കെഎ​സ്​ഇ​ബി ക്വാ​ര്‍​ട്ടേ​ഴ്‌​സി​ൽ യുവതി മരിച്ചനിലയിൽ; ഭർത്താവ് കാടുകയറിയതായി സംശയം; നാട്ടുകാർ പോലീസിനോട് പറഞ്ഞത്

ചാ​ല​ക്കു​ടി‍: പെ​രി​ങ്ങ​ല്‍​ക്കു​ത്ത് ഡാ​മി​നു സ​മീ​പം കെ​എ​സ്ഇ​ബി ക്വാ​ര്‍​ട്ടേ​ഴ്‌​സി​ല്‍ ആ​ദി​വാ​സി യു​വ​തി​യെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ആ​ന​പ്പാ​ന്തം സ്വ​ദേ​ശി​നി ഗീ​ത (40) യാ​ണ് മ​രി​ച്ച​ത്. കൊ​ല​പാ​ത​ക​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ഗീ​ത​യു​ടെ ക​ഴു​ത്തി​ൽ പ​രി​ക്കു​ണ്ട്. ഗീ​ത​യു​ടെ ഭ​ര്‍​ത്താ​വ് സു​രേ​ഷി​നാ​യി തെ​ര​ച്ചി​ല്‍ ആ​രം​ഭി​ച്ചു. ഇ​ന്ന് രാ​വി​ലെ​യാ​ണ് യു​വ​തി​യെ ക്വാ​ട്ടേ​ഴ്സി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ന്ന​ത്. ഇ​ന്ന​ലെ ഇ​രു​വ​രും ത​മ്മി​ൽ വ​ഴ​ക്കു​ണ്ടാ​യ​താ​യി പോ​ലീ​സി​ന് മൊ​ഴി ല​ഭി​ച്ചി​ട്ടു​ണ്ട്. മൃ​ത​ദേ​ഹം ക​ണ്ട​തി​നു​ശേ​ഷം സു​രേ​ഷി​നെ തെ​ര​ഞ്ഞെ​ങ്കി​ലും ഇ​യാ​ളെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. ഇ​യാ​ൾ കാ​ട് ക​യ​റി​യി​ട്ടു​ണ്ടാ​വും എ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ്.

Read More

ആ​ന​യെ കൊ​ന്ന് കു​ഴി​ച്ച് മൂ​ടി​യ സം​ഭ​വത്തിൽ ഒ​രാ​ള്‍ കൂ​ടി പി​ടി​യി​ല്‍; ഒളിവിൽ കഴിയുന്നത് ഒമ്പതുപേർ

തൃ​ശൂ​ര്‍: ആ​ന​യെ കൊ​ന്ന് കു​ഴി​ച്ച് മൂ​ടി​യ സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍ കൂ​ടി പി​ടി​യി​ല്‍. പാ​ലാ സ്വ​ദേ​ശി ജോ​ണി ആ​ണ് പി​ടി​യി​ലാ​യ​ത്. 14 പേ​ര്‍ ഉ​ള്‍​പ്പെ​ട്ട കേ​സി​ല്‍ ഇ​തു​വ​രെ അ​ഞ്ച് പേ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ 14നാ​ണ് പ​ന്നി​ക്ക് വ​ച്ച വൈ​ദ്യു​ത വേ​ലി​യി​ല്‍നിന്ന് ഷോക്കേറ്റ് ആ​ന ച​രി​ഞ്ഞ​ത്. ആ​രും അ​റി​യാ​തെ ആ​ന​യെ കു​ഴി​ച്ചി​ടാ​ന്‍ സ്ഥ​ല​മു​ട​മ​യാ​യ റോ​യ് പാ​ലാ​യി​ല്‍​നി​ന്ന് ഒ​രു സം​ഘ​ത്തെ വി​ളി​ച്ച് വ​രു​ത്തു​ക​യാ​യി​രു​ന്നു. ഈ ​സം​ഘ​ത്തി​ലെ അം​ഗ​മാ​ണ് ഇ​ന്ന് അ​റ​സ്റ്റി​ലാ​യ ജോ​ണി​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. റോ​യി​യാ​ണ് കേ​സി​ലെ മു​ഖ്യ​പ്ര​തി. ഇ​യാ​ളും സ​ഹാ​യി​യാ​യ ജോ​ബി​യും നേ​ര​ത്തെ കീ​ഴ​ട​ങ്ങി​യി​രു​ന്നു. ഇ​തി​നി​ടെ റോ​യ് അ​റി​യാ​തെ ആ​ന​ക്കൊ​മ്പ് വെ​ട്ടി​ക്കൊ​ണ്ടു​പോ​യ മ​റ്റ് ര​ണ്ട് പേ​രെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. പ​ട്ടി​മ​റ്റം സ്വ​ദേ​ശി അ​ഖി​ല്‍, വി​ന​യ​ന്‍ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

Read More

ഐ​എ​സ് ഭീ​ക​ര​വാ​ദ പ്ര​വ​ര്‍​ത്ത​നം; പി​ടി​യി​ലാ​യ മലയാളി കേരളത്തിലെ ആ​രാ​ധ​നാ​ല​യ​ങ്ങ​ൾക്കു നേരെആ​ക്ര​മ​ണം ന​ട​ത്താ​ന്‍ പ​ദ്ധ​തി​യി​ട്ടു

സ്വ​ന്തം ലേ​ഖ​ക​ന്‍തൃ​ശൂ​ര്‍: ഐ​എ​സ് ഭീ​ക​ര​വാ​ദ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് പ​ണം സ്വ​രൂ​പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ത്തി​ല്‍ ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി (എ​ന്‍​ഐ​എ) പി​ടി​കൂ​ടി​യ തൃ​ശൂ​ര്‍ ഇ​രി​ങ്ങാ​ല​ക്കു​ട സ്വ​ദേ​ശി ആ​ഷി​ഫ് എ​ന്ന മ​തി​ല​ക​ത്ത് കൊ​ട​യി​ല്‍ അ​ഷ്റ​ഫി​നെ ചോ​ദ്യം ചെ​യ്ത​പ്പോ​ള്‍ പു​റ​ത്തു​വ​രു​ന്ന​ത് ഞെ​ട്ടി​പ്പി​ക്കു​ന്ന വി​വ​ര​ങ്ങ​ള്‍. രാ​ജ്യ​ത്ത് കേരളത്തിലടക്കം ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍​ക്കും സ​മു​ദാ​യ നേ​താ​ക്ക​ള്‍​ക്കുംനേ​രേ ആ​ക്ര​മ​ണം ന​ട​ത്താ​ന്‍ പി​ടി​യി​ലാ​യ സം​ഘം പ​ദ്ധ​തി ആ​സൂ​ത്ര​ണം ചെ​യ്തി​രു​ന്ന​താ​യ വി​വ​ര​ങ്ങ​ള്‍ എ​ന്‍​ഐ​എ​ക്ക് ല​ഭി​ച്ചു. സം​സ്ഥാ​ന​ത്തെ ചി​ല സ​മു​ദാ​യ​ങ്ങ​ളു​ടെ നേ​താ​ക്ക​ളെ ആ​ക്ര​മി​ക്കു​ന്ന​തി​നും അതുവഴി വ​ര്‍​ഗീ​യ ചേ​രി​തി​രി​വ് ഉ​ണ്ടാ​ക്കാ​നും ഭീ​ക​ര​ത പ​ട​ര്‍​ത്താ​നും ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു ഇ​വ​രു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​ന്നു ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി വ്യ​ക്ത​മാ​ക്കു​ന്നു. ആ​ഷി​ഫ് ഉ​ള്‍​പ്പെടെ​യു​ള്ള​വ​രു​ടെ അ​റ​സ്റ്റോ​ടെ തീ​വ്ര​വാ​ദി​ക​ളു​ടെ ഈ ​പ​ദ്ധ​തി ത​ക​ര്‍​ക്കാ​ന്‍ സാ​ധി​ച്ച​താ​യി എ​ന്‍​ഐ​എ ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റി​ല്‍ ന​ല്‍​കി​യ കു​റി​പ്പി​ല്‍ അ​റി​യി​ച്ചു. കേ​ര​ളം ആ​സ്ഥാ​ന​മാ​യു​ള്ള ഐഎ​സ് മൊ​ഡ്യൂ​ള്‍ ത​ക​ര്‍​ക്കാ​ന്‍ സാ​ധി​ച്ച​താ​യും എ​ന്‍​ഐ​എ അ​വ​കാ​ശ​പ്പെ​ട്ടു. വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം തു​ട​രു​ം.ആ​ഷി​ഫി​നെ ത​മി​ഴ്‌​നാ​ട്ടി​ലെ സ​ത്യ​മം​ഗ​ല​ത്തി​ന​ടു​ത്തു​ള്ള ഒ​ളി​ത്താ​വ​ള​ത്തി​ല്‍നി​ന്നു പി​ടി​കൂ​ടു​മ്പോ​ള്‍ എ​ന്‍​ഐ​എ​ക്ക്…

Read More

വാ​ഴ​ക്കോ​ട് ആ​ന​വേ​ട്ട; റോ​യി​യു​ടെ അ​യ​ല്‍​വാ​സി​ക്കാ​യി തെര​ച്ചി​ല്‍ ഊ​ര്‍​ജി​തം; റോ​യി​യു​ടെ മൊ​ഴി​ക​ള്‍ വി​ശ്വ​സി​ക്കാ​തെ വ​നം​വ​കു​പ്പ്

തൃ​ശൂ​ര്‍: കാ​ട്ടാ​ന​യെ കൊ​ന്ന് കൊ​മ്പെ​ടു​ത്ത് കു​ഴി​ച്ചി​ട്ട സം​ഭ​വ​ത്തി​ല്‍ സൂ​ത്ര​ധാ​ര​ന്‍ അ​യ​ല്‍​വാ​സി​യാ​ണെ​ന്ന മു​ഖ്യ​പ്ര​തി​യും ഭൂ​വു​ട​മ​യു​മാ​യ മ​ണി​യ​ഞ്ചി​റ റോ​യി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​യ​ല്‍​വാ​സി​ക്കാ​യി തി​ര​ച്ചി​ല്‍ ഊ​ര്‍​ജി​ത​മാ​ക്കി. സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​തോ​ടെ അ​യ​ല്‍​വാ​സി ഒ​ളി​വി​ലാ​ണ്. ഇ​യാ​ളും പ്ര​തി​പ്പ​ട്ടി​ക​യി​ലു​ണ്ട്.സം​ഭ​വ​ത്തി​ല്‍ ത​നി​ക്ക് നേ​രി​ട്ട് പ​ങ്കി​ല്ലെ​ന്നും റോ​യി വ​നം​വ​കു​പ്പി​ന് ന​ല്‍​കി​യ മൊ​ഴി​യി​ല്‍ പ​റ​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ലും വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​ത് വി​ശ്വ​സി​ച്ചി​ട്ടി​ല്ല. കാ​ട്ടാ​ന​യു​ടെ ജ​ഡം ക​ണ്ടെ​ടു​ക്കു​ന്ന ഈ ​മാ​സം 14ന് ​താ​നും മ​റ്റൊ​രു സു​ഹൃ​ത്തു​മാ​യി യാ​ത്ര​യി​ലാ​യി​രു​ന്നു​വെ​ന്നാ​ണ് റോ​യു​ടെ മൊ​ഴി. ആ​ന​യെ കു​ഴി​ച്ചി​ട്ട സ്ഥ​ല​ത്തി​ന്‌റെ ഉ​ട​മ​യെ​ന്ന നി​ല​യി​ല്‍ അ​ധി​കൃ​ത​രെ അ​റി​യി​ക്കാ​തി​രു​ന്ന​ത് തെ​റ്റാ​ണെ​ന്നും റോ​യ് മൊ​ഴി ന​ല്‍​കി. താ​നും സു​ഹൃ​ത്തു​ക്ക​ളു​മാ​യി എ​സ്റ്റേ​റ്റി​ല്‍ ഒ​ത്തു​കൂ​ടാ​റു​ണ്ട്. എ​ന്നാ​ല്‍ കാ​ട്ടാ​ന​യെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ല്‍ ത​നി​ക്ക് പ​ങ്കി​ല്ല. കേ​ട്ട​റി​വ് മാ​ത്ര​മാ​ണു​ള്ള​ത്. കാ​ട്ടാ​ന​യെ കൊ​ല​പ്പെ​ടു​ത്തി​യ​തി​ന് പി​ന്നി​ല്‍ അ​യ​ല്‍​വാ​സി​യാ​ണെ​ന്നാ​ണ് റോ​യി​യു​ടെ ആ​രോ​പ​ണം. എ​ന്നാ​ല്‍ മൊ​ഴി മു​ഖ​വി​ല​ക്കെ​ടു​ക്കാ​നാ​വാ​ത്ത​താ​ണെ​ന്നും മ​റു​പ​ടി​ക​ള്‍ വൈ​രു​ധ്യ​മു​ണ്ടെ​ന്നും കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്യേ​ണ്ട​തു​ണ്ടെ​ന്നു​മാ​ണ് വ​നം​വ​കു​പ്പിന്‍റെ നി​ല​പാ​ട്. ഒ​ളി​വി​ലാ​യി​രു​ന്ന ഭൂ​വു​ട​മ റോ​യി​യും സു​ഹൃ​ത്ത്…

Read More

മ​ദ്യ​പി​ച്ചു​ണ്ടാ​യ ത​ർ​ക്കം; കാ​ട്ടാ​മ്പള്ളി ബാ​റി​ൽ യു​വാ​വ് കു​ത്തേ​റ്റ് മ​രി​ച്ചു; പ്ര​തി നി​സാം ജി​ല്ല വി​ട്ടു

മ​യ്യി​ൽ: ബാ​റി​ൽ മ​ദ്യ​പാ​ന​ത്തി​നി​ടെ​യു​ണ്ടാ​യ ത​ർ​ക്ക​ത്തി​ൽ യു​വാ​വ് കു​ത്തേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ലെ പ്ര​തി ക​ണ്ണൂ​ർ ജി​ല്ല വി​ട്ട​താ​യി പോ​ലീ​സ്. കൊ​ല​പാ​ത​ക​ത്തി​ന് ശേ​ഷം പ്ര​തി എ​റ​ണാ​കു​ളം, കോ​ട്ട​യം ജി​ല്ല​ക​ളി​ൽ എ​ത്തി​യ​താ​യി പോ​ലീ​സി​ന് സൂ​ച​ന ല​ഭി​ച്ചു.ഈ ജി​ല്ല​ക​ളി​ൽ പോ​ലീ​സി​ന് നി​ർ​ദേ​ശം ന​ല്കി​യ​താ​യി ക​ണ്ണൂ​ർ എ​സി​പി ടി.​കെ.​ ര​ത്ന​കു​മാ​ർ രാ​ഷ്‌​ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. കാ​ട്ടാ​മ്പ​ള്ളി​യി​ൽനിന്നു ബൈ​ക്കി​ലാണ് നിസാം ര​ക്ഷ​പ്പെ​ട്ടത്.ചി​റ​ക്ക​ൽ കീ​രി​യാ​ട് ല​ക്ഷം​വീ​ട് കോ​ള​നി​യി​ൽ താ​മ​സി​ക്കു​ന്ന ടി.​പി. റി​യാ​സാ​ണ് (43) കു​ത്തേ​റ്റ് മ​രി​ച്ച​ത്. കാ​ട്ടാ​മ്പ​ള്ളി കൈ​ര​ളി ബാ​റി​ൽ വ്യാ​ഴം രാ​ത്രി പ​തി​നൊ​ന്നോ​ടെ​യാ​യിരുന്നു സം​ഭ​വം. മ​ദ്യ​പി​ച്ചു​ണ്ടാ​യ ത​ർ​ക്ക​ത്തി​നി​ടെ നി​സാം റി​യാ​സി​നെ കു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് മ​യ്യി​ൽ പോ​ലീ​സ് പ​റ​ഞ്ഞു. സം​ഘ​ർ​ഷ​ത്തി​ന്‍റെ സി​സി ടി​വി ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. മ​യ്യി​ൽ എ​സ്എ​ച്ച്ഒ ടി.​പി.​സു​മേ​ഷി​നാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല.

Read More

കൈ​ക്കൂ​ലിക്കേസിൽ പിടിയിലായ ഡോ​ക്ട​ർക്ക് എറണാകുളത്തെ വിവിധ ബാ​ങ്കുകളിലെ അ​ക്കൗ​ണ്ട്; 15 ലക്ഷത്തിന്‍റെ കണക്ക് അ​ന്വേ​ഷി​ക്കാ​ന്‍ എ​ന്‍​ഫോ​ഴ്‌​സ​മെന്‍റ് ഡ​യ​റ​ക്ട​റേ​റ്

  തൃ​ശൂ​ര്‍: കൈ​ക്കൂ​ലിക്കേസി​ല്‍ പി​ടി​യി​ലാ​യ തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ എ​ല്ലു​രോ​ഗ വി​ഭാ​ഗം സ​ര്‍​ജ​നാ​യ ഡോ. ​ഷെ​റി ഐ​സ​ക്കി​ന്‍റെ ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ള്‍ വി​ജി​ല​ന്‍​സ് സം​ഘം ശേ​ഖ​രി​ച്ചു. എ​റ​ണാ​കു​ള​ത്തെ വി​വി​ധ ബാ​ങ്കു​ക​ളി​ല്‍ ഇ​യാ​ള്‍​ക്കുള്ള അ​ക്കൗ​ണ്ടു​കളാണ് കണ്ടെത്തിയത്. ഇ​തി​ന്‍റെ തു​ട​ര​ന്വേ​ഷ​ണം എ​റ​ണാ​കു​ള​ത്തെ വി​ജി​ല​ന്‍​സ് സ്‌​പെ​ഷല്‍ സെ​ല്‍ ന​ട​ത്തും. അതേസമയം, തൃ​ശൂ​രി​ലെ ബാ​ങ്കു​ക​ളി​ല്‍ അ​ക്കൗ​ണ്ട്‍ ഉ​ള്ള​താ​യി അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് ക​ണ്ടെ​ത്താ​നാ​യി​ല്ല. കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ പി​ടി​യിലായ ഡോ. ​ഷെ​റി ഐ​സ​ക്കി​ന്‍റെ തൃ​ശൂ​രി​ലെ വീ​ട്ടി​ല്‍നി​ന്ന് അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 15 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ വിജിലൻസ് പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. തുടർന്നു ഡോ​ക്ട​റെ സ​ര്‍​വീ​സി​ല്‍നി​ന്നു സ​സ്‌​പെ​ൻഡ് ചെ​യ്തി​രു​ന്നു. 25വ​രെ വി​ജി​ല​ന്‍​സ് കോ​ട​തി ഡോക്ടറെ റി​മാ​ന്‍​ഡു ചെ​യ്തി​രി​ക്കു​ക​യാ​ണ്. ഡോ​ക്ട​റെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യാ​ന്‍ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു​കി​ട്ട​ണ​മെ​ന്ന അ​പേ​ക്ഷ ന​ല്‍​കു​ന്നി​ല്ലെ​ന്നും കൃ​ത്യ​മാ​യ തെ​ളി​വു​ക​ളോ​ടെ പി​ടി​കൂ​ടി​യ​തി​നാ​ല്‍ ഇ​നി ചോ​ദ്യം ചെ​യ്യ​ലി​ന്‍റെ ആ​വ​ശ്യ​മി​ല്ലെ​ന്നും തൃ​ശൂ​ര്‍ വി​ജി​ല​ന്‍​സ് ഡി​വൈ​എ​സ്പി സി.​ജി.​ ജിം​പോ​ള്‍ പ​റ​ഞ്ഞു. പി​ടി​യി​ലാ​യ സ​മ​യ​ത്ത് ചോ​ദ്യം…

Read More

തൃശൂർ ക​ല്ലൂ​രി​ല്‍ ഉറങ്ങിക്കിടന്ന ഭാ​ര്യ​യെ വെ​ട്ടി​യശേഷം ഭ​ര്‍​ത്താ​വ് ജീ​വ​നൊ​ടു​ക്കി;ഗുരുതര പരിക്കേറ്റ യുവതി ആശുപത്രിയിൽ

ക​ല്ലൂ​ര്‍(​തൃ​ശൂ​ർ): ഉ​റ​ങ്ങി​ക്കി​ട​ന്നി​രു​ന്ന ഭാ​ര്യ​യെ വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ചശേഷം ഭ​ര്‍​ത്താ​വ് ജീ​വ​നൊ​ടു​ക്കി. ക​ല്ലൂ​ര്‍ പാ​ടം​വ​ഴി​യി​ല്‍ കൂ​ന്തി​ലി ബാ​ബു (64) ആ​ണ് വീ​ടി​ന​ക​ത്ത് തൂ​ങ്ങി മ​രി​ച്ച​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഭാ​ര്യ ഗ്രേ​സി​യെ (58) തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.ഇ​ന്നു പു​ല​ര്‍​ച്ചെ ര​ണ്ട​ര​യോ​ടെ​യാ​ണ് സം​ഭ​വം. കു​ടും​ബവ​ഴ​ക്കാ​ണ് അ​ക്ര​മ​ത്തി​ന് കാ​ര​ണ​മെ​ന്ന് പ​റ​യു​ന്നു. ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന ഗ്രേ​സി​യെ വെ​ട്ടു​ക​ത്തി ഉ​പ​യോ​ഗി​ച്ച് വെ​ട്ടു​ക​യാ​യി​രു​ന്നു. ക​ഴു​ത്തി​ലും ശ​രീ​ര​മാ​സ​ക​ല​വും വെ​ട്ടേ​റ്റ ഗ്രേ​സി വീ​ടി​ന്‍റെ വാ​തി​ല്‍ തു​റ​ന്ന് അ​യ​ല്‍​വാ​സി​യു​ടെ വീ​ട്ടി​ലേ​ക്ക് ഓ​ടി​ക്ക​യ​റു​ക​യാ​യി​രു​ന്നു. സ​മീ​പ​വാ​സി​ക​ള്‍ ചേ​ര്‍​ന്ന് ആം​ബു​ല​ന്‍​സ് വി​ളി​ച്ചാ​ണ് ഗ്രേ​സി​യെ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്. ഗ്രേ​സി പു​റ​ത്തേ​ക്ക് ഇ​റ​ങ്ങി ഓ​ടി​യ സ​മ​യ​ത്താ​ണ് ബാ​ബു വീ​ടി​ന​ക​ത്ത് ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്.​ പു​തു​ക്കാ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.ഫോ​റ​ന്‍​സി​ക്, വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ര്‍ സ്ഥ​ല​ത്തെ​ത്തി​യ ശേ​ഷം ഇ​ന്‍​ക്വ​സ്റ്റ് ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്ന് പു​തു​ക്കാ​ട് എ​സ്എ​ച്ച്ഒ യു.​എ​ച്ച്.​സു​നി​ല്‍​ദാ​സ് അ​റി​യി​ച്ചു.

Read More

കൂ​ത്താ​ട്ടു​കു​ള​ത്ത് അ​റ​വുതൊ​ഴി​ലാ​ളി ത​ല​യ്ക്ക​ടി​യേ​റ്റ് മ​രി​ച്ചനി​ല​യി​ൽ; ത​മി​ഴ്നാ​ട് സ്വ​ദേ​ശി അ​റ​സ്റ്റി​ൽ

കൂ​ത്താ​ട്ടു​കു​ളം: പാ​ല​ക്കു​ഴ ക​രി​മ്പ​ന​യി​ൽ അ​റ​വ് തൊ​ഴി​ലാ​ളി​യെ വീ​ട്ടി​നു​ള്ളി​ൽ ത​ല​യ്ക്ക​ടി​യേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പു​ളി​ക്ക​മാ​ലി പാ​ല​ക്ക​ത​ട​ത്തി​ൽ ബി​ജു​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വീ​ട്ടി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ക​യാ​യി​രു​ന്ന തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ബി​നു എ​ന്നു വി​ളി​ക്കു​ന്ന രാ​ധാ​കൃ​ഷ്ണ​നാ​ണ് ( 47) കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​പ്പം താ​മ​സി​ച്ചി​രു​ന്ന ത​മി​ഴ്നാ​ട് സ്വ​ദേ​ശി അ​ർ​ജു​നെ കൂ​ത്താ​ട്ടു​കു​ളം പോ​ലീ​സ് തെ​ങ്കാ​ശി​യി​ൽ​നി​ന്ന് അ​റ​സ്റ്റ് ചെ​യ്തു. ഇ​ന്നു വെ​ളു​പ്പി​ന് നാ​ലോ​ടെ​യാ​ണ് മൃ​ത​ദേ​ഹം വീ​ടി​നു​ള്ളി​ൽ ക​ണ്ടെ​ത്തി​യ​ത്. അ​റ​വ് തൊ​ഴി​ലാ​ളി​ക​ൾ ത​മ്മി​ലു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ത്തെ തു​ട​ർ​ന്നാ​ണു കൊ​ല​പാ​ത​ക​മെ​ന്ന് ക​രു​ത​പ്പെ​ടു​ന്നു. പു​ത്ത​ൻ​കു​രി​ശ് ഡി​വൈ​എ​സ്പി ടി.​ബി.​വി​ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണ പു​രോ​ഗ​മി​ക്കു​ന്ന​ത്.

Read More

താ​നൂ​ര്‍ ബോട്ടപ​ക​ടം; നിയമലംഘനം നടത്തിയത് മുതലാളിയുടെ അറിവോടെ; ബോട്ടുടമയ്ക്കു കുരുക്കു മുറുക്കി സാ​ങ്ക്രി​ന്‍റെ മൊ​ഴി

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: താ​നൂ​ർ ബോ​ട്ട് അ​പ​ക​ട​ത്തി​ൽ നി​ർ​ണാ​യ​ക വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി സ്രാ​ങ്ക് ദി​നേ​ശ​ൻ. ഉ​ട​മ നാ​സ​റി​ന്‍റെ അ​റി​വോ​ടെ​യും സ​മ്മ​ത​ത്തോ​ടെ​യു​മാ​​ണ് നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ന​ട​ത്തി​യ​തെ​ന്നാ​ണ് അപകടത്തിൽപ്പെട്ട ബോട്ടിന്‍റെ സ്രാങ്കായ ദി​നേ​ശ​ന്‍റെ മൊ​ഴി. നേ​ര​ത്തെ​യും നി​ര​വ​ധി ത​വ​ണ ആ​ളു​ക​ളെ കു​ത്തി​നി​റ​ച്ചും ഡ​ക്കി​ൽ ക​യ​റ്റി​യും സ​ർ​വീ​സ് ന​ട​ത്തി​യ​താ​യും ദി​നേ​ശ​ൻ മൊ​ഴി ന​ൽ​കി.ഇ​തോ​ടെ താ​നൂ​ര്‍ ബോ​ട്ട​പ​ക​ട​ത്തി​ല്‍ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളു​ടെ അ​നാ​സ്ഥ ഒ​ന്നു​കൂടി വെ​ളി​ച്ച​ത്താ​യി.​ അതിനിടെ താ​നൂ​ര്‍ ബോ​ട്ട് ദു​ര​ന്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബോ​ട്ടു​ട​മ​യു​ടെ ഉ​ന്ന​ത ഉ​ദ്യേ​ഗ​സ്ഥ-​രാ​ഷ്‌​ട്രീ​യ ബ​ന്ധ​ങ്ങ​ളും പു​റ​ത്തു​വ​ന്നു.റി​മാ​ൻ​ഡി​ലു​ള്ള ബോ​ട്ടു​ട​മ നാ​സ​റി​നെ ക​സ്റ്റ​ഡി​യി​ൽ ല​ഭി​ക്കാ​ൻ പോ​ലീ​സ് ഇ​ന്ന് അ​പേ​ക്ഷ ന​ൽ​കും. മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് രൂ​പ​മാ​റ്റം വ​രു​ത്തി സ​ർ​വീ​സ് ന​ട​ത്താ​ൻ ഉ​ദ്യോ​ഗ​സ്ഥ​രി​ൽനി​ന്നു ല​ഭി​ച്ച സ​ഹാ​യ​ങ്ങ​ളെ​ക്കു​റി​ച്ച് കൂ​ടു​ത​ല​റി​യാ​ൻ നാ​സ​റി​നെ ചോ​ദ്യം ചെ​യ്യേ​ണ്ട​തു​ണ്ട്. ബോ​ട്ടു​ട​മ നാ​സ​റി​നെ ഇ​ന്ന​ലെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തി​രു​ന്നു. പ്ര​തി​യെ തി​രൂ​ർ സ​ബ് ജ​യി​ലി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്.22 പേ​ർ​ക്ക് സ​ഞ്ച​രി​ക്കാ​ൻ ശേ​ഷി​യു​ള്ള ബോ​ട്ടി​ലാ​ണ് 37 പേ​രെ ക​യ​റ്റി​യ​ത്.…

Read More

നഗരത്തിലെ ലോഡ്ജിൽ യുവതി മരിച്ച നിലയിൽ; ഒപ്പം താമസിച്ചിരുന്ന യുവാവ് മുങ്ങി; കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോലീസ്

തൃ​ശൂ​ര്‍ : ന​ഗ​ര​ത്തി​ൽ പോ​സ്‌​റ്റോ​ഫീ​സ് റോ​ഡി​ലെ അ​ല്‍ അ​മാ​ന്‍ ലോ​ഡ്ജി​ല്‍ ഝാ​ര്‍​ഖ​ണ്ഡ് സ്വ​ദേ​ശി​നി​യെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​സ്റ്റ​ഡി​യി​ലു​ള്ള യു​വാ​വി​ന്‍റെ അ​റ​സ്റ്റ് ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തും. യു​വ​തി​യു​ടെ മ​ര​ണം കൊ​ല​പാ​ത​ക​മെ​ന്ന് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.ലോ​ഡ്ജി​ൽ യു​വ​തി​യു​ടെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​യാ​ളെ​യാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ള്ള​ത്. ഝാ​ര്‍​ഖ​ണ്ഡ് സ്വ​ദേ​ശി​നി മു​നി​ക കി​ഷ്‌​കു​വി​നെ​യാ​ണ് (30) മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. യു​വ​തി​യു​ടെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ഒ​ഡീ​ഷ സ്വ​ദേ​ശി​യാ​യ ബെ​സേ​ജ ശാ​ന്ത​യെ സം​ഭ​വം ന​ട​ന്ന​ശേ​ഷം കാ​ണാ​നി​ല്ലാ​യി​രു​ന്നു.എ​ന്നാ​ൽ ക​ഴി​ഞ്ഞ ദി​വ​സം ഇ​യാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്യ​ലി​ൽ ഇ​യാ​ൾ കൊ​ല ന​ട​ത്തി​യെ​ന്ന് പോ​ലീ​സി​നോ​ട് സ​മ്മ​തി​ച്ച​താ​ണ് സൂ​ച​ന.ത​ല​യ​ണ​കൊ​ണ്ട് മു​ഖ​ത്ത​മ​ര്‍​ത്തി യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നെ​ന്ന് ഇ​യാ​ള്‍ ചോ​ദ്യം ചെ​യ്യ​ലി​ല്‍ സ​മ്മ​തി​ച്ചു​വെ​ന്ന് പോ​ലീ​സ് സൂ​ച​ന ന​ൽ​കി. യു​വ​തി​യു​ടെ പോ​സ്റ്റ്‌​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട് കി​ട്ടു​ന്ന​തി​ന​നു​സ​രി​ച്ച് തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. പോ​ലീ​സ് പ്ര​തി​യെ കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.

Read More