തിരുവനന്തപുരം: നവജാതശിശുവിനെ വിൽപ്പന നടത്തിയ കേസിൽ കുഞ്ഞിന്റെ അമ്മയെ തിങ്കളാഴ്ച അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങും. മാരായമുട്ടം സ്വദേശി അഞ്ജുവിനെയാണ് വിശദമായ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി തന്പാനൂർ പോലീസ് കസ്റ്റഡിയിൽ വാങ്ങുന്നത്. ജുഡീഷ്യൽ കസ്റ്റഡിയിലുള്ള പ്രതിയെ രണ്ട് ദിവസത്തെ തെളിവെടുപ്പിന് വിട്ട് തരണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു. കരമന സ്വദേശിനിയായ വീട്ടമ്മയ്ക്കാണ് അഞ്ജു നാല് ദിവസം പ്രായമുള്ള തന്റെ കുഞ്ഞിനെ മൂന്ന് ലക്ഷം രൂപയ്ക്ക് വിൽപ്പന നടത്തിയത്. പ്രതിയുടെ സുഹൃത്തിനെയും കുഞ്ഞിനെ വിലയ്ക്ക് വാങ്ങിയ സ്ത്രീയെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തന്പാനൂർ എസ്എച്ച്ഒ പ്രകാശിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Read MoreCategory: TVM
മോക്ക ചുഴലിക്കാറ്റ് തീവ്രമാകുന്നു; അഞ്ച് ദിവസം മഴ; കേരള-കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല
തിരുവനന്തപുരം: അടുത്ത ആറ് മണിക്കൂറിനുള്ളില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മോക്ക ചുഴലിക്കാറ്റ് അതി തീവ്ര ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി. വടക്ക്-വടക്കുകിഴക്ക് ദിശയിലേക്ക് നീങ്ങുന്ന ചുഴലിക്കാറ്റ് ഞായറാഴ്ചയോടെ ബംഗ്ലാദേശ് – മ്യാന്മാര് തീരം തൊടുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി. പരമാവധി 145 കിലോമീറ്റർ വേഗതയിൽ ആയിരിക്കും കാറ്റ് കരയിൽ പ്രവേശിക്കാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മോക്ക ചുഴലിക്കാറ്റിനെ തുടർന്ന് സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യതയുണ്ട്. അടുത്ത അഞ്ച് ദിവസം കനത്ത മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒരു ജില്ലയിലും പ്രത്യേക അലർട്ടുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല. കേരള-കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്നും ചുഴലിക്കാറ്റ് കേരളത്തെ…
Read Moreഒരു കോടി 80 ലക്ഷം രൂപയുടെ സാമ്പത്തികത്തട്ടിപ്പ്: ജാസ്മിൻ ഷാ അടക്കമുള്ളവർക്കെതിരേ കുറ്റപത്രം സമർപ്പിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്സുമാരുടെ സംഘടനായ യുണൈറ്റഡ് നഴ്സസ് അസോസിയേഷനുമായി ബന്ധപ്പെട്ട സാമ്പത്തികത്തട്ടിപ്പ് കേസിൽ യുഎൻഎ ദേശീയ പ്രസിഡൻറ് ജാസ്മിൻ ഷാ ഉള്‍പ്പെടെ ആറുപേർക്കെതിരേ ക്രൈം ബ്രാഞ്ച് കുറ്റപത്രം നൽകി. കേസെടുത്തത് അഞ്ചു വർഷത്തിനുശേഷമാണ് കുറ്റപത്രം സമർപ്പിച്ചത്. സംഘടനാ പ്രവർത്തനത്തിന് വേണ്ടി പിരിച്ചതിൽ നിന്നും 1.80 കോടി രൂപ തട്ടിപ്പ് നടത്തിയെന്നാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. നഴ്സുമാരിൽനിന്നു മാസവരിയായും നിയമപോരാട്ടത്തിനും പിരിച്ചെടുത്ത പണം സംഘാടന ഭാരവാഹികള്‍ ഫ്ലാറ്റ് വാങ്ങാനും കാറ് വാങ്ങാനും വകമാറ്റി ചെലവാക്കിയെന്നാണ് കണ്ടെത്തൽ. സംഘടന ഭാരവാഹികള്‍ മൂന്നു കോടി രൂപ ഫ്ലാറ്റ് വാങ്ങാനും കാറ് വാങ്ങാനും വകമാറ്റിയെന്നായിരുന്നു ആരോപണം. എന്നാൽ 1.80 കോടിയുടെ ക്രമക്കേടാണ് ക്രൈം ബ്രാഞ്ച് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജാസ്മിൻ ഷായുടെ ഭാര്യയുടെ പേരിലടക്കം ഫ്ലാറ്റും കാറും വാങ്ങിയെന്ന് കുറ്റപത്രത്തിൽ പറയുന്നു. ആശുപത്രി വാങ്ങാനെന്ന പേരിലും ക്രമക്കേട് നടത്തിയിട്ടുണ്ടത്രെ. ക്രമക്കേട്…
Read Moreകോണ്‍ഗ്രസ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിൽ കെട്ടിട നികുതി ഏറ്റവും കുറഞ്ഞ നിരക്കിലാക്കണമെന്ന് കെപിസിസി
തിരുവനന്തപുരം: കോണ്‍ഗ്രസ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിൽ കെട്ടിട നികുതി ഏറ്റവും കുറഞ്ഞ നിരക്കില്‍ മാത്രം ഈടാക്കാന്‍ കെപിസിസിയുടെ നിർദേശം. ഇതിനായുള്ള പ്രമേയം പാസാക്കി സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ കെപിസിസിയുടെ സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി ടി.യു രാധാകൃഷ്ണന് തദ്ദേശ സ്ഥാപന അദ്ധ്യക്ഷര്‍ക്കും ജനപ്രതിനിധികള്‍ക്കും സര്‍ക്കുലര്‍ അയച്ചു. അധിക നികുതികള്‍ കോണ്‍ഗ്രസ് പ്രതിപക്ഷത്ത് ഇരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഈടാക്കരുതെന്ന് ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിക്കണമെന്നും അനുമതി നിഷേധിച്ചാല്‍ പ്രതിഷേധം സംഘടിപ്പിക്കണമെന്നും കെപിസിസി അറിയിച്ചു. കെട്ടിട നിര്‍മ്മാണത്തിനുള്ള അപേക്ഷ, പെര്‍മിറ്റ്, ലേ ഔട്ട്, സ്ക്രൂട്ടിനി എന്നിവയ്ക്കുള്ള ഫീസ് വര്‍ധിപ്പിച്ചത് സർക്കാർ കുറയ്ക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെടണം. സര്‍ക്കാര്‍ നിശ്ചയിച്ച കുറഞ്ഞതും കൂടിയതുമായ അടിസ്ഥാന നിരക്കുകള്‍ക്കുള്ളില്‍ നിന്ന് ഉചിതമായ നിരക്കുകള്‍ ഈടാക്കാനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങളിലെ ഭരണ സമിതിക്ക് ഉണ്ടെന്നും കെപിസിസി വൃക്തമാക്കി. ഉയര്‍ന്ന നികുതി പിരിച്ച് ജനങ്ങളെ പിഴിഞ്ഞതിന്റെ പേരില്‍ സര്‍ക്കാരും മന്ത്രിയും നല്കുന്ന…
Read Moreബോട്ടപകടം: സർക്കാർ സ്പോൺസർ ചെയ്ത കൂട്ടക്കൊല; ടൂറിസം വകുപ്പിനും മന്ത്രിക്കും അപകടത്തിന്റെ ഉത്തരവാദിത്വമെന്ന് കെ.സുധാകരൻ
തിരുവനന്തപുരം: സർക്കാർ സ്പോൺസർ ചെയ്ത കൂട്ടക്കൊലയാണ് താനൂരിലെ ബോട്ടപകടമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. ടൂറിസം വകുപ്പിനും മന്ത്രി പി.എ.മുഹമ്മദ് റിയാസിനുമാണ് അപകടത്തിന്റെ ഉത്തരവാദിത്വമെന്നും കെ.സുധാകരൻ ആരോപിച്ചു. യാദൃശ്ചികമായി സംഭവിച്ച അപകടം എന്ന നിലയിൽ അല്ല താനൂർ സംഭവത്തെ കാണേണ്ടത്. ബന്ധപ്പെട്ട വകുപ്പുകളുടെ ഗുരുതരമായ അശ്രദ്ധയും അലംഭാവവും ഈ ദാരുണ സംഭവത്തിലേക്ക് വഴി തെളിച്ചിട്ടുണ്ട്. സംസ്ഥാനത്തുടനീളം ബീച്ചുകളിൽ സാഹസികമായ ബോട്ട് യാത്രകൾ നടക്കുന്നുണ്ട്. യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഭരണകൂട ഒത്താശയോടു കൂടി ഇത്തരം വിനോദങ്ങൾ നടത്തപ്പെടുന്നത്. അത്തരത്തിൽ അനധികൃതമായി നടത്തിയ ഒരു ബോട്ട് സർവീസ് ആണ് ഇന്നലെ ദുരന്തത്തിൽ കലാശിച്ചത്. എന്തു മാനദണ്ഡപ്രകാരമാണ് ഫിറ്റ്നസ് ഇല്ലാത്ത ഇത്തരം ബോട്ടുകൾ ജനങ്ങളുടെ ജീവൻ പന്താടിക്കൊണ്ട് യാത്രകൾ നടത്തുന്നതെന്ന് ടൂറിസം വകുപ്പ് വ്യക്തമാക്കണമെന്നും കെ.സുധാകരൻ പറഞ്ഞു. മരിച്ചവരുടെ ബന്ധുക്കൾക്കും പരിക്കേറ്റവർക്കും ഉടൻ നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം പ്രസ്താവനയിൽ അറിയിച്ചു.
Read Moreകാമറ വിവാദം: ചെറിയ ഓർമ്മ വന്നെന്നു തോന്നുന്നു; കെൽട്രോണിനെ പഴിചാരി മന്ത്രി എ.കെ. ശശീന്ദ്രൻ
തിരുവനന്തപുരം: റോഡിലെ കാമറ വിവാദത്തിൽ കെൽട്രോണിനെ പഴിചാരി മുൻ ഗതാഗതമന്ത്രിയും ഇപ്പോഴത്തെ വനംവകുപ്പ് മന്ത്രിയുമായ എ.കെ.ശശീന്ദ്രൻ. ഗതാഗതവകുപ്പിൽ ക്രമക്കേട് നടന്നെന്ന് പരാതികളൊന്നുമില്ല. കെൽട്രോണിന്റെ നടപടിയിൽ മാത്രമാണ് പരാതിയെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ നിർവഹണചുമതല ഏൽപ്പിച്ചത് കെൽട്രോണിനെയാണ്. സ്വകാര്യകന്പനികൾക്ക് പ്രവൃത്തി കൈമാറിയത് കെൽട്രോണാണ്. അന്വേഷണം നടക്കട്ടെയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എ.കെ. ശശീന്ദ്രൻ ഗതാഗതവകുപ്പ് മന്ത്രിയായിരിക്കെയാണ് റോഡിൽ കാമറ സ്ഥാപിക്കാനുള്ള പദ്ധതിക്ക് തുടക്കമിട്ടത്. ഇപ്പോൾ പദ്ധതിയെക്കുറിച്ച് അഴിമതിയാരോപണം ഉയർന്നപ്പോൾ കഴിഞ്ഞയാഴ്ച അദ്ദേഹം പ്രതികരിച്ചത് തനിക്കൊന്നും ഓർമയില്ലെന്നായിരുന്നു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
Read Moreയാത്രക്കാരെ വച്ചുള്ള പരീക്ഷണം; കെഎസ്ആർടി സി യുടെ 15 വർഷം കാലാവധി കഴിഞ്ഞ ബസുകളും നിരത്തിലേക്ക്…
പ്രദീപ് ചാത്തന്നൂർ ചാത്തന്നൂർ: കെഎസ്ആർടി സി യുടെ 15 വർഷം കാലാവധി കഴിഞ്ഞ ബസുകളും സർവീസ് നടത്താൻ ഗതാഗത വകുപ്പിന്റെ അനുമതി. കേന്ദ്ര സർക്കാരിന്റെ വിലക്ക് മറികടന്നാണ് കാലാവധി കഴിഞ്ഞ ബസുകളുടെ രജിസ്ട്രേഷൻ നീട്ടി നല്‍കിയത്. അതിനാൽ രജിസ്ട്രേഷൻ നീട്ടി നല്‍കിയത് പരിവാഹൻ സോഫ്റ്റ് വെയറിൽ ഉൾപ്പെടുത്താൻ കഴിയില്ല. അതിനാൽ ഈ ബസുകളുടെ വിവരങ്ങൾ സൂക്ഷിക്കാൻ സോഫ്റ്റ് വെയർ ഉപയോഗിക്കാൻ കഴിയില്ല. 15 വർഷം കാലാവധി കഴിഞ്ഞ 240 ഓളം വാഹനങ്ങൾക്കാണ് രജിസ്ട്രേഷൻ കാലാവധി 2024 സെപ്റ്റംബർ 30 വരെ നീട്ടി കൊടുത്തുകൊണ്ട് ഗതാഗത കമ്മീഷണർ എസ്. ശ്രീജിത് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയത്. സർവീസ് നടത്താൻ കഴിയുന്ന 150 ഓളം ബസുകൾക്ക് പുറമേ കെഎസ് ആർ ടി സി യുടെ വർക്ക് ഷോപ്പ് വാനുകൾ, ഉന്നത ഉദ്യോഗസ്ഥർ ഉപയോഗിക്കുന്നജീപ്പുകൾ, എട്ട് ടാങ്കറുകൾ, ഡബിൾ ഡക്കർ എന്നിവയ്ക്കും ഈ…
Read Moreന്യൂനമര്‍ദ്ദം ചുഴലിക്കാറ്റാകും; മഴ വീണ്ടും ശക്തിപ്പെടും; 40 കിലോമീറ്റർ വേഗതയിൽ വീശിയേക്കാവുന്ന കാറ്റിനു സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തിപ്പെടും. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ചക്രവാതച്ചുഴി ഇന്ന് ന്യൂനമര്‍ദ്ദമായി മാറി തിങ്കളാഴ്ചയ്ക്ക് ശേഷം ചുഴലിക്കാറ്റായി മാറുമെന്നും കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിപ്പ് നല്കി. ചുഴലിക്കാറ്റ് വടക്കോട്ട് നീങ്ങാനാണ് സാധ്യതയെന്ന് കരുതപ്പെടുന്നു. ന്യൂനമർദത്തിന്റെ സ്വാധീനഫലമായി ഞായറാഴ്ചയോടെ മഴ വീണ്ടും ശക്തിപ്പെട്ടേക്കുമെന്നാണ് സൂചന. ഇത് പ്രകാരം വരും ദിവസങ്ങളില്‍ യെല്ലോ അലര്‍ട്ട് അടക്കമുള്ള ജാഗ്രത നിര്‍ദ്ദേശം കാലവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. ഞായറാഴ്ച വയനാട് ജില്ലയിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ചൊവ്വാഴ്ച എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ടായിരിക്കും. കടല്‍ പ്രക്ഷുബ്ധമായിരിക്കുമെന്നും മുന്നറിയിപ്പുണ്ട്. ഇന്ന് കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്.
Read Moreവന്ദേ ഭാരത്: ആറ് ദിവസം 2.7 കോടി രൂപ വരുമാനം; ശരാശരി കളക്ഷൻ 18 ലക്ഷം രൂപ
തിരുവനന്തപുരം: കേരളത്തിൽ വന്ദേ ഭാരത് എക്സ്പ്രസ് ആദ്യത്തെ 6 ദിവസം കൊണ്ട് ടിക്കറ്റ് ഇനത്തില്‍ മാത്രം നേടിയത് 2.7 കോടിരൂപ. ഏപ്രിൽ 28 മുതൽ മെയ് 3 വരെയുള്ള കണക്കുകളാണ് പുറത്തുവന്നത്. മികച്ച പ്രതികരണം ലഭിച്ചത് കാസർകോട് നിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രിപ്പിന്. ഈ ട്രിപ്പിലൂടെ മാത്രം വന്ദേഭാരതിന് ലഭിച്ചത് 1.17 കോടി രൂപയാണ്. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള പ്രതിദിന ശരാശരി കളക്ഷൻ 18 ലക്ഷം രൂപയാണ്. തിരുവനന്തപുരം – കാസര്‍ഗോഡ് റൂട്ടിലെ ടിക്കറ്റ് വരുമാനം-ഏപ്രിൽ 28ന് 19.5 ലക്ഷം രൂപ, ഏപ്രിൽ 29ന് 20.30 ലക്ഷം, ഏപ്രിൽ 30ന് 20.50 ലക്ഷം, മേയ് 1ന് 20.1 ലക്ഷം രൂപ, മേയ് 2ന് 18.2 ലക്ഷം രൂപ, മേയ് 3ന് 18 ലക്ഷം രൂപ എന്നിങ്ങനെയാണ്. അതേസമയം വന്ദേ ഭാരത് കാരണം മറ്റ് ട്രെയിനുകൾ വൈകുന്നില്ലെന്ന് ദക്ഷിണ…
Read Moreഎട്ടുവർഷം നടത്തിയ നിയമ പോരാട്ടം ഒടുവിൽ വിജയിച്ചു; ശാന്തകുമാരിക്കു കുടുംബ പെൻഷൻ കിട്ടി
പേരൂർക്കട: കുടുംബ പെൻഷൻ ലഭിക്കുന്നതിനുവേണ്ടി വീട്ടമ്മ എട്ടുവർഷം നടത്തിയ നിയമ പോരാട്ടം ഒടുവിൽ വിജയിച്ചു. കെഎസ്ആർടിസി ഡിസ്ട്രിക്റ്റ് ട്രാൻസ്പോർട്ട് ഓഫീസറായി വിരമിച്ച എൻ. മോഹൻകുമാറിന്റെ കുടുംബ പെൻഷനു വേണ്ടി നിയമപോരാട്ടം നടത്തിയ ഭാര്യ പേരൂർക്കട അമ്പലമുക്ക് വിശാഖിൽ സി.എ. ശാന്തകുമാരിക്കാണ് (75) നീതിപീഠം അനുകൂല വിധി സമ്മാനിച്ചത്. കുടിശിക ഉൾപ്പെടെ 18,52,717 രൂപയുടെ പെൻഷൻ തുക ശാന്തകുമാരിയുടെ ബാങ്ക് അക്കൗണ്ടിൽ കെഎസ്ആർടിസി കഴിഞ്ഞ ദിവസം നിക്ഷേപിച്ചു. അഡ്വ. വഴുതക്കാട് നരേന്ദ്രൻ മുഖേന ഫയൽ ചെയ്ത കേസിൽ ഹൈക്കോടതിയുടെ ഉത്തരവിനെത്തുടർന്നാണ് നടപടി. ആറ്റിങ്ങൽ ഡിപ്പോയിൽ നിന്ന് 1998 മാർച്ചിൽ വിരമിച്ച മോഹൻകുമാർ 2015 ഫെബ്രുവരിയിൽ മരിച്ചു. കുടുംബ പെൻഷനു വേണ്ടി കെഎസ്ആർടിസിക്ക് കൊടുത്ത അപേക്ഷയിൽ ഫലമില്ലാതെ വന്നതോടെ ലീഗൽ സർവീസസ് അഥോറിറ്റിയിൽ പരാതി നൽകി. പക്ഷേ അഥോറിറ്റി ഉത്തരവിലും പെൻഷൻ ലഭിച്ചില്ല. ലോകായുക്തയിലും കേസ് ഫയൽ ചെയ്തെങ്കിലും പല…
Read More