ത​ക്കാ​ളി ജ്യൂ​സി​ൽ മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി പീ​ഡ​നം! കെ​എ​സ്‌​യു നേ​താ​വി​നെ​തി​രെ പ​രാ​തി​യു​മാ​യി വി​ദ്യാ​ർ​ഥി​നി; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ലോ ​അ​ക്കാ​ദ​മി​യി​ലെ കെ​എ​സ്‌​യു നേ​താ​വി​നെ​തി​രെ പീ​ഡ​ന​ക്കേ​സ്.

ലോ ​അ​ക്കാ​ദ​മി മു​ൻ ചെ​യ​ർ​മാ​നും കെ​എ​സ്‌​യു യൂ​ണി​റ്റ് ഭാ​ര​വാ​ഹി​യുമായ ആ​ഷി​ഖ് മു​ഹ​മ്മ​ദി​നെ​തി​രെ കോ​ള​ജി​ലെ മൂ​ന്നാം വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​നി​യാ​ണ് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്.

പ​രാ​തി​ക്കാ​രി​യും കെ​എ​സ്‌​യു പ്ര​വ​ര്‍​ത്ത​ക​യാ​ണ്. ജൂ​ണ്‍ 14ന് ​മീ​റ്റിം​ഗി​നെ​ന്ന് പ​റ​ഞ്ഞ് വ​ഴ​യി​ല​യി​ലെ വീ​ട്ടി​ലേ​ക്ക് ക്ഷ​ണി​ച്ചു​വെ​ന്നും അ​വി​ടെ വ​ച്ച് ത​ക്കാ​ളി ജ്യൂ​സി​ല്‍ മ​യ​ക്കു​മ​രു​ന്ന് ന​ല്‍​കി ബോ​ധ​ര​ഹി​ത​യാ​ക്കി ത​ന്നെ പീ​ഡി​പ്പി​ച്ചു​വെ​ന്നു​മാ​ണ് പ​രാ​തി.

പീ​ഡ​ന ദൃ​ശ്യ​ങ്ങ​ള്‍ കൈ​വ​ശ​മു​ണ്ടെ​ന്ന് പ​റ​ഞ്ഞ് ഭീ​ഷ​ണി​പ്പെ​ടു​ത്തി സെ​പ്റ്റം​ബ​ര്‍ 16 വ​രെ പ​ല​പ്രാ​വ​ശ്യം പീ​ഡി​പ്പി​ച്ചു​വെ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

ത​ന്‍റെ ആ​ഭ​ര​ണ​ങ്ങ​ള്‍ ആ​ഷി​ഖ് കൈ​വ​ശ​പ്പെ​ടു​ത്തി​യെ​ന്നും പെ​ണ്‍​കു​ട്ടി പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. കൂ​ടാ​തെ ഇ​തേ​ക്കു​റി​ച്ച് പ​രാ​തി ന​ല്‍​കി​യാ​ല്‍ കു​ടും​ബ​ത്തെ അ​പാ​യ​പ്പെ​ടു​ത്തു​മെ​ന്ന് ആ​ഷി​ഖ് പ​റ​ഞ്ഞ​താ​യും പ​രാ​തി​ക്കാ​രി ആ​രോ​പി​ക്കു​ന്നു.

സം​ഭ​വ​ത്തി​ല്‍ കേ​സെ​ടു​ത്ത പോ​ലീ​സ് പ​രാ​തി​ക്കാ​രി​യെ മെ​ഡി​ക്ക​ല്‍ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​യാ​ക്കി. പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts

Leave a Comment