തൃശൂർ: അവധിക്കാല ആഘോഷം ആപത്താകരുത്, കരുതൽ വേണമെന്ന് പോലീസിന്റെ മുന്നറിയിപ്പ്. ആഘോഷം അതിരുകടക്കരുത്. വിനോദയാത്രകളിലും, ഉത്സവാഘോഷങ്ങളിലും കരുതലും, സ്വയം നിയന്ത്രണം ആവശ്യം. സന്തോഷയാത്രകൾ ദുരന്തയാത്രകളാക്കരുത്. കുളം, കുഴി, പുഴ, കടൽ എന്നിവിടങ്ങളിലേക്കു പോകുന്പോൾ കരുതലും ജാഗ്രതയും വേണം. രക്ഷിതാക്കളുടെ ജാഗ്രതയും ആവശ്യം. ജലാശയങ്ങളിലും, പുഴകളിലും നീന്തലറിയാത്തവർ ഇറങ്ങരുത്. ചുഴികളും, അടിയൊഴുക്കുകളും കൂടുതൽ ശ്രദ്ദിക്കണം. മുന്നറിയിപ്പു ബോർഡുകൾ അവഗണിക്കരുത്. മദ്യപിച്ച് വാഹനമോടിക്കരുത്. വാഹനമോടിക്കുന്പോൾ അമിത വേഗം അരുത്. യാത്രകളിൽ അമിതാവേശവും ആപത്തുണ്ടാക്കും. പടക്കം, വെടിമരുന്ന് എന്നിവയുടെ ഉപയോഗം സൂക്ഷിയ്ക്കണം. അപകടങ്ങൾക്കും, ദുരന്തങ്ങൾക്കും കാരണമാകാവുന്ന കാര്യങ്ങളാണിത്. അവധിയാഘോഷത്തിനായി വീടടച്ച് പോകുന്നവർ പോലീസിനെയോ അയൽവാസികളെയോ വിവരം ധരിപ്പിയ്ക്കണം. പാൽ, പത്രം എന്നിവ അടച്ചിട്ട വീടിനുമുന്നിൽ നിന്ന് നീക്കംചെയ്യാനുള്ള ഏർപ്പാടുകൾ ചെയ്തിരിക്കണം.സൂക്ഷിച്ചാൽ ദു:ഖിയ്ക്കേണ്ടിവരില്ലെന്ന മുന്നറിയിപ്പോടെയാണ് റൂറൽ പോലീസ ലഘുലേഖ തയാറാക്കിയിരിക്കുന്നത്.
Read MoreCategory: Thrissur
അനധികൃത വിഷുകച്ചവടം: നിയമംവിട്ട് “പടക്കം പൊട്ടില്ല’; വിഷു പടക്കവിപണി സജീവം; വർണ്ണങ്ങൾ കൂടും; വില മാറില്ല
തൃശൂർ: അനധികൃതമായി വിഷുപ്പടക്കങ്ങളുടെ നിർമാണവും വിൽപനയും കർശനമായി തടയാൻ ജില്ലാ റൂറൽ പോലീസ് മേധാവി ജി.എച്ച്. യതീഷ് ചന്ദ്രയുടെ നിർദേശം. പടക്ക നിർമാണ കേന്ദ്രങ്ങൾ പരിശോധിക്കാനും അനധികൃത വിൽപന പിടികൂടാനും എസ്എച്ച്ഒമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. പടക്കനിർമാണ കേന്ദ്രങ്ങൾ, വിൽപന കേന്ദ്രങ്ങൾ എന്നിവ ലൈസൻസ് നിബന്ധനകളും സ്ഫോടകവസ്തു ചട്ടങ്ങളും പാലിക്കുന്നുണ്ടെന്നു പോലീസ് പരിശോധിച്ച് ഉറപ്പുവരുത്തും. നിയമലംഘനം നടത്തിയാൽ നടപടിയെടുക്കും. അളവിൽ കൂടുതൽ വെടിമരുന്നു സംഭരണവും നിയമവിധേയമല്ലാത്ത പടക്കസാമഗ്രികളുടെ നിർമാണവും തടയും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു വൻ സ്ഫോടകവസ്തു ശേഖരം സമീപകാലത്തു പിടിച്ചെടുത്തതിന്റെ അടിസ്ഥാനത്തിൽ എറണാകുളം എക്സ്പ്ലോസീവ്സ് ഡപ്യൂട്ടി ചീഫ് കണ്ട്രോളർ പരിശോധനയ്ക്കു നിർദേശം നൽകിയിരുന്നു. നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ 1090 എന്ന നന്പറിൽ വിളിച്ചു വിവരം നൽകാം. വിഷു പടക്കവിപണി സജീവം; വർണ്ണങ്ങൾ കൂടും; വില മാറില്ല തൃശൂർ: വിഷുവിന് ദിവസങ്ങൾമാത്രം ശേഷിക്കേ വിഷുപടക്കവിപണി സജീവമായി. വിലയിൽ കാര്യമായ വ്യത്യാസമില്ലെന്നതാണ്…
Read Moreസന്തോഷ് ട്രോഫി താരം അനുരാഗിന് വീടുവെക്കാൻ സിപിഎം ഭൂമി നൽകും; ടീമിന്റെ സ്പോണ്സർ വീട് നിർമിച്ചുനൽകും
കൊടകര: സന്തോഷ് ട്രോഫി താരം പി.സി. അനുരാഗിന് വീട് നിർമിക്കാനാവശ്യമായ സ്ഥലം സിപിഎം കൊടകര ഏരിയ കമ്മിറ്റി വില കൊടുത്ത് വാങ്ങി നൽകുമെന്ന് ഏരിയ സെക്രട്ടറി ടി.എ. രാമകൃഷ്ണൻ അറിയിച്ചു. സിഐടിയു നേതൃത്വത്തിലുള്ള മെയ് ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ജില്ലാതല കായിക മത്സരങ്ങളുടെ ഉദ്ഘാടനവേദിയിലാണ് ഏരിയ സെക്രട്ടറി ഇക്കാര്യം അറിയിച്ചത്. ടീമിന്റെ സ്പോണ്സർ വീട് നിർമിച്ചുനൽകുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ആവശ്യമെങ്കിൽ ഇക്കാര്യത്തിൽ സർക്കാർ ഇടപെടലും നടത്താമെന്ന് കായിക മത്സരങ്ങൾ ഉദ്ഘാടനം ചെയ്ത സംസ്ഥാന കായിക മന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു. സിഐടിയു സംസ്ഥാന സെക്രട്ടറി എം.എം. വർഗീസ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി യു.പി. ജോസഫ്, ട്രഷറർ കെ.കെ.രാമചന്ദ്രൻ, ജില്ലാ വൈസ് പ്രസിഡന്റ് പി.ജി. വാസുദേവൻ നായർ, സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി പി.കെ. ശിവരാമൻ, ഏരിയ സെക്രട്ടറി പി.ആർ. പ്രസാദൻ, കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്…
Read Moreബുള്ളറ്റിൽ ഹിമാലയ യാത്രയ്ക്കൊരുങ്ങി പെണ്കുട്ടികൾ; ആൻസിയും അനഘയും യാത്രയ്ക്ക് വേണ്ട സാമ്പത്തികച്ചെലവിനുവേണ്ടി സുമനസ്സുകളുടെ സഹായം തേടുന്നു
ചാലക്കുടി: 18 കാരികളായ കൂടപ്പുഴ തൊഴുത്തുപറന്പിൽ അനഘ, ആറ്റപ്പാടം എലുവത്തിങ്കൽ ബേബിയുടെ മകൾ ആൻസി മരിയ എന്നിവരാണ് ബുള്ളറ്റിൽ ഹിമാലയം യാത്രയ്ക്കൊരുങ്ങുന്നത്. ജൂണ് 19നാണ് ഡൽഹിയിൽനിന്നും യാത്ര ആരംഭിക്കുന്നത്. എന്നാൽ യാത്രയ്ക്കുവേണ്ടിവരുന്ന സാന്പത്തികച്ചെലവിനുവേണ്ടി സുമനസ്സുകളുടെ സഹായം തേടുകയാണ്. ഡൽഹിയിൽനിന്നും ഹിമാലയത്തിൽ പോയി മടങ്ങിവരാൻ അഞ്ചുലക്ഷം രൂപ ചെലവുവരും. എട്ടാംക്ലാസ് തുടങ്ങിയാണ് ഇവർ ബുള്ളറ്റിൽ പരിശീലനം തുടങ്ങിയത്. ആദ്യം നാട്ടുകാരും വീട്ടുകാരും എതിർത്തെങ്കിലും പിന്നീട് എല്ലാവരും പ്രോത്സാഹിപ്പിച്ചു. കോയന്പത്തൂർ, അട്ടപ്പാടി, വാഗമണ് എന്നിവിടങ്ങളിൽ ബുള്ളറ്റിൽ യാത്ര നടത്തിയിട്ടുണ്ട്. അനഖ മാള കാർമൽ കോളജിലെ ഗ്രാഫിക് ഡിസൈൻ വിദ്യാർഥിനിയാണ്. ആൻസി കോയന്പത്തൂരിലെ ബിബിഎ വിദ്യാർഥിനിയാണ്. നഗരസഭയുടേയും മറ്റു സാമൂഹ്യ സാംസ്കാരിക സംഘടനകളുടെയും സഹായം ഇവർ പ്രതീക്ഷിക്കുകയാണ്. സന്തോഷ് ട്രോഫി താരം വിപിൻ തോമ സിനും മികച്ച സംവിധായക നുള്ള അവാർഡ് നേടിയ ലിജോ പല്ലിശേരിക്കും ഇന്നലെ പൗരാ വലി നൽകിയ…
Read Moreവായനശാലകൾ കേരളത്തിന്റെ വളർച്ചയ്ക്ക് മഹത്തായ പങ്കുവഹിച്ചെന്ന് സ്പീക്കർ ശ്രീരാമകൃഷ്ണ
നായരങ്ങാടി: കേരളത്തിന്റെ വളർച്ചക്കു വായനശാലകൾ മഹത്തായ പങ്കു വഹിച്ചിട്ടുണ്ടെന്നു സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. നായരങ്ങാടി വള്ളത്തോൾ സ്മാരക വായനശാല സുവർണ ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്പീക്കർ. വായന ശാലകളിൽനിന്നുള്ള അറിവുകൊണ്ടും ഉൗർജംകൊണ്ടും വായന ശാലകളോടു ചേർന്നുള്ള പ്രവർത്തനങ്ങൾ മൂലവും നിരവധി സാഹിത്യകാരന്മാരേയും കവികളേയും കേരളത്തിനു ലഭിച്ചതായും സ്പീക്കർ കൂട്ടിച്ചേർത്തു.ബി.ഡി. ദേവസി എംഎൽഎ അ ധ്യ ക്ഷത വഹിച്ചു. കവിയും ഗാനരചയിതാവുമായ വയലാർ ശരത് ചന്ദ്രവർമ മുഖ്യാതിഥിയായിരുന്നു. ഗായകൻ വൈഷ്ണവ് ഗിരീഷിനെ ആദരിച്ചു. മുൻ എംഎൽഎ എ.കെ. ചന്ദ്രൻ, പഞ്ചായത്ത് പ്രസിഡന്റ് ഉഷ ശശിധരൻ, ബ്ലോക്ക് പ്രസിഡന്റ് കെ.കെ. ഷീജു, കവികളായ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, സോബിൻ മഴ വീട്, പ്രസ് ഫോറം പ്രസിഡന്റ് സി.കെ. പോൾ, ജില്ലാ പഞ്ചായത്തംഗം സി.ജി. സിനി, സി.കെ. ശശി, ആന്റോ കല്ലേലി തുടങ്ങിയവർ പ്രസംഗിച്ചു.
Read Moreസംസ്ഥാനത്ത് രണ്ടു മാസത്തിനുള്ളിൽ 459 പോക്സോ കേസുകൾ; ഏറ്റവുമധികം കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നതു തിരുവനന്തപുരത്ത്
സ്വന്തം ലേഖകൻ തൃശൂർ: സംസ്ഥാനത്ത് ഈ വർഷം രണ്ടുമാസത്തിനുള്ളിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസുകൾ 459 എണ്ണം. ജനുവരിയിൽ 238 കേസുകളും ഫെബ്രുവരിയിൽ 221 കേസുകളുമാണ് കേരളത്തിൽ ഈ വർഷം രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞവർഷം ആദ്യത്തെ രണ്ടു മാസത്തിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസുകളുടെ എണ്ണം 301 ആയിരുന്നു. 2017 ജനുവരിയിൽ 144 ഉം ഫെബ്രുവരിയിൽ 157 ഉം. ഈ വർഷം പോക്സോ കേസുകളുടെ എണ്ണത്തിൽ തുടക്കത്തിൽതന്നെ വർധനവാണ് കാണിക്കുന്നത്. ഈ വർഷം ആദ്യത്തെ രണ്ടുമാസത്തെ കണക്കെടുക്കുന്പോൾ ഏറ്റവുമധികം പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നതു തിരുവനന്തപുരം റൂറൽ പരിധിയിലാണ്. അന്പതു കേസുകളാണ് ഇവിടെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. മലപ്പുറമാണ് രണ്ടാം സ്ഥാനത്ത്. 46 കേസുകളാണ് മലപ്പുറത്ത് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തിരുവനന്തപുരം സിറ്റി – 23, കൊല്ലം സിറ്റി – 16, കൊല്ലം റൂറൽ – 21, പത്തനംതിട്ട –…
Read Moreഅഡാറ് പഴങ്കഞ്ഞി; വേനൽചൂടിൽ പൊരിയുന്നവർക്ക് ആശ്വാസവും ഊർജവും നൽകാൻ സ്വദേറിയ പഴങ്കഞ്ഞിയുമായി രഞ്ജിത്തിന്റെ തട്ടുകട
തൃശൂർ: വേനൽചൂടിൽ പൊരിയുന്നവർക്ക് ആശ്വാസവും ഉൗർജവും നൽകാൻ സ്വദേറിയ പഴങ്കഞ്ഞി കിട്ടുന്ന ഒരു തട്ടുകട. തൃശൂർ പുഴയ്ക്കലിൽനിന്ന് അയ്യന്തോളിലേക്കുള്ള വഴിയിലാണ് മലയാളിയുടെ ഫുഡ് ലിസ്റ്റിൽനിന്നു മാഞ്ഞുപോയ പഴങ്കഞ്ഞി കിട്ടുന്ന തട്ടുകടയുള്ളത്. രാവിലെ ഏഴു മുതൽ പത്തുവരെ മാത്രമേ ഇവിടെ പഴങ്കഞ്ഞി കിട്ടുകയുള്ളൂ. അടാട്ട് സ്വദേശി രഞ്ജിത്താണ് ചൂടുകാലത്ത് ആശ്വാസമായി പഴങ്കഞ്ഞി വിളന്പുന്നത്. നല്ല തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. മിക്കവരും കേട്ടറിഞ്ഞെത്തുന്നവരാണ്. തലേദിവസം രാത്രി എട്ടോടെ കഞ്ഞി വേവിച്ചുവയ്ക്കും. പിറ്റേന്നു രാവിലെ ആവശ്യക്കാരെത്തുന്പോൾ മണ്ണുകൊണ്ടുള്ള ചെറിയ ഉരുളിയിൽ പഴങ്കഞ്ഞി കൊടുക്കും. മണ്ണുരുളിയിൽ തണുത്ത കഞ്ഞിക്കൊപ്പം കൊള്ളിക്കറിയും തൈരും ഒഴിച്ചുചേർത്താണു വിളന്പുക. കൂടെ തൊട്ടുകൂട്ടാനായി ഉള്ളിച്ചമ്മന്തി, സബോള വരട്ടിയത്, മീൻ വറുത്തത്, ഉപ്പേരി, അച്ചാർ, മീൻകറി എന്നിവയുമുണ്ടാകും. പഴങ്കഞ്ഞിയുടെ പോഷകഗുണം തിരിച്ചറിഞ്ഞ പുതുതലമുറയിൽ പെട്ടവരും ഇവിടെ പഴങ്കഞ്ഞി തേടിയെത്തുന്നുണ്ട്. ലോകാരോഗ്യ സംഘടന തന്നെ പഴങ്കഞ്ഞിയെ ഏറ്റവും കൂടുതൽ അന്നജവും ഉൗർജവുമുള്ള…
Read Moreഗുരുവായൂരിൽ 1000 രൂപയ്ക്കു സ്പെഷൽ ദർശനം തുടങ്ങി; പുത്തൻ ദർശന സംവിധാനത്തിനെതിരേ ബിജെപി
ഗുരുവായൂർ: ക്ഷേത്രത്തിൽ 1000 രൂപയ്ക്ക് നെയ്യ് വിളക്ക് ശീട്ടാക്കുന്നവർക്ക് സ്പെഷൽ ദർശനം അനുവദിച്ചുതുടങ്ങി. ഇന്നുപുലർച്ചെ മുതലാണ് ഈ സംവിധാനം നിലവിൽവന്നത്. 1000 രൂപയ്ക്ക് നെയ്യ് വിളക്ക് ശീട്ടാക്കുന്നവർക്ക് വരി നിൽക്കാതെ കൊടിമരത്തിനു മുന്നിലൂടെ ഗുരുവായൂരപ്പനെ ദർശിക്കാനുള്ള സംവിധാനമാണ് ക്ഷേത്രം അധികാരികൾ ഏർപ്പെടുത്തുന്നത്. ഇതിനുപുറമേ പ്രസാദക്കിറ്റും നൽകുന്നുണ്ട്. നൂറോളം പേർ ഇന്ന് ഈ സംവിധാനം പ്രയോജനപ്പെടുത്തി. ആയിരം രൂപയ്ക്ക് നെയ്യ് വിളക്ക് ശീട്ടാക്കി ദർശനം നൽകുന്ന സംവിധാനത്തിനെതിരെ ബിജെപി, ക്ഷേത്രസംരക്ഷണ സമിതി തുടങ്ങിയ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
Read Moreസമയം രാത്രി 11.30; തൃശൂർ കെഎസ്ആർടിസി-റെയിൽവേ സ്റ്റേഷൻ റോഡ് തട്ടുകടകളിൽ “തട്ടിപ്പിന്റെ കൊത്തിപ്പൊരി’
സ്വന്തം ലേഖകൻ സ്ഥലം തൃശൂർ കെഎസ്ആർടിസി-റെയിൽവേ സ്റ്റേഷൻ റോഡ് പരിസരത്തെ തട്ടുകട സമയം രാത്രി 11.30.മൂന്നു കോഴിമുട്ടകൊണ്ടുള്ള കൊത്തിപ്പൊരിയും ഒരു ചായയും കഴിച്ച് പൈസ കൊടുക്കാനെത്തിയ ഞങ്ങളുടെ ലേഖകനോട് തട്ടുകടക്കാരൻ ആവശ്യപ്പെട്ടത് 70 രൂപ.എന്താണ് ഇത്രയും വിലക്കൂടുതലെന്ന് ചോദിച്ചപ്പോൾ എല്ലായിടത്തും ഇതുതന്നെയാണ് ചാർജെന്ന് മറുപടി. തൊട്ടപ്പുറത്തെ തട്ടുകടയിൽ ഇത്രയും വിലയില്ലല്ലോ എന്ന് തിരിച്ചു പറഞ്ഞപ്പോൾ തട്ടുകടക്കാരന്റെ ഭാവം മാറി. പിന്നെ വെല്ലുവിളിയായി. എങ്ങിനെയാണ് 70 രൂപ ആകുന്നതെന്ന് എത്ര ചോദിച്ചിട്ടും കൃത്യമായി മറുപടി നൽകാതെ അയാൾ 70 രൂപ തന്നെ കിട്ടണമെന്ന് നിർബന്ധം പിടിച്ചുനിന്നു. തട്ടുകടയിലുണ്ടായിരുന്നവരാരും പ്രതികരിക്കാൻ കൂട്ടാക്കാതെ വേഗം ഭക്ഷണം കഴിച്ച് അയാൾ ചോദിച്ച പൈസയും കൊടുത്ത് സ്ഥലം കാലിയാക്കുന്നുണ്ടായിരുന്നു.ഒടുവിൽ വേറെ മാർഗമില്ലാതെ അയാൾ ചോദിച്ച 70 രൂപ കൊടുത്ത് തട്ടുകടയിൽ നിന്നിറങ്ങുന്പോൾ സാധാരണക്കാരനെ കൊത്തിപ്പൊരിച്ച ഭാവമായിരുന്നു തട്ടുകടക്കാരന്റെ മുഖത്ത്… ഇത് വെറും കഥയോ ഭാവനയോ…
Read Moreതൃശൂർ മെഡിക്കൽ കോളജ് ഭൂമി സ്വകാര്യ വ്യക്തി കൈയേറിയെന്നു പരാതി; ജില്ലാ കളക്ടർ സ്ഥലം പരിശോധിച്ചു
മുളങ്കുന്നത്തുകാവ്: ഗവ.മെഡിക്കൽ കോളജിന്റേയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റേയും ഭൂമികൾ അളക്കാൻ ജില്ലാകളക്ടർ എ.കൗശിഗൻ സർവേവിഭാഗത്തിന് നിർദേശം നൽകി. മെഡിക്കൽ കോളജിനടുത്തുള്ള 20 സെന്റ് സ്ഥലത്തിൻമേൽ ഇരുവിഭാഗവും അവകാശവാദം ഉന്നയിച്ച സാഹചര്യത്തിലാണ് ഭൂമികൾ അളക്കാൻ നിർദേശം നൽകിയത്. വിവാദ സ്ഥലത്തെത്തിയ കളക്ടർ ഇരുവിഭാഗത്തിന്റെയും പരാതികൾ കേട്ട ശേഷമാണ് ഭൂമികൾ അളക്കാൻ തീരുമാനിച്ചത്.കൂടാതെ ഇരു വിഭാഗത്തിനോടും ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ സഹിതം സബ്മിഷൻ നൽകാനും കളക്ടർ നിർദേശിച്ചിട്ടുണ്ട്. ഈ സ്ഥലത്തിനടുത്ത് ആദ്യമുണ്ടായിരുന്ന കുളം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ കളക്ടർക്ക് പരാതിയും നൽകി. കളക്ടർക്ക് പുറമെ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കൃപകുമാർ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.എം.എ ആൻഡ്രൂസ്, സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എ.അബ്ദുൾ ലത്തീഫ്, ജില്ലാ സർവേ സൂപ്രണ്ട് ബാബു, ഹെഡ് സർവ്വയർ നസീർ, സർവ്വയർ ഹാജാജി, തലപ്പിള്ളി താലൂക്ക് താഹിസിൽദാർ സത്യപാലൻ, ഡെപ്യൂട്ടി താഹസിൽദാർ അനൂപ് എന്നിവരും…
Read More