തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും ബാലുശ്ശേരി എംഎല്‍എ സച്ചിന് ദേവുമായുള്ള വിവാഹത്തിന്റെ ക്ഷണക്കത്തുമായി സിപിഎംതിരുവനന്തപുരം ജില്ലാ കമ്മിറ്റി. ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനാണ് വിവാഹം ക്ഷണിക്കുന്നത്. തിരുവനന്തപുരം എകെജി സെന്ററില്‍ സെപ്റ്റംബര്‍ നാലിന് രാവിലെ 11നാണ് വിവാഹം. വിവാഹം കഴിഞ്ഞ് രണ്ടു ദിവസത്തിന് ശേഷം കോഴിക്കോട് വച്ച് വിവാഹ സത്കാരം നടക്കും. ക്ഷണക്കത്തിൽ രക്ഷകര്‍ത്താക്കളുടെ പേരും വീടിന്റെ മേല്‍വിലാസവും സൂചിപ്പിക്കുന്നതിനു പകരം സച്ചിന്റെയും ആര്യയുടെയും പാര്‍ട്ടി ഭാരവാഹിത്തം പറഞ്ഞാണ് പരിചയപ്പെടുത്തുന്നത്. മാര്‍ച്ചിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. കോഴിക്കോട് നെല്ലിക്കോട് സ്വദേശിയായ സച്ചിന് ദേവ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആയിരിക്കെയാണ് ബാലുശ്ശേരി മണ്ഡലത്തില്‍നിന്ന് വിജയിച്ചത്. ഓള് സെയിന്റ്സ് കോളേജില്‍ വിദ്യാര്‍ഥിയായിരിക്കെ 21-ാം വയസ്സിലാണ് ആര്യാ രാജേന്ദ്രന് തിരുവനന്തപുരം കോര്പ്പറേഷന് മേയറാകുന്നത്.
Read MoreCategory: TVM
മധ്യവയസ്കൻ കഴുത്തറത്തു മരിച്ചനിലയിൽ; പലക മുറിക്കുന്ന വൈദ്യുതി കട്ടർ സമീപം; സംഭവം പാറശാലയില്‍
പാറശാല: കരോടിൽ മധ്യവയസ്കനെ കഴുത്തറത്തു മരിച്ചനിലയിൽ കണ്ടെത്തി. കാക്കവിള ചുരക്കാവിള വില വീട്ടിൽ ചെല്ലയ്യന്റെ മകൻ യേശുദാസ് (ജോൺ-48 )നെയാണ് കഴുത്തറത്തു മരിച്ച നിലയിൽ കണ്ടെത്തിയത്. പലക മുറിക്കാൻ ഉപയോഗിക്കുന്ന വൈദ്യുതിയിൽ പ്രവർത്തിപ്പിക്കുന്ന കട്ടർ മൃതദേഹത്തിനു സമീപം ഉണ്ടായിരുന്നു. വീടിനോടു ചേർന്ന് പ്രത്യേകം നിർമിച്ചിട്ടുള്ള അടുക്കളയിലാണ് മൃതദേഹം കണ്ടെത്തിയത്. സമീപം പലക മുറിക്കാനുപയോഗിക്കുന്ന വൈദ്യുതി കട്ടർ പ്ലഗിൽ ഫിറ്റ് ചെയ്ത നിലയിലായിരുന്നു. വീടിന്റെ കോൺക്രീറ്റ് പണിക്കായുള്ള തട്ടടി പണിക്കാരനാണ് മരിച്ച യേശുദാസ്. ഇന്നുരാവിലെ ഏഴു മണിയോടെ യേശുദാസിന്റെ രണ്ടാമത്തെ മകൻ അടുക്കളയിൽ കയറാൻ നോക്കിയപ്പോൾ കതക് അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. ബലം പ്രയോഗിച്ച് കതകു തുറന്നു നോക്കിയപ്പോൾ രക്തത്തിൽ കുളിച്ചു മരിച്ചുകിടക്കുന്ന പിതാവിനെയാണ് കണ്ടത്. യേശുദാസിന്റെ ഭാര്യ ഒരുവർഷം മുന്നേ മരിച്ചിരുന്നു. അതിന്റെ മാനസിക ആഘാതത്തിലായിരുന്നു യേശുദാസെന്ന് പോലീസ് പറഞ്ഞു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മക്കൾ- ജോമോൻ…
Read Moreവീട്ടമ്മയെ കൊലപ്പെടുത്തി കിണറ്റിലിട്ട സംഭവം! മോഷ്ടിച്ച സ്വർണം നഷ്ടപ്പെട്ടെന്ന് പ്രതി; ആദം അലി പോലീസിനോട് പറഞ്ഞത് ഇങ്ങനെ…
തിരുവനന്തപുരം : കേശവദാസപുരത്ത് മനോരമ എന്ന വീട്ടമ്മയെ കൊലപ്പെടുത്തി കിണറ്റിലിട്ട സംഭവത്തിൽ അറസ്റ്റിലായ പ്രതി ആദം അലിയെ കൂടുതല്‍ തെളിവെടുപ്പിനായി ചെന്നൈയിലേക്ക് കൊണ്ടുപോകും. കഴിഞ്ഞ ദിവസം നടന്ന തെളിവെടുപ്പിനിടയിൽ കൊലപാതകത്തിന് ഉപയോഗിച്ച കത്തി വീടിന് പുറത്ത് ഓടയില്‍ കുത്തി നില്ക്കുന്ന നിലയിൽ കണ്ടെത്തിയിരുന്നു. അതേസമയം മോഷ്ടിച്ച സ്വര്‍ണാഭരണങ്ങള്‍ ഇതുവരേയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ബാഗില്‍ സൂക്ഷിച്ച മനോരമയുടെ സ്വര്‍ണം നഷ്ടപ്പെട്ടെന്നാണ് പ്രതി പറയുന്നത്. എന്നാൽ അന്വേഷണ സംഘം ഇത് വിശ്വാസത്തിലെടുത്തിട്ടില്ല. കൊലപാതകത്തിനുശേഷം കത്തി വീടിന്റെ കോമ്പൗണ്ടിലെ ഓടയിലാണിട്ടതെങ്കിലും കഴിഞ്ഞ ദിവസം ഓടവൃത്തിയാക്കിയപ്പോള് കത്തി പുറത്തെ ചാലില്‍ വീണതാകാമെന്ന് പോലീസ് പറഞ്ഞു. തെളിവെടുപ്പിനിടെ മനോരമയെ കൊലപ്പെടുത്തിയത് എങ്ങനെയെന്ന് പ്രതി വിവരിച്ചു. മനോരമ ഒറ്റക്കാണെന്ന് മനസിലാക്കിയാണ് വീട്ടില്‍ എത്തിയതെന്നും പ്രതി പോലീസിനോടു പറഞ്ഞു. മുന്‍പരിചയമുള്ളത് കൊണ്ട് പ്രതി വിളിച്ചപ്പോള്‍ മനോരമ പുറത്തേക്ക് വന്നു. പൂക്കൾ വേണമെന്ന് ആവശ്യപ്പെട്ടു. വീടിന്റെ പിന്‍വശത്തെ ചെമ്പരത്തി…
Read Moreകാട്ടാക്കടയിൽ യുവമോർച്ച നേതാവിന്റെ വീട്ടിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് തീയിട്ടു; കത്തിനശിച്ചത് നാലുവാഹനങ്ങൾ
കാട്ടാക്കട : കാർപോർച്ചിൽ പാർക്ക് ചെയ്തിരുന്ന നാല് വാഹനങ്ങൾക്ക് തീയിട്ടു. ഇന്നു പുലർച്ചെ പൂവച്ചൽ കൊണ്ണിയൂരിലാണ് സംഭവം. കൊണ്ണിയൂർ വത്സലഭവനിൽ സാബശിവന്റെ വീട്ടിലെ കാർപോർച്ചിൽ നിറുത്തിയിട്ടിരുന്ന കാറും ബൈക്കും രണ്ട് സ്കൂട്ടറുകളുമാണ് കത്തിനശിച്ചത്. വാഹനങ്ങൾ പൂർണമായും കത്തി നശിച്ചു. ഇതിനു അൽപ്പം അകലെയായി ഒരു സ്കൂട്ടർ അപകടത്തിൽപ്പെട്ട നിലയിലും കണ്ടെത്തിയിട്ടുണ്ട്. മൂന്ന് ദിവസമായി കാണാതായ സ്കൂട്ടറാണ് കണ്ടെത്തിയത് എന്ന് പോലീസ് പറയുന്നു. രാവിലെ നാല് മണിയോടെയാണു സംഭവം.സമീപത്ത് കെട്ടിട നിർമാണത്തിനെത്തിയിരുന്ന തൊഴിലാളികൾ തീ കത്തുന്നതുകണ്ട് ബഹളം വച്ച് വീട്ടുകാരെ ഉണർത്തുകയായിരുന്നു. തുടർന്ന് നാട്ടുകാർ ഓടിയെത്തുകയും രക്ഷാപ്രവർത്തനം നടത്തുകയും ചെയ്തതിനാൽ അഗ്നി വീട്ടിലേക്ക് പടർന്നില്ല. സാംബശിവന്റെ മകൻ സിദ്ധാർഥൻ യുവമോർച്ച നേതാവാണ്. കാട്ടാക്കട പോലീസ് സ്ഥലത്തെത്തി. ഈ ഭാഗത്തുള്ള കഞ്ചാവ് ലോബികൾ ആണോ സംഭവത്തിനു പിന്നലെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.
Read Moreഅറസ്റ്റിലായ യുവാവിനെ പോലീസ് കസ്റ്റഡിയിൽ വാങ്ങി നടത്തിയ ചോദ്യം ചെയ്യൽ ഭാര്യക്ക് വിനയായി! യുവതി അറസ്റ്റിൽ
വിഴിഞ്ഞം: കവർച്ചക്കേസിൽ അറസ്റ്റിലായ യുവാവിനെ പോലീസ് കസ്റ്റഡിയിൽ വാങ്ങി നടത്തിയ ചോദ്യം ചെയ്യൽ ഭാര്യക്ക് വിനയായി. മോഷ്ടിച്ച സ്വർണം വിറ്റ പണം കൊണ്ട് ആഭരണങ്ങൾ വാങ്ങാൻ ജ്വല്ലറിയിൽ കയറിയ യുവതിയെ പോലീസ് തന്ത്രപൂർവം കുടുക്കി. കൈയിലുണ്ടായിരുന്ന പണവും സ്വർണവും കണ്ടെടുത്തു. ഇതോടെ സ്വർണപണയ സ്ഥാപനയുടമയെ ബൈക്കിടിച്ച് വീഴ്ത്തി ഇരുപത് പവന്റെ സ്വർണ പണയ ഉരുപ്പടികളും മൂന്നേമുക്കാൽ ലക്ഷം രൂപയും തട്ടിയെടുത്ത് കടന്നുകളഞ്ഞ സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. കൂട്ടുപ്രതികൾക്കായുള്ളഅന്വേഷണവും പോലീസ് ഊർജിതമാക്കി. കവർച്ചയുടെ സൂത്രധാരനും ഒന്നാം പ്രതിയുമായ ആറ്റുകാൽ പുത്തൻകോട്ട വട്ടവിള വലിയവിള മേലേ വീട്ടിൽ നവീനിന്റെ (28) ഭാര്യ വിനീഷ (27) യെ ആണ് വിഴിഞ്ഞം പോലീസ് കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ അറസ്റ്റ് ചെയ്തത്. ഒരു വർഷം മുൻപ് കരമനയിലെ ലോഡ്ജിൽ നടന്ന കൊലപാതകക്കേസിൽ തെളിവ് നശിപ്പിച്ചതിന് അറസ്റ്റിലായി ജയിൽവാസം കഴിഞ്ഞിറങ്ങിയ ഈ യുവതി പെൺവാണിഭ…
Read Moreവീട്ടമ്മയെ കൊലപ്പെടുത്തി കിണറ്റിലിട്ട സംഭവം! ആയുധം കണ്ടെത്താൻ ശ്രമം, കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് അന്വേഷണം
തിരുവനന്തപുരം: വീട്ടമ്മയെ കൊലപ്പെടുത്തി കിണറ്റിലിട്ട സംഭവത്തിൽ പ്രതിയായ ബംഗാൾ സ്വദേശി ആദംഅലിയുമായി പോലീസ് തെളിവെടുപ്പ് നടത്തിയേക്കും. ഞായറാഴ്ച ഉച്ചയ്ക്കാണ് കൊളീജിയറ്റ് എഡ്യുക്കേഷൻ റിട്ട. സൂപ്രണ്ട് രക്ഷാപുരി റോഡ് മീനംകുന്നിൽ ദിനരാജിന്റെ ഭാര്യ മനോരമ (68) കൊല്ലപ്പെട്ടത്. മനോരമയെ കൊല്ലാൻ ഉപയോഗിച്ച കത്തി കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. കൊലപാതകത്തിനുശേഷം പ്രതി കവര്‍ച്ച ചെയ്ത ആഭരണങ്ങള്‍ കൂടി കണ്ടെത്തനുണ്ട്. വീട്ടമ്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നതാണ് അന്വേഷണത്തില്‍ നിര്‍ണായകരമായത്. മനോരമയെ കഴുത്തറുത്തും ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തിയ ശേഷം മൃതദേഹം അയൽവീട്ടിലെ കിണറ്റിൽ പ്രതി കല്ല് കെട്ടി താഴ്ത്തിയതായി അന്വേഷണത്തിൽ തെളിഞ്ഞുവെന്ന് സിറ്റി പോലീസ് കമ്മീഷണർ ജി.സ്പർജൻകുമാർ വ്യക്തമാക്കി. പശ്ചിമബംഗാൾ ഹൽദിബാരി ഗംഗാദോബയിൽ ആദം അലിയെ സിറ്റി പോലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് ചെന്നൈയിൽ നിന്നും അറസ്റ്റ് ചെയ്ത് തിരുവനന്തപുരത്തെത്തിച്ചത്. കഴിഞ്ഞ ദിവസം ചെന്നൈ സെയ്ദാപേട്ട് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ്…
Read Moreഎകെജി സെന്ററിന് നേരെ പടക്കമെറിഞ്ഞവർ സമര്‍ഥരായ കുറ്റവാളികൾ; പ്രതികളെ പിടികൂടാൻ സമയമെടുക്കുമെന്ന് ഇ.പി ജയരാജൻ
തിരുവനന്തപുരം: എകെജി സെന്ററിന് നേരെ പടക്കമെറിഞ്ഞവർ സമര്‍ഥരായ കുറ്റവാളികളെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്. പ്രതികളെ പിടികൂടാൻ സമയമെടുക്കുമെന്നും മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയായി ഇ.പി വ്യക്തമാക്കി. സ്ഥിരമായി ഒരു കാര്യം തന്നെ ചോദിച്ചാല്‍ ചോദ്യത്തിന് നിലവാരമില്ലാതാകുമെന്നും ഇ.പി പ്രതികരിച്ചു. കോഴിക്കോട് മേയര്‍ സംഘപരിവാറിന്റെ പരിപാടിയില്‍ പങ്കെടുത്തത് സംബന്ധിച്ച് ജില്ലാ കമ്മിറ്റി പരിശോധിക്കും. നടപടി എടുക്കണോ എന്ന കാര്യം ജില്ലാ നേതൃത്വമാണ് തീരുമാനിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
Read Moreപതിനാറുകാരനെ തേങ്ങാപ്പാരകൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമം; പ്രതിക്ക് ജീവപര്യന്തം കഠിനതടവും പിഴയും
തിരുവനന്തപുരം: പതിനാറു വയസുകാരനെ തേങ്ങ പൊതിക്കാൻ ഉപയോഗിക്കുന്ന പാര കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തുവാൻ ശ്രമിച്ച കേസിൽ പ്രതിക്കു ജീവപര്യന്തം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കൊടുമണ്‍ ആർഡി ഭവനിൽ ഷൈജു എന്ന രാഹുലി (42) നെയാണു ശിക്ഷിച്ചത്. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എം.പി. ഷിബുവിന്റേതാണ് ഉത്തരവ്. 2018 മേയ് 19നാണ് സംഭവം. ശാർക്കര എംഎസ്കെ സലൂണിൽ തലമുടി വെട്ടിക്കാൻ പോയ വിദ്യാർഥിയായ വിഷ്ണു സലൂണിൽ തിരക്കായതു കാരണം പുറത്തിറങ്ങി നിൽക്കുന്പോഴായിരുന്നു പ്രതി ഇരുന്പുപാര കൊണ്ടു തലയ്ക്കടിച്ചത്. തലയോട്ടിക്കു ഗുരുതര പരിക്കേറ്റ വിഷ്ണുവിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു വിദഗ്ധ ചികിത്സ നൽകി. ചിറയിൻകീഴ് പോലീസാണ് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം കെ.കെ. അജിത് പ്രസാദ് ഹാജരായി.
Read Moreമലയോരമേഖലയിൽ കനത്ത മഴ! കല്ലാർ മീൻമുട്ടിയിൽ വിനോദസഞ്ചാരികൾ അകപ്പെട്ടു ; കല്ലാറിൽ കുളിക്കാനെത്തിയ രണ്ട് യുവാക്കൾ കുടുങ്ങി
വിതുര: ഇന്നലെ വൈകുന്നേരം പെയ്ത കനത്ത മഴയിൽ മലയോര മേഖലയിലെ പല സ്ഥലങ്ങളും വെള്ളത്തിനടിയിലായി. കല്ലാറും മക്കിയാറും കരകവിഞ്ഞൊഴുകി. മീൻമുട്ടിയിൽ പോയ വിനോദസഞ്ചാരികൾ തിരിച്ചുവരാൻ ആകാതെ അകപ്പെട്ടു. കൊല്ലത്തു നിന്നുള്ള മൂന്നംഗ സംഘവും തിരുവനന്തപുരം സ്വദേശികളായ അഞ്ചംഗ സംഘത്തിലെ ഒരു കുഞ്ഞും മൂന്നു സ്ത്രീകളും ഉൾപ്പെടെ ഒമ്പത് പേരെ സമീപത്തെ വീട്ടിൽ പാർപ്പിച്ചു. കല്ലാറിൽ കുളിക്കാനെത്തിയ തിരുവല്ല സ്വദേശികളായ രണ്ട് യുവാക്കൾ ആറ്റിൽ വെള്ളം ഉയർന്നതിനെതുടർന്ന് മണിക്കൂറോളം പാറയിൽ കുടുങ്ങി.തുടർന്ന് ഫയർഫോഴ്സ് എത്തി കരയ്ക്കെത്തിച്ചു. വിതുര ഐസറിനു സമീപം കാണിത്തടം സെറ്റിൽമെന്റിൽ കനത്തമഴയിൽ കുടുങ്ങിയവരെ രക്ഷിക്കാൻ എത്തിയ വിതുര ഫയർഫോർസിന്റെ വാഹനത്തിന് മുകളിലേക്ക് ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞു വീണു. വാഹനത്തിലെ ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനത്തിനായി പുറത്തിറങ്ങിയപ്പോൾ ആയിരുന്നു അപകടം. മലയോര മേഖലയിൽ കനത്ത മഴ തുടരുകയാണ്.പോലീസ്,ഫയർ ഫോഴ്സ്,കെഎസ്ഇബി ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ പല സ്ഥലങ്ങളിലും രക്ഷാപ്രവർത്തനം തുടരുകയാണ്. പൊന്മുടി…
Read Moreയു ട്യൂബ് ചതിച്ചതാ..!പന്ത്രണ്ട് വയസുകാരൻ മുന്തിരി വൈനുണ്ടാക്കി; രുചിച്ചു നോക്കിയ സഹപാഠി ആശുപത്രിയിൽ
ചിറയിന്‍കീഴ്: യൂട്യൂബ് നോക്കിയുണ്ടാക്കിയ വൈൻ പന്ത്രണ്ട് വയസുകാരന് സ്കൂളിൽ വിളമ്പി. വൈന്‍ കുടിച്ച സഹപാഠി ഛര്‍ദ്ദിച്ച് അവശനായതിനേത്തുടര്ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിറയില്‍കീഴ് മുരുക്കുംപുഴ വെയിലൂര്‍ ഗവണ്മെന്റ് ഹൈസ്കൂളില്‍ ഇന്നലെ രാവിലെയാണ് സംഭവം.ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട വിദ്യാർഥിയുടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. വീട്ടില്‍ രക്ഷിതാക്കള്‍ വാങ്ങി നല്കിയ മുന്തിരി ഉപയോഗിച്ചാണ് 12കാരന് യൂട്യൂബ് നോക്കി വൈന്‍ ഉണ്ടാക്കിയത്. പൊലീസ് സ്കൂളിലെത്തി അധികൃതരോട് വിശദാംശങ്ങള്‍ അന്വേഷിച്ചറിഞ്ഞു. വൈന്‍ ഉണ്ടാക്കിയ 12കാരന്റെ മാതാവിനെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ രക്ഷിതാവിനെ കാര്യങ്ങള്‍ അറിയിച്ച് ജാഗ്രതാ നടപടികള്‍ സ്വീകരിച്ചതായി സ്കൂള്‍ അധികൃതര്‍ അറിയിച്ചു. കുട്ടിയുണ്ടാക്കിയ മിശ്രിതം രാസപരിശോധനയ്ക്ക് അയച്ചതായി ചിറയിന്‍കീഴ് എസ്.എച്ച്.ഒ. ജി.ബി.മുകേഷ് പറഞ്ഞു.
Read More