കാ​ടും മേ​ടും കോ​ളും ക​ണ്ട​ലും കാ​ണാം… അ​വ​ധി​ക്കാ​ലം അ​ടി​ച്ചു​പൊ​ളി​ക്കാൻ വൈവിധ്യമാർന്ന ടൂറിസം പാക്കേജുമായി ടൂറിസം വകുപ്പ്

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: അ​വ​ധി​ക്കാ​ല വി​നോ​ദ​സ​ഞ്ചാ​ര യാ​ത്ര​ക​ളു​മാ​യി ടൂ​റി​സം വ​കു​പ്പി​ന്‍റെ ടൂ​ർ പാ​ക്കേ​ജു​ക​ളൊ​രു​ങ്ങി. കാ​ടും മേ​ടും കോ​ളും ക​ണ്ട​ലും ക​ണ്ട് അ​വ​ധി​ക്കാ​ലം അ​ടി​ച്ചു​പൊ​ളി​ക്കാ​ൻ വൈ​വി​ധ്യ​മാ​ർ​ന്ന പാ​ക്കേ​ജു​ക​ളാ​ണ് ടൂ​റി​സം വ​കു​പ്പ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ജം​ഗി​ൾ സ​ഫാ​രി കേ​ര​ള​ത്തി​ലെ ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ വ​ന​പാ​ത​യി​ൽ കൂ​ടി​യു​ള്ള 90 കി.​മീ നീ​ളു​ന്ന മ​ല​ക്ക​പ്പാ​റ ജം​ഗി​ൾ സ​ഫാ​രി​യാ​ണ് ഇ​തി​ൽ പ്ര​ധാ​നം. തു​ന്പൂ​ർ​മു​ഴി ഡാം, ​അ​തി​ര​പ്പി​ള്ളി, ചാ​ർ​പ്പ, വാ​ഴ​ച്ചാ​ൽ വെ​ള്ള​ച്ചാ​ട്ട​ങ്ങ​ൾ, പെ​രി​ങ്ങ​ൽ​കു​ത്ത്, ഷോ​ള​യാ​ർ, ആ​ന​ക്ക​യം, മ​ല​ക്ക​പ്പാ​റ എ​ന്നീ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളും പ​ശ്ചി​മ​ഘ​ട്ട​ത്തി​ലെ ജൈ​വ​വൈ​വി​ധ്യ​ങ്ങ​ളും വ​ന്യ​മൃ​ഗ​ങ്ങ​ളെ​യും നേ​രി​ട്ട് കാ​ണു​ന്ന വി​ധ​മാ​ണ് ജം​ഗി​ൾ സ​ഫാ​രി. രാ​വി​ലെ എ​ട്ടി​ന് ചാ​ല​ക്കു​ടി പി​ഡ​ബ്ല്യു​ഡി റ​സ്റ്റ് ഹൗ​സി​ൽ നി​ന്നാ​രം​ഭി​ക്കു​ന്ന യാ​ത്ര രാ​ത്രി എ​ട്ടി​ന് തി​രി​ച്ചെ​ത്തും. പ്ര​ഭാ​ത​ഭ​ക്ഷ​ണം, ഉ​ച്ച​ഭ​ക്ഷ​ണം, ല​ഘു​ഭ​ക്ഷ​ണം, പ്ര​വേ​ശ​ന​പാ​സു​ക​ൾ, ശീ​തീ​ക​രി​ച്ച വാ​ഹ​ന​ത്തി​ൽ ഗൈ​ഡി​ന്‍റെ സേ​വ​നം എ​ന്നി​വ​യെ​ല്ലാ​മ​ട​ക്കം ഒ​രാ​ൾ​ക്ക് ആ​യി​രം രൂ​പ​യാ​ണ് നി​ര​ക്ക്.താ​ത്പ​ര്യ​മു​ള്ള​വ​ർ തു​ന്പൂ​ർ​മൂ​ഴി ഡി​എം​സി​യു​മാ​യി 0480 -2769888 എ​ന്ന ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണം.…

Read More

വ​ർ​ഷം തോ​റും ചൂ​ടു കൂ​ടു​ന്നു; ഇ​ന്ത്യ​യി​ൽ വ​ർ​ഷം തോ​റും 0.6 ഡി​ഗ്രി ചൂ​ടു കൂ​ടി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് ; ഇ​ന്ത്യ​ൻ കാ​ലാ​വ​സ്ഥാ വ​കു​പ്പ്

സ്വ​ന്തം​ ലേ​ഖ​ക​ൻ മു​ള​ങ്കു​ന്ന​ത്തു​കാ​വ്: ഇ​ന്ത്യ​യി​ൽ വ​ർ​ഷം തോ​റും 0.6 ഡി​ഗ്രി ചൂ​ടു കൂ​ടി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നു ഇ​ന്ത്യ​ൻ കാ​ലാ​വ​സ്ഥാ വ​കു​പ്പി​ലെ (ഐ.​എം.​ഡി) എ​ൻ.​ടി. നി​യാ​സ് പ​റ​ഞ്ഞു. 1850 മു​ത​ലു​ള്ള ക​ണ​ക്കു​ക​ൾ പ​രി​ശോ​ധി​ച്ചാ​ൽ ഏ​റ​റ​വും കൂ​ടു​ത​ൽ ചൂ​ടു രേ​ഖ​പ്പെ​ടു​ത്തി​യ​ത് 2016 ലാ​ണെ​ന്നു കാ​ണാം. 2017 ലെ ​ചൂ​ട് തൊ​ട്ടുതാ​ഴെ​യാ​ണ്. ഭൂ​മു​ഖ​ത്ത് ഇ​തു​വ​രെ രേ​ഖ​പ്പെ​ടു​ത്തി​യ കൂ​ടി​യ ചൂ​ട് 56.7 ഡി​ഗ്രി​യാ​ണ്. ചൂ​ടി​നെ നേ​രി​ടാ​ൻ എ​ന്ന വി​ഷ​യ​ത്തെ​ക്കു​റി​ച്ച് കി​ല സം​ഘ​ടി​പ്പി​ച്ച സം​സ്ഥാ​ന​ത​ല ശി​ല്പ​ശാ​ല​യി​ൽ കാ​ലാ​വ​സ്ഥാ​വ്യ​തി​യാ​ന​ത്തെ​ക്കു​റി​ച്ചും തീ​വ്ര താ​പ​ത്തെ​ക്കു​റി​ച്ചും സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ചൂ​ടു കൂ​ടു​ന്ന​തു കാ​ലാ​വ​സ്ഥാ​വ്യ​തി​യാ​ന​ത്തി​നു കാ​ര​ണ​മാ​കു​ന്നു. അ​ന്ത​രീ​ക്ഷ​ത്തി​ൽ കാ​ർ​ബ​ണ്‍ ഡൈ​ഓ​ക്സൈ​ഡി​ന്‍റെ അ​ള​വു കൂ​ടു​ന്പോ​ഴാ​ണ് ചൂ​ടു കൂ​ടു​ന്ന​തും. തീ​വ്ര​താ​പം മൂ​ലം കൃ​ഷി​ക്കു​ണ്ടാ​കു​ന്ന നാ​ശ​ങ്ങ​ളെ​ക്കു​റി​ച്ചും അ​തി​നു​ള്ള പ​രി​ഹാ​ര ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ചും ത​മി​ഴ്നാ​ട് കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഡോ.​ഗീ​താ​ല​ക്ഷ്മി വി​ശ​ദീ​ക​രി​ച്ചു. ചൂ​ടേ​റു​ന്ന ന​ഗ​ര​ങ്ങ​ളെ പ​റ്റി ന്യൂ​ഡ​ൽ​ഹി​യി​ലെ ഡോ.​ജി.​ഭ​ട്ടും കാ​ർ​ഷി​ക​മേ​ഖ​ല​യി​ലു​ണ്ടാ​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ളെ സം​ബ​ന്ധി​ച്ച് അ​ജി​ത് രാ​ധാ​കൃ​ഷ്ണ​നും മൃ​ഗ​സം​ര​ക്ഷ​ണ​ത്തെ​ക്കു​റി​ച്ച് ബാം​ഗ​ളൂ​രു​വി​ലെ നാ​ഷ​ണ​ൽ ഡ​യ​റി റി​സ​ർ​ച്ച്…

Read More

ഗുരുവായൂരിലെ നെയ്‌വിളക്ക് വഴിപാട്; പ്ര​ത്യേ​ക ദ​ർ​ശ​നസൗ​ക​ര്യ​വും  പ്ര​സാ​ദ കി​റ്റും നാ​ളെ മു​ത​ൽ

ഗു​രു​വാ​യൂ​ർ: ആ​യി​രം രൂ​പ​യ്ക്ക് നെ​യ്‌വി​ള​ക്ക് വ​ഴി​പാ​ടു ശീ​ട്ടാ​ക്കു​ന്ന​വ​ർ​ക്ക് പ്ര​ത്യേ​ക ദ​ർ​ശ​ന സൗ​ക​ര്യ​വും പ്ര​സാ​ദ​കി​റ്റും ന​ൽ​കാൻ ഭ​ര​ണ​സ​മി​തി തീ​രു​മാ​നി​ച്ചു.​നാ​ളെ മു​ത​ൽ ഈ സം​വി​ധാ​നം നി​ല​വി​ൽ​വ​രും.​ നെ​യ്‌വി​ള​ക്ക് വ​ഴി​പാ​ട് ശീ​ട്ടാ​ക്കു​ന്ന​വ​ർ​ക്ക് വ​രി നി​ൽ​ക്കാ​തെ കൊ​ടി​മ​ര​ത്തി​നു മു​ന്നിലൂ​ടെ ദ​ർ​ശ​നസൗ​ക​ര്യം ഒ​രു​ക്കും.​ ദ​ർ​ശ​ന​ത്തി​നുശേ​ഷം ഗോ​പു​ര​ത്തി​ൽനി​ന്ന് പ്ര​സാ​ദ കി​റ്റും ന​ൽ​കും.​ നി​ല​വി​ൽ 4500 രൂ​പ​ക്ക് നെ​യ്‌വി​ള​ക്ക് ശീ​ട്ടാ​ക്കി​യാ​ൽ അ​ഞ്ചുപേ​ർ​ക്ക് ദ​ർ​ശ​നസൗ​ക​ര്യം ന​ൽ​കു​ന്ന രീതിക്കു പു​റ​മെ​യാ​ണി​ത്.​ ക്ഷേ​ത്ര​ത്തി​ലെ​ത്തു​ന്ന ഭ​ക്ത​ർ​ക്ക് ദ​ർ​ശ​നസൗ​ക​ര്യം വ​ർ​ധിപ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഭ​ര​ണ​സ​മി​തി ഇ​ക്കാ​ര്യം തീ​രു​മാ​നി​ച്ച​ത്.​ നിലവിൽ നാ​ലും അ​ഞ്ചും മ​ണി​ക്കൂ​ർ വ​രിനി​ന്നാ​ലാ​ണ് ദ​ർ​ശ​നം ന​ട​ത്താ​നാ​വു​ക.​ ഇ​തു മു​ത​ലെ​ടു​ത്ത് ചി​ല​ർ ഭ​ക്ത​രി​ൽനി​ന്ന് വ​ൻ തു​ക ഈ​ടാ​ക്കി ദ​ർ​ശ​നത്തിന് സൗ​ക​ര്യം ഒ​രു​ക്കു​ന്നു​ണ്്. ഇത്തരം ചൂ​ഷ​ണം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നും പു​തി​യ തീ​രു​മാ​നം വ​ഴി സാ​ധി​ക്കു​മെ​ന്നാ​ണ് ഭ​ര​ണ​സ​മി​തി​യു​ടെ വി​ല​യി​രു​ത്ത​ൽ.​ ക്ഷേ​ത്ര​ത്തി​ലെ പ്ര​ധാ​ന വ​ഴി​പാ​ടാ​യ ഉ​ദ​യാ​സ്ത​മ​ന പൂ​ജ കൂ​ടു​ത​ൽ ഭ​ക്ത​ർ​ക്ക് ന​ട​ത്താ​ൻ ക​ഴിയുന്ന​തു​പോ​ലെ ക്ര​മീ​ക​രി​ക്കു​ന്ന വി​ഷ​യം അ​ടു​ത്ത ഭ​ര​ണ​സ​മി​തി യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ക്കും.​…

Read More

ഫി​സി​ക്ക​ൽ സ​യ​ൻ​സ് ടീ​ച്ച​ർ ത​സ്തി​ക: ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് പ​ഠി​ച്ച​വ​രെ  പ​രി​ഗ​ണി​ക്കു​ന്ന​ത് പ​രി​ശോ​ധി​ക്കും: മ​ന്ത്രി

ചേലക്കര: സം​സ്ഥാ​ന​ത്തെ ഹൈ​സ്കൂ​ളു​ക​ളി​ൽ ഫി​സി​ക്ക​ൽ സ​യ​ൻ​സ് ടീ​ച്ച​ർ ത​സ്തി​ക​യി​ലെ​യ്ക്ക് ഫി​സി​ക്സ്, കെ​മി​സ്ട്രി വി​ഷ​യ​ത്തോ​ടൊ​പ്പം ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് സ​ബ്സി​ഡി​യ​റി​യാ​യി പ​ഠി​ച്ച​വ​രെ പ​രി​ഗ​ണി​ക്കുന്നത് പ​രി​ശോ​ധി​ക്കു​മെ​ന്ന് വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. യു.​ആ​ർ. പ്ര​ദീ​പ് എം​എ​ൽ​എ നൽകിയ സ​ബ്മി​ഷ​ന് മറുപടി പറയുകയായിരുന്നു മന്ത്രി. സം​സ്ഥാ​ന​ത്ത് യു​ണി​വേ​ഴ്സി​റ്റി​ക​ളി​ൽ ബിഎസ്‌സി ഫി​സി​ക്സ് , കെ​മി​സ്ട്രി യോ​ടൊ​പ്പം ക​ന്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ സ​ബ്സി​ഡി​യ​റി സ​ബ്ജ​ക്ട് പ​ഠി​ച്ച് ഡി​ഗ്രി ക​ര​സ്ഥ​മാ​ക്കി​യ​വ​ർ​ക്ക് ഹൈ​സ്കൂ​ൾ ഫി​സി​ക്ക​ൽ സ​യ​ൻ​സ് ടീ​ച്ച​ർ ത​സ്തി​ക​യ്ക്ക് പി​എ​സ്​സി മു​ഖേ​ന അ​പേ​ക്ഷി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല എ​ന്നും, പി.​എ​സ്.​സി യു​ടെ യോ​ഗ്യ​ത എ​ന്നും, അ​തി​ന് മാ​റ്റം വ​രു​ത്തി സ​ബ്സി​ഡി​യ​റി​യാ​യി പ​ഠി​ച്ച​വ​രെ​യും യോ​ഗ്യ​രാ​യി ക​ണ​ക്കാ​ക്കി നി​യ​മി​ക്കണമെന്നുംഎം.​എ​ൽ.​എ ആ​വ​ശ്യ​പ്പെ​ട്ട​ത്. സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ൾ ഹൈ​ടെ​ക് ഡി​ജി​റ്റ​ൽ സൗ​ക​ര്യ​ത്തി​ലേ​ക്ക് മാ​റു​ന്ന ഈ ​അ​വ​സ​ര​ത്തി​ൽ ക​ന്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ സ​ബ്സി​ഡി​യ​റി​യാ​യി പ​ഠി​ച്ചു വ​രു​ന്ന ടീ​ച്ച​ർ​മാ​ർ വി​ദ്യ​ഭ്യാ​സ മേ​ഖ​ല​യ്ക്ക് മൊ​ത്ത​ത്തി​ൽ ഗു​ണം ചെ​യ്യു​മെ​ന്നും എം.​എ​ൽ.​എ സ​ബ്മി​ഷ​നി​ലൂ​ടെ പ​റ​ഞ്ഞു.  

Read More

ആ​യി​രം രൂ​പ​യ്ക്ക് നെ​യ്‌വി​ള​ക്ക് വ​ഴി​പാ​ട്; സ്പെ​ഷ​ൽ ദ​ർ​ശ​നം അ​നു​വ​ദിക്കും; ഉ​ദ​യാ​സ്ത​മ​ന പൂ​ജയുടെ കാര്യത്തിലും തീരുമാനം ഇന്ന്

ഗു​രു​വാ​യൂ​ർ: ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ ആ​യി​രം രൂ​പ​ക്ക് നെ​യ് വി​ള​ക്ക് വ​ഴി​പാ​ട് ശീ​ട്ടാ​ക്കു​ന്ന​വ​ർ​ക്ക് സ്പെ​ഷ​ൽ ദ​ർ​ശ​നം അ​നു​വ​ദി​ക്കു​ന്ന​തു ദേ​വ​സ്വം ഭ​ര​ണ​സ​മി​തി ത​ത്വ​ത്തി​ൽ അം​ഗീ​ക​രി​ച്ചു. ഇ​ന്നു ചേ​രു​ന്ന ഭ​ര​ണ സ​മി​തി തീ​രു​മാ​നം പ്ര​ഖ്യാ​പി​ക്കും. നി​ല​വി​ൽ 4500 രൂ​പ​യ്ക്ക് നെ​യ് വി​ള​ക്ക് ശീ​ട്ടാ​ക്കി​യാ​ൽ അ​ഞ്ചു​പേ​ർ​ക്കു സ്പെ​ഷൽ ദ​ർ​ശ​നം അ​നു​വ​ദി​ച്ചി​രു​ന്നു. ഒ​ന്നോ ര​ണ്ടോ ആ​ൾ​ക്കാ​ർ മാ​ത്ര​മാ​യി വ​രു​ന്ന​വ​ർ​ക്കു വ​രിനി​ൽ​ക്കാ​തെ ദ​ർ​ശ​നം ന​ട​ത്താ​ൻ പു​തി​യ സം​വി​ധാ​നം ഉ​പ​ക​രി​ക്കും. ദ​ർ​ശ​ന​ത്തി​ന്‍റെ പേ​രി​ൽ ഭ​ക്ത​രെ ചൂ​ഷ​ണം ചെ​യ്യു​ന്ന​ത് ഇ​ല്ലാ​താ​ക്കാ​നും സാ​ധി​ക്കു​മെ​ന്നാ​ണ് ഭ​ര​ണ​സ​മി​തി​യു​ടെ വി​ല​യി​രു​ത്ത​ൽ. തി​ര​ക്കു​ള്ള ദി​വ​സ​ങ്ങ​ളി​ൽ നാ​ലും അ​ഞ്ചും മ​ണി​ക്കൂ​ർ വ​രിനി​ന്നാ​ലാ​ണ് ദ​ർ​ശ​നം ന​ട​ത്താ​നാ​വു​ക. പു​തി​യ തീ​രു​മാ​നം ന​ട​പ്പി​ലാ​ക്കു​ന്ന​തോ​ടെ 1000 രൂ​പ​യ്ക്ക് നെ​യ് വി​ള​ക്ക് ശീ​ട്ടാ​ക്കു​ന്ന​വ​ർ​ക്കു ദ​ർ​ശ​നം എ​ളു​പ്പ​ത്തി​ൽ ന​ട​ത്താ​നാ​കും. ക്ഷേ​ത്ര​ത്തി​ലെ പ്ര​ധാ​ന വ​ഴി​പാ​ടാ​യ ഉ​ദ​യാ​സ്ത​മ​ന പൂ​ജ കൂ​ടു​ത​ൽ ഭ​ക്ത​ർ​ക്കു ന​ട​ത്താ​ൻ ക​ഴി​യു​ന്ന​തുപോ​ലെ ക്ര​മീ​ക​രി​ക്കു​ന്ന വി​ഷ​യ​ത്തി​ലും ഇ​ന്നു ചേ​രു​ന്ന ഭ​ര​ണസ​മി​തി തീ​രു​മാ​നി​ക്കും.​ നി​ല​വി​ൽ ഉ​ദ​യാ​സ്ത​മ​ന പൂ​ജ​യു​ടെ ബു​ക്കിം​ഗ്…

Read More

ചെ​റു​വ​ത്താ​നി​യി​ലെ നാ​യാ​ടി കു​ടും​ബ​ങ്ങ​ൾ പു​തി​യ വീ​ടു​ക​ളി​ലേ​ക്ക്; മ​ന്ത്രി എ.​സി.​മൊ​യ്തീ​ന്‍റെ അ​ഭ്യ​ർ​ഥ​ന​യെ തു​ട​ർ​ന്ന് ജ്യോ​തി ല​ബോ​റ​ട്ട​റീ​സാണ് വീട്  നി​ർ​മി​ച്ചു ന​ൽ​കി​യത്

കു​ന്നം​കു​ളം:ത​ക​ർ​ന്ന കൂ​ര​ക​ളി​ൽ താ​മ​സി​ച്ചി​രു​ന്ന കു​ന്നം​കു​ളം ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ ചെ​റു​വ​ത്താ​നി നാ​യാ​ടി കോ​ള​നി​യി​ലെ ആ​റ് കു​ടും​ബ​ങ്ങ​ൾ​ക്ക് വീ​ടൊ​രു​ങ്ങി. മ​ന്ത്രി എ.​സി.​മൊ​യ്തീ​ന്‍റെ അ​ഭ്യ​ർ​ഥ​ന​യെ തു​ട​ർ​ന്ന് ജ്യോ​തി ല​ബോ​റ​ട്ട​റീ​സ് നി​ർ​മി​ച്ചു ന​ൽ​കി​യ വീ​ടു​ക​ളു​ടെ സ​മ​ർ​പ്പ​ണം ശ​നി​യാ​ഴ്ച രാ​വി​ലെ 11.30ന് ​മ​ന്ത്രി എ.​സി.​മൊ​യ്തീ​ൻ നി​ർ​വ​ഹി​ക്കും. പി.​കെ.​ബി​ജു എം​പി അ​ധ്യ​ക്ഷ​നാ​കും. ചെ​റു​വ​ത്താ​നി നാ​യാ​ടി കോ​ള​നി​യി​ലെ പ​ത്ത് സെ​ന്‍റ് സ്ഥ​ല​ത്താ​ണ് 400 സ്ക്വ​യ​ർ​ഫീ​റ്റ് വി​സ്തീ​ർ​ണ​മു​ള്ള ആ​റ് പു​തി​യ വീ​ടു​ക​ൾ ഒ​രു​ക്കി​യ​ത്. ഹാ​ൾ, ബെ​ഡ്റൂം, അ​ടു​ക്ക​ള, വ​രാ​ന്ത എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള വീ​ടു​ക​ളു​ടെ നി​ർ​മാ​ണം മൂ​ന്നു മാ​സം കൊ​ണ്ടാ​ണ് ഉ​ജാ​ല പൂ​ർ​ത്തി​യാ​ക്കി​യ​ത്. കി​ട​പ്പാ​ട​മി​ല്ലാ​തെ​യും ശു​ചി​മു​റി സൗ​ക​ര്യ​ങ്ങ​ൾ ഇ​ല്ലാ​തെ​യും ക​ഴി​ഞ്ഞി​രു​ന്ന ഇ​വ​രു​ടെ ദു​രി​തം അ​റി​ഞ്ഞ ഉ​ജാ​ല ക​ന്പ​നി ചെ​യ​ർ​മാ​ൻ എം.​പി.​രാ​മ​ച​ന്ദ്ര​ൻ വീ​ടു​ക​ളു​ടെ നി​ർ​മാ​ണം ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. നാ​യാ​ടി കോ​ള​നി കു​ടും​ബ​ങ്ങ​ളു​ടെ ശ്മ​ശാ​നം, കാ​വ് എ​ന്നി​വ നി​ല​നി​ർ​ത്തി​യാ​ണ് പു​തി​യ വീ​ടു​ക​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

Read More

കോൾ കർഷകർക്കു പ്രഖ്യാപനം മാത്രം;  കൃഷിയിറക്കാതെ മാറി നിൽക്കാൻ കർഷകർ; കർഷക ഭാരവാഹികളുടെ യോഗം ഏഴിന്

തൃ​ശൂ​ർ: കോ​ൾ ക​ർ​ഷ​ക​ർ നേ​രി​ടു​ന്ന പൊ​തു വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ചചെ​യ്യു​ന്ന​തി​ന് മ​ന്ത്രി​മാ​ർ​ക്കും മു​ഖ്യ​മ​ന്ത്രി​ക്കും ഉ​ദ്യോ​ഗ​സ്ഥ മേ​ധാ​വി​ക​ൾ​ക്കും നിവേദനം ന​ൽ​കി​യി​ട്ടും തീ​രു​മാ​ന​മാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ അ​ടു​ത്ത വ​ർ​ഷ​ത്തെ കൃ​ഷി ഇ​റ​ക്ക​ണോ എ​ന്ന​ു തീ​രു​മാ​നി​ക്കാ​ൻ കോ​ൾ ക​ർ​ഷ​ക​രു​ടെ ജ​ന​റ​ൽ കൗ​ണ്‍​സി​ലും പ​ട​വു ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗ​വും ചേ​രു​ന്നു. കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം മൂ​ലം ഉ​ല്പാ​ദ​ന​ക്കു​റ​വ്, അ​ധി​ക​മാ​യ ചെ​ല​വ്, നെ​ല്ലി​ന്‍റെ സം​ഭ​ര​ണവി​ല വ​ർ​ധിപ്പി​ക്കാ​ത്ത​ത്, മി​ല്ലു​ട​മ​ക​ളുടെ ചൂ​ഷ​ണം എന്നിവ സം​ബ​ന്ധി​ച്ച് ജി​ല്ലാ ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ര​ണ്ടുത​വ​ണ യോ​ഗം വി​ളി​ച്ചി​രു​ന്നു. മി​ല്ലുട​മ പ്ര​തി​നി​ധി​ക​ളും, ക​ർ​ഷ​ക പ്ര​തി​നി​ധി​ക​ൾ, സ​പ്ലൈ​കോ മേ​ധാ​വി​ക​ൾ എന്നിവരും ഒ​ന്നി​ച്ചു ച​ർ​ച്ച ചെ​യ്തെ​ങ്കി​ലും മി​ല്ലു​ട​മ​ക​ളു​ടെ പി​ടി​വാ​ശിമൂ​ലം സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​നു വി​ടു​ക​യാ​യി​രു​ന്നു. ഇ​പ്പോ​ൾ നെ​ല്ലു സം​ഭ​ര​ണം ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഹാ​ൻ​ഡ്‌ലിങ്ങ് ചാ​ർ​ജ് ന​ൽ​കു​ന്ന​തു സം​ബ​ന്ധി​ച്ച് സ​ർ​ക്കാ​ർ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ വൈ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ജി​ല്ലാ കോ​ൾ ക​ർ​ഷ​ക സം​ഘം ജ​ന​റ​ൽ കൗ​ണ്‍​സി​ലും പ​ട​വു ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളു​ടെ​യും സം​യു​ക്ത യോ​ഗം ചേ​രു​ന്ന​ത്. ഏ​ഴി​ന് രാ​വി​ലെ…

Read More

തൃ​ശൂ​ർ ജി​ല്ലാ സ​ഹകരണ ബാ​ങ്കി​ൽ വാ​യ്പാ കുടിശിക 423 കോ​ടി; ഇ​ല്ലാ​ത്ത കമ്പ​നി​ക​ളു​ടെ പേ​രി​ലും ഭൂ​മി​ക്ക​ച്ച​വ​ട​ത്തി​നും വ​ഴി​വി​ട്ട വാ​യ്പ

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത ക​ന്പ​നി​ക​ളു​ടെ പേ​രി​ലും ഭൂ​മി​ക്ക​ച്ച​വ​ട​ത്തി​നും വ​ഴി​വി​ട്ട വാ​യ്പ ന​ൽ​കി തൃ​ശൂ​ർ ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്കി​ൽ 423 കോ​ടി​യി​ലേ​റെ വാ​യ്പാ കു​ടി​ശി​ക ക്ര​മ​ക്കേ​ട്. മു​ൻ ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല​ത്തെ വാ​യ്പാ ക്ര​മ​ക്കേ​ടു​ക​ളാ​ണു ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. പ​ത്തു​കോ​ടി രൂ​പ​യി​ലേ​റെ വാ​യ്പ​യെ​ടു​ത്ത് തി​രി​ച്ച​ട​യ്ക്കാ​ത്ത അ​റു​പ​തി​ലേ​റെ ഇ​ട​പാ​ടു​കാ​രു​ണ്ട്. ഭൂ​മി​വാ​ങ്ങാ​ൻ നി​യ​മ​വി​രു​ദ്ധ​മാ​യി വാ​യ്പ ന​ൽ​കി കു​ടി​ശി​ക വ​രു​ത്തി​യ​വ​ർ​ക്ക് അ​തേ പ​ണ​യ​ഭൂ​മി​യു​ടെ ഈ​ടി​ൽ വീ​ണ്ടും പ​ല​ത​വ​ണ വാ​യ്പ​ന​ൽ​കി​യ​താ​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്ക് അ​ട​ക്കം പ​ല ദേ​ശ​സാ​ത്കൃ​ത ബാ​ങ്കു​ക​ളി​ലു​മു​ള്ള വാ​യ്പാ ത​ട്ടി​പ്പു​ക​ൾ സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ചൂ​ടു​പി​ടി​ച്ചി​രി​ക്കേ​യാ​ണ് ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്കി​ലെ വാ​യ്പാ ത​ട്ടി​പ്പു​ക​ൾ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. ജി​ല്ലാ ബാ​ങ്ക് ഭ​ര​ണ​സ​മി​തി യു​ഡി​എ​ഫ് ഭ​രി​ച്ചി​രു​ന്ന 2015 മു​ത​ൽ 2017 വ​രെ​യു​ള്ള വ​ർ​ഷ​ങ്ങ​ളി​ലാ​ണു ക്ര​മ​ക്കേ​ട്. വാ​യ്പാ കു​ടി​ശി​ക തി​രി​ച്ച​ട​ക്കാ​ത്ത അ​റു​പ​തി​ലേ​റെ വ​ൻ​കി​ട വാ​യ്പ​ക്കാ​രി​ൽ ഏ​റെ​യും റി​യ​ൽ എ​സ്റ്റേ​റ്റ് ബി​സി​ന​സു​കാ​രും ബി​ൽ​ഡേ​ഴ്സു​മാ​ണ്. ക​റ​ൻ​സി നി​രോ​ധ​ന​ത്തോ​ടെ സ്ഥ​ല​ക്ക​ച്ച​വ​ട​വും നി​ർ​മാ​ണ​മേ​ഖ​ല​യും ത​ക​ർ​ന്ന​താ​ണ്…

Read More

അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ; പ​ണി​പൂ​ർ​ത്തി​യാ​യി​ട്ടും തു​റ​ന്നു​കൊ​ടു​ക്കു​ന്നി​ല്ല; മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വാ​ർ​ഡ് തു​രുമ്പെ​ടു​ക്കു​ന്നു

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ മ​ൾ​ട്ടി ഡി​സി​പ്ലി​നി​റി ഐ​സി​യു​വി​നു സ​മീ​പ​ത്തെ വാ​ർ​ഡ് അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ മൂ​ലം തു​രു​ന്പെ​ടു​ത്ത് ന​ശി​ക്കു​ന്നു. പ​ണി​പൂ​ർ​ത്തി​യാ​യി​ട്ടും തു​റ​ന്നു​കൊ​ടു​ക്കാ​ത്ത വാ​ർ​ഡാ​ണ് തു​രു​ന്പെ​ടു​ക്കു​ന്ന​ത്. 2015ൽ 14.97 ​കോ​ടി രൂ​പ ചെല​വ​ഴി​ച്ച് ആ​യി ര​ണ്ട് ഐ​സി യൂ​ണി​റ്റു​ക​ൾ ആ​ശു​പ​ത്രി​യി​ൽ തു​റ​ന്നി​രു​ന്നു. ഐ​സി​യു​വി​ലെ തി​ര​ക്ക് കു​റ​യ്ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തി​ലാ​ണ് ഇ​തോ​ട​നു​ബ​ന്ധി​ച്ച് മ​റ്റൊ​രു വാ​ർ​ഡ് നി​ർ​മി​ച്ച​ത്. തീ​വ്ര​പ​രി​ച​ര​ണ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന രോ​ഗി​ക​ൾ​ക്ക് അ​ൽ​പം രോ​ഗ​ശ​മ​നം ഉ​ണ്ടാ​യാ​ൽ ഇ​വ​രെ ഇ​ത്ത​രം വാ​ർ​ഡി​ലേ​ക്ക് മാ​റ്റി അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​മു​ള്ള മ​റ്റു രോ​ഗി​ക​ളെ ഐ​സി​യു​വി​ൽ പ്ര​വേ​ശി​പ്പി​ക്കാം എ​ന്ന​താ​യി​രു​ന്നു ല​ക്ഷ്യം. ല​ക്ഷ​ങ്ങ​ൾ ചെല​വ​ഴി​ച്ചാ​യി​രു​ന്നു വാ​ർ​ഡ് നി​ർ​മാ​ണം. എ​ന്നാ​ൽ പ​ണി പൂ​ർ​ത്തി​യാ​യി മൂ​ന്നു വ​ർ​ഷം പി​ന്നി​ട്ടി​ട്ടും വാ​ർ​ഡ് തു​റ​ന്നു​കൊ​ടു​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യ്യാ​റാ​യി​ട്ടി​ല്ല. സ്ഥ​ല സൗ​ക​ര്യ​വും ആ​വ​ശ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ളും ഉ​ണ്ടാ​യി​ട്ടും ജീ​വ​ന​ക്കാ​രു​ടെ കു​റ​വ് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് വാ​ർ​ഡ് തു​റ​ക്കാ​തി​രി​ക്കു​ന്ന​ത്. ആ​ധു​നി​ക സൗ​ക​ര്യ​മു​ള്ള 30 ക​ട്ടി​ലും ബെ​ഡു​ക​ളും ട്രോ​ളി​ക​ളും മ​റ്റു ഫ​ർ​ണി​ച്ച​റു​ക​ളു​മ​ട​ക്കം ന​ശി​ച്ചു​പോ​കു​ന്ന…

Read More

ജ​ല​ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി അരകോടി ചെല​വ​ഴി​ച്ച് ദിവസങ്ങൾക്കുമുമ്പ് സ്ഥാ​പി​ച്ച റെ​ഗു​ലേ​റ്റ​ർ ഷ​ട്ട​റു​ക​ളി​ൽ ചോ​ർ​ച്ച

പു​തു​ക്കാ​ട്: നെ​ന്മ​ണി​ക്ക​ര,വ​ല്ല​ച്ചി​റ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ല​ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി എ​റ​വ​ക്കാ​ട് ഓ​ട​ൻ​ചി​റ റെ​ഗു​ലേ​റ്റ​റി​ൽ ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പ് സ്ഥാ​പി​ച്ച ഷ​ട്ട​റു​ക​ളി​ൽ ചോ​ർ​ച്ച. സ്ഥ​ലം എം​എ​ൽ​എ​യും മ​ന്ത്രി​യു​മാ​യ സി.​ര​വീ​ന്ദ്ര​നാ​ഥി​ന്‍റെ വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും അ​നു​വ​ദി​ച്ച 50 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് കാ​ല​പ​ഴ​ക്കം ചെ​ന്ന ഷ​ട്ട​റു​ക​ൾ​ക്ക് പ​ക​രം പു​തി​യ ഷ​ട്ട​റു​ക​ൾ സ്ഥാ​പി​ച്ച​ത്. ഇ​റി​ഗേ​ഷ​ൻ വ​കു​പ്പി​ന്‍റെ മെ​ക്കാ​നി​ക്ക​ൽ വി​ഭാ​ഗ​മാ​ണ് ഷ​ട്ട​റു​ക​ൾ മാ​റ്റി സ്ഥാ​പി​ച്ച​ത്. ര​ണ്ടു മാ​സം നീ​ണ്ട ഷ​ട്ട​ർ സ്ഥാ​പി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ദി​വ​സ​ങ്ങ​ൾ​ക്ക് മു​ന്പാ​ണ് പൂ​ർ​ത്തീ​ക​രി​ച്ച​ത്.​എ​ന്നാ​ൽ മാ​റ്റി സ്ഥാ​പി​ച്ച എ​ട്ടു ഷ​ട്ട​റു​ക​ളി​ൽ നി​ന്നും വെ​ള്ളം ചോ​ർ​ന്നൊ​ലി​ക്കു​ക​യാ​ണ്. പ​ത്ത് ഷ​ട്ട​റു​ക​ളു​ള്ള റെ​ഗു​ലേ​റ്റ​റി​ന്‍റെ എ​ട്ടു ഷ​ട്ട​റു​ക​ളും അ​നു​ബ​ന്ധ സ​ജ്ജീ​ക​ര​ണ​ങ്ങ​ളു​മാ​ണ് ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് മാ​റ്റി​യ​ത്. ​രൂ​ക്ഷ​മാ​യ വേ​ന​ലി​ൽ മു​ൻ​ക​രു​ത​ൽ എ​ടു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ധ്രു​ത​ഗ​തി​യി​ൽ റെ​ഗു​ലേ​റ്റ​റി​ന്‍റെ ഷ​ട്ട​റു​ക​ൾ മാ​റ്റു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ച​ത്.​ഇ​പ്പോ​ൾ പ​ന്ത്ര​ണ്ട് അ​ടി വെ​ള്ളം സം​ഭ​രി​ച്ചു നി​ർ​ത്തേ​ണ്ട സാ​ഹ​ച​ര്യ​ത്തി​ൽ ഷ​ട്ട​റി​ന്‍റെ ചോ​ർ​ച്ച മൂ​ലം എ​ട്ട​ടി​ക്ക് താ​ഴെ മാ​ത്ര​മാ​ണ് വെ​ള്ളം ത​ട​ഞ്ഞു…

Read More