സ്വന്തം ലേഖകൻ തൃശൂർ: കലോത്സവ മാന്വൽ പരിഷ്കരണം, ഹരിതനയം, ഏഴിൽനിന്നും അഞ്ചായി വെട്ടിച്ചുരുക്കിയ കലോത്സവ ദിനങ്ങൾ എന്നിങ്ങനെ അടിമുടി മാറ്റങ്ങളും മാതൃകയുമായി എത്തുന്ന 58-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്. വിവിധ കമ്മിറ്റികളുടെ പ്രവർത്തനങ്ങളും വേദികളുടെ അലങ്കാരപണികളും തകൃതിയായി മുന്നേറുകയാണ്. സ്വർണക്കപ്പ് ഇന്നു തൃശൂരിൽ കലോത്സവത്തിനു മണിക്കൂറുകൾ ശേഷിക്കേ, കോഴിക്കോടുനിന്ന് സ്വർണക്കപ്പ് ഇന്നു തൃശൂരിലെത്തും. ജില്ലാതിർത്തിയായ കടവല്ലൂരിലെ അന്പലം സ്റ്റോപ്പിൽ രാവിലെ 10ന് സ്വർണക്കപ്പ് നിലവിലെ ജേതാക്കളായ കോഴിക്കോടു ജില്ലയിൽനിന്നു സ്വീകരിക്കും. മന്ത്രിമാരായ എ.സി.മൊയ്തീൻ, സി. രവീന്ദ്രനാഥ് എന്നിവർ ചേർന്നു പെരുന്പിലാവ് ടിഎംവിഎച്ച്എസ്എസിൽ സ്വർണക്കപ്പ് ഏറ്റുവാങ്ങും. ശേഷം വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങും. സ്വർണക്കപ്പ് 3.30നു പ്രധാന വേദിയായ നീർമാതളത്തിലെത്തും. തുടർന്ന്, സമാപന സമ്മേളന ചടങ്ങുവരെ ജില്ലാ ട്രഷറിയിൽ അതീവ സുരക്ഷയോടെ സൂക്ഷിക്കും. 250 ഓളം റോളിംഗ്, എവർ റോളിംഗ് ട്രോഫികൾ ഗവ. മോഡൽ…
Read MoreCategory: Thrissur
ഇതല്ലേ ശരിക്കും മാസ്..! മഞ്ജു വാര്യരുടെ സഹായത്താൽ സുഭദ്രയ്ക്കു വീടൊരുങ്ങുന്നു; ചാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത അരവിന്ദാക്ഷന് 5 ലക്ഷത്തിന്റെ ചെക്ക് കൈമാറി
എ.ജെ.വിൻസൻ പുള്ള്: സ്വന്തം ഗ്രാമമായ പുള്ളിൽ സിനിമാതാരം മഞ്ജുവാര്യരുടെ സഹായംകൊണ്ട് ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി പാവപ്പെട്ട അപ്പനാടത്ത് സുഭദ്രയ്ക്കു വീടൊരുങ്ങുന്നു. കഴിഞ്ഞദിവസം മഞ്ജുവാര്യരുടെ വീട്ടിൽവച്ച് ഇതിനായി അഞ്ചു ലക്ഷം രൂപയുടെ ചെക്ക് ചാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത അരവിന്ദാക്ഷന്റെ നേതൃത്വത്തിലുള്ള സംഘത്തിനു മഞ്ജു വാര്യർ കൈമാറി. നവംബർ 26നു ചാഴൂർ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ ലൈഫ് മിഷൻ പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനം മഞ്ജു വാര്യർ നിർവഹിച്ചിരുന്നു. ലൈഫ് പദ്ധതിപ്രകാരം തന്റെ വാർഡിൽ വീടില്ലാത്ത അപ്പനാടത്ത് സുഭദ്രയ്ക്കു വീടു നല്കാൻ അഞ്ചു ലക്ഷം രൂപ സഹായം നല്കാമെന്നു മഞ്ജു വാര്യർ പ്രഖ്യാപിച്ചിരുന്നു. അപ്പോൾതന്നെ 10,000 രൂപയുടെ ചെക്കും ഗ്രാമപഞ്ചായത്ത് അധികൃതർക്കു നല്കി. ബാക്കിയുള്ള 4,90,000 രൂപയുടെ ചെക്ക് കഴിഞ്ഞദിവസം വീട്ടിൽവച്ച് നല്കി. അപകടത്തെതുടർന്ന് കഴിഞ്ഞ ഓണക്കാലത്ത് ആലപ്പാട് സാമൂഹികാരോഗ്യകേന്ദ്രത്തിൽവച്ച് സുഭദ്രയുടെ ഭർത്താവ് കുമാരൻ മരിച്ചിരുന്നു. ഐഎവൈ പദ്ധതി…
Read Moreവാർധക്യത്തിന്റെ അവശതകൾ പടിക്ക് പുറത്ത്..! എണ്പത്തിയേഴിലും കൃഷിയിൽ സജീവമായി മാണിപാപ്പൻ ; .ചിട്ടയായ ജീവിതചര്യയാണ് തന്റെ ആരോഗ്യത്തിന്റെ രഹസ്യമെന്ന് പറഞ്ഞ് മണി പറമ്പിലേക്ക് …
കൊടകര: എണ്പത്തിയേഴാം വയസിലും കൃഷിയെ നെഞ്ചോടുചേർത്തുപിടിക്കുകയാണ് കൊടകര ആനത്തടത്തുള്ള ഞാറേക്കാട്ടിൽ മണി. ചിട്ടയായ ജീവിത ചര്യയിലൂടെയും കൃഷിപ്പണികളിലൂടേയും വാർധക്യത്തിന്റെ അവശതകളെ പടിപുറത്ത് നിർത്തി പൊതുപ്രവർത്തനത്തിലും കൃഷിയിലും ഒരു പോലെ സജീവമാണ് എൻ.എസ്.മണി എന്ന നാട്ടുകാരുടെ മാണി പാപ്പൻ. നാലുപതിറ്റാണ്ടോളം മുംബൈയിലെ സ്വകാര്യ കന്പനിയിൽ ഉദ്യോഗസ്ഥനായിരുന്നു എൻ.എസ്.മണി. 1992ൽ ജോലിയിൽ നിന്നും പിരിഞ്ഞ എൻ.എസ്.മണി 97ലാണ് കൊടകരയിൽ തിരിച്ചെത്തി താമസമാക്കിയത്. മൂന്നരവർഷത്തോളം കൊടകരയിലെ സിപിഎം ലോക്കൽ സെക്രട്ടറിയായും അഞ്ചുവർഷം പഞ്ചായത്തംഗമായും പ്രവർത്തിച്ചു. തിരക്കേറിയ പൊതു പ്രവർത്തനത്തിനിടയിലും കൃഷിയെ നെഞ്ചോടുചേർത്തുപിടിക്കാൻ ഇദ്ദേഹം മറന്നില്ല. എൺപത്തിയേഴാം വയസിലും വീട്ടിലേക്കാവശ്യമായ പച്ചക്കറികൾ മുഴുവനും മാണിപാപ്പാൻ സ്വന്തമായി കൃഷിചെയ്തുണ്ടാക്കുകയാണ്. ചിട്ടയായ ജീവിതചര്യയിലൂടെയാണ് ഈ പ്രായത്തിലും താൻ ആരോഗ്യം കാത്തുസൂക്ഷിക്കുന്നതെന്ന് മാണിപാപ്പൻ പറയുന്നു. നാലുമക്കളിൽ രണ്ടു പെണ്മക്കളെ വിവാഹം ചെയ്തയച്ചു. ആണ്മക്കൾ രണ്ടുപേരും കുടുംബസമേതം വിദേശത്താണ്. മാണിപാപ്പനും ഭാര്യ ദ്രൗപദിയും മാത്രമാണ് ആനത്തടത്തുള്ള വീട്ടിൽ താമസം.…
Read Moreകാണാതിരിക്കാൻ കണ്ണടച്ച്..! കുറുമാലിയിൽ തണ്ണീർത്തടം നികത്തി തേക്ക് കൃഷി; പൈനാപ്പിൾ കൃഷിയുടെ ഇടവിളയാണ് ഈ കൃഷി; എല്ലാം അധികൃതരുടെ ഒത്താശയോടെയാണ് നടക്കുന്നതെന്ന് ആക്ഷേപം
പുതുക്കാട് : നെൽവയൽ തണ്ണീർത്തട നിയമം അട്ടിമറിച്ച് കുറുമാലിയിൽ തേക്ക് കൃഷി. ഒരു വർഷം മുൻപ് പൈനാപ്പിൾ കൃഷി ചെയ്ത് പരിവർത്തനം ചെയ്തെടുത്ത സ്ഥലത്താണ് ഇപ്പോൾ തേക്ക് തൈകൾ വെച്ചിരിക്കുന്നത്.ദേശീയപാതയ്ക്ക് സമീപം കുറുമാലിക്കാവ് ക്ഷേത്രത്തോട് ചേർന്നുള്ള സ്ഥലത്താണ് സ്വകാര്യ വ്യക്തി അനധികൃതമായി മണ്ണിട്ട് നികത്തലും തേക്ക് കൃഷിയും നടക്കുന്നത്. 2008ന് മുൻപ് നികത്തിയ ഭൂമിയാണെന്ന രേഖയുണ്ടാക്കിയാണ് ഇവിടെ നീർത്തടം നികത്തിയിരിക്കുന്നതെന്ന ആരോപണമുണ്ട്. 2013 -ലാണ് തണീർതടം മണ്ണിട്ട് നികത്തൽ ആരംഭിച്ചത്. അന്ന് അധികാരികൾക്ക് പരാതി നൽകിയും നെൽകൃഷിചെയ്യാൻ തയ്യാറാണെന്നറിയിച്ചും ശാത്രസാഹിത്യപരിഷത്ത് രംഗത്ത് വന്നിരുന്നു. രാഷ്ട്രീയ പാർട്ടികളുടെ പ്രതിഷേധം ആദ്യം ശക്തമായിരുന്നെങ്കിലും പിന്നീട് ഇല്ലാതാവുകയായിരുന്നു. സിപിഎം, ബിജെപി നേതാക്കൾ സ്ഥലത്തേക്ക് ജാഥ നയിക്കുകയും.സിപിഎം പ്രവർത്തകർ എംഎൽഎയുടെ നേതൃത്വത്തിൽ കൊടികുത്തി മണ്ണിട്ടു നികത്തുന്നത് തടയുകയും ചെയ്തിരുന്നു. തുടർന്നാണ് സ്ഥലമുടമ ഇവിടെ പൈനാപ്പിൾ കൃഷി ആരംഭിച്ചത്.ഏക്കർ കണക്കിന് വരുന്ന തണ്ണീർതടത്തിൽ ചാല്…
Read Moreനീർമാതളം പൂക്കാൻ ഇനി മൂന്നുനാൾ..! കൗമാര കലാമാമാങ്കത്തിന് സംസ്കാരിക നഗരി ഒരുങ്ങി; ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്യും
തൃശൂർ: കൗമാര കലാമാമാങ്കത്തിന് സംസ്കാരികനഗരിയിൽ അരങ്ങുണരാൻ ഇനി മൂന്നു നാൾ. ആറു മുതൽ പത്തു വരെ നഗരത്തിലെ വിവിധ വേദികളിലായി നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവം തേക്കിൻകാട് മൈതാനത്തെ പ്രധാനവേദിയായ നീർമാതളത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കലോത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഇന്നലെ നടന്ന അവലോകന യോഗത്തിൽ വിലയിരുത്തി. മന്ത്രിമാരായ സി. രവീന്ദ്രനാഥ്, വി.എസ്. സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ ഗവ. മോഡൽ ഗേൾസ് സ്കൂളിലായിരുന്നു യോഗം. ഉദ്ഘാടനചടങ്ങിൽ തൃശൂർ ജില്ലയിൽനിന്നുള്ള മന്ത്രിമാർക്കു പുറമെ, സ്പീക്കർ പി. ശ്രീരാമകൃഷ്ണനും പങ്കെടുക്കും. കലോത്സവത്തിന്റെ ദൃശ്യവിസ്മയം 8.45ന് അരങ്ങേറും. കർശനമായി ഹരിതനയം അനുസരിച്ചാണ് കലോത്സവ സംഘാടനം. പരിപാടികളുടെ സുഗമമായ നടത്തിപ്പിനായി 501 അംഗ പ്രോഗ്രാം കമ്മിറ്റി പ്രവർത്തിക്കുന്നു. പ്രോഗ്രാം കമ്മിറ്റിയുടെ സമ്പൂർണ യോഗം ഇന്നു ചേർന്ന് അവസാന ഒരുക്കങ്ങൾ വിലയിരുത്തും. നാലു ലക്കങ്ങളിലായി ഇലഞ്ഞി എന്ന പേരിൽ വാർത്താപത്രികയും പുറത്തിറക്കും.…
Read Moreഎല്ലാം ശരിയാകും..! വ്യത്യസ്ഥ നിലപാടുകൾ മുന്നണിയുടെയും സർക്കാരിന്റെയും ഐക്യത്തെ ബാധിക്കില്ലെന്ന് മന്ത്രി വി.എസ്.സുനിൽകുമാർ
ഇരിങ്ങാലക്കുട: സംസ്ഥാനത്തെ പുരോഗതിയിലേക്കു നയിക്കുന്നതിനാവശ്യമായ നടപടികളുമായി എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുകയാണെന്നും, പാർട്ടികളുടെ വ്യത്യസ്ഥ നിലപാടുകൾ മുന്നണി ബന്ധത്തെയും സർക്കാരിന്റെ ഐക്യത്തെ ബാധിക്കുകയില്ലെന്നും മന്ത്രി വി.എസ്. സുനിൽകുമാർ . സിപിഐ ഇരിങ്ങാലക്കുട മണ്ഡലം സമ്മേളനത്തെ അഭിവാദ്യം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി സുനിൽകുമാർ. എൽഡിഎഫിന്റെ ഇടതുപക്ഷ നിലപാടുകൾ കൂടുതൽ ശക്തിപ്പെടുത്താൻ സിപിഐയുടെ സംഘടനാപരമായ കരുത്ത് വർധിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. സി.എൻ. ജയദേവൻ എംപി, കെ.കെ. വത്സരാജ്, ടി.ആർ. രമേഷ്കുമാർ, ഷീല വിജയകുമാർ എന്നിവർ പ്രസംഗിച്ചു. കെ. ശ്രീകുമാർ ഭാസ്കരൻ മാസ്റ്റർ അനുസ്മരണ പ്രസംഗം നടത്തി. ടി.കെ. സുധീഷ് ഭാരവാഹി പാനൽ അവതരിപ്പിച്ചു. എൻ.കെ. ഉദയപ്രകാശ്, എം.ബി. ലത്തീഫ്, കെ.എസ്. ബൈജു, കെ.കെ. ശിവൻ എന്നിവർ വിവിധ പ്രമേയങ്ങൾ അവതരിപ്പിച്ചു. കെ.എസ്. ഗംഗാധരൻ, അൽഫോണ്സ തോമസ്, കെ.സി. ബിജു എന്നിവരുടെ പ്രസീഡിയം അധ്യക്ഷത വഹിച്ചു. 25 അംഗ മണ്ഡലം കമ്മിറ്റിയെയും 32…
Read Moreസാക്ഷി”തൊപ്പിവച്ച’ മുളനാഴിയിൽ വൻപയർ സത്യം പറയും; മത്സരത്തിനു മാർക്കിടാൻ”കടലാസുപേനകൾ
തൃശൂർ: കടലാസു പേനകൾ മാത്രമല്ല കലോത്സവ വേദിയിൽ ഉൗഴം നറുക്കെടുപ്പിന് ഉപയോഗിക്കുന്ന പാത്രവും ഇത്തവണ സ്പെഷലാണ്. ഗ്രീൻ പ്രോട്ടോകോൾ പാലിക്കുന്നതിന്റെ ഭാഗമായി മുളനാഴികൾ ഉപയോഗിച്ചായിരിക്കും ഉൗഴം നറുക്കിടുക. സാധാരണ പ്ലാസ്റ്റിക് ചെപ്പുകളോ പാത്രങ്ങളോ ആണ് നറുക്കെടുപ്പിന് ഉപയോഗിക്കാറുള്ളത്. മുളനാഴിയുടെ സ്വകാര്യത ഉറപ്പു വരുത്തുന്നതിനു നാഴിക്കു മുകളിൽ സാന്താക്ലോസിന്റെ തൊപ്പി അണിയിക്കും. വൻപയർ വിത്തിലാണ് നറുക്ക് നന്പർ രേഖപ്പെടുത്തുക എന്ന പ്രത്യേകത കൂടിയുണ്ട്. ഈ വിത്തുകളാണ് മത്സരാർഥികൾ തെരഞ്ഞെടുക്കുക. മത്സരത്തിനു മാർക്കിടാൻ”കടലാസുപേനകൾ തൃശൂർ: ഇത്തവണ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മാർക്കിടാനും മറ്റുകാര്യങ്ങൾക്കും ഉപയോഗിക്കുന്നതു കടലാസുപേനകൾ. ഗ്രീൻ പ്രോട്ടോകോൾ പാലിക്കുന്നതിന്റെ ഭാഗമായാണ് കടലാസുപേനകൾ തെരഞ്ഞെടുത്തത്. തൃശൂർ ഈസ്റ്റ് ഉപജില്ലയിലെ കുട്ടികളും അധ്യാപകരും ചേർന്നാണ് കലോത്സവത്തിനായി കടലാസു പേനകൾ നിർമിക്കുക. വിവിധ സ്കൂളുകളിൽനിന്ന് തെരഞ്ഞെടുത്ത 50 വിദ്യാർഥികളും 35 ക്രാഫ്റ്റ് അധ്യാപകരും പേനനിർമാണത്തിൽ പങ്കെടുക്കും. ഇന്നു രാവിലെ മുതൽ മോഡൽ ഗേൾസ്…
Read Moreപുതുവത്സര ‘കുടി’യിൽ കണ്ണൂർ ഒന്നാംസ്ഥാനത്ത്; എറണാകുളം പാലാരിവട്ടത്ത് 66.21 ലക്ഷം രൂപയുടെയും ഇരിങ്ങാലക്കുടക്കാർ 61 ലക്ഷം രൂപയുടെയുടം മദ്യം കുടിച്ചു
കണ്ണൂർ: ഇത്തവണത്തെ പുതുവത്സര ‘കുടി’യിൽ കണ്ണൂർ ഒന്നാംസ്ഥാനത്ത്. സംസ്ഥാനത്ത് ബിവറേജസ് കോർപ്പറേഷനുകീഴിൽ ഇത്തവണ കൂടുതൽ മദ്യവിൽപ്പന നടന്നത് കണ്ണൂരിലാണ്. 31ന് കണ്ണൂർ പാറക്കണ്ടിയിലുള്ള ഔട്ട്ലെറ്റിൽ 67.91 ലക്ഷം രൂപയുടെ മദ്യവില്പന നടന്നു. എറണാകുളം പാലാരിവട്ടത്ത് 66.21 ലക്ഷം രൂപയുടെയും കൊപ്പത്ത് 62.14 ലക്ഷം രൂപയുടെയും മദ്യം വിറ്റു. ഇരിങ്ങാലക്കുടയിൽ 61 ലക്ഷം രൂപയുടെ മദ്യം വിറ്റു. മാഹിയിൽ അനൗദ്യോഗികകണക്കുകൾ പ്രകാരം പുതുവത്സരത്തലേന്ന് രണ്ടേക്കാൽ കോടി രൂപയുടെ മദ്യവിൽപ്പന നടന്നു. സാധാരണ ദിവസങ്ങളിൽ ശരാശരി ഒരു കോടിയാണ് മാഹിയിലെ കച്ചവടം. 62 മദ്യശാലകളാണ് മാഹിയിലുള്ളത്. മാഹിയിൽനിന്നുള്ള മദ്യക്കടത്ത് തടയുന്നതിന് പോലീസ് ശക്തമായി രംഗത്തുണ്ടായിരുന്നെങ്കിലും ഊടുവഴികളിലൂടെയുള്ള കടത്ത് നിർബാധം തുടർന്നു. മദ്യക്കടത്ത് തടയാൻ എക്സൈസ് സംഘവും രംഗത്തുണ്ടായിരുന്നു.
Read Moreഐക്കാമെങ്കിൽ എമ്മിനാകാമെന്ന വാദം തെറ്റ്..! കൈയേറ്റങ്ങളെ ന്യായീകരിക്കരുതെന്ന് കമ്മ്യൂണിസ്റ്റ് നിലപാടല്ലെന്ന് ബിനോയ് വിശ്വം
കോഴിക്കോട്: സംസ്ഥാത്തെ കൈയേറ്റങ്ങളെ ന്യായീകരിക്കരുതെന്ന് സിപിഐ ദേശീയ നിർവാഹക സമിതിയംഗം ബിനോയ് വിശ്വം. പാപ്പാത്തിചോലയിലെ അനധികൃത ഭൂമി കൈയേറ്റങ്ങളെ ന്യായീകരിക്കുന്നത് കമ്മ്യൂണിസ്റ്റ് നിലപാടല്ല. സിപിഐക്കാർ കൈയേറിയിട്ടുണ്ടെന്ന വാദം ഉന്നയിച്ച് സിപിഎമ്മോ മറ്റുള്ളവരോ ഭൂമി കൈയേറുന്നത് ശരിയല്ലെന്നും അത്തരം പ്രവൃത്തികൾ കമ്മ്യൂണിസ്റ്റ് നിലപാടിനു ചേർന്നതാണോയെന്ന് പരിശോധിക്കണമെന്നും ബിനോയ് വിശ്വം പറഞ്ഞു.
Read Moreകളിത്തോക്കാ സാറേ..! തിയേറ്ററിൽ കളിത്തോക്ക് ചൂണ്ടി യുവാവ്; പേടിച്ചോടി സിനിമാ കാണാനെത്തിയവർ; സെക്യൂരിറ്റി ജീവനക്കാർ പിടികൂടി പോലീസിലേൽപ്പിച്ചപ്പോൾ യുവാവ് പറഞ്ഞതിങ്ങനെ…
വിയ്യൂർ: സിനിമ കാണാനെത്തിയവരെ തോക്കു ചൂണ്ടി വിറപ്പിച്ച യുവാവിനെ പോലീസ് പിടികൂടി ജാമ്യത്തിൽ വിട്ടു. വടക്കാഞ്ചേരി ഓട്ടുപാറ സ്വദേശി സുഭാഷിനെ(23)യാണ് സെക്യൂരിറ്റി ജീവനക്കാർ കീഴടക്കി പോലീസിലേൽപ്പിച്ചത്. ഇന്നലെ വൈകീട്ട് നഗരത്തിനടുത്തുള്ള മാളിലെ തീയേറ്ററിലാണ് സംഭവം. കൂട്ടുകാരോടൊത്താണ് ഇയാൾ സിനിമ കാണാനെത്തിയത്. ഒളിപ്പിച്ചുവച്ചിരുന്ന തോക്കെടുത്ത് ആളുകൾക്കു നേരെ ചൂണ്ടുകയായിരുന്നു. ഇതു കണ്ട് ആളുകൾ ഭയന്നോടി. ഉടൻ അവിടെയെത്തിയ സെക്യൂരിറ്റി ജീവനക്കാർ യുവാവിനെ കീഴ്പ്പെടുത്തി വിയ്യൂർ പോലീസിന് കൈമാറി. സ്റ്റേഷനിലെത്തി പരിശോധിച്ചപ്പോഴാണ് കളിത്തോക്കായിരുന്നുവെന്ന് മനസിലായത്. വിദ്യാർഥിയാണെന്നും പ്രണയമുണ്ടെന്നുമൊക്കെയാണ് ആദ്യം പോലീസിനോട് പറഞ്ഞത്. എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം യുവാവിനെ ചോദ്യം ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു.
Read More