മുളങ്കുന്നത്തുകാവ്: ഗവ. മെഡിക്കൽ കോളജ് ആശുപത്രി പ്രസവ വാർഡിൽ അതിക്രമിച്ചു കടക്കാൻ ശ്രമിക്കവേ തടയാൻ ശ്രമിച്ച സുരക്ഷാ ജീവനക്കാരിക്കു ഡിവൈഎഫ്ഐ പ്രാദേശിക നേതാവിന്റെ ക്രൂരമർദനം. ആശുപത്രി സുരക്ഷാജീവനക്കാരിയായ ബിബിതയ്ക്കാണ് യുവാവിന്റെ മർദനത്തിൽ പരിക്കേറ്റത്. ഇവരെ ആശുപത്രി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. സ്ത്രീകളുടെ വാർഡിലേയ്ക്ക് ഡോക്ടർമാരുടെ പരിശോധനാ സമയത്ത് പുരുഷൻമാർക്കു മാത്രമല്ല മറ്റാർക്കും പ്രവേശനം ഇല്ലെന്നിരിക്കെ ഇയാൾ വാർഡിലേക്ക് അനധികൃതമായി പ്രവേശിക്കുകയായിരുന്നു. വാർഡിന്റെ ചുമതലയിലുണ്ടായിരുന്ന ബിബിത തടഞ്ഞപ്പോഴായിരുന്നു മർദനം. ബന്ധുവിനെ കാണനാണെന്നു പറഞ്ഞെത്തിയ ഇയാൾ സുരക്ഷാ ജീവനക്കാരിയെ തള്ളി മാറ്റി അകത്തുകടക്കാൻ ശ്രമിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച ബിബിതയെ ആളുകൾ നോക്കി നിൽക്കെ മർദിച്ചു. മറ്റു സുരക്ഷാ ജീവനക്കാർ എത്തിയാണ് ബിബിതയെ രക്ഷിച്ചത്.
Read MoreCategory: Thrissur
സ്കൂൾ ബസിൽ വിദ്യാർഥിനിയെ പീഡിപ്പിച്ച പ്യൂണിന് ശിക്ഷ! അഞ്ചുവർഷം കഠിന തടവിനും അന്പതിനായിരംരൂപ പിഴ
പുതിയകാവ്: മതിലകത്ത് സ്കൂൾ ബസിൽ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ പ്യൂണിനെ ശിക്ഷിച്ചു. മതിലകം കളരിപറന്പ് സ്വദേശി തെക്കൂട്ട് വീട്ടിൽ കിരണി(39)നെയാണ് തൃശൂർ അഡീഷണൽ ജില്ലാ കോടതി ശിക്ഷിച്ചത്. അഞ്ചുവർഷം കഠിന തടവിനും അന്പതിനായിരംരൂപ പിഴയടയ്ക്കാനുമാണ് കോടതി വിധിച്ചത്. 2019 ഓഗസ്റ്റിലാണ് ബസിൽവച്ച് സ്കൂൾ വിദ്യാർഥിനിയെ ലൈംഗികമായി ആക്രമിച്ചത്. സ്കൂൾ വാഹനത്തിലെ അറ്റൻഡർ ഇല്ലാത്തതിനെ തുടർന്ന് ഡ്യൂട്ടിക്കെത്തിയ കിരണ് 13 കാരിയായ വിദ്യാർഥിനിയെ പീഡിപ്പിെ ച്ചന്നാണ് കേസ്. അന്ന് മതിലകം എസ്ഐ ആയിരുന്ന കെ.എസ്. സൂരജാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ലിജി മധു ഹാജരായി.
Read Moreഒഴിയാത്ത മഴയും ആശങ്കയുമായി തൃശൂർ ! ചാലക്കുടി പുഴയിൽ അപകടകരമായ നിലയിൽ ജലനിരപ്പുയരുന്നു; പീച്ചിഡാമിന്റെ ഷട്ടറുകൾ തുറന്നു
സ്വന്തം ലേഖകൻ തൃശൂർ: മഴയും ആശങ്കകളുമൊഴിയാതെ തൃശൂർ. ചാലക്കുടി പുഴയിൽ ജലനിരപ്പുയരുന്നത് ചാലക്കുടി നിവാസികളുടെ ആശങ്ക ഉയർത്തുന്നു. പീച്ചിഡാമിന്റെ ഷട്ടറുകൾ തുറന്നു. തൃശൂർ നഗരപ്രദേശങ്ങളിലും വെള്ളക്കെട്ട് ഭീഷണിയുണ്ട്. ജില്ലയിൽ 37 ദുരിതാശ്വാസ ക്യാന്പുകളുണ്ട്. 469 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു.1533പേർ ക്യാന്പുകളിലുണ്ട്. ജില്ലയിൽ മലയോരമേഖലയിൽ മണ്ണിടിച്ചിൽ ഭീഷണിയുണ്ട്. തൃശൂർ-പാലക്കാട് ദേശീയപാതയിൽ മണ്ണിടിച്ച് റോഡിലേക്ക് വീണതിനെ തുടർന്ന് ഇവിടെ ഒറ്റവരിയായാണ് വണ്ടികൾ കടത്തിവിടുന്നത്. പുത്തൂർ എട്ടാം കല്ലിൽ വീടിനു സമീപത്തേക്ക് മണ്ണിടിഞ്ഞു വീണു. ഇതെ തുടർന്ന് വീട്ടുകാരെ മാറ്റിപാർപ്പിച്ചു.മാന്ദാമംഗലം ദർഭയിൽ റോഡിന്റെ ഒരുവശം ഇടിഞ്ഞു. തൃശൂർ നഗരത്തിൽ വെള്ളക്കെട്ട് ഭീഷണിയുടെ സൂചന പലയിടത്തുമുണ്ട്. തൃശൂർ പൂങ്കുന്നം ഉദയനഗറിലെ ചില വഴികളിൽ വെള്ളക്കെട്ടുണ്ടായിട്ടുണ്ട്. ചിമ്മിനിഡാമിന്റെ ഷട്ടറുകൾ തുറക്കാൻ സാധ്യത. ശക്തമായമഴ തുടരുന്ന സാഹചര്യത്തില് ചിമ്മിനി ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്താൻ സാധ്യതയുണ്ട്. നിലവിൽ കുറുമാലി പുഴയിലെ ജലനിരപ്പ് വാണിംഗ് ലെവലിന് മുകളിലാണ്. ഡാമിന്റെ…
Read Moreബാങ്കിൽ 18 ലക്ഷം! പണമില്ലാതെ ചികിത്സ മുടങ്ങി; 5000 രൂപയ്ക്കു പോലും ചെല്ലുന്പോൾ കിട്ടാത്ത സ്ഥിതി; മകളുടെ വിവാഹവും പ്രതിസന്ധിയിലായി
ഇരിങ്ങാലക്കുട: മാപ്രാണം സ്വദേശി തെങ്ങോലപ്പറന്പിൽ തോമസ് – പ്രിൻസി ദന്പതികൾക്ക് ബാങ്കിൽ നിന്ന് ലഭിക്കാനുള്ളത് 18 ലക്ഷം രൂപ. പറപ്പൂക്കര പഞ്ചായത്ത് ഓഫീസ് ജീവനക്കാരിയായിരുന്നു പോളിയോ മൂലം കാലിനു വൈകല്യമുള്ള പ്രിൻസി. 23 കൊല്ലത്തെ സർവീസിനുശേഷം വിരമിച്ചപ്പോൾ ലഭിച്ച മുഴുവൻ തുകയും ബാങ്കിൽ നിക്ഷേപിച്ചു. ഹൃദ്രോഗിയായ ഭർത്താവിന്റെ ശസ്ത്രക്രിയ ആവശ്യത്തിന് ബാങ്കിനെ സമീപിച്ചെങ്കിലും തുച്ഛമായ തുകയാണു ലഭിച്ചതെന്നും 5000 രൂപയ്ക്കു പോലും ചെല്ലുന്പോൾ കിട്ടാത്ത സ്ഥിതിയാണെന്നും പ്രിൻസി പറഞ്ഞു. ഭർത്താവ് തോമസിന് ബൈപാസ് സർജറി കഴിഞ്ഞിരിക്കുകയാണ്. തുടർന്ന് ടെസ്റ്റുകൾ ആവശ്യമുണ്ട്. അതിനു വലിയ ചെലവുവരുന്നുണ്ട്. എന്നാൽ, ബാങ്കിൽനിന്നു നാലു മാസത്തിലൊരിക്കൽ 10,000 രൂപയേ കിട്ടൂ. പൈസ ഇല്ലാത്തതിനാൽ ചികിത്സ മുടങ്ങിയിരിക്കുകയാണ്. പണം ലഭിക്കാതായപ്പോൾ മകളുടെ വിവാഹവും പ്രതിസന്ധിയിലായി.
Read Moreക്ലാസ് റൂമിലെത്തിയ വിദ്യാർഥിനിയുടെ കാലിൽ പാമ്പ് ചുറ്റി; നാലാം ക്ലാസുകാരി ആശുപത്രിയിൽ; ക്ലാസ് മുറിയിലെ അലമാരിയിൽ ഒളിച്ച പാമ്പിനെ പിന്നെ കൊന്നു
തൃശൂർ: മങ്കര ഹയർ സെക്കൻഡറി സ്കൂളിലെ ക്ലാസ്മുറിയിൽ വിദ്യാർഥിനിക്ക് പാന്പുകടിയേറ്റതായി സംശയം. തുടർന്ന് നാലാം ക്ലാസ് വിദ്യാർഥിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ സ്കൂളിലെത്തിയ വിദ്യാർഥിനി ക്ലാസ് മുറിയിൽ കിടന്ന പാന്പിനെ കാണാതെ ചവിട്ടുകയായിരുന്നു. ഇതോടെ കുട്ടിയുടെ കാലിൽ പാന്പ് ചുറ്റുകയും പിന്നീട് കാല് കുടഞ്ഞപ്പോൾ പാന്പ് തെറിച്ചു പോകുകമായിരുന്നു. ഇതിനുശേഷം ക്ലാസിലുണ്ടായിരുന്ന അലമാരയിലേക്ക് പാന്പ് കയറി. കുട്ടിയുടെ കരച്ചിൽ കേട്ട് എത്തിയ അധ്യാപകരാണ് വിദ്യാർഥിനെ ആശുപത്രിയിലെത്തിച്ചത്. തുടർന്നു നടത്തിയ പരിശോധനയിൽ പാന്പിനെ കണ്ടെത്തി. 2019ൽ വയനാട് ബത്തേരി സർവജന സ്കൂളിൽവച്ച് അഞ്ചാം ക്ലാസ് വിദ്യാർഥിനി ഷഹല ഷെറിൻ പാമ്പ് കടിയേറ്റ് മരിച്ചിരുന്നു.
Read Moreസുനി മാനസികാരോഗ്യ കേന്ദ്രത്തിലെ ജയിൽ സെല്ലിൽ സുഖമായി ഉറങ്ങി; പൾസർ സുനിക്കു മാനസികപ്രശ്നങ്ങൾ ഇല്ലെന്നു വിദഗ്ധർ
സ്വന്തം ലേഖകൻഅയ്യന്തോൾ (തൃശൂർ): നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയെ തൃശൂർ പടിഞ്ഞാറേ കോട്ടയിലുള്ള മാനസികാരോഗ്യ കേന്ദ്രത്തിലെ വിദഗ്ധ ഡോക്ടർമാർ വിശദമായി പരിശോധിച്ചു. തനിക്കു ഡിപ്രഷനുണ്ടെന്നാണു സുനി പറയുന്നതെങ്കിലും കാര്യമായ പ്രശ്നങ്ങൾ സുനിക്കില്ലെന്നു ഡോക്ടർമാർ പറഞ്ഞു. ചൊവ്വാഴ്ച വൈകുന്നേരമാണ് കൊച്ചിയിൽനിന്നു പൾസർ സുനിയെ തൃശൂർ മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ചത്.കേസിൽ ജാമ്യഹർജി സുപ്രീംകോടതി തള്ളിയതോടെ സുനിയുടെ മാനസികാരോഗ്യം മോശമായെന്നാണു പറയുന്നത്. ഇതേത്തുടർന്നാണു ചികിത്സയ്ക്കായി തൃശൂരിൽ എത്തിച്ചത്. ചൊവ്വാഴ്ച രാത്രി പൾസർ സുനി മാനസികാരോഗ്യ കേന്ദ്രത്തിലെ ജയിൽ സെല്ലിൽ സുഖമായി ഉറങ്ങിയെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. സെല്ലിനുപുറത്ത് കാവലിനു ഗാർഡുമാരുണ്ട്. പ്രത്യേക സുരക്ഷ സുനിക്കായി ഒരുക്കിയിട്ടില്ല. വിശദപരിശോധന പൂർത്തിയായ ശേഷം ബന്ധപ്പെട്ടവർക്ക് ഇയാളുടെ മാനസികാരോഗ്യനില സംബന്ധിച്ച റിപ്പോർട്ട് നൽകും. ഏതാനും നാളുകൾക്കു മുന്പ് സുനിയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ സൈക്യാട്രി വിഭാഗത്തിൽ പരിശോധനയ്ക്കായി കൊണ്ടുവന്നിരുന്നു. എന്നാൽ, കാര്യമായ പ്രശ്നങ്ങളൊന്നുമില്ലെന്നുകണ്ട്…
Read Moreലോകകപ്പിന് ഒരു ഗോളിന് ഒരു പ്ലാവിൻ തൈ പദ്ധതി; ക്രൈസ്റ്റ് കോളജിലെ വൈസ് പ്രിൻസിപ്പൽ ജോയച്ചൻ പണി തുടങ്ങി
ഇരിങ്ങാലക്കുട: ലോകകപ്പിൽ ഒരു ഗോളിന് കേരളത്തിൽ ഒരു പ്ലാവിൻ തൈ എന്ന പദ്ധതി നടപ്പിലാക്കാനുളള ഒരുക്കത്തിലാണ് ക്രൈസ്റ്റ് കോളജിലെ വൈസ് പ്രിൻസിപ്പലായ ജോയച്ചൻ. വീണ്ടും ഏഷ്യൻ ഭൂഖണ്ഡത്തിലേക്ക് ഫുട്ബോൾ വേൾഡ് കപ്പ് വിരുന്നുവരുന്പോൾ അതിനാവേശം പകരാൻ 2010ൽ ഒരു ഗോളിന് ഒരു മരം പദ്ധതിയും 2014ലും 2018ലും ഒരു ഗോളിന് ഒരു നാട്ടുമാവിൻ തൈ പദ്ധതിയും നടപ്പിലാക്കിയ മാപ്ലിയച്ചൻ വീണ്ടും 2022 നവംബർ-ഡിസംബർ മാസങ്ങളിൽ നടക്കുന്ന ഖത്തർ ഫുട്ബോൾ ലോകകപ്പിന് ഒരു ഗോളിന് ഒരു പ്ലാവിൻ തൈ എന്ന പദ്ധതി നടപ്പിലാക്കാനുളള ഒരുക്കത്തിലാണ്. ഖത്തർ ഫുട്ബോൾ ലോകകപ്പിൽ നമ്മുടെ ഇഷ്ടതാരങ്ങൾ എത്ര ഗോൾ നേടിയാലും അവരുടെ പേരിൽ നമ്മുടെ കൊച്ചു കേരളത്തിൽ പ്ലാവിൻതൈകൾ നട്ടുവളർത്തുവാനുളള പരിശ്രമത്തിലാണ്.
Read Moreതൃശൂരുകാരൻ കോട്ടയത്ത് എത്തിയത് മുക്കുപണ്ടം പണയം വയ്ക്കാൻ; പണയം വെച്ച് ആവശ്യപ്പെട്ട തുക യുവാവിനെ കുടുക്കി
കുമരകം: മതൃശൂരിൽ നിന്നും കോട്ടയത്തെത്തി മുക്കുപണ്ടം പണയംവെച്ച് തട്ടിപ്പു നടത്താൻ ശ്രമം. യുവാവ് കുമരകം പോലീസ് പിടിയിൽ. കുമരകം കവണാറ്റിൻകര ബാങ്ക് പടി ഭാഗത്ത് എട്ടോന്നിൽ ഫൈനാൻസ് എന്ന സ്വർണപ്പണയ സ്ഥാപനത്തിലാണ് മുക്കുപണ്ടം പണയം വയ്ക്കാൻ വന്ന തൃശൂർ ചാവക്കാട് ഉഴവൂർ പറന്പ് വീട്ടിൽ മുരളീധരൻ മകൻ ഹരിവിഷ്ണു (24) നെ കുമരകം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഒരാഴ്ചയായി കോട്ടയത്ത് ലോഡ്ജിൽ താമസിച്ചു വരികയായിരുന്നു. സ്വർണം എന്ന വ്യാജേന മുക്കുപണ്ടം നൽകി 50,000 രൂപ ആവശ്യപ്പെട്ടതിനെത്തുടർന്ന് കടയുടമയ്ക്ക് സംശയം തോന്നി പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ജില്ലാ പോലിസ് ചീഫ് കെ. കാർത്തിക്കിന്റെ നിർദേശപ്രകാരം കുമരകം എസ്എച്ച്ഒ ബിൻസ് ജോസഫിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Read Moreആകാശമായവളേ..! ക്ലാസ് മുറിയിലെ പാട്ട് വിദ്യാഭ്യാസ മന്ത്രിയും ഫേസ്ബുക്കിൽ പങ്കുവച്ചു; വൈറലായത് കുറഞ്ഞ സമയംകൊണ്ട്
കോടാലി: മറ്റത്തൂർ ശ്രീകൃഷ്ണ ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി മിലൻ വെള്ളിയാഴ്ച ക്ലാസ് മുറിയിൽ പാടിയ പാട്ട് ഇപ്പോൾ ലോക മലയാളികൾക്കിടയിൽ തരംഗമാണ്. വിദ്യാഭ്യസ മന്ത്രി വി. ശിവൻകുട്ടി ഉൾപ്പടെ ഒട്ടേറെപ്പേർ മിലന്റെ പാട്ട് സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. വെള്ളം സിനിമയ്്ക്കുവേണ്ടി ഷഹബാസ് അമൻ ആലപിച്ച “ആകാശമായവളേ’ എന്ന ഗാനമാണു മിലൻ കഴിഞ്ഞ ദിവസം ക്ലാസിൽ വച്ച് സഹപാഠികൾക്കുവേണ്ടി ആലപിച്ചത്. ഗാനരചയിതാവും മ്യൂസിക്കൽ ആൽബം ഡയറക്ടറും കൂടിയായ അധ്യാപകൻ പാട്ടുപാടാൻ പറഞ്ഞപ്പോഴാണു സാമൂഹ്യപാഠം പീരിയേഡിൽ മിലൻ പാട്ടുപാടിയത്. ഇതിന്റെ വീഡിയോ അധ്യാപകൻ പ്രവീണ് മാഷും ഗായകനായ ജസ്റ്റിൻ മങ്കുഴിയും സാമൂഹ്യമാധ്യമത്തിലൂടെ പങ്കുവയ്ക്കുകയായിരുന്നു. കടന്പോട് ആനന്ദകലാസമിതി വായനശാലയ്ക്കു സമീപം താമസിക്കുന്ന ആളൂരുത്താൻ വീട്ടിൽ സുകുമാരൻ - പ്രസന്ന ദന്പതികളുടെ മകനാണ് മിലൻ. കേവലം ഒരു പാട്ട് എന്നതിലുപരി ജന്മസിദ്ധമായ ആലാപന ശൈലിയിലൂടെ വല്ലാത്തൊരു ഫീലാണ് മിലൻ ആസ്വാദർക്കു പകർന്നു നൽകിയത്.…
Read Moreവനത്തിൽ കാട്ടാനയെ പ്രകോപിപ്പിച്ച് വീഡിയോ എടുത്തു പ്രചരിപ്പിച്ചു ! വ്ലോഗറെ തേടി അന്വേഷണസംഘം തിരുവില്വാമലയിൽ
തിരുവില്വാമല: വനത്തിൽ അതിക്രമിച്ചു കടന്നു കാട്ടാനയെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള വീഡിയോ ചിത്രീകരിച്ചു സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച വ്ലോഗർ തിരുവനന്തപുരം സ്വദേശിനി അമല അനുവിനെ തേടി അന്വേഷണസംഘം തിരുവില്വാമലയിലെത്തി. ചൂലന്നൂർ മയിൽ സങ്കേതത്തിനു സമീപം മലേശമംഗലം അംബേദ്കർ ഗ്രാമത്തിൽ സുഹൃത്തിന്റെ വീട്ടിൽ ഒളിവിൽ താമസിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് കൊല്ലം പത്തനാപുരം റേഞ്ച് ഓഫീസർ ബി. ദിലീഫ്കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം എത്തിയത്. മായന്നൂർ ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും സംഘത്തോടൊപ്പം ഉണ്ടായിരുന്നു. അന്വേഷണസംഘം എത്തുന്നതിനു മുന്പു വ്ലോഗർ കടന്നുകളഞ്ഞു. കൊല്ലം പത്തനാപുരം തെന്മല മാന്പഴവനത്തിൽ അനധികൃതമായി കടന്നാണ് അമല അനു വീഡിയോ ചിത്രീകരിച്ചത്. ആന കുത്താൻ ഓടിക്കുന്ന ചിത്രം വൈറലായിരുന്നു. സംഭവത്തിൽ വനംവകുപ്പ് ജ്യാമമില്ലാ വകുപ്പു പ്രകാരം കേസെടുത്തു. ചോദ്യം ചെയ്യലിനു ഹാജരാവാൻ അമലയ്ക്കു നോട്ടീസ് നൽകിയിരുന്നു. എന്നാൽ, ഇവർ ഹാജരാവാതെ ഒളിവിൽ കഴിയുകയായിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ ടവർ ലൊക്കേഷൻ നോക്കിയാണ്…
Read More