വെള്ളം കരുതലോടെ ഉപയോഗിച്ചാൽ കരം കുറയ്ക്കുന്ന  കാര്യം ആലോചിക്കാമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

തി​രു​വ​ന​ന്ത​പു​രം: ജ​ന​ങ്ങ​ള്‍ ക​രു​ത​ലോ​ടെ വെ​ള്ളം ഉ​പ​യോ​ഗി​ച്ചാ​ൽ വെ​ള്ള​ക്ക​രം കു​റ​ക്കു​ന്ന കാ​ര്യം സ​ര്‍​ക്കാ​ര്‍ ആ​ലോ​ചി​ക്കു​മെ​ന്ന് ജ​ല​വി​ഭ​വ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍. വാ​ട്ട​ര്‍ അ​തോ​റി​റ്റി​യു​ടെ ന​ഷ്ടം കു​റ​ക്കാ​ന്‍ മാ​ത്ര​മ​ല്ല ജ​ല​ത്തി​ന്‍റെ ഉ​പ​ഭോ​ഗ​ത്തെ പ​റ്റി ജ​ന​ങ്ങ​ളി​ല്‍ അ​വ​ബോ​ധം സൃ​ഷ്ടി​ക്കാ​ന്‍ കൂ​ടി​യാ​ണ് വെ​ള്ള​ക്ക​രം വ​ര്‍​ധി​പ്പി​ച്ച​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഒ​ൻ​പ​ത് വ​ർ​ഷ​ത്തി​ന് ശേ​ഷ​മാ​ണ് വെ​ള്ള​ക്ക​രം കൂ​ട്ടു​ന്ന​തെ​ന്നും​ചെ​ല​വും വ​രു​മാ​നം ത​മ്മി​ലു​ള്ള അ​ന്ത​ര​ത്തി​ൽ വ​ർ​ധ​വു​ണ്ടെ​ന്നും ഈ ​ന​ഷ്ടം പ​രി​ഹ​രി​ക്കാ​നാ​ണ് നി​കു​തി കൂ​ട്ടി​യ​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. കേ​ര​ള​ത്തി​ല്‍ ഒ​രു ദി​വ​സം ആ​റു കോ​ടി ലി​റ്റ​ര്‍ വെ​ള്ള​മാ​ണ് പാ​ഴാ​ക്കി ക​ള​യു​ന്ന​ത്. മാ​സം 25,000 ലി​റ്റ​ര്‍ വെ​ള്ള​മു​പ​യോ​ഗി​ക്കു​ന്ന കു​ടും​ബം ക​രു​ത​ലോ​ടെ വെ​ള്ള​മു​പ​യോ​ഗി​ച്ചാ​ൽ ഉ​പ​ഭോ​ഗം 17,000 ലി​റ്റ​റാ​ക്കി കു​റ​യ്ക്കാ​ൻ സാ​ധി​ക്കും. വെ​ള്ള​ക്ക​രം വ​ർ​ധ​ന​വ് ജ​ന​ങ്ങ​ള്‍ അം​ഗീ​ക​രി​ക്കു​മെ​ന്നും ഇ​നി ഒ​രു നി​കു​തി വ​ർ​ധ​ന​വ് ഉ​ണ്ടാ​കി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Read More

യു​വ​സം​വി​ധാ​യി​ക ന​യ​ന സൂ​ര്യ​യുടെ മരണം:  രാ​സ​പ​രി​ശോ​ധ​നാ ഫ​ലം അ​ടു​ത്ത​യാ​ഴ്ച; സു​ഹൃ​ത്തു​ക്ക​ളി​ൽ നിന്ന് മൊ​ഴി രേ​ഖ​പ്പെ​ടു​ത്തുന്നു

തി​രു​വ​ന​ന്ത​പു​രം: യു​വ​സം​വി​ധാ​യി​ക ന​യ​ന സൂ​ര്യ​യു​ടെ ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ളു​ടെ രാ​സ​പ​രി​ശോ​ധ​നാ ഫ​ലം അ​ടു​ത്ത​യാ​ഴ്ച ക്രൈം​ബ്രാ​ഞ്ച് സം​ഘ​ത്തി​ന് ല​ഭി​ക്കും. പ​രി​ശോ​ധ​നാ ഫ​ലം വേ​ഗ​ത്തി​ൽ ല​ഭ്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക്രൈം​ബ്രാ​ഞ്ച് എ​സ്പി. മ​ധു​സൂ​ദ​ന​ൻ ഫോ​റ​ൻ​സി​ക് അ​ന​ല​റ്റി​ക് ലാ​ബ് ഡ​യ​റ​ക്ട​ർ​ക്ക് രേ​ഖാ​മൂ​ലം ക​ത്ത് ന​ൽ​കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​രി​ശോ​ധ​നാ ഫ​ലം അ​ടു​ത്ത​യാ​ഴ്ച ന​ൽ​കാ​നാ​കു​മെ​ന്ന് ലാ​ബ് അ​ധി​കൃ​ത​ർ അ​ന്വേ​ഷ​ണ സം​ഘ​ത്തെ അ​റി​യി​ച്ച​ത്. ക​ഴു​ത്തി​നേ​റ്റ മു​റി​വാ​ണ് ന​യ​ന​യു​ടെ മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്നാ​ണ് പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി​യ ഫോ​റ​ൻ​സി​ക് സ​ർ​ജ​ന്‍റെ മൊ​ഴി. എ​ന്നാ​ൽ ഈ ​മു​റി​വ് എ​ങ്ങ​നെ ഉ​ണ്ടായെ​ന്ന് ക​ണ്ടെ ത്താ​നാ​യി​ട്ടി​ല്ല. ന​യ​ന​യു​ടെ ആ​ന്ത​രി​ക​വ​യ​വ​ങ്ങ​ൾ രാ​സ​പ​രി​ശോ​ധ​ന​ക്ക് അ​യ​ച്ചി​രു​ന്നെ​ങ്കി​ലും ഫ​ലം വാ​ങ്ങാ​തെ മ്യൂ​സി​യം പോ​ലീ​സ് കേ​സ് അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ശോ​ധ​ന​ഫ​ലം കേ​സ​ന്വേ​ഷ​ണ​ത്തി​ൽ വ​ഴി​ത്തി​രി​വാ​കു​മെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ൽ. അ​തേ സ​മ​യം ന​യ​ന​യു​ടെ മ​ര​ണം കൊ​ല​പാ​ത​ക​മാ​ണെ​ന്നോ ആ​ത്മ​ഹ​ത്യ​യാ​ണെ​ന്നൊ സ്ഥി​രീ​ക​രി​ക്കാ​ൻ അ​ന്വേ​ഷ​ണ സം​ഘ​ത്തി​നും സാ​ധി​ച്ചി​ട്ടി​ല്ല. ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ത്ത​തി​നെ തു​ട​ർ​ന്ന് ന​യ​ന​യു​ടെ ബ​ന്ധു​ക്ക​ളി​ൽ നി​ന്നും സു​ഹൃ​ത്തു​ക്ക​ളി​ൽ നി​ന്നും അ​യ​ൽ​വാ​സി​ക​ളി​ൽ…

Read More

ശമ്പളം വേണ്ടാത്ത കെ.​വി. തോ​മ​സി​ന്‍റെ ഓ​ണ​റേ​റി​യം ഫ​​​യ​​​ലി​​​ൽ ഒ​​​പ്പി​​​ടാ​​​ൻ ധ​​​ന​​​വ​​​കു​​​പ്പു മ​​​ടി; ചുവപ്പുനാടയിൽ കുരുങ്ങുന്നതിന്‍റെ കാരണം  ഇങ്ങനെ

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സാ​​​ന്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ ഇ​​​ന്ധ​​​ന സെ​​​സ് ന​​​ട​​​പ്പാ​​​ക്കി​​​യ​​​തി​​​ലെ രൂ​​​ക്ഷ വി​​​മ​​​ർ​​​ശ​​​നം ഭ​​​യ​​​ന്നു സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഡ​​​ൽ​​​ഹി​​​യി​​​ലെ പ്ര​​​തി​​​നി​​​ധി​​​യാ​​​യി നി​​​യ​​​മി​​​ച്ച മു​​​ൻ കേ​​​ന്ദ്ര​​​മ​​​ന്ത്രി കെ.​​​വി. തോ​​​മ​​​സി​​​ന്‍റെ ഓ​​​ണ​​​റേ​​​റി​​​യം ഫ​​​യ​​​ൽ വൈ​​​കി​​​പ്പി​​​ച്ചു സ​​​ർ​​​ക്കാ​​​ർ. സാ​​​ന്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി സ​​​ജീ​​​വ ച​​​ർ​​​ച്ചാവി​​​ഷ​​​യ​​​മാ​​​യ​​​തി​​​നു പി​​​ന്നാ​​​ലെ ബ​​​ജ​​​റ്റി​​​ൽ പ്ര​​​ഖ്യാ​​​പി​​​ച്ച അ​​​ധി​​​ക നി​​​കു​​​തി​​ഭാ​​​ര​​​ത്തി​​​നെ​​​തി​​​രേ യു​​​ഡി​​​എ​​​ഫ് പ്ര​​​ക്ഷോ​​​ഭം ശ​​​ക്തി​​​പ്പെ​​​ടു​​​ത്തി​​​യ​​​തോ​​​ടെ​​​യാ​​​ണു കോ​​​ണ്‍​ഗ്ര​​​സ് വി​​​ട്ടു സി​​​പി​​​എ​​​മ്മി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യ​​കെ.​​​വി. തോ​​​മ​​​സി​​​നു ഓ​​​ണ​​​റേ​​​റി​​​യം അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന ഫ​​​യ​​​ലി​​​ൽ ഒ​​​പ്പി​​​ടാ​​​ൻ ധ​​​ന​​​വ​​​കു​​​പ്പു മ​​​ടി​​​ക്കു​​​ന്ന​​​ത്. ത​​​നി​​​ക്ക് ശ​​​ന്പ​​​ളം വേ​​​ണ്ടെ ന്നും ​​​ഓ​​​ണ​​​റേ​​​റി​​​യം മ​​​തി​​​യെ​​​ന്നും അ​​​റി​​​യി​​​ച്ച് കെ.​​​വി. തോ​​​മ​​​സ് മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കു ന​​​ൽ​​​കി​​​യ ക​​​ത്ത് പൊ​​​തു​​​ഭ​​​ര​​​ണ പൊ​​​ളി​​​റ്റി​​​ക്ക​​​ൽ വ​​​കു​​​പ്പ് വ​​​ഴി ധ​​​ന​​​വ​​​കു​​​പ്പി​​​നു കൈ​​​മാ​​​റി​​​യി​​​രു​​​ന്നു. ജ​​​നു​​​വ​​​രി 31നു ​​​ക​​​ത്ത് ധ​​​ന​​​മ​​​ന്ത്രി കെ.​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ലി​​​ന്‍റെ കൈ​​​വ​​​ശ​​​മെ​​​ത്തി​​​യ​​​താ​​​യാ​​​ണ് സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ലെ ഇ-​​​ഫ​​​യ​​​ലിം​​​ഗ് രേ​​​ഖ​​​ക​​​ൾ വ്യ​​​ക്ത​​​മാ​​​കു​​​ന്ന​​​ത്. ഈ ​​​മാ​​​സം മൂ​​​ന്നി​​​നു ഫ​​​യ​​​ൽ ധ​​​ന​​​വ​​​കു​​​പ്പി​​​ന്‍റെ എ​​​ക്സ്പ​​​ൻ​​​ഡി​​​ച്ച​​​ർ വിം​​​ഗി​​​ലെ​​​ത്തി. അ​​​വി​​​ടെ​​നി​​​ന്ന് ഈ ​​​മാ​​​സം നാ​​​ലി​​​ന് ഫ​​​യ​​​ൽ എ​​​ക്സ്പ​​​ൻ​​​ഡി​​​ച്ച​​​ർ…

Read More

ഇനി അ​ഭ്യാ​സം ന​ട​ക്കി​ല്ല! ബൈ​ക്ക് അ​ഭ്യാ​സ ന​ട​ത്തി അ​പ​ക​ട​മു​ണ്ടാ​ക്കി​യ യു​വാ​വി​ന്‍റെ ലൈ​സ​ൻ​സ് തി​രി​ച്ചെ​ടു​ക്കും, ഒ​രി​ക്ക​ലും ല​ഭി​ക്കി​ല്ല

തി​രു​വ​ന​ന്ത​പു​രം: ക​ല്ല​മ്പ​ല​ത്ത് ബൈ​ക്ക് അ​ഭ്യാ​സ ന​ട​ത്തി അ​പ​ക​ട​മു​ണ്ടാ​ക്കി​യ യു​വാ​വി​ന്‍റെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കും. ക​ല്ല​മ്പ​ലം സ്വ​ദേ​ശി നൗ​ഫ​ലി​ന്‍റെ (18) ലൈസൻസാണ് തിരിച്ചെടുക്കുന്നത്. ഇയാൾക്ക് ഇ​നി ഒ​രി​ക്ക​ലും ലൈ​സ​ൻ​സ് ല​ഭി​ക്കി​ല്ല. നൗ​ഫ​ൽ ആ​റു ത​വ​ണ ബൈ​ക്ക​പ​ക​ട​മു​ണ്ടാ​ക്കി​യി​ട്ടു​ണ്ടെ​ന്നു ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണു ന​ട​പ​ടി. വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എ.​എ​സ്. വി​നോ​ദി​ന്‍റെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. ന​ടു​റോ​ഡി​ൽ ബൈ​ക്കി​ന്‍റെ മു​ന്‍​ച​ക്രം ഉ​യ​ര്‍​ത്തി അ​ഭ്യാ​സം ന​ട​ത്തി വ​ഴി​യാ​ത്ര​ക്കാ​രി​യാ​യ വി​ദ്യാ​ർ​ഥി​യെ ഇ​ടി​ച്ചു വീ​ഴ്ത്തി​യ സം​ഭ​വം വാ​ർ​ത്ത​യാ​യ​തോ​ടെ​യാ​ണ് ക​ടു​ത്ത ന​ട​പ​ടി​യു​ണ്ടാ​യ​ത്. ക​ല്ല​മ്പ​ല​ത്ത് ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. വി​ദ്യാ​ർ​ഥി​നി​ക​ൾ റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​ഭ്യാ​സ​പ്ര​ക​ട​നം. നി​യ​ന്ത്ര​ണം വി​ട്ട് ബൈ​ക്ക് മ​റി​ഞ്ഞ് തെ​ന്നി​നീ​ങ്ങി​ച്ചെ​ന്ന് പെ​ണ്‍​കു​ട്ടി​യെ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. നൗ​ഫ​ലി​നും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ആ​ൾ​ക്കും പ​രു​ക്കേ​റ്റു. പെ​ണ്‍​കു​ട്ടി​ക​ളെ ആ​ക​ർ​ഷി​ക്കാ​നും ന​വ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ത​രം​ഗ​മാ​കാ​നു​മാ​ണ് നൗ​ഫ​ൽ ബൈ​ക്ക് സ്റ്റ​ണ്ട് ചെ​യ്യു​ന്ന​ത്. മു​ൻ​പ് പ​ല​ത​വ​ണ അ​പ​ക​ട​മു​ണ്ടാ​ക്കി​യ​തി​നും അ​ഭ്യാ​സ പ്ര​ക​ട​നം ന​ട​ത്തി​യ​തി​നും നൗ​ഫ​ലി​ന് പി​ഴ ചു​മ​ത്തി​യി​ട്ടു​ണ്ട്.

Read More

 ഊ​രി പി​ടി​ച്ച വാ​ളി​നി​ട​യി​ലൂ​ടെ നി​ർ​ഭ​യ​നാ​യി ന​ട​ന്ന പിണറായി സ്വന്തം നാട്ടിൽ ജ​ന​ങ്ങ​ളെ ഭ​യ​ന്നു ഓ​ടുകയാണെന്ന് ചെ​ന്നി​ത്ത​ല

തി​രുവനന്തപുരം:​ ഊ​രി പി​ടി​ച്ച വാ​ളി​നി​ട​യി​ലൂ​ടെ നി​ർ​ഭ​യ​നാ​യി ന​ട​ന്നു എ​ന്ന് വീ​മ്പി​ള​ക്കി​യ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഇ​ന്നു സ്വ​ന്തം നാ​ട്ടി​ലെ ജ​ന​ങ്ങ​ളെ ഭ​യ​ന്നു ഓ​ടു​ക​യാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. രൂ​ക്ഷ​മാ​യ വി​ല​ക്ക​യ​റ്റംകൊ​ണ്ടും സ​ർ​വ്വ​ത്ര മേ​ഖ​ല​യി​ലും ഏ​ർ​പ്പെടു​ത്തി​യ നി​കു​തി ഭാ​രംകൊ​ണ്ടും പൊ​റു​തി മു​ട്ടി​യ ജ​ന​ങ്ങ​ൾ തെ​രു​വി​ലി​റ​ങ്ങി​യ​തോ​ടെ മു​ഖ്യ​മ​ന്ത്രി​ക്ക് സ​ഞ്ച​രി​ക്കാ​ൻ ഭ​യ​മാ​യി തു​ട​ങ്ങി. ത​മ്പ്രാ​ൻ എ​ഴെ​ന്നെ​ള്ളു​മ്പോ​ൾ വ​ഴിമ​ധ്യേ അ​ടി​യാ​ന്മാ​ർ പാ​ടി​ല്ല എ​ന്ന പോ​ലെ​യാ​ണ് ഇ​ന്ന​ല​ത്തെ കാ​ല​ടി​യി​ലെ സം​ഭ​വം. 104 ഡി​ഗ്രി പ​നി​യു​ള്ള കു​ഞ്ഞി​നു മ​രു​ന്നു വാ​ങ്ങാ​നെ​ത്തി​യ അ​ച്ഛ​നു നേ​രെ ആ​ക്രോ​ശി​ക്കു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ മ​രു​ന്ന് കൊ​ടു​ത്ത മെ​ഡി​ക്ക​ൽ ഷോ​പ്പ് ഉ​ട​മ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ഷോ​പ്പ് പൂ​ട്ടി​ക്കു​മെ​ന്ന് പ​റ​യു​ന്ന​ത് എ​ന്തു ജ​നാ​ധി​പ​ത്യ​മാ​ണ്. മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ സ​മ​ര രം​ഗ​ത്തു​ള​ള യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രി​ൽ വ​നി​ത നേ​താ​വി​നെ പ​ര​സ്യ​മാ​യി വ​ലി​ച്ചി​ഴ​ച്ച് മ​ർ​ദ്ദി​ക്കാ​നൊ​രു​ങ്ങി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രേ ഇ​തു​വ​രെ ന​ട​പ​ടി​യി​ല്ല. ഇ​വ​രാ​ണ് സ്ത്രീ ​സു​ര​ക്ഷ​യെ പ​റ്റി ഗീ​ർ​വാ​ണം പ്ര​സം​ഗി​ക്കു​ന്ന​ത്.

Read More

ഭാഗ്യം തുണയായെന്ന് വീട്ടമ്മാർ; തലസ്ഥാനത്തെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് പുരയിടത്തിൽ നിന്ന് കിട്ടിയത് നാടൻ ബോംബ്

കാ​ട്ടാ​ക്ക​ട: പൂ​വ​ച്ച​ൽ നാ​ടു​കാ​ണി​യി​ൽ നാ​ട​ൻ ബോം​ബ് ക​ണ്ടെ​ത്തി​യ സം​ഭ​വത്തിൽ അ​ന്വേ​ഷ​ണം സാ​മൂ​ഹ്യ​വി​രു​ദ്ധ​രെ കേ​ന്ദ്രീ​ക​രി​ച്ച്. ഈ ​ഭാ​ഗ​ത്ത് സ്ഥി​ര​മാ​യി ചി​ല​ർ വ​ന്നു​പോ​കു​ന്ന​തും ത​മ്പ​ടി​ക്കു​ന്ന​തും പ​തി​വാ​ണ്. ഇ​വി​ടെ വ​ച്ചാ​ണോ നി​ർ​മ്മാ​ണ​മെ​ന്ന​തും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. കാ​ട്ടാ​ക്ക​ട ഡി​വൈ​എ​സ്്പി​യു​ടെ നേ​ത്യ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷി​ക്കു​ന്ന​ത്. ഗു​ണ്ട​ക​ൾ ഇ​വി​ടെ വ​ന്നു​പോ​കാ​റു​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. പു​ര​യി​ട​ത്തിന്‍റെ സ​മീ​പം 20 വ​ർ​ഷ​ങ്ങ​ളാ​യി താ​മ​സ​മി​ല്ലാ​ത്ത വീ​ട്ടി​ൽ സ​മൂ​ഹ്യ വി​രു​ദ്ധ​ർ ത​മ്പ​ടി​ക്കാ​റു​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. സ​ന്ധ്യ മ​യ​ങ്ങി​യാ​ൽ ഈ ​കെ​ട്ടി​ട​ത്തി​ൽ നി​ന്നും കൂ​വ​ലും വി​ളി​ക​ളും അ​ട്ട​ഹാ​സ​ങ്ങ​ളും കേ​ൾ​ക്കാ​റു​ണ്ടെ​ന്നും ​സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ അ​ജ്ഞാ​ത​ർ പ​ല​പ്പോ​ഴും രാ​ത്രി​ക​ളി​ൽ പോ​ലും എ​ത്തു​ന്നു എ​ന്നും പ​രാ​തി ഉ​യ​രു​ന്നു. നാ​ട്ടി​ലെ കു​പ്ര​സി​ദ്ധ​ഗു​ണ്ട​ക​ൾ വീ​ടാ​ക്ര​മ​ണ​ത്തി​നും മറ്റും നാ​ട​ൻ ബോം​ബാ​ണ് ഉ​പ​യോ​ഗി​ക്കാ​റ്. ശ​നി​യാ​ഴ്ച​യാ​ണ് നാ​ടു​കാ​ണി​യി​ൽ തൊ​ഴി​ലു​റ​പ്പ് ജോ​ലി​ക്കി​ടെ ഉ​ഗ്ര ശേ​ഷി​യു​ള്ള നാ​ട​ൻ ബോം​ബ് ക​ണ്ടെ​ത്തി​യ​ത്. ഒ​രേ​ക്ക​റോ​ളം വ​രു​ന്ന പു​ര​യി​ട​ത്തി​ൽ​തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ കു​ടി​ക്കാ​ൻ വെ​ള്ളം ചൂ​ടാ​ക്കാ​നായി വി​റ​കു ശേ​ഖ​രി​ക്കു​ന്ന​തി​നി​ടെ ഒ​ട്ടു​ക​റ ശേ​ഖ​രി​ക്കു​ന്ന റ​ബ്ബ​ർ ചി​ര​ട്ട…

Read More

ഒരു വര്‍ഷത്തോളം ഇയാള്‍..! 12 വയസ്സുകാരനെ പീഡിപ്പിച്ച കേസില്‍ ആശ്രമം നടത്തിപ്പുകാരനായ സ്വാമി പിടിയില്‍

തിരുവനന്തപുരത്ത് 12 വയസ്സുകാരനെ പീഡിപ്പിച്ച കേസില്‍ സ്വാമി പിടിയില്‍. ആശ്രമം നടത്തിപ്പുകാരനായ ആലപ്പുഴ ചേര്‍ത്തല സ്വദേശി രഞ്ജിത്തെന്ന സൂര്യനാരായണനെയാണ് മലയന്‍കീഴ് പോലീസ് അറസ്റ്റു ചെയ്തത്. ഇയാള്‍ മലയന്‍കീഴ് വിളവൂര്‍ക്കല്‍ പെരുകാവില്‍ വീട് വാടകയ്ക്ക് എടുത്തായിരുന്നു ആശ്രമം നടത്തിക്കൊണ്ടിരുന്നത്. 2021 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയുടെ മാതാപിതാക്കളുമായി അടുപ്പമുണ്ടായിരുന്ന ഇയാള്‍ പൂജയുമായി ബന്ധപ്പെട്ട് ആശ്രമത്തില്‍ എത്തിച്ച കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ഒരു വര്‍ഷത്തോളം ഇയാള്‍ പീഡനം തുടര്‍ന്നിരുന്നുവെന്നാണ് പോലീസ് പറയുന്നത്. മകന്റെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ കണ്ടതിനാല്‍ രക്ഷിതാക്കള്‍ കുട്ടിയെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ മുന്നില്‍ ഹാജറാക്കിയപ്പോഴാണ് പീഡന വിവരം പുറത്താകുന്നത്. പിന്നീട് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ഉദ്യോഗസ്ഥര്‍ പോലീസില്‍ അറിയിച്ചു. ഇതേ തുടര്‍ന്ന് സൂര്യനാരായണന്‍ മലയന്‍കീഴില്‍ നിന്ന് മുങ്ങുകയും തമിഴ്‌നാട് തക്കലയില്‍ ആശ്രമം നടത്തിവരികയും ചെയ്യുന്നതിനിടയിലാണ് രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസ് അറസ്റ്റ്.   36 വയസ്സുകാരനായ ഇയാള്‍ക്കെതിരെ പോക്‌സോ…

Read More

യു​ഡി​എ​ഫ് ഗ​തി​കി​ട്ടാ പ്രേ​ത​ങ്ങ​ൾ; “പ്രതിഷേധ നടത്തെ  പരിഹസിച്ച്’ ഇ.പി. ജയരാജൻ; ‘ജീവിച്ചിരിപ്പുണ്ടോ’യെന്ന് പ്രതികരിച്ച് വി.ഡി സതീശൻ

തി​രു​വ​ന​ന്ത​പു​രം: യു​ഡി​എ​ഫ് ഗ​തി​കി​ട്ടാ പ്രേ​ത​ങ്ങ​ളാ​ണെ​ന്ന് എ​ൽ​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ ഇ.​പി. ജ​യ​രാ​ജ​ൻ. പ്ര​തി​ഷേ​ധ​വു​മാ​യി നി​യ​മ​സ​ഭ​യി​ലേ​ക്ക് കാ​ൽ​ന​ട​യാ​യി പ്ര​തി​പ​ക്ഷ എം​എ​ൽ​എ​മാ​ർ എ​ത്തി​യ​തി​നെ ഇ​പി. പ​രി​ഹ​സി​ച്ചു. മോ​ണിം​ഗ് വാ​ക്കാ​ണ് ന​ട​ത്തി​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നി​കു​തി പി​രി​ക്കാ​തെ സ​ർ​ക്കാ​രി​ന് ഭ​രി​ക്കാ​നാ​കി​ല്ലെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. അ​തേ സ​മ​യം ഇ.​പി. ജ​യ​രാ​ജ​ന്‍റെ പ​രി​ഹാ​സ​ത്തി​നെ​തി​രെ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നും പ്ര​തി​ക​രി​ച്ചു. അ​ദ്ദേ​ഹം ജീ​വി​ച്ചി​രി​പ്പു​ണ്ടെ​ന്ന​റി​ഞ്ഞ​തി​ൽ സ​ന്തോ​ഷം. വ​ള​രെ നാ​ളാ​യി കാ​ണാ​നി​ല്ലാ​യി​രു​ന്നു . കു​ടു​ത​ൽ സ​ജീ​വ​മാ​ക​ട്ടെ​യെ​ന്നും വി.​ഡി. സ​തീ​ശ​ൻ പ​രി​ഹ​സി​ച്ചു.

Read More

ഓ​രോ കു​ടും​ബ​ത്തി​നും മാ​സം 4000 രൂ​പ​യു​ടെ അ​ധി​ക​ചെല​വ് ; ബ​ജ​റ്റി​ലൂ​ടെ സ​ർ​ക്കാ​ർ എ​ല്ലാ മേ​ഖ​ല​യെ​യും ക​ട​ന്നാ​ക്ര​മി​ച്ചെന്ന് സ​തീ​ശ​ൻ

  തി​രു​വ​ന​ന്ത​പു​രം: നി​കു​തി വ​ർ​ധ​ന കേ​ര​ള​ത്തി​ലെ കു​ടും​ബ​ങ്ങ​ളെ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ. സ​ർ​ക്കാ​ർ ബ​ജ​റ്റി​ലൂ​ടെ എ​ല്ലാ മേ​ഖ​ല​യെ​യും ക​ട​ന്നാ​ക്ര​മി​ച്ചി​രി​ക്കു​ക​യാ​ണ്. വ​ർ​ധ​ന​വു​മൂ​ലം പ്ര​തി​മാ​സം ഓ​രോ കു​ടും​ബ​ത്തി​നും 3500 മു​ത​ൽ 4000 രൂ​പയുടെ വ​രെ അ​ധി​ക​ചെല​വു​ണ്ടാ​കു​മെ​ന്ന് സ​തീ​ശ​ൻ നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു. ഇ​ന്ധ​ന വി​ല കൂ​ട്ടു​മ്പോ​ൾ അ​ത് മ​റ്റ് ആ​വ​ശ്യ​വ​സ്തു​ക​ളു​ടെ വി​ല​ക്ക​യ​റ്റ​ത്തി​നും കാ​ര​ണ​മാ​കു​മെ​ന്നും ഇ​ക്കാ​ര്യം ധ​ന​മ​ന്ത്രി ത​ന്നെ സ​മ്മ​തി​ച്ച​താ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. നി​യ​മ​സ​ഭ​യി​ലെ 27 ബ​ജ​റ്റ് ച​ർ​ച്ച​ക​ളി​ൽ താ​ൻ പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്. ഇ​ത്ര​യും പ​രി​താ​പ​ക​ര​മാ​യ ബ​ജ​റ്റ് ഇ​താ​ദ്യ​മാ​ണ്. മ​ദ്യ​ത്തി​ന്‍റെ നി​കു​തി കൂ​ട്ടി​യാ​ൽ ഉ​പ​യോ​ഗം കു​റ​യു​മെ​ന്ന വാ​ദം തെ​റ്റാ​ണെ​ന്നും അ​മി​ത വി​ല ഈ​ടാ​ക്കി​യാ​ൽ മ​ദ്യ​പാ​നി വീ​ട്ടി​ൽ കൊ​ടു​ക്കു​ന്ന പ​ണ​ത്തി​ൽ കു​റ​വ് വ​രു​മെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

Read More

സ​ഹകരണ ബാ​ങ്ക് ജീ​വ​ന​ക്കാ​ർ​ക്കു​ള്ള ഇ​ൻ​സ​ന്‍റീ​വ് വെ​ട്ടി​ക്കു​റ​ച്ച ന​ട​പ​ടി​; ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച് എ​ഐ​ടി​യു​സി

തി​രു​വ​ന​ന്ത​പു​രം: സാ​മൂ​ഹ്യ സു​ര​ക്ഷാ പെ​ൻ​ഷ​നു​ക​ൾ വീ​ടു​ക​ളി​ൽ എ​ത്തി​ച്ചു ന​ൽ​കു​ന്ന സ​ഹ​ക​ര​ണ ബാ​ങ്ക് ജീ​വ​ന​ക്കാ​ർ​ക്ക് ന​ൽ​കാ​നു​ള്ള ഇ​ൻ​സ​ന്‍റീ​വ് മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ വെ​ട്ടി​ക്കു​റ​ച്ച സ​ർ​ക്കാ​ർ ന​ട​പ​ടി​ക്കെ​തി​രെ എ ​ഐ ടി ​യു സി ​നേ​തൃ​ത്വ​ത്തി​ലു​ള്ള കേ​ര​ള കോ-​ഓ​പ്പ​റേ​റ്റീ​വ് എം​പ്ലോ​യീ​സ് കൗ​ണ്‍​സി​ൽ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. 2016 മു​ത​ലാ​ണ് സാ​മൂ​ഹ്യ സു​ര​ക്ഷാ പെ​ൻ​ഷ​ന് അ​ർ​ഹ​ത​യു​ള്ള​വ​ർ​ക്ക് വീ​ടു​ക​ളി​ൽ പെ​ൻ​ഷ​ൻ എ​ത്തി​ച്ച് ന​ൽ​കു​ന്ന പ​ദ്ധ​തി​ക്ക് കേ​ര​ള​ത്തി​ൽ തു​ട​ക്കം കു​റി​ച്ച​ത്. പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ലെ ക​ള​ക്ഷ​ൻ ഏ​ജ​ന്‍റു​മാ​രെ​യും അ​പ്രൈ​സ​ർ​മാ​രെ​യു​മാ​ണ് പെ​ൻ​ഷ​ൻ വി​ത​ര​ണ​ത്തി​നാ​യി ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത്. ഇ​തി​നാ​യി അ​ന്പ​ത് രൂ​പ പ്ര​കാ​രം ബാ​ങ്കു​ക​ൾ​ക്ക് ഇ​ൻ​സ​ന്‍റീ​വും പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​തി​ൽ 40 രൂ​പ വി​ത​ര​ണ​ക്കാ​ർ​ക്കും 10 രൂ​പ ബാ​ങ്കി​നും എ​ന്ന നി​ല​യി​ലാ​ണ് ഇ​ൻ​സ​ന്‍റീ​വ് അ​നു​വ​ദി​ച്ചി​രു​ന്ന​ത്. 2021 ന​വം​ബ​ർ മാ​സം മു​ത​ൽ ഈ ​തു​ക​യും കു​ടി​ശി​ക​യാ​ണ്. ഈ ​തു​ക​യാ​ണ് 30 രൂ​പ​യാ​യി വെ​ട്ടി​ക്കു​റ​ച്ച് മു​ൻ കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ക​ഴി​ഞ്ഞ ഡി​സം​ബ​ർ അ​ഞ്ചി​ന് സ​ഹ​ക​ര​ണ,…

Read More