കാടുകുറ്റി: സുമനസുകളുടെ കരുണയിൽ യാഥാർഥ്യമായ അടച്ചുറപ്പുള്ള ഭവനത്തിൽ അമ്മയ്ക്കും മക്കൾക്കും ഇനി സ്വൈര്യമായി ഉറങ്ങാം. കാൻസറിനെ തുടർന്ന് ജീവിതം വഴിമുട്ടുകയും സ്വന്തമായൊരു ഭവനമെന്നത് സ്വപ്നവുമായി മാറിയ ലക്ഷ്മിക്കാണ് അമ്മയുമൊത്ത് കയറിക്കിടക്കാൻ സ്നേഹഭവനമൊരുങ്ങിയത്. രണ്ട് ബെഡ് റൂം, ഹാൾ, കിച്ചണ്, ശുചിമുറികൾ അടക്കം 500 ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് ആറ് ലക്ഷം രൂപ വിനിയോഗിച്ച് നിർമാണം പൂർത്തിയാക്കിയത്. ലൈഫ് മിഷനിൽ നിന്നും നാല് ലക്ഷം രൂപ അനുവദിച്ചിരുന്നു. ഫാ. ഡേവീസ് ചിറമൽ ട്രസ്റ്റ് 50,000 രൂപ നൽകി. വീടിന്റെ വൈദ്യുതീകരണവും പ്ലംബിംഗ് ജോലികളും വയർമെൻ അസോസിയേഷൻ പൂർത്തിയാക്കി. വൈദ്യുതി കാലുകൾ സ്ഥാപിക്കലും കണക്ഷനും െകഎസ്ഇബി ജീവനക്കാരുടെ കാരുണ്യം കൊണ്ട് സഫലമായി. പ്രദേശത്തെ ക്ഷീരകർഷകനും കോണ്ട്രാക്റ്ററുമായ അന്നനാട് കോനൂപ്പറന്പൻ ഫ്രാൻസീസും ആരോഗ്യവകുപ്പിൽ നിന്നും ഹെഡ് നേഴ്സ് ആയി വിരമിച്ച ലില്ലിയും നാല് നിരാശ്രയ കുടുംബങ്ങൾക്ക് തണലൊരുക്കാൻ സൗജന്യമായി നൽകിയ 12…
Read MoreCategory: Thrissur
യഥാർഥ ചങ്ങായി… കൂട്ടുകാരന്റെ സൈക്കിൾ സ്വപ്നം സാക്ഷാത്കരിച്ച് 7-ാം ക്ലാസുകാരൻ; പേര് വിവരം പുറത്ത് പറയരുതെന്ന അഭ്യർഥിച്ച് പിതാവും മകനും
മേലൂർ: സൈക്കിൾ സ്വന്തമാക്കണമെന്ന കൂട്ടുകാരന്റെ സ്വപ്നം സാക്ഷാത്കരിച്ച് ഏഴാംക്ലാസുകാരൻ.കല്ലുകുത്തി സെന്റ് ജോണ്സ് സിയുപി സ്കൂളിലെ ഏഴാം ക്ലാസുകാരൻ വർഷങ്ങളായി മനസിൽ കാത്തുവച്ച സ്വപ്നമാണു സഹപാഠിയുടെ സന്മനസ് മുഖേന സാക്ഷാത്കരിച്ചത്. പഠിക്കാൻ മിടുക്കനും നിർധന കുടുംബത്തിലെ അംഗവുമായ വിദ്യാർഥിയുടെ ബുദ്ധിമുട്ടുകൾ കണ്ടറിഞ്ഞു ഈ “ചങ്ങായി’. ന്റെ കൂട്ടുകാരനു കൊടുക്കാൻ ഒരു സൈക്കിൾ വേണമെന്ന് അവൻ പിതാവിനോട് ആ വശ്യപ്പെട്ടു. മകനിലെ നന്മയും സഹജീവി സ്റ്റേഹവും തിരിച്ചറിഞ്ഞ പിതാവ് പുത്രന്റ ആഗ്രഹം എത്രയും വേഗം സാധിച്ചു കൊടുക്കാൻ തയാറായി. ഒഎസ്എ പ്രതിനിധി എം.എസ്. ബിജുവിനെ വിവരം അറിയിച്ചു. കഴിഞ്ഞദിവസം പുതിയ സൈക്കിളുമായി സഹപാഠിയുടെ വീട്ടിലേക്ക് ചങ്ങായിയും പിതാവും എത്തി. പ്രധാന അധ്യാപിക വി.ടി. ലാലി, ഒഎസ്എ പ്രതിനിധി എം.എസ്. ബിജു എന്നിവർ ചേർന്ന് സൈക്കിൾ വിദ്യാർഥിക്കു സമ്മാനിച്ചു. നിർധനരായ കൂട്ടുകാരെ സഹായിക്കുന്ന ഈ നന്മ മറ്റുള്ളവർക്കു മാതൃകയാണെന്നു പ്രധാന അധ്യാപിക…
Read Moreഅടൂരിൽ കാറുകൾ കൂട്ടിയിടിച്ച് അച്ഛനും അമ്മയും മകനും മരിച്ചു; കുടുംബം സഞ്ചരിച്ച കാറിലേക്ക് എതിർ ദിശയിൽ നിന്ന കാർ ഇടിച്ചു കയറുകയായിരുന്നു
അടൂർ: എംസി റോഡിൽ പുതുശേരി ഭാഗത്ത് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ദന്പതികളും മകനും മരിച്ചു. തിരുവനന്തപുരം കിളിമാനൂര് മടവൂര് പുലിയൂര്കോണം വലംപിരിപിള്ളി മഠത്തിൽ രാജശേഖരൻ ഭട്ടതിരി(66), ഭാര്യ ശോഭ (62), മകൻ നിഖിൽരാജ് (32) എന്നിവരാണു മരിച്ചത്. രാജശേഖരൻ ഭട്ടതിരിയും ഭാര്യയും അപകടസ്ഥലത്തും ഗുരുതരമായി പരിക്കേറ്റ നിഖിൽരാജ് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്കുള്ള യാത്രാമധ്യേയുമാണ് മരിച്ചത്. ഇന്നലെ രാവിലെ 6.30ഓടെ പുതുശേരിഭാഗം കത്തോലിക്കാ പള്ളിക്കു സമീപമാണ് അപകടം. കൊട്ടാരക്കരയിൽനിന്നും അടൂർ ഭാഗത്തേക്കു വന്ന മാരുതി സെലേറിയോ കാറും കൊട്ടാരക്കര ഭാഗത്തേക്കു പോയ മരുതി ബ്രസ കാറുമാണ് കൂട്ടിയിടിച്ചത്. കുളനടയിലെ സ്വകാര്യ ആശുപത്രിയിലേക്കു ചികിത്സാർഥം വരികയായിരുന്ന രാജശേഖരൻ ഭട്ടതിരിയും കുടുംബവും സഞ്ചരിച്ച സെലേറിയോ കാറിലേക്ക് എതിർദിശയിൽ വന്ന കാർ ഇടിച്ചുകയറുകയായിരുന്നുവെന്നു പറയുന്നു. ഇതിലെ യാത്രക്കാരായ ചടയമംഗലം അനസ് മൻസിൽ, അനസ് (26) മേലേതിൽ വീട്ടിൽ ജിതിൻ (26), അജാസ് മൻസിൽ…
Read Moreഅയ്യോ ഞായറാഴ്ച പനി വരല്ലേ… കുടുംബാരോഗ്യ കേന്ദ്രത്തിന് സൺഡേ ഹോളിഡേ; പുത്തൂരിലെ സാധാരണക്കാർക്കിടയിലെ ഇപ്പോൾ സംസാരം ഇങ്ങനെ…
പുത്തൂർ: പനി വരാൻ പ്രത്യേക ദിവസങ്ങൾ ഉണ്ടെങ്കിൽ ഞായറാഴ്ച വരരുതെന്നാണ് പുത്തൂർ പഞ്ചായത്തിലുള്ളവരുടെ പ്രാർത്ഥന. സാധാരണക്കാരുടെ ഏക ആശ്രയമായ പഞ്ചായത്തിന്റെ കീഴിലുള്ള കുടുംബാരോഗ്യകേന്ദ്രം ഞായറാഴ്ച പ്രവർത്തിക്കാതാണ് നാട്ടുകാർക്ക് ഇരട്ട ദുരിതമായിരിക്കുന്നത്. ദിനംപ്രതി 300 ഓളം രോഗികൾ എത്തുന്ന കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാരുടെയും മരുന്നുകളുടെയും ക്ഷാമം സംബന്ധിച്ച് ദീപിക നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനിടയിലാണ് ഞായറാഴ്ചയിലെ അടച്ചിടലും. നാട് പനിച്ച് വിറയ്ക്കുന്പോൾ ഞായറാഴ്ച കുടുംബാരോഗ്യ കേന്ദ്രം അടച്ചിടുന്നത് വ്യാപക പ്രതിഷേധതിനിടയാക്കായിട്ടുണ്ട്. ഡോക്ടർമാരുടെ കുറവ് മൂലം കഴിഞ്ഞ രണ്ടാഴ്ചയായി ഒപി സമയം ഉച്ചവരെയായി വെട്ടിക്കുറച്ചിരുന്നു. ഇതിനെതിരെ പ്രതിഷേധം നിലനിൽക്കെയാണ് ഞായറാഴചയിലെ അടച്ചിടൽ. ഡോക്ടർമാരുടെ കുറവുപരിഹരിച്ച് പകരം സംവിധാനം കാണേണ്ട പഞായത്ത് അധികൃതർ ഇത്തരം പ്രശനങ്ങൾ കണ്ടില്ലെന്നു നടിക്കുകയാണ്. ഞായറാഴായ ച കുടുംബാരോഗ്യകേന്ദ്രം അടച്ചിടുന്നതോടെ രോഗികൾക്കുകിലോമീറ്ററുകൾ പിന്നിട്ട് സ്വകാര്യ ക്ലിനിക്കുകളെയോ, തൃശൂർ നഗരത്തിലെ ആശുപത്രികളെയോ ആശ്രയിക്കേണ്ട സ്ഥിതിയാണ്. ആർദ്രം മിഷനിൽ ഉൾപ്പെടുത്തി…
Read Moreകൗതുകവും മധുരവും പകർന്ന് മൂട്ടിൽ പഴങ്ങൾ; നേരിയ പുളിപ്പും മധുരവുമുള്ള ഈ പഴത്തിന് കൊളസ്ട്രോളും രക്തസമ്മർദവും കുറയ്ക്കാൻ കഴിയുമെന്ന് പഴമക്കാർ
വെള്ളിക്കുളങ്ങര: മഴക്കാലമായതോടെ മലയോരത്തു വീണ്ടും മൂട്ടിൽപഴങ്ങളുടെ സീസണായി. വനത്തിലും വനാതിർത്തി ഗ്രാമങ്ങളിലും മൂട്ടിൽ പഴങ്ങൾ കായ്ച്ചുനിൽക്കുന്നത് മനോഹരകാഴ്ചയാണ്. “ബക്കേറിയ കോർട്ടലെൻസിസ്’ എന്ന് ശാസ്ത്രീയ നാമമുള്ള മൂട്ടിൽമരങ്ങൾ കിഴക്കൻ മലനിരകളിൽ ധാരാളമായി വളരുന്നവയാണ്. മറ്റു ഫലവൃക്ഷങ്ങളിൽനിന്ന് വ്യത്യസ്തമായി ഈ മരത്തിന്റെ ചുവട്ടിലാണ് കായ്കളുണ്ടാകുന്നത്. വേനലിലാണ് ഇവ പൂക്കാറുള്ളത്. ജൂണ്, ജൂലൈ മാസങ്ങളിൽ കായ്കൾ പഴുത്തു പാകമാകും. ചെറുനാരങ്ങയുടെ വലിപ്പമാണ് കായ്കൾക്ക്. ചുവന്നുതുടുത്ത പഴങ്ങൾ കുലകളായി മരത്തിന്റെ തടിയോടു ചേർന്ന് പറ്റിപ്പിടിച്ചുനിൽക്കുന്നത് മനോഹരകാഴ്ചയാണ്. നേരിയ പുളിപ്പും മധുരവും കലർന്ന രുചിയാണ് ഇവയ്ക്കുള്ളത്. പ്രമേഹരോഗത്തിന് മികച്ച ഒൗഷധമായി കണക്കാക്കുന്ന ഇവയുടെ തോടുകൾ അച്ചാർ ഉണ്ടാക്കാനും ഉത്തമമാണ്. രക്തസമ്മർദം, കൊളസ്ട്രോൾ എന്നിവ കുറയാനും ഈ പഴങ്ങൾ കഴിക്കുന്നതു നല്ലതാണെന്നാണു പഴമക്കാർ പറയുന്നത്. ആദിവാസികൾ ഇവ കാട്ടിൽ നിന്ന് ശേഖരിച്ച് ഭക്ഷിക്കുകയും നാട്ടിലെത്തിച്ച് വില്പന നടത്തുകയും ചെയ്യാറുണ്ട്. പഴുത്ത് പാകമായ മൂട്ടിൽ പഴങ്ങൾ കുരങ്ങുകളുടെ…
Read Moreമൂന്നു വളയും ഒരു മാലയും അടക്കം മൂന്നര പവനോളം..! വീട്ടമ്മയെ ചിരവകൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച് സ്വർണവുമായി മുങ്ങിയ പ്രതി അറസ്റ്റിൽ
കൊരട്ടി: വീട്ടമ്മയെ ചിരവ കൊണ്ട് തലക്ക് അടിച്ച് സ്വർണ്ണവുമായി മുങ്ങിയ പ്രതിയെ കൊരട്ടി സിഐ ബി.കെ. അരുണ് അറസ്റ്റ് ചെയ്തു. ചാലക്കുടി ഡിവൈഎസ്പിയുടെ നിർദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണു പ്രതി മാന്പ്ര വേഴപ്പറന്പൻ അന്തോണിയുടെ മകൻ ജോബി (49) യെ വയനാട് മീനങ്ങാടിയിൽ നിന്നും പിടികൂടിയത്. കൊരട്ടി കട്ടപ്പുറം മേലേടൻ പോളിയുടെ ഭാര്യ ജെസി(58)യെ ബുധനാഴ്ച ചിരവ കൊണ്ട് തലയ്ക്കടിച്ചും മുഖത്ത് ചവിട്ടിയും കഴുത്ത് ഞെരിച്ചും മൃതപ്രായയാക്കിയിട്ടാണ് മൂന്നു വളയും ഒരു മാലയും അടക്കം മൂന്നര പവനോളം സ്വർണവുമായി ഇയാൾ കടന്നുകളഞ്ഞത്. ജെസിയുടെ ഭർതൃമാതാവിന്റെ സഹോദരന്റെ മകനാണ് ജോബി. ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്ര ണ്ടോടെ ഇയാൾ ജെസിയുടെ വീട്ടിലെത്തുകയും ഫോണിൽ സംസാരിച്ചു കൊണ്ടിരുന്ന ജെസിയുടെ പിറകിലൂടെ വന്ന് ചിരവ കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച് സ്വർണം അപഹരിക്കുകയുമായിരുന്നു. ബന്ധുവായ ഇയാൾ രണ്ടു ദിവസങ്ങളായി ജെസിയുടെ വീട്ടിലെത്തുകയും ക്ഷേമാന്വേഷണത്തിനൊപ്പം…
Read Moreശ്രീജിത്ത് രവി ജാമ്യത്തിനായി ഹൈക്കോടതിയിലേക്ക്; രോഗിയാണെന്നുള്ള നടന്റെ വാദം തള്ളിയാണ് 14 ദിവസത്തേക്ക് റിമാന്റ് ചെയ്തത്
തൃശൂർ: കുട്ടികൾക്ക് മുന്പിൽ നഗ്നത പ്രദർശനം നടത്തിയ കേസിൽ അറസ്റ്റിലായ നടൻ ശ്രീജിത്ത് രവി ജാമ്യത്തിനായി ഹൈക്കോടതിയിലേക്ക്. ശ്രീജിത്ത് രവി ഹൈക്കോടതിയിൽ ഇന്ന് ഹർജി നൽകും. ഇന്നലെ പോക്സോ കോടതി നടനെ റിമാൻഡ് ചെയ്തിരുന്നു. താൻ രോഗിയാണെന്നും ചികിൽസ തേടുന്നുണ്ടെന്നും രണ്ട് ദിവസമായി മരുന്ന് കഴിക്കാതിരുന്നതിനാൽ സംഭവിച്ചതാണെന്നുമുള്ള ശ്രീജിത്ത് രവിയുടെ വാദം തള്ളിയാണ് 14 ദിവസം റിമാൻഡിന് പോക്സോ കോടതി ഉത്തരവിട്ടത്. തൃശൂർ വെസ്റ്റ് പോലീസാണ് ഇന്നലെ രാവിലെ ശ്രീജിത്ത് രവിയെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പുകൾ ചുമത്തിയാണ് നടനെതിരെ കേസെടുത്തിരിക്കുന്നത്. ഇന്നലെ ഉച്ചയോടെ കോടതിയിൽ ഹാജരാക്കിയപ്പോൾ തന്റേത് ഒരു രോഗമാണെന്നും മരുന്ന് കഴിക്കാത്തത് കൊണ്ടുണ്ടായ പ്രശ്നമാണെന്നും ശ്രീജിത്ത് രവി ജാമ്യാപേക്ഷയിൽ വാദിച്ചു. അതിനായി മെഡിക്കൽ രേഖകളും ഹാജരാക്കി. എന്നാൽ ശ്രീജിത്ത് രവി ഹാജരാക്കിയ മെഡിക്കൽ രേഖകൾ ഇന്നത്തേതാണെന്നും ഇതൊരു തരം രോഗമാണെന്നും ജാമ്യം…
Read Moreഭരണഘടനാ വിവാദം കേരളത്തിൽ ആളിക്കത്തുമ്പോൾ, നിതീക്കായി തൃശൂർ കളക്ടറേറ്റിനു മുന്നിലെ ദമ്പതികളുടെ സമരത്തിന് 8 വയസ്
കെ.കെ. അർജുനൻഅയ്യന്തോൾ: ഭരണഘടനാ വിവാദം കേരളത്തിൽ ആളിക്കത്തുന്പോൾ ആ ഭരണഘടന പ്രകാരമുളള നീതി അധികൃതരുടെ ഭാഗത്തു നിന്നു ലഭിക്കുന്നില്ലെന്നാരോപിച്ച് ദന്പതികൾ എട്ടുവർഷമായി തൃശൂർ കളക്ടറേറ്റിനു മുന്നിൽ സമരത്തിൽ. നീതി കിട്ടണമെന്നാവശ്യപ്പെട്ട് സിവിൽ സ്റ്റേഷനു മുന്നിൽ അവർ നടത്തുന്ന കുത്തിയിരിപ്പ് പെരുമഴയത്തും തുടരുന്നു.രണ്ടായിരത്തിലധികം ദിവസമായി പൊങ്ങണംകാട് സ്വദേശികളായ ഈ ദന്പതികൾ കളക്ടറേറ്റിനു മുന്നിൽ സമരം തുടങ്ങിയിട്ട്. അബ്കാരി കോണ്ട്രാക്ടറായിരുന്ന പിതാവിന്റെ സ്വത്ത് ചിലർ തട്ടിയെടുത്തുവെന്ന കേസ് അനുകൂലമായി വിധിച്ചിട്ടും നീതി ലഭിച്ചില്ലെന്നാരോപിച്ചാണ് ഇവർ സമരം നടത്തുന്നത്. ഇവർക്കരികിലൂടെ ഇത്രയുംകാലം നിരവധി സമരപ്രക്ഷോഭങ്ങൾ നടന്നിട്ടും, മന്ത്രിമാരടക്കമുള്ളവരും ന്യായാധിപന്മാരും കളക്ടർമാരും കടന്നുപോയിട്ടും ഇവരുടെ സമരപ്രതിഷേധം ഇതുവരെയും ആരും കാര്യമായി ഗൗനിച്ചിട്ടില്ല. 2014 ഓഗസ്റ്റിലാണ് ഇവർ കളക്ടറേറ്റിനു മുന്നിൽ സമരം ആരംഭിച്ചത്. എന്നും രാവിലെ ഇരുവരും കളക്ടറേറ്റിനു മുന്നിലെത്തും. ഉച്ച കഴിഞ്ഞാൽ സമരം അവസാനിപ്പിച്ച് മടങ്ങും. ഇതിനിടെ കളക്ടറോ ജഡ്ജിമാരോ സമരപ്പന്തലിനു…
Read Moreവീട്ടമ്മയെ ചിരവകൊണ്ട് അടിച്ച് സ്വർണവുമായി മധ്യവയസ്കൻ മുങ്ങി; സഹോദരന്റെ മകൻ തലേദിവസം വീട്ടിലെത്തി നിരീക്ഷണം നടത്തിയ ശേഷമാണ് മോഷണം നടത്തിയത്
കൊരട്ടി: വീട്ടമ്മയെ ചിരവകൊണ്ട് പരിക്കേല്പിച്ച് സ്വർണവുമായി മുങ്ങിയ പ്രതിക്കു വേണ്ടി കൊരട്ടി പോലീസ് അന്വേഷണം ഉൗർജിതമാക്കി. കൊരട്ടി കട്ടപ്പുറം മേലേടൻ പോളിയുടെ ഭാര്യ ജെസി(58)യെ ഇന്നലെ ചിരവ കൊണ്ട് അക്രമിച്ചാണ് മൂന്നു വളയും ഒരു മാലയും അടക്കം മൂന്നര പവനോളം സ്വർണവുമായി ഇയാൾ മുങ്ങിയത്. ജെസിയുടെ ഭർതൃമാതാവിന്റെ സഹോദരന്റെ മകനും മാന്പ്ര വേഴപ്പറന്പൻ അന്തോണിയുടെ മകനുമായ ജോബി എന്നയാളാണ് പ്രതി. ബന്ധുവായ പ്രതി ചൊവ്വാഴ്ച വൈകീട്ട് ഇവരുടെ വീട്ടിൽ വന്ന് ക്ഷേമാന്വേഷണങ്ങൾ നടത്തി ചായ കുടിച്ച് മടങ്ങി. തനിക്കു കുറച്ച് ദിവസമായി കാതിക്കുടത്താണു ജോലിയെന്നും സൂചിപ്പിച്ചു. ഇന്നലെ രാവിലെ എട്ടരയോടെ വീണ്ടും ജോബി ജെസിയുടെ വീട്ടിലെത്തി. സമീപവാസികളെക്കുറിച്ച് ചോദിച്ചറിഞ്ഞ ജോബി ജെസിയുടെ ഭർത്താവ് ജോലിക്കു പോയെന്ന് ഉറപ്പു വരുത്തിയ ശേഷം ഉച്ചയ്ക്ക് 12 ന് വീണ്ടും വീട്ടിലെത്തി. ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്ന ജെസിയെ പിറകിലൂടെ വന്ന് മർദിച്ച്…
Read Moreനാല് അധ്യാപകരിൽ മൂന്നുപേർക്കും സ്ഥലംമാറ്റം; അടച്ചുപൂട്ടൽ ഭീഷണി നേരിട്ട് കുറ്റൂർ എൽപി സ്കൂൾ
തൃശൂർ: നാലുകുട്ടികൾ മാത്രമായി അടച്ചുപൂട്ടൽ ഭീഷണി നേരിട്ട കുറ്റൂർ ഗവ. എൽപി സ്കൂൾ നാട്ടുകാരുടെ ഇടപെടലിൽ 80 കുട്ടികളുമായി പഴയ പ്രതാപത്തിലേക്കു നീങ്ങുന്നതിനിടെ പ്രതിസന്ധിയായി അധ്യാപകരുടെ കൂട്ട സ്ഥലംമാറ്റം. സ്കൂളിൽ ആകെയുള്ള നാല് അധ്യാപകരിൽ മൂന്നു പേരാണു സ്ഥലംമാറി പോകുന്നത്.കോലഴി പഞ്ചായത്തിലെ ഏക സർക്കാർ പ്രാഥമിക വിദ്യാലയമായ കുറ്റൂർ ഗവ. എൽ പി സ്കൂൾ 1889 ലാണു സ്ഥാപിക്കപ്പെട്ടത്. നാലു ക്ലാസും പ്രധാന അധ്യാപികയും ഉൾപ്പെടെ നാല് അധ്യാപകരാണ് ഇവിടെയുള്ളത്.എന്നാൽ അധ്യയന വർഷം ആരംഭിച്ച് ഒരു മാസം പിന്നിടുന്പോഴേക്കും മൂന്ന് അധ്യാപകർക്കു സ്ഥലംമാറ്റം ലഭിക്കുകയായിരുന്നു. സ്ഥലംമാറ്റം ആവശ്യപ്പെട്ട മൂന്നു പേർക്കും അനുവദിക്കുന്പോൾ പകരം അധ്യാപകരെ ഇതുവരെ ഇവിടേയ്ക്കു നിയമിച്ചിട്ടില്ല.പ്രധാനാധ്യാപികയ്ക്കു കോലഴി പഞ്ചായത്തിന്റെ ഇംപ്ലിമെന്റിംഗ് ഓഫീസറുടെ ചുമതല കൂടി വഹിക്കുകയും വേണം. 80 കുട്ടികളെ ഒരു അധ്യാപകനെ വച്ച് എങ്ങനെ ഹെഡ്മാസ്റ്റർ പഠിപ്പിക്കുമെന്നാണു രക്ഷാകർത്താക്കളുടെ ചോദ്യം. വിഷയത്തിൽ രക്ഷകർത്താക്കൾ…
Read More