കൂ​ത്താ​ട്ടു​കു​ള​ത്ത് അ​റ​വുതൊ​ഴി​ലാ​ളി ത​ല​യ്ക്ക​ടി​യേ​റ്റ് മ​രി​ച്ചനി​ല​യി​ൽ; ത​മി​ഴ്നാ​ട് സ്വ​ദേ​ശി അ​റ​സ്റ്റി​ൽ


കൂ​ത്താ​ട്ടു​കു​ളം: പാ​ല​ക്കു​ഴ ക​രി​മ്പ​ന​യി​ൽ അ​റ​വ് തൊ​ഴി​ലാ​ളി​യെ വീ​ട്ടി​നു​ള്ളി​ൽ ത​ല​യ്ക്ക​ടി​യേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പു​ളി​ക്ക​മാ​ലി പാ​ല​ക്ക​ത​ട​ത്തി​ൽ ബി​ജു​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വീ​ട്ടി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ക​യാ​യി​രു​ന്ന തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ബി​നു എ​ന്നു വി​ളി​ക്കു​ന്ന രാ​ധാ​കൃ​ഷ്ണ​നാ​ണ് ( 47) കൊ​ല്ല​പ്പെ​ട്ട​ത്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​പ്പം താ​മ​സി​ച്ചി​രു​ന്ന ത​മി​ഴ്നാ​ട് സ്വ​ദേ​ശി അ​ർ​ജു​നെ കൂ​ത്താ​ട്ടു​കു​ളം പോ​ലീ​സ് തെ​ങ്കാ​ശി​യി​ൽ​നി​ന്ന് അ​റ​സ്റ്റ് ചെ​യ്തു.

ഇ​ന്നു വെ​ളു​പ്പി​ന് നാ​ലോ​ടെ​യാ​ണ് മൃ​ത​ദേ​ഹം വീ​ടി​നു​ള്ളി​ൽ ക​ണ്ടെ​ത്തി​യ​ത്. അ​റ​വ് തൊ​ഴി​ലാ​ളി​ക​ൾ ത​മ്മി​ലു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ത്തെ തു​ട​ർ​ന്നാ​ണു കൊ​ല​പാ​ത​ക​മെ​ന്ന് ക​രു​ത​പ്പെ​ടു​ന്നു. പു​ത്ത​ൻ​കു​രി​ശ് ഡി​വൈ​എ​സ്പി ടി.​ബി.​വി​ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണ പു​രോ​ഗ​മി​ക്കു​ന്ന​ത്.

Related posts

Leave a Comment