കാട്ടാക്കട: ഗിന്നസ് റിക്കാർഡിൽ ലോക ഗജരാജ പട്ടം നേടാൻ “ആന മുത്തച്ഛൻ’ സോമൻ കാത്തിരിക്കുന്നു. കോട്ടൂർ കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തിലെ സോമൻ എന്ന കൊമ്പനാനയാണ് രാജ്യത്ത് ഇപ്പോൾ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായംകൂടിയ ആന എന്ന റിക്കാർഡ് സ്വന്തമാക്കാനിരിക്കുന്നത്. കൊലകൊമ്പൻമാരെപ്പോലും ചട്ടംപഠിപ്പിക്കുന്നതിന് പരിശീലനം ലഭിച്ച താപ്പാനയാണ് എൺപതു കഴിഞ്ഞ സോമൻ. ഇന്ത്യയിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായംകൂടിയ ആന സോമനാണെന്നാണ് കണക്കാക്കുന്നത്. ഇത് പരിഗണിച്ചാണ് ഗിന്നസ് റിക്കാർഡിൽഇടം നേടാനുള്ള പരിശോധനകൾ നടക്കുന്നത്. പരിശോധനകളിൽ അനുകൂലതീരുമാനമുണ്ടായാൽ സോമൻ ലോകഗജരാജ പട്ടത്തിനുടമയാവുമെന്ന് വനംവകുപ്പ് അധികൃതർ പറയുന്നു. ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിൽ 82 വയസുണ്ടായിരുന്ന ദാക്ഷായണിയെയാണ് ഏറ്റവും പ്രായമുള്ള ആനയായി കണക്കാക്കിയിരുന്നത്. പണച്ചെലവു കാരണം ദാക്ഷായണിക്കായി ഗിന്നസ് അവകാശം ഉന്നയിക്കാൻ ദേവസ്വം ബോർഡ് തയാറായില്ല. ദാക്ഷായണി ചരിഞ്ഞതിനെ തുടർന്നാണ് സോമനെ ഗിന്നസ് ബുക്കിൽ ഉൾപ്പെടുത്തുന്നതിനായി ഫോറസ്റ്റ് ഡെവലപ്മെന്റ് ഏജൻസി തീരുമാനിച്ചത്. ഇതിനായി…
Read MoreCategory: TVM
വിദ്യാർഥികൾക്ക് വിതരണം ചെയ്യാൻ സൂക്ഷിച്ച അരിയിൽ പുഴു; അരി തിരികെ കയറ്റിവിട്ട് ഭക്ഷ്യ സുരക്ഷാ വിഭാഗം; പുഴുവിനെ കണ്ടത് 40 ചാക്ക് അരിയിൽ
വിഴിഞ്ഞം : സ്കൂൾ വിദ്യാർഥികൾക്ക് വിതരണം ചെയ്യാൻസൂക്ഷിച്ച 40 ചാക്ക് അരിയിൽ പുഴുവിനെ കണ്ടെത്തി. ഭക്ഷ്യ സുരക്ഷ വിഭാഗം നടത്തിയ പരിശോധനയിലാണ് പുഴുസാന്നിധ്യമുള്ള അരികണ്ടെത്തിയത്. കോവളം,നെയ്യാറ്റിൻകര സർക്കിൾ ഫുഡ് സേഫ്റ്റി ഓഫീസർമാരായ സി.വി.ജയകുമാർ, പി.എസ്.അനിത എന്നിവരുടെ നേതൃത്വത്തിൽ വെങ്ങാനൂർ ഗവൺമെന്റ് എച്ച്എസ്എസിൽ ഇന്നലെ രാവിലെ നടത്തിയ പരിശോധനയിലാണ് ഗോഡൗണിൽ സൂക്ഷിച്ചിരുന്ന അരിയിൽ പുഴുവിനെ കണ്ടത്. സ്കൂളിൽ ഫുഡ് സേഫ്റ്റി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഇല്ലായിരുന്നു എന്ന് അധികൃതർ പറഞ്ഞു. എന്നാൽ സ്കൂളിലെ ഉച്ചഭക്ഷണത്തിനു സൂക്ഷിച്ച ഭക്ഷ്യശേഖരത്തിൽ പ്രശ്നങ്ങളില്ലെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. പുഴു കണ്ടെത്തിയ ഭക്ഷ്യധാന്യ ശേഖരം മാവേലി സ്റ്റോറിലേക്ക് തിരികെ നൽകാൻ നിർദേശിച്ചു. അരി, പലവ്യജ്ഞനം,കുടിവെള്ളം എന്നിവയുടെയും സാന്പിളുകൾ പരിശോധനക്കായി ശേഖരിച്ചു. വൈകുന്നേരത്തോടെ പുഴു കണ്ടെത്തിയ അരി ശേഖരം തിരികെ ഏൽപ്പിച്ചു പകരം പുതിയ ശേഖരം എത്തിച്ചതായി പിടിഎ ഭാരവാഹികൾ അറിയിച്ചു.
Read Moreവർക്കലയിൽ ചെള്ള് പനി ബാധിച്ച് വിദ്യാർഥിനി മരിച്ചു! പനിയും ഛർദിയും മൂലം ഒരാഴ്ച മുൻപ് അശ്വതി വർക്കല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു
തിരുവനന്തപുരം: തിരുവനന്തപുരത്ത് ചെള്ള് പനി ബാധിച്ച് വിദ്യാർഥിനി മരിച്ചു. വർക്കല മരടുമുക്ക് സ്വദേശിനി അശ്വതി(15) ആണ് മരിച്ചത്. പനിയും ഛർദിയും മൂലം ഒരാഴ്ച മുൻപ് അശ്വതി വർക്കല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. വീട്ടിലേക്ക് മടങ്ങിയ അശ്വതി കുഴഞ്ഞ് വീണതിനെ തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ ചികിത്സയിൽ കഴിയുന്നതിനിടെയാണ് അശ്വതിക്ക് ചെള്ള് പനി സ്ഥിരീകരിച്ചത്. പിന്നീട് മരണം സംഭവിക്കുകയായിരുന്നു. മേക്കാട് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പത്താം ക്ലാസ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയായിരുന്നു അശ്വതി.
Read Moreഷംനാദിന്റെ ആഡംബരം അത്ര ചെറുതല്ല; സ്കൂൾ കുട്ടികൾക്ക് പുകയില ഉത്പന്നങ്ങൾ വിൽക്കുന്നത് ആഡംബരക്കാറിൽ ചുറ്റിനടന്ന്
നെടുമങ്ങാട്: ആഡംബര കാറിൽ ചുറ്റിനടന്ന് സ്കൂൾ കുട്ടികൾക്ക് പുകയില ഉത്പന്നങ്ങൾ വിൽക്കുന്ന യുവാവ് അറസ്റ്റിൽ. പുല്ലമ്പാറ കുറ്റിമൂട് പിച്ചി മംഗലം ജംഗ്ഷന് സമീപം എസ്എസ് മൻസിലിൽ ഷംനാദ്(33) ആണ് നെടുമങ്ങാട് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾഡ പരിസരത്തു നിന്ന് അറസ്റ്റിലായത്. ആഡംബര കാറും പിടിച്ച് എടുത്തിട്ടുണ്ട്. രണ്ടര ലക്ഷത്തോളം രൂപ വിലവരുന്ന പുകയില ഉത്പന്നങ്ങളാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്. നെടുമങ്ങാട് ഭാഗത്തെ സ്കൂൾ, കോളജ് പരിസരങ്ങളിൽ ലഹരി ഉത്പന്നങ്ങൾ വിൽക്കുന്നത് തടയുന്നതിനുള്ള പ്രത്യേക പരിശോധനയുടെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് ഇയാൾ അറസ്റ്റിലായത്. തുടർന്നും വ്യാപകമായ പരിശോധന നടത്തുമെന്ന് പോലീസ് അറിയിച്ചു.ജില്ലാ പോലീസ് മേധാവി ദിവ്യ ഗോപിനാഥ് ഐപിഎസിന്റെ നിർദേശാനുസരണം നാർകോട്ടിക് ഡിവൈഎസ്പി രാസിത്ത്, നെടുമങ്ങാട് ഡിവൈഎസ്പി എം.കെ. സുൽഫിക്കർ എഎസ്എച്ച്ഒ എസ്. സന്തോഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Read Moreപച്ചക്കറി കടയ്ക്കു ലൈസൻസിനായി 2000 രൂപ കൈക്കൂലി; കിമ്പളം വാങ്ങാൻ ഹെൽത്ത് ഇൻസ്പെക്ടർ പറഞ്ഞ കാരണങ്ങൾ ഇങ്ങനെ….
തിരുവന്തപുരം: പഴം, പച്ചക്കറി കടയ്ക്കു ലൈസൻസിനായി 1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കോർപറേഷൻ ഹെൽത്ത് ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ. കോർപറേഷൻ ജഗതി സർക്കിളിലെ ഹെൽത്ത് ഇൻസ്പെക്ടർ ചെന്പഴന്തി സ്വദേശി സി.ശ്രീകുമാരനാണ് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്. തൈക്കാട് സ്വദേശിയായ ജോൺ വഴുതക്കാട് ജംഗ്ഷന് സമീപം പഴം, പച്ചക്കറി കടയ്ക്ക് ലൈസൻസിനുള്ള അപേക്ഷ നൽകിയശേഷം കട തുടങ്ങിയിരുന്നു. തുടർന്ന് ഹെൽത്ത് ഇൻസ്പെക്ടറായ ശ്രീകുമാരൻ ലൈസൻസ് ഇല്ലാത്തതിനാൽ സ്ഥാപനത്തിലെത്തി നോട്ടീസ് നൽകി കട അടപ്പിക്കാൻ ശ്രമിച്ചു. ലൈസൻസിനുള്ള അപേക്ഷ നൽകിയിട്ടുണ്ടെന്ന് അറിയിച്ചപ്പോൾ അപേക്ഷ കാണുന്നില്ലെന്നും ഒരിക്കൽകൂടി അപേക്ഷിക്കാനും ആവശ്യപ്പെട്ടു. വീണ്ടും അപേക്ഷ നൽകിയതിനെതുടർന്ന് ഹെൽത്ത് ഇൻസ്പെക്ടർ ശ്രീകുമാരൻ കഴിഞ്ഞ രണ്ടിനു സ്ഥാപനത്തിലെത്തി പരിശോധന നടത്തി. കോർപ്പറേഷനിൽ 1000 രൂപാ അടയ്ക്കണമെന്നും കൂടാതെ 2000 രൂപാ കൈക്കൂലി നൽകണമെന്നും ആവശ്യപ്പെട്ടു.കൈക്കൂലി കൊടുക്കാത്തതിനെ തുടർന്ന് പരാതിക്കാരന്റെ ഭാര്യയുടെ ഫോണിൽ വിളിച്ച് പണം ചോദിച്ചു. തുടർന്ന്…
Read Moreവിവാദ പ്രസംഗക്കേസില്‍ പി.സി. ജോര്‍ജിന് വീണ്ടും നോട്ടീസ്; തിങ്കളാഴ്ച ഹാജരാകണം
തിരുവനന്തപുരം: അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിൽ നടത്തിയ വിവാദ പ്രസംഗക്കേസില്‍ പി.സി ജോര്‍ജിന് വീണ്ടും പൊലീസിന്റെ നോട്ടീസ്. തിങ്കളാഴ്ച 11 ന് തിരുവനന്തപുരത്തെത്തി അന്വേഷണ സംഘത്തിന് മുമ്പില്‍ ഹാജരാകണമെന്നാണ് നിര്‍ദ്ദേശം. ഇന്നലെയാണ് നോട്ടീസ് നല്‍കിയത്. അറസ്റ്റിലായ ശേഷം ജാമ്യത്തിലിറങ്ങിയ പി.സി ജോര്‍ജിന് നേരത്തെ പൊലീസ് നോട്ടീസ് നല്‍കിയിരുന്നു. ആരോഗ്യസംബന്ധമായ പരിശോധനകള്‍ക്കായി ഡോക്ടറെ കാണാനുണ്ടന്നും അതിനാല്‍ മറ്റേതെങ്കിലും ദിവസം പോലീസ് ആവശ്യപ്പെടുന്ന മുറയ്ക്ക് ചോദ്യം ചെയ്യലിന് എത്തിച്ചേരാമെന്നും പി.സി അറിയിച്ചിരുന്നു. പി.സി ജോര്‍ജ് തൃക്കാക്കരയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു പോയിരുന്നു. ഇത് ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്ന് കാട്ടി ഹൈക്കോടതിയെ സമീപിക്കേണ്ട എന്നായിരുന്നു പോലീസ് തീരുമാനം. പി.സി.ജോർജിന് വീണ്ടും നോട്ടീസ് അയയ്ക്കുക എന്നായിരുന്നു പോലീസിന് കിട്ടിയ നിയമോപദേശം. അതേസമയം പോലീസിനു മുന്നിൽ ഹാജരാകാൻ തയ്യാറെന്നു കാട്ടി പി.സി.ജോർജ് തിരുവനന്തപുരം ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർക്ക് ദിവസങ്ങൾക്കു മുന്‍പ് കത്തു നൽകിയിരുന്നു. തൃക്കാക്കര നിയോജക മണ്ഡലം ഉപതിരഞ്ഞെടുപ്പിന്റെ പ്രചരണത്തിൽ…
Read Moreകാരണക്കാർ ആര്? തൃക്കാക്കരയിലെ ഇടതു പരാജയം പരിശോധിക്കാൻ സിപിഎം
തിരുവനന്തപുരം: തൃക്കാക്കരയിലെ ഇടതുമുന്നണിയുടെ ദയനീയപരാജയത്തെക്കുറിച്ച് പരിശോധിക്കാൻ സിപിഎം സംസ്ഥാന നേതൃത്വം നടപടി ആരംഭിച്ചു. മണ്ഡലം തലത്തിലും ബൂത്ത് തലത്തിലും വോട്ടുകൾ കുറയാൻ ഉണ്ടയ സാഹചര്യം വിശദമായി പരിശോധിക്കാനാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. എന്നാൽ ജില്ലാ കമ്മിറ്റിയുടെ മേൽ പരാജയത്തിന്റെ ഉത്തരവാദിത്വം എത്തിയ്ക്കാൻ ശ്രമിക്കേണ്ടെ ന്ന നിലപാടിലാണ് പാർട്ടി ജില്ലാ നേതൃത്വത്തിന്റെ നിലപാട്. ഈ കാര്യം പലനേതാക്കളും പരോക്ഷമായി പറഞ്ഞ് തുടങ്ങിയിട്ടുണ്ട്.സ്ഥാനാർത്ഥി നിർണയം മുതൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് വരെ മേൽനോട്ടം വഹിച്ചത് സംസ്ഥാന നേതൃത്വമായിരുന്നു. ജില്ലാ കമ്മിറ്റിയുടെ അഭിപ്രായങ്ങൾ കണക്കിലെടുക്കാതെയും ജില്ലാ നേതൃത്വത്തെയും മറികടന്നുമാണ് സംസ്ഥാന നേതൃത്വം സ്ഥാനാർത്ഥി നിർണയം നടത്തിയതെന്നാണ് പാർട്ടിയിലെ പല നേതാക്കളും ആരോപിക്കുന്നത്. മന്ത്രി രാജീവാണ് ഇതിനെല്ലാം ചുക്കാൻ പിടിച്ചതെന്നാണ് പല നേതാക്കളും വിമർശനം ഉന്നയിക്കുന്നത്. തോൽവിയുടെ കാരണങ്ങളെക്കുറിച്ച് വിശദമായി ചർച്ച ചെയ്യണമെന്നാണ് പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നിർദേശിച്ചിരിക്കുന്നത്. ഇടതുമുന്നണി സ്ഥാനാർത്ഥി ജോ…
Read Moreപതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയശേഷം ആസാം സ്വദേശി നാടുവിട്ടു; വീണ്ടും കേരളത്തിലെത്തിയപ്പോൾ കുരുക്കി പോലീസ്
കാട്ടാക്കട : പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ആസാം സ്വദേശി പിടിയിൽ. ഷാരൂഖ് ഖാൻ എന്നുവിളിക്കുന്ന റിബുൻ അഹമ്മദിനെയാണ് വിളപ്പിൽശാല പോലീസ് അറസ്റ്റ് ചെയ്തത്. പീഡനത്തെ തുടർന്ന് ഗർഭിണിയായ പെൺകുട്ടി പ്രസവിച്ചതോടെയാണ് സംഭവം പുറത്തായത്. ഇതേ തുടർന്ന് നാടുവിട്ട ഇയാൾ ആസാമിലേക്ക് കടന്നു. പിന്നീട് കേരളത്തിൽ തിരിച്ചെത്തിയ ഇയാൾ വിവിധയിടങ്ങളിൽ ജോലി ചെയ്തു വരികയായിരുന്നു. പിന്നീട് ഇതര സംസ്ഥാന തൊഴിലാളികൾ താമസിച്ചിരുന്ന സ്ഥലങ്ങളിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. പ്രതിയെ ഇന്ന് കാട്ടാക്കട കോടതിയിൽ ഹാജരാക്കും.
Read Moreകാര്യവട്ടം കാമ്പസിലും കെഎസ്ആർടിസി ബസിൽ പഠനമുറിയൊരുങ്ങി; സീറ്റുകൾക്ക് മുകളിൽ എഴുതിയിരിക്കുന്ന വാചകങ്ങൾ ശ്രദ്ധേയമാകുന്നു
കഴക്കൂട്ടം : കാര്യവട്ടം കാമ്പസിൽ ഇനി പ്രകൃതി സൗന്ദര്യം ആസ്വദിച്ചു നിർത്തിയിട്ടിരിക്കുന്ന കെഎസ്ആർടിസി ബസിലിരുന്നു പഠിക്കാം. കംപ്യൂട്ടേഷണൽ ബയോളജി ആൻഡ് ബയോ ഇൻഫോമാറ്റിക്സ് വകുപ്പിന്റെ മുൻപിലാണ് ബസിനുള്ളിലെ പഠനമുറിയൊരുക്കിയിരിക്കുന്നത്. എഴുതാനുള്ള ബോർഡും വിളക്കുകളും ഫാനുകളും സംഗീതം കേൾക്കുന്നതിനായി ഉപകരണങ്ങളും ബസിനകത്ത് ഒരുക്കിയിട്ടുണ്ട്. സീറ്റിന്റെ മുകളിലായി കൈയും തലയും പുറത്തിടരുത്, സ്ത്രീകൾ,എന്നുള്ള എഴുത്തുകൾക്ക് പകരം മുൻവിധി പുറത്തിടരുത്, പഠിപ്പിസ്റ്റ്, ബുദ്ധിജീവി, സർവവിജ്ഞാനകോശം, വിമർശകൻ,സംശയാലു, സകലകലാ വല്ലഭൻ എന്നാക്കി മാറ്റിയിട്ടുണ്ട്. ക്ലാസ് മുറികൾ വിദ്യാർഥികൾക്ക് വ്യത്യസ്തമായ അനുഭവം സമ്മാനിക്കാണമെന്ന ലക്ഷ്യത്തോടെയാണ് ബസിനുള്ളിൽ ക്ലാസ് റൂം എന്ന ആശയം വകുപ്പ് മേധാവിയായ അച്യുത് ശങ്കർ എസ്.നായർക്ക് തോന്നിയത്. അതിനായി നെയ്യാറ്റിൻകര ഡിപ്പോയിൽ പൊളിക്കാനിട്ടിരുന്ന ബസ് പാപ്പനംകോട് നിന്നും ക്രെയിനിലാണ് കാമ്പസിൽ എത്തിച്ചത്.. പൈത്തൺ പ്രോഗ്രാമിങ്ങാണ് ബസിനുള്ളിൽ പഠിപ്പിക്കുന്നത്. പ്ല സ് ടു വിദ്യാഭ്യാസമുള്ള ആർക്കും ഇന്റർനെറ്റുള്ള ഫോണോ ലാപ്പ് ടോപ്പോ കൊണ്ട്…
Read Moreഅന്ധയായ മാതാവിന്റെ മാനസിക വൈകല്യമുള്ള മകനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി മധ്യവയസ്ക്കൻ; നാട്ടുകാരുടെ പരാതിയിൽ പ്രതി പിടിയിൽ
പാലോട് : അന്ധയായ മാതാവിനൊപ്പം താമസിക്കുന്ന മാനസിക വൈകല്യമുള്ള ആളിനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിരയാക്കിയ ആൾ അറസ്റ്റിൽ. ദൈവപ്പുര വേലംകോട് കിഴക്കുംകര വീട്ടിൽ രാജേന്ദ്രൻ (52) ആണ് അറസ്റ്റിലായത്.അയൽപക്കത്തുള്ള സ്ത്രീകൾ കണ്ടതിനെ തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പാലോട് പോലീസ് അന്വേഷണത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പാലോട് എസ്എച്ച്ഒ ഷാജിമോന്റെ നിർദേശാനുസരണം എസ്.ഐ. നിസാറുദീന്റെ നേതൃത്വത്തിൽ ഷബീർ ലാംമ്പ, അനിൽ, രഞ്ജുരാജ് എന്നിവരാണ് കേസ് അന്വേഷിച്ചത്.
Read More