം വൈകാതെയുണ്ടാകുമെന്നും പാർട്ടി പറയുന്നതെന്തും അനുസരിക്കുമെന്നും പ്രതാപൻ മറുപടി പറഞ്ഞു.
Read MoreCategory: Thrissur
ഡിജിറ്റൽ പ്രചാരണം ശക്തിപ്പെടുത്താൻ കോൺഗ്രസിന് ഐടി സെല്ല്; നിഷ്പക്ഷ വോട്ടർമാരെ സ്വാധീനിക്കണമെന്ന് രമേശ് ചെന്നിത്തല
തൃശൂർ: അക്രമരാഷ്ട്രീയവും മതേതരത്വത്തിനു നേരെ ഉയരുന്ന വെല്ലുവിളികളുമാണു ലോക്സഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും അധികം ചർച്ചയാവുകയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസ് ഡിജിറ്റൽ സെൽ മധ്യമേഖലാ ശില്പശാല ഡിസിസി ഓഫീസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡിജിറ്റൽ പ്രചാരണം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണു കോണ്‍ഗ്രസ് ഐടി സെല്ലിന്റെ പ്രവർത്തനം ഉൗർജിതമാക്കിയത്. എന്നാൽ കോണ്‍ഗ്രസിനു ദോഷകരമായ രീതിയിൽ സോഷ്യൽമീഡിയാ പ്രവർത്തനം നടത്തരുതെന്നും ചെന്നിത്തല ഓർമിപ്പിച്ചു. എതിർപാർട്ടികൾ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്പോൾ അവരെ ചെളിവാരിയെറിയാതെ വസ്തുതകൾവച്ചു മറുപടി നൽകണം. നിഷ്പക്ഷരായ വോട്ടർമാരെ സ്വാധീനിക്കുകയാണ് പ്രധാനഘടകമെന്നും അദ്ദേഹം പറഞ്ഞു. ഐടി സെൽ കണ്‍വീനർ അനിൽ ആന്റണി അധ്യക്ഷനായി. യുഡിഎഫ് കണ്‍വീനർ ബെന്നി ബഹന്നാൻ, പ്രഫ. കെ.വി. തോമസ് എംപി, എംഎൽഎമാരായ അനിൽ അക്കര, അൻവർ സാദത്ത്, റോജി ജോണ്‍, മുൻ മന്ത്രി കെ.പി. വിശ്വനാഥൻ, മുൻ ഡിസിസി പ്രസിഡന്റുമാരായ ഒ. അബ്ദുറഹിമാൻകുട്ടി, പി.എ. മാധവൻ,…
Read Moreമൂന്ന് ലക്ഷത്തിന്റെ സിന്തറ്റിക് മയക്കുമരുന്നുകളുടെ ശേഖരവുമായി യുവാവ് പിടിയിൽ
തൃശൂർ: ന്യൂജനറേഷൻ സിന്തറ്റിക് മയക്കുമരുന്നുകളുടെ വൻ ശേഖരവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. ചാവക്കാട് പാലയൂർ സ്വദേശി നഹീമി (22) നെയാണ് തൃശൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എം.എഫ്. സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. 140 ഗ്രാം ഹാഷിഷ് ഓയിൽ, നാല് എൽഎസ്ഡി സ്റ്റാന്പുകൾ, ആറ് എംഡിഎംഎ പിൽസ് കാൻഡി, മൂന്നു ഗ്രാം ബ്രൗണ്‍ഷുഗർ എന്നിവ ഇയാളിൽനിന്നു പിടിച്ചെടുത്തു. സംസ്ഥാനത്ത് ആദ്യമായാണ് ഒരാളിൽനിന്ന് ഇത്രയധികം വ്യത്യസ്തമായ സിന്തറ്റിക് മയക്കുമരുന്നുകൾ പിടികൂടുന്നതെന്ന് എക്സൈസ് സംഘം പറഞ്ഞു. മയക്കുമരുന്ന് ഉപയോഗിച്ചതിനു പിടികൂടിയ കോളജ് വിദ്യാർഥികളിൽനിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള അന്വേഷണമാണ് യുവാവിനെ കുടുക്കിയത്. എക്സൈസ് സംഘം കോളജ് വിദ്യാർഥിയാണെന്ന വ്യാജേന നഹീമിനെ ബന്ധപ്പെടുകയും കച്ചവടം ഉറപ്പിച്ചശേഷം മയക്കുമരുന്നുകളുമായി തൃശൂരിലെത്തിയപ്പോൾ പിടികൂടുകയുമായിരുന്നു. ആകെ മൂന്നുലക്ഷം രൂപയുടെ മയക്കുമരുന്നാണ് പിടികൂടിയത്. ഹാഷിഷ് ഓയിൽ ഗ്രാമിന് 2500 രൂപ വീതവും, ഒരു എൽഎസ്ഡി ഫുൾ…
Read Moreഅന്താരാഷ്ട്ര ചലച്ചിത്രോത്സവം; തൃശൂരിലെ ചലച്ചിത്രപ്പൂരത്തിന് 75 ചിത്രങ്ങൾ
തൃശൂർ: ഗോവയിൽ നടന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവം, തിരുവനന്തപുരത്തു നടന്ന കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവം എന്നിവയിലെ പുരസ്കാര ചിത്രങ്ങളുൾപ്പെടെ 75 ഓളം ചിത്രങ്ങൾ ഈ മാസം 15ന് ആരംഭിക്കുന്ന തൃശൂർ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെത്തും. കാൻ ഫെസ്റ്റിവലിൽ പാം ഡി ഓർ നേടിയ ജപ്പാനീസ് സിനിമ “ഷോപ്പ് ലിഫ്റ്റേഴ്സ്’, കാനിൽ സ്പെഷൽ പാം ഡി ഓർ കരസ്ഥമാക്കിയ ഗൊദാർഡിന്റെ “ഇമേജ്ബുക്ക്’, കാൻ ജൂറി പ്രൈസ് നേടിയ ലെബനൻ സംവിധായിക നദീൻ ലെബാക്കിയുടെ “കാപ്പർനോം’ തുടങ്ങിയവയാകും മുഖ്യ ആകർഷണം. നൂറി ബിൽഗേ സിലാൻ സംവിധാനം ചെയ്ത “ദി വൈൽഡ് പിയർ ട്രി’ തിരുവനന്തപുരത്തു നടന്ന ഐഎഫ്എഫ്കെ 2018ൽ മികച്ച സിനിമയായി തെരഞ്ഞെടുത്ത ഇറാനിയൻ സിനിമ “ഡാർക്ക് റൂം’, ചൈനീസ് ചിത്രം “ദി ഏഷ് ഈസ് ദി പ്യുവർ വൈറ്റ്’, അർജന്റൈൻ സിനിമ “ദി ബെഡ്’, ഈജിപ്ഷ്യൻ സിനിമ “യൊമേദിൻ’ (ജഡ്ജ്മെന്റ് ഡേ),…
Read Moreവടകരയിൽ ആർഎംപിയെ പിന്തുണയ്ക്കുന്ന കാര്യം ചർച്ച ചെയ്യുമെന്ന് ചെന്നിത്തല
തൃശൂർ: വടകരയിൽ ആർഎംപിയെ പിന്തുണയ്ക്കു കാര്യം ചർച്ച ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആർഎംപി ഉൾപ്പെടെയുള്ള മതേതര ജനാധിപത്യ ശക്തികളെ കൂടെച്ചേർത്തു കൊണ്ടുപോകുന്നത് ചർച്ചയിലൂടെ തീരുമാനിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കെപിസിസി പ്രസിഡന്റ് ആണ് വടകരയിലെ നിലവിലെ എംപിയെന്നും അദ്ദേഹം ഉൾപ്പെടെയുള്ളവർ ഇക്കാര്യം ചർച്ച ചെയ്യണമെന്നും ചെന്നിത്തല പറഞ്ഞു. സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിനെതിരെയും ബിജെപിയുടെ വർഗീയ നിലപാടുകൾക്കെതിരെയും എല്ലാവരെയും ഒന്നിപ്പിക്കുകയാണു ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Moreഓട്ടോറിക്ഷകൾ അമിത ചാർജ് ഈടാക്കുന്നുവെന്ന പരാതി; മോട്ടോർ വാഹന വകുപ്പിന്റെ മിന്നൽ പരിശോധന
ഇരിങ്ങാലക്കുട: പട്ടണത്തിലെ ഓട്ടോറിക്ഷകൾ യാത്രക്കാരിൽനിന്നും അമിത ചാർജ് ഈടാക്കുന്നുവെന്നും മീറ്ററുകൾ വയ്ക്കുന്നില്ലെന്നുമുള്ള പരാതിയെ തുടർന്ന് മോട്ടോർ വാഹനവകുപ്പിന്റെ കീഴിലുള്ള സേഫ് കേരള എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ മിന്നൽ പരിശോധന. കഴിഞ്ഞദിവസം ഉച്ചയ്്ക്ക് 12.30 ഓടെ ബസ് സ്റ്റാൻഡ് പരിസരത്തുള്ള ഓട്ടോ പേട്ടയിലാണു ജോയിന്റ് ആർടിഒ മനോജിന്റെ നേതൃത്വത്തിൽ സംഘം പരിശോധനക്കെത്തിയത്. ഇതുസംബന്ധിച്ച് കണ്ഠേശ്വരം റസിഡൻസ് അസോസിയേഷൻ നൽകിയ പരാതിയെത്തുടർന്നാണ് പരിശോധന നടത്തിയത്. പട്ടണത്തിൽ നിയമവിധേയമായി പ്രവർത്തിക്കുന്ന ഓട്ടോറിക്ഷ പേട്ടകളിൽ ഉൾപ്പെടാത്തവരും പുറത്തുനിന്നും വരുന്ന വണ്ടികളുമാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതെന്നു ബസ് സ്റ്റാൻഡ് പേട്ടയിലെ ഓട്ടോ ഉടമകൾ ഉദ്യോഗസ്ഥരോടു പറഞ്ഞു. എന്നാൽ ഇതുസംബന്ധിച്ച പരാതി ന്യായമാണെന്നും പട്ടണത്തിൽ ഓടുന്ന ഓട്ടോറിക്ഷകളിൽ അധികവും മീറ്റർ പ്രവർത്തിക്കാറില്ലെന്നും പട്ടണത്തിൽ അനധികൃത ഓട്ടോ പേട്ടകൾ പ്രവർത്തിക്കുന്നുണ്ടെന്നും നാട്ടുകാർ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തി. പരിശോധന ആരംഭിക്കാൻ മോട്ടോർ വാഹനവകുപ്പ് അധികൃതർ എത്തിയ ഉടനെ പേട്ടയിലുണ്ടായിരുന്ന ഏതാനും…
Read Moreഎംപിമാർ വന്നു, പോകുന്നു… പത്തുവർഷം പണിതിട്ടും പണിതിട്ടും പൂർത്തിയാകാതെ ആറുവരി പാത
സ്വന്തംലേഖകൻ തൃശൂർ: കേരളത്തിലെ ആദ്യത്തെ ആറുവരി പാത, ആദ്യത്തെ തുരങ്കങ്ങൾ എല്ലാം പണികൾ തുടങ്ങിയിട്ട് പത്തു വർഷത്തിലധികമായി. കേന്ദ്ര സർക്കാരിന്റെ പദ്ധതികൾക്ക് അനക്കം വയ്ക്കണമെങ്കിൽ എംപിമാർ ഡൽഹിയിൽ എന്തെങ്കിലും ചെയ്താൽ മാത്രമേ നടക്കൂവെന്നാണ് സംസ്ഥാന സർക്കാരിന്റെ വിശദീകരണം. എന്തായാലും എംപിമാർ വരുന്നു, പോകുന്നു. പക്ഷേ കേരളത്തിലെ ആദ്യത്തെ ആറുവരി പാതയും തുരങ്കങ്ങളുമൊക്കും ഇതുവരെയായി ജനങ്ങൾക്ക് ഉപകാരമായിട്ടില്ല. മണ്ണുത്തി മുതൽ വടക്കഞ്ചേരി വരെയാണ് ആറുവരി പാത നിർമാണം ആരംഭിച്ചത്. ഭൂമി എടുക്കുന്നതുമായി ബന്ധപ്പെട്ട് താമസമുണ്ടായതിനെ തുടർന്ന് വർഷങ്ങളോളം പദ്ധതി അനങ്ങാതെ കിടന്നു. ഭൂമിയെടുത്തു നൽകിയപ്പോഴാകട്ടെ പല കാരണങ്ങൾ പറഞ്ഞ് കോണ്‍ട്രാക്ടറും റോഡു പണി ഉപേക്ഷിച്ചു. പണമില്ലെന്ന പേരിലാണ് കോണ്ട്രാക്ടർ റോഡു പണി പാതി വഴിയിൽ ഉപേക്ഷിച്ചത്. പത്തു വർഷത്തിലധികമായി ഈ ഭാഗത്തെ ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾ കാണാൻ പാർലമെന്റംഗങ്ങൾ ഒരു നടപടിയുമെടുത്തിട്ടില്ലെന്നാണ് ജനങ്ങളുടെ പരാതി. അടിപ്പാത നിർമാണവും, മേൽപ്പാല…
Read Moreവി.കെ. രാജന്റെ സ്മൃതികുടീരത്തിൽ രക്തപുഷ്പമർപ്പിച്ച് രാജാജി കളത്തിലേക്ക്
കോതപറന്പ്: വി.കെ. രാജന്റെ സ്മൃതികുടീരത്തിൽ രക്തപുഷ്പമർപ്പിച്ച് രാജാജി മാത്യു തോമസ് കളത്തിലിറങ്ങി. തൃശൂർ ലോക്സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർതഥി രാജാജി മാത്യു തോമസ് തന്റെ അനൗപചാരിക പ്രചരണത്തിന് തുടക്കം കുറിയ്ക്കും മുന്‍പേ ജില്ലയിലെ സി പി ഐ യുടെ കരുത്തനായ നേതാവായിരുന്ന വി.കെ രാജന്റെ വീട്ടിലെത്തി. പുല്ലൂറ്റ് വട്ടപ്പറന്പിൽ വീട്ടിലെ സ്മൃതികുടീരത്തിൽ പുഷ്പാർച്ചന നടത്തി കുടുംബാംഗങ്ങളുമായി സൗഹൃദം പങ്കിട്ടാണ് രാജാജി മടങ്ങിയത്. വി. കെ. രാജന്റെ ഭാര്യ സതി, മകനും എംഎൽഎ യുമായ വി.ആർ. സുനിൽ കുമാർ, മറ്റൊരു മകൻ വി.ആർ സിറിൾ, കയ്പമംഗലം എം എൽ എ ഇ.ടി ടൈസണ്‍, സി പി ഐ മണ്ഡലം സെക്രട്ടറി പി.പി സുഭാഷ്, നഗരസഭാ കൗണ്‍സിലർ വി.ബി രതീഷ് എന്നിവർ ചേർന്ന് രാജാജി മാത്യു തോമസിനെ സ്വീകരിച്ചു.
Read Moreനിരവധി കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് സുലൈമാൻ പോലീസ് പിടിയിൽ
കൊല്ലങ്കോട്: പയ്യല്ലൂരിൽ 48 പവനും നാല്പതിനായിരം രൂപയും കവർന്നതുൾപ്പെടെ പന്ത്രണ്ട് മോഷണക്കേസുകളിൽ പ്രതിയായ അന്തർസംസ്ഥാന മോഷ്ടാവ് കണ്ണന്പ്ര സുലൈമാൻ റിമാൻഡിൽ. കണ്ണന്പ്ര കിഴക്കേക്കളം സുബൈർ മൻസിലിൽ നൂർമുഹമ്മദിന്റെ മകൻ സുലൈമാൻ (52) ആണ് അറസ്റ്റിലായത്. പൾസർ സുലൈമാൻ, ഷാജഹാൻ എന്നും ഇയാൾക്കു വിളിപ്പേരുണ്ട്. വ്യാഴാഴ്ച രാത്രി വാഹനപരിശോധനയ്ക്കിടെ ബൈക്കിലെത്തിയ സുലൈമാന്റെ സംസാരത്തിൽ സംശയം തോന്നി ഇയാളെ പോലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ് നിരവധി മോഷണക്കേസുകളിലെ പ്രതിയാണ് ഇയാളെന്നു മനസിലായത്.ഫെബ്രുവരിയിൽ ചാത്തൻചിറ രോഷ്ണി നിവാസിൽ നാരായണൻകുട്ടിയുടെ പൂട്ടിയിട്ട വീടിന്റെ മുൻവാതിലിന്റെ പൂട്ടുപൊളിച്ച് അകത്തുകടന്ന് അലമാരയിൽനിന്നും 48 പവൻ സ്വർണാഭരണവും 40,000 രൂപയും കവർന്നിരുന്നു. ഇതിൽ 42 പവൻ സ്വർണം സുലൈമാന്റെ വീട്ടിൽനിന്നും പോലീസ് കണ്ടെടുത്തു. വടക്കഞ്ചേരി, നെന്മാറ, കൊല്ലങ്കോട് തുടങ്ങിയ സ്ഥലങ്ങളിലായി 12 വീടുകളിൽ ഇയാൾ മോഷണം നടത്തിയതായി പോലീസിന്റെ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ജില്ലാ പോലീസ് മേധാവി…
Read Moreചൂട്, വരൾച്ച ; കർഷകരെ “കൂളാക്കാൻ’ ഹൈഡ്രജൻ ഗുളികകൾ റെഡി
ഷൊർണൂർ: കൊടുംവരൾച്ചയുടെ തീക്ഷ്ണതയിൽ കൃഷിനാശം നേരിടുന്നതു തടയാനും മണ്ണിലെ ജലാംശം നിലനിർത്താനും പട്ടാന്പി ജില്ലാ കൃഷിവിജ്ഞാന കേന്ദ്രം വികസിപ്പിച്ചെടുത്ത ഹൈഡ്രജൻ ഗുളികകൾ കർഷകരുടെ രക്ഷയ്ക്ക് എത്തും. വിളകളിൽ ഉപയോഗിക്കാവുന്ന ജൈവരീതിയിൽ നിർമിച്ച ഈ ഗുളികകൾ സ്പോഞ്ച് പോലെ വെള്ളം വലിച്ചുകുടിച്ചുവീർത്ത് മണ്ണിൽ കിടക്കും. ഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രികൾച്ചറൽ റിസർച്ചിൽനിന്നു ഹൈഡ്രജൻ വാങ്ങി പട്ടാന്പിയിലെ ജില്ലാ കൃഷിവിജ്ഞാന കേന്ദ്രത്തിൽ ഗുളികകളാക്കി മാറ്റിയാണ് കർഷകർക്കു നല്‍കുന്നത്. പച്ചക്കറികൾക്കു നാലെണ്ണവും വാഴയ്ക്ക് എട്ടെണ്ണവും കവുങ്ങിന് 10 എണ്ണവും തെങ്ങിന് 20 ഗുളികകളുമാണ് ഇടേണ്ടത്. വെള്ളം വലിച്ചുകുടിക്കുന്ന ഇവ മണ്ണിൽ ഈർപ്പം നിലനില്‍ക്കുന്നതിനാൽ നനയുടെ അളവിൽ കുറവുവരുത്താൻ ഏറെ സഹായകരമാകും. ഒരു ഗുളികയ്ക്ക് മൂന്നുരൂപയാണ്. വലിയ മഴ പെയ്യുന്നതുവരെയാണ് ഈ ഗുളികകളുടെ ആയുസ്. പട്ടാന്പി കൃഷിവിജ്ഞാന കേന്ദ്രത്തിൽ വില്പനയ്ക്കായി വച്ചിട്ടുണ്ട്. കൊടുംവരൾച്ചയിൽ കർഷകർക്കു ഗുളികകൾ ഏറെ ആശ്വാസകരമാകും. പച്ചക്കറികളും ചെറുകിട…
Read More