കാര : അഴീക്കോട് മേനോൻ ബസാറിൽ ട്രാൻസ്ഫോമറിനു സമീപം പുല്ലിന് തീ പിടിച്ചത് പരിഭ്രാന്തി സൃഷ്ടിച്ചു. മേനോൻ ബസാർ സെന്ററിന് തെക്കു ഭാഗത്തു റോഡിനു പടിഞ്ഞാറു ഭാഗത്താണ് സംഭവം. ട്രാൻസ്ഫോമറിന് അടുത്ത് തീ വലിയ രീതിയിൽ കത്തുന്നത് കണ്ട പ്രദേശ പ്രവാസികൾ ഉടൻ തന്നെ കെ എസ് ഇ ബി അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. ഇതിനിടയിൽ നാട്ടുകാർ തീയണക്കാൻ ശ്രമം ആരംഭിച്ചിരുന്നു. വിവരം അറിയിച്ചതിനെ തുടർന്ന് കെ എസ് ഇ ബി ഉദ്യോഗസ്ഥർ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ പ്രദേശവാസികൾ തീ അണക്കുകയായിരുന്നു. ദിലീപ് വടശ്ശേരി, സുരേഷ്, ബാബു കുട്ടോത്ത്, അഴകൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തീ അണച്ചത്. വേനൽ ചൂട് രൂക്ഷമായതോടെ തീരദേശ മേഖലയിലെ വിവിധ ഇടങ്ങയിൽ പുല്ലിന് തീ പിടിക്കുന്നത് പതിവായിട്ടുണ്ട്.
Read MoreCategory: Thrissur
കോണ്ഗ്രസ് സ്ഥാനാർഥിപ്പട്ടികയിലേക്ക് ബെന്നി, ചാക്കോ, പ്രതാപൻ, ജാക്സൻ; എം.പി. വിൻസെന്റ് ഡിസിസി പ്രസിഡന്റാകും
പ്രത്യേക ലേഖകൻ തൃശൂർ: കോണ്ഗ്രസ് തൃശൂർ, ചാലക്കുടി മണ്ഡലങ്ങളിലേതുൾപ്പെടെ ലോക്സഭാ സ്ഥാനാർഥികളുടെ പട്ടിക കെപിസിസി തിങ്കളാഴ്ച തയാറാക്കും. യുഡിഎഫ് കണ്വീനർ ബെന്നി ബഹനാൻ, എഐസിസി വക്താവ് പി.സി. ചാക്കോ, തൃശൂർ ഡിസിസി പ്രസിഡന്റ് ടി.എൻ. പ്രതാപൻ, കെപിസിസി ജനറൽ സെക്രട്ടറി എം.പി. ജാക്സൻ എന്നിവരുടെ പേരുകളാണ് തൃശൂർ, ചാലക്കുടി മണ്ഡലങ്ങളിലേക്കു പരിഗണിക്കപ്പെടുന്നത്. എല്ലാ ഡിസിസി പ്രസിഡന്റുമാരും പരിഗണിക്കാവുന്നവരുടെ പട്ടിക കെപിസിസിക്കു തിങ്കളാഴ്ച കൈമാറും. ഈ പട്ടികകൂടി പരിഗണിച്ചാണ് കെപിസിസി പട്ടിക തയാറാക്കുക. കെപിസിസിയുടെ പട്ടിക പരിശോധിച്ച് എഐസിസി പിന്നീട് സ്ഥാനാർഥിപ്രഖ്യാപനം നടത്തും. തൃശൂർ ജില്ലയിൽനിന്ന് നൽകുന്ന പട്ടികയിൽ തന്റെ പേരില്ലെന്നു ഡിസിസി പ്രസിഡന്റ് ടി.എൻ. പ്രതാപൻ വ്യക്തമാക്കി. പട്ടികയിലുള്ളവരുടെ പേരുകൾ തത്കാലം പുറത്തു പറയാനാവില്ലെന്നും പ്രതാപൻ പറഞ്ഞു. ഡിസിസി ജനറൽ സെക്രട്ടറിമാരായ അഡ്വ. ഷാജി ജെ. കോടങ്കണ്ടത്ത്, ജോസ് വള്ളൂർ, യൂത്ത് കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ…
Read Moreഫോണ് വിളിച്ചാൽ കിട്ടില്ലെന്ന പരാതി; ഇപ്പോ കാണിച്ചു തരാം! ഫോൺ ഡയൽ ചെയ്ത ൽ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറും ഞെട്ടി; പിന്നെ സംഭവിച്ചത്
തൃശൂർ: ലഹരി കടത്തുമായി ബന്ധപ്പെട്ട് എക്സൈസ് നൽകിയ ടോൾ ഫ്രീ നന്പറിൽ വിളിച്ചാൽ ആർക്കും കിട്ടില്ലെന്നു ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ പി. ബാലകൃഷ്ണനു നേരിട്ടു ബോധ്യമായി. ലഹരി കടത്തുമായി ബന്ധപ്പെട്ട് 155358 എന്ന നന്പറിൽ വിളിച്ചാൽ ഉടൻ നടപടിയുണ്ടാകുമെന്നായിരുന്നു ഡെപ്യൂട്ടി കമ്മീഷണറുടെ അവകാശവാദം. ഈ നന്പറിൽ വിളിച്ചാൽ കിട്ടില്ലെന്നു പറഞ്ഞപ്പോൾ, ഇപ്പോൾ കാണിച്ചുതരാമെന്നു പറഞ്ഞ് പത്രസമ്മേളനം നടത്തുന്നതിനിടെ തന്നെ വിളിച്ചു. നന്പർ നിലവില്ലെന്നായിരുന്നു മറുപടി. ജില്ലാ കളക്ടർ ടി.വി.അനുപമയുടെ സാന്നിധ്യത്തിലായിരുന്നു ഫോണ് വിളി. ഒടുവിൽ കമ്മീഷണറും സമ്മതിച്ചു. ബിഎസ്എൻഎല്ലിന്റെ കുഴപ്പമാണെന്നായിരുന്നു വിശദീകരണം. ഇനി ഇതിൽ വിളിക്കേണ്ട. പകരം വേറെ രണ്ടു നന്പറുകളിൽ വിളിച്ചാൽ മതിയെന്നും നിർദേശം. 0487-2361237, 2362002 എന്നീ നന്പറുകളിൽ വിളിച്ചാൽ ഉടൻ നടപടിയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
Read Moreകാറിൽ കടത്തുകയായിരുന്ന ബ്രൗൺഷുഗറുമായി രണ്ടു യുവാക്കൾ പോലീസ് പിടിയിൽ
കണ്ണൂർ: വിൽപനയ്ക്ക് കൊണ്ടുപോകുകയായിരുന്ന 27 പൊതി ബ്രൗൺഷുഗറുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. കണ്ണൂർ സിറ്റി നാലുവയലിലെ പുല്ലോനന്ദൻ ഇർഷാദ് (29), തൃശൂർ പുല്ലോട്ട് പഴുക്കുന്നത്ത് ടി.സി. ഷോബിൻ (22) എന്നിവരെയാണ് ടൗൺ എസ്ഐ ശ്രീജിത്ത് കൊടേരി, എഎസ്ഐ ഹാരിസ് എന്നിവർ ചേർന്ന് പിടികൂടിയത്. ഇന്നു രാവിലെ കണ്ണൂർ മാർക്കറ്റ് റോഡിൽ വാഹന പരിശോധനയ്ക്കിടെ കാർ എസ്ഐ പിടികൂടുകയായിരുന്നു. തുടർന്ന് വാഹനം പരിശോധന നടത്തിയപ്പോഴാണ് കാറിന്റെ ഡാഷിൽ ചെറിയ പൊതികളായി സൂക്ഷിച്ച 27 പായ്ക്കറ്റ് ബ്രൗൺ ഷുഗർ പോലീസ് കണ്ടെടുത്തത്.
Read Moreഹരേ ഭായ് , ബോലോ ലഹരി നഹി ചാഹിയേ… ലഹരിക്കെതിരെ ബോധവൽക്കരണവുമായി ഐസിപിഎഫ്
തൃശൂർ: നാട്ടിലെത്തിയ ഹിന്ദിക്കാരെ ലഹരിയിൽ നിന്ന് മുക്തമാക്കാൻ ബോധവൽക്കരണവുമായി ഇന്റർ കോളജിയേറ്റ് പ്രെയർ ഫെല്ലോഷിപ്പ്(ഐസിപിഎഫ്) തൃശൂരിലെത്തി. വടക്കൻ സംസ്ഥാനങ്ങളിൽ നടത്തിയ ബോധവൽക്കരണത്തിനുശേഷമാണ് സംഘം കഴിഞ്ഞ ദിവസം തൃശൂരിലെത്തിയത്. ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടമായി കഴിയുന്ന കുട്ടനെല്ലൂർ സെന്ററിലാണ് ഐസിപിഎഫിന്റെ ഏയ്ഞ്ചലോസ് മൊബൈൽ ടീം ഹിന്ദിയിൽ ബോധവൽക്കരണം നടത്തിയത്. മദ്യം, ലഹരിമരുന്ന്, പുകയില ഇവയുടെ ദോഷവശങ്ങൾ പ്രതിപാദിക്കുന്ന ഗാനങ്ങൾ, നാടകം, സിനിമാ പ്രദർശനം എന്നിവ നടത്തി. സുനിൽ പട്ടിമറ്റം സംവിധാനവും രചനയും നിർവഹിച്ച ’അറിയുക പ്രിയ മിത്രങ്ങളെ’ എന്ന നാടകമാണ് അവതരിപ്പിച്ചത്. എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ ആർ.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കോ-ഓർഡിനേറ്റർ ടോണി ഡി.ചൊവ്വൂക്കാരൻ അധ്യക്ഷത വഹിച്ചു. ടീം ലീഡർ കുഞ്ഞുമോൻ മാത്യുസ്, ജില്ലാ കണ്വീനർ ജെയ്സ് വർഗീസ്, പാസ്റ്റർ ഫിന്നി ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു.
Read Moreലക്ഷം പേരുടെ റാലിയോടെ എൽഡിഎഫ് യാത്രകൾ നാളെ തൃശൂരിൽ സമാപിക്കും; മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും
തൃശൂർ: ഇടതുമുന്നണി നടത്തുന്ന കേരള സംരക്ഷണ യാത്രകളുടെ സമാപനം നാളെ തൃശൂരിൽ. വൈകുന്നേരം നാലിനു ലക്ഷം പേർ പങ്കെടുക്കുന്ന റാലിയോടെയാണ് സമാപന സമ്മേളനം ഒരുക്കിയിരിക്കുന്നത്. തേക്കിൻകാട് മൈതാനിയിൽ വൈകുന്നേരം ആറിനു സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഗാതഗത തടസമുണ്ടാക്കാതെ ചെറുജാഥകളായാണ് പ്രകടനം നടത്തുകയെന്നു സംഘാടക സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നയിക്കുന്ന തെക്കൻ മേഖലാ ജാഥയ്ക്കും സിപിഎം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നയിക്കുന്ന വടക്കൻ മേഖലാ ജാഥയ്ക്കും വൻ സ്വീകരണങ്ങളാണ് ലഭിക്കുന്നതെന്നു തൃശൂരിലെ സമാപന സമ്മേളനത്തിന്റെ സംഘാടക സമിതി ഭാരവാഹികൾ പറഞ്ഞു. സി.എൻ. ജയദേവൻ എംപി ചെയർമാൻ, കെ. രാധാകൃഷ്ണൻ- കണ്വീനർ, എം.എം. വർഗീസ് -ട്രഷറർ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണു പ്രവർത്തിക്കുന്നത്.
Read Moreപ്രളയ രക്ഷകനിപ്പോൾ രക്ഷകനെ കാത്തിരിക്കുന്നു; തൃശൂർ വെസ്റ്റ് പോലീസ് സ്റ്റേഷന് മുന്നിലെത്തിയതിന് പിന്നിലെ കഥയിങ്ങനെ…
കെ.കെ.അർജുനൻ അയ്യന്തോൾ: കേരളം കണ്ട മഹാപ്രളയത്തിൽ രക്ഷാപ്രവർത്തനം നടത്തിയ ചെറുവള്ളം ഇപ്പോൾ പാഴ് വസ്തുപോലെ ഉപേക്ഷിക്കപ്പെട്ട നിലയിൽ. ചാലക്കുടി, മുരിങ്ങൂർ, കാടുകുറ്റി മേഖലകളിൽ പ്രളയത്തിൽ മുങ്ങിത്താഴ്ന്ന അനേകരെ രക്ഷപ്പെടുത്തിയ ചെറുവള്ളം ഇപ്പോൾ വെസ്റ്റ് പോലീസ് സ്റ്റേഷനോടു ചേർന്ന് രക്ഷകനെ കാത്തു കിടക്കുകയാണ്. വെള്ളത്തിൽ മുങ്ങിക്കിടന്ന വീടുകളിൽ ചെന്നിടിച്ചാണ് ഈ ചെറുവള്ളം കേടുവന്നത്. പ്രളയമെല്ലാം കഴിഞ്ഞ് വള്ളം തിരികെ കൊണ്ടുപോകാൻ നോക്കിയപ്പോഴാണ് അറ്റകുറ്റപ്പണി നടത്തിയാലും ഉപയോഗിക്കാൻ കഴിയില്ലെന്നും വൻതുക നന്നാക്കാൻ വേണ്ടിവരുമെന്നും ഉടമയ്ക്ക് മനസിലായത്. തുടർന്ന് ഉടമയായ മത്സ്യത്തൊഴിലാളി ഈ ചെറുവള്ളം ചാലക്കുടിയിൽ തന്നെ മനസില്ലാമനസോടെ ഉപേക്ഷിച്ച് പോവുകയായിരുന്നു. നിരവധി പേരെ പ്രളയജലത്തിൽ നിന്ന് ജീവിതത്തിലേക്ക് രക്ഷപ്പെടുത്തിയ ഈ ചെറുവള്ളം ഉപേക്ഷിച്ചുപോകാൻ ഉടമയ്ക്ക് തീരെ താത്പര്യമില്ലായിരുന്നുവെങ്കിലും വേറെ നിവൃത്തിയുണ്ടായിരുന്നില്ല. ചാലക്കുടിയിൽ സിഐയായിരുന്ന ഹരിദാസൻ തൃശൂർ വെസ്റ്റ് സ്റ്റേഷനിലേക്ക് സ്ഥലം മാറി വന്നപ്പോൾ ഉടമയുടെ അനുവാദത്തോടെ ഈ ചെറുവള്ളവും കൂടെ…
Read Moreയുവാവിനെ കുടുക്കാൻ മകൾക്കു വ്യാജ കൗൺസിലിംഗ് നൽകി പോലീസ് തന്ത്രം; പരാതിയുമായി യുവാവും കുടുംബവും
തൃശൂർ: പോലീസിനെതിരെ സാക്ഷി പറഞ്ഞയാളെ കുടുക്കാൻ പോലീസ് വ്യാജ കൗണ്സലിംഗ് നടത്തി മകളെ ഉപയോഗിച്ച് തെറ്റായ വിവരങ്ങൾ നൽകാൻ ശ്രമിച്ചതായി പരാതി. മകളുടെ മനോനില തെറ്റിച്ചുവെന്നു ചൂണ്ടിക്കാട്ടി യുവാവ് ചൈൽഡ് ലൈനിനും വിദ്യാലയ അധികാരികൾക്കും പരാതി നൽകി. ഡോക്ടറെ കാണാൻ ചെന്നപ്പോൾ കാര്യങ്ങൾ ചോദിച്ച ഡോക്ടറോടു മകൾ പറഞ്ഞത് “അച്ഛൻ മോളെ ഗർഭിണിയാക്കും’ എന്നായിരുന്നു. പതിനൊന്നുകാരിയിൽനിന്നും കിട്ടിയ മറുപടികേട്ട് ഞെട്ടിയ ഡോക്ടർ ഇക്കാര്യം കുട്ടിയുമായെത്തിയ രക്ഷിതാക്കളെ അറിയിച്ചു. വിവരമറിഞ്ഞ രക്ഷിതാക്കളുടെ ആവശ്യപ്രകാരം ഡോക്ടർ കുട്ടിയിൽനിന്നും അറിഞ്ഞതു വ്യാജ കൗണ്സിലിംഗ് നടത്തി കുട്ടിയുടെ മാനസിക നില തെറ്റിച്ച കൊടുംക്രൂരതയെ കുറിച്ച്. വാടാനപ്പിള്ളി തളിക്കുളം സ്വദേശിയാണ്, അച്ഛനമ്മമാരെക്കുറിച്ച് തെറ്റിദ്ധാരണയുണ്ടാക്കുന്ന വിധത്തിലും പതിനൊന്നുകാരിയായ മകളെ വ്യാജ കൗണ്സലിംഗ് നടത്തി മനോനില തകരാറാക്കിയതിലും നടപടിയാവശ്യപ്പെട്ട് ചൈൽഡ് ലൈനിനും കേന്ദ്രീയ വിദ്യാലയത്തിനും പരാതി നല്കിയിരിക്കുന്നത്. പോലീസുകാർ പ്രതിയായ കേസിൽ മൊഴി നൽകിയതിലെ പ്രതികാരത്തിന് തന്റെ…
Read Moreഭിന്നശേഷി തടസമാവില്ല, ബീച്ചിന്റെ സൗന്ദര്യം ആസ്വദിക്കാൻ; ജില്ലയിൽ ആദ്യ ഭിന്നശേഷി സൗഹൃദ ബീച്ച് ഉദ്ഘാടനം ചെയ്തു
കയ്പമംഗലം : അഴീക്കോട് മുനയ്ക്കൽ ബീച്ചിലെ അഴിമുഖം തൊട്ടടുത്തു കാണാൻ ഇനി ഭിന്നശേഷിക്കാർക്കും അവസരം. ബീച്ചിലെത്തുന്ന ഭിന്നശേഷിക്കാർക്കായുള്ള എല്ലാവിധ സൗകര്യങ്ങളും ഒരുക്കി കേരളത്തിലെ ഭിന്നശേഷി സൗഹൃദ ബീച്ചുകളിൽ ഒന്നായി മുനയ്ക്കൽ.മുസിരിസ് ഡോൾഫിൻ ബീച്ച്. ഇതിന്റെ പ്രഖ്യാപനവും ഭിന്നശേഷിക്കാർക്കായുള്ള കുടുംബസംഗമവും ടൈസണ് മാസ്റ്റർ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാർക്ക് തീരത്തേക്ക് എത്താൻ സൗകര്യപ്രദമായ രീതിയിൽ 26 റാംപുകളാണ് നിർമിച്ചിരിക്കുന്നത്. 330 മീ. നീളമുള്ള നടപ്പാത, മോട്ടോർ വീൽചെയറുകൾ, ക്രച്ചസുകൾ, വാക്കിംഗ് സ്റ്റിക്ക്, ബ്രെയിലി ലിപിയിലുള്ള ദിശാ സൂചകങ്ങൾ, കിയോസ്കി ടച്ച് സ്ക്രീൻ കൂടാതെ പാർക്കിംഗ് സൗകര്യവും ഇവർക്കായി ഒരുക്കിയിട്ടുണ്ട്. ബാരിയർ ഫ്രീ പദ്ധതി പ്രകാരം ഒന്പതു കോടി രൂപ ചെലവിട്ടു സം2021 ഓടെ കേരളത്തെ പൂർണ ഭിന്നശേഷി സൗഹൃദ ടൂറിസം കേന്ദ്രമാക്കി മാറ്റുകയാണു പദ്ധതിയുടെ ലക്ഷ്യം. എറിയാട് പഞ്ചായത്ത് പ്രസിഡന്റ് പ്രസാദ് മോഹനൻ അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് അംഗം…
Read Moreലഹരി വിൽപനയെക്കുറിച്ച് പറഞ്ഞ യുവാക്കളെ തടഞ്ഞ് നിർത്തി വധിക്കാൻ ശ്രമിച്ച കേസ്: രണ്ടുപേർക്ക് തടവും പിഴയും
ചാവക്കാട്: ബൈക്ക് തടഞ്ഞ് യുവാക്കളെ വെട്ടിക്കൊല്ലാൻ ശ്രമിച്ചുവെന്ന കേസിൽ രണ്ടുപേർക്ക് തടവും പിഴയും. മുല്ലശേരി പുല്ലൂർ കുരിയാക്കോട്ട് പ്രജിത്ത്(27), തോട്ടപ്പുള്ളി രാജേഷ്(46) എന്നിവരെയാണ് ചാവക്കാട് സബ് കോടതി ജഡ്ജി കെ.എൻ.ഹരികുമാർ ശിക്ഷിച്ചത്. രണ്ട് വർഷം കഠിനതടവും 10,000 രൂപ പിഴയുമാണ് വിധിച്ചത്. പിഴ സംഖ്യയിൽ നിന്ന് 7,000 രൂപ അഖിലിനും 3,000 രൂപ അയൽവാസിനും നൽകണം. പുല്ലൂർ കണ്ണറന്പിൽ അഖിൽ(24), പൂവന്തറ അഖിൽവാസ്(24) എന്നിവരെ 2014 ഡിസംബർ 15നാണ് ആക്രമിച്ചത്. ഇരുവരും ബൈക്കിൽ വരുന്പോൾ തടഞ്ഞ് നിർത്തി മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചുവെന്നാണ് കേസ്. രണ്ടാംപ്രതി രാജേഷിന് ലഹരിമരുന്നിന്റെ കച്ചവടമുണ്ടെന്ന് പറഞ്ഞതാണ് ആക്രമണത്തിന് കാരണം. ഭയന്ന് പൂവന്തറ ജോബിയുടെ വീട്ടുമുറ്റത്തേക്ക് ബൈക്ക് ഓടിച്ചുകയറ്റിയെങ്കിലും പിന്തുടർന്ന് ആക്രമിച്ചു.
Read More