വി​മാ​ന​ത്തി​ൽ ക​യ​റി​ല്ലെ​ന്ന തീ​രു​മാ​നം പി​ൻ​വ​ലി​ക്ക​ണം; അ​നു​ന​യി​പ്പി​ക്കാ​ൻ ഇ​ൻ​ഡി​ഗോ​ ശ്രമിച്ചതായി ഇ.പി. ജയരാജൻ

തി​രു​വ​ന​ന്ത​പു​രം: എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ ഇ.​പി ജ​യ​രാ​ജ​നെ അ​നു​ന​യി​പ്പി​ക്കാ​ൻ ഇ​ൻ​ഡി​ഗോ എ​യ​ർ​ലൈ​ൻ​സി​ന്റെ നീ​ക്കം. ഇ​ൻ​ഡി​ഗോ ക​മ്പ​നി​യു​ടെ വി​മാ​ന​ത്തി​ൽ ക​യ​റി​ല്ലെ​ന്ന തീ​രു​മാ​നം പി​ൻ​വ​ലി​ക്ക​ണ​ണ​മെ​ന്ന് വി​മാ​ന​ക്ക​മ്പ​നി​ആ​വ​ശ്യ​പ്പെ​ട്ട​താ​യി ഇ.​പി ജ​യ​രാ​ജ​ൻ. ഉ​ന്ന​ത ഉ​ദ്യാ​ഗ​സ്ഥ ഫോ​ണി​ലൂ​ടെ​യാ​ണ് ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട​ത്. എ​ന്നാ​ൽ രേ​ഖാ​മൂ​ലം ആ​വ​ശ്യ​പ്പെ​ട്ടാ​ൽ പ​രി​ഗ​ണി​ക്കാ​മെ​ന്ന് മ​റു​പ​ടി ന​ൽ​കി​യ​താ​യി ഇ.​പി.​ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ജൂ​ൺ 13ന് ​വി​മാ​ന​ത്തി​നു​ള്ളി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രെ പ്ര​തി​ഷേ​ധി​ച്ച യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ ത​ള്ളി​യി​ട്ട സം​ഭ​വ​ത്തി​ലാ​ണ് ഇ​ൻ​ഡി​ഗോ ജ​യ​രാ​ജ​ന് മൂ​ന്നാ​ഴ്ച യാ​ത്ര വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ഇ​തി​നെ തു​ട​ർ​ന്ന് ഇ​ൻ​ഡി​ഗോ​യ്‌​ക്കെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി ഇ ​പി രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

Read More

ര​ണ്ടു ദി​വ​സം ചു​ട്ടു​പൊ​ള്ളും; 39 ഡി​ഗ്രി സെ​ൽ​ഷ്യ​സിലേക്ക് ചൂടുയരാം; ക​ണ്ണൂ​രും കാ​സ​ർ​ഗോ​ഡും ജാ​ഗ്ര​താ നി​ർ​ദേ​ശം തു​ട​രു​ന്നു

തി​രു​വ​ന​ന്ത​പു​രം: അ​ടു​ത്ത ര​ണ്ടു ദി​വ​സം സം​സ്ഥാ​ന​ത്ത് പ​ക​ൽ താ​പ​നി​ല 39 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ ഉ​യ​രാ​ൻ സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥാ വ​കു​പ്പ്. ഇ​ത് സാ​ധാ​ര​ണ​യെ​ക്കാ​ൾ അ​ഞ്ച് ഡി​ഗ്രി കൂ​ടു​ത​ലാ​ണ് ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ നി​ല​വി​ലു​ള്ള ജാ​ഗ്ര​താ നി​ർ​ദേ​ശം തു​ട​രും. ഇ​ന്ന​ലെ തി​രു​വ​ന​ന്ത​പു​ര​ത്ത് 32.8 ഡി​ഗ്രി സെ​ൽ​ഷ്യ​സും ആ​ല​പ്പു​ഴ​യി​ൽ 34.2, കൊ​ച്ചി 33.4, കോ​ഴി​ക്കോ​ട് 35.2, പാ​ല​ക്കാ​ട് 38.5 എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു താ​പ​നി​ല. അ​തേ​സ​മ​യം സൂ​ര്യാ​ത​പം, നി​ർ​ജ​ലീ​ക​ര​ണം എ​ന്നി​വ വ​രാ​തെ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും ര​ണ്ടു​ദി​വ​സ​ത്തി​ന​കം ചൂ​ട് കു​റ​യു​മെ​ന്നും കാ​ലാ​വ​സ്ഥാ​വ​കു​പ്പ് അ​റി​യി​ച്ചു. രാ​വി​ലെ 11മു​ത​ൽ വൈ​കു​ന്നേ​രം 3 വ​രെ നേ​രി​ട്ട് വെ​യി​ൽ ഏ​ൽ​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.

Read More

ചൂ​ടു കൂ​ടു​ന്നു; ജ​ല സ്രോ​ത​സു​ക​ളി​ലെ ജ​ല​നി​ര​പ്പ് വ​ലി​യ തോ​തി​ല്‍ താ​ഴുന്നു; കു​ടി​വെ​ള്ളം മു​ട്ടും മുന്നറിയിപ്പുമായി ശാസ്ത്രജ്ഞർ

തി​രു​വ​ന​ന്ത​പു​രം: വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ മ​ഴ കി​ട്ടി​യി​ല്ലെ​ങ്കി​ല്‍ ജ​ല സ്രോ​ത​സു​ക​ളി​ലെ ജ​ല​നി​ര​പ്പ് വ​ലി​യ തോ​തി​ല്‍ താ​ഴു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. സം​സ്ഥാ​ന​ത്തി​ന്‍റെ പ​ല ജി​ല്ല​ക​ളി​ലും ഭൂ​ഗ​ര്‍​ഭ ജ​ല​ത്തി​ന്‍റെ അ​ള​വ് ഗ​ണ്യ​മാ​യി കു​റ​ഞ്ഞെ​ന്നും ശാ​സ്ത്ര​ജ്ഞ​ര്‍ പ​റ​യു​ന്നു. ജ​ല​വി​ഭ​വ​വി​ക​സ​ന വി​നി​യോ​ഗ കേ​ന്ദ്ര​ത്തി​ലെ (സി​ഡ​ബ്ല്യു​ആ​ര്‍​ഡി​എം) ശാ​സ്ത്ര​ജ്ഞ​രാ​ണ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ചൂ​ടു കൂ​ടി​യ​തോ​ടെ സം​സ്ഥാ​ന​ത്ത് പ​ല​യി​ട​ത്തും ജ​ല​ക്ഷാ​മം രൂ​ക്ഷ​മാ​യി​രി​ക്കു​ക​യാ​ണ്. അ​ന്ത​രീ​ക്ഷ​ത്തി​ലെ ഉ​യ​ർ​ന്ന താ​പ​നി​ല​നി​യി​ൽ മു​ൻ​കാ​ല​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് വ​ലി​യ വ​ർ​ധ​ന ഉ​ണ്ടാ​യി​ട്ടു​ണ്ട്. ചൂ​ട് ഈ ​രീ​തി​യി​ൽ കൂ​ടു​ക​യും ഇ​നി​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ മ​ഴ കി​ട്ടാ​തി​രി​ക്കു​ക​യും ചെ​യ്താ​ൽ ജ​ല​ക്ഷാ​മം രൂ​ക്ഷ​മാ​കും. അ​ന്ത​രീ​ക്ഷ ബാ​ഷ്പീ​ക​ര​ണം കൂ​ടു​ന്ന​ത​നു​സ​രി​ച്ചു ഭൂ​ഗ​ർ​ഭ ജ​ല​നി​ര​പ്പ് വ​ലി​യ തോ​തി​ല്‍ കു​റ​യും. ജ​ല​വി​നി​യോ​ഗ​ത്തി​ല്‍ ക​ടു​ത്ത നി​യ​ന്ത്ര​ണം വേ​ണ്ടി വ​രു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. പാ​ല​ക്കാ​ട് ജി​ല്ല​യി​ല്‍ രാ​ത്രി കാ​ല​ത്തെ താ​പ​നി​ല​യി​ല്‍ 2.9 ഡി​ഗ്രി​യു​ടെ വ​ര്‍​ധ​ന വ​രെ ഉ​ണ്ടാ​യി. കൊ​ച്ചി, കൊ​ല്ലം, തൃ​ശൂ​ര്‍ ജി​ല്ല​ക​ളി​ല്‍ മാ​ത്ര​മാ​ണ് ചൂ​ട് ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​ക്കാ​ള്‍ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഗ​ര്‍​ഭ ജ​ല​നി​ര​പ്പ് ഏ​റെ…

Read More

ഷു​ഹൈ​ബ് വ​ധം; മുഖ്യമന്ത്രിക്ക് മിണ്ടാട്ടമില്ലെന്ന് പ്രതിപക്ഷം; കേ​സ് ദു​ർ​ബ​ല​പ്പെ​ടു​ത്താ​ൻ സ​ർ​ക്കാ​ർ ശ്ര​മി​ച്ചി​ട്ടി​ല്ലെന്ന് മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: ഷു​ഹൈ​ബ് വ​ധ​ക്കേ​സ് പ്ര​തി ആ​കാ​ശ് തി​ല്ല​ങ്കേ​രി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​ൽ മു​ഖ്യ​മ​ന്ത്രി​ക്ക് മി​ണ്ടാ​ട്ട​മി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. ഷു​ഹൈ​ബി​നെ കൊ​ല്ലി​ച്ച​വ​രെ​യും ക​ണ്ടെ​ത്ത​ണം. സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തെ സ​ർ​ക്കാ​ർ എ​തി​ർ​ക്കു​ന്ന​ത് ഗൂ​ഢാ​ലോ​ച​ന​ക്കാ​രെ സം​ര​ക്ഷി​ക്കാ​നാ​ണെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് നി​യ​മ​സ​ഭ​യി​ൽ ആ​രോ​പി​ച്ചു. പി​ജെ ആ​ർ​മി​യു​ടെ മു​ന്ന​ണി​പോ​രാ​ളി​യാ​ണ് ആ​കാ​ശ് തി​ല്ല​ങ്കേ​രി​യെ​ന്നും സ​തീ​ശ​ൻ നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു.ഷു​ഹൈ​ബ് വ​ധ​ക്കേ​സ് അ​ടി​യ​ന്തി​ര പ്ര​മേ​യ​മാ​യി സ​ഭ​യി​ൽ ഉ​ന്ന​യി​ച്ച് സം​സാ​രി​ക്ക​വെ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്. പ്ര​തി​പ​ക്ഷ​ത്ത് നി​ന്നും ടി. ​സി​ദ്ദി​ഖാ​ണ് വി​ഷ​യം സ​ഭ​യി​ൽ ഉ​ന്ന​യി​ച്ച​ത്. ഷു​ഹൈ​ബ് വ​ധ​ക്കേ​സി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തെ എ​തി​ർ​ക്കു​ന്ന​ത് എ​ന്തി​നെ​ന്ന് സി​ദ്ദി​ഖ് ചോ​ദി​ച്ചു. ഷു​ഹൈ​ബ് വ​ധ​ക്കേ​സി​ലെ 11 പ്ര​തി​ക​ളും സി​പി​എ​മ്മി​ന്‍റെ ക്വ​ട്ടേ​ഷ​ൻ സം​ഘ​മാ​ണ്. സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തെ സ​ർ​ക്കാ​ർ എ​തി​ർ​ക്കു​ന്ന​ത് പ്ര​തി​ക​ളെ സം​ര​ക്ഷി​ക്കാ​നാ​ണെ​ന്നും സി​ദ്ദി​ഖ് ആ​രോ​പി​ച്ചു. ആ​കാ​ശ് തി​ല്ല​ങ്കേ​രി​യെ പാ​ർ​ട്ടി​യി​ൽ നി​ന്നും പു​റ​ത്താ​ക്കാ​ൻ പാ​ർ​ട്ടി ഓ​ഫീ​സി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ പി​താ​വി​നെ വി​ളി​ച്ച് വ​രു​ത്തി ധാ​ര​ണ​യി​ലെ​ത്തി​യ പാ​ർ​ട്ടി സി​പി​എം ആ​ണെ​ന്നും സി​ദ്ദീ​ഖ് പ​റ​ഞ്ഞു.…

Read More

ലാബിൽ ലൈംഗിക പീഡനം, ഭീഷണി!സഹിക്കാനാകാതെ പെൺകുട്ടിയുടെ വെളിപ്പെടുത്തൽ; സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

തിരുവനന്തപുരം: മംഗലപുരത്ത് സി പി എം ബ്രാഞ്ച് സെക്രട്ടറി വിദ്യാർത്ഥിനിയെ പീഡിപ്പിച്ചതിന് പോക്സോ കേസിൽ അറസ്റ്റിൽ. സി പി എം കണിയാപുരം ലോക്കൽ കമ്മിറ്റിക്കു കീഴിലെ കല്ലിങ്കര ബ്രാഞ്ച് സെക്രട്ടറി ഷമീറിനെ (50) യാണ് മംഗലപുരം പൊലീസ് അറസ്റ്റു ചെയ്തത്. പതിനേഴുകാരിയെ മാസങ്ങളായി ഇയാൾ പീഡിപ്പിച്ചു വരികയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. പീഡനം സഹിക്കാൻ വയ്യാതായതോടെ പെൺകുട്ടി അധ്യാപകരോട് വിവരം പറയുകയായിരുന്നു. അധ്യാപകർ അറിയിച്ചതിനെ തുടർന്ന് സി ഡബ്ല്യു സി പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് മംഗലപുരം പൊലീസിന് കൈമാറുകയായിരുന്നു. മംഗലപുരം പൊലീസ് ഷമീറിനെ ഇന്ന് രാവിലെ അറസ്റ്റു ചെയ്യുകയായിരുന്നു. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പെൺകുട്ടി പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിലെ ഓഫീസ് ജീവനക്കാരനാണ് ഇയാൾ. സ്കൂളിലെ ലാബിൽവച്ചും മറ്റുമാണ് ഇയാൾ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചത് എന്ന് പൊലീസ് പറയുന്നു.

Read More

ന​യ​ന​സൂ​ര്യ​യു​ടെ മരണം; ഫോറൻ​സി​ക് ഫ​ലം പ​രി​ശോ​ധി​ക്കുന്നു; കൊലപാതകമാണെന്ന് ഉറപ്പിച്ചു പറയാനുള്ള തെളിവുകളില്ലെന്ന് ക്രൈം​ബ്രാ​ഞ്ച്

തി​രു​വ​ന​ന്ത​പു​രം: യു​വ​സം​വി​ധാ​യി​ക ന​യ​ന​സൂ​ര്യ​യു​ടെ ദു​രൂ​ഹ​മ​ര​ണ​ത്തി​ൽ കു​ടു​ത​ൽ പേ​രു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്ത​ൽ തു​ട​രു​ക​യാ​ണെ​ന്ന് ക്രൈം​ബ്രാ​ഞ്ച്. ഫോ​റ​ൻ​സി​ക് ഫ​ലം ഉ​ൾ​പ്പെ​ടെ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച ശേ​ഷം കൂ​ടു​ത​ൽ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കു​ക​യു​ള്ളു​വെ​ന്നാ​ണ് ക്രൈം​ബ്രാ​ഞ്ച് വ്യ​ക്ത​മാ​ക്കു​ന്ന​ത്. ന​യ​ന​യു​ടെ ബ​ന്ധു​ക്ക​ളു​ടെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും മൊ​ഴി​യെ​ടു​ക്ക​ൽ തു​ട​രു​ക​യാ​ണ്. അ​തേ സ​മ​യം ന​യ​ന​യു​ടെ മ​ര​ണം കൊ​ല​പാ​ത​ക​മാ​ണോ​യെ​ന്ന് ഉ​റ​പ്പി​ച്ച് പ​റ​യാ​നു​ള്ള തെ​ളി​വു​ക​ളൊ​ന്നും ഇ​തു​വ​രെ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് ക്രൈം​ബ്രാ​ഞ്ച് വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. മ്യൂസി​യം പോ​ലീ​സ് അ​ന്വേ​ഷി​ച്ച കേ​സി​ൽ വീ​ഴ്ച​യു​ണ്ടയെ​ന്ന റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന് വി​ട്ട​ത്.

Read More

ബ​സി​നു​ള്ളി​ൽ ലൈം​ഗി​കാ​തി​ക്ര​മം; ക​ണ്ട​ക്ട​ർ അ​റ​സ്റ്റി​ൽ! സംഭവം തി​രു​വ​ന​ന്ത​പു​രം വ​ർ​ക്ക​ല​യി​ൽ

തി​രു​വ​ന​ന്ത​പു​രം: വ​ർ​ക്ക​ല​യി​ൽ ബ​സി​നു​ള്ളി​ൽ വ​ച്ച് യു​വ​തി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ ക​ണ്ട​ക്ട​റെ പോ​ലീ​സ് പി​ടി​കൂ​ടി. മേ​ൽ​വെ​ട്ടൂ​ർ സ്വ​ദേ​ശി ആ​ദ​ർ​ശ് ആ​ണ് പി​ടി​യി​ലാ​യ​ത്. വ​ർ​ക്ക​ല ഭാ​ഗ​ത്തേ​ക്ക് സ​ർ​വീ​സ് ന​ട​ത്തു​ക​യാ​യി​രു​ന്ന ബ​സി​നു​ള്ളി​ൽ വ​ച്ച് ആ​ദ​ർ​ശ് ഒ​രു യാ​ത്ര​ക്കാ​രി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി. ബ​സി​നു​ള്ളി​ൽ നി​ന്ന് ത​ന്നെ യു​വ​തി പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ച്ചു. സം​ഭ​വ​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ്, ഉ​ട​ൻ​ത​ന്നെ ആ​ദ​ർ​ശി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യും ബ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.

Read More

കോടതിയില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവ് എലി കൊണ്ടുപോയി! ഒടുവില്‍…

തിരുവനന്തപുരം: കോടതിയില്‍ സൂക്ഷിച്ചിരുന്ന തൊണ്ടി മുതല്‍ എലി കരണ്ടെന്ന് പ്രോസിക്യൂഷന്‍. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയില്‍ തെളിവായി സൂക്ഷിച്ചിരുന്ന കഞ്ചാവാണ് എലി കരണ്ട നിലയില്‍ കണ്ടെത്തിയത്. 2016ല്‍ സാബു എന്നയാളെ അറസ്റ്റ് ചെയ്ത കേസിലെ തൊണ്ടിമുതലാണ് ഇത്. സ്കൂള്‍ വിദ്യാര്‍ഥികൾക്ക് കഞ്ചാവ് വില്‍പ്പന നടത്തുന്നതിനിടെ സാബുവിനെ കന്‍റോൺമെന്‍റ് പോലിസ് പിടികൂടിയിരുന്നു. കേസിന്‍റെ വിചാരണ നടപടികള്‍ക്കായി തൊണ്ടിമുതല്‍ പുറത്തെടുത്തപ്പോളാണ് ഇതില്‍ പകുതി ഭാഗം കാണാനില്ലെന്ന് കണ്ടെത്തിയത്. എലി കരണ്ടതാകാമെന്ന് പ്രോസിക്യൂഷന്‍ മജിസ്ട്രേറ്റ് കോടതിയെ അറിയിക്കുകയായിരുന്നു.

Read More

കെ​എ​സ്ആ​ര്‍​ടി​സി: ശമ്പളം ഗഡുക്കളായി നൽകാനുള്ള തീരുമാനം താൽകാലിക അഡ്ജസ്റ്റ്മെന്‍റെന്ന് മന്ത്രി ആന്‍റണി രാജു

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ളം ഗ​ഡു​ക്ക​ളാ​യി ന​ല്‍​കാ​നു​ള്ള തീ​രു​മാ​നം സ​ര്‍​ക്കാ​രി​ന്‍റെ ന​യ​പ​ര​മാ​യ തീ​രു​മാ​ന​മ​ല്ലെ​ന്നും ത​ല്‍​ക്കാ​ല​ത്തേ​ക്കു​ള്ള അ​ഡ്ജ​സ്റ്റ്‌​മെ​ന്‍റാ​ണെ​ന്നും മ​ന്ത്രി ആ​ന്‍റ​ണി രാ​ജു. ജീ​വ​ന​ക്കാ​രു​ടെ പ​കു​തി ശ​മ്പ​ളം അ​ഞ്ചാം തീ​യ​തി​ക്ക് മു​മ്പ് ന​ല്‍​കി​യാ​ല്‍ പ​കു​തി പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാം. ആ​വ​ശ്യ​മു​ള്ള​വ​ര്‍​ക്ക് പ​കു​തി പ​ണം ന​ല്‍​കും. അ​ല്ലാ​ത്ത​വ​ര്‍ എ​ഴു​തി ന​ല്‍​കി​യാ​ല്‍ സ​ര്‍​ക്കാ​ര്‍ പ​ണം കൂ​ടി ല​ഭി​ച്ചാ​ല്‍ ഒ​രു​മി​ച്ച് ന​ല്‍​കും. ഇ​തി​ല്‍ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ടാ​ര്‍​ജ​റ്റ് അ​നു​സ​രി​ച്ച് ശ​മ്പ​ളം ന​ല്‍​കാ​നു​ള്ള തീ​രു​മാ​ന​വും ന​യ​പ​ര​മാ​യി​രു​ന്നി​ല്ല. അ​ത് മാ​നേ​ജ്‌​മെ​ന്‍റി​ന്‍റെ തീ​രു​മാ​ന​മാ​ണ്. ഇ​ത്ത​രം തീ​രു​മാ​ന​മെ​ടു​ക്കു​മ്പോ​ള്‍ മ​ന്ത്രി​യെ അ​റി​യി​ക്കേ​ണ്ട​തി​ല്ല. മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ യോ​ഗം ചേ​ര്‍​ന്ന​തി​ന് ശേ​ഷം ഒ​രു മാ​സ​ത്തെ​യും ശ​മ്പ​ളം മു​ട​ങ്ങി​യി​ട്ടി​ല്ലെ​ന്നും സ​ര്‍​ക്കാ​ര്‍ കൈ ​അ​യ​ച്ച് സ​ഹാ​യി​ക്കു​ന്നു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ശ​ന്പ​ളം ഗ​ഡു​ക്ക​ളാ​യി ന​ൽ​കു​മെ​ന്ന് കെ​എ​സ്ആ​ർ​ടി​സി മാ​നേ​ജ്മെ​ന്‍റ് ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു. കെ​എ​സ്ആ​ർ​ടി​സി​യി​ൽ ക​ടു​ത്ത സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി നി​ല​നി​ൽ​ക്കെ​യാ​ണ് പു​തി​യ ഉ​ത്ത​ര​വ്. അ​ത്യാ​വ​ശ്യ​ക്കാ​ർ​ക്ക് ആ​ദ്യ ഗ​ഡു അ​ഞ്ചാം തീ​യ​തി​ക്ക് മു​ൻ​പു…

Read More

ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ആ​രോ​ഗ്യനി​ല​യി​ൽ പു​രോ​ഗ​തി​; ഫി​സി​യോ തെ​റാ​പ്പി ചി​കി​ത്സ​യുടെ ഭാഗമായി നടന്നു തുടങ്ങിയെന്ന് ഡോക്ടർമാർ

തി​രു​വ​ന​ന്ത​പു​രം: ബം​ഗ​ളൂ​രു​വി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ആ​രോ​ഗ്യ നി​ല​യി​ൽ പു​രോ​ഗ​തി​യു​ള്ള​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ. ഫി​സി​യോ തെ​റാ​പ്പി ചി​കി​ത്സ​യു​ടെ ഭാ​ഗ​മാ​യി അ​ദ്ദേ​ഹ​ത്തെ ന​ട​ത്തി​ച്ച് തു​ട​ങ്ങി​യ​താ​യും ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു. 15 ദി​വ​സ​ത്തെ ആ​രോ​ഗ്യ​നി​ല​യി​ലു​ണ്ടാ​കു​ന്ന പു​രോ​ഗ​തി​യെ വി​ല​യി​രു​ത്തി​യാ​യി​രി​ക്കും തു​ട​ർ​ന്നു​ള്ള ചി​കി​ത്സ​യെ കു​റി​ച്ച് തീ​രു​മാ​നി​ക്കു​ന്ന​തെ​ന്നും ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ 12നാ​ണ് എ​ഐ​സി​സി ഏ​ർ​പ്പാ​ടാ​ക്കി​യ പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ ഉ​മ്മ​ൻ​ചാ​ണ്ടി​യെ ബം​ഗ​ളൂ​രു​വി​ലെ​ത്തി​ച്ച​ത്.

Read More