തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍റെ വാ​ദം അ​പ​മാ​നി​ക്കു​ന്ന​തി​നു തു​ല്യം; താനും ഇ​ട​തു​പ​ക്ഷ​ തൊ​ഴി​ലാ​ളി​യൂ​ണി​യ​നി​ൽ​പ്പെ​ട്ടയാളെന്ന്  പ്രേ​മ​ന​ൻ

കാ​ട്ടാ​ക്ക​ട: തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍റെ വാ​ദം ത​ന്നെ​യും മ​ക​ളേ​യും അ​പ​മാ​നി​ക്കു​ന്ന​തി​നു തു​ല്യ​മെ​ന്ന് മ​ർ​ദ​ന​ത്തി​ന് ഇ​ര​യാ​യ പ്രേ​മ​ന​ൻ. താ​ൻ പ്ര​കോ​പ​നം ഉ​ണ്ടാ​ക്കി​യെ​ന്ന ആ​രോ​പ​ണം സ​ത്യ​വി​രു​ദ്ധ​മാ​ണ്. ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ തൊ​ഴി​ലാ​ളി​യൂ​ണി​യ​നി​ൽ​പ്പെ​ട്ട​യാ​ളാ​ണ് താ​നും. ത​ന്നെ​യും ത​ന്‍റെ മ​ക​ളേ​യും കു​ടും​ബ​ത്തേ​യും ആ​ക്ഷേ​പി​ച്ച് സൈ​ബ​ർ അ​റ്റാ​ക്ക് ന​ട​ത്തു​ക​യാ​ണെ​ന്ന് പ്രേ​മ​ന​ൻ പ​റ​യു​ന്നു. ഇ​ത് കാ​ര​ണം മാ​ന​സി​ക​മാ​യി ത​ക​ർ​ന്നി​രി​ക്കു​ക​യാ​ണ്. മ​ക​ൾ​ക്ക് പ​രീ​ക്ഷ​യ്ക്ക് പ​ഠി​ക്കാ​ൻ പോ​ലും ക​ഴി​യാ​ത്ത നി​ല​യാ​യി​രി​ക്കു​ക​യാ​ണ്. മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കു​മെ​ന്നും പ്രേ​മ​ന​ൻ പ​റ​ഞ്ഞു. പോ​ലീ​സ് അ​ന്വേ​ഷ​ണം വൈ​കു​ന്ന​ത് കേ​സ് അ​ട്ടി​മ​റി​ക്കാ​നാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ്വ​കാ​ര്യ അ​ന്യാ​യം കോ​ട​തി​യി​ൽ ഫ​യ​ൽ ചെ​യ്യു​മെ​ന്നും ഹൈ​ക്കോ​ട​തി​യെ ഈ ​വി​വ​രം അ​റി​യി​ക്കു​മെ​ന്നും പ്രേ​മ​ന​ൻ അ​റി​യി​ച്ചു. .

Read More

ബിജെപി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ ജെ.​പി.​ന​ദ്ദ തലസ്ഥാനത്ത്; നേ​താ​ക്ക​ൾ​ക്കെ​തി​രേ സേ​വ് ബി​ജെ​പി ഫോ​റത്തിന്‍റെ പേരിൽ പോസ്റ്ററുകൾ

തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ ജെ.​പി.​ന​ദ്ദ ഇ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്താ​നി​രി​ക്കെ ബി​ജെ​പി നേ​താ​ക്ക​ൾ​ക്കെ​തി​രെ ത​ല​സ്ഥാ​ന​ത്ത് പോ​സ്റ്റ​റു​ക​ൾ. സേ​വ് ബി​ജെ​പി ഫോ​റം എ​ന്ന പേ​രി​ലാ​ണ് ത​ല​സ്ഥാ​ന​ത്ത് പ​ല​യി​ട​ത്തും പോ​സ്റ്റ​റു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. വി.​വി രാ​ജേ​ഷ്, സി.​ശി​വ​ൻ​കു​ട്ടി, എം. ​ഗ​ണേ​ശ​ൻ എ​ന്നി​വ​ർ​ക്കെ​തി​രെ ആ​രോ​പ​ണ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ് പോ​സ്റ്റ​റു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. സം​സ്ഥാ​ന ഓ​ഫീ​സ് നി​ര്‍​മ്മാ​ണ​ത്തി​ലെ അ​ഴി​മ​തി അ​ന്വേ​ഷി​ക്കു​ക, ഉ​ത്ത​ര​വാ​ദി​ക​ളാ​യ നേ​താ​ക്ക​ളെ പാ​ര്‍​ട്ടി​യി​ല്‍ നി​ന്നും പു​റ​ത്താ​ക്കു​ക, ചി​ല സം​സ്ഥാ​ന നേ​താ​ക്ക​ള്‍​ക്കെ​തി​രെ അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​യ​രു​ന്ന ആ​രോ​പ​ണ​ങ്ങ​ളി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തു​ക തു​ട​ങ്ങി ആ​വ​ശ്യ​ങ്ങ​ളാ​ണ് പോ​സ്റ്റ​റി​ലു​ള്ള​ത്. അതേസമയം പോ​സ്റ്റ​റി​ന് പി​ന്നി​ൽ പാ​ർ​ട്ടി​യെ ത​ക​ർ​ക്കാ​നു​ള്ള ശ്ര​മ​മാ​ണെ​ന്ന് ബി​ജെ​പി ജി​ല്ലാ നേ​തൃ​ത്വം ആ​രോ​പി​ച്ചു. ആ​രോ​പ​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെന്നും ജില്ലാ നേതൃത്വം പറഞ്ഞു. ബി​ജെ​പി തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ​ക്ക​മ്മി​റ്റി തൈ​ക്കാ​ട് പ​ണി​ക​ഴി​പ്പി​ച്ച പു​തി​യ പാ​ര്‍​ട്ടി ഓ​ഫീ​സി​ന്റെ ഉ​ദ്ഘാ​ട​ന​ത്തി​നാ​യാ​ണ് ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ ജെ.​പി.​ന​ദ്ദ തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തു​ന്ന​ത്. 11,000 ച​തു​ര​ശ്ര അ​ടി വി​സ്തീ​ര്‍​ണ​ത്തി​ലാ​ണ് ബ​ഹു​നി​ല ഓ​ഫീ​സ് മ​ന്ദി​രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.…

Read More

മൂ​ന്നാം ക്ലാ​സു​കാ​ര​നെ ബി​യ​ർ കു​ടി​പ്പി​ച്ചു! ഇ​ള​യ​ച്ഛ​നെ​തി​രേ പ​രാ​തി; ഇ​യാ​ൾ ബി​യ​ർ വാ​ങ്ങി​യ​ത് ബാ​റി​ൽ കു​ട്ടി​യെ​യും കൂ​ട്ടി പോ​യി

തി​രു​വ​ന​ന്ത​പു​രം: എ​ട്ട് വ​യ​സു​കാ​ര​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ബി​യ​ർ കു​ടി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. നെ​യ്യാ​റ്റി​ൻ​ക​ര​ തൊഴുക്കല്ലിലാണ് സം​ഭ​വം. കു​ട്ടി​യു​ടെ ഇ​ള​യ​ച്ഛ​നാ​ണ് ഇ​ത്ത​ര​ത്തി​ൽ ഭീ​ഷ​ണി​പ്പെ​ടു​ത്തി മ​ദ്യം കു​ടു​പ്പി​ച്ച​ത്. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ന​വ​മാ​ധ്യ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് മാ​താ​പി​താ​ക്ക​ൾ വി​വ​രം അ​റി​ഞ്ഞ​ത്. പി​ന്നാ​ലെ നെ​യ്യാ​റ്റി​ൻ​ക​ര പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. മാ​താ​പി​താ​ക്ക​ളു​ടെ​യും കു​ട്ടി​യു​ടെ​യും മൊ​ഴി പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തു​ക​യാ​ണ്. തി​രു​വോ​ണ ദി​വ​സ​മാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ന്ന് ക​രു​തു​ന്നു. ബാ​റി​ൽ കു​ട്ടി​യെ​യും കൂ​ട്ടി പോ​യാ​ണ് ഇ​യാ​ൾ ബി​യ​ർ വാ​ങ്ങി​യ​ത്. പി​ന്നീ​ട് വീ​ടി​ന്‍റെ പ​രി​സ​ര​ത്ത് എ​ത്തി കു​ട്ടി​യെ നി​ർ​ബ​ന്ധ​പൂ​ർ​വം മ​ദ്യം ക​ഴി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്. ദൃ​ശ്യ​ങ്ങ​ളി​ൽ ഇ​യാ​ളു​ടെ ശ​ബ്ദ​വും കേ​ൾ​ക്കു​ന്നു​ണ്ട്. മ​ദ്യ​ല​ഹ​രി​യി​ലാ​ണ് ഇ​യാ​ളെ​ന്ന് വ്യ​ക്ത​മാ​ണ്. വീ​ഡി​യോ ആ​രാ​ണ് ചി​ത്രീ​ക​രി​ച്ച​തെ​ന്ന് വ്യ​ക്ത​മാ​യി​ട്ടി​ല്ല.

Read More

സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യെ  ബിയർ കുപ്പിക്ക് തലയ്ക്ക് അടിച്ചത് നിഷാദ്;  സംഭവത്തിന് പിന്നിലെ കാരണം കണ്ടെത്തിയ പോലീസ് പറയുന്നതിങ്ങനെ

തി​രു​വ​ന​ന്ത​പു​രം: കാ​ട്ടാ​യി​ക്കോ​ണ​ത്ത് സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ഷാ​ജി​യെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍. വെ​ങ്കാ​യം സ്വ​ദേ​ശി നി​ഷാ​ദാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സം​ഭ​വ​ത്തി​നു പി​ന്നി​ല്‍ രാ​ഷ്ട്രീ​യ കാ​ര​ണ​ങ്ങ​ളി​ല്ലെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.അ​റ​സ്റ്റി​ലാ​യ ആ​ള്‍ ഉ​ള്‍​പ്പെ​ടെ ര​ണ്ടു പേ​ര്‍ സ​ഞ്ച​രി​ച്ച കാ​ര്‍ ഷാ​ജി​യു​ടെ ബൈ​ക്കി​ല്‍ ഉ​ര​സി​യ​തു​മാ​യി ബ​ന്ധ​പ്പെ​ടു​ള്ള ത​ര്‍​ക്ക​മാ​ണ് അ​ക്ര​മ​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്. കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​ര്‍ മ​ദ്യ​ക്കു​പ്പി​കൊ​ണ്ട് ഷാ​ജി​യു​ടെ ത​ല​യ്ക്ക​ടി​ക്കു​ക​യാ​യി​രു​ന്നു. പെ​ട്ടെ​ന്നു​ണ്ടാ​യ പ്ര​കോ​പ​ന​മാ​ണ് അ​ക്ര​മ​ത്തി​നു കാ​ര​ണ​മെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. ഇ​വ​ര്‍​ക്കെ​തി​രേ വ​ധ​ശ്ര​മ​ത്തി​നു കേ​സെ​ടു​ത്തി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ല്‍ പ​ങ്കു​ള്ള മ​റ്റേ ആ​ള്‍​ക്കാ​യു​ള്ള തി​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്.തി​ങ്ക​ളാ​ഴ്ച രാ​ത്രി ഒ​മ്പ​ത​ര​യോ​ടെ​യാ​ണ് സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ഷാ​ജി​ക്ക് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

Read More

സൗ​പ​ര്‍​ണി​ക​യി​ല്‍ ഒഴുക്കിൽപ്പെട്ട മകനെ രക്ഷിക്കാൻ നദിയിൽ ചാടിയ അമ്മ മരിച്ചു; അച്ഛനെയും കമനെയും രക്ഷിച്ച് നാട്ടുകാർ

മം​​​ഗ​​​ളൂ​​​രു: കൊ​​​ല്ലൂ​​​ര്‍ മൂ​​​കാം​​​ബി​​​ക ക്ഷേ​​​ത്ര​​​ത്തി​​​നു സ​​​മീ​​​പം സൗ​​​പ​​​ര്‍​ണി​​​കാ ന​​​ദി​​​യി​​​ല്‍ ഒ​​​ഴു​​​ക്കി​​​ല്‍​പ്പെ​​​ട്ട മ​​​ല​​​യാ​​​ളി യു​​​വ​​​തി​​​യു​​​ടെ മൃ​​​ത​​​ദേ​​​ഹം ക​​​ണ്ടെ​​​ടു​​​ത്തു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വി​​​ള​​​പ്പി​​​ല്‍​ശാ​​​ല ച​​​ക്കി​​​ട്ട​​​പാ​​​റ പാ​​​റ​​​വി​​​ളാ​​​കം പൂ​​​രം നി​​​വാ​​​സി​​​ല്‍ സ​​​ന്ധ്യ (ശാ​​​ന്തി​​​നി -41) യാ​​​ണു മ​​​രി​​​ച്ച​​​ത്. ഞാ​​​യ​​​റാ​​​ഴ്ച രാ​​​ത്രി​​​യാ​​​ണു മൃ​​​ത​​​ദേ​​​ഹം ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ഭ​​​ര്‍​ത്താ​​​വ് മു​​​രു​​​ക​​​നും മ​​​ക​​​ന്‍ ആ​​​ദി​​​ത്യ​​​നു​​​മൊ​​​ത്ത് സൗ​​​പ​​​ര്‍​ണി​​​ക​​​യി​​​ലെ സ്നാ​​​ന​​​ഘ​​​ട്ടി​​​ല്‍ ഇ​​​റ​​​ങ്ങി​​​യ​​​താ​​​യി​​​രു​​​ന്നു. പെ​​​ട്ടെ​​​ന്നു​​​ണ്ടാ​​​യ മ​​​ല​​​വെ​​​ള്ള​​​പ്പാ​​​ച്ചി​​​ലി​​​ല്‍ ഒ​​​ഴു​​​ക്കി​​​ല്‍​പ്പെ​​​ട്ട ആ​​​ദി​​​ത്യ​​​നെ ര​​​ക്ഷി​​​ക്കാ​​​ന്‍ സ​​​ന്ധ്യ​​​യും മു​​​രു​​​ക​​​നും ന​​​ദി​​​യി​​​ലേ​​​ക്ക് ചാ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് പ​​​റ​​​യു​​​ന്നു. ‌മു​​​രു​​​ക​​​ന്‍ കു​​​ട്ടി​​​യെ ര​​​ക്ഷി​​​ച്ച് ഒ​​​രു പാ​​​റ​​​യി​​​ല്‍ പി​​​ടി​​​ച്ചു​​​നി​​​ന്നെ​​​ങ്കി​​​ലും സ​​​ന്ധ്യ ഒ​​​ഴു​​​ക്കി​​​ല്‍​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. ഓ​​​ടി​​​ക്കൂ​​​ടി​​​യ നാ​​​ട്ടു​​​കാ​​​രാ​​​ണ് മു​​​രു​​​ക​​​നെ​​​യും മ​​​ക​​​നെ​​​യും ക​​​ര​​​യ്ക്കു ക​​​യ​​​റ്റി​​​യ​​​ത്. സ​​​ന്ധ്യ​​​യെ ര​​​ക്ഷി​​​ക്കാ​​​നി​​​റ​​​ങ്ങി​​​യ ബ​​​ന്ധു​​​വാ​​​യ വി​​​ക്ര​​​മ​​നു പ​​​രി​​​ക്കേ​​​റ്റു. ബ​​​ന്ധു​​​ക്ക​​​ളാ​​​യ 14 അം​​​ഗ സം​​​ഘം ശ​​​നി​​​യാ​​​ഴ്ച​​​യാ​​​ണ് ക്ഷേ​​​ത്ര​​​ദ​​​ര്‍​ശ​​​ന​​​ത്തി​​​നെ​​​ത്തി​​​യ​​​ത്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പേ​​​യാ​​​ട് ടെ​​യ്‌​​ല​​​റിം​​​ഗ് ക​​​ട ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു മു​​​രു​​​ക​​​നും സ​​​ന്ധ്യ​​​യും.

Read More

ഭാ​ര​ത് ജോ​ഡോ​യോ സീ​റ്റ് ജോ​ഡോ​യോ; പ​രി​ഹാ​സ​വു​മാ​യി സി​പി​എം

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ല്‍ ഗാ​ന്ധി ന​യി​ക്കു​ന്ന ഭാ​ര​ത് ജോ​ഡോ യാ​ത്ര​യ്‌​ക്കെ​തി​രെ പ​രി​ഹാ​സ​വു​മാ​യി സി​പി​എം. പാ​ര്‍​ട്ടി​യു​ടെ ഔ​ദ്യോ​ഗി​ക ട്വി​റ്റ​ര്‍ പേ​ജി​ലൂ​ടെ​യാ​ണ് പ​രി​ഹാ​സം. ബി​ജെ​പി​ക്കെ​തി​രെ​യു​ള്ള പോ​രാ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന പ​ദ​യാ​ത്ര കേ​ര​ള​ത്തി​ല്‍ 18 ദി​വ​സ​മാ​ണ്. അ​തേ​സ​മ​യം ബി​ജെ​പി ഭ​രി​ക്കു​ന്ന ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ര​ണ്ട് ദി​വ​സം മാ​ത്ര​മാ​ണ് യാ​ത്ര ന​ട​ത്തു​ന്ന​തെ​ന്നും പോ​സ്റ്റ​റി​ല്‍ പ​റ​യു​ന്നു. ബി​ജെ​പി​യോ​ട് പോ​രാ​ടാ​നു​ള്ള വി​ചി​ത്ര​മാ​യ വ​ഴി​യാ​ണി​തെ​ന്നും പോ​സ്റ്റ​റി​ല്‍ പ​രി​ഹാ​സ​മു​ണ്ട്. http://<blockquote class=”twitter-tweet”><p lang=”zxx” dir=”ltr”><a href=”https://t.co/lpDpy1jVRm”>pic.twitter.com/lpDpy1jVRm</a></p>&mdash; CPI (M) (@cpimspeak) <a href=”https://twitter.com/cpimspeak/status/1569241051235491844?ref_src=twsrc%5Etfw”>September 12, 2022</a></blockquote> <script async src=”https://platform.twitter.com/widgets.js” charset=”utf-8″></script> ഭാ​ര​ത​ത്തി​ന്‍റെ ഐ​ക്യ​ത്തി​നു വേ​ണ്ടി​യു​ള്ള ഭാ​ര​ത് ജോ​ഡോ ആ​ണോ അ​തോ സീ​റ്റി​നു​വേ​ണ്ടി മാ​ത്ര​മു​ള്ള സീ​റ്റ് ജോ​ഡോ ആ​ണോ ഇ​തി​നു പി​ന്നി​ലെ ല​ക്ഷ്യ​മെ​ന്നും പോ​സ്റ്റ​റി​ല്‍ പ​രാ​മ​ര്‍​ശ​മു​ണ്ട്. രാ​ഹു​ലി​ന്‍റെ കാ​രി​ക്കേ​ച്ച​ര്‍ ഉ​ള്‍​പ്പെ​ടെ ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ടാ​ണ് പോ​സ്റ്റ​ര്‍ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

Read More

നാ​ലു​വ​യ​സു​കാ​രി ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​ർ​ക്കു പാ​ന്പ് ക​ടി​യേ​റ്റു! ക​യ്പ​മം​ഗ​ലത്ത് നടന്ന സംഭവം ഇങ്ങനെ…

ക​യ്പ​മം​ഗ​ലം: വീ​ടി​ന​ക​ത്ത് ഉ​റ​ങ്ങിക്കിട​ന്നി​രു​ന്ന നാ​ലു​വ​യ​സു​കാ​രി ഉ​ൾ​പ്പടെ മൂന്നു പേ​ർ​ക്കു പാ​ന്പ് ക​ടി​യേ​റ്റു. ച​ളി​ങ്ങാ​ട് സ്വ​ദേ​ശി പു​തൂ​ര് പ​റ​ന്പി​ൽ റ​സാ​ക്ക്, ഭാ​ര്യ ഷ​ഫ്ന, മ​ക​ൾ സ​ഫ​റ ഫാ​ത്തി​മ എ​ന്നി​വ​ർ​ക്കാ​ണു ക​ടി​യേ​റ്റ​ത്. റ​സാ​ക്കി​നും ഷ​ഫ്ന​യ്ക്കും കൈ​ക്കും സ​ഫ​റ ഫാ​ത്തി​മ​യ്ക്ക് കാ​ലി​നു​മാ​ണു ക​ടി​യേ​റ്റത്. ഇ​വ​രെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ നാലോടെ​യാ​ണു മു​റി​ക്ക​ക​ത്ത് ക​യ​റി​യ പാ​ന്പ് വീ​ട്ടു​കാ​രെ ക​ടി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം പ്ര​ദേ​ശ​ത്തെ മ​റ്റൊ​രു സ്ത്രീ​ക്കും പാ​ന്പു ക​ടി​യേ​റ്റി​രു​ന്നു.

Read More

വി​ദ്യാ​ര്‍​ഥി​നി​ക്ക് അ​ശ്ലീ​ല മെ​സേ​ജു​ക​ള്‍ അ​യ​ച്ച അ​ധ്യാ​പ​ക​ന്‍ പണി പാളിയപ്പോള്‍ മുങ്ങി! ഒടുവില്‍ കുടുങ്ങിയത്‌ പ്ര​തി​യു​ടെ ഭാ​ര്യ വീ​ടാ​യ വ​ര്‍​ക്ക​ല​യി​ല്‍ നി​ന്നും

മെ​ഡി​ക്ക​ല്‍​കോ​ള​ജ്: വി​ദ്യാ​ര്‍​ഥി​നി​ക്ക് അ​ശ്ലീ​ല മെ​സേ​ജു​ക​ള്‍ അ​യ​ച്ച അ​ധ്യാ​പ​ക​നെ മെ​ഡി​ക്ക​ല്‍​കോ​ള​ജ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വെ​മ്പാ​യം നെ​ടു​വേ​ലി ഇ​ടു​ക്കും​ത​ല എ​സ്എ​ല്‍ ഭ​വ​നി​ല്‍ ജ​യ​കു​മാ​ര്‍ (40) ആ​ണ് പി​ടി​യി​ലാ​യ​ത്. വാ​ട്ട്സ് അ​പ് വ​ഴി നി​ര​വ​ധി ത​വ​ണ സ​ന്ദേ​ശം അ​യ​ച്ച​തി​നെ തു​ട​ര്‍​ന്ന് വി​ദ്യാ​ര്‍​ഥി​നി സ്കൂ​ള്‍ അ​തി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തു​ക​യും തു​ട​ര്‍​ന്ന് ല​ഭി​ച്ച പ​രാ​തി​യി​ല്‍ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യു​മാ​യി​രു​ന്നു. ഇ​തോ​ടെ പ്ര​തി മൊ​ബൈ​ല്‍ ഫോ​ണ്‍ സ്വി​ച്ച് ഓ​ഫ് ചെ​യ്ത ശേ​ഷം ഒ​ളി​വി​ല്‍ പോ​കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ്ര​തി​യു​ടെ ഭാ​ര്യ വീ​ടാ​യ വ​ര്‍​ക്ക​ല​യി​ല്‍ നി​ന്നും ഇ​യാ​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. സി​ഐ പി. ​ഹ​രി​ലാ​ല്‍, എ​സ്ഐ സി.​പി. പ്ര​ശാ​ന്ത്, സീ​നി​യ​ര്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ ര​ഞ്ജി​ത്ത്, അ​നി​ല്‍​കു​മാ​ര്‍, ബി​മ​ല്‍ മി​ത്ര, ബി​നു എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്തു.

Read More

ഉ​​​​ത്രാ​​​​ട ദി​​​​ന​​​​ത്തി​​​​ൽ ആ​​​​ന​​​​വ​​​​ണ്ടി പാ​​​​ഞ്ഞ​​​​ത് വെ​​​​റു​​​​മൊ​​​​രു പാ​​​​ച്ചി​​​​ലാ​​​​യി​​​​രു​​​​ന്നി​​​​ല്ല, ഒ​​​​രു ജീ​​​​വ​​​​ൻ തി​​​​രി​​​​ച്ചു​​​​പി​​​​ടി​​​​ക്കാ​​​​നു​​​​ള്ള പ​​​​റ​​​​ക്ക​​​​ലാ​​​​യി​​​​രു​​​​ന്നു..! സംഭവം ഇങ്ങനെ…

ജി​​​​ജി ലൂ​​​​ക്കോ​​​​സ് തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ഉ​​​​ത്രാ​​​​ട ദി​​​​ന​​​​ത്തി​​​​ൽ ആ​​​​ന​​​​വ​​​​ണ്ടി പാ​​​​ഞ്ഞ​​​​ത് വെ​​​​റു​​​​മൊ​​​​രു പാ​​​​ച്ചി​​​​ലാ​​​​യി​​​​രു​​​​ന്നി​​​​ല്ല, ഒ​​​​രു ജീ​​​​വ​​​​ൻ തി​​​​രി​​​​ച്ചു​​​​പി​​​​ടി​​​​ക്കാ​​​​നു​​​​ള്ള പ​​​​റ​​​​ക്ക​​​​ലാ​​​​യി​​​​രു​​​​ന്നു. കി​​​​ളി​​​​മാ​​​​നൂ​​​​രി​​​​ന് അ​​​​ടു​​​​ത്തു​​​​ള്ള ത​​​​ട്ട​​​​ത്തു​​​​മ​​​​ല​​​​യി​​​​ൽ നി​​​​ന്നു വെ​​​​ഞ്ഞാ​​​​റ​​​​മൂ​​​​ട് ശ്രീ​​​​ഗോ​​​​കു​​​​ലം മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് വ​​​​രെ​​​​യാ​​​​യി​​​​രു​​​​ന്നു ആ​​​​ന​​​​വ​​​​ണ്ടി എ​​​​ന്നു ഓ​​​​മ​​​​ന​​​​പ്പേ​​​​രു​​​​ള്ള കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി ബ​​​​സി​​​​ലെ ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ടെ അ​​​​വ​​​​സ‌​​​​രോ​​​​ചി​​​​ത​​​​മാ​​​​യ ഇ​​​​ട​​​​പെ​​​​ട​​​​ലി​​​​ലൂ​​​​ടെ യാ​​​​ത്ര​​​​ക്കാ​​​​രി​​​​ലൊ​​​​രാ​​​​ളു​​​​ടെ ജീ​​​​വ​​​​ൻ ര​​​​ക്ഷി​​​​ക്കാ​​​​നാ​​​​യ​​​​ത്. വൈ​​​​കാ​​​​തെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലെ​​​​ത്തി​​​​ച്ച​​​​തി​​​​നാ​​​​ൽ അ​​​​ത്യാ​​​​ഹി​​​​ത​​​​ത്തി​​​​ൽ നി​​​​ന്നു യാ​​​​ത്ര​​​​ക്കാ​​​​ര​​​​ൻ ര​​​​ക്ഷ​​​​പ്പെ​​​​ട്ടു. കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി പ​​​​ത്ത​​​​നം​​​​തി​​​​ട്ട ഡി​​​​പ്പോ​​​​യി​​​​ലെ ആ​​​​ർ​​​​പി​​​​എ 649 എ​​​​ന്ന ബ​​​​സ് തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്തേ​​​​ക്ക് ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ ന​​​​ട​​​​ത്തി​​​​യ ട്രി​​​​പ്പി​​​​ലാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​വം. ബ​​​​സ് ത​​​​ട്ട​​​​ത്തു​​​​മ​​​​ല​​​​യി​​​​ലെ​​​​ത്തി​​​​യ​​​​പ്പോ​​​​ൾ പി​​​​ന്നി​​​​ൽ നി​​​​ന്നി​​​​രു​​​​ന്ന ചെ​​​​ങ്ങ​​​​മ​​​​നാ​​​​ട് സ്വ​​​​ദേ​​​​ശി സാ​​​​ബു ജോ​​​​ർ​​​​ജ് (59) ബോ​​​​ധ​​​​ര​​​​ഹി​​​​ത​​​​നാ​​​​യി കു​​​​ഴ​​​​ഞ്ഞു​​​​വീ​​​​ഴു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഇ​​​​തേ തു​​​​ട​​​​ർ​​​​ന്ന് ബ​​​​സ് നി​​​​ർ​​​​ത്തി യാ​​​​ത്ര​​​​ക്കാ​​​​ര​​​​നെ നി​​​​ല​​​​ത്തു കി​​​​ട​​​​ത്തി ബ​​​​സി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന ന​​​​ഴ്സ് പ​​​​ത്ത​​​​നാ​​​​പു​​​​രം സ്വ​​​​ദേ​​​​ശി ശ്രീ​​​​വി​​​​ദ്യ​​​​യും വ​​​​ട്ട​​​​പ്പാ​​​​റ സ്വ​​​​ദേ​​​​ശി സ​​​​ന്തോ​​​​ഷും ചേ​​​​ർ​​​​ന്ന് പ്രാ​​​​ഥ​​​​മി​​​​ക ശ്രു​​​​ശ്രൂ​​​​ഷ ന​​​​ൽ​​​​കി. എ​​​​ന്നാ​​​​ൽ, ആ ​​​​സ​​​​മ​​​​യ​​​​ത്ത് യാ​​​​ത്ര​​​​ക്കാ​​​​ര​​​​നു പ​​​​ൾ​​​​സ് തീ​​​​രെ കു​​​​റ​​​​വാ​​​​യി​​​​രു​​​​ന്നെ​​​​ന്നും അ​​​​തീ​​​​വ…

Read More

ജോ​ലി ഒ​ഴി​വാ​ക്കി ആ​ഘോ​ഷം അ​നു​വ​ദി​ച്ചി​ല്ല; ഓ​ണ​സ​ദ്യ മാ​ലി​ന്യ​ത്തി​ലെ​റി​ഞ്ഞു നശിപ്പിച്ചു; തലസ്ഥാനത്തെ സംഭവം ഇങ്ങനെ

  തി​രു​വ​ന​ന്ത​പു​രം: ജോ​ലി ഒ​ഴി​വാ​ക്കി ഓ​ണം ആ​ഘോ​ഷി​ക്കാ​ൻ അ​നു​വ​ദി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഓ​ണ​സ​ദ്യ മാ​ലി​ന്യ​ത്തി​ലെ​റി​ഞ്ഞു. തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​ൻ ചാ​ലാ സ​ർ​ക്കി​ളി​ലെ ഒ​രു വി​ഭാ​ഗം ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളാ​ണ് അ​തി​രു​വി​ട്ട പ്ര​തി​ഷേ​ധം ന​ട​ത്തി​യ​ത്. ഓ​ണ​സ​ദ്യ, മാ​ലി​ന്യം ശേ​ഖ​രി​ക്കു​ന്ന എ​യ​റോ​ബി​ക് ബി​ന്നി​ലേ​ക്കാ​ണ് എ​റി​ഞ്ഞ​ത്. ശ​നി​യാ​ഴ്ച​യാ​യി​രു​ന്നു തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​നി​ലെ സ​ർ​ക്കി​ൾ ഓ​ഫി​സു​ക​ളി​ൽ ഓ​ണാ​ഘോ​ഷം. ഓ​ഫി​സ് പ്ര​വ​ർ​ത്ത​ന​ത്തെ ബാ​ധി​ക്കാ​ത്ത ത​ര​ത്തി​ൽ വേ​ണം ആ​ഘോ​ഷി​ക്കാ​നെ​ന്ന് സെ​ക്ര​ട്ട​റി​യു​ടെ നി​ർ​ദേ​ശ​മു​ണ്ടാ​യി​രു​ന്നു. അ​തി​നാ​ൽ തൊ​ഴി​ലാ​ളി​ക​ൾ രാ​വി​ലെ ആ​ഘോ​ഷം തു​ട​ങ്ങാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ ജോ​ലി ക​ഴി​ഞ്ഞ് മ​തി​യെ​ന്ന് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ നി​ർ​ദേ​ശി​ച്ചു. ഇ​താ​ണു ജീ​വ​ന​ക്കാ​രെ പ്ര​കോ​പി​പ്പി​ച്ച​ത്. സി​ഐ​ടി​യു നേ​തൃ​ത്വ​ത്തി​ലെ ഒ​രു വി​ഭാ​ഗം ജീ​വ​ന​ക്കാ​രാ​ണു മു​പ്പ​തോ​ളം പേ​ർ​ക്കു ക​ഴി​ക്കാ​നു​ള്ള ആ​ഹാ​രം ന​ശി​പ്പി​ച്ച​ത്.

Read More