തൃശൂർ: മണ്ണുത്തി സ്റ്റേഷനിലേക്ക് ഒരു വിദേശ നന്പരിൽനിന്ന് ഫോണ്‍കോൾ – മാഡം, ഞാൻ വിദേശത്തുനിന്നാണു വിളിക്കുന്നത്. എത്രയുംപെട്ടന്ന് ഒരു സഹായം ചെയ്യണം. എന്റെ ഒരു കൂട്ടുകാരൻ മാടക്കത്തറ ഭാഗത്ത് ആത്മഹത്യ ചെയ്യാനായി തയാറാകുന്നുണ്ട്. അവൻ അതിന്റെ ഫോട്ടോ സഹിതം എനിക്ക് അയച്ചുതന്നിരിക്കുന്നു. എത്രയുംവേഗം പോയിനോക്കണം. അവൻ എന്നെ അറിയിച്ച ശേഷം ഫോണ്‍ ഓഫാക്കുകയും ചെയ്തു.പരിഭ്രമത്തിലുള്ള ഫോണ്‍വിളി കേട്ട ഉടൻതന്നെ സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയർ സിവിൽ പോലീസ് ഓഫീസറായ കെ.എസ്. രജിത ബൈക്ക് പട്രോളിംഗ് ഡ്യൂട്ടിയിലെ സിവിൽ പോലീസ് ഓഫീസർമാരായ പി.പി. അജിത്ത്, വി.പി. രാജേഷ് എന്നിവരെ വിവരം അറിയിച്ചു. അവർ ഉടൻതന്നെ സംഭവസ്ഥലത്തേക്ക് ബൈക്കിൽ കുതിച്ചു. കൂട്ടുകാരൻ കൊടുത്ത നന്പറിൽ യുവാവിനെ ഇടയ്ക്കു വിളിക്കാൻ ശ്രമിക്കുകയും ചെയ്തു. വിളിച്ചിട്ടു കിട്ടിയില്ലെങ്കിലും പറഞ്ഞ വിലാസമനുസരിച്ച് അവർ ഉടൻ സ്ഥലത്തെത്തി. വീടിന്റെ മുൻവശത്തെ വാതിൽ തുറന്നിട്ടിരുന്നു. ഒരു മുറിമാത്രം…
Read MoreCategory: Thrissur
ആഢംഭരത്തിന് ഒട്ടും കുറവു വേണ്ട! നഗരവാസികൾക്ക് തന്നെയല്ലേ നാണക്കേട്… മേയർക്കും ഇരിക്കട്ടെ നഗരത്തിൽ ഔദ്യോഗിക വസതി
തൃശൂർ: നഗരം ഭരിക്കുന്ന മേയർക്ക് തൃശൂരിൽ ഒരു ഒൗദ്യോഗിക വസതിയില്ലെന്നു പറഞ്ഞാൽ നഗരവാസികൾക്ക് തന്നെയല്ലേ നാണക്കേട്. എന്നാൽ പിന്നെ ആഡംഭരത്തിന് ഒട്ടും കുറവു വേണ്ട, നഗരമധ്യത്തിൽ തന്നെ വാടകയ്ക്ക് ഒരു വസതിയെടുക്കാനാണ് നീക്കം. സ്വന്തമായി എല്ലാവർക്കും കോർപറേഷൻ പരിധിയിൽ തന്നെ വീടുണ്ടെങ്കിലും നഗരമധ്യത്തിൽ മേയർക്ക് ഒരു വസതിയൊരുക്കാനുള്ള നീക്കം ചരിത്രത്തിലാദ്യമാണ്. അഞ്ചിന് നടക്കുന്ന കോർപറേഷൻ കൗണ്‍സിൽ യോഗത്തിൽ വസതി സംബന്ധിച്ച വിഷയം അജൻഡയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൗണ്‍സിൽ തീരുമാനിച്ചാൽ കോർപറേഷൻ സെക്രട്ടറിക്കുള്ളതുപോലെ മേയർക്കും നഗരത്തിൽ വസതിയൊരുങ്ങും. എല്ലാ മാസവും 15000 രൂപ വാടകയും മെയിന്റനൻസിനും ഫർണിച്ചറുകൾക്കും മറ്റുമായി ഒരു ലക്ഷം രൂപയും അനുവദിക്കണമെന്നാണ് അജൻഡയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 2021 ഒക്ടോബർ 18ലെ തദ്ദേശസ്വയംഭരണ വകുപ്പിന്റെ ഉത്തരവ് കാണിച്ചാണ് വസതിയൊരുക്കാനുള്ള തീരുമാനത്തിനായി കൗണ്‍സിലിൽ വച്ചിരിക്കുന്നത്. കോർപറേഷൻ തനതു ഫണ്ടിൽ നിന്നും ഇതിനുള്ള പണം കണ്ടെത്താമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ലക്ഷങ്ങൾ മുടക്കി മേയറുടെ…
Read Moreവിറകിന്റെ അഗ്രഭാഗം കൊണ്ട് മുറിവുണ്ടായതാണെന്ന് ആദ്യം കരുതി, പക്ഷേ..! വിറക് എടുക്കുന്നതിനിടെ വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചു
മണ്ണഞ്ചേരി: പാചകത്തിനായി വിറക് എടുക്കുന്നതിനിടെ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു. പഞ്ചായത്ത് 14-ാം വാർഡ് കണ്ടത്തിൽ പ്രകാശന്റെ ഭാര്യ ദീപ (44) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 11.15ഓടെ വീടിനോട് ചേർന്ന് വെളിയിൽ ശേഖരിച്ചു വച്ചിരുന്ന വിറക് അടുക്കളയിലേക്ക് എടുക്കുന്നതിനിടെയായിരുന്നു സംഭവം. വിറകിന്റെ അഗ്രഭാഗം കൊണ്ട് മുറിവുണ്ടായതാണ് എന്നാണ് ദീപ ആദ്യം കരുതിയത്. കുറച്ചുസമയം കഴിഞ്ഞതോടെ മുറിവ് പറ്റിയ ഭാഗത്ത് നിറവ്യത്യാസവും ശാരീരിക അസ്വസ്ഥതയും അനുഭവപ്പെട്ടതോടെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. സംസ്കാരം ഇന്ന് ഒന്നിന് വീട്ടുവളപ്പിൽ നടക്കും. മക്കൾ: ദേവപ്രിയ, ദേവാനന്ദ്.
Read Moreരാവിലെ കട തുറന്ന കടയുടമ ഞെട്ടി! പുതിയ വീട്ടിലേയ്ക്ക് വേണ്ട മുഴുവൻ സാധനങ്ങളും മോഷ്ടിച്ചു മൂന്നംഗ സംഘം; ഒടുവില്‍…
തൃശൂർ: പുതിയ വീട്ടിലേക്ക് വേണ്ട മുഴുവൻ സാധനങ്ങളും മോഷ്ടിച്ച മൂന്നംഗ സംഘത്തെ പോലീസ് പിടികൂടി. കോഴിക്കോട് വെളിമാടുകുന്ന് സ്വദേശി ആരിഫ്, തൃശൂർ പെരിഞ്ഞനം സ്വദേശി വിജീഷ്, പറവൂർ സ്വദേശി അരുൺകുമാർ എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച പുലർച്ചെ ഒന്നരയോടെ തൃശൂര്‍ പറവട്ടാനിയിലെ കുട്ടൂസ് ട്രേഡേഴ്സിൽ നിന്നാണ് സംഘം സാധനങ്ങൾ മോഷ്ടിച്ചത്. കിടക്ക, കട്ടിൽ, ഗ്യാസ് സ്റ്റൗ, പാത്രങ്ങള്‍ തുടങ്ങി നിലത്ത് വിരിക്കുന്ന മാറ്റ് വരെ സംഘം മോഷ്ടിച്ച് പാസഞ്ചര്‍ ഓട്ടോയി കടത്തുകയായിരുന്നു. രാവിലെ കട തുറന്നപ്പോഴാണ് മോഷണ വിവരം പുറംലോകം അറിഞ്ഞത്. പിന്നാലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു. രണ്ട് പേര് കടയിലേയ്ക്ക് ചാടിക്കടക്കുന്നത് മുതല്‍ സാധനങ്ങള്‍ തെരഞ്ഞ് പിടിച്ച് കടത്തുന്നത് ഉൾപ്പടെ സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. 80,000 രൂപയോളം വിലവരുന്ന സാധനങ്ങളും മൊബൈൽ ഫോണും മേശയിലുണ്ടായിരുന്ന 3,000 രൂപയും നഷ്ടപ്പെട്ടതായി കടയുടമ പരാതിപ്പെട്ടു. തൃശൂർ ഈസ്റ്റ് പോലീസും…
Read Moreആന്ത്രാക്സ്; ആശങ്ക വേണ്ടെന്ന് ജില്ലാ കളക്ടർ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ; കൺട്രോൾ റൂം തുറന്നു
സ്വന്തം ലേഖകൻതൃശൂർ: അതിരപ്പിള്ളി വനമേഖലയിലെ കാട്ടുപന്നികളിൽ ആന്ത്രാക്സ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ഉൗർജിതപ്പെടുത്തിയതായി ജില്ലാ കളക്ടർ ഹരിത വി. കുമാർ അറിയിച്ചു. ജനങ്ങൾക്ക് ആശങ്കയോ ഭീതിയോ വേണ്ടെന്നും, ആന്ത്രാക്സ് മൃഗങ്ങളിൽനിന്നു മനുഷ്യരിലേക്ക് പടരാനുള്ള സാധ്യത വളരെ കുറവാണെന്നും കളക്ടർ പറഞ്ഞു. വളർത്തുമൃഗങ്ങളിലോ കന്നുകാലികളിലോ ഇതുവരെയും രോഗം കണ്ടെത്തിയിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.ചത്ത കാട്ടുപന്നികളിൽ രോഗം സ്ഥിരീകരിച്ച ഉടൻതന്നെ ഉന്നതതല യോഗം ചേർന്ന് കൈക്കൊള്ളേണ്ട അടിയന്തര നടപടികൾ ചർച്ച ചെയ്തു. കണ്ട്രോൾ റൂം തുറന്നിട്ടുണ്ട്. 2020ലും പ്രദേശത്ത് ഇത്തരത്തിൽ കാട്ടുപന്നികളിൽ ആന്ത്രാക്സ് റിപ്പോർട്ടു ചെയ്തിരുന്നുവെന്നും അന്നും കാര്യമായ പ്രശ്നങ്ങളൊന്നുമുണ്ടായില്ലെന്നും വിദഗ്ധർ പറയുന്നു. വെറ്ററിനറി ഡോക്ടർമാർ ഇന്നലെ രാവിലെതന്നെ അതിരപ്പിള്ളി മേഖലയിലെത്തി. ചത്ത പന്നികളെ കുഴിച്ചിട്ട പതിമൂന്നുപേരെ പ്രാഥമിക സന്പർക്കപ്പട്ടികയിൽ ഉൾപ്പെടുത്തി നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ആന്ത്രാക്സ് കൂടുതൽ വേഗത്തിൽ പടരുന്നത് വേനൽക്കാലത്താണെന്നും മഴയും തണുത്ത കാലാവസ്ഥയും ഉള്ളതിനാൽ രോഗം പടർന്നുപിടിക്കാനുള്ള…
Read Moreനിശബ്ദനായി ഷാരോണ്‍ ഒരിക്കൽക്കൂടി പന്തലാംപാടത്തെ സ്കൂൾ ഗേറ്റ് കടന്നെത്തി…പ്രിയപ്പെട്ടവരോട് യാത്ര പറയാന്‍… ഒരുനോക്കു കാണാൻ സ്കൂൾ ഒന്നടങ്കം ഒഴുകിയെത്തി
വടക്കഞ്ചേരി: എട്ടാം ക്ലാസുകാരൻ ഷാരോണ്‍ ഒരിക്കൽക്കൂടി നിശബ്ദനായി സ്കൂൾ ഗേറ്റ് കടന്നെത്തി. പ്രധാനാധ്യാപകൻ ജോജി ഡേവിഡും മറ്റും ഷാരോണിന്റെ ചേതനയറ്റ ശരീരം താങ്ങിപിടിച്ച്.. ജീവിച്ചു തുടങ്ങും മുന്‍പേ പറന്നകന്ന ഷാരോണിനെ അവസാനമായി ഒരുനോക്കു കാണാൻ ഇതിനകം സ്കൂൾ ഒന്നടങ്കം ഒഴുകിയെത്തിയിരുന്നു. പ്രിയപ്പെട്ട കൂട്ടുകാരൻ നിശ്ചലനായി കിടക്കുന്നത് കണ്ട് പലരുടെയും കണ്ണുനിറഞ്ഞു. ക്ലാസ് ടീച്ചർ ആര്യക്ക് സങ്കടം ഒതുക്കാനാവില്ല. എട്ടാം ക്ലാസ് മുതലുള്ള സ്കൂളിൽ ഈ വർഷമാണ് ഷാരോണ്‍ ചേർന്നത്. പുതിയ സ്കൂൾ അന്തരീക്ഷവുമായി പരിചയപ്പെട്ട് പുതിയ കൂട്ടുകാരെ കിട്ടിയതിന്റെ സന്തോഷത്തിലായിരുന്നു ഷാരോണ്‍ ദിവസവും സ്കൂളിലെത്തിയിരുന്നത്. ഷാരോണിന്റെ മൂകമായ അന്ത്യയാത്ര കൂട്ടുകാർക്കും വലിയ നൊന്പരമായി. സ്കൂൾ മാനേജർ കൂടിയായ പള്ളി വികാരി ഫാ. ജോബി കാച്ചപ്പിള്ളി ഷാരോണിനു വേണ്ടി പ്രാർഥന നടത്തി. പോസ്റ്റ്മോർട്ടത്തിനുശേഷം തൃശൂരിൽനിന്നു ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് മൃതദേഹം പന്തലാംപാടം നിത്യസഹായമാതാ പള്ളിയിൽ കൊണ്ടുവന്നത്. ദേവാലയത്തിലായിരുന്നു…
Read Moreകുഞ്ഞുനാൾ മുതൽ മനസിൽ താലോലിച്ചു മോഹം; സൈക്കിളിൽ ഭാരതയാത്രയുമായി വടക്കഞ്ചേരിക്കാരൻ സുൽഫിക്കർ
വടക്കഞ്ചേരി: സുൽഫിക്കർ കുഞ്ഞുനാൾ മുതൽ മനസിൽ താലോലിച്ചു കൊണ്ടുനടന്നിരുന്ന മോഹമായിരുന്നു രാജ്യം മുഴുവൻ സൈക്കിളിൽ ചുറ്റിക്കറങ്ങി കാണണമെന്ന്. അത് യാഥാർഥ്യമായതിന്റെ സന്തോഷം പഞ്ചാബിൽ നിന്നും പങ്കുവയ്ക്കുകയാണ് സുൽഫിക്കർ. വടക്കഞ്ചേരി വള്ളിയോട് മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിനു സമീപം അഹമ്മദ് കബീറിന്റെ മകൻ സുൽഫിക്കർ എന്ന 20 കാരൻ കഴിഞ്ഞ മാസം 22 നാണ് സൈക്കിളിൽ ഭാരത യാത്ര ആരംഭിച്ചത്. കാലുകൾ കൊണ്ട് ചവിട്ടി നീങ്ങുന്ന സാധാരണ സൈക്കിളിൽ. ഉൗട്ടിയിലേക്ക് സൈക്കിളിൽ പോയിട്ടുള്ള മുൻ അനുഭവമാണ് പ്രചോദനം. ഒപ്പം വീട്ടുകാരും സമ്മതം മൂളി. സൈക്കിളിൽ ഒരുക്കങ്ങൾ നടത്തി. ഡ്രസ്, അത്യാവശ്യ മറ്റു സാധനങ്ങൾ. സൈക്കിളിന് മുന്നിലും പുറകിലും ചെറിയ ബോർഡും തൂക്കി. യാത്രികൻ കേരളം ടു കാഷ്മീർ. വടക്കഞ്ചേരിയിൽ നിന്നും ഒറ്റപ്പാലം വഴി കാസർഗോഡ്, ഉടുപ്പി, പൂനെ, മുംബൈ, സൂററ്റ്, ജയ്പ്പൂർ, ന്യൂഡൽഹി, ലക്നൗ, ശ്രീനഗർ, കാർഗിൽ അങ്ങനെ യാത്ര…
Read Moreആനക്കോട്ടയിലെ കൊമ്പൻമാർ ഇനി ലൈജുമോളുടെ ചട്ടത്തിൽ; ആനക്കോട്ട മാനേജരായി ദേവസ്വത്തിൽ ആദ്യ വനിത
ഗുരുവായൂർ: ദേവസ്വം പുന്നത്തൂർ ആനക്കോട്ടയിലെ ആദ്യ വനിത മാനേജരായി ലെജുമോൾ ചുമതലയേറ്റു. ആനക്കോട്ടയിൽ ആദ്യമായാണ് ഒരു വനിത മാനേജർ സ്ഥാനത്തെത്തുന്നത്. ആനക്കാരുടെ കുടുംബത്തിൽ നിന്നാണു ലെെജുവിന്റെ വരവ്. ചെറുപ്പം മുതൽ ആനകളെ കണ്ട് ആനകളോട് ഇഷ്ടമുള്ള ലൈജുമോളുടെ വരവു പുതിയ ചരിത്രമാവുകയാണ്.അച്ഛൻ രവീന്ദ്രൻ നായരും ഭർതൃപിതാവ് ശങ്കരനാരായണനും ദേവസ്വത്തിൽ പ്രഗത്ഭരായ ആനക്കാരായിരുന്നു. ഭർത്താവ് പ്രസാദും മുൻ ആനക്കാരനായിരുന്നു. ഇന്നു രാവിലെ ജീവധനം ഡിഎ ഇൻചാർജ് പ്രമോദ് കളരിക്കലിനു മുന്‍പാകെയാണ് ലെെജുമോൾ ചുമതലയേറ്റത്. സ്ഥാനമൊഴിഞ്ഞ മാനേജർ വി.സി. സുനിൽകുമാറിൽ നിന്ന് ആനക്കോട്ടയുടെ താക്കോൽ ലെെജുമോൾ ഏറ്റുവാങ്ങി. ഇപ്പോൾ 44 ആനകളുണ്ട്. നൂറ്റന്‍പതിലേറെ ജീവനക്കാർ. അതിൽ ഭൂരിപക്ഷവും ആനക്കാർ തന്നെ. ഗുരുവായൂരപ്പന്റെ ഗജസന്പത്തിന്റെ നിയന്ത്രണവും പരിപാലനവും ഇനി ലെെജുവിന്റെ കെെയിൽ ഭദ്രമാകും. 1996ൽ എൽഡി ക്ലാർക്കായി ഗുരുവായൂർ ദേവസ്വം സർവീസിലെത്തിയ ലെെജുമോൾ മരാമത്ത് വിഭാഗം മാനേജരായിരിക്കെയാണു ജീവധനവിഭാഗത്തിലെ പുതിയ നിയോഗം.…
Read Moreഅമിത ചാർജിന് പൂട്ടിട്ടു..! ഓട്ടോറിക്ഷകളിലെ മീറ്ററിലെ തട്ടിപ്പിന് തടയിടാൻ സീലിംഗ് നടപടികളുമായി ലീഗൽ മെട്രോളജി വകുപ്പ്
സ്വന്തം ലേഖകൻഒളരിക്കര: ഓട്ടോറിക്ഷകളിൽ മീറ്റർ സീലിംഗ് നടപടികൾ ആരംഭിച്ചു. ഒളരിക്കരയിലെ ലീഗൽ മെട്രോളജി വകുപ്പിന്റെ ഓഫീസ് പരിസരത്താണ് നടപടികൾ. ഇതിനോടകം ജില്ലയിലെ നൂറു കണക്കിന് ഓട്ടോറിക്ഷകൾക്ക് മെക്കാനിക്കൽ ഫെയർ മീറ്ററും ഇലക്ട്രോണിക് ഫെയർ മീറ്ററും വകുപ്പിന്റെ സീൽ ചെയ്തു കഴിഞ്ഞു. പുതിയ മീറ്ററുകൾ സ്ഥാപിക്കാത്ത ഓട്ടോറിക്ഷകൾക്ക് രണ്ടായിരം രൂപ വരെ പിഴ ഈടാക്കും. മീറ്ററിൽ പുതിയ നിരക്ക് പുനക്രമീകരിക്കുന്ന പ്രവൃത്തി ചെയ്യാൻ ലൈസൻസികൾക്ക് മാത്രമാണ് അനുമതിയുള്ളത്. മീറ്ററിൽ പുതിയ നിരക്ക് ക്രമീകരിച്ച് മീറ്റർ സീൽ ചെയ്യാനെത്തുന്ന ഓട്ടോറിക്ഷകൾ ഒളരിയിൽനിന്ന് ചേറ്റുപുഴവരെ ഓടിച്ച് മീറ്റർ ശരിയാം വിധം പ്രവർത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കും. മീറ്റർ ശരിയാണെങ്കിൽ റോഡ് ടെസ്റ്റിനു ശേഷം ഈയം ഉരുക്കിയൊഴിച്ച് സ്റ്റെയിൻലെസ് സ്റ്റീൽ ത്രെഡഡ് വയറും സ്ക്വയർ ലെഡും ഉപയോഗിച്ചാണ് മീറ്ററുകൾ സീൽ ചെയ്യുന്നത്. ലൈസൻസില്ലാത്ത സ്ഥാപനങ്ങളിൽ മീറ്ററുകൾ നിരക്ക് ക്രമീകരണം നടത്തുകയോ മീറ്ററുകളുടെ അറ്റകുറ്റപ്പണികൾ നടത്തുകയോ…
Read Moreചക്കപ്പഴത്തിന്റെ മണം കാടാകെ പരക്കുന്നു; മണം തേടി കാട്ടാനക്കൂട്ടം നാട്ടിലേക്കിറങ്ങുന്നു; ആനകളെ തുരത്താൻ ചക്കവേട്ട നടത്തി വനം വകുപ്പ്
വരന്തരപ്പിള്ളി കുന്നത്തുപ്പാടം, കുട്ടഞ്ചിറ പ്രദേശത്ത് കുട്ടംതെറ്റിയെത്തിയ കാട്ടാനയെ കാടുകയറ്റാനാണ് വനം വകുപ്പിന്റെ പുതിയ തന്ത്രം. മേഖലയിൽ വ്യാപകമായി പ്ലാവുകളിൽ കായ്ച്ചു നിൽക്കുന്ന ചക്കകൾ ശേഖരിച്ച് ഉൾവനത്തിൽ കൊണ്ടിടുകയാണ് ചെയ്യുന്നത്. ആനകളെ തിരികെ കാട്ടിലേക്ക് എത്തിക്കുകയും കൂടെ ഭക്ഷണം ലഭ്യമാക്കുകയുമാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. ഇന്നലെ രാവിലെ തന്നെ വനം വകുപ്പ് ഉദ്യോഗസ്ഥർ ചക്ക പറിക്കാനെത്തിയിരുന്നു. ഒരു പ്ലാവിൽ നിന്നുതന്നെ അന്‍പതിലേറെ ചക്ക പറിച്ചതായി പാലപ്പിള്ളി റേഞ്ച് ഓഫീസർ പ്രേം ഷെമീർ പറഞ്ഞു. പറിച്ച ചക്കകൾ പ്രത്യേകം ഏർപ്പാടാക്കിയ വാഹനത്തിലാണ് ഉൾക്കാട്ടിൽ എത്തിക്കുന്നത്. പ്രദേശത്തെ പറന്പുകളിൽ കായ്ച്ചു നിൽക്കുന്ന ചക്കയാണ് ആനകളെ ജനവാസ മേഖലയിലേക്ക് ആകർഷിക്കുന്നത്. പഴുത്ത ചക്കയുടെ മണം തേടിയെത്തുന്ന ആനകൾ സമീപത്തെ തെങ്ങ്, കവുങ്ങ്, വാഴ തുടങ്ങിയ കാർഷിക വിളകൾ നശിപ്പിക്കുന്നതും പതിവാണ്. കഴിഞ്ഞ ദിവസം രാത്രി പ്രദേശത്തെ വീട്ടുപറന്പുകളിലാണ് കൂട്ടം തെറ്റിയ കാട്ടാനയിറങ്ങിയത്. കാര്യമായി നാശനഷ്ടങ്ങൾ…
Read More