കളിത്തോക്കാ സാറേ..!  തി​യേ​റ്റ​റി​ൽ ക​ളി​ത്തോ​ക്ക് ചൂ​ണ്ടി  യുവാവ്; പേടിച്ചോടി സിനിമാ കാണാനെത്തിയവർ; സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ർ  പിടികൂടി പോലീസിലേൽപ്പിച്ചപ്പോൾ യുവാവ്  പറഞ്ഞതിങ്ങനെ…

വി​യ്യൂ​ർ: സി​നി​മ കാ​ണാ​നെ​ത്തി​യ​വ​രെ തോ​ക്കു ചൂ​ണ്ടി വി​റ​പ്പി​ച്ച യു​വാ​വി​നെ പോ​ലീ​സ് പി​ടി​കൂ​ടി ജാ​മ്യ​ത്തി​ൽ വി​ട്ടു. വ​ട​ക്കാ​ഞ്ചേ​രി ഓ​ട്ടു​പാ​റ സ്വ​ദേ​ശി സു​ഭാ​ഷി​നെ(23)​യാ​ണ് സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ർ കീ​ഴ​ട​ക്കി പോ​ലീ​സി​ലേ​ൽ​പ്പി​ച്ച​ത്.
ഇ​ന്ന​ലെ വൈ​കീ​ട്ട് നഗരത്തിനടുത്തുള്ള മാ​ളി​ലെ തീ​യേ​റ്റ​റി​ലാ​ണ് സം​ഭ​വം.

കൂ​ട്ടു​കാ​രോ​ടൊ​ത്താ​ണ് ഇ​യാ​ൾ സി​നി​മ കാ​ണാ​നെ​ത്തി​യ​ത്. ഒ​ളി​പ്പി​ച്ചു​വ​ച്ചി​രു​ന്ന തോ​ക്കെ​ടു​ത്ത് ആ​ളു​ക​ൾ​ക്കു നേ​രെ ചൂ​ണ്ടു​ക​യാ​യി​രു​ന്നു. ഇ​തു ക​ണ്ട് ആ​ളു​ക​ൾ ഭ​യ​ന്നോ​ടി. ഉ​ട​ൻ അ​വി​ടെ​യെ​ത്തി​യ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ർ യു​വാ​വി​നെ കീ​ഴ്പ്പെ​ടു​ത്തി വി​യ്യൂ​ർ പോ​ലീ​സി​ന് കൈ​മാ​റി.

സ്റ്റേ​ഷ​നി​ലെ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ക​ളി​ത്തോ​ക്കാ​യി​രു​ന്നു​വെ​ന്ന് മ​ന​സി​ലാ​യ​ത്. വി​ദ്യാ​ർ​ഥി​യാ​ണെ​ന്നും പ്ര​ണ​യ​മു​ണ്ടെ​ന്നു​മൊ​ക്കെ​യാ​ണ് ആ​ദ്യം പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. എ​സ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം യു​വാ​വി​നെ ചോ​ദ്യം ചെ​യ്ത് ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു.

Related posts