സ​ന്ദീ​പാ​ന​ന്ദ​ഗി​രി​യു​ടെ ആ​ശ്ര​മം ക​ത്തി​ച്ച കേസ്; ഒരാൾ കൂടി അറസ്റ്റിൽ; പ്രതി ബിജെപി പ്രവർത്തകനെന്ന് ക്രൈംബ്രഞ്ച്

തി​രു​വ​ന​ന്ത​പു​രം: സ​ന്ദീ​പാ​ന​ന്ദ​ഗി​രി​യു​ടെ ആ​ശ്ര​മം ക​ത്തി​ച്ച കേ​സി​ൽ ഒ​രാ​ളെ കൂ​ടി ക്രൈം​ബ്രാ​ഞ്ച് സം​ഘം അ​റ​സ്റ്റ് ചെ​യ്തു. ക​രു​മം​കു​ളം സ്വ​ദേ​ശി ശ​ബ​രി​യാ​ണ് ഇന്ന് രാവിലെ ക്രൈം​ബ്രാ​ഞ്ചി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഇ​യാ​ൾ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നാ​ണെ​ന്ന് ക്രൈം​ബ്രാ​ഞ്ച് വ്യ​ക്ത​മാ​ക്കി.കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് നേ​ര​ത്തെ ഒരാൾ അറസ്റ്റിലായിരുന്നു. പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. 2018 ഒ​ക്ടോ​ബ​ർ 27നാ​യി​രു​ന്നു തി​രു​വ​ന​ന്ത​പു​രം കു​ണ്ട​മ​ൺ ക​ട​വി​ലു​ള്ള സ​ന്ദീ​പാ​ന​ന്ദ​ഗി​രി​യു​ടെ ആ​ശ്ര​മം തീ​പി​ടി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മൂ​ന്ന് വാ​ഹ​ന​ങ്ങ​ൾ ക​ത്തി​ന​ശി​ക്കു​ക​യും ആ​ശ്ര​മ​ത്തി​ന് ഭാ​ഗി​ക​മാ​യ കേ​ടു​പാ​ടു​ക​ളും സം​ഭ​വി​ച്ചി​രു​ന്നു. തീ​യി​ട്ട​വ​ർ ആ​ദ​രാ​ഞ്ജ​ലി​ക​ൾ എ​ന്നെ​ഴു​തി​യ റീ​ത്തും വെ​ച്ചി​രു​ന്നു. ആ​ക്ര​മ​ണം വാ​ർ​ത്ത​യാ​യ​തോ​ടെ മു​ഖ്യ​മ​ന്ത്രി​യ​ട​ക്കം നേ​താ​ക്ക​ൾ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.

Read More

പ്ര​ണ​യാ​ഭ്യ​ർ​ഥന നി​ര​സി​ച്ച പെ​ൺ​കു​ട്ടി​ക്ക് ക്രൂരമർദനം; ഇരുപത്തിനാലുകാരൻ പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: പ്ര​ണ​യാ​ഭ്യ​ർ​ഥന നി​ര​സി​ച്ച പ​തി​നാ​റു​കാ​രി​യെ ആ​ക്ര​മി​ച്ച യു​വാ​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.വ​ർ​ക്ക​ല വെ​ട്ടൂ​ർ സ്വ​ദേ​ശി കൃ​ഷ്ണ​രാ​ജിനെ (24) ആണ് വ​ർ​ക്ക​ല പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​യാ​ളു​ടെ പ്ര​ണ​യാ​ഭ്യ​ർ​ഥന പെ​ണ്‍​കു​ട്ടി നി​ര​സി​ച്ച​തി​ലു​ള്ള വി​രോ​ധ​ത്തി​ൽ പെ​ണ്‍​കു​ട്ടി​യെ പി​ന്തു​ട​ർ​ന്നെ​ത്തി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പെ​ണ്‍​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ വ​ർ​ക്ക​ല പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് യു​വാ​വി​നെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.ഇ​യാ​ളു​ടെ അ​റ​സ്റ്റ് ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തും.

Read More

പു​ന​ലൂ​രി​ല്‍ ന​ഴ്‌​സി​ന് നേ​രെ ആ​സി​ഡ് ആ​ക്ര​മ​ണം; മുഖത്തേക്ക് ആസിഡൊഴിച്ച് രക്ഷപ്പെടാൻ ശ്രമിച്ച ഭ​ര്‍​ത്താ​വ് അ​റ​സ്റ്റി​ല്‍

കൊ​ല്ലം: പു​ന​ലൂ​രി​ല്‍ യു​വ​തി​ക്ക് നേ​രെ ആ​സി​ഡ് ആ​ക്ര​മ​ണം. പു​ന​ലൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ന​ഴ്‌​സ് വെ​ട്ടി​ക്ക​വ​ല സ്വ​ദേ​ശി നീ​തു​വി​ന്‍റെ (32) മു​ഖ​ത്തേ​ക്ക് ആ​സി​ഡ് ഒ​ഴി​ച്ച സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് ബി​ബി​ൻ രാ​ജു​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ആ​ശു​പ​ത്രി​യി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ന് സ​മീ​പ​ത്താ​യി​രു​ന്നു സം​ഭ​വം. ഇ​രു​വ​രും ത​മ്മി​ൽ നി​ല​നി​ന്നി​രു​ന്ന ത​ർ​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മാ​യ​ത്. ആ​സി​ഡ് ഒ​ഴി​ച്ച ശേ​ഷം ഓ​ടി ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ച ബി​ബി​നെ ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ കീ​ഴ​ട​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ യു​വ​തി​യെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Read More

സം​​​ഘ​​​പ​​​രി​​​വാ​​​ർ ശ്ര​​​മി​​​ക്കു​​​ന്ന​​​ത് വ​​​ർ​​​ഗീ​​​യ​​​ത​​​യു​​​ടെ വി​​​ഷ​​​വി​​​ത്തു​​​ക​​​ൾ വി​​​ത​​​യ്ക്കാ​​​ൻ; ‘കേ​ര​ള സ്റ്റോ​റി’ സിനിമയ്ക്കെതിരേ മു​ഖ്യ​മ​ന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​ർ​​​ഗീ​​​യ ധ്രു​​​വീ​​​ക​​​ര​​​ണം ല​​​ക്ഷ്യ​​​മി​​​ട്ടും കേ​​​ര​​​ള​​​ത്തി​​​നെ​​​തി​​​രേ വി​​​ദ്വേ​​​ഷ​​​പ്ര​​​ചാ​​​ര​​​ണം ലാ​​​ക്കാ​​​ക്കി​​​യു​​​മു​​​ള്ള ‘കേ​​​ര​​​ള സ്റ്റോ​​​റി’ എ​​​ന്ന ഹി​​​ന്ദി സി​​​നി​​​മ സം​​​ഘ​​​പ​​​രി​​​വാ​​​ർ പ്ര​​ചാ​​ര​​ണ​​ത്തെ ഏ​​​റ്റു പി​​​ടി​​​ക്കു​​​ന്ന​​​തെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. വ്യാ​​​ജ പ്ര​​​ചാ​​​ര​​​ണ​​​ങ്ങ​​​ളി​​​ലൂ​​​ടെ സ​​​മൂ​​​ഹ​​​ത്തി​​​ൽ അ​​​ശാ​​​ന്തി പ​​​ര​​​ത്താ​​​നു​​​ള്ള വ​​​ർ​​​ഗീ​​​യ ശ്ര​​​മ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ​​​യും സ​​​മൂ​​​ഹ​​​വി​​​രു​​​ദ്ധ നീ​​​ക്ക​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ​​​യും നി​​​യ​​​മ​​​പ​​​ര​​​മാ​​​യ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു. കേ​​​ര​​​ള​​​ത്തി​​​ലെ മ​​​ത​​സൗ​​​ഹാ​​​ർ​​​ദ അ​​​ന്ത​​​രീ​​​ക്ഷം ത​​​ക​​​ർ​​​ക്കാ​​​നും വ​​​ർ​​​ഗീ​​​യ​​​ത​​​യു​​​ടെ വി​​​ഷ​​​വി​​​ത്തു​​​ക​​​ൾ വി​​​ത​​​യ്ക്കാ​​​നു​​​മാ​​​ണ് സം​​​ഘ​​​പ​​​രി​​​വാ​​​ർ ശ്ര​​​മി​​​ക്കു​​​ന്ന​​​ത്.​​ആ​​​വി​​​ഷ്കാ​​​ര സ്വാ​​​ത​​​ന്ത്ര്യം എ​​​ന്ന​​​ത് ഈ ​​​നാ​​​ടി​​​നെ വ​​​ർ​​​ഗീ​​​യ​​​വ​​​ത്ക​​​രി​​​ക്കാ​​​നും നു​​​ണ​​​ക​​​ൾ പ​​​ട​​​ച്ചു​​​വി​​​ടാ​​​നും ജ​​​ന​​​ങ്ങ​​​ളെ ഭി​​​ന്നി​​​പ്പി​​​ക്കാ​​​നു​​​മു​​​ള്ള ലൈ​​​സ​​​ൻ​​​സ​​​ല്ലെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ പ​​​റ​​​ഞ്ഞു.

Read More

കോ​ടി​ക​ൾ മു​ട​ക്കി ന​വീ​ക​രി​ച്ച റോ​ഡി​ൽ   റോ​ഡി​ൽ വെ​ള്ളക്കെ​ട്ടി​ന് പ​രി​ഹാ​രമായില്ല; ചെ​ളിവെ​ള്ള​ത്തി​ൽ ഇ​രു​ന്ന് പ്ര​തി​ഷേ​ധം

കാ​ട്ടാ​ക്ക​ട: കോ​ടി​ക​ൾ മു​ട​ക്കി ന​വീ​ക​രി​ച്ച റോ​ഡി​ൽ വെ​ള്ളക്കെ​ട്ടി​നു പ​രി​ഹാ​രമായി​ല്ല. ചെ​ളി വെ​ള്ള​ത്തി​ൽ ഇ​രു​ന്നു കോ​ൺ​ഗ്ര​സ്‌​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റിന്‍റെ ഒ​റ്റ​യാ​ൾ പ്ര​തി​ഷേ​ധം. കോ​ൺ​ഗ്രസ് കാ​ട്ടാ​ക്ക​ട മ​ണ്ഡ​ലം പ്ര​സി​ഡന്‍റ് എം.എം. അ​ഗ​സ്റ്റി​നാ​ണ് ചെ​ളിവെ​ള്ള​ത്തി​ൽ കു ത്തിയി​രു​ന്നു പ്ര​തി​ഷേ​ധി​ച്ച​ത്. ദി​ന​വും എംഎ​ൽഎ ​ഉ​ൾ​പ്പ​ടെ ജ​ന​പ്ര​തി​നി​ധി​ക​ളും നിരവധി സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രും ക​ട​ന്നു പോ​കു​ന്ന റോ​ഡിന്‍റെ ശോച്യാ​വ​സ്ഥ അവർ ക​ണ്ടില്ലെന്നു ന​ടി​ച്ച​തോ​ടെ​യാ​ണ് മ​ണ്ഡ​ലം പ്ര​സി​ഡന്‍റ് പ്ര​തി​ഷേ​ധമ​റി​യി​ച്ചു ചെ​ളി​യി​ൽ കു ത്തിയിരുന്നത്. ഇ​ക്ക​ഴി​ഞ്ഞ മാ​ർ​ച്ച് 24ന് ​മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച ആ​ധു​നി​ക രീ​തി​യി​ൽ ന​വീ​ക​രി​ച്ച കി​ള്ളി, പ​ങ്ക​ജ ക​സ് തൂ​രി, കാ​ന്ത​ള ക​ട്ട​ക്കോ​ട് റോ​ഡ് ഇ​പ്പോ​ൾ വെ​ള്ള​ക്കെ​ട്ടാ​യി മാ​റി യാ​ത്ര​ക്കാ​ർ​ക്കും പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കും ദു​രി​ത​യാ​ത്ര ന​ൽ​കു​ക​യാ​ണ്. മ​ഴ ക​ണ്ട​തോ​ടെ കാ​ന്ത​ള പ്ര​ദേ​ശ​ത്ത് റോ​ഡി​ൽ വെ​ള്ളം കെ​ട്ടിനി​ന്ന് ഇ​വി​ടെ കാ​ൽന​ട പോ​ലും പ​റ്റാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. മു​ട്ടോ​ളം വെ​ള്ള​ത്തി​ൽ ന​ട​ന്നു പോ​കു​ന്ന ആ​ളു​ക​ളു​ടെ പു​റ​ത്തേ​ക്ക് അ​തുവ​ഴി വാ​ഹ​ന​ങ്ങ​ൾ…

Read More

വേനൽമഴ  ശക്തമാകുന്നു; നാ​ളെ എ​ട്ട് ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട്; 50 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത്തി​ലുള്ള ശ​ക്ത​മാ​യ കാ​റ്റി​ന് സാധ്യത

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വേ​ന​ല്‍​മ​ഴ ശ​ക്ത​മാ​കു​മെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ്. വ​രും ദി​വ​സ​ങ്ങ​ളി​ൽ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ല്‍ ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്നാ​ണ് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. അ​ടു​ത്ത അ​ഞ്ചു​ദി​വ​സം ഒ​റ്റ​പ്പെ​ട്ട ഇ​ട​ങ്ങ​ളി​ല്‍ ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ ശ​ക്ത​മാ​യ മ​ഴ പെ​യ്‌​തേ​ക്കും. ഇ​ന്ന് മൂ​ന്ന് ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. എ​റ​ണാ​കു​ളം, ഇ​ടു​ക്കി, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ലാ​ണ് യെ​ല്ലോ അ​ലേ​ര്‍​ട്ട്. നാ​ളെ എ​ട്ട് ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട് ആ​യി​രി​ക്കും. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ലാ​ണ് മു​ന്ന​റി​യി​പ്പ്. 50 കി​ലോ​മീ​റ്റ​ര്‍ വ​രെ വേ​ഗ​ത്തി​ല്‍ വീ​ശി​യ​ടി​ക്കാ​വു​ന്ന ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

Read More

കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി ല​ഭി​ച്ചില്ല; മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ യു​എ​ഇ സ​ന്ദ​ർ​ശ​നം മാ​റ്റി​വച്ചു

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ യു​എ​ഇ സ​ന്ദ​ർ​ശ​നം മാ​റ്റി​വെ​ച്ചു. മേ​യ് ഏ​ഴ് മു​ത​ൽ 11 വ​രെ​യാ​ണ് സ​ന്ദ​ർ​ശ​നം നി​ശ്ച​യി​ച്ചി​രു​ന്ന​ത്. മേ​യ് 10ന് ​ദു​ബായി​ൽ ന​ട​ക്കേ​ണ്ട പൊ​തു​സ്വീ​ക​ര​ണ​വും മാ​റ്റി​വെ​ച്ചു. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി ല​ഭി​ക്കാ​ത്ത​തി​നാ​ലാ​ണ് സ​ന്ദ​ർ​ശ​നം മാ​റ്റി​യ​തെ​ന്നാ​ണ് സൂ​ച​ന. ദു​ബൈ​യി​ലെ പൗ​ര സ്വീ​ക​ര​ണം മ​റ്റൊ​രു തീ​യ​തി​യി​ലേ​ക്ക് മാ​റ്റി​എ​ന്ന് സം​ഘാ​ട​ക​ർ വാ​ർ​ത്താ​കു​റി​പ്പി​ൽ അ​റി​യി​ച്ചു.മേ​യ് 10ന് ​ബു​ധ​നാ​ഴ്ച്ച അ​ൽ നാ​സ​ർ ലെ​ഷ​ർ​ലാ​ന്‍റി​ൽ വ​ൻ പൗ​ര സ്വീ​ക​ര​ണം ഒ​രു​ക്കാ​ൻ പ​ദ്ധ​തി​യി​ട്ടി​രു​ന്നു. പു​തു​ക്കി​യ തീ​യ​തി സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മാ​യ ശേ​ഷം അ​റി​യി​ക്കും. യു​എ​ഇ സാ​മ്പ​ത്തി​ക വി​ക​സ​ന വ​കു​പ്പി​ന്‍റെ വാ​ർ​ഷി​ക നി​ക്ഷേ​പ സം​ഗ​മ​ത്തി​ൽ ക്ഷ​ണി​താ​വാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി. സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നും മു​ഖ്യ​മ​ന്ത്രി എ​ത്തി​ല്ല.

Read More

വ്യ​ക്തി​ക​ളു​ടെ അ​ഭി​മാ​ന​മാ​ണ് രാ​ഷ്ട്ര​ത്തി​ന്‍റെ അ​ഭി​മാ​നം; പി.​ടി.​ഉ​ഷ​യു​ടെ പ്ര​സ്താ​വ​ന അ​പ​ല​പ​നീ​യമെന്ന് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്

തി​രു​വ​ന​ന്ത​പു​രം: ഗു​സ്തി താ​ര​ങ്ങ​ളു​ടെ സ​മ​ര​ത്തി​നെ​തി​രാ​യ പി.​ടി.​ഉ​ഷ​യു​ടെ പ്ര​സ്താ​വ​ന അ​പ​ല​പ​നീ​യ​മാ​ണെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. അ​തൊ​രി​ക്ക​ലും ഉ​ണ്ടാ​കാ​ന്‍ പാ​ടി​ല്ലാ​ത്ത​താ​ണ്. കാ​ര​ണം വ്യ​ക്തി​ക​ള്‍ ചേ​രു​ന്ന​താ​ണ് രാ​ഷ്ട്രം. വ്യ​ക്തി​ക​ളു​ടെ അ​ഭി​മാ​ന​മാ​ണ് രാ​ഷ്ട്ര​ത്തി​ന്‍റെ അ​ഭി​മാ​നം. അ​പ്പോ​ള്‍ ആ ​രീ​തി​യി​ല്‍ അ​വ​രു​ടെ സ​മ​ര​ത്തെ ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കാ​ന്‍ ക​ഴി​യി​ല്ല. അ​വ​രു​ന്ന​യി​ക്കു​ന്ന വി​ഷ​യ​ത്തോ​ട് ശ​രി​യാ​യി പ്ര​തി​ക​രി​ക്കു​ന്നി​ല്ല എ​ന്നു​ള്ള​താ​ണ് വാ​സ്ത​വ​ത്തി​ല്‍ രാ​ജ്യ​ത്തി​ന് അ​പ​മാ​ന​ക​ര​മാ​യി​ട്ടു​ള്ള​ത്. ആ ​അ​പ​മാ​ന​ത്തി​ന്‍റെ സാ​ഹ​ച​ര്യ​ത്തി​ല്‍ ഗു​സ്തി താ​ര​ങ്ങ​ള്‍​ക്ക് നീ​തി ഉ​റ​പ്പാ​ക്കു​ക എ​ന്നു​ള്ള​താ​ണ്. അ​ങ്ങ​നെ​യാ​ണ് നാം ​രാ​ജ്യ​ത്തി​ന്‍റെ അ​ഭി​മാ​നം സം​ര​ക്ഷി​ക്കേ​ണ്ട​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. താ​ര​ങ്ങ​ൾ ന​ട​ത്തു​ന്ന സ​മ​രം രാ​ജ്യ​ത്തി​ന്‍റെ പ്ര​തി​ച്ഛാ​യ​യെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​മെ​ന്നും കാ​യി​ക മേ​ഖ​ലയ്​ക്ക് അ​തു ഗു​ണ​ക​ര​മ​ല്ലെ​ന്നു​മു​ള്ള പി.​ടി. ഉ​ഷ​യു​ടെ പ്ര​സ്താ​വ​ന​യ്ക്കെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി പ​ല പ്ര​മു​ഖ​രും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ബി​ജെ​പി എം​പി​യും ഗു​സ്തി ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന ബ്രി​ജ്ഭൂ​ഷ​ൻ സി​ങ്ങി​നെ​തി​രാ​യ ലൈം​ഗി​ക പീ​ഡ​നാ​രോ​പ​ണ​ത്തി​ല്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് ഗു​സ്തി താ​ര​ങ്ങ​ൾ പ്ര​തി​ഷേ​ധി​ക്കു​ന്ന​ത്.

Read More

നവജാത ശിശുവിനെ വിറ്റ സംഭവം; പോലീസ് കേസെടുത്തു; അമ്മയെ ഇനിയും കണ്ടെത്തിയില്ല

തി​രു​വ​ന​ന്ത​പു​രം: തൈ​ക്കാ​ട് ഗ​വ​ണ്‍​മെ​ന്‍റ് ആ​ശു​പ​ത്രി​യി​ൽ വ​ച്ച് ന​വ​ജാ​ത ശി​ശു​വി​നെ വി​ൽ​പ്പ​ന ന​ട​ത്തി​യ കേ​സി​ൽ ത​ന്പാ​നൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു. കോ​ട​തി​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം ബാ​ല​നീ​തി വ​കു​പ്പ് പ്ര​കാ​ര​മാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. കു​ഞ്ഞി​നെ വി​ല​യ്ക്ക് വാ​ങ്ങി​യ ക​ര​മ​ന സ്വ​ദേ​ശി​നി​യെ കേ​സി​ൽ പ്ര​തി ചേ​ർ​ത്തു. കു​ഞ്ഞി​നെ വി​ൽ​പ്പ​ന ന​ട​ത്തി​യ സ്ത്രീ​യെ ക​ണ്ടെ ത്തി ​ഉ​ട​ൻ ത​ന്നെ അ​വ​രെ​യും കേ​സി​ൽ പ്ര​തി​യാ​ക്കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് ന​വ​ജാ​ത ശി​ശു​വി​നെ വി​ൽ​പ്പ​ന ന​ട​ത്തി​യ സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്. കു​ട്ടി​ക​ളി​ല്ലാ​ത്ത വീ​ട്ടി​ൽ നി​ന്നും ന​വ​ജാ​ത​ശി​ശു​വി​ന്‍റെ ക​ര​ച്ചി​ൽ കേ​ട്ട പ്ര​ദേ​ശ​വാ​സി​ക​ൾ ചൈ​ൾ​ഡ് ലൈ​ൻ അ​ധി​കൃ​ത​രെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ചൈ​ൾ​ഡ് ലൈ​ൻ അ​ധി​കൃ​ത​രും പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി വീ​ട്ട​മ്മ​യെ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് കു​ഞ്ഞി​നെ വാ​ങ്ങി​യ വി​വ​രം വെ​ളി​പ്പെ​ടു​ത്തി​യ​ത്. മൂ​ന്ന് ല​ക്ഷം രൂ​പ കൊ​ടു​ത്താ​ണ് നാ​ല് ദി​വ​സം പ്രാ​യ​മാ​യ കു​ഞ്ഞി​നെ വാ​ങ്ങി​യ​തെ​ന്നാ​യി​രു​ന്നു വീ​ട്ട​മ്മ വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഇ​തേ തു​ട​ർ​ന്ന് കു​ഞ്ഞി​നെ ശി​ശു​ക്ഷേ​മ​സ​മി​തി ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. കു​ഞ്ഞി​ന്‍റെ യ​ഥാ​ർ​ത്ഥ…

Read More

ഇരുചക്ര വാഹനത്തിൽ മാതാപിതാക്കൾക്കൊപ്പം കുട്ടി; പി​ഴ ഒ​ഴി​വാ​ക്കാ​ൻ കേ​ന്ദ്ര​ത്തെ സ​മീ​പി​ക്കും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് എ​ഐ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ല്‍ ര​ണ്ട് പേ​ര്‍​ക്ക് പു​റ​മേ കു​ട്ടി​ക​ളേ​യും ഇ​രു​ത്തി പോ​കു​മ്പോ​ൾ പി​ഴ ഈ​ടാ​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് ഉ​യ​ർ​ന്ന വി​വാ​ദ​ത്തി​ൽ പ​രി​ഹാ​രം തേ​ടി ഗ​താ​ഗ​ത​വ​കു​പ്പ്. ഇ​ത്ത​രം സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ പി​ഴ ഒ​ഴി​വാ​ക്കാ​ൻ നി​യ​മ​ഭേ​ദ​ഗ​തി തേ​ടി ഗ​താ​ഗ​ത വ​കു​പ്പ് കേ​ന്ദ്ര​ത്തെ സ​മീ​പി​ക്കും. മാ​താ​പി​താ​ക്ക​ള്‍​ക്കൊ​പ്പം കു​ട്ടി​ക​ളെ​യും കൊ​ണ്ടു​പോ​യാ​ല്‍ പി​ഴ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ടും. സം​ബ​ന്ധി​ച്ച ആ​ലോ​ച​ന​യ്ക്കാ​യി ഗ​താ​ഗ​ത മ​ന്ത്രി ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ച്ചി​ട്ടു​ണ്ട്. മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം കു​ട്ടി കൂ​ടി യാ​ത്ര ചെ​യ്താ​ൽ പി​ഴ ഈ​ടാ​ക്കു​ന്ന ന​ട​പ​ടി ക​ടു​ത്ത പ്ര​തി​ഷേ​ധ​ങ്ങ​ള്‍​ക്ക് ഇ​ട​യാ​ക്കി​യി​രു​ന്നു. ര​ണ്ട് പേ​ര്‍​ക്ക് മാ​ത്ര​മേ യാ​ത്ര ചെ​യ്യാ​നാ​കൂ​വെ​ന്നാ​ണ് കേ​ന്ദ്ര മോ​ട്ടോ​ര്‍ വാ​ഹ​ന നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ. സം​സ്ഥാ​ന​ത്തി​ന് മാ​ത്ര​മാ​യി നി​യ​മ​ത്തി​ൽ ഭേ​ദ​ഗ​തി വ​രു​ത്താ​നോ പി​ഴ ഒ​ഴി​വാ​ക്കാ​നോ സാ​ധി​ക്കി​ല്ല. സം​സ്ഥാ​ന​ത്തി​ന്‍റെ ആ​വ​ശ്യം നി​യ​മ​പ​ര​മാ​യി നി​ല​നി​ല്‍​ക്കു​മോ​യെ​ന്ന് പ​രി​ശോ​ധി​ക്കാ​ന്‍ മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പി​ന് നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ഏ​തെ​ങ്കി​ലും ത​ര​ത്തി​ല്‍ ഇ​ള​വ് വ​രു​ത്താ​ന്‍…

Read More