പാവറട്ടി: നാട്ടുകാർക്കു പ്രിയങ്കരനായ കൊന്പൻ ചാന്ദിക്കാട് ശിവപ്രസാദ് ചരിഞ്ഞു. 55 വയസുണ്ട്. കോട്ടയം സ്വദേശി ചാന്ദിക്കാട് രാമനാഥന്റെ ഉടമസ്ഥതയിലുള്ള ചാന്ദിക്കാട് ശിവപ്രസാദ് എന്ന പൊന്നേവളപ്പിൽ തിരു നീലകണ്ഠനെ ഒരു വർഷമായി എളവള്ളി കാക്കശേരി സ്വദേശി ഷാബുവാണു നോക്കിയിരുന്നത്. ഒരു ആഴ്ച യോളമായി കൊന്പൻ തീറ്റയെടുത്തിരുന്നില്ല. എരണ്ടക്കെട്ട് ഉണ്ടായിരുന്നു. കേച്ചേരി പറപ്പൂക്കാവ് ഉത്സവത്തിൽ ഈ കൊന്പനെ എഴുന്നള്ളിച്ചിരുന്നു. ജഡം പോസ്റ്റുമോർട്ടത്തിനുശേഷം കോടനാട് സംസ്കരിക്കും.
Read MoreCategory: Thrissur
14കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 22കാരൻ അറസ്റ്റിൽ; പരാതി നല്കിയ പിതാവിന് പ്രതിയുടെ ബന്ധുകളുടെ ഭീഷണി
എരുമപ്പെട്ടി: കടങ്ങോട് വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പാറേംന്പാടം കൊങ്ങണൂർ സ്വദേശി കണ്ണൻ എന്ന് വിളിക്കുന്ന കൃഷ്ണപ്രസാദിനെ (22) എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു. പോക്സോ നിയമപ്രകാരം കേസെടുത്ത പ്രതിയെ 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു. പ്രണയം നടിച്ച് വീട്ടിൽ അതിക്രമിച്ചു കയറി പോൺകുട്ടിയുടെ ഫോട്ടോയെടുത്ത് പീഡനത്തിന് ശ്രമിച്ചു വരികയായിരുന്നുവെന്ന പിതാവിന്റെ പരാതിയിലാണ് അറസ്റ്റ്. പരാതി നൽകിയ പിതാവിനെ പ്രതിയുടെ ബന്ധുകൾ ഭീഷണിപ്പെടുത്തുന്നതായി പറയുന്നു.
Read Moreഅമ്മയും കുഞ്ഞും തറയിൽ..! തൃശൂർ മെഡിക്കൽ കോളജിൽ നവജാത ശിശുക്കൾക്കും അമ്മമാർക്കും ദുരിതം; 28 കോടികൾ മുടക്കിയ കെട്ടിടത്തിൽ പ്രവേശനമില്ല
കെ.കെ. അർജുനൻ മുളങ്കുന്നത്തുകാവ്: മെഡിക്കൽ കോളജ് ആശുപത്രിയിൽ നവജാത ശിശുക്കൾക്കും അമ്മമാർക്കും ദുരിതം. പ്രസവിച്ച സ്ത്രീകളും പ്രായമാകാത്ത നവജാത ശിശുക്കളും സഥലപരിമിതി മൂലം തറയിൽ കിടക്കേണ്ട ഗതികേടിലാണ്. ശസ്ത്രക്രിയ വഴി ജനിച്ച കുഞ്ഞും ശസത്രക്രിയ കഴിഞ്ഞ അമ്മയും കാറ്റും വെളിച്ചവും ഇല്ലാത്ത സഥലത്ത് തറയിൽ കിടക്കുന്നത് മൂലം അമ്മയ്ക്കും കുഞ്ഞിനും അണുബാധ ഉണ്ടാകുന്നത് പതിവാണ്. തറയിൽ കിടക്കുന്ന കുഞ്ഞിന്റെയും അമ്മയുടെയും ശരിരത്തിലേക്ക് മൂട്ട, പാറ്റ, പ്രാണികൾ എന്നിവ മുറിവുകളിൽ കയറുന്നതു മൂലം രോഗബാധയും ഉണ്ടാകുകയാണ്. കാറ്റിനു പകരം ഉഷ്ണക്കാറ്റാണ് പലപ്പോഴും തറയിൽ കിടക്കുന്നവർക്ക് ലഭിക്കുന്നത്. ഒരു കട്ടിലിൽ ഒന്നിൽ കൂടുതൽ കുട്ടികളെയാണ് ഇപ്പോൾ കിടത്തുന്നത്. പലരും സ്റ്റൂളിൽ ഇരുന്നും കിടുക്കുന്ന കട്ടിലിന്റെ സൈഡിൽ ഇരുന്നുമാണ് സമയം നീക്കുന്നത്. നടന്നു പോകുന്നവരുടെ ചവിട്ടേൽക്കാതെ നവജാത ശിശുക്കളെ മാറോടണച്ച് മാതാപിതാക്കൾ സംരക്ഷിച്ച് കിടക്കുന്ന കാഴ്ച ദയനീയമാണ്. ത്യശുർ, പാലക്കാട്, മലപ്പുറം,…
Read Moreഏഴാംക്ലാസുകാരിയെ പാസ്റ്റർ പീഡിപ്പിച്ച സംഭവം: പ്രതിക്ക് ജീവപര്യന്തം തടവ്; പാസ്റ്റർ സനൽ കെ. ജെയിംസ് സമാന കേസിൽ 40 വർഷം ശിക്ഷ ലഭിച്ചയാൾ
തൃശൂർ:തൃശൂർ: പീച്ചിയിൽ പതിമൂന്ന് വയസുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ പാസ്റ്റർക്ക് ജീവപര്യന്തം തടവും 50,000 രൂപ പിഴയും കോടതി വിധിച്ചു. സാൽവേഷൻ ആർമി ചർച്ച് പാസ്റ്റർ സനിൽ പി. ജയിംസിനാണ് തൃശൂർ പോക്സോ കോടതി ശിക്ഷ വിധിച്ചത്. സമാന കേസിൽ 40 വർഷം തടവിനു ശിക്ഷിക്കപ്പെട്ടയാളാണ് ഇയാൾ. 2013 മുതൽ 15 വരെ സാൽവേഷൻ ആർമി ചർച്ചിൽവച്ചും പാസ്റ്ററുടെ ഒൗദ്യോഗിക വസതിയിൽ വച്ചും പലവട്ടം പെണ്‍കുട്ടിയെ ബലാത്സംഗത്തിനു വിധേയമാക്കിയെന്നാണ് കേസ്. സ്കൂളിലെ ടീച്ചറോടു കുട്ടി പീഡനവിവരം വെളിപ്പെടുത്തുകയായിരുന്നു. തുടർന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി മുഖേന വിവരം പീച്ചി പോലീസിൽ അറിയിക്കുകയും പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. തൃശൂർ പോക്സോ സെഷൻസ് ജഡ്ജിയാണ് പ്രതി കുറ്റക്കാരനെന്നു വിധിച്ചത്. പെണ്‍കുട്ടിയുടെ കൂട്ടുകാരിയും സഹപാഠിയുമായ മറ്റൊരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കുറ്റത്തിനാണ് ഇയാൾ നേരത്തെ നാല്പതു വർഷം തടവിനു ശിക്ഷിക്കപ്പെട്ടത്. ശിക്ഷ…
Read Moreചികിത്സയിലിരിക്കെ മരണം: പരാതിക്കാരൻ കൂടുതൽ തെളിവുകൾ ഹാജരാക്കണം; മൂന്നു മാസത്തിനകം നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
തൃശൂർ: ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ സ്ത്രീ മരിച്ച സംഭവത്തിൽ ചികിത്സയിൽ വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ മൂന്നുമാസത്തിനകം നിയമനടപടികൾ സ്വീകരിക്കണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. പരാതിക്കാരൻ കൂടുതൽ തെളിവുകളുമായി മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറെയോ ആരോഗ്യ വകുപ്പ് സെക്രട്ടറിയെയോ സമീപിക്കണമെന്നും കമ്മീഷൻ അംഗം കെ. മോഹൻകുമാർ ഉത്തരവിൽ പറഞ്ഞു. വിയ്യൂർ സെൻട്രൽ ജയിൽ അസിസ്റ്റന്റ് സൂപ്രണ്ട് എ.ആർ. മധുകുമാറിന്റെ ഭാര്യയാണ് കഴിഞ്ഞ ഓഗസ്റ്റിൽ യൂറോളജി വിഭാഗത്തിൽ ചികിത്സയിലിരിക്കെ മരിച്ചത്. മരണത്തിനുപിന്നിൽ ഡോക്ടർമാടെയും ജീവനക്കാരുടെയും അശ്രദ്ധയും അനാസ്ഥയുമുണ്ടെന്നാണ് പരാതി. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ മെഡിക്കൽ കോളജ് പ്രിൻസിപ്പലിൽനിന്നും വിശദീകരണം തേടിയിരുന്നു. പരാതിയെകുറിച്ച് അന്വേഷിക്കാൻ വൈസ് പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ അന്വേഷണ കമ്മിറ്റി രൂപികരിച്ചിരുന്നു. സമിതി സമർപ്പിച്ച റിപ്പോർട്ടിൽ ഡോക്ടർമാരുടെയോ ജീവനക്കാരുടെയോ ഭാഗത്ത് അപാകതയില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്.വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചിട്ടും പരേതയുടെ ചികിത്സാരേഖകൾ ആശുപത്രി അധികൃതർ നല്‍കിയില്ലെന്നും ആക്ഷേപമുണ്ട്. ഡോക്ടർമാരുടെ അശ്രദ്ധ കാരണമുണ്ടാകുന്ന മരണങ്ങളിൽ സുപ്രീംകോടതി…
Read Moreസൈക്കിളോടിക്കാൻ എത്ര വയസാകണം..? ഉത്തരവുമായി പപ്പു സീബ്രയെത്തുന്നു; ട്രാഫിക് നിയമങ്ങളെക്കുറിച്ചുള്ള ബോധവത്ക്കരണവുമായി കേരള പോലീസ്
തൃശൂർ: ഒരാൾക്ക് റോഡിൽ സൈക്കിൾ ഓടിക്കാൻ എത്ര വയസാകണം? പപ്പു സീബ്രയുടെ ആദ്യചോദ്യത്തിന് ഉത്തരങ്ങളനവധി വന്നെങ്കിലും മൂന്നു വയസ് എന്ന കൃത്യമായ ഉത്തരം ആർക്കും അറിയില്ലായിരുന്നു. അറിഞ്ഞിരിക്കേണ്ട ട്രാഫിക് നിയമങ്ങളെക്കുറിച്ച് പപ്പു സീബ്രയ്ക്ക് പിന്നെയും ചോദ്യങ്ങൾ ചോദിക്കാനുണ്ടായിരുന്നു. കൃത്യമായി ഉത്തരം പറയുന്നവർക്കു കൈനിറയെ സമ്മാനങ്ങൾ. ട്രാഫിക് നിയമങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയിൽനിന്നും ജനങ്ങളെ ബോധവത്കരിച്ച് ട്രാഫിക് സംസ്കാരമുള്ളവരാക്കുക എന്ന ലക്ഷ്യവുമായാണ് കേരള പോലീസ് “പപ്പുവിന്റെ പ്രയാണം’ എന്ന നൂതനപരിപാടി മുന്നോട്ടു കൊണ്ടു വന്നിരിക്കുന്നത്. ലോകത്താദ്യമായാണ് ട്രാഫിക് ബോധവത്കരണത്തിനായി ഇത്തരമൊരു പരിപാടി ആരംഭിക്കുന്നത്. തിരുവനന്തപുരം എഎസ്ഐ ചന്ദ്രകുമാറിന്റെ നേതൃത്വത്തിൽ ഒരു മാസം കൊണ്ട് കേരളത്തിലെ എല്ലാ ജില്ലകളിലും സഞ്ചരിച്ച് ജനങ്ങളോട് നേരിട്ടു സംസാരിക്കുകയും ചോദ്യങ്ങൾ ചോദിക്കുകയും റോഡ് നിയമങ്ങളെക്കുറിച്ച് പറഞ്ഞുമനസിലാക്കുകയും ചെയ്യുന്നതാണ് സംഘത്തിന്റെ രീതി. ഏപ്രിൽ 15ന് തിരുവനന്തപുരത്ത് ഫ്ളാഗ് ഓഫ് ചെയ്ത “പപ്പുവിന്റെ പ്രയാണം’ ഇന്നലെ തൃശൂർ ശക്തൻ സ്റ്റാൻഡിലെത്തി.…
Read Moreപരസ്പരം കൊടുത്തും വാങ്ങിയും..! കാനഡ യിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെ ടുത്തു ; കബളിപ്പിക്കപ്പെട്ടതാണെന്നറിഞ്ഞ പ്പോൾ വിളിച്ചു വരുത്തി മർദിച്ചു; പിന്നെ സംഭവിച്ചത്…
അതിരപ്പിള്ളി: കാനഡയിലേക്കു കൊണ്ടുപോകാമെന്നു വാഗ്ദാനം ചെയ്ത് കബളിപ്പിച്ച് ഏഴര ലക്ഷം രൂപ തട്ടിയവരും, അവരെ കുരുക്കാൻ പദ്ധതി ഒരുക്കിയ വരെയും അതിരപ്പിള്ളി എസ്ഐ എസ്.സജീവനും സംഘവും പിടികൂടി. അറസ്റ്റിലായ അഞ്ചുപേരെ പിന്നീട് കോടതിയിൽ ഹാജരാക്കി. കാനഡയിലേക്കു കൊണ്ടുപോകാമെന്നു വാഗ്ദാനം ചെയ്ത് പറ്റിച്ച കേസിൽ കൊല്ലം കുളത്തൂപ്പുഴ ഏലാവുപുറം സ്വദേശികളായ മണികണ്ഠൻ (33), സഹോദരൻ അനീഷ് (29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.പ്രതികൾ എറണാകുളം സ്വദേശിയായ യുവതി വഴി കുറ്റിച്ചിറ മാരാംകോട് പടിഞ്ഞാക്കര ബിനീഷി(25)ന്റെ പക്കൽനിന്ന് 7.5 ലക്ഷം രൂപ കാനഡയിലേക്കു കൊണ്ടു പോകാമെന്നു പറഞ്ഞ് വാങ്ങി. എന്നാൽ ഇയാളെ ഇന്തോനേഷ്യയിൽ എത്തിച്ച് ഒരു മാസം താമസിപ്പിച്ചശേഷം കാനഡയിലേക്കു കൊണ്ടുപോകാതെ തിരികെ കേരളത്തിലെത്തിക്കുകയായിരുന്നു. രൂപ തിരികെ നല്കാൻ ആവശ്യപ്പെട്ടിട്ടും നല്‍കിയില്ല. ഇതേത്തുടർന്ന് ബിനീഷ് രൂപ നല്കിയ എറണാകുളം വെങ്ങോല പാറയിൽ രഞ്ജിത്തിന്റെ ഭാര്യ ഗൗരി എന്ന സവിത (32) വഴി…
Read Moreബന്ധുവീട്ടിൽ വിരുന്നുവന്ന സഹോദരിമാർ കനാലിൽ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചു; സംഭവം അറിഞ്ഞ പിതാവിനെ അബോധാ വസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കല്ലടിക്കോട്: തച്ചന്പാറ പൊന്നംകോട് കാഞ്ഞിരപ്പുഴ കനാലിൽ കുളിക്കുന്നതിനിടെ സഹോദരിമാർ മുങ്ങിമരിച്ചു. ഇന്നലെ രാത്രി പത്തിനായിരുന്നു അപകടം. ഒറ്റപ്പാലം അന്പലപ്പാറ നെടുന്പുറത്ത് ഷാജിയുടെ മക്കളായ റ്റിറ്റി (16), അലീന (13) എന്നിവരാണ് മുങ്ങിമരിച്ചത്.ബന്ധുവീട്ടിൽ വിരുന്നുവന്ന ഇരുവരും മൂന്നുകുട്ടികൾക്കൊപ്പം സമീപത്തെ കനാലിൽ രാത്രി 9.30-ഓടെ കുളിക്കാനിറങ്ങുകയായിരുന്നു. കുളിക്കുന്നതിനിടെ സഹോദരിമാർ അബദ്ധത്തിൽ കുത്തൊഴുക്കിൽ അകപ്പെട്ടു.മറ്റു കുട്ടികൾ വിവരം അറിയിച്ചതിനെ തുടർന്ന് നാട്ടുകാർ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വട്ടന്പലത്തുനിന്നും ഫയർഫോഴ്സ് എത്തി തെരച്ചിൽ നടത്തി രാത്രി 11ന് മൃതദേഹം കണ്ടെടുത്തു. ഡാമിൽനിന്നും അമിതതോതിൽ വെള്ളംവിട്ടതിനെ തുടർന്നാണ് കനാലിൽ ജലനിരപ്പ് കൂടിയത്. മൃതദേഹം മണ്ണാർക്കാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ. മരിച്ച പെണ്‍കുട്ടികളുടെ അമ്മ റാണി കുവൈറ്റിൽ ജോലിചെയ്യുകയാണ്. മക്കളുടെ മരണവിവരമറിഞ്ഞ പിതാവ് ഷാജി അബോധാവസ്ഥയിൽ തച്ചന്പാറ ആശുപത്രിയിൽ ചികിത്സയിലാണ്.ഒറ്റപ്പാലം എൽഎസ്എൻ സ്കൂളിലെ വിദ്യാർഥികളാണ് ഇരുവരും.
Read Moreപ്രണയം നടിച്ച് 13 വയസുകാരിയെ തട്ടിക്കൊണ്ടുപോയ ബംഗാളി യുവാവ് പിടിയിൽ; ഒളിച്ചോടിയ ഇവരെ ബംഗളൂരുവിൽ നിന്നുമാണ് പോലീസ് പിടികൂടിയത്
എരുമപ്പെട്ടി: 13 വയസുകാരി വിദ്യാർഥിനിയെ പ്രണയം നടിച്ച് തട്ടികൊണ്ടു പോയ ബംഗാളി യുവാവിനെ അറസ്റ്റ് ചെയതു.വെസ്റ്റ് ബംഗാൾ സ്വദേശി പരേഷ് ബർമൻ (29 ) നെയാണ് കുന്നംകുളം സി.ഐ.രാജേഷ് കെ.മേനോൻ അറസ്റ്റ് ചെയ്തത്. നാലുദിവസമായി പെണ്‍കുട്ടിയെയും യുവാവിനെയും കാണാതായിട്ട് പണിക്കെത്തിയ യുവാവ് പെണ്‍കുട്ടിയുമായി പ്രണയം നടിച്ച് തട്ടികൊണ്ടുപോകുകയായിരുന്നു. യുവാവിന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും മറ്റുമായി നടത്തിയ അനേഷണത്തിൽ ബാംഗ്ലുരിൽ വച്ച് ഇവർ പിടിക്കപ്പെടുകയും തുടർന്ന് ബന്ധുക്കളും, പോലീസും ചേർന്ന് ഇവരെ കൊണ്ടുവരികയുമായിരുന്നു. പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടികൊണ്ടു പോയതിനും ബലാസംഗം നടത്തിയതിനുമാണ് പോലീസ് ഇയാൾക്കെതിരെ കേസെടുത്തത്. തൃശൂർ സെഷൻസ് കോടതിയിൽ ഹാജറാക്കിയ പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാഡ് ചെയ്തു. എരുമപ്പെട്ടി എസ്.ഐ.കെ.വി. വനിൽകുമാർ, അഡിഷണൽ എസ് ഐതങ്കച്ചൻ എന്നിവർ അന്വേഷ ണ സംഘത്തിലുണ്ടായിരുന്നു.
Read Moreനിരോധിച്ച നോട്ടുകൾ ശേഖരിക്കുന്ന വൻ മാഫിയ സജീവം; നോട്ടുകൾ വിദേശത്തേക്ക് കയറ്റി അയച്ച് പുത്തൻപണമായി തിരിച്ചു വരുന്നതായി സൂചന; അന്വേഷണം തുടങ്ങി
പുതുക്കാട്/തൃശൂർ: രാജ്യത്ത് നിരോധിച്ച നോട്ടുകൾ ശേഖരിക്കുന്ന വൻ മാഫിയ സജീവം. കള്ളപ്പണക്കാരും മറ്റും ഇപ്പോഴും പൂഴ്ത്തിവെച്ചിരിക്കുന്ന പഴയ 500, 1000 രൂപ നോട്ടുകൾ വിലകൊടുത്ത് വാങ്ങുന്ന മാഫിയയാണ് സജീവമായിട്ടുള്ളത്. പുതുക്കാട് പിടിയിലായ സംഘം നൽകുന്ന സൂചനകൾ ഇതാണ്. ഈ നോട്ടുകൾ വിദേശത്തേക്ക് കയറ്റി അയച്ച് പുത്തൻപണമാക്കി ഇന്ത്യയിലേക്ക് തന്നെ തിരിച്ചെത്തുന്നതായാണ് സൂചനകളുള്ളത്. ഇതു സംബന്ധിച്ച് വ്യക്തമായ ധാരണ പോലീസിനോ എൻഫോഴ്സ്മെന്റിനോ ലഭിച്ചിട്ടില്ലെങ്കിലും വിദേശത്തേക്ക് പഴയ ഇന്ത്യൻ കറൻസികൾ എന്തിനു കടത്തുന്നുവെന്നതിനെക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. എയർപോർട്ടുകളിൽ പരിശോധനകൾ കർശനമായതിനാൽ കണ്ടൈനറുകൾ വഴി കപ്പലിലാണ് നോട്ടുകൾ അയക്കുന്നതെന്നാണ് പുതുക്കാട് പിടിയിലായവരിൽ നിന്നും പോലീസിന് ലഭിച്ചിട്ടുള്ള സൂചനകൾ. കേരളത്തിന്റെ പല ഭാഗത്തു നിന്നും ഇത്തരത്തിൽ പഴയ 500, 1000 നോട്ടുകൾ തുകയുടെ 30 ശതമാനം നൽകിയാണ് വിലകൊടുത്ത് വാങ്ങുന്നത്. നിരോധിച്ച പഴയ നോട്ടുകൾക്ക് ഇന്ത്യയിൽ മൂല്യമില്ലെങ്കിലും ഏതൊക്കെയോ വിദേശ രാജ്യങ്ങളിൽ ഏതൊക്കെയോ…
Read More