പാലപ്പിള്ളി : കുണ്ടായിയിൽ വനം വകുപ്പ് സ്ഥാപിച്ച പുലി കെണി നോക്കുകുത്തിയായി. പ്രദേശത്ത് പുലിയിറങ്ങി വളർത്തുമൃഗങ്ങളെ ആക്രമിച്ച് കൊല്ലുന്നത് പതിവായതോടെ ചാലക്കുടി ഡി.എഫ്.ഒയുടെ നിർദേശപ്രകാരം ഒരുമാസം മുന്പാണ് കുണ്ടായിയിലെ റബ്ബർ തോട്ടത്തിൽ കെണി സ്ഥാപിച്ചത്. പുലിയെ ആകർഷിക്കുന്നതിനായി കെണിയിൽ പൂട്ടിയിട്ടിരുന്ന നായക്ക് ഇപ്പോഴും വനപാലകർ ഭക്ഷണം കൊടുത്തുകൊണ്ടിരിക്കുകയാണ്. ഒരു വർഷത്തിനിടയിൽ പാലപ്പിള്ളി മേഖലയിൽ പത്തോളം വളർത്തുമൃഗങ്ങളെ പുലി ആക്രമിച്ച് കൊന്നിരുന്നു. കെണി സ്ഥാപിച്ചതിനുശേഷം ഈ പ്രദേശത്ത് പുലിയുടെ ശല്യം ഉണ്ടായില്ല. അതേസമയം കിഴക്ക് വെള്ളിക്കുളങ്ങരക്കടുത്ത് പത്തരകുണ്ടിൽ രണ്ടു തവണ പുലി പോത്തിൻകുട്ടിയെ ആക്രമിച്ചുകൊന്നിരുന്നു.
Read MoreCategory: Thrissur
ദേശീയ പരാജയം..! ദേശീയപാത അധികൃതരുടെ പരീക്ഷണം പരാജയം ; പത്ത് മിനിറ്റിനുള്ളിൽ മൂന്ന് അപകടങ്ങൾ; നാട്ടുകാർ ദേശീയപാത ഉപരോധിച്ചു
പാലിയേക്കര: ദേശീയപാതയിൽ അപകടങ്ങളുടെ തുടർകഥ, ടോൾകന്പനി അധികൃതരുടെ അനാസ്ഥമൂലം പത്ത് മിനിറ്റിനുള്ളിൽ നടന്നത് മൂന്ന് അപകടങ്ങൾ. അറ്റകുറ്റപ്പണി ചെയ്ത് നവീകരിച്ച ഭാഗത്താണ് എല്ലാ അപകടങ്ങളും നടന്നത്. ഇതിൽ പ്രതിഷേധിച്ച് നാട്ടുകാർ വാഹനഗതാഗതം തടഞ്ഞു.ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു സംഭവം. ദേശീയപാതയിൽ ചേന്ദംകുളങ്ങര ക്ഷേത്രത്തിന് മുൻവശത്തായി പാലിയേക്കര സെന്റർവരെ ടോൾകന്പനി പരീക്ഷണാർഥം ടാറിംഗ് നടത്തിയ ഭാഗത്തായിരുന്നു അപകടം. അപ്രതീക്ഷിതമായി പെയ്ത മഴ ശക്തമായതോടെ ദേശീയ പാതയിലൂടെ വന്ന വാഹനങ്ങൾ നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തിൽ പെടുകയായിരുന്നു. തൃശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസും പുറകെ വന്ന ബൈക്കും പിക് അപ് വാനുമാണ് അപകടത്തിൽ പെട്ടത്. മിനുസപ്പെടുത്തിയ റോഡിൽ ബ്രേക്ക് ചെയ്ത വാഹനങ്ങൾക്ക് നിയന്ത്രണം നഷ്ടപ്പെട്ടതായിരുന്നു അപകടകാരണം. ബസ് റോഡിനു കുറുകെ രണ്ട് തവണ വട്ടം കറങ്ങിയാണ് നിന്നത്. അപകടത്തിൽപ്പെട്ട ബൈക്ക് റോഡിൽ കുറുകെ വീണു കിടപ്പുണ്ടായിരുന്നു. ബൈക്ക് യാത്രക്കാരന് നിസാര പരിക്കേറ്റു.…
Read Moreപൂരപ്പറമ്പിലെ “ഡാവിഞ്ചി’ ..! പൂരക്കാഴ്ച്ചക്കിടെ ഒരു ഗ്രാമീണക്കാഴ്ച്ച; പച്ചിലകളും ചോക്കും കരിയും മാത്രമുപയോഗിച്ചുള്ള സദാനന്ദന്റെ ചുമർചിത്രം ശ്രദ്ധേയമായി
തൃശൂർ: ഒരു ചിത്രം വരയ്ക്കാനെന്താണ് വേണ്ടത് എന്ന ചോദ്യത്തിനു ചായവും ബ്രഷും എന്നാണുത്തരമെങ്കിൽ തെറ്റി. പച്ചിലകളും ചോക്കും കരിയും മാത്രമുപയോഗിച്ച് ഒരുഗ്രൻ ചുമർചിത്രം വരയ്ക്കാമെന്നു കാണിച്ചുതരികയാണ് പൂരത്തിരക്കിനിടയിലും തിരുവനന്തപുരം സ്വദേശിയായ സദാനന്ദൻ. ആനച്ചന്തവും ഇലഞ്ഞിത്തറ മേളവുമെല്ലാം നിറഞ്ഞാസ്വദിക്കാനെത്തിയ പൂരപ്രേമികൾക്കു മുന്നിൽ മലയാളിയുടെ ഓർമകളിലേക്കു ചേക്കേറിക്കൊണ്ടിരിക്കുന്ന ഒരു ഗ്രാമീണചിത്രം വരച്ചാണ് പൂരത്തിനെത്തിയവരുടെ ശ്രദ്ധ ആകർഷിച്ചത്. ചിത്രം വരയ്ക്കാനുള്ള സാമഗ്രികളൊന്നും കൈയിലില്ലാത്ത സദാനന്ദൻ വല്ലഭനു പുല്ലും ആയുധം എന്നു പഴമക്കാർ പറയുന്നതുപോലെ കൈയിൽ കിട്ടിയതെല്ലാം വരയ്ക്കുള്ള ആയുധങ്ങളാക്കി മാറ്റിയാണ് കലാവിരുത് തെളിയിച്ചത്. കാഴ്ചക്കാർ നല്കുന്ന സംഭാവനകളിലൂടെ ലഭിക്കുന്ന പണമാണ് ഇദ്ദേഹത്തിന്റ ജീവനോപാധി. വരയ്ക്കാനായി ആരോ വാങ്ങി നല്കിയ ചോക്കും സന്തോഷപൂർവം സ്വീകരിച്ചു.
Read Moreപരീക്ഷണങ്ങളുടെ കടമ്പകടന്ന് തൃശൂർ പൂരത്തിന് ഇക്കുറിയും നൂറിൽ നൂറുമേനി; മുഴുവൻ പ്രൗഢിയിലും എ പ്ലസ് നേടി “പൂരങ്ങളുടെ പൂരം’ എന്ന പട്ടവും അരക്കിട്ടുറപ്പിച്ചു
വിനീഷ് വിശ്വം തൃശൂർ: പരീക്ഷണങ്ങളുടെ കടന്പകടന്ന തൃശൂർപൂരത്തിന് ഇക്കുറിയും നൂറിൽ നൂറുമേനി. ഏറെ വിഷമിപ്പിച്ച കണക്കിലും രസതന്ത്രത്തിലും നൂറു ശതമാനമാണ് വിജയം. മുഴുവൻ പ്രൗഢിയിലും എ പ്ലസ് നേടി “പൂരങ്ങളുടെ പൂരം’ എന്ന പട്ടവും തൃശൂർപൂരം അരക്കിട്ടുറപ്പിച്ചു. രാവിലെ ചെറുപൂരങ്ങളായെത്തിയ എട്ടു ഘടക ക്ഷേത്രങ്ങളും നൂറിൽ നൂറു മാർക്കും നേടി മഹാപൂരത്തിന് അരങ്ങുണർത്തി. കന്നിപ്രമാണി കോങ്ങാട് മധുവിന്റെ നേതൃത്വത്തിൽ മഠത്തിൽ പഞ്ചവാദ്യവും, ഏറ്റവും കൂടുതൽ കലാകാരന്മാരെ പങ്കെടുപ്പിച്ച ഇലഞ്ഞിത്തറമേളവും ആസ്വാദക ഹൃദയങ്ങളിൽ ഗംഭീരവിജയമാണ് നേടിയത്. ആദ്യാവസാനം അത്യന്തം വീറും വാശിയും നിറഞ്ഞുനിന്ന കുടമാറ്റത്തിൽ തിരുവന്പാടിയും പാറമേക്കാവും വിജയം പങ്കിട്ടു. സാങ്കേതിക കാരണങ്ങളാൽ വൈകിയ വെടിക്കെട്ട് പരീക്ഷയിലും ഫലം അനുകൂലമാണ്. പൂരപ്രേമികളുടെ ആവേശവും ആഘോഷങ്ങളുടെയും ചടങ്ങുകളുടെയും അണുവിട തെറ്റാത്ത സമയക്രമവും പോലീസ് അടക്കമുള്ള അധികൃതരുടെ സുരക്ഷാസന്നാഹങ്ങളും ക്രമീകരണങ്ങളും തൃശൂർപൂരത്തിന്റെ നൂറുമേനിക്കു പ്രോത്സാഹനമായി. ചെറുപൂരങ്ങൾ(8/8) നെയ്തലക്കാവിലമ്മ തുറന്നിട്ട തെക്കേ ഗോപുരവാതിലിലൂടെ…
Read Moreകുടുംബ സമേതം സ്റ്റേഷനിൽ..! കുടിവെള്ളക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരായ മുന്നുറോളം പേർ പരാതിയുമായി പോലീസ് സ്റ്റേഷനിൽ
എരുമപ്പെട്ടി: വേലൂർ കുറുമാൽ പുത്തനങ്ങാടി കുടിവെള്ള പ്രശ്നം പരിഹരിക്കണ മെന്നാവശ്യപ്പെട്ട് നാട്ടുകാർ കുടുംബ സമ്മേതം 300 ഓളം പേർ പരാതിയുമായി എരുമപ്പെട്ടി പോലീസ് സ്റ്റേഷനിൽ. വേലൂർ പഞ്ചായത്തിൽ കുറുമാൽ പുത്തനങ്ങാടി ഭാഗത്ത് 10, 11 വാർഡുകളിൽ കുടിവെള്ള ക്ഷാമം രൂക്ഷമാണ്. താഴ്ന്ന പ്രദേശമായ ഇവിടെ പഞ്ചായത്തിന്റെ കുഴൽ കിണർ ഉണ്ട് ഇതിൽ നിന്ന് 12 വർഷമായി വെള്ളം മറ്റു ഭാഗങ്ങളിലേക്ക് രാവിലെ അഞ്ചുമുതൽ ഉച്ചതിരിഞ്ഞ് മൂന്നു വരെയാണ് പന്പിംഗ് നടത്തി വെള്ളം കൊണ്ടുപോകുന്നത്. ഇതുമൂലം ഇന്ന് മാസമായി സമീപ കിണറുകളിലെ വെള്ളം വറ്റി. ഇത്രയും വെള്ളമുള്ള പ്രദേശവാസികൾ 5000 ലിറ്റർ വെള്ളത്തിൽ 750 രൂപയ്ക്ക് വീട്ടുകാർ സ്വന്തം ചിലവിൽ ഇറകുകയാണിവിടെ ഈ വെള്ളം കുടിക്കാൻ കഴിയില്ലന്നും കുടിക്കാനുള്ള വെള്ളം ബൈക്കുകളിൽ ബന്ധുവീട്ടുകളിൽ നിന്ന് കൊണ്ടുവരുകയാണ് ചെയ്യുന്നത്. പരാതികളായി പഞ്ചായത്തിന് ബന്ധപ്പെട്ടപ്പോൾ 200 ലിറ്റർ വീതം നാലു തവണ…
Read Moreപൂര ബ്ലോക്ക്…! ദേശീയപാതയിൽ ഗതാഗതക്കുരുക്ക് രൂക്ഷം; പാലിയേക്കര ടോൾ പ്ലാസ മുതൽ പുതുക്കാട് വരെ വാഹനങ്ങളുടെ നിര നീണ്ടു
പുതുക്കാട് : ദേശീയപാതയിൽ ഗതാഗതക്കുരുക്ക് രൂക്ഷം. വാഹന യാത്രികരെ ദുരിതത്തിലാഴ്ത്തി ദേശീയപാതയിലെ അറ്റക്കുറ്റപ്പണികൾ. പാലിയേക്കര ടോൾ പ്ലാസ മുതൽ പുതുക്കാട് വരെ വാഹനങ്ങളുടെ നിര നീണ്ടു. ടോൾ കന്പനി ദേശീയപാതയിൽ ടാറിംഗ് നടത്തുന്നതാണ് ഗതാഗതക്കുരുക്ക് രൂക്ഷമാകാൻ കാരണം. തൃശൂർ ഭാഗത്തേക്ക് പോകുന്ന പാതയിലാണ് വ്യാഴാഴ്ച വൈകീട്ട് മുതൽ തിരക്ക് അനുഭവപ്പെട്ടത്. ദേശീയപാതയിൽ രണ്ട് കിലോമീറ്ററോളം വാഹനങ്ങളുടെ നീണ്ട നിര വന്നിട്ടും കന്പനി ടോൾ വാങ്ങിയാണ് വാഹനങ്ങളെ കടത്തിവിട്ടത്. തിരക്ക് നിയന്ത്രിക്കാൻ പോലീസ് ഇടപെടാതിരുന്നതും യാത്രക്കാരുടെ പ്രതിഷേധത്തിന് ഇടവരുത്തി തൃശൂർ പൂരം പ്രമാണിച്ച് സാധാരണ ദിവസങ്ങളേക്കാൾ കൂടുതൽ തിരക്കാണ് ഇന്നലെ ദേശീയപാതയിൽ അനുഭവപ്പെട്ടത്. രാത്രികളിൽ നടത്തിയിരുന്ന ടാറിംഗ് തിരക്കേറിയ സമയത്ത് നടത്തിയത് യാത്രക്കാരെ ദുരിതത്തിലാക്കിയത്. എട്ട് മണിയോടെ എഐവൈഎഫ് പ്രവർത്തകർ എത്തി ടോൾ ബൂത്തുകൾ തുറന്ന് കൊടുത്ത് വാഹനങ്ങൾ കടത്തിവിട്ടു.
Read Moreഗുരുവായൂർ ക്ഷേത്രത്തിൽ ഇനിമുതൽ താലിയും; രണ്ടു ഗ്രാം തൂക്കത്തിലുള്ള താലികളാണ് ആദ്യഘട്ടത്തിൽ നിർമിക്കുക; വില പിന്നീട് തീരുമാനിക്കുമെന്ന് ഭാരവാഹികൾ
ഗുരുവായൂർ: വിവാഹത്തിനു വധുവിന് അണിയാനുള്ള താലി ഗുരുവായൂർ ക്ഷേത്രത്തിൽനിന്നു ലഭിക്കും. താലി നിർമിക്കുന്നതിന് സ്വർണം നൽകാൻ ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു. രണ്ടു ഗ്രാം തൂക്കത്തിലുള്ള ആയിരം താലികളാണ് ആദ്യഘട്ടത്തിൽ നിർമിക്കുക. താലിയുടെ വിലനിശ്ചയിച്ചിട്ടില്ല. ദിവസവും നൂറുകണക്കിനു വിവാഹങ്ങളാണു ക്ഷേത്രത്തിൽ നടക്കുന്നത്. ഗുരുവായൂരപ്പന്റെ രണ്ടുഗ്രാമിന്റെ 11000ലോക്കറ്റ് നിർമിക്കാനും ദേവസ്വം ഭരണസമിതി അനുമതി നൽകി. രണ്ടു ഗ്രാമിന്റെ ലോക്കറ്റ് തീർന്നതിനാൽ അക്ഷയതൃതീയ ദിനത്തിൽ ഭക്തർക്കു ലഭ്യമായിരുന്നില്ല. മുംബെയിലെ മിന്റിലാണ് ലോക്കറ്റും താലിയും നിർമിക്കുക.
Read Moreബിഗ് സല്യൂട്ട്..! പ്രസവവേദനയുമായി പോക വേ ഗതാഗതക്കുരുക്കിൽപെട്ട യുവതിക്കു ഹൈവേ പോലീസ് തുണയേകി; ആതിര യുമായി പോലീസ് ആശുപത്രിയിലേക്ക്
പട്ടിക്കാട്: പ്രസവവേദനയുമായി ഓട്ടോ ടാക്സിയിൽ പോകവേ കുതിരാനിൽ ഗതാഗതക്കുരുക്കിൽപെട്ടു വലഞ്ഞ യുവതിക്കു മണ്ണുത്തി ഹൈവേ പോലീസ് രക്ഷകരായി. കണ്ണന്പ്ര കല്ലേരിയിൽനിന്നു തൃശൂർ മിഷൻ ആശുപത്രിയിലേക്കു പോകുകയായിരുന്ന കറ്റേകുളം സുഭാഷിന്റെ ഭാര്യ ആതിരയ്ക്കാണു (21) ഹൈവേ പോലീസ് രക്ഷകരായത്. ഓട്ടോ ടാക്സി ഗതാഗതക്കുരിക്കിൽപെട്ട വിവരം ആതിരയെ കൊണ്ടുവന്നിരുന്നയാൾ ഗതാഗതതടസം നീക്കിക്കൊണ്ടിരുന്ന ഹൈവേ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് എസ്ഐ എ. മാധവൻ ആതിരയെ ഹൈവേ പോലീസിന്റെ വാഹനത്തിൽ കയറ്റി പോകുകയായിരുന്നു. ഇതിനിടെ പോലീസ് ആംബുലൻസിനോടു വരാൻ പറയുകയും മുടിക്കോടുവച്ച് അതിലേക്കു മാറ്റുകയുമായിരുന്നു. തുടർന്ന് ഇവരെ മിഷൻ ആശുപത്രിയിൽ എത്തിച്ചു. പോലീസുകാരായ ബിനീഷ് കെ.പോൾ, പ്രീതി എന്നിവർ എസ്ഐക്കൊപ്പം ഉണ്ടായിരുന്നു.
Read Moreആശങ്കൾക്ക് വിരാമമായി നാളെ പൂരം..! ആരവം നിറഞ്ഞു നഗരം പൂരലഹരിയിൽ; പൂരത്തിന് ഇരുവിഭാഗങ്ങളിലൂമായി 15 വീതം ഗജവീരൻമാർ അണിനിരക്കും.
തൃശൂർ: ഒരു പൂരവർഷംകൂടി തൃശൂരിലേക്ക് മിഴി തുറക്കുന്നു. ഇനി കണ്ണടച്ച് തുറക്കുന്നത് തൃശൂർ പൂരത്തിലേക്ക്. നാളെയാണ് ലോകം കാത്തിരിക്കുന്ന തൃശൂർ പൂരം. ആശങ്കകൾക്കും കാർമേഘങ്ങൾക്കുമിടയിൽ പൂരം എഴുന്നള്ളി വന്നുകഴിഞ്ഞു. ആനപ്പുറമേറുന്ന ചമയപ്രദർശനങ്ങൾ പാറമേക്കാവ് തിരുവന്പാടി വിഭാഗങ്ങൾ ആരംഭിച്ചതോടെ പൂരപ്രേമികൾ നഗരത്തിലേക്ക് എത്തിത്തുടങ്ങി. കൊട്ടുംകുരവയുമായി നെയ്തലക്കാവ് ഭഗവതിയുടെ തിടന്പേറ്റിയ ഗജരാജൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ അടഞ്ഞുകിടന്ന തെക്കേഗോപുരവാതിൽ തള്ളിത്തുറന്നതോടെ ആരവമുയരുകയായി. പൂരവാതിൽ തുറന്നിട്ടത് കുടമാറ്റത്തിന്റെ വർണനീരാട്ട് നടക്കുന്ന തെക്കേചെരുവിലേക്ക്, നാളെ ഒഴുകിയെത്തുന്ന ജനസാഗരത്തിലേക്കാണ്. നഗരമാകെ നാളെ പൂരം നിറയും. പുരുഷാരവും, ഇടച്ചങ്ങലയുടെ കിലുക്കവും ആടയാഭരണങ്ങളും നെറ്റിപ്പട്ടവുമണിഞ്ഞ് തലയെടുപ്പിന്റെ കരിവീരരും സുകൃതം ചെയ്ത വിരലുകൾ തീർക്കുന്ന മേളവും കുടകളുടെ സൗന്ദര്യമത്സരവും മാനത്തു നിറയുന്ന കരിമരുന്നിന്റെ പൂരവും തേക്കിൻകാട്ടിൽ വർണപ്പൂമരം തീർക്കും. ദേശം കടന്നെത്തുന്ന അതിഥികളെയും, വീട്ടുകാരെന്ന ദേശക്കാരെയും സ്വീകരിക്കാൻ നിറഞ്ഞ മനസോടെ സ്വരാജ് റൗണ്ടിലെ പന്തലുകൾ തലയുയർത്തി നിൽക്കുന്നുണ്ട്. പന്തലുകൾക്ക് ഇത്തവണ…
Read Moreമുക്കുപണ്ടം പണയപ്പെടുത്തി കാൽകോടി കവർന്ന സംഭവം; ഒളിവിൽപ്പോയ സ്ത്രീ യുൾപ്പെടെയുള്ള സംഘത്തെതേടി പോലീസ്; അറസ്റ്റിലായവരെ കൂടുതൽ ചോദ്യംചെയ്യും
വടക്കഞ്ചേരി: ബാങ്കിലെ അപ്രൈസറുടെ (സ്വർണം പരിശോധിക്കുന്നയാൾ) സഹായത്തോടെ ഒന്നരകിലോയോളം മുക്കുപണ്ടം പണയപ്പെടുത്തി ആറംഗസംഘം ബാങ്കിൽനിന്നും കാൽകോടി രൂപ തട്ടിയെടുത്ത സംഭവത്തിൽ ഒളിവിലായ രണ്ടുപേരുടെ പിന്നാലെ പോലീസ്. സ്ത്രീയുൾപ്പടെ രണ്ടുപേരാണ് ഒളിവിലുള്ളത്. സംഭവവുമായി ബന്ധപ്പെട്ട അറസ്റ്റിലായ നാലുപേരെ തുടരന്വേഷണത്തിന് പോലീസ് കസ്റ്റഡിയിൽ വാങ്ങും. 2015 ഫെബ്രുവരി ആറുമുതൽ 2017 മാർച്ച് 30 വരെ വിവിധ തീയതികളിലായി വടക്കഞ്ചേരി ബസ് സ്റ്റാൻഡിനുസമീപം ഇന്ത്യൻ ബാങ്കിന്റെ ശാഖയിലാണ് തട്ടിപ്പ് നടന്നത്. ബാങ്ക് മാനേജരുടെ പരാതിയിയെ തുടർന്നാണ് നാലുപേരെ വടക്കഞ്ചേരി എസ്ഐ വിപിൻ കെ.വേണുഗോപാൽ, സീനിയർ പോലീസ് ഓഫീസർ ഷാജു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റുചെയ്തത്. ബാങ്കിലെ അപ്രൈസർ ആയക്കാട് പുത്തൻവീട്ടിൽ രഘുനാഥൻ (51), കണ്ണന്പ്ര മന്ദത്തുവീട്ടിൽ പദ്മനാഭൻ (49), ആയക്കാട് പുത്തൻവീട്ടിൽ സജീഷ് എന്നിവരെയാണ് അറസ്റ്റുചെയ്തത്. ആയക്കാട്ടെ ഒരു ഓട്ടോഡ്രൈവറും പോലീസ് കസ്റ്റഡിയിലുണ്ട്.എളവന്പാടം തച്ചക്കോട് സുധാകരൻ, അറസ്റ്റിലായ സജീഷിന്റെ ഭാര്യ…
Read More