സന്തോ​ഷ് ട്രോ​ഫി താ​രം അ​നു​രാ​ഗി​ന്‍റെ വീട്ടിലെ ഇരുളകറ്റാൻ സോളാർ ​ വി​ള​ക്ക് സ​മ്മാ​നംനൽകി വ​നം​വ​കു​പ്പ്

മ​റ്റ​ത്തൂ​ർ: സ​ന്തോ​ഷ് ട്രോ​ഫി താ​രം പി.​സി.​അ​നു​രാ​ഗി​ന്‍റെ വീ​ട്ടി​ലെ ഇ​രു​ട്ട​ക​റ്റാ​ൻ വ​നം​വ​കു​പ്പ് സൗരോർജ വിളക്ക്‍ സ​മ്മാ​നി​ച്ചു. ഇന്നലെ രാ​വി​ലെ മ​റ്റ​ത്തൂ​ർ ഇ​ത്തു​പ്പാ​ട​ത്തു​ള്ള അ​നു​രാ​ഗി​ന്‍റെ വീ​ട്ടി​ലെ​ത്തി​യാ​ണ് ചാ​ല​ക്കു​ടി ഡി​വി​ഷ​ണ​ൽ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ആ​ർ.​കീ​ർ​ത്തി സോ​ളാ​ർ വി​ള​ക്ക് സ​മ്മാ​നി​ച്ച​ത്. അ​നു​രാ​ഗും കു​ടും​ബ​വും താ​മ​സി​ക്കു​ന്ന ഓ​ല​ക്കു​ടി​ലി​ൽ വൈ​ദ്യു​തി​യി​ല്ലാ​ത്ത​തു ക​ണ​ക്കി​ലെ​ടു​ത്താ​ണ് വ​നം​വ​കു​പ്പ് സോ​ളാ​ർ വി​ള​ക്ക് സ​മ്മാനി​ച്ച​ത്. വെ​ള്ളി​ക്കു​ള​ങ്ങ​ര റേ​ഞ്ച് ഓ​ഫീ​സ​ർ ടി.​എ​സ്.​മാ​ത്യു, ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സ​ർ പി.​എ​സ്.​ഷൈ​ല​ൻ, ചു​ങ്കാ​ൽ ബീ​റ്റി​ലെ വ​ന​പാ​ല​ക​ർ എ​ന്നി​വ​രും ഡിഎ​ഫ്ഒ​യോ​ടൊ​പ്പം അ​നു​രാ​ഗി​ന്‍റെ വി​ട്ടി​ലെ​ത്തി. ജി​തി​ന്‍റെ വീ​ട്ടി​ൽ ആ​ശം​സ​ക​ളു​മാ​യി മേ​യ​റെ​ത്തി ഒ​ല്ലൂ​ർ: സ​ന്തോ​ഷ് ട്രോ​ഫി ഫൈ​ന​ലി​ൽ കേ​ര​ള​ത്തി​നു​വേ​ണ്ടി ആ​ദ്യ​ഗോ​ൾ നേ​ടി​യ എം.​എ​സ്.​ജി​തി​ന്‍റെ പെ​രു​വാം​കു​ള​ങ്ങ​ര​യി​ലെ വീ​ട്ടി​ൽ മേ​യ​ർ അ​ജി​ത ജ​യ​രാ​ജ​ൻ ആ​ശം​സ​ക​ളു​മാ​യെ​ത്തി. മേ​യ​ർ ജി​തി​നെ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു. കൗ​ണ്‍​സി​ല​ർ​മാ​രാ​യ എം.​എ​ൻ.​ശ​ശി​ധ​ര​ൻ, സി.​പി.​പോ​ളി, വ​ർ​ഗീ​സ് ക​ണ്ടം​കു​ള​ത്തി എ​ന്നി​വ​രും മേ​യ​റോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. മ​ത്സ​രം ക​ഴി​ഞ്ഞ് ജി​തി​നും സം​ഘ​വും തി​ങ്ക​ളാ​ഴ്ച ഏ​റെ വൈ​കി​യാ​ണ് സ്വ​ന്തം വീ​ട്ടി​ലെ​ത്തി​ച്ചേ​ർ​ന്ന​ത്. കോ​ർ​പ​റേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ…

Read More

ബി​ജെ​പി നേ​താ​വി​നെ വെ​ട്ടി പ​രി​ക്കേ​ല്പി​ച്ച കേ​സി​ൽ അ​ന്വേ​ഷ​ണം ഉൗ​ർ​ജി​തം; സം​ഘ​ർ​ഷ​സാ​ധ്യ​ത ക​ണ​ക്കി​ലെ​ത്ത് പ്ര​ദേ​ശ​ത്ത് പോ​ലീ​സ് കാ​വ​ൽ 

വ​ട​ക്ക​ഞ്ചേ​രി: മൂ​ല​ങ്കോ​ട് ക​വ​ള​പ്പാ​ട​ത്ത് ബി​ജെ​പി നേ​താ​വ് ഷി​ബു (38)വി​നെ വെ​ട്ടി പ​രി​ക്കേ​ല്പി​ച്ച കേ​സി​ൽ പ്ര​തി​ക​ൾ​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി. ഇ​ന്ന​ലെ രാ​ത്രി​യും വീ​ടു​ക​ളി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും പ്ര​തി​ക​ൾ​ക്കാ​യി റെ​യ്ഡ് ന​ട​ന്നെ​ങ്കി​ലും ആ​രെ​യും പി​ടി​കൂ​ടാ​നാ​യി​ല്ല. എ​ല്ലാ​വ​രും ഒ​ളി​വി​ലാ​ണെ​ന്നാ​ണ് പോ​ലീ​സ് ഭാ​ഷ്യം. വ​ട​ക്ക​ഞ്ചേ​രി എ​എ​സ്പി ഭൈ​ര​വ് സ​ക്സേ​ന, ആ​ല​ത്തൂ​ർ ഡി​വൈ​എ​സ്പി ഷം​സു​ദീ​ൻ, വ​ട​ക്ക​ഞ്ചേ​രി സി​ഐ ടി.​മ​നോ​ഹ​ര​ൻ, മം​ഗ​ലം​ഡാം എ​സ്ഐ ഇ.​പി.​വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. മ​നോ​ജ്, അ​ഖി​ൽ​ജി​ത്ത്, ലെ​നി​ൻ, പ്ര​ദീ​പ് തു​ട​ങ്ങി നാ​ലു​പേ​രും കൂ​ടാ​തെ ക​ണ്ടാ​ല​റി​യാ​വു​ന്ന അ​ഞ്ചു​പേ​രും ഉ​ൾ​പ്പെ​ടെ ഒ​ന്പ​ത് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ​യാ​ണ് കൊ​ല​പാ​ത​ക​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്. ക​വ​ള​പ്പാ​ടം, മൂ​ല​ങ്കോ​ട്, മം​ഗ​ലം​ഡാം എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള​വ​രാ​ണ് ഇ​വ​ർ. അ​തേ​സ​മ​യം തൃ​ശൂ​ർ എ​ലൈ​റ്റ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ഷി​ബു അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തി​ട്ടി​ല്ലെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. സ​ർ​ജ​റി ക​ഴി​ഞ്ഞ് ഇ​ന്ന​ല​ത്തേ​തി​നേ​ക്കാ​ളും നി​ല മെ​ച്ച​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നു അ​വ​ർ പ​റ​ഞ്ഞു.സം​ഭ​വ​സ്ഥ​ല​ത്ത് വ​ൻ​തോ​തി​ൽ ര​ക്തം വാ​ർ​ന്നു​പോ​യ​താ​ണ് ഗു​രു​ത​രാ​വ​സ്ഥ​യ്ക്ക് കാ​ര​ണ​മാ​യ​ത്. തി​ങ്ക​ളാ​ഴ്ച…

Read More

തൊ​യ​ക്കാ​വിൽ കുരങ്ങുകൾ വിരുന്നെത്തിയത് കുട്ടികൾക്ക് കൗതുകമായി;  മുതിർന്നവർക്ക് ആശങ്കയും

തൊ​യ​ക്കാ​വ്: അ​യ്യ​പ്പ​ൻ മാ​ട്ടി​ൽ മൂ​ന്ന് കു​ര​ങ്ങു​ക​ൾ എ​ത്തി​യ​ത് കു​ട്ടി​ക​ൾ​ക്ക് കൗ​തു​ക​മാ​യി.​തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് നാ​ട്ടു​കാ​ർ കു​ര​ങ്ങു​ക​ളെ അ​പ്ര​തീ​ക്ഷി​ത​മാ​യി ക​ണ്ട​ത്.​ മുതി​ർ​ന്ന​വ​ർ​ക്ക് ആ​ശ​ങ്ക ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും കു​ട്ടി​ക​ൾ കൂ​ട്ട​മാ​യി കു​ര​ങ്ങു​ക​ളെ പി​ന്തു​ട​ർ​ന്നു. മ​ര​ങ്ങ​ളി​ലും വീ​ടു​ക​ളു​ടെ മു​ക​ളി​ലും മ​തി​ലി​ലു​മാ​യി മ​ണി​ക്കൂ​റു​ക​ൾ ചാ​ടി​ന​ട​ന്ന കു​ര​ങ്ങു​ക​ൾ കു​ട്ടി​ക​ൾ അ​ടു​ത്ത് വ​ന്നെ​ങ്കി​ലും വി​കൃ​തി​യൊ​ന്നും കാ​ണി​ച്ചി​ല്ല.

Read More

ചേ​റ്റു​വ​യി​ൽ അ​പ​ക​ടം തു​ട​ർ​ക്ക​ഥ; ഡി​വൈ​ഡ​ർ പൊ​ളി​ച്ചു​നീ​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ;  അ​ധി​കൃ​ത​ർ​ക്ക് മൗ​നം

ചാ​വ​ക്കാ​ട്: ദേ​ശീ​യ​പാ​ത ചേ​റ്റു​വ പാ​ല​ത്തി​ന് സ​മീ​പ​ത്തെ ഡി​വൈ​ഡ​ർ വാ​ഹ​ന​ങ്ങ​ൾ​ക്ക് ഭീ​ഷ​ണി. അ​പ​ക​ടം തു​ട​ർ​ക്ക​ഥ. ന​ട​പ​ടി എ​ടു​ക്കാ​തെ ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​ർ അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​ർ​മാ​ർ​ക്കെ​തി​രെ കേ​സ്. ക​ഴി​ഞ്ഞ​ആ​ഴ്ച ഇ​വി​ടെ ര​ണ്ടു ക​ണ്ടെ​യ്ന​ർ ലോ​റി​ക​ൾ മ​റി​ഞ്ഞു. ര​ണ്ടും ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ചാ​ണ് മ​റി​ഞ്ഞ​ത്. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ അ​ഞ്ച​ര​ക്കാ​ണ് ആ​ദ്യ​ത്തെ അ​പ​ക​ടം. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്ന​ര​ക്കാ​ണ് ര​ണ്ടാ​മ​ത്തെ അ​പ​ക​ടം. ര​ണ്ടും ടൈ​ൽ ക​യ​റ്റി​യ ഒ​രേ ക​ന്പ​നി​യു​ടെ ലോ​റി​ക​ൾ. ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ ടൈ​ൽ ത​ക​ർ​ന്നു. ഡ്രൈ​വ​ർ​മാ​ർ​ക്ക് പ​രി​ക്ക്, ലോ​റി​ക​ൾ​ക്ക് കേ​ട്, അ​പ​ക​ട​ക​ര​മാ​യി ലോ​റി ഓ​ടി​ച്ച​തി​ന് ഡ്രൈ​വ​ർ​മാ​ർ​ക്കെ​തി​രെ കേ​സ്.ചേ​റ്റു​വ​പാ​ലം ക​ഴി​ഞ്ഞ് ചാ​വ​ക്കാ​ട് ഭാ​ഗ​ത്തേ​ക്ക് വ​രു​ന്പോ​ഴു​ള്ള കോ​ണ്‍​ക്രീ​റ്റ ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ചാ​ണ് അ​പ​ക​ട​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. പ​ല വാ​ഹ​ന​ങ്ങ​ളും അ​പ​ക​ട​ത്തി​ൽ പെ​ട്ടി​ട്ടു​ണ്ട്. മു​ന്പ് ചേ​റ്റു​വ പാ​ല​ത്തി​നു ടോ​ൾ പി​രി​ച്ചി​രു​ന്ന​പ്പോ​ൾ ഇ​രു​വ​ശ​ത്തും വാ​ഹ​ന​ങ്ങ​ൾ​ക്ക് പാ​ർ​ക്ക് ചെ​യ്യാ​നാ​യി​രു​ന്നു ഇ​തു നി​ർ​മി​ച്ചി​രു​ന്ന​ത്. ടോ​ൾ നി​ർ​ത്ത​ലാ​ക്കി​യി​ട്ട് വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞെ​ങ്കി​ലും ഡി​വൈ​ഡ​ർ ഇ​പ്പോ​ഴും നി​ല​നി​ൽ​ക്കു​ക​യാ​ണ്. രാ​ത്രി​യി​ൽ വാ​ടാ​ന​പ്പ​ള്ളി…

Read More

പൂ​രം വെ​ടി​ക്കെ​ട്ടി​ന്‍റെ അ​നി​ശ്ചി​ത​ത്വം ; ഹോ​ട്ട​ലു​കാ​ർ​ക്ക് ക​ന​ത്ത തി​രി​ച്ച​ടി; അ​ഡ്വാ​ൻ​സ് ബു​ക്കിം​ഗ് ഇ​ത്ത​വ​ണ ന​ട​ന്നി​ട്ടി​ല്ലെ​ന്ന് ഹോ​ട്ട​ലു​ട​മ​ക​ൾ 

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: തൃ​ശൂ​ർ പൂ​രം വെ​ടി​ക്കെ​ട്ടി​ന്‍റെ അ​നി​ശ്ചി​ത​ത്വം തൃ​ശൂ​രി​ലെ ഹോ​ട്ട​ലു​കാ​ർ​ക്ക് ക​ന​ത്ത തി​രി​ച്ച​ടി​യാ​കു​ന്നു. തൃ​ശൂ​ർ പൂ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ ഒ​ന്നു​ര​ണ്ടു മാ​സം മു​ൻ​പു​ത​ന്നെ തൃ​ശൂ​രി​ലെ ഹോ​ട്ട​ലു​ക​ൾ, പ്ര​ത്യേ​കി​ച്ച് സ്വ​രാ​ജ് റൗ​ണ്ടി​നോ​ടു ചേ​ർ​ന്നു​ള്ള ഹോ​ട്ട​ലു​ക​ളി​ലെ റൂ​മു​ക​ളെ​ല്ലാം ബു​ക്ക് ചെ​യ്ത് പോ​കാ​റു​ണ്ട്. എ​ന്നാ​ൽ ഇ​ത്ത​വ​ണ പൂ​ര​ത്തി​ന് മൂ​ന്നാ​ഴ്ച മാ​ത്രം അ​വ​ശേ​ഷി​ക്കു​ന്പോ​ഴും തൃ​ശൂ​രി​ലെ ഹോ​ട്ട​ലു​ക​ളി​ൽ റൂ​മു​ക​ൾ ബാ​ക്കി​യാ​ണ്. കാ​ര്യ​മാ​യ അ​ഡ്വാ​ൻ​സ് ബു​ക്കിം​ഗ് ഇ​ത്ത​വ​ണ ന​ട​ന്നി​ട്ടി​ല്ലെ​ന്ന് ഹോ​ട്ട​ലു​ട​മ​ക​ൾ പ​റ​യു​ന്നു. പൂ​രം വെ​ടി​ക്കെ​ട്ട് പ​തി​വു​പോ​ലെ ഉ​ണ്ടാ​കു​മോ എ​ന്ന കാ​ര്യം ഇ​പ്പോ​ഴും ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലും അ​നി​ശ്ചി​ത​ത്വി​ലു​മാ​യ​തി​നാ​ൽ ആ​ളു​ക​ൾ ലോ​ഡ്ജു​ക​ൾ നേ​ര​ത്തെ ബു​ക്ക് ചെ​യ്യു​ന്ന​തി​ൽ നി​ന്ന് പി​ൻ​മാ​റി​യി​രി​ക്കു​ക​യാ​ണ്. തൃ​ശൂ​ർ പൂ​രം സീ​സ​ണ്‍ തൃ​ശൂ​രി​ലെ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ലോ​ഡ്ജു​ക​ൾ​ക്കും ഹോ​ട്ട​ലു​ക​ൾ​ക്കും ന​ല്ല ബി​സി​ന​സ് കി​ട്ടു​ന്ന മാ​സ​ങ്ങ​ളാ​ണെ​ങ്കി​ലും ഇ​ത്ത​വ​ണ പൊ​തു​വെ വ്യാ​പാ​ര​മാ​ന്ദ്യം. പൂ​രം വെ​ടി​ക്കെ​ട്ടി​ന്‍റെ അ​നി​ശ്ചി​ത​ത്വം ലോ​ഡ്ജു​ക​ൾ​ക്ക് തി​രി​ച്ച​ടി​യാ​യി​ട്ടു​ണ്ടെ​ന്നും കേ​ര​ള ഹോ​ട്ട​ൽ ആ​ൻ​ഡ് റ​സ്റ്റോ​റ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഉ​ണ്ണി​കൃ​ഷ്ണ​ൻ ഈ​ച്ച​ര​ത്ത് പ​റ​ഞ്ഞു. ഇ​ക്കാ​ര്യം…

Read More

തൃശൂർ പൂരം പ്രദർശനത്തിനു തുടക്കമായി ; പൂ​ര​ത്തി​നും പൂ​രം പ്ര​ദ​ർ​ശ​ന​ത്തി​നും സംസ്ഥാ​ന​സ​ർ​ക്കാ​രി​ന്‍റെ മു​ഴു​വ​ൻ പി​ന്തു​ണ​യും  അറിയിച്ച് മന്ത്രി മൊയ്തീൻ

തൃ​ശൂ​ർ: തൃ​ശൂ​ർ പൂ​രം പ്ര​ദ​ർ​ശ​നം മ​ന്ത്രി എ.​സി.​ മൊ​യ്തീ​ൻ ഉദ് ഘാ​ട​നം ചെ​യ്തു. പൂ​രം പ്ര​ദ​ർ​ശ​ന ന​ഗ​രി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കൃ​ഷി​മ​ന്ത്രി വി.​എ​സ്.​സു​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​മേ​യ​ർ അ​ജി​ത ജ​യ​രാ​ജ​ൻ മു​ഖ്യാ​തി​ഥിയാ​യി. പൂ​ര​ത്തി​നും പൂ​രം പ്ര​ദ​ർ​ശ​ന​ത്തി​നും സംസ്ഥാ​ന​സ​ർ​ക്കാ​രി​ന്‍റെ മു​ഴു​വ​ൻ പി​ന്തു​ണ​യും ഉ​ണ്ടെ​ന്ന് മ​ന്ത്രി മൊ​യ്തീ​ൻ ഉ​റ​പ്പുന​ൽ​കി. ഗ​ജ​വീ​രന്മാ​രു​ടെ അ​ക​ന്പ​ടി​യോ​ടെ താ​ള​വാ​ദ്യ ഘോ​ഷ​ങ്ങ​ളോ​ടെ​യാ​ണ് മ​ന്ത്രി​മാ​രെ​യും ജ​ന​പ്ര​തി​നി​ധി​ക​ളെ​യും പൂ​ര പ്ര​ദ​ർ​ശ​ന​ന​ഗ​രി​യി​ലേ​ക്ക് ആ​ന​യി​ച്ച​ത്.​ സ​ന്തോ​ഷ് ട്രോ​ഫി​യി​ൽ കേ​ര​ളം വി​ജ​യി​ച്ച​ത​റി​ഞ്ഞ പ്ര​ദ​ർ​ശ​ന​ക​മ്മ​റ്റി ഭാ​ര​വാ​ഹി​ക​ൾ കാ​യി​ക​മ​ന്ത്രി എ.​സി.​ മൊ​യ്തീ​നെ ആ​ദ​രി​ച്ചു. മ​ന്ത്രി വി.​എ​സ്.​സു​നി​ൽ​കു​മാ​ർ മ​ന്ത്രി ​മൊ​യ്തീ​ന് പൊ​ന്നാ​ട​ചാ​ർ​ത്തി. അ​ഞ്ചു​മു​ത​ൽ ടി​ക്ക​റ്റ് ഏ​ർ​പ്പെടു​ത്തി​കൊ​ണ്ട് പൂ​രം പ്ര​ദ​ർ​ശ​നം സ​ജീ​വ​മാ​കു​മെ​ന്നു ക​മ്മ​റ്റി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. കൗ​ണ്‍​സി​ല​ർ​മാ​രാ​യ എം.​എ​സ് സ​ന്പൂ​ർ​ണ, കെ.​മ​ഹേ​ഷ്, ല​ളി​താം​ബി​ക, ശാ​ന്ത അ​പ്പു തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. പ്ര​ദ​ർ​ശ​ന​ക​മ്മ​റ്റി പ്ര​സി​ഡ​ന്‍റ് രാ​ധാ​കൃ​ഷ്ണ​ൻ പ​നി​യ​ത്ത് സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി ജി.​രാ​ജേ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു.

Read More

ഒരാഴ്ച കൂടി സമയം തരും; ഡി സിനിമാസിനെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസ് ഉദ്യോഗസ്ഥർക്ക് കോടതിയുടെ രൂക്ഷ വിമർശനം

തൃശൂർ: നടൻ ദിലീപിന്‍റെ ചാലക്കുടിയിലെ ഡി സിനിമാസിനെതിരായ പരാതിയിൽ വിജിലൻസ് ഉദ്യോഗസ്ഥർക്ക് കോടതിയുടെ വിമർശനം. തൃശൂർ വിജിലൻസ് കോടതിയാണ് വിമർശനം നടത്തിയത്. ഡി സിനിമാസിനെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ നിർദേശം നൽകിയിട്ടും നടപടി വൈകിയതെന്തിനെന്ന് കോടതി ചോദിച്ചു. എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഒരാഴ്ച കൂടി കോടതി വിജിലൻസിന് സമയം അനുവദിച്ചു. ഡി സിനിമാസ് ഭൂമി കൈയേറിയിട്ടില്ലെന്ന വിജിലൻസിന്‍റെ ആദ്യ റിപ്പോർട്ട് കോടതി നേരത്തേ തള്ളിയിരുന്നു. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കണമെന്നും തൃശൂർ വിജിലൻസ് കോടതി ഉത്തരവിടുകയായിരുന്നു. ഡി സിനിമാസ് തീയറ്റർ കോംപ്ലക്സ് പുറന്പോക്ക് ഭൂമി കൈയേറിയിട്ടില്ലെന്നായിരുന്നു വിജിലൻസിന്‍റെ അന്വേഷണ റിപ്പോർട്ട്. വ്യാജ ആധാരങ്ങൾ ചമച്ചാണ് ദിലീപ് സ്ഥലം വാങ്ങിയതെന്നും ഇതിൽ പുറന്പോക്കും ഉൾപ്പെടുന്നതായുള്ള റവന്യൂ റിപ്പോർട്ട് മുക്കിയെന്നും നേരത്തേ

Read More

കാന്‍സറാണെന്നറിഞ്ഞപ്പോള്‍ പീഡനവും അവഗണനയും! വിവാഹസമ്മാനമായി ലഭിച്ച സ്വര്‍ണാഭരണങ്ങളും പണവും തിരിച്ചുനല്കാന്‍ ഉത്തരവ്; ആറുമാസത്തിനകം ഇത് തിരിച്ചുനല്‍കിയില്ലെങ്കില്‍…

ഇ​രി​ങ്ങാ​ല​ക്കു​ട: കാ​ൻ​സ​ർ രോ​ഗി​യാ​യ ഭാ​ര്യ​ക്ക് 42 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും 50,000 രൂ​പ​യും ഭ​ർ​ത്താ​വി​നോ​ട് തി​രി​ച്ചു​ന​ൽ​കാ​ൻ ഇ​രി​ങ്ങാ​ല​ക്കു​ട കു​ടും​ബ​കോ​ട​തി ഉ​ത്ത​ര​വി​ട്ടു. എ​ട​തി​രി​ഞ്ഞി ഓ​ല​ക്കോ​ട്ട് അ​ബ്ദു​ൾ ഖാ​ദ​റി​ന്‍റെ മ​ക​ൾ സാ​ബി​റ കു​ടും​ബ​കോ​ട​തി​യി​ൽ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ഭ​ർ​ത്താ​വാ​യ എ​സ്.​എ​ൻ. പു​രം സ്വ​ദേ​ശി വ​ലി​യ​ക​ത്ത് ഉ​മ്മ​റി​നോ​ട് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും തി​രി​ച്ചു​ന​ൽ​കാ​ൻ കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്. ആ​റു​മാ​സ​ത്തി​ന​കം ഇ​ത് തി​രി​ച്ചു​ന​ൽ​കി​യി​ല്ലെ​ങ്കി​ൽ ഉ​മ്മ​റി​ന്‍റെ പേ​രി​ലു​ള്ള വ​സ്തു ജ​പ്തി ചെ​യ്യാ​നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. 1985 ന​വം​ബ​ർ മൂ​ന്നി​നാ​ണ് ഉ​മ്മ​ർ സാ​ബി​റ​യെ വി​വാ​ഹം ക​ഴി​ച്ച​ത്. 2002ൽ ​സാ​ബി​റ​ക്ക് കാ​ൻ​സ​ർ ബാ​ധി​ച്ചു. തു​ട​ർ​ന്ന് ഭ​ർ​ത്താ​വ് ഇ​വ​രെ അ​വ​ഗ​ണി​ക്കു​ക​യും ശാ​രീ​രി​ക​മാ​യും മാ​ന​സി​ക​മാ​യും പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്തു​വെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. 2013ൽ ​കാ​സ​ർ​ക്കോ​ട്ടു​ള്ള ഒ​രു സ്ത്രീ​യു​മാ​യി വീ​ട്ടി​ലേ​ക്ക് വ​രി​ക​യും അ​വ​രോ​ടൊ​പ്പം താ​മ​സി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു. ത​ട​സം​നി​ന്ന സാ​ബി​റ​യെ ഉ​പ​ദ്ര​വി​ച്ച് വീ​ട്ടി​ൽ​നി​ന്ന് ഇ​റ​ക്കി​വി​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് ഭ​ർ​ത്താ​വ് വി​വാ​ഹ​സ​മ്മാ​ന​മാ​യി ല​ഭി​ച്ച സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും എ​ടു​ത്ത​ത് തി​രി​ച്ചു​ന​ല്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഇ​രി​ങ്ങാ​ല​ക്കു​ട…

Read More

ഇതാണ് ക്യാപ്റ്റന്‍! തൃശൂരിന്റെ നായകനു കീഴില്‍ കേരളം സന്തോഷ് ട്രോഫിക്കായി…; തൃശൂരിലെ കളിക്കമ്പക്കാര്‍ ആവേശത്തില്‍…

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: ഇ​ന്ത്യ​ൻ ഫു​ട്ബോ​ളി​ന്‍റെ ക​ളി​ത്തൊ​ട്ടി​ലാ​യ ​​കോ​​ൽ​​ക്ക​​ത്ത​യി​ൽ തൃ​ശൂ​രി​ന്‍റെ നാ​യ​ക​നു കീ​ഴി​ൽ കേ​ര​ളം സ​ന്തോ​ഷ് ട്രോ​ഫി കേ​ര​ള​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​രാ​ൻ നാ​ളെ ഗ്രൗ​ണ്ടി​ലി​റ​ങ്ങു​ന്പോ​ൾ കേ​ര​ള​ത്തി​ലെ ഫു​ട്ബോ​ൾ പ്രേ​മി​ക​ളേ​ക്കാ​ൾ ആ​വേ​ശ​ത്തി​ലാ​ണ് തൃ​ശൂ​രി​ലെ ക​ളി​ക്ക​ന്പ​ക്കാ​ർ. കേ​ര​ള ടീ​മി​നെ ന​യി​ക്കു​ന്ന തൃ​ശൂ​ർ വാ​ടാ​ന​പ്പി​ള്ളി തൃ​ത്ത​ല്ലൂ​ർ വൈ​ല​പ്പി​ള്ളി വീ​ട്ടി​ൽ രാ​ഹു​ൽ വി.​രാ​ജ് കേ​ര​ള​ത്തി​നു സ​ന്തോ​ഷ് ട്രോ​ഫി നേ​ടി​ക്കൊ​ടു​ക്കു​മോ എ​ന്ന ആ​കാം​ക്ഷ​യാ​ണ് തൃ​ശൂ​രി​ലെ ഫു​ട്ബോ​ൾ ക​ന്പ​ക്കാ​ർ​ക്ക്. മി​ക​ച്ച മ​ത്സ​ര​ങ്ങ​ൾ​ക്കു ശേ​ഷം ഫൈ​ന​ലി​ലെ​ത്തി​യ കേ​ര​ള​ത്തെ ഏ​റ്റ​വും ന​ല്ല രീ​തി​യി​ലാ​ണ് രാ​ഹു​ൽ ന​യി​ച്ച​ത്. തൃ​ത്ത​ല്ലൂ​രി​ലെ വീ​ർ ​സ​വ​ർ​ക്ക​ർ ക്ല​ബ് അം​ഗ​മാ​യ രാ​ഹു​ൽ ചെ​റു​പ്പം മു​ത​ൽ​ക്കേ ഫു​ട്ബോ​ൾ ക​ളി​ക്കാ​റു​ണ്ട്. പ​ല ക്ല​ബു​ക​ൾ​ക്കു വേ​ണ്ടി​യും ക​ളി​ച്ചി​ട്ടു​ണ്ട്. മ​ക​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ളം സ​ന്തോ​ഷ് ട്രോ​ഫി ഫൈ​ന​ലി​ലെ​ത്തി​യെ​ന്നു പ​റ​യു​ന്പോ​ൾ അ​മ്മ ഷീ​ജ​യ്ക്കും അ​ച്ഛ​ൻ രാ​ജേ​ന്ദ്ര​നും ഗോ​ൾ​ഡ​ൻ ഗോ​ൾ നേ​ടി​യ സ​ന്തോ​ഷം. ഫൈ​ന​ൽ ജ​യി​ച്ച് ന​മ്മ​ടെ കു​ട്ടി​ക​ൾ ക​പ്പു കൊ​ണ്ടു​വ​രു​മെ​ന്ന കാ​ര്യ​ത്തി​ൽ ഇ​വ​ർ​ക്കു സം​ശ​യ​മി​ല്ല.…

Read More

ആനയ്ക്ക് മുന്നിൽ നിന്ന് സെൽഫി; യു​വാ​ക്ക​ളും പാ​പ്പാന്മാ​രും ത​മ്മി​ൽ അ​ടി​പി​ടി​; ആ​റു പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു

കൊ​ടു​ങ്ങ​ല്ലൂ​ർ: ആ​ല ശ​ങ്ക​ര​നാ​രാ​യ​ണ ക്ഷേ​ത്ര​ത്തി​ൽ ആ​ന​ക്ക് മു​ന്നി​ൽ​നി​ന്ന് സെ​ൽ​ഫി​യെ​ടു​ക്കാ​നു​ള്ള യു​വാ​ക്ക​ളു​ടെ ശ്ര​മം പാ​പ്പാ​ൻ​മാ​ർ ത​ട​ഞ്ഞു. പാ​പ്പാന്മാ​ർ​ക്ക് നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ​തോ​ടെ സം​ഘ​ർ​ഷ​മാ​യി. പോ​ലീ​സ് വാ​ഹ​ന​ത്തി​നും ആ​ന​യെ കൊ​ണ്ടു​വ​ന്ന ലോ​റി​ക്കും​നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി. ആ​ല കോ​ത​പ​റ​ന്പി​ലെ ആ​ല ശ​ങ്ക​ര​നാ​രാ​യ​ണ ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തി​നെ​ത്തി​യ തെ​ച്ചി​ക്കോ​ട്ട്കാ​വ് രാ​മ​ച​ന്ദ്ര​ൻ എ​ന്ന​യാ​ന​യു​ടെ മു​ന്നി​ൽ​നി​ന്ന് ഒ​രു​കൂ​ട്ടം യു​വാ​ക്ക​ൾ മൊ​ബൈ​ൽ​ഫോ​ണി​ൽ സെ​ൽ​ഫി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ച​തോ​ടെ​യാ​ണ് പ്ര​ശ്ന​മാ​യ​ത്. കാ​വി​മു​ണ്ടും ഷാ​ളു​മ​ണി​ഞ്ഞെ​ത്തി​യ യു​വാ​ക്ക​ൾ സെ​ൽ​ഫി​യെ​ടു​ക്കാ​ൻ അ​ണി​നി​ര​ന്ന​തോ​ടെ പാ​പ്പാ​ൻ​മാ​ർ എ​തി​ർ​പ്പു​മാ​യി രം​ഗ​ത്തു​വ​ന്നു. യു​വാ​ക്ക​ളും എ​തി​ർ​ത്ത​തോ​ടെ സം​ഘ​ർ​ഷ​മാ​യി. യു​വാ​ക്ക​ളും, പാ​പ്പാന്മാ​രും ത​മ്മി​ൽ അ​ടി​പി​ടി​യാ​യി. തെ​ച്ചി​ക്കോ​ട്ടു​കാ​വ് രാ​മ​ച​ന്ദ്ര​ൻ എ​ന്ന ആ​ന​ക്ക് ഭ​ക്ഷ​ണം കൊ​ണ്ടു​വ​ന്ന​യാ​ളും ആ​ക്ര​മി​ക്ക​പ്പെ​ട്ടു. ഇ​തോ​ടെ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ആ​ന​ക​ളെ​യും പാ​പ്പാന്മാ​രെ​യും വ​ണ്ടി​യി​ൽ ക​യ​റ്റി പ​റ​ഞ്ഞ​യ​ച്ചു. ഇ​തി​നി​ടെ​യാ​ണ് പോ​ലീ​സ് ജീ​പ്പി​ന്‍റെ​യും ലോ​റി​യു​ടെ​യും ചി​ല്ലു​ക​ൾ ത​ക​ർ​ത്ത​ത്. അ​ക്ര​മ​മു​ണ്ടാ​ക്കി​യ ക​ണ്ടാ​ല​റി​യാ​വു​ന്ന ആ​റ് പേ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ചൊ​വ്വാ​ഴ്ച രാ​ത്രി 9.45നാ​യി​രു​ന്നു സം​ഭ​വം.

Read More