കാട്ടാക്കട : ഭാര്യാവീട്ടിൽ കയറി ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. ഭർത്താവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ഇന്നലെ രാത്രി ഒന്‍പതിന് കാട്ടാക്കട മുഴുവൻകോട്ടാണ് സംഭവം. മുഴുവൻകോട് സ്വദേശി അശ്വതിയെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഭർത്താവ് ശ്രീകാര്യം പാങ്ങപ്പാറ സ്വദേശി സുജിത്തിനെ കാട്ടാക്കട പോലീസ് പിടികൂടി.പോലീസ് പറയുന്നത് ഇങ്ങനെ: ഇവർ തമ്മിൽ നിരന്തരം കുടുംബ പ്രശ്നങ്ങളുണ്ടായിരുന്നു. അതിനാൽ അശ്വതി തന്റെ വീടായ മുഴുവൻകോട്ട് വന്നു താമസിക്കുകയായിരുന്നു. സുജിത്തിന്റെ ഗാർഹിക പീഡനത്തെ തുടർന്ന് ഇയാൾക്കെതിരെ പോലീസിൽ പരാതിയും നൽകിയിരുന്നു. തുടർന്ന് സുജിത്ത് ഫോണിലൂടെ അശ്വതിയോട് ഭീഷണി മുഴക്കിയിരുന്നു. ഇതിനിടെയാണ് ഇന്നലെ ബൈക്കിൽ ആയുധവുമായി എത്തി സുജിത്ത് ഭാര്യയുമായി വഴക്കുണ്ടാക്കി. ഇത് തടയാൻ അശ്വതിയുടെ മാതാപിതാക്കൾ വന്നതോടെ അശ്വതിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചു.തുടർന്ന് വീട്ടുകാരെയും ആക്രമിക്കാൻ ശ്രമിച്ചു. ബഹളം കേട്ട് എത്തിയ അയൽക്കാരാണ് പ്രതിയെ പിടിച്ചുമാറ്റിയത്. പിടിച്ചുമാറ്റിയ അയൽക്കാരോടും സുജിത്ത് ആക്രമണത്തിന് മുതിർന്നു. തുടർന്ന്…
Read MoreCategory: TVM
കിണറ്റിൽ വീണ മകളെ രക്ഷിക്കാൻ ഓടിയ അമ്മ കാൽതെറ്റി ഉരുണ്ടു വീണത് മറ്റൊരു കിണറ്റിൽ; മകളെ നാട്ടുകാർ രക്ഷിച്ചു; അമ്മയ്ക്ക് സംഭവിച്ചത്…
നെടുമങ്ങാട്: കിണറ്റിൽ വീണ മകളെ രക്ഷിക്കാൻ ഓടിയ അമ്മ മറ്റൊരു കിണറ്റിൽ വീണു. മകളെ നാട്ടുകാർ രക്ഷപെടുത്തിയെങ്കിലും അമ്മയെ രക്ഷിക്കാൻ ഒടുവിൽ അഗ്നിശമനസേന എത്തേണ്ടി വന്നു. കൊല്ലംകാവ് തത്തൻകോട് നസീറിന്റെ ഉടമസ്ഥതയിലുള്ള പൈനാപ്പിൾ എസ്റ്റേറ്റിൽ താമസിക്കുന്ന സബീനയും മകളുമാണ് അടുത്തടുത്തുള്ള കിണറുകളിൽ വീണത്. ഇന്നലെ രാവിലെ 11.30 നോടെയാണ് സംഭവം. മകൾ ഫൗസിയ വീടിനു സമീപത്തുള്ള കിണറ്റിൽ വീണ ശബ്ദം കേട്ട് ഓടിയ സബീന കാൽവഴുതി ഉരുണ്ട് താഴെ തട്ടിലുള്ള മറ്റൊരു കിണറ്റിൽ വീഴുകയായിരുന്നു. ബഹളം കേട്ട് എത്തിയ തോട്ടം തൊഴിലാളികൾ ഫൗസിയയെ രക്ഷിച്ചെങ്കിലും ചവിട്ട് തൊടിയില്ലാത്തതും എട്ടടി വ്യാസവും പത്തടിയോളം വെള്ളവുമുള്ള കിണറ്റിൽ അകപ്പെട്ട സബീനയെ രക്ഷിക്കാനായില്ല. ഇതേ തുടർന്ന് നെടുമങ്ങാട് നിന്നും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ശിവരാജന്റെ നേതൃത്വത്തിൽ അഗ്നിശമന സേന എത്തുകയും ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പ്രദീഷ് കിണറ്റിൽ ഇറങ്ങി സബീനയെ…
Read More“പോരുന്നോ പോലീസിലേക്ക്…’ യുവതീ യുവാക്കളെ ക്ഷണിച്ച് കനകക്കുന്നിലെ എന്റെ കേരളം പ്രദർശനമേളയിലെ പോലീസ് സ്റ്റാൾ
തിരുവനന്തപുരം: പോലീസാകുക എന്നതാണ് ചെറു പ്രായത്തിൽ തന്നെ ഒട്ടുമിക്ക കുട്ടികളുടെയും സ്വപ്നവും ഭാവി ജോലി സങ്കല്പവും. സിനിമകളിലെ ചില പോലീസ് ഓഫീസർമാരുടെ ആക്ഷൻ രംഗങ്ങൾ ഈ സ്വപ്നങ്ങളുടെയും സങ്കൽപങ്ങളുടെയും നിറപ്പകിട്ട് കൂട്ടുകയും ചെയ്യും. അത്തരത്തിൽ സങ്കൽപത്തിലുള്ള രീതിയിൽ പോലീസ് ഉദ്യോഗസ്ഥരാകാൻ ക്ഷണിക്കുകയാണ് കേരളാ പോലീസ്. ത്രില്ലടിപ്പിക്കുന്ന കുറ്റാന്വേഷണങ്ങൾ, പ്രതികൂല സാഹചര്യങ്ങൾ മറികടന്നുളള ക്രമസമാധാനപാലനം, ഗതാഗത ക്രമീകരണം, കരുതലോടു കൂടിയ ജനസേവനം എന്നിങ്ങനെ വ്യത്യസ്തതയേറിയ ജോലികൾ ചെയ്യാൻ തയാറാണെങ്കിൽ നിങ്ങൾക്കും പോലീസ് ആകാമെന്നാണ് കേരളാ പോലീസ് പറയുന്നത്. സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികം പ്രമാണിച്ച് തിരുവനന്തപുരം കനകക്കുന്നിൽ ഒരുക്കിയിരിക്കുന്ന “എന്റെ കേരളം’ പ്രദർശന മേളയിലാണ് “പോരുന്നോ പോലീസിലേക്ക്’ എന്ന പേരിൽ യുവതീ യുവാക്കളെ ക്ഷണിച്ചുകൊണ്ടുളള സ്റ്റാൾ ഒരുക്കിയിരിക്കുന്നത്. കേവലം നിയമനിർവഹണത്തിനുപരിയായി സമൂഹത്തിന് വേണ്ടി പ്രവർത്തിക്കാനുളള സുവർണാവസരം കൂടിയാണ് പോലീസ് ജോലി. പോലീസ് നിയമനത്തിന് ആവശ്യമായ കായിക മാനദണ്ഡങ്ങൾ രസകരമായ…
Read Moreവയോധികയെ ചതിച്ച അരുണിനെ സിസിടിവി ചതിച്ചു; പെന്ഷന് തുക സബ് ട്രഷറിയില്‍നിന്നു തട്ടിയെടുത്ത ജൂണിയര്‍ സൂപ്രണ്ട് അറസ്റ്റില്‍
നെയ്യാറ്റിൻകര: വയോധികയുടെ പെൻഷൻ തുക പേമെന്റ് സബ് ട്രഷറിയിൽനിന്നു തട്ടിയെടുത്ത സംഭവത്തിൽ ജൂണിയർ സൂപ്രണ്ട് അറസ്റ്റിൽ. കോട്ടയം കറുകച്ചാൽ സബ് ട്രഷറി ജൂണിയർ സൂപ്രണ്ട് ചെങ്കൽ കോടങ്കര സ്വദേശി ആര്.യു. അരുൺ (38) ആണ് അറസ്റ്റിലായത്. കോട്ടയം സ്വദേശിനിയായ കെ.കെ. കമലമ്മയുടെ ചെക്ക് ലീഫ് വ്യാജ ഒപ്പിട്ട് അസല്‍ രേഖയായി ഉപയോഗിച്ച് 18,000 രൂപ നെയ്യാറ്റിന്‍കര പെന്ഷന് പേമെന്റ് സബ് ട്രഷറിയില്‍നിന്ന് അരുണ്‍ തട്ടിയെടുത്തതായാണ് കേസ്. തന്റെ പെൻഷൻ തുക മാറാനായി 18,000 രൂപയുടെ ചെക്ക് അരുണിനു കമലമ്മ കൈമാറിയിരുന്നു. കമലമ്മ നൽകിയ ചെക്കിൽ തിരുത്ത് ഉണ്ടെന്നു പറഞ്ഞ് അരുണ്‍ ചെക്ക് കൈക്കലാക്കി. പിന്നീട് ഇക്കഴിഞ്ഞ 19ന് നെയ്യാറ്റിൻകര പെൻഷൻ പേമെന്റ് സബ് ട്രഷറിയിൽ ചെക്ക് സമര്‍പ്പിച്ചു തുക പിന്‍വലിക്കുകയായിരുന്നു. ഇപ്രകാരം ഒരു പിന്‍വലിക്കല്‍ താന്‍ നടത്തിയിട്ടില്ലെന്ന കമലമ്മയുടെ പരാതിയെത്തുടര്‍ന്ന് ട്രഷറി ജോയിന്റ് ഡയറക്ടര്‍ നെയ്യാറ്റിന്‍കര പെന്ഷന്…
Read Moreമഴയും കാറ്റും വരുമ്പോൾ… മുറിഞ്ഞ വാക്കുകളിൽ സോഫിയ ആവശ്യപ്പെടുന്നു; നനയാതെ കിടക്കാൻ ഒരു വീട് വേണം
നെടുമങ്ങാട് : മഴയും കാറ്റും വരുന്പോൾ ഏഴാം ക്ലാസിൽ പഠിക്കുന്ന മകനെയും കൊണ്ട് ഈ അമ്മ ഓട്ടത്തിലാണ്. നനയാതെ, അപകടമൊന്നും ഉണ്ടാകാതെ കിടന്നുറങ്ങാൻ ബന്ധുവീടുകൾ തേടി. കൊല്ലങ്കാവിൽ താമസിക്കുന്ന സോഫിയയ്ക്ക് ഇപ്പോഴുള്ളത് ഒൻപത് സെന്റ് സ്ഥലവും വീടിരുന്ന സ്ഥലത്ത് അവശേഷിക്കുന്ന ഒറ്റ മുറിയും മാത്രം. ബാക്കിയുള്ള വീടും മേൽക്കൂരയുമെല്ലാം മൂന്നു വർഷം മുന്‍പുണ്ടായ മഴയിലും കാറ്റിലും തകർന്നു നിലംപൊത്തി. ഭർത്താവ് ഉപേക്ഷിച്ചു പോയ സോഫിയയ്ക്ക് കടുത്ത ശാരീരിക പ്രശ്നങ്ങളും സംസാരത്തിൽ വൈകല്യവുമുണ്ട്. അമ്മയുടെ പരമ്പരാഗത സ്വത്തായി ലഭിച്ച ഒന്‍പതു സെന്റ് സ്ഥലമുണ്ടെങ്കിലും സോഫിയയും മകനും ഇപ്പോൾ അന്തിയുറങ്ങുന്നത് സമീപത്തെ ബന്ധുക്കളുടെ വീട്ടിലാണ്. മഴയും കാറ്റും ഉണ്ടായാൽ ഏതു സമയത്തു വേണമെങ്കിലും നിലംപൊത്താവുന്ന അവസ്ഥയിലാണ് അവശേഷിക്കുന്ന മുറിയും മേൽക്കൂരയും സ്ഥിതിചെയ്യുന്നത്. ആരോഗ്യ വകുപ്പ് നൽകുന്ന പെൻഷൻ മാത്രമാണ് ഏക വരുമാനം. ഏഴാം ക്ലാസില്‍ പഠിക്കുന്ന മകന്റെ പഠനച്ചെലവുകള്‍ പോലും…
Read Moreആശുപത്രി കാന്റീനിൽ നിന്നു വാങ്ങിയ ആഹാരത്തിൽ ചത്ത അട്ട; കാന്റീൻ പൂട്ടിച്ച് നഗരസഭ
നെടുമങ്ങാട്: ജില്ലാ ആശുപത്രി കാന്റീനിൽ നിന്ന് വാങ്ങിയ ആഹാരത്തിൽ ചത്ത അട്ടയുടെ കഷ്ണങ്ങൾ കണ്ടെത്തിയതായി പരാതി. കാന്റീൻ നെടുമങ്ങാട് നഗരസഭ ആരോഗ്യ വിഭാഗം പൂട്ടിച്ചു. കഴിഞ്ഞ ദിവസം കാന്റീനിൽ നിന്നും ജീവനക്കാർ വാങ്ങിയ ഭക്ഷണത്തിൽ ചത്ത അട്ടയുടെ കഷ്ണങ്ങൾ കണ്ടെത്തിയിരുന്നു, തുടർന്നുള്ള പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.
Read Moreവിലങ്ങിടാൻ കാത്ത് ! വിദ്വേഷ പ്രസംഗം; പി.സി.ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ ഇന്ന് വിധി
തിരുവനന്തപുരം: വിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ മുന്‍ എംഎല്‍എ പി സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി ഇന്ന് പരിഗണിക്കും. പി.സി ജോര്‍ജ് ജാമ്യവ്യവസ്ഥ ലംഘിച്ചെന്നാണ് പ്രോസിക്യൂഷന്റെ വാദം. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. തിരുവനന്തപുരത്ത് നടന്ന ഹിന്ദു മഹാ സമ്മേളനത്തിലെ പ്രസംഗത്തിനെതിരെയാണ് പൊലീസ് കേസെടുത്തത്. ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്ത ജോർജ്ജിന് ജാമ്യം ലഭിച്ചിരുന്നു. ഈ ജാമ്യം റദ്ദാക്കണമെന്നാണ് പൊലീസിന്റെ ആവശ്യം. പി.സി.ജോർജ്ജ് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചുവെന്നും കൊച്ചിയിൽ വീണ്ടും മതവിദ്വേഷ പ്രസംഗം നടത്തിയതിന് കേസെടുത്തുവെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. കേസില്‍ പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദങ്ങള്‍ പൂര്‍ത്തിയായിരുന്നു. എന്നാല്‍ താന്‍ സാമൂഹിക വിമര്‍ശനമാണ് നടത്തിയതെന്നായിരുന്നു പി.സി.ജോര്‍ജിന്റെ വാദം.
Read Moreഞങ്ങളുണ്ട് കൂടെ..! ആരോരുമില്ലാത്ത കുഞ്ഞിരാമന് സുരക്ഷിത വീടൊരുക്കി കിളിമാനൂർ ജനമൈത്രി പോലീസ്
വെഞ്ഞാറമൂട്: കിളിമാനൂർ ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ വയോധികന് വീടൊരുക്കി നൽകി. കിളിമാനൂർ പാപ്പാല കല്ലറക്കോണം കോഴിക്കോട്ടുവിള വീട്ടിൽ കുഞ്ഞിരാമൻ (72) നാണ് പോലീസിന്റെ നേതൃത്വത്തിൽ വീട് നിർമിച്ച് നൽകിയത്. കല്ലറകോണത്തുള്ള മൂന്ന് സെന്റ് ഭൂമിയിൽ ഏതു നിമിഷവും ഇടിഞ്ഞു വീഴാറായ മൺഭിത്തിയിൽ ടാർപ്പോളിൻ കൊണ്ട് മൂടിയ കുടിലിലാണ് കുഞ്ഞിരാമൻ താമസിച്ചുവരുന്നത്. സമീപവാസികളുടെയും സുമനസുകളുടേയും കനിവിലായിരുന്നു ഭക്ഷണംപോലും ലഭിച്ചിരുന്നത്. വയോധികന്റെ ദുരവസ്ഥ സമീപ പ്രദേശത്ത് പരാതി അന്വേഷിക്കാനെത്തിയ ജനമൈത്രി പോലീസ് കോ-ഒാർഡിനേറ്റർമാരായ സവാദ്ഖാൻ , പ്രദീപ് ജനമൈത്രി ബീറ്റ് ഓഫീസർ റിയാസ് എന്നിവരുടെ ശ്രദ്ധയിൽപ്പെടുകയും വിവരം മേലുദ്യോഗസ്ഥരെ ധരിപ്പിക്കുകയുമായിരുന്നു. തുടർന്ന് ജില്ലാ പോലീസ് മേധാവി ഡോ.ദിവ്യാ വി. ഗോപിനാഥിന്റെ നിർദേശപ്രകാരം അടിയന്തരമായി വീട് നിർമിച്ചു നൽകാൻ തീരുമാനിക്കുകയായിരുന്നു. വീടിന്റെ താക്കോൽദാനം തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. ദിവ്യാ വി. ഗോപിനാഥ് നിർവഹിച്ചു. ചടങ്ങിൽ ആറ്റിങ്ങൽ ഡിവൈഎസ്പി…
Read Moreതെരുവുനായക്കളെ ഉപദ്രവിക്കുന്നത് ചോദ്യം ചെയ്ത യുവാക്കൾക്ക് നേരെ ഗുണ്ടാ ആക്രമണം; പ്രദേശത്ത് കഞ്ചാവ്മാഫിയകളുടെ അഴിഞ്ഞാട്ടമെന്ന് നാട്ടുകാർ
പേരൂർക്കട : വട്ടിയൂർക്കാവിലുണ്ടായ ഗുണ്ടാ ആക്രമണവുമായി ബന്ധപ്പെട്ട് മൂന്നംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രി 10ന് കാവല്ലൂർ സ്വദേശി അനി, ഭാര്യ മഞ്ജുഷ, മകൻ വിമൽ എന്നിവർക്കുനേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് വട്ടിയൂർക്കാവ് സ്വദേശികളായ വിനീത്, അഖിൽ, മനു എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവർക്ക് പിന്നീട് കോടതി ജാമ്യം അനുവദിച്ചു. തെരുവുനായക്കളെ ഉപദ്രവിക്കരുത് എന്ന് പറഞ്ഞതിനുള്ള വിരോധമായിരുന്നു ആക്രമണത്തിൽ കലാശിച്ചതെന്നും കേസിൽ ഇനി ഒരാൾ കൂടി പിടിയിലാകാനുണ്ടെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായവർ പ്രദേശത്തെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണ്. വട്ടിയൂർക്കാവിൽ ഗുണ്ടാസംഘങ്ങളുടെ ആക്രമണം നിത്യസംഭവമാണെന്നും കഞ്ചാവ് മാഫിയയെ ചോദ്യം ചെയ്യുന്നതിനും പരസ്യ മദ്യപാനം ചോദ്യം ചെയ്യുന്നതിനും പ്രത്യാക്രമണം പതിവാണെന്ന് നാട്ടുകാർ പറഞ്ഞു. ഗുണ്ടാ സംഘങ്ങൾക്കെതിരെ വട്ടിയൂർക്കാവ് പോലീസ് ശക്തമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യം ശക്തമാണ്.
Read Moreകെഎസ്ആർടിസി ബസുകൾ ക്ലാസ് മുറികൾ; പ്രതിഷേധവുമായി അധ്യാപക സംഘടനകൾ
എം.സുരേഷ്ബാബു തിരുവനന്തപുരം: കെഎസ്ആർടിസി ബസുകൾ ക്ലാസ് മുറികളാക്കാനുള്ള വിദ്യാഭ്യാസവകുപ്പിന്റെയും ഗതാഗതവകുപ്പിന്റെയും തീരുമാനം കോടതി കയറും. സർക്കാരിന്റെ തീരുമാനത്തിനെതിരെ അധ്യാപക സംഘടനകളാണ് പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത്. ഭരണ-പ്രതിപക്ഷ അധ്യാപക സംഘടനകൾക്ക് ഇക്കാര്യത്തിൽ വിയോജിപ്പുണ്ട്. അധ്യാപക സംഘടനകളുമായി ആലോചിക്കാതെ ഏകപക്ഷീയമായ വിദ്യാഭ്യാസവകുപ്പിന്റെ തീരുമാനം വിദ്യാഭ്യാസചട്ടത്തിനും നിയമങ്ങൾക്കും വിരുദ്ധമാണെന്നാണ് അധ്യാപക സംഘടനാ നേതാക്കൾ വ്യക്തമാക്കുന്നത്. വിദ്യാഭ്യാസവകുപ്പിന്റെ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കാനാണ് സംഘടനകളുടെ തീരുമാനം.ഭരണകക്ഷി അധ്യാപക സംഘടനയും പരോക്ഷമായി സർക്കാർ തീരുമാനത്തിനെതിരാണെന്നാണ് ലഭിക്കുന്ന വിവരം. ഇന്ന് വിവിധ പദ്ധതികളിൽപ്പെടുത്തി പുതിയ സ്കൂൾ കെട്ടിടങ്ങൾ നിർമ്മിച്ചിട്ടുള്ളതിനാൽ ക്ലാസ് മുറികളുടെ അഭാവം സ്കൂളുകളിൽ ഇല്ലെന്നാണ് അധ്യാപകർ പറയുന്നത്. കേടായ ബസുകൾ ക്ലാസ് മുറികളാക്കാൻ ഭീമമായ തുക വേണ്ടി വരും. സാന്പത്തിക പ്രതിസന്ധിയിൽ സർക്കാർ ബുദ്ധിമുട്ടുന്പോൾ ഇതിനായി മുടക്കുന്ന പണം സംസ്ഥാനത്തെ കൂടുതൽ കടക്കെണിയിലാക്കാനെ ഉപകരിക്കുകയുള്ളുവെന്നാണ് പരക്കെ ഉയരുന്ന ആക്ഷേപം. അതേ സമയം ഇതിന് വേണ്ടി മുടക്കുന്ന…
Read More